Tuesday, May 31, 2016

കണ്ണൂര്‍ എയര്‍പോര്‍ട്ട് പ്രോജക്റ്റില്‍ 5 ലക്ഷം നിക്ഷേപമുണ്ട്. അതിന്‍റെ സകാത്ത് എങ്ങനെ കൊടുക്കും ?.ഇതുവരെ ലാഭമൊന്നും ലഭിച്ചിട്ടില്ല.

ചോദ്യം: കണ്ണൂര്‍ എയര്‍പോര്‍ട്ട് പ്രോജക്റ്റില്‍ 5 ലക്ഷം നിക്ഷേപമുണ്ട്. അതിന്‍റെ സകാത്ത് എങ്ങനെ കൊടുക്കും ?.ഇതുവരെ ലാഭമൊന്നും ലഭിച്ചിട്ടില്ല.

www.fiqhussunna.com
 
ഉത്തരം:
 الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه ، وبعد؛

കണ്ണൂര്‍ എയര്‍പോര്‍ട്ട് പ്രോജക്റ്റ് ഏറെ ആവശ്യകരമായ ഒരു പൊതുസംരംഭം എന്ന നിലക്ക് കണക്കാക്കാം എങ്കിലും, അതിന്‍റെ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ അല്ലാതെ വിമാനത്താവളം എന്നതിലാണ് താങ്കള്‍ക്ക് ഷെയര്‍ എടുത്തത് എങ്കില്‍ അതിനെക്കുറിച്ച് പുനരാലോചിക്കേണ്ടതുണ്ട്. കാരണം നമുക്ക് അറിയാവുന്നതനുസരിച്ച് കേരളത്തിലെ എയര്‍പോര്‍ട്ടുകളില്‍ മദ്യവില്പന വളരെ സുലഭമാണ്. മദ്യ വില്‍പനക്ക് സ്ഥലം വാടകക്ക് നല്‍കുക എന്നത് നിഷിദ്ധമാണ്. സ്വാഭാവികമായും അതിലെ ഒരു ഷെയര്‍ ഹോള്‍ഡര്‍ എന്ന നിലക്ക്  അത് നമ്മളെ ബാധിക്കുന്ന കാര്യമാണ്. അതുകൊണ്ട് പ്രാഥമിക വീക്ഷണത്തില്‍ അത് അനുവദനീയമല്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. നേരെ മറിച്ച് വിമാനത്താവളത്തില്‍ ഒരു ഷോപ്പ്, റസ്റ്റോറന്‍റ്, കോഫി ഷോപ്പ് തുടങ്ങി ഹലാലായ ഏതെങ്കിലും പ്രത്യേക സംരംഭത്തിലാണ് താങ്കള്‍ ഭാഗവാക്കായത് എങ്കില്‍ അതില്‍ തെറ്റില്ലതാനും.

ഇനി നമുക്ക് സകാത്തിന്‍റെ വിഷയത്തിലേക്ക് കടക്കാം. പൊതുവേ ഒരു വിമാനത്താവളത്തില്‍ ഉള്ള ഷെയറിന്‍റെ സകാത്ത് എങ്ങനെ നല്‍കാം എന്ന നിലക്കാണ് ഈ വിഷയം നമ്മള്‍ ചര്‍ച്ച ചെയ്യുന്നത്. ബിസിനസുകള്‍ രണ്ടു വിധമാണ്. ഒന്ന് പ്രോഡക്റ്റ് സെല്ലിംഗ് ബിസിനസ്, മറ്റൊന്ന് സര്‍വീസ് പ്രൊവൈഡിംഗ് ബിസിനസ്. ഉദാ: സൂപ്പര്‍മാര്‍ക്കറ്റ് അവിടെ വസ്തുക്കള്‍ വില്‍ക്കുകയാണ് ചെയ്യുന്നത്. അതിന്‍റെ വാഹനം, ബില്‍ഡിംഗ്, കംബ്യൂട്ടര്‍ ...എന്നിങ്ങനെയുള്ള ഉപയോഗ സാധനങ്ങള്‍ക്ക് സകാത്ത് ബാധകമല്ല. എന്നാല്‍ വില്പന വസ്തുക്കള്‍ക്കും അതുപോലെ അവരുടെ കൈവശമുള്ള കാശിനും സകാത്ത് ബാധകമാണ്. അതുകൊണ്ടുതന്നെ സകാത്ത് കണക്കാക്കാന്‍ അവര്‍ സ്റ്റോക്ക്‌ എടുക്കേണ്ടതുണ്ട്‌.  എന്നാല്‍ ഹോട്ടല്‍, എയര്‍പോര്‍ട്ട്, ട്രാവല്‍സ് തുടങ്ങിയവ സര്‍വീസ് പ്രൊവൈഡിംഗ് സംരഭങ്ങളാണ്. അതില്‍ നാം ഇറക്കിയ നിക്ഷേപത്തിനല്ല. മറിച്ച് അതില്‍ നിന്നും ലഭിക്കുന്ന വരുമാനം, കൈവശമുള്ള പണം എന്നിവക്കാണ് സകാത്ത് ബാധകമാകുന്നത്. അതുകൊണ്ടുതന്നെ അതില്‍ നിന്നും തനിക്ക് എന്ത് ലഭിക്കുന്നുവോ അത് തന്‍റെ ധനത്തോടൊപ്പം പരിഗണിച്ച് വര്‍ഷാവര്‍ഷം സകാത്ത് കണക്കു കൂട്ടേണ്ട സമയം അഥവാ ഹൗല്‍ എത്തുമ്പോള്‍ കൈവശം ഉള്ളത് കണക്കുകൂട്ടി അതിന്‍റെ 2.5% നല്‍കിയാല്‍ മതി.അതല്ലാതെ എയര്‍പോര്‍ട്ട്‌ പോലുള്ള സംരഭങ്ങളില്‍ ഇറക്കിയ മുഴുവന്‍ തുകക്കും സകാത്ത് നല്‍കേണ്ടതില്ല. ഇനി ഒരാള്‍ തന്‍റെ ഷെയര്‍ തന്നെ വില്‍ക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അവിടെ ആ ഷെയറിന്‍റെ മാര്‍ക്കറ്റ് പ്രൈസ് അഥവാ ആ സമയത്ത് അതിനുള്ള വിലയാണ് സകാത്ത് കണക്കു കൂട്ടുമ്പോള്‍ കണക്കാക്കേണ്ടത്.

അതുകൊണ്ട് താങ്കളുടെ വിഷയത്തില്‍ ഒന്ന് ആ ഷെയര്‍ അനുവദനീയമാണോ എന്നത് പുനരാലോചിക്കുക ?. താങ്കള്‍ എടുത്തത് ഏതെങ്കിലും പ്രത്യേകം ഷോപ്പിലോ മറ്റോ ഉള്ള ഷെയര്‍ ആണോ, അതോ മൊത്തം പ്രൊജക്റ്റിലെ ഷെയറാണോ എന്ന് തീര്‍ത്ത് പറയാന്‍ സാധിക്കാത്തതു കൊണ്ടാണ് ഞാന്‍ അപ്രകാരം പറയുന്നത്. രണ്ട് താങ്കളുടേത് ഷെയര്‍ നിലനില്‍ക്കുന്നത്  സര്‍വീസ് പ്രൊവൈഡിംഗ്, അല്ലെങ്കില്‍ വാടകക്ക് നല്‍കുന്നത് എന്നീ ഇനങ്ങളില്‍ ആണെങ്കില്‍ അതിന്‍റെ വരുമാനത്തിന് ആണ് സകാത്ത് നിക്ഷേപത്തിനല്ല എന്നതാണ്.  والله تعالى أعلم . അല്ലാഹു അനുഗ്രഹിക്കട്ടെ...
______________________________

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി.എൻ 

കച്ചവടം നഷ്ടത്തിലാണ്, നാല് ലക്ഷം നിക്ഷേപം തിരികെ ലഭിക്കാനുണ്ട്. മൂന്ന്‍ വര്‍ഷമായി കിട്ടിയിട്ടില്ല. സകാത്ത് എങ്ങനെ കണക്ക് കൂട്ടും ?.

ചോദ്യം:  ഞാൻ  എന്റെ ഒരു സുഹൃത്തിന്റെ കച്ചവടത്തിൽ 4 ലക്ഷം നിക്ഷേപിച്ചു . പക്ഷെ കുറച്ചു മാസങ്ങൾ കഴിന്നപ്പോൾ കച്ചവടം നഷ്ടത്തിലാണെന്ന് പറന്ന് എന്റെ സുഹൃത്ത് അത് വേറെ ആൾക്ക്‌ കൈമാറി. അവൻ പറന്നു നിന്റെ 4ലക്ഷം നിനക്ക് തിരിച്ചു തരാം പക്ഷെ കുറച്ചു സമയം വേണമെന്ന്. ഇപ്പോൾ ഏകദേശം 3 വര്ഷമായിട്ടും അവൻ ഒന്നും തിരിച്ച്‌ തന്നിട്ടില്ല. എന്റെ സകാത്ത് എങ്ങിനെ കണക്കു കൂട്ടണം ?.

 www.fiqhussunna.com

ഉത്തരം: 
الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛

 കച്ചവടത്തിന്‍റെ ലാഭനഷ്ടങ്ങളെ നോക്കിയല്ല സകാത്ത് ബാധകമാകുന്നത്. മറിച്ച് സകാത്ത് ബാധകമാകുന്ന നിബന്ധനകള്‍ ഉള്ള എല്ലാ സമ്പത്തിനും സകാത്ത് നിര്‍ബന്ധമായിരിക്കും. താങ്കളുടെ  വിഷയത്തില്‍ മറുപടി നല്‍കുന്നതിന് മുന്‍പ് ഒന്നുരണ്ട് കാര്യങ്ങള്‍ താങ്കളുടെ ചോദ്യവുമായി ബന്ധപ്പെട്ട് വ്യക്തമാക്കേണ്ടതുണ്ട്. നിങ്ങള്‍ ഒരു കച്ചവടത്തില്‍ പണം നിക്ഷേപിച്ചാല്‍ അതിന്‍റെ ലാഭം നിങ്ങള്‍ക്ക് ലഭിക്കുന്നത് പോലെത്തന്നെ അതിന്‍റെ നഷ്ടം സഹിക്കാനും നിങ്ങള്‍ ബാധ്യസ്ഥനാണ്. നേരെ മറിച്ച് ലാഭം ആവശ്യപ്പെടുകയും നഷ്ടമാകുന്ന പക്ഷം നിക്ഷേപിച്ച പണം മുഴുവനായും തിരികെ നല്‍കണം എന്ന് നിബന്ധന വെക്കുകയും ചെയ്യുന്ന കച്ചവടം പലിശയാണ്. കാരണം താങ്കള്‍ പൂര്‍ണമായും തിരികെ നല്‍കണം എന്ന ഉപാധിയോടെ മറ്റൊരാള്‍ക്ക് നല്‍കുന്ന പണം കടമാണ്. കടത്തിന് പുറമെ മുധാരണപ്രകാരം ഈടാക്കുന്ന എല്ലാ ഉപകാരവും പലിശയാണ്. 

കടവുമായി ബന്ധപ്പെട്ട പലിശയുടെ നിര്‍വചനം തന്നെ ഇപ്രകാരമാണ്:

كل قرض جر منفعة مشروطة فهو ربا
"മുന്‍ധാരണപ്രകാരം വല്ല ഉപകാരവും ഈടാക്കുന്ന ഏത് കടമായാലും അത് പലിശയാണ്". 

താന്‍ നല്‍കുന്ന പണം സമയബന്ധിതമായോ, അല്ലാതെയോ തിരികെ  നല്‍കണം എന്ന ഉപാധിയോടെയാണ് ഒരാള്‍ തന്‍റെ പണം മറ്റൊരാള്‍ക്ക് നല്‍കുന്നത് എങ്കില്‍ അതിന് കടം എന്നാണ്പറയുക. അതിന് പകരമായി കടം നല്‍കുന്ന ആള്‍ അയാളില്‍ നിന്ന് എന്തെല്ലാം ഈടാക്കുന്നുവോ അതെല്ലാം പലിശയായി പരിഗണിക്കപ്പെടും. അത് പണമാണെങ്കിലും മറ്റു വല്ല വസ്തുക്കളാണെങ്കിലും ശരി. (ഈ വിഷയം ഈയുള്ളവന്‍ മറ്റൊരു ലേഖനത്തില്‍ വിശദീകരിച്ചിട്ടുണ്ട് അത് വായിക്കാന്‍: http://www.fiqhussunna.com/2016/05/blog-post_27.html ). 

