ചോദ്യം: വീട്ടിൽ നിന്ന് ജമാഅത്തായി നമസ്കരിക്കുന്ന സമയത്തു ആണുങ്ങൾ തന്നെ ഇമാം ആയി നിൽക്കണമെന്ന് നിർബന്ധമുണ്ടോ? ഖുർആൻ കൂടുതൽ അറിയുന്ന ആൾ ഇമാം ആവുന്നതാണോ നല്ലത് ?.
www.fiqhussunna.com
ഉത്തരം:
الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه ، وبعد؛
നമസ്കരിക്കാനുള്ളവർ സ്ത്രീകൾ മാത്രമാണ് എങ്കിലേ സ്ത്രീകൾക്ക് ഇമാമത്ത് നിൽക്കാവൂ. നബി (സ) യോ സ്വഹാബത്തോ ആരും തന്നെ സ്ത്രീകൾ പുരുഷന്മാർക്ക് ഇമാമായി നിന്ന് നമസ്കരിക്കുന്ന രീതി പഠിപ്പിച്ചിട്ടില്ല എന്ന് മാത്രമല്ല, ആദ്യം പുരുഷന്മാരും പിന്നെ കുട്ടികളും പിന്നെ സ്ത്രീകളും എന്ന നിലക്കാണ് സ്വഫ് പോലും നിൽക്കാൻ പഠിപ്പിച്ചത്.
ആഇശ (റ) ക്ക് തൻ്റെ ഭ്രിത്യനായിരുന്ന ദക്'വാൻ ആയിരുന്നു ഇമാമത്ത് നിന്നിരുന്നത് എന്ന് ഹദീസുകളിൽ കാണാം. മാത്രമല്ല ദക്'വാൻ നോക്കിയാണ് ഓതിയിരുന്നത് എന്നും കാണാം. ഇവിടെ കൂടുതൽ വിശുദ്ധഖുർആൻ അറിയാവുന്ന അങ്ങേയറ്റം അറിവും വിജ്ഞാനവും ഉള്ള പണ്ഡിതയായ ആഇശ (റ) ഉണ്ടായിട്ടും അവർ ദക്'വാന് ഇമാമായി നിന്ന് നമസ്കരിച്ചില്ല എന്നത് ശ്രദ്ധേയമാണ്.
വൃദ്ധയായ വല്യുമ്മ നബി (സ) യോടൊപ്പം നമസ്കരിച്ചപ്പോൾ പോലും അവർ പിന്നിലാണ് സ്വഫ് നിന്നത്. അനസ് ബ്ൻ മാലിക് (റ) നിവേദനം:

عَنْ أَنَسِ بْنِ مَالِكٍ أَنَّه صلى خلف الرسول صلى الله عليه وسلم ومعه جدته ويتيم ، فقال : ( فَصَفَفْتُ أَنَا وَالْيَتِيمُ وَرَاءَهُ ، وَالْعَجُوزُ مِنْ وَرَائِنَا ) .
അനസ് ബ്ൻ മാലിക് (റ) നിവേദനം: അദ്ദേഹം നബി (സ) യോടൊപ്പം അദ്ദേഹത്തിൻ്റെ വല്യുമ്മയും ഒരു യതീമും ഉൾപ്പടെ നമസ്കരിച്ചപ്പോൾ ഇപ്രകാരം ചെയ്തതായി അദ്ദേഹംപറയുന്നു : "ഞാനും യതീമും നബി (സ) ക്ക് പിന്നിലായി നിന്നു. വൃദ്ധ ഞങ്ങൾക്ക് പിന്നിലായും നിന്നു". - [സ്വഹീഹ് മുസ്‌ലിം: 658].
അതുകൊണ്ട് സ്ത്രീപുരുഷന്മാർ ഉൾപ്പടെ നമസ്കരിക്കുമ്പോൾ പുരുഷന്മാർ ഇമാമത്ത് നിൽക്കുക എന്നതാണ് നബി (സ) പഠിപ്പിച്ചിട്ടുള്ള ചര്യ.
ഇനി സ്ത്രീകൾ മാത്രമായി ജമാഅത്തായി നമസ്കരിക്കുമ്പോൾ സ്വഫിൻ്റെ മുന്നിലല്ല മറിച്ച് മധ്യത്തിലാണ് ഇമാമത്ത് നിൽക്കുന്ന സ്ത്രീ നിൽക്കേണ്ടത്. കാരണം ആഇശ (റ) യും ഉമ്മുസലമഃ (റ) സ്ത്രീകൾക്ക് ഇമാമായി നിൽക്കുമ്പോൾ അപ്രകാരമായിരുന്നു നിൽക്കാറുണ്ടായിരുന്നത് എന്ന് സ്വീകാര്യയോഗ്യമായ രൂപത്തിൽ വന്നിട്ടുണ്ട്. - [مصنف علبد الرزاق: 3/ 141 ، سنن الدارقطني: 1/ 404 ].

അല്ലാഹു അനുഗ്രഹിക്കട്ടെ
അബ്ദുറഹ്മാൻ അബ്ദുല്തത്തീഫ് പി. എൻ
_________________________________________
Follow Fiqhussunna on Facebook: https://www.facebook.com/fiqhusunna/
Subscribe Fiqhussunna TV on YouTube: https://www.youtube.com/channel/UCwq7He3Ulzukp5LXwzbWGfw