www.fiqhussunna.com
ഉത്തരം:
الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛
കുറിയിലേക്ക് അടക്കപ്പെട്ട തുക കർമ്മശാസ്ത്ര നിയമപ്രകാരം കടമയാണ് പരിഗണിക്കപ്പെടുക. കടം നൽകിയ തുകക്ക് സകാത്ത് നൽകേണ്ടതുണ്ടോ എന്നത് പണ്ഡിതന്മാർക്കിടയിൽ ചർച്ചയുള്ള വിഷയമാണ്. പ്രബലമായ അഭിപ്രായം തിരികെ ലഭിക്കാൻ സമയമെത്തിയതും തിരികെ കിട്ടുമെന്ന് ഉറപ്പുള്ളതുമായ കടത്തിനല്ലാതെ സകാത്ത് ബാധകമാകുകയില്ല എന്നതാണ്.
കടവുമായി ബന്ധപ്പെട്ട് മുൻപ് വിശദമായി ഫിഖ്ഹുസ്സുന്നയിൽ എഴുതപ്പെട്ട ലേഖനം ഈ ലിങ്കിൽ വായിക്കാം: https://www.fiqhussunna.com/2015/08/blog-post_31.html
താങ്കൾക്ക് ആ കടം തിരികെ ലഭിക്കാൻ സമയമെത്തിയിട്ടില്ലാത്തതിനാൽ ആ പണം സകാത്ത് കണക്കുകൂട്ടുമ്പോൾ ഉൾപ്പെടുത്തേണ്ടതില്ല. എന്നാൽ കൂടുതൽ സൂക്ഷ്‌മത ആഗ്രഹിക്കുന്ന വ്യക്തിയാണ് താങ്കൾ എങ്കിൽ നിങ്ങൾ ഇതുവരെ അടച്ച തുകയുടെ കൂടി സകാത്ത് കൊടുക്കുകയാണെങ്കിൽ നല്ലത്. അതുവഴി തിരികെ കിട്ടുമെന്ന് ഉറപ്പുള്ള എല്ലാ കടങ്ങൾക്കും സകാത്ത് നൽകണം എന്ന് അഭിപ്രായപ്പെട്ട അനേകം പണ്ഡിതന്മാരുടെ വീക്ഷണത്തിൽ സൂക്ഷ്മത പുലർത്താനും അഭിപ്രായഭിന്നതയിൽ നിന്നും പുറം കടക്കാനും സാധിക്കും..
അല്ലാഹുവാണ് കൂടുതൽ അറിയുന്നവൻ... അല്ലാഹു അനുഗ്രഹിക്കട്ടെ.. .

________________________
അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി.എൻ
അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി.എൻ