അതുകൊണ്ടുതന്നെ കച്ചവടത്തിന് സ്വാഭാവികമായി നഷ്ടം സംഭവിച്ചതാണ് എങ്കില്‍ അതിന്‍റെ നഷ്ടം സഹിക്കാന്‍ താങ്കള്‍ ബാധ്യസ്ഥനാണ്. ഇനി അയാളുടെ അനാസ്ഥ കൊണ്ടോ, ചെയ്യാന്‍ പാടില്ലാത്ത എന്തെങ്കില്‍ അയാള്‍ ചെയ്തതിനാലോ, അതല്ലെങ്കില്‍ ചെയ്യേണ്ട എന്തെങ്കിലും കാര്യം അയാള്‍ മനപ്പൂര്‍വം ചെയ്യാതിരുന്നതിനാലോ ആണ് ആ കച്ചവടം നഷ്ടത്തിലായത് എങ്കില്‍ അയാള്‍ വരുത്തി വച്ച നഷ്ടം തിരിച്ചു തരാന്‍ അയാള്‍ ബാധ്യസ്ഥനാണ്. അതുപോലെ നിങ്ങളുടെ കരാറില്‍ ഇല്ലാത്ത മറ്റെന്തെങ്കിലും കച്ചവടത്തിന് പണം ഉപയോഗിച്ചതിനാലാണ് നഷ്ടം സംഭവിച്ചത് എങ്കിലും അയാള്‍ അത് തരാന്‍ ബാധ്യസ്ഥനാണ്. ഉദാ: നിങ്ങള്‍ പണം നല്‍കിയത് അരിക്കച്ചവടത്തിനാണ്, പക്ഷെ അയാള്‍ നിങ്ങളുടെ അനുമതി ഇല്ലാതെ തുണിക്കച്ചവടം ചെയ്ത് കച്ചവടം നഷ്ടത്തിലായാല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പണം തിരികെ നല്‍കാന്‍ അയാള്‍ ബാധ്യസ്ഥനാണ്. അതല്ലാതെ വിശ്വാസ്യതയോടെ കച്ചവടം ചെയ്യുമ്പോള്‍ സ്വാഭാവികമായി സംഭവിക്കുന്ന നഷ്ടം സംഭവിച്ചതാണ് എങ്കില്‍ ആ നഷ്ടം സഹിക്കാന്‍ നിങ്ങളും ബാധ്യസ്ഥനാണ്. ഇനി നിങ്ങള്‍ പണമിറക്കുകയും അയാള്‍ തൊഴില്‍ ചെയ്യുകയുമാണ്‌ കരാര്‍ എങ്കില്‍ സ്വാഭാവികമായും സംഭവിക്കുന്ന നഷ്ടം മുഴുവനും നിങ്ങള്‍ക്കായിരിക്കും. മാത്രമല്ല ലാഭമുണ്ടെങ്കില്‍ അതില്‍ നിന്ന് മാത്രമേ അയാള്‍ വല്ലതും അര്‍ഹിക്കുന്നുമുള്ളൂ. കാരണം ലാഭം പങ്കുവെക്കാം എന്ന കരാറിലാണ് അയാള്‍ ആ തൊഴിലില്‍ ഏര്‍പ്പെട്ടത്. മാത്രമല്ല നിങ്ങളാണ് പൂര്‍ണമായും പണമിറക്കിയത്. അയാള്‍ അതില്‍ ലാഭത്തിന്‍റെ വിഹിതം പറ്റുന്ന വര്‍ക്കിംഗ് പാര്‍ട്ട്ണര്‍ മാത്രമാണ് എങ്കില്‍ കച്ചവടം നിര്‍ത്താന്‍ തീരുമാനിച്ചാല്‍ കച്ചവടത്തില്‍ അവശേഷിക്കുന്ന സംഖ്യയില്‍ നിന്നും മൂലധനം ഇറക്കിയ ആളുകള്‍ക്ക് അവരുടേതായ പണം തിരികെ നല്‍കിയതിനു ശേഷം വല്ലതും അവശേഷിക്കുന്നുണ്ടെങ്കില്‍ മാത്രമാണ് അയാള്‍ക്ക് വല്ലതും ലഭിക്കുക. അഥവാ മൂലധനം കഴിച്ചുള്ള സംഖ്യ മാത്രമേ ലാഭമായി കണക്കാക്കപ്പെടൂ. ഇങ്ങനെ ഒരുപാട് കാര്യങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച   ചെയ്യപ്പെടേണ്ടതുണ്ട്. എല്ലാം ഇവിടെ പ്രതിപാദിക്കുക സാധ്യമല്ല.

മാത്രമല്ല അയാള്‍ ആ കച്ചവടം മറ്റൊരാള്‍ക്ക് മറിച്ചു വിറ്റതായി താങ്കള്‍ സൂചിപ്പിച്ചു. യഥാര്‍ത്ഥത്തില്‍ താങ്കള്‍ അയാളുടെ കൂട്ടുകച്ചവടക്കാരനാണ്. താങ്കളുടെ അനുമതിയും അറിവുമില്ലാതെ അത് മറ്റൊരാള്‍ക്ക് മറിച്ചു വില്‍ക്കാന്‍ പാടില്ല. താങ്കള്‍ അത്തരത്തില്‍ ഉള്ള കാര്യങ്ങള്‍ക്ക് അയാള്‍ക്ക് സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെങ്കില്‍ അതില്‍ തെറ്റില്ലതാനും. അല്ലാത്ത പക്ഷം നിങ്ങളുടെ കൂട്ടുകച്ചവടം ഇസ്‌ലാമിക നിയമപ്രകാരം ഒരുപാട് വീഴ്ചകള്‍ ഉണ്ട്താനും. 

ഇനി മേല്‍വിശദീകരിച്ചത് പ്രകാരം താങ്കള്‍ക്ക് അയാള്‍ നിശ്ചിത സംഖ്യ നല്‍കാന്‍ ബാധ്യസ്ഥനാണ് എന്ന് കരുതുക. കച്ചവടം അവസാനിപ്പിച്ച ശേഷം അദ്ദേഹം താങ്കള്‍ക്ക് നല്‍കാനുള്ള പണം എന്ന നിലക്ക് അത് താങ്കള്‍ക്ക് ലഭിക്കുവാനുള്ള കടമാണ്. ലഭിക്കാനുള്ള കടത്തിന്‍റെ വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ വ്യത്യസ്ഥ അഭിപ്രായമുണ്ട്. പ്രബലമായ അഭിപ്രായമായി ഈയുള്ളവന് മനസ്സിലാക്കാന്‍ സാധിച്ചത് ലഭിക്കാനുള്ള കടത്തിന് അത് കൈപ്പറ്റിയ ശേഷമേ സകാത്ത് നിര്‍ബന്ധമാകുന്നുള്ളൂ എന്നതാണ്. ഇതാണ് ആഇശ (റ) , ഇബ്നു ഉമര്‍ (റ) തുടങ്ങിയവരില്‍ നിന്നും ഉദ്ദരിക്കപ്പെട്ടിട്ടുള്ളതും, അതുപോലെ ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ തിരഞ്ഞെടുത്തിട്ടുള്ളതുമായ അഭിപ്രായം. എന്നാല്‍ ഇമാം അബൂ ഹനീഫ (റ), ഇമാം ശാഫിഇ (റ), ഇമാം അഹ്മദ് (റ) തുടങ്ങിയവര്‍ തിരികെ കിട്ടും എന്ന് ഉറപ്പുള്ള കടമാണ് എങ്കില്‍ എല്ലാ വര്‍ഷവും അതിന് സകാത്ത് ബാധകമാണ് എന്ന അഭിപ്രായക്കാരാണ്. ശൈഖ് ഇബ്നു ബാസ് (റ), ശൈഖ് ഇബ്നു ഉസൈമീന്‍ (റ) തുടങ്ങിയവരും ഈ അഭിപ്രായക്കാരാണ്. ഇമാം മാലിക്ക് (റ) യുടെ അഭിപ്രായപ്രകാരം കച്ചവടസംബന്ധമായി ലഭിക്കാനുള്ള കടമാണ് എങ്കില്‍ കിട്ടുമെന്ന് ഉറപ്പുണ്ട് എങ്കില്‍ എല്ലാ വര്‍ഷവും അതിന് സകാത്ത് ബാധകമാണ്. അഥവാ ബഹുപൂരിപക്ഷം ഫുഖഹാക്കളും തിരികെ കിട്ടുമെന്ന് ഉറപ്പുള്ള കടത്തിന് സകാത്ത് ബാധകമാണ് എന്ന് അഭിപ്രായപ്പെടുന്നു. കാരണം അത് അയാളുടെ നിക്ഷേപം പോലെയാണ്. എന്നാല്‍ ചിലര്‍ അതത് വര്‍ഷം കൊടുക്കണോ, കിട്ടുമ്പോള്‍ കഴിഞ്ഞ വര്‍ഷങ്ങളിലേത് ഒരുമിച്ച് കൊടുത്താല്‍ മതിയോ എന്നതിലും വ്യത്യസ്ഥ അഭിപ്രായങ്ങളുണ്ട്. രണ്ടുമാവാം. 

ഇനി മൂന്ന്‍ വര്‍ഷമായി കിട്ടിയിട്ടില്ല എന്ന് താങ്കള്‍ പറഞ്ഞു. കിട്ടുമെന്ന് ഉറപ്പില്ലാത്ത കടമാണ് എങ്കില്‍, അഥവാ ഒന്നുകില്‍ തരാനുള്ളത്‌ നിഷേധിക്കുന്ന ഒരാളുടെ കയ്യിലോ, അതല്ലെങ്കില്‍ സാമ്പത്തികമായി തരാന്‍ സാധിക്കാത്ത ഒരാളുടെ കയ്യിലോ, അതുമല്ലെങ്കില്‍ പണമുണ്ടായിട്ടും തരാതെ പിടിച്ചുവെക്കുന്ന ആളുടെ കയ്യിലോ ആണ് താങ്കള്‍ക്ക് ലഭിക്കാനുള്ള കടമുള്ളത് എങ്കില്‍. നിങ്ങള്‍ ആവശ്യപ്പെട്ടിട്ടും കിട്ടാത്ത സാഹചര്യത്തില്‍ അതിന് സകാത്ത് ബാധകമല്ല. അത് എപ്പോള്‍ ലഭിക്കുന്നുവോ ആ വര്‍ഷത്തെ സകാത്തില്‍ കൂട്ടിയാല്‍ മതി. ഇനി അത് ലഭിക്കുമ്പോള്‍ തന്നെ ഒരു വര്‍ഷത്തെ മാത്രം സകാത്ത് കണക്കാക്കി നല്‍കുന്നുവെങ്കില്‍ വളരേ നല്ലതാണ്. അപ്രകാരം ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടു കാണാം.
 
ഏതായാലും താങ്കള്‍ ചെയ്യേണ്ടത്: കച്ചവടത്തില്‍ സംഭവിച്ച നഷ്ടം എപ്രകാരമുള്ളതാണ് എന്നും, താങ്കളുടെ സുഹൃത്തിന്‍റെ മനപ്പൂര്‍വമുള്ള കാരണത്താലല്ലാതെ സ്വാഭാവിക നഷ്ടം സംഭവിച്ചതാണ് എങ്കില്‍, നഷ്ടം കഴിച്ച് താങ്കള്‍ക്ക് എത്ര ലഭിക്കാനുണ്ട് എന്നും കണക്കാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. കിട്ടുമെന്ന് ഉറപ്പില്ലാത്ത കടമാണ് എങ്കില്‍ അതിന് സകാത്ത് നല്‍കേണ്ടതില്ല. കിട്ടുന്ന സമയത്ത് ഒരു വര്‍ഷത്തെ സകാത്ത് മാത്രം നല്‍കിയാല്‍ മതി. മാത്രമല്ല കടം അത്യധികം ഗൗരവപരമായ കാര്യമാണ്. അതുകൊണ്ട് താങ്കളുടെ സുഹൃത്ത് ആ വിഷയത്തില്‍ അല്ലാഹുവിനെ ഭയക്കേണ്ടതുണ്ട്. കച്ചവടം മറ്റൊരാള്‍ക്ക് വിറ്റ സ്ഥിതിക്ക് താങ്കള്‍ക്ക് ലഭിക്കാനുള്ള വിഹിതം കണക്കാക്കി എത്രയും പെട്ടെന്ന് അത് നല്‍കാന്‍ അയാള്‍ ബാധ്യസ്ഥനാണ്. അല്ലാഹു അനുഗ്രഹിക്കട്ടെ ... 
_____________________________

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി.എൻ 

കടവുമായി ബന്ധപ്പെട്ട സകാത്തിനെ സംബന്ധിച്ച് വിശദമായി മനസ്സിലാക്കാന്‍ ഈ ലേഖനങ്ങള്‍ വായിക്കുക:

1- കടത്തിന്‍റെ സകാത്ത്. (മറ്റുള്ളവരില്‍ നിന്നും ലഭിക്കുവാനുള്ള കടം. മറ്റുള്ളവര്‍ക്ക് നല്‍കുവാനുള്ള കടം).

2- എന്‍റെ സഹോദരിക്ക് കടം കൊടുത്ത സ്വര്‍ണ്ണത്തില്‍ സകാത്ത് ബാധകമാണോ ?. എന്‍റെ സഹോദരിക്ക് കടം കൊടുത്ത സ്വര്‍ണ്ണത്തില്‍ സകാത്ത് ബാധകമാണോ ?.

