ഇൻഷുറൻസ് പരിരക്ഷയുമായി ചില ആളുകൾ എത്തി ചേർന്നു.. വർഷ വർഷം വളരെ ചെറിയ തുക (1000 രൂപ ) അടച്ചാൽ, പ്രളയം മൂലം നാശം സംഭവിക്കുന്ന അവസ്ഥ ഉണ്ടായാൽ 15 ലക്ഷം
വരെ പരിരക്ഷ ലഭിക്കുന്ന പാക്കേജ് ആണ് ഇത്. മുസ്ലിം ഭൂരിപക്ഷ മേഖല ആയതിനാൽ ഇതിന്റെ മതപരമായ വിധിയിൽ ആശങ്കാകുലരാണ് ജനങ്ങൾ.
www.fiqhussunna.com
ഉത്തരം:
الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛
ഇൻഷുറൻസ് സംവിധാനങ്ങൾ വ്യത്യസ്ഥ രൂപത്തിലുണ്ട്. ഒന്ന് പരസ്‌പര സഹായത്തിൽ അധിഷ്ഠിതമായ തകാഫുൽ രീതി. അത് ഇസ്‌ലാമികമാണ്. അത് എപ്രകാരമാണ് എന്ന് മനസ്സിലാക്കാൻ ഈ ലിങ്കിൽ പോകാം: https://www.fiqhussunna.com/2015/08/blog-post_50.html .
സാധാരണ നിലക്കുള്ള ഭാഗ്യപരീക്ഷണത്തിൽ അധിഷ്ഠിതമായ ഇൻഷുറൻസ് പരിരക്ഷ ഇസ്‌ലാമികമല്ല. അഥവാ നിങ്ങൾ ആയിരം രൂപ അടക്കുന്നു. അപകടം സംഭവിച്ചാൽ നിങ്ങൾക്ക് കമ്പനി ഓഫർ നൽകുന്ന വലിയ തുക ലഭിക്കും. അപകടം സംഭവിച്ചില്ലെങ്കിൽ നിങ്ങൾ നൽകിയ പണം അവർക്കും കിട്ടും. പരസ്‌പരം ഭാഗ്യപരീക്ഷണത്തെ മുൻനിർത്തി ലാഭം മുന്നിൽക്കണ്ടുള്ള ഒരിടപാടാണ് അത്. അതുകൊണ്ടുതന്നെ അത് ചൂതാട്ടത്തിൽപ്പെടുന്നു. എന്തുകൊണ്ട് കൺവെൻഷനൽ ഇൻഷുറൻസ് സംവിധാനം നിഷിദ്ധമാകുന്നു എന്ന് വിശദമായി എഴുതിയിട്ടുണ്ട്. അത് വായിക്കാൻ ഈ ലിങ്കിൽ പോകാം: https://www.fiqhussunna.com/2015/07/blog-post_23.html
ഇനി മേല്പ്പറഞ്ഞ ഇൻഷുറൻസ് സംവിധാനം പരസ്‌പര സഹകരണത്തിൽ അധിഷ്ഠിതമായ ലാഭം ലക്ഷ്യം വെക്കാത്ത ഗവൺമെൻറ് നേരിട്ട് നടത്തുന്ന പൊതു സംവിധാനമാണ് എങ്കിൽ അത് അനുവദനീയമാണ്. അഥവാ നമ്മൾ ഓരോരുത്തരും ഒരു നിശ്ചിത വിഹിതം ഒരു പൊതു ഇൻഷുറൻസ് പദ്ധതിയിലേക്ക് നൽകുകയും, അംഗങ്ങൾ നൽകുന്ന വിഹിതം ആ പദ്ധതിയിൽത്തന്നെ നിലനിൽക്കുകയും അതിൽ നിന്നും അർഹരായവർക്ക് ഗവൺമെൻറ് നൽകുകയും ചെയ്യുന്ന ഇസ്‌ലാമികമായ തകാഫുൽ സംവിധാനത്തിന് സമാനമായ പരസ്‌പര സഹകരണത്തിലധിഷ്ഠിതമായ സംവിധാനങ്ങൾ അനുവദനീയമാണ്. കാരണം നാം നൽകുന്ന പണം ആ സംരഭത്തിൽ ത്തന്നെ നിലനിൽക്കുന്നതിനാൽ ആ കരാർ ലാഭത്തിൽ അധിഷ്ടിതമല്ല. അതുകൊണ്ടുതന്നെ പരസ്‌പര സഹായം എന്ന ഗണത്തിലേ അത് വരൂ. ഈ രൂപത്തിലാണ് തകാഫുൽ ഇസ്‌ലാമിക സംവിധാനങ്ങളും പ്രവർത്തിക്കുന്നത്. എന്നാൽ അതേ സ്ഥാനത്ത് പ്രൈവറ്റ് കമ്പനികളാകുമ്പോൾ സർപ്ലസ് അഥവാ മിച്ചം വരുന്ന തുക അവർ എടുക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ അത് ലാഭത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു ഭാഗ്യപരീക്ഷണവും ചൂതാട്ടവും ആയിത്തീരുകയും ചെയ്യും.
എന്നാൽ പ്രൈവറ്റ് ഇൻഷുറൻസ് കമ്പനികൾ ലാഭം ലക്ഷ്യമാക്കി നടത്തുന്ന ഇൻഷുറൻസ് പദ്ധതികളിൽ ഭാഗവാക്കാകുകയെന്നത് ചൂതാട്ടത്തിൻ്റെ ഗണത്തിലാണ് ഉൾപ്പെടുക. അതുകൊണ്ടുതന്നെ അവയിൽ പങ്കാളിയാകലും നിഷിദ്ധമാണ്. വാഹന ഇൻഷുറൻസ് പോലെ നിയമം കൊണ്ട് നാം നിർബന്ധിക്കപ്പെടുന്ന സാഹചര്യത്തിലല്ലാതെ അവ എടുക്കൽ അനുവദനീയമല്ല.

അല്ലാഹുവിൽ ഭരമേല്പിക്കുക.. അവൻ നിങ്ങളുടെ എല്ലാ പ്രയാസങ്ങളും ദൂരീകരിച്ച് തരട്ടെ ...
അല്ലാഹു അനുഗ്രഹിക്കട്ടെ ...
അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി.എൻ
അല്ലാഹു അനുഗ്രഹിക്കട്ടെ ...
അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി.എൻ