3- കച്ചവട വസ്തുക്കളുടെ സകാത്ത് .

ആസ്തമ രോഗികള്‍ ഇന്‍ഹേലര്‍ ഉപയോഗിക്കുന്നത് നോമ്പ് മുറിയാന്‍ കാരണമാകുമോ ?.

ചോദ്യം: ആസ്ത്മയുടെ അസുഖമുള്ളവര്‍ റമളാനില്‍ പകല്‍ സമയത്ത് ഇന്‍ഹേലര്‍ ഉപയോഗിക്കുന്നത് നോമ്പ് മുറിയാന്‍ കാരണമാകുമോ ?. 

www.fiqhussunna.com

ഉത്തരം:
الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه،  وبعد؛

  ആമുഖമായി ഇന്‍ഹേലറിന്‍റെ പ്രവര്‍ത്തനം മനസ്സിലാക്കുന്നത് അതിന്‍റെ മതവിധി മനസ്സിലാക്കാന്‍ കൂടുതല്‍ ഉചിതമായിരിക്കും.   ശ്വാസകോശത്തില്‍ അനുഭവപ്പെടുന്ന പിരിമുറുക്കം മൂലം ശ്വാസതടസം അനുഭവപ്പെടുന്നവര്‍, ശ്വാസകോശത്തിലെ വായുസഞ്ചാരത്തിന്  വിശാലത ഉണ്ടാക്കുവാനും അതുവഴി ശ്വാസതടസ്സത്തില്‍ നിന്ന് പെട്ടെന്ന് ആശ്വാസം കണ്ടെത്താനുമാണ് ഇന്‍ഹേലര്‍ ഉപയോഗിക്കുന്നത്. ശ്വാസകോശത്തിലെ വായുസഞ്ചാര ധമനികളെ തുറപ്പിക്കുന്ന വ്യത്യസ്ഥ തരത്തിലുള്ള മരുന്നുകള്‍ ഇന്‍ഹേലറില്‍ ഉപയോഗിക്കാറുണ്ട്. മറ്റേത് മരുന്നുകളെക്കാളും പെട്ടെന്ന് ശ്വാസകോശത്തിലെ കുഴലുകളിലേക്ക് കടന്നുചെന്ന് അവയെ വായുസഞ്ചാരത്തിന് ഉതകും വിതം വിശാലമാക്കാന്‍ ഇന്‍ഹേലറുകള്‍ക്ക് സാധിക്കുന്നു. ശ്വാസത്തോടൊപ്പം മരുന്ന് കൂടി ശ്വാസകോശത്തിലേക്ക് എടുക്കുകയാണ് ഈ പ്രക്രിയയില്‍ ചെയ്യുന്നത്. 

ഇത് ഒരിക്കലും തന്നെ ശരീരത്തില്‍ ഭക്ഷണ പാനീയങ്ങള്‍ക്ക് പകരമാകുന്നില്ല. മാത്രമല്ല ആമാശയത്തിലേക്ക് അതിന്‍റെ കണികകള്‍ എത്തുന്നുമില്ല. മറിച്ച് നേരിട്ട് ശ്വാസകോശത്തിലേക്ക് മാത്രമാണ് ഇന്‍ഹേലര്‍ വഴി എടുക്കുന്ന മെഡിസിന്‍ പോകുന്നത്. സുഗന്ധമോ മറ്റോ ശ്വസിക്കുന്നത് പോലുള്ള പ്രവര്‍ത്തനമേ ഇന്‍ഹേലര്‍ ഉപയോഗിക്കുമ്പോഴും നടക്കുന്നുള്ളൂ. അതിനാല്‍ത്തന്നെ അത് നോമ്പ് മുറിക്കുകയില്ല എന്നതാണ് കര്‍മശാസ്ത്ര പണ്ഡിതന്മാരും പണ്ഡിതസഭകളും ഈ വിഷയത്തില്‍ എത്തിയിട്ടുള്ള തീരുമാനം. 

ലജ്നതുദ്ദാഇമയുടെ ഫത്വയില്‍ ഇപ്രകാരം കാണാം:

دواء الربو الذي يستعمله المريض استنشاقاً يصل إلى الرئتين عن طريق القصبة الهوائية لا إلى المعدة ، فليس أكلاً ولا شرباً ولا شبيهاً بهما . . . والذي يظهر عدم الفطر باستعمال هذا الدواء

" ഇന്‍ഹേലര്‍ ഉപയോഗിച്ച് ശ്വസനത്തിലൂടെ ആസ്ത്മയുടെ രോഗികള്‍  ഉള്ളിലേക്കെടുക്കുന്നതായ ശ്വാസകോശത്തിലേക്കെത്തുന്ന, ആമാശയാത്തിലേക്കെത്താത്ത മരുന്ന് ഭക്ഷണമോ, പാനീയമോ അല്ല, അവയോട് സാദൃശ്യമുള്ളതായി കണക്കാക്കാനും സാധിക്കില്ല. ഈ മരുന്ന് ഉപയോഗിക്കുക വഴി നോമ്പ് മുറിയില്ല എന്നതാണ് പ്രകടമായി മനസ്സിലാക്കാന്‍ സാധിക്കുന്നത്." - [ഫതാവ ഇസ്‌ലാമിയ: 1/130].

ശൈഖ് ഇബ്നു ബാസ് റഹിമഹുല്ല പറയുന്നു: 

وبخاخ الربو لا يفطّر لأنه غاز مضغوط يذهب إلى الرئة وليس بطعام  .

"ആസ്ത്മക്കുള്ള ഇന്‍ഹേലര്‍ നോമ്പ് മുറിക്കുകയില്ല. കാരണം അത് ശ്വാസകോശത്തിലേക്ക് രൂപത്തില്‍ വായു രൂപത്തില്‍ കമ്പ്രെസ്സ് ചെയ്യപ്പെട്ട മരുന്നാണ്. അത് ഭക്ഷണ ഗണത്തില്‍ പെടില്ല". - [ഫതാവ ദഅവ : ഇബ്നു ബാസ്: 979]. 

അതുപോലെ ശൈഖ് ഇബ്നു ഉസൈമീന്‍ റഹിമഹുല്ല പറയുന്നു: 

هذا البخاخ يتبخر ولا يصل إلى المعدة ، فحينئذٍ نقول : لا بأس أن تستعمل هذا البخاخ وأنت صائم ، ولا تفطر بذلك

" ഇന്‍ഹേലര്‍ വഴി എടുക്കുന്ന മെഡിസിന്‍ ആവിയായി ശ്വാസത്തില്‍ ലയിച്ചു പോകുന്നു. അത് ആമാശയാത്തിലേക്കെത്തുന്നില്ല. അതുകൊണ്ടുതന്നെ നാം പറയുന്നു: നീ നോമ്പുകാരനായിരിക്കെ ഇന്‍ഹേലര്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല. അതുകൊണ്ട് നിന്‍റെ നോമ്പ് മുറിയുകയില്ല." - [ഫതാവ അര്‍കാനുല്‍ ഇസ്‌ലാം : പേജ്: 475]. 

എന്നാല്‍ ആസ്തമക്കുള്ള ഗുളിക കഴിക്കുക വഴി നോമ്പ് മുറിയും. കാരണം അത് അന്നനാളത്തിലൂടെ ആമാശയാത്തിലേക്ക് എത്തുന്നതും ഭക്ഷണത്തെപ്പോലെ ഘരരൂപത്തില്‍ ഉള്ളതുമാണ്. അല്ലാഹു അനുഗ്രഹിക്കട്ടെ ...

__________________

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ

Monday, May 30, 2016

ശഅബാന്‍ മാസത്തിന്‍റെ പാതി പിന്നിട്ടാല്‍ പിന്നെ നോമ്പ് നോല്‍ക്കരുത് എന്ന് ഹദീസ് ഉണ്ടോ ?. അതിന്‍റെ വിവക്ഷ എന്താണ് ?.

ചോദ്യം: ശഅബാന്‍ മാസത്തിന്‍റെ പാതി പിന്നിട്ടാല്‍ പിന്നെ നോമ്പ് നോല്‍ക്കരുത് എന്ന് ഹദീസ് ഉണ്ടോ ?. അതിന്‍റെ വിവക്ഷ എന്താണ് ?. 

www.fiqhussunna.com

ഉത്തരം:  നമുക്കറിയാമല്ലോ ശഅബാൻ മാസം നബി (സ) സുന്നത്ത് നോമ്പുകൾ ഏറെ പ്രോത്സാഹിപ്പിച്ച ഒരു  മാസമാണ്. അതോടൊപ്പം  ശഅബാൻ മാസം പാതിപിന്നിട്ടാൽ പിന്നെ നോമ്പ്  നോൽക്കരുത് എന്ന് സൂചിപ്പിക്കുന്ന ഒരു ഹദീസും നബി (സ) യിൽ നിന്നും വന്നിട്ടുണ്ട്. ആ ഹദീസ് ഇപ്രകാരമാണ്: 

عن أبي هريرة رضي الله عنه أن رسول الله صلى الله عليه وسلم قال : إذا بقي نصف من شعبان فلا تصوموه

അബൂ ഹുറൈറ (റ) നിവേദനം: റസൂല്‍ (സ) പറഞ്ഞു: " ശഅബാനിലെ പകുതി മാത്രം ബാക്കിയായാല്‍ നിങ്ങള്‍ നോമ്പ് പിടിക്കരുത്" - [തിര്‍മിദി: 749.അല്‍ബാനി: സ്വഹീഹ്]. 

ശഅബാന്‍ ഏറെക്കുറെ പൂര്‍ണമായും നബി (സ) നോമ്പ് നോറ്റിരുന്നു എന്ന ഹദീസുകളും ഈ ഹദീസും തമ്മില്‍ എങ്ങനെ യോജിപ്പിച്ച് മനസ്സിലാക്കാം എന്നെല്ലാം ചിലര്‍ സംശയം ഉന്നയിക്കാറുണ്ട്.

ശൈഖ് ഇബ്നു ബാസ് (റഹിമഹുല്ല) പറയുന്നു: "അതിന്‍റെ പൊരുള്‍ ശഅബാന്‍ പാതിക്ക് വെച്ച് നോമ്പ് നോല്‍ക്കാന്‍ തുടങ്ങരുത് എന്നതാണ്. എന്നാല്‍ ഒരാള്‍ ശഅബാന്‍ പൂര്‍ണമായോ പൂരിഭാഗമോ നോമ്പെടുത്താല്‍ അവന്‍ അവന് ആ സുന്നത്ത് ലഭിച്ചിരിക്കുന്നു." - [മജ്മൂഉ ഫതാവ: വോ: 25]. 

 അഥവാ ശഅബാന്‍ പാതിക്ക് വെച്ച് നോമ്പ് നോറ്റു തുടങ്ങരുത്. എന്നാല്‍ ശഅബാന്‍ ഏറെക്കുറെ പൂര്‍ണമായും നോമ്പെടുക്കണം എന്ന ഉദ്ദേശത്തോടെ നേരത്തെ നോമ്പ് നോറ്റു തുടങ്ങിയവര്‍ക്ക് പാതി പിന്നിട്ട ശേഷവും നോമ്പ് തുടരുന്നത് കുഴപ്പമില്ല. ആ നിലക്ക് തന്നെ മറ്റു ഹദീസുകളുമായി ഈ ഹദീസിന് യാതൊരു വൈരുദ്ധ്യവുമില്ല എന്ന് മനസ്സിലാക്കാം. അതുപോലെ ശഅബാന്‍ മാസത്തിന്‍റെ അവസാനത്തില്‍ റമളാന് ഒന്നോ രണ്ടോ ദിവസം മുന്‍പായി നിങ്ങള്‍ നോമ്പ് നോല്‍ക്കരുത്. എന്നാല്‍ ആരെങ്കിലും സാധാരണയായി നോമ്പ് നോറ്റു വരുന്നയാള്‍ ആണെങ്കില്‍ ആ നോമ്പുമായി പൊരുത്തപ്പെട്ട് വന്നാല്‍ ഉദാ: തിങ്കള്‍, വ്യാഴം സ്ഥിരമായി നോല്‍ക്കുന്നവരെപ്പോലെ അവര്‍ക്ക് നോല്‍ക്കാവുന്നതാണ് എന്ന് നബി (സ) പഠിപ്പിച്ചിട്ടുണ്ട്. കാര്യങ്ങള്‍ വസ്തുനിഷ്ടമായി മനസ്സിലാക്കാനും അത് ജീവിതത്തില്‍ പകര്‍ത്താനും, നബി (സ) യുടെ ചര്യ പിന്‍പറ്റി ജീവിച്ച് നേര്‍മാര്‍ഗത്തില്‍ മരണമാടയാനും അല്ലാഹു നമുക്കേവര്‍ക്കും തൗഫീഖ് നല്‍കട്ടെ ... 

ഒരു റമദാനില്‍ ചന്ദ്രഗ്രഹണവും സൂര്യഗ്രഹണവും ഒരുമിച്ച് വന്നാല്‍ ലോകാവസാനത്തിന്‍റെ അടയാളമോ ?. 2027 നെ സംബന്ധിച്ച് പ്രചരിപ്പിക്കപ്പെടുന്ന മെസേജ് വസ്തുതയെന്ത് ?

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد ؛

2027നെ സംബന്ധിച്ച് പല സഹോദരങ്ങളും ഒരു മെസേജ് വ്യാപകമായി ഷെയര്‍ ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാലാണ് ഈ ലേഖനം എഴുതുന്നത്.  അന്ത്യനാള്‍ സംഭവിക്കും എന്നതും, അതിനോട് വളരെ അടുത്തായാണ്‌ നബി (സ) നിയോഗിക്കപ്പെട്ടത് എന്നതും, മുഹമ്മദ്‌ (സ) അന്ത്യപ്രവാചകനാണ്‌ എന്നതും , അന്ത്യദിനത്തോട് അനുബന്ധിച്ച് നബി (സ) പഠിപ്പിച്ച കാര്യങ്ങള്‍ സംഭവിക്കുമെന്നുമുള്ളതില്‍ എല്ലാവരും അടിയുറച്ച് വിശ്വസിക്കുന്നു. പക്ഷെ അന്ത്യനാള്‍ എപ്പോള്‍ സംഭവിക്കുമെന്നത് അല്ലാഹുവിനല്ലാതെ മറ്റൊരാള്‍ക്കും അറിയില്ല എന്നതാണ് ഒരു മുസ്‌ലിമിന്‍റെ വിശ്വാസം. എന്നാല്‍ ചില വാറോലകളെ കൂട്ടുപിടിച്ച് 2027ല്‍ അത് സംഭവിക്കും, അതല്ലെങ്കില്‍ അതിന്‍റെ വലിയ അടയാളങ്ങള്‍ വരും എന്നെല്ലാം ചിലര്‍ പ്രചരിപ്പിക്കുന്നത് കാണാം. ഇമാം മഹ്ദി വരുന്നതിന് മുന്നോടിയായുള്ള റമദാനില്‍  ചന്ദ്രഗ്രഹണവും സൂര്യഗ്രഹണവും ഒരുമിച്ച് സംഭവിക്കും, അത് 2027 ലാണ്  എന്ന് പ്രതിപാദിച്ചുകൊണ്ടാണ് ഇത് പ്രചരിക്കപ്പെടുന്നത്. 

www.fiqhussunna.com

മുന്‍പ് പലരും 2000 ല്‍ ലോകമവസാനിക്കും എന്ന് പ്രവചിച്ചു. പിന്നീട് ചില കലണ്ടറുകളുടെ അടിസ്ഥാനത്തില്‍ 2012ല്‍ അത് സംഭവിക്കും എന്ന് പ്രവചിച്ചു. ഇങ്ങനെ പോകുന്നു പ്രവചനങ്ങള്‍. അപ്രകാരം പ്രവചിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുക എന്നുള്ളത് അല്ലാഹുവിന്‍റെ മേല്‍ കളവ് പ്രചരിപ്പിക്കലാണ്. കാരണം അല്ലാഹുവിന് മാത്രം അറിവുള്ള ഗൈബിയായ കാര്യങ്ങള്‍ അവകാശപ്പെടുക എന്നത് കുഫ്റാണ്.  ഇത്തരം മെസേജുകള്‍ അറിയാതെ ചില സഹോദരങ്ങള്‍ പ്രചരിപ്പിച്ചു പോകുന്നത് കാണുമ്പോള്‍ ഏറെ സങ്കടകാരമാണ്, അതിലുപരി ഈ ഉമ്മത്തില്‍ ഇന്ന് നിലനില്‍ക്കുന്ന അജ്ഞതയുടെ ആഴം കൂടിയാണ് അത് സൂചിപ്പിക്കുന്നത്.

പ്രചരിപ്പിക്കപ്പെടുന്ന മെസ്സേജ് ഇപ്രകാരമാണ്: (ലോക ചരിത്രത്തില്‍ ആദ്യമായി 2027ലെ റമളാനില്‍ അത് സംഭവിക്കാന്‍ പോകുന്നു. 2027 ഫിബ്രവരി 7 അതായത് റമളാന്‍ 1നു ചന്ദ്രഗ്രഹണവും, 2027 ഫിബ്രവരി 20നു അതായത് റമളാന്‍ പകുതിയോട് അടുപ്പിച്ച് സൂര്യഗ്രഹണവും നടക്കാന്‍ പോകുന്നു. ലോക മുസ്ലിമീങ്ങള്‍ ആകാംശയോടെ കാത്തിരിക്കുന്നു 2027 ലെ റമളാന് ഇനി 12 വര്‍ഷം മാത്രം ബാക്കി. മുത്തു നബി (സ) തങ്ങള്‍ പറഞ്ഞു: "ഇമാം മഹ്ദി വരുന്നതിന് മുന്‍പ് ഒരു അടയാളം വരാനുണ്ട് ഇവിടെ. അല്ലാഹു ഈ ലോകം സൃഷ്ടിച്ചത് മുതല്‍ ഇതുവരെ അതുണ്ടായിട്ടില്ല. ഇമാം മഹ്ദി വരുന്നതിന് തൊട്ടുമുന്‍പുള്ള റമളാന്‍ മാസത്തില്‍ ആദ്യ ദിവസം ചന്ദ്രഗ്രഹണം ഉണ്ടാകും റമളാന്‍ പകുതിയില്‍ സൂര്യ ഗ്രഹണവും ഉണ്ടാവും")

ഇനി ഇതിന്‍റെ നിജസ്ഥിതി നമുക്ക് പരിശോധിക്കാം: മേല്‍പറഞ്ഞ ഹദീസ് ഉണ്ടോ ?. അത് സ്വീകാര്യയോഗ്യമാണോ ?. 

حدثنا أبو سعيد الاصطخري ثنا محمد بن عبد الله بن نوفل ثنا عبيد بن يعيش ثنا يونس بن بكير عن عمرو بن شمر عن جابر عن محمد بن علي قال:" إن لمهدينا آيتين لم تكونا منذ خلق السماوات والأرض تنكسف القمر لأول ليلة من رمضان وتنكسف الشمس في النصف منه ولم تكونا منذ خلق الله السماوات والأرض".
 അബൂ സഈദ് അല്‍അസ്ത്വഖ്'രി പറഞ്ഞു: അദ്ദേഹത്തോട് മുഹമ്മദ്‌ ബ്ന്‍ അബ്ദുല്ലാഹ് ബ്ന്‍ നൗഫല്‍ പറഞ്ഞു:  അദ്ദേഹത്തോട് ഉബൈദ് ബ്ന്‍ യഈശ് പറഞ്ഞു: അദ്ദേഹത്തോട് യൂനുസ് ബ്ന്‍ ബകീര്‍ പറഞ്ഞു: അദ്ദേഹം  അംറു ബ്നു ശമിറില്‍ നിന്നും: അദ്ദേഹം ജാബിറില്‍ നിന്നും : അദ്ദേഹം മുഹമ്മദ്‌ ബിന്‍ അലിയ്യില്‍ നിന്നും ഉദ്ദരിക്കുന്നു: അദ്ദേഹം പറഞ്ഞു: "നമ്മുടെ മഹ്ദിക്ക് രണ്ട് ദൃഷ്ടാന്തങ്ങളുണ്ട്. ആകാശഭൂമി സൃഷ്ടിക്കപ്പെട്ടതിനു ശേഷം അപ്രകാരമൊന്ന് സംഭവിച്ചിട്ടില്ല. റമളാനിലെ ആദ്യത്തെ രാവില്‍ ചന്ദ്രഗ്രഹണവും അതിന്‍റെ പാതിയില്‍  സൂര്യഗ്രഹണവും സംഭവിക്കും. അല്ലാഹു ആകാശ-ഭൂമിയെ സൃഷ്ടിച്ചത് മുതല്‍ അപ്രകാരം സംഭവിച്ചിട്ടില്ല." - [ദാറ ഖുത്വനി: 2/65].

ഇത് ഇമാം ദാറ ഖുത്വനി (റ) യാണ് ഉദ്ദരിച്ചിട്ടുള്ളത്. ഈ ഹദീസ് മൗളൂഅ് ആയ അഥവാ കെട്ടിച്ചമക്കപ്പെട്ട ഹദീസ് ആണ്. ഈ ഹദീസിന്‍റെ പരമ്പരയില്‍ യൂനുസ് ബ്ന്‍ ബകീര്‍ എന്നയാള്‍ ഉണ്ട്. അയാള്‍ ധാരാളമായി തെറ്റുകള്‍ സംഭവിക്കുന്ന ആളാണ്‌. അതുപോലെ അദ്ദേഹം അത് ഉദ്ദരിക്കുന്നത് അംറു ബ്നു ശമിര്‍ എന്നയാളില്‍ നിന്നാണ്. ഇയാള്‍ കള്ള ഹദീസുകള്‍ കെട്ടിച്ചമക്കുന്ന ആളാണ്‌ എന്നാണ് ഹദീസ് നിധാനശാസ്ത്ര പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളത്: 

ഇമാം സുലൈമാനി (റ) പറയുന്നു: അംറു റാഫിളിയാക്കള്‍ക്ക് (ശിയാക്കള്‍ക്ക്) വേണ്ടി ഹദീസുകള്‍ കെട്ടിച്ചമക്കുന്ന ആളാണ്‌. 

ഇമാം ഹാകിം (റ) പറയുന്നു: "ജാബിര്‍ അല്‍ജഅഫിയെ ഉദ്ദരിച്ചുകൊണ്ട് ധാരാളമായി ഹദീസുകള്‍ കെട്ടിച്ചമക്കുന്ന ആളാണയാള്‍" മുകളില്‍ പരമര്‍ശിച്ച ഹദീസ് ഇയാള്‍ ജാബിര്‍ അല്‍ജഅഫിയില്‍ നിന്നാണ് ഉദ്ദരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. 

ഇമാം ഇബ്നു ഹിബ്ബാന്‍ (റ)   പറയുന്നു: "സ്വഹാബത്തിനെ കുറ്റം പറയുന്ന ഒരു റാഫിളിയാണിയാള്‍. വിശ്വാസയോഗ്യരായ ആളുകളുടെ പേരില്‍ കള്ളഹദീസുകള്‍ ഉദ്ദരിക്കലും ഇയാളുടെ പ്രവര്‍ത്തിയാണ്". 

ഇമാം ഇബ്നു ഹജര്‍ അല്‍ അസ്ഖലാനി പറയുന്നു: "ഇയാള്‍ ളഈഫും റാഫിളിയുമാണ്‌". - [മേല്‍പറഞ്ഞ ഉദ്ദരണികള്‍ ലഭിക്കാന്‍: മഹ്ദിയെക്കുറിച്ച് വന്ന കള്ളഹദീസുകള്‍ സമാഹരിച്ച الموسوعة في أحاديث المهدي الضعيفة والموضوعة എന്ന  അബ്ദുല്‍ അലീം അബ്ദുല്‍ അളീം ബസ്തവിയുടെ ഗ്രന്ഥത്തില്‍ പേജ്: 169 നോക്കുക]. 

അതുകൊണ്ടുതന്നെ ഈ ഹദീസിന്‍റെ അടിസ്ഥാനത്തില്‍ 2027 ടു കൂടി ലോകാവസാനത്തിന്‍റെ വലിയ അടയാളങ്ങള്‍ സമാഗതമാകും എന്ന് പറയാന്‍ സാധിക്കില്ല. മറിച്ച് അലിയ് ബ്ന്‍ അബീ ത്വാലിബ്‌ (റ) വിന്‍റെ മകന്‍ മുഹമ്മദ്‌ ബ്ന്‍ അലി (റ) വിലേക്ക് ചേര്‍ത്തി കള്ളമായി പ്രചരിപ്പിക്കപ്പെട്ട ഒരു കാര്യം മാത്രമാണത്. 

ഇനി പ്രചരിപ്പിക്കപ്പെടുന്ന മെസ്സേജിലെ രണ്ടാമത്തെ കളവ്: "എന്‍റെ സമുദായം 1500 വര്‍ഷം കടന്നുപോകുകയില്ല" എന്ന് നബി (സ) പറഞ്ഞുവെന്നാണ്. ഇതും നബി (സ) യുടെ മേല്‍ കെട്ടിച്ചമക്കപ്പെട്ട കളവാണ്. അല്ലാഹുവിന്‍റെ റസൂല്‍ (സ) അപ്രകാരം പറഞ്ഞിട്ടില്ല. പിന്നെ ഈ കണക്ക് എവിടെ നിന്ന് വന്നു എന്ന് ചോദിച്ചാല്‍ ചില ആളുകള്‍ മറ്റു ചില ഹദീസുകളെ അതില്‍ പരാമര്‍ശിക്കപ്പെട്ട ജൂത ക്രിസ്ത്യാനികളെ സംബന്ധിച്ചുള്ള കാര്യങ്ങളെപ്പറ്റി ഗണിച്ചെടുത്താണ് 1500 വര്‍ഷം എന്ന സംഖ്യ ഉണ്ടാക്കിയത്. ഹദീസില്‍അന്ത്യദിനത്തോട് അടുത്തായാണ്‌ മുസ്‌ലിം സമുദായം ഉള്ളത് എന്നത് വ്യക്തമാണ് എങ്കില്‍ക്കൂടി 1500 എന്നൊരു കണക്ക് ഹദീസില്‍ ഇല്ല.

ഇവര്‍ ദുര്‍വ്യാഖ്യാനിച്ച ഹദീസ് ഇപ്രകാരമാണ്: 

مثل المسلمين واليهود والنصارى، كمثل رجل استأجر قوما، يعملون له عملا إلى الليل، فعملوا إلى نصف النهار فقالوا: لا حاجة لنا إلى أجرك، فاستأجر آخرين، فقال: أكملوا بقية يومكم ولكم الذي شرطت، فعملوا حتى إذا كان حين صلاة العصر، قالوا: لك ما عملنا، فاستاجر قوما، فعملوا بقية يومهم حتى غابت الشمس، واستكملوا أجر الفريقين).). ‏صحيح البخاري،

 "മുസ്‌ലിമീങ്ങളുടെയും, ജൂത ക്രിസ്ത്യാനികളുടെയും ഉദാഹരണം ഒരാള്‍ രാത്രി വരെ ജോലി ചെയ്യാനായി ഒരു പറ്റം ആളുകളെ കൂലിക്ക് വിളിച്ചത് പോലെയാണ്. ഒരു കൂട്ടര്‍ പകല്‍ പകുതിയോളം ജോലി ചെയ്തപ്പോഴേക്കും, ഞങ്ങള്‍ക്ക് തന്‍റെ കൂലി വേണ്ട എന്ന് പറഞ്ഞ് നിര്‍ത്തി. അപ്പോള്‍ അയാള്‍ മറ്റൊരു കൂട്ടരെ കൂലിക്ക് വിളിച്ചു. അയാള്‍ പറഞ്ഞു: നിങ്ങള്‍ ഇന്ന് അവശേഷിച്ചത് പൂര്‍ത്തിയാക്കുക. ഞാന്‍ വാഗ്ദാനം ചെയ്തത് നിങ്ങള്‍ക്ക് നല്‍കാം. അവര്‍ അസറ് വരെ പണിയെടുത്തു. എന്നിട്ട് പറഞ്ഞു: ഞങ്ങള്‍ ഇതുവരെ ചെയ്തതെന്തോ അത് മതി. അപ്പോള്‍ അയാള്‍ മറ്റൊരു കൂട്ടരെ കൂലിക്ക് വിളിച്ചു. അവര്‍ അവശേഷിച്ച സമയം സൂര്യന്‍ അസ്തമിക്കുന്നത് വരെ പണിയെടുത്തു. അവര്‍ ആ ഇരുകൂട്ടരുടെ പ്രതിഫലവും പൂര്‍ണമായി  നേടുകയും ചെയ്തു." - [ബുഖാരി: 558]. 

 യഥാര്‍ത്ഥത്തില്‍ ഈ ഹദീസ് കൊണ്ട് ഉദ്ദേശിക്കുന്നത് എല്ലാ നബിമാരിലും വിശ്വസിക്കുകയും പൂര്‍ണമായ വിശ്വാസത്തോടെ അല്ലാഹുവിനെ കണ്ടുമുട്ടുകയും ചെയ്യുന്നവര്‍ക്കാണ് അല്ലാഹുവിന്‍റെ പക്കല്‍ വിജയമുള്ളത് എന്നതും അന്ത്യദിനം അടുത്താണ് എന്നതുമാണ്‌. എന്നാല്‍ ഈ ഉമ്മത്തിന്‍റെ ആയുസ് 1500 വര്‍ഷമാണ്‌ എന്ന് ഖണ്ടിതമായി പറയാനുള്ള യാതൊന്നും ആ ഹദീസിലില്ല  :  

ഇമാം ഇബ്നു ഹജര്‍ അല്‍ അസ്ഖലാനി (റ) ഈ ഹദീസിന്‍റെ വിശദീകരണത്തില്‍ പറയുന്നു: (ജൂതന്മാരാണ് ആദ്യം ജോലി ചെയ്തവര്‍) "ഞങ്ങള്‍ക്ക് തന്‍റെ കൂലി ആവശ്യമില്ല" എന്നവര്‍ പറഞ്ഞതുകൊണ്ട് അവര്‍ അല്ലാഹുവില്‍ അവിശ്വസിക്കുകയും, വിശ്വാസത്തില്‍ നിന്ന് പിന്തിരിഞ്ഞു കളയുകയും, അതിനാല്‍ അല്ലാഹു അവരെ ഉപേക്ഷിക്കുകയും ചെയ്തു എന്നതാണ്................ അതുപോലെത്തന്നെയാണ്  നസാറാക്കളും അവരുടെ സമയം ജൂതന്മാരുടെ പകുതിയായിരുന്നു എന്ന് അതില്‍ സൂച്ചനയുണ്ട്. കാരണം അവര്‍ മുഴുവന്‍ പകലിന്റെയും കാല്‍ ഭാഗം മാത്രമാണ് പണിയെടുത്തത്....... "എന്നാല്‍ പകലില്‍ നിന്നും വളരെ കുറച്ച് മാത്രം അവശേഷിച്ചപ്പോള്‍ സൂര്യന്‍ അസ്തമിക്കുന്നത് വരെ അത് പൂര്‍ത്തിയാക്കിയവര്‍ എന്നതുകൊണ്ട്‌ ഉദ്ദേശിച്ചത്. മുസ്‌ലിമീങ്ങളാണ്. അവര്‍ മൂന്ന്‍ നബിമാരിലും വിശ്വസിച്ചത് കൊണ്ട് അവര്‍ക്ക് ആ മൂന്ന്‍ പേരുടെ പ്രതിഫലവും ലഭിച്ചു. ദുനിയാവില്‍ വളരെ കുറഞ്ഞ സമയമെ ഇനി അവശേഷിക്കുന്നുള്ളൂ എന്നതിലേക്ക് ഈ ഹദീസ് സൂചന നല്‍കുന്നു. അതിനെക്കുറിച്ച് "ഞാനും അന്ത്യദിനവും തമ്മില്‍ ഈ വിത്യാസത്തിലാണ് ഞാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്" എന്ന് പറഞ്ഞുകൊണ്ട് തന്‍റെ ചൂണ്ടുവിരലും നടുവിരലും നബി (സ) ഉയര്‍ത്തിക്കാണിച്ച ഹദീസ് വിശദീകരിക്കുന്നിടത്ത് അത് കൂടുതല്‍ വ്യക്തമാക്കാം " - [ഫത്ഹുല്‍ബാരി: ഹദീസ് 2151]. 

അതെ അന്ത്യദിനം അടുത്തുവെന്നുള്ളത് അല്ലാഹുവിന്‍റെ റസൂല്‍ (സ) പഠിപ്പിച്ച കാര്യമാണ്. അന്ത്യദിനത്തോട് അടുത്തായാണ്‌ അല്ലാഹുവിന്‍റെ റസൂല്‍ നിയോഗിക്കപ്പെട്ടത് എന്ന് സ്വഹീഹായ ഹദീസുകളില്‍ [പരാമര്‍ശിക്കപ്പെട്ടിട്ടുമുണ്ട്. എന്നാല്‍ അത് ഇന്ന വര്‍ഷമാണെന്നോ. അതിന്‍റെ അടയാളങ്ങള്‍ പുലരുന്നത് ഇന്ന വര്‍ഷമാണെന്നോ ആര്‍ക്കും പ്രവചിക്കാന്‍ സാധ്യമല്ല. ഹദീസുകളെ ദുര്‍വ്യാഖ്യാനിച്ച് അപ്രകാരമുള്ള ഗവേഷണങ്ങള്‍ നടത്തുക എന്നത് വളരെ വലിയ പാതകമാണ്.

മേല്‍പറഞ്ഞ ഹദീസില്‍ നിന്നും ജൂതക്രിഷ്ട്യാനികളുടെ കാലം ചരിത്രകാരന്മാര്‍ വിലയിരുത്തിയതിനെ ആസ്പദമാക്കി ഗണിച്ചാണ് ചിലര്‍ മുസ്‌ലിം ഉമ്മത്തിന്റെ ആയുസ് 1500 വര്‍ഷം എന്ന് പ്രചരിപ്പിക്കുന്നത്. മാത്രമല്ല അത് നബി (സ) പറഞ്ഞു എന്ന പേരില്‍ പ്രചരിപ്പിക്കുന്നത് അതിനെ കൂടുതല്‍ വലിയ അപരാധമാക്കി മാറ്റുന്നു. "എന്‍റെ മേല്‍ അറിഞ്ഞുകൊണ്ട് ആര് കളവ് പറയുന്നുവോ അവന്‍ നരകത്തില്‍ തന്‍റെ ഇരിപ്പിടം ഉറപ്പിച്ചുകൊള്ളട്ടെ" എന്ന് അല്ലാഹുവിന്‍റെ റസൂല്‍ പഠിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് ഇത്തരം മെസ്സേജുകള്‍ ഷെയര്‍ ചെയ്യുന്നത് നാം സൂക്ഷിക്കുക. എഴുതിയ ആളുടെ പേരും വിലാസവും ഇല്ലാത്ത ഒരു മെസേജും ഷെയര്‍ ചെയ്യല്‍ അനുവദനീയമല്ല.  കാരണം അത് വസ്തുതകളുടെ സത്യസന്ധതയെ ബാധിക്കും. അതുകൊണ്ടാണ് ഇമാമീങ്ങള്‍ : "മതം അത് സനദിലൂടെ മാത്രമാണ്. ഇല്ലെയെങ്കില്‍ തോന്നിയവരെല്ലാം മതത്തിന്‍റെ പേരില്‍ തോന്നിയത് പ്രചരിപ്പിക്കുമായിരുന്നു". എന്ന് പറയാന്‍ കാരണം. ഇനി പേരും വിലാസവും ഉണ്ടെങ്കിലും അത് പറയുന്ന വ്യക്തി സ്വീകാര്യനാണോ, മതപരമായി അത് പറയാന്‍ യോഗ്യനാണോ എന്നെല്ലാം വിലയിരുത്തിയാണ് നാം മതപരമായ വിഷയങ്ങള്‍ സ്വീകരിക്കേണ്ടത്. ഇല്ലെങ്കില്‍ ക്രിസ്തീയ സമുദായത്തിന് സംഭവിച്ച പോലെ എല്ലാ കെട്ടുകഥകളും വിശ്വസിക്കുന്നവരായി ഈ സമുദായവും മാറും... അതുകൊണ്ട് നാം സൂക്ഷിക്കുക.
ഇമാം മഹ്ദി വരും എന്നതും അത് അന്ത്യദിനത്തിന്‍റെ അടയാളത്തില്‍ പെട്ടതാണ് എന്നതും വസ്തുതയാണ് പക്ഷെ അത് 2027 ലാണ് എന്ന് പറയാന്‍ ആര് നമുക്കധികാരം തന്നു. അതൊരു പക്ഷെ അല്ലാഹു നിശ്ചയിച്ചത് പ്രകാരം 2027 നോ, അതിനു മുന്‍പോ, അതിന് ശേഷമോ സംഭവിച്ചെന്നു വരാം. അതുപോലെ അതിന്‍റെ അടയാളങ്ങളും. പക്ഷെ അത് ഇന്ന വര്‍ഷമായിരിക്കും എന്ന് പറയാന്‍, എന്ന് കണക്കാക്കാന്‍ ആരാണ് നമുക്കധികാരം തന്നത് ?!. ജിബ്‌രീല്‍ അലൈഹിസ്സലാം മഹാനായ നബി (സ) യോട് അന്ത്യദിനം എപ്പോള്‍ സംഭവിക്കും എന്നതിനെപ്പറ്റി ചോദിച്ചപ്പോള്‍, "ചോദിക്കപ്പെട്ടയാള്‍ക്ക് ചോദിച്ച ആളെക്കാള്‍ ആ വിഷയത്തില്‍ യാതൊന്നുമറിയില്ല" എന്ന് റസൂല്‍ കരീം (സ) മറുപടി നല്‍കിയത് നമുക്കേവര്‍ക്കും മാതൃകയാണ്.അല്ലാഹുവിന്‍റെ റസൂലിന് പോലും അറിയാത്ത കാര്യം ചിലര്‍ ഗവേഷണം ചെയ്ത് കണ്ടെത്തിയെന്നോ ?!. ഈ ബാലപാഠം പോലും നമുക്ക മനസ്സിലായില്ലയെങ്കില്‍ നാം തീര്‍ത്തും അപകടത്തിലാണ്.

അന്ത്യദിനത്തിന്‍റെ സമയമെപ്പോള്‍ എന്നറിയുന്നതിലല്ല, അതിനുവേണ്ടി നാം തയ്യാറെടുത്തോ എന്നതാണ് ചിന്തിക്കേണ്ടത്. അന്ത്യനാൾ എപ്പോഴാണ് സംഭവിക്കുക എന്നതറിയാൻ വ്യഘ്രത കാണിച്ച ആളുകൾക്ക് വിശുദ്ധ ഖുർആൻ കൃത്യമായ മറുപടി നൽകുന്നുണ്ട്:

يَسْأَلُونَكَ عَنِ السَّاعَةِ أَيَّانَ مُرْسَاهَا (42) فِيمَ أَنْتَ مِنْ ذِكْرَاهَا (43) إِلَى رَبِّكَ مُنْتَهَاهَا (44) إِنَّمَا أَنْتَ مُنْذِرُ مَنْ يَخْشَاهَا (  (45كَأَنَّهُمْ يوم يَرَوْنَهَا لَمْ يَلْبَثُوا إِلَّا عَشِيَّةً أَوْ ضُحَاهَا (46)

" ആ അന്ത്യസമയത്തെപ്പറ്റി, അതെപ്പോഴാണ്‌ സംഭവിക്കുക എന്ന്‌ അവര്‍ നിന്നോട്‌ ചോദിക്കുന്നു. നിനക്ക്‌ അതിനെപ്പറ്റി എന്ത്‌ പറയാനാണുള്ളത്‌?. അതിന്റെ അറിവ് അതിന്റെ രക്ഷിതാവിന്റെ പക്കലാണ്. അതിനെ ഭയപ്പെടുന്നവര്‍ക്ക്‌ ഒരു താക്കീതുകാരന്‍ മാത്രമാണ്‌ നീ. അതിനെ അവര്‍ കാണുന്ന ദിവസം ഒരു വൈകുന്നേരമോ ഒരു പ്രഭാതത്തിലോ അല്ലാതെ അവര്‍ (ഇവിടെ) കഴിച്ചുകൂട്ടിയിട്ടില്ലാത്ത പോലെയായിരിക്കും (അവര്‍ക്ക്‌ തോന്നുക.)". - [ നാസിആത്ത് : 42 - 45].

അഥവാ ആ സമയം അറിഞ്ഞതുകൊണ്ട്‌ പ്രത്യേകിച്ച് എന്തുകിട്ടാനാണ്. പക്ഷെ ആ അന്ത്യസമയത്തെ ഭയപ്പെടുന്നവർക്കുള്ള താക്കീതുകാരനായാണ് പ്രവാചകൻ(സ) വന്നത്. അതിനാൽ തന്നെ ആര് ആ പ്രവാചകനെ അനുസരിക്കുന്നുവോ അവർക്ക് മാത്രമാണ് ആ താക്കീത് ഉപകരിക്കുന്നത്. എന്നതുപോലെ മഹ്ദിയുടെ ആഗമനം പ്രവാചകൻ(സ) നമുക്ക് നൽകിയ ഒരു സന്തോഷവാർത്തയാണ്. അതെപ്പോഴാണ്‌ എന്ന് കൃത്യമായി പ്രവാചകൻ(സ) പഠിപ്പിച്ചിട്ടില്ല. എന്നാൽ നിങ്ങൾ ഖുർആനും പ്രവാചകചര്യയും മുറുകെപ്പിടിക്കുന്നവരാണ് എങ്കിൽ സ്വാഭാവികമായും മഹ്ദിയുടെ ആഗമനസമയത്ത് നിങ്ങളുണ്ടെങ്കിൽ നിങ്ങൾ അദ്ദേഹത്തിന്റെ അനുയായികളിൽ പെട്ടവരായിരിക്കും എന്നതാണ് പ്രവാചകവചനങ്ങൾ സൂചിപ്പിക്കുന്നത്.

ഏതായാലും ഒരു വിശ്വാസി ഏതു സാഹചര്യത്തിലായാലും കൈകൊള്ളേണ്ട നിലപാട് എന്ന് പറയുന്നത് ഖുർആനും, സുന്നത്തും, സ്വഹാബത്ത് മനസ്സിലാക്കിയ രൂപത്തിൽ മനസ്സിലാക്കി അതിനുവേണ്ടി നിലകൊള്ളുക എന്നതാണ്. കൃത്രിമമായ നിഗമനങ്ങൾ മെനഞ്ഞ് മഹ്ദിയെ കണ്ടെത്താൻ സത്യവിശ്വാസികളോട് അല്ലാഹു ആവശ്യപ്പെട്ടിട്ടില്ല. മറിച്ച് മഹ്ദിയുടെ ആഗമനം വെളിപ്പെടും. അത് സംശയഭേധമന്യേ വിശ്വാസികൾക്ക് അല്ലാഹു പ്രകടമാക്കിക്കൊടുക്കും.  അതാണ്‌ കൃത്യമായി പ്രവാചകൻ (സ) പഠിപ്പിച്ചിട്ടുള്ളത്‌. സ്വാഭാവികമായും ഖുർആനും സുന്നത്തും പിൻപറ്റുന്നവർ ആയിരിക്കും അദ്ദേഹത്തോടൊപ്പം നിലകൊള്ളുക. ആയതിനാൽ തന്നെ ഖുർആനും സുന്നത്തും മുറുകെപ്പിടിക്കുക എന്നതാണ് അടിസ്ഥാനം... (കൂടുതല്‍ മനസ്സിലാക്കാന്‍ ഈയുള്ളവന്‍ നേരത്തെ എഴുതിയ : മഹ്ദി വരുന്ന സമയം അന്വേഷിച്ച് നടക്കുന്നവരോട്  എന്ന ലേഖനം വായിക്കുക.). അല്ലാഹു അനുഗ്രഹിക്കട്ടെ ...

ഫിക്സഡ് പ്രോഫിറ്റ് പാടുണ്ടോ ?. അത് നടപ്പാക്കുന്ന കമ്പനിയില്‍ അക്കൗണ്ടന്‍റ് ആയി ജോലി ചെയ്യാമോ ?.

ചോദ്യം: ഞാന്‍ ദുബായില്‍ അക്കൗണ്ടന്‍റ് ആയി ജോലി ചെയ്യുന്നു. ഞങ്ങളുടെ കമ്പനി ഇന്‍വെസ്റ്റ്‌മെന്‍റ് സ്വീകരിച്ച് ആളുകള്‍ക്ക് 2% ലാഭം നല്‍കി വരുന്നു. ഒരു മാസത്തില്‍ പോലും ഈ ഫിക്സഡ് എമൗണ്ട് മുടങ്ങാറില്ല. ഇത് പലിശയുടെ പരിധിയില്‍ പെടുമോ ?. ഇത് കൈകാര്യം ചെയ്യുന്ന ഞാന്‍ പലിശക്ക് കൂട്ടുനില്‍ക്കുന്നു എന്ന കുറ്റക്കാരനാകുമോ ?. ഞാന്‍ എന്തു ചെയ്യണം ?.

www.fiqhussunna.com

ഉത്തരം:  

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه ، وبعد؛ 

ഫിക്സഡ് പ്രോഫിറ്റ് അഥവാ മുന്‍കൂട്ടി നിശ്ചിതമായ സംഖ്യ ലാഭവിഹിതം കണക്കാക്കിയുള്ള നിക്ഷേപങ്ങള്‍ ഇസ്‌ലാമില്‍ അനുവദനീയം അല്ല. ലാഭം ലഭിക്കുകയാണ് എങ്കില്‍ അതിന്‍റെ നിശ്ചിത ശതമാനം നല്‍കും എന്ന നിലക്കാണ് നിക്ഷേപകരുമായി കരാര്‍ ഉണ്ടായിരിക്കേണ്ടത്. എന്നാല്‍ നിക്ഷേപകന്‍ നല്‍കുന്ന സംഖ്യയുടെ നിശ്ചിത ശതമാനം നല്‍കും എന്നും പറയുമ്പോള്‍ അവിടെ ലാഭത്തിന്‍റെ നിശ്ചിത ശതമാനം നല്‍കും എന്നല്ല മറിച്ച് നിശ്ചിത സംഖ്യ നല്‍കും എന്നാണ് താങ്കളുടെ കമ്പനി നിക്ഷേപകര്‍ക്ക് ഉറപ്പ് നല്‍കുന്നത്.

ഉദാ: ഒരു ലക്ഷം രൂപ നിക്ഷേപിക്കുന്നവര്‍ക്ക് അതിന്‍റെ രണ്ട് ശതമാനം മാസാമാസം ലാഭമായി നല്‍കും എന്ന് പറഞ്ഞാല്‍, മാസം തോറും 2000 രൂപ നല്‍കും എന്നര്‍ത്ഥം. അഥവാ കമ്പനിക്ക് ലാഭം ഉണ്ടായാലും ഇല്ലെങ്കിലും കമ്പനി നിക്ഷേപകന് 2000 രൂപ നല്‍കണം. ഇത് ഒരിക്കലും അനുവദനീയമല്ല. ഇത് ഒന്നുകില്‍ നിഷിദ്ധമായ പലിശയുടെ ഇനങ്ങളില്‍ ഒന്നായി വരാം അതല്ലെങ്കില്‍ നിഷിദ്ധമായ സാമ്പത്തിക ക്രയവിക്രയങ്ങളില്‍ ഒന്നായി വരാം.

ഒരാള്‍ നല്‍കുന്ന നിക്ഷേപം കമ്പനി ആ വ്യക്തിക്ക് തിരികെ നല്‍കും എന്ന് ഉറപ്പ് നല്‍കുകയും, അതോടൊപ്പം അയാള്‍ നിശ്ചിതമായതോ അല്ലാത്തതോ ആയ ലാഭം ഈടാക്കുകയും ചെയ്യുന്നുവെങ്കില്‍ ഇത് പച്ചയായ പലിശയില്‍ പെട്ടതാണ്. കാരണം തിരികെ നല്‍കണം എന്ന ഉറപ്പോടെ ഞാന്‍ മറ്റൊരാള്‍ക്ക് നല്‍കുന്ന പണം കര്‍മശാസ്ത്രവിധിയനുസരിച്ച് കടമാണ്. താന്‍ നല്‍കിയ സംഖ്യയേക്കാള്‍ മുന്‍ധാരണപ്രകാരം എന്ത് ഉപകാരം ഈടാക്കിയാലും അത് പലിശയുടെ ഇനത്തില്‍ പെടുന്നു.

കടവുമായി ബന്ധപ്പെട്ട പലിശയുടെ നിര്‍വചനം തന്നെ ഇപ്രകാരമാണ്:

كل قرض جر منفعة مشروطة فهو ربا
"മുന്‍ധാരണപ്രകാരം വല്ല ഉപകാരവും ഈടാക്കുന്ന ഏത് കടമായാലും അത് പലിശയാണ്". 

താന്‍ നല്‍കുന്ന പണം സമയബന്ധിതമായോ, അല്ലാതെയോ തിരികെ  നല്‍കണം എന്ന ഉപാധിയോടെയാണ് ഒരാള്‍ തന്‍റെ പണം മറ്റൊരാള്‍ക്ക് നല്‍കുന്നത് എങ്കില്‍ അതിന് കടം എന്നാണ്പറയുക. അതിന് പകരമായി കടം നല്‍കുന്ന ആള്‍ അയാളില്‍ നിന്ന് എന്തെല്ലാം ഈടാക്കുന്നുവോ അതെല്ലാം പലിശയായി പരിഗണിക്കപ്പെടും. അത് പണമാണെങ്കിലും മറ്റു വല്ല വസ്തുക്കളാണെങ്കിലും ശരി. പണയവസ്തു ഉപയോഗിക്കാന്‍ വേണ്ടി  കടം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഇത്മുന്‍പ്  നാം വിശദീകരിച്ചിട്ടുണ്ട്. ആ ലേഖനം വായിക്കാന്‍: ()

മറിച്ച് ഒരാള്‍ ഒരു ബിസിനസില്‍ നിക്ഷേപം ഇറക്കിയാല്‍ അയാള്‍ അതില്‍ ഒരു പങ്കാളിയാണ്. കരാര്‍ പ്രകാരമുള്ള നിബന്ധനകള്‍ പാലിച്ച് അയാള്‍ ആ പങ്കാളിത്തത്തില്‍ നിന്ന് പിന്‍വാങ്ങുന്ന സമയത്ത് അയാള്‍ക്ക് ഉള്ള ഓഹരിയുടെ മൂല്യനിര്‍ണയം നടത്തി ആ പണമായിരിക്കും അയാള്‍ക്ക് നല്‍കേണ്ടത്. അയാള്‍ ഇട്ട പണത്തേക്കാള്‍ ആ ഓഹരി വര്‍ദ്ധിക്കുകയോ, ചിലപ്പോള്‍ അതിന്‍റെ മൂല്യം കുറയുകയോ, ഒരുപക്ഷെ അതേ മൂല്യത്തില്‍ തന്നെ നിലനില്‍ക്കുകയോ ചെയ്തേക്കാം. ഏതായാലും നിക്ഷേപിക്കുന്ന സമയത്ത് നിക്ഷേപിക്കുന്ന പണം പൂര്‍ണമായി നിക്ഷേപകന് തിരിച്ച് നല്‍കും എന്ന ഉപാതിയോടെയുള്ള നിക്ഷേപമാണ് എങ്കില്‍ അതിന് ഫിക്സഡായോ, അല്ലാതെയോ ലഭിക്കുന്ന മുഴുവന്‍ ലാഭവും പലിശയാണ്. 

 ഇനി ഒരാള്‍ നിക്ഷേപത്തുക തനിക്ക് അതുപോലെ തിരികെ ലഭിക്കണം എന്ന ഉപാതിയില്ലാതെ, ബിസിനസില്‍ വരുന്ന ലാഭനഷ്ടങ്ങള്‍ പങ്കുവെക്കാം എന്ന നിലക്കാണ് കച്ചവടത്തില്‍ പങ്കാളിയാകുന്നത് എങ്കില്‍ അത് അനുവദനീയമാണ്. പക്ഷെ അവിടെയും നിര്‍ണ്ണിതമായ ഒരു സംഖ്യ അയാള്‍ക്ക് ലാഭമായി ലഭിക്കും എന്ന കരാര്‍ ഉണ്ടാകാന്‍ പാടില്ല. അപ്രകാരം ഉണ്ടായാല്‍ അത് ഇസ്‌ലാമികമായി അനുവദനീയമല്ലാത്ത സാമ്പത്തിക ഇടപാടായി മാറും. കാരണം ലാഭം നിശ്ചിതമായി നിലനില്‍ക്കില്ല. അത് വര്‍ദ്ധിക്കാം അതുപോലെ കുറയുകയുമാകാം. അതുകൊണ്ടുതന്നെ ബിസിനസ് സംരഭകനോ നിക്ഷേപകനോ രണ്ടുപേര്‍ക്കും ഇടപാട് ദോഷകരമായി ബാധിക്കാന്‍ പാടില്ല. ചോദ്യകര്‍ത്താവ് സൂചിപ്പിച്ച പോലെ നിക്ഷേപിക്കുന്ന തുകയുടെ രണ്ട് ശതമാനം ലാഭമായി നല്‍കാം എന്ന് ഒരു കമ്പനി പറയുന്നു എന്ന് കരുതുക. 

ഉദാ :  ഒരാള്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ചു. കരാര്‍ പ്രകാരം 2000 രൂപ പ്രതിമാസം നല്‍കേണ്ടി വരും. ഒരുലക്ഷത്തിന് വെറും 1000 രൂപ മാത്രമാണ് കമ്പനിക്ക് ലാഭമായി ലഭിച്ചെതെങ്കില്‍ പോലും കമ്പനി നിക്ഷേപകന് 2000 നല്‍കാന്‍ ബാധ്യസ്ഥരാകുന്നു. ഈയവസരത്തില്‍ തങ്ങളുടെ പക്കല്‍ നിന്ന് 1000  നഷ്ടപ്പെടുക മാത്രമല്ല തങ്ങള്‍ അതുവരെ ചെയ്ത ജോലി വെറുതെയാവുകയും ചെയ്യുന്നു. ഇനി ഒരു ലക്ഷം രൂപക്ക് 10000 രൂപ എന്ന നിരക്കില്‍ കമ്പനിക്ക് ലാഭമുണ്ടായി എന്ന് കരുതുക. നിക്ഷേപകന് 2000 മാത്രമേ ലഭിക്കുന്നുള്ളൂ. ലാഭത്തില്‍ ഉണ്ടായ വര്‍ദ്ധനവില്‍ നിക്ഷേപകന് യാതൊരു പ്രയോജനവും ലഭിക്കുന്നില്ല. ഇതൊരര്‍ത്ഥത്തില്‍ ഭാഗ്യപരീക്ഷണം അഥവാ ചൂതാട്ടമാണ്. അതുകൊണ്ടാണ് ഇസ്‌ലാം എത്രയാണോ ലാഭം ലഭിക്കുന്നത് അതിന്‍റെ നിശ്ചിത ശതമാനം നിക്ഷേപകനും നിശ്ചിത ശതമാനം സംരഭകനും എന്ന നിലക്കായിരിക്കണം ലാഭവിഹിതം ഓഹരി വെക്കപ്പെടേണ്ടത് എന്ന് നിഷ്കര്‍ഷിക്കുന്നത്. ഉദാ: ലാഭം 50% എന്ന തോതില്‍ ഇരുവരും പങ്കിട്ടെടുക്കും എന്ന് കരുതുക. ഒരു ലക്ഷം രൂപക്ക് 1000 രൂപ ലാഭം ലഭിച്ചാല്‍ ഇരുവര്‍ക്കും 500 വീതം ലഭിക്കും. ഇനി 2000 രൂപയാണ് ലാഭം ലഭിച്ചത് എങ്കില്‍ രണ്ടുപേര്‍ക്കും 1000 വീതവും, കൂടിയാല്‍ അത് പങ്കിടുന്നു, കുറഞ്ഞാല്‍ അതും പങ്കിടുന്നു. 

ചുരുക്കിപ്പറഞ്ഞാല്‍ : ഒരാള്‍ തന്‍റെ പണം നിക്ഷേപിക്കുകയും കച്ചവടത്തിന് എന്തുതന്നെ സംഭവിച്ചാലും താന്‍ ആവശ്യപ്പെടുമ്പോള്‍ താന്‍ നിക്ഷേപിക്കുന്ന പണം തിരികെ നല്‍കണം എന്ന ഉപാതിയോടെയാണ് നിക്ഷേപം ഇറക്കുന്നതെങ്കില്‍, ഇനി അദ്ദേഹം അങ്ങനെ ആവശ്യപ്പെട്ടിട്ടില്ലെങ്കില്‍ പോലും അദ്ദേഹം നിക്ഷേപിക്കുന്ന കമ്പനി ആ പണം തിരികെ നല്‍കും എന്ന് ഉറപ്പ് കൊടുക്കുന്നുവെങ്കില്‍ അതിന് ലാഭം എന്ന നിലക്ക് ലഭിക്കുന്ന സംഖ്യ എത്രയാണെങ്കിലും അത് പലിശയാണ്. കാരണം തിരിച്ച് കിട്ടും എന്ന ഉപാധിയോടെ നല്‍കുന്ന പണത്തിന് പരസ്പര ധാരണപ്രകാരം ലഭിക്കുന്ന എല്ലാ ഉപകാരവും പലിശയാണ്: 

  عن فضالة بن عبيد ، أنه قال : كل قرض جر منفعة فهو وجه من وجوه الربا

"ഫളാല ബിന്‍ ഉബൈദ് (റ) നിവേദനം. അദ്ദേഹം പറഞ്ഞു : "ധാരണപ്രകാരം ഉപകാരം കൊണ്ടുവരുന്ന എല്ലാ കടങ്ങളും പലിശയുടെ ഇനങ്ങളില്‍ ഒരിനമാണ്‌" - [ബൈഹഖി: 2056]. "ഇത് ഇബ്നു മസ്ഊദ് , ഇബ്നു അബ്ബാസ് , അബ്ദുല്ലാഹ് ബിന്‍ സലാം, ഇബ്നു ഉമര്‍ , ഉബയ്യ് ബ്ന്‍ കഅബ്  തുടങ്ങിയ സ്വഹാബാക്കളില്‍ നിന്നെല്ലാം ഉദ്ദരിക്കപ്പെട്ടിട്ടുണ്ട്". - [ബൈഹഖി : 2057]. 

ഇനി ലാഭവും നഷ്ടവും സഹിക്കാം എന്ന നിലക്കാണ് കരാര്‍ എങ്കിലും നിര്‍ണ്ണിതമായ സംഖ്യ ലാഭം നിശ്ചയിച്ചുകൊണ്ടുള്ള കരാര്‍ ആണെങ്കില്‍ ആ കരാര്‍ നിഷിദ്ധമാണ്. കാരണം അത് ചൂതാട്ടമാണ്. ഒന്നുകില്‍ നിക്ഷേപകന്, അതല്ലെങ്കില്‍ സംരംഭകന് നേട്ടമോ കോട്ടമോ ഉണ്ടാകുന്ന ഒരു കരാര്‍ ആണത്. മറിച്ച് ലാഭം ഉണ്ടെങ്കില്‍ അതിന്‍റെ നിശ്ചിത ശതമാനം നിക്ഷേപകനും നിശ്ചിത ശതമാനം സംരഭകനും എന്ന അര്‍ത്ഥത്തിലാണ് നിശ്ചയിക്കപ്പെടേണ്ടത്.

ശൈഖ് ഇബ്നു ബാസ് (റ) പറയുന്നു :

فإن تعيين الربح بمبلغ معلوم في المضاربة أو غيرها من أنواع الشركات لا يجوز، بل يبطل به العقد؛ لأن ذلك يفضي إلى أن يربح أحد الشريكين أو الشركاء ويخسر الآخر، وإنما يكون الربح مشاعاً؛ كالنصف أو أقل أو أكثر بإجماع أهل العلم. والله ولي التوفيق.

 "മുളാറബ കരാറിലോ, (അഥവാ ഒരാള്‍ പണമിറക്കുകയും മറ്റൊരാള്‍ ജോലി ചെയ്യുകയും ചെയ്യുന്ന കരാര്‍), അതല്ലെങ്കില്‍ മറ്റു രൂപങ്ങളിലുള്ള കൂട്ടുകച്ചവടങ്ങളിലോ (ആയിരം രണ്ടായിരം) നിര്‍ണ്ണിതമായ ഒരു സഖ്യ ലാഭമായി നിശ്ചയിക്കല്‍ അനുവദനീയമല്ല. അപ്രകാരമാണ് എങ്കില്‍ ആ കരാര്‍ തന്നെ അസാധുവാണ്. കാരണം അത് കൂട്ടുകച്ചവടക്കാരില്‍ ഒരാള്‍ മാത്രം നേട്ടം കൊയ്യുകയോ, ഒരാള്‍ മാത്രം പരാജയപ്പെടുകയോ ചെയ്യാന്‍ ഇടവരുത്തുന്ന ഒരു കരാറാണ്. മറിച്ച് ലാഭം (നിര്‍ണ്ണിതമായ സംഖ്യ നിശ്ചയിക്കാതെ) എത്രയാണോ ഉള്ളത് അതിന്‍റെ നേര്‍പകുതിയെന്നോ, അതല്ലെങ്കില്‍ അതില്‍ കുറവോ കൂടുതലോ ആയോ (മുന്‍നിശ്ചയിച്ച പ്രകാരം)   പങ്കിട്ടെടുക്കുകയാണ് വേണ്ടത്. ഇത് പണ്ഡിതന്മാര്‍ക്കിടയില്‍ എകാഭിപ്രായമുള്ള കാര്യമാണ്. അല്ലാഹു അനുഗ്രഹിക്കട്ടെ" - [http://www.binbaz.org.sa/fatawa/4009]. 

അതിനാല്‍ത്തന്നെ താങ്കളുടെ ജോലി അനുവദനീയമല്ല. ഹദീസില്‍ ഇപ്രകാരം കാണാം :

عن ابن عباس عن النبي صلى الله عليه و سلم قال : إن الله تعالى إذا حرم شيئا حرم ثمنه

ഇബ്നു അബ്ബാസ് (റ) വില്‍ നിന്നും നിവേദനം: നബി (സ) പറഞ്ഞു: " അല്ലാഹു ഒരു കാര്യം നിഷിദ്ധമാക്കിയാല്‍ അതു മുഖേന ലഭിക്കുന്ന പണവും നിഷിദ്ധമാണ്." - [ത്വബറാനി : 3/7 - ഹദീസ് 20].

താങ്കളുടെ ജോലിയുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന സാമബത്തിക കരാര്‍  ഒന്നുകില്‍ പലിശയുടെ പരിധിയില്‍, അതല്ലെങ്കില്‍ ചൂതാട്ടത്തിന്‍റെ പരിധിയില്‍ വരുന്നു. അതിനാല്‍ത്തന്നെ താങ്കള്‍ ആ ജോലി ഉപേക്ഷിക്കുകയും, അല്ലാഹുവിങ്കലേക്ക്‌ തൗബ ചെയ്ത് മടങ്ങുകയും, അല്ലാഹുവിനോട് തൗഫീഖിനായി പ്രാര്‍ഥിച്ച് ഹലാലായ മറ്റു ജോലികള്‍ അന്വേഷിക്കുകയും ചെയ്യേണ്ടതുണ്ട്. തത് വിഷയത്തില്‍ ചോദിക്കാനും, മതപരമായ വിധി അറിയാനും താങ്കള്‍ കാണിച്ച താല്പര്യത്തിന് അല്ലാഹു തക്കതായ പ്രതിഫലം നല്‍കട്ടെ. "അല്ലാഹുവിന് വേണ്ടി ആര് ഒരു കാര്യം ഉപേക്ഷിക്കുന്നുവോ അല്ലാഹു അവന് അതിനേക്കാള്‍ ഉചിതമായത് നല്‍കുമെന്ന് " നബി (സ) പഠിപ്പിച്ചിട്ടുണ്ട്.
അല്ലാഹു അനുഗ്രഹിക്കട്ടെ ...

P. F തുകക്ക് സകാത്ത് ബാധകമാണോ ?.

ചോദ്യം: ഞാനൊരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. Provident Fund അഥവാ പി. എഫ് എന്ന നിലക്ക് എന്‍റെ ശമ്പളത്തില്‍ നിന്നും പിടിക്കപ്പെടുന്ന സംഖ്യക്ക് സകാത്ത് ബാധകമാണോ ?.

www.fiqhussunna.com

ഉത്തരം:  
 الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

ആളുകൾക്കിടയിൽ പ്രത്യേകിച്ചും സർക്കാർ ഉദ്യോഗസ്ഥർക്കിടയിൽ  വളരെയധികം ചർച്ചയുള്ള ഒരു വിഷയം എന്ന നിലക്ക് അല്പം വിശദീകരിച്ചാണ് എഴുതുന്നത്. അതുകൊണ്ട് പൂർണമായും ലേഖനം വായിക്കണം എന്ന് ആദ്യമേ അപേക്ഷിക്കുന്നു. Provident Fund നെപ്പറ്റി പലരും പല അഭിപ്രായമാണ് പറയാറുള്ളത്. ഏതായാലും വ്യത്യസ്ഥ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരുമായി സംസാരിച്ചപ്പോഴൊക്കെ പലരും പല വിധത്തിലാണ് അതിനെക്കുറിച്ച് പറഞ്ഞുതരുന്നത്. ഒരു വിഷയത്തിൽ മതവിധി പറയണമെങ്കിൽ ആ വിഷയത്തിലുള്ള കൃത്യമായ ധാരണം അനിവാര്യമാണല്ലോ.

الحكم على الشيء فرع عن تصوره ഒരു കാര്യം കൃത്യമായി മനസ്സിലാക്കിയ ശേഷം മാത്രമേ അതിൻ്റെ മതവിധി പറയാനാവൂ എന്നത് കർമ്മശാസ്ത്രത്തിലെ ഒരടിസ്ഥാന തത്വമാണ്.

ഈയടുത്ത് വീണ്ടും ഒരുപാട് ആളുകൾ പി. എഫിനെക്കുറിച്ചുള്ള ചോദ്യം ആവർത്തിച്ചപ്പോൾ, ഉദ്യോഗസ്ഥരിൽ നിന്നും ചോദിച്ച് മനസ്സിലാക്കുന്നതിനപ്പുറം അതിനെക്കുറിച്ച് ആധികാരികമായി പഠിക്കൽ വളരെ അനിവാര്യമാണ് എന്ന് മനസ്സിലാക്കി.  അതിനായി സർക്കാർ വെബ്സൈറ്റിൽ നിന്നുതന്നെ  അതിനെക്കുറിച്ച് വിശദമായി പഠിച്ചു. ഈ ലിങ്കിൽ പോയാൽ നിങ്ങൾക്കും അതിനെക്കുറിച്ച് ആവശ്യമായ എല്ലാ വിവരങ്ങളും ലഭ്യമാണ്: [https://www.agker.cag.gov.in/index.php?option=com_content&task=view&id=41&Itemid=61].

എന്താണ് പി. എഫ് ഫണ്ട് ?.

ഒരാളുടെ ശമ്പളത്തിൽനിന്നും ഒരു നിശ്ചിത തുക പി എഫ് ഫണ്ടിലേക്ക് നൽകുന്നു, അയാൾ സർവീസിൽ നിന്നും പിരിയുമ്പോൾ അദ്ദേഹത്തിനോ, അല്ലെങ്കിൽ സർവീസിൽ ഇരിക്കെ മരണപ്പെടുകയാണെങ്കിൽ അയാൾ നിർണയിക്കുന്ന അവകാശികൾക്കോ അതിലെ നിക്ഷേപം തിരികെ ലഭിക്കുന്ന രൂപത്തിൽ ഉള്ള ഒരു ഫണ്ട് ആണത്.

അതിലേക്ക് നിർബന്ധമായും നൽകേണ്ട വിഹിതം സർക്കാർ നിർണയിച്ചിട്ടുണ്ട്. ഫുൾ ടൈം എംപ്ലോയീസ് 6 % എന്ന തോതിലും, പാർട് ടൈം എംപ്ലോയീസ് 3 % എന്ന തോതിലും തൻ്റെ ശമ്പളത്തിൽ നിന്നും നിർബന്ധമായും പി. എഫിലേക് നൽകണം. ഇനി ഒരാൾ ഉദ്ദേശിക്കുന്നുവെങ്കിൽ തൻ്റെ ശമ്പളത്തിൽ നിന്നും അതിൽക്കൂടുതൽ എത്ര ശതമാനവും പി. എഫിലേക്ക് നിക്ഷേപിക്കാനുള്ള സ്വാതന്ത്ര്യവും ഒരുദ്യോഗസ്ഥന് ഉണ്ട്. 

അതിൽ നിന്നും പണം പിൻവലിക്കാമോ ?. 

മുകളിൽ സൂചിപ്പിച്ചപോലെ സാധാരണ നിലക്ക് ഒരാൾ സർവീസിൽ നിന്നും പിരിയുമ്പോഴോ, സർവീസിലിരിക്കെ മരണപ്പെടുകയാണ് എങ്കിൽ അദ്ദേഹത്തിൻ്റെ നോമിനികൾക്കോ  ആണ് പി. എഫിലെ നിക്ഷേപം ലഭിക്കുക. മറ്റു സന്ദർഭങ്ങളിലും ആ തുക ലഭിക്കും എന്നാൽ ഒരാൾ സാധാരണ പണം പിൻവലിക്കുന്ന പോലെ അത്ര എളുപ്പമല്ല. തൻ്റെ ആവശ്യം ഉന്നയിച്ചുകൊണ്ട് അപേക്ഷ സമർപ്പിക്കുകയും ആ അപേക്ഷക്ക് ഉത്തരവാദപ്പെട്ട സമിതി അനുമതി നൽകുന്ന പക്ഷം 75% വരെ  അത് തിരിച്ചടക്കുന്ന രൂപത്തിൽ റീഫൻഡബ്ൾ ആയി പിൻവലിക്കാം, ഇനി പത്ത് വർഷം സർവീസ് ഉള്ള വ്യക്തിയാണ് എങ്കിൽ തിരിച്ചടക്കാത്ത രൂപത്തിലും 75% വരെ പക്ഷെ മക്കളുടെ വിദ്യാഭ്യാസം, വിവാഹം, വീട്, ചികിത്സ തുടങ്ങി പരിമിതമായ ആവശ്യങ്ങൾക്കായി അത് പിൻവലിക്കാം. അതുമായി ബന്ധപ്പെട്ട് സർക്കാർ വെബ്സൈറ്റിൽ നൽകിയ വിവരങ്ങളും ഉപാധികളും നിങ്ങളുടെ അറിവിലേക്കായി താഴെ കൊടുക്കുന്നു:

It may be sanctioned at any time for specified purposes after completion of 10 years of service (including broken periods of service, leave without allowances (LWA), suspension, military and war service which are reckoned for the purpose of pension, pensionable service under Government of India/other State Governments/aided educational institutions if  the PF deposits and interest thereon during the service have been transferred  and credited to the Fund) or within 10 years of the date of retirement.

It may not be sanctioned (i) during the last three months of service (ii) after exercising option under Rule 30 (c) which permits the subscriber to close the account before retirement (iii) after submitting the closure application.

Only one withdrawal may be allowed for the same purpose.

Only one withdrawal may be allowed for the same purpose.

When another withdrawal is sanctioned for the purpose of treatment of the same person within a period of six months of the previous withdrawal, it should be specified in the sanction that the treatment is for the illness on a different occasion

Advances for education can be permitted for each year for different children.

When both husband and wife are subscribers to the Fund, withdrawal can be made for the education, marriage of the same child by both.

When an advance for marriage is sanctioned, the date of marriage is to be specified. (Amount cannot be drawn before three months of the date of marriage).

Advance for  marriage can be allowed for a second or subsequent marriage of son/daughter.

Advance is allowed for the marriage of a female relative dependent of the subscriber if he has no daughter.
Advance for construction of house even permitted for repayment of loan taken for house building from Co-operative Societies or similar agencies.

Advance can be drawn during the period of suspension also.

[Reference: https://www.agker.cag.gov.in/index.php?option=com_content&task=view&id=41&Itemid=61]. 

ഇനി നമുക്ക് അതിൻ്റെ സകാത്തുമായി ബന്ധപ്പെട്ട ചർച്ചയിലേക്ക് വരാം: 
ഇവിടെ പി. എഫിലേക്ക് അടക്കേണ്ട നിർബന്ധമായ വിഹിതം നിശ്ചിത ശതമാനമാണ് എന്ന് പറഞ്ഞുവല്ലോ. അതുകൊണ്ടുതന്നെ ആ നിർബന്ധിത വിഹിതത്തിന് പുറമെ സ്വന്തം ഇഷ്ടപ്രകാരം ഒരു നിക്ഷേപമെന്ന നിലക്ക് ഒരുദ്യോഗസ്ഥൻ പി എഫിലേക്ക് അടക്കുന്ന തുകക്ക് സകാത്ത് ബാധകമാകും. എന്നാൽ നിർബന്ധിതമായി പിടിക്കപ്പെടുന്ന വിഹിതത്തിന് സകാത്ത് ബാധകമാകുകയുമില്ല ഇതാണ് ഈ വിഷയത്തിലെ ശരിയായ അഭിപ്രായമായി മനസ്സിലാകുന്നത്.

പി. എഫ് തുക ഒരാൾക്ക് ഒരർത്ഥത്തിലും പിരിയുന്ന സമയത്തല്ലാതെ ഒരാൾക്ക് തിരികെ കിട്ടുകയില്ല എന്ന നിലക്കുള്ള ഫണ്ടായിരുന്നുവെങ്കിൽ, ഇഷ്ടപ്രകാരമാകട്ടെ, നിർബന്ധിതമായിട്ടാകട്ടെ രണ്ട് രൂപത്തിലായാലും അതിലേക്ക് നൽകുന്ന തുകക്ക് സകാത്ത് ബാധകമാകുകയില്ല എന്ന് നമുക്ക് നിഷ്പ്രയാസം പറയാമായിരുന്നു.  എന്നാൽ അപ്രകാരമല്ല, തൻ്റെ ആവശ്യങ്ങൾ മുൻനിർത്തി ഉത്തരവാദപ്പെട്ട സമിതി അംഗീകരിക്കുന്നത് പ്രകാരം റീഫൻഡബ്ൾ ആയും,  ഉപാധികളോടെ നിർണിതമായ ആവശ്യങ്ങൾക്ക് 75% ശതമാനം വരെ നോൺ റീഫൻഡബ്ൾ ആയും ഒരാൾക്ക് പിൻവലിക്കാൻ സാധിക്കുന്നതാകയാൽ, അതിലേക്ക് സ്വന്തം ഇഷ്ടപ്രകാരം നൽകുന്ന തുകക്ക് സകാത്ത് നൽകണം.

ഒരു ഫുൾടൈം ഉദ്യോഗസ്ഥന് തൻ്റെ ബേസിക് സാലറിയുടെ 6% ആണ് പി. എഫിലേക്ക് നിർബന്ധമായും നൽകേണ്ട മിനിമം തുക. പാർട് ടൈം എംപ്ലോയിയാണ് എങ്കിൽ 3% : The amount of subscription is fixed by the subscriber himself. However, it cannot be less than 6% of the basic pay and not more than the basic pay in the case of full-time employees and it can not be less than 3% of the emoluments and not more than the emoluments in the case of part-time contingent employees.     [Reference: https://www.agker.cag.gov.in/index.php?option=com_content&task=view&id=41&Itemid=61]. 

ഈ തുക നിർബന്ധമായും തൻ്റെ കയ്യിൽ നിന്നും പിടിച്ചുവെക്കപ്പെടുന്ന തുകയാകയാലും പരിമിതമായ രൂപത്തിൽ ഉപാധികളോടെയല്ലാതെ അത് പിൻവലിക്കാൻ സാധിക്കാത്തതിനാലും ഈ തുകക്ക് സകാത്ത് ബാധകമല്ല. 

എന്നാൽ സ്വന്തം ഇഷ്ടപ്രകാരം അതിലേക്ക് നിക്ഷേപിക്കുമ്പോൾ പരിമിതമായ അർത്ഥത്തിലാണെങ്കിലും പിൻവലിക്കാൻ സാധിക്കുന്ന നിക്ഷേപമാണ് എന്നത് കണക്കിലെടുത്ത് കൊണ്ട് അതിന് സകാത്ത് ബാധകമാണ് എന്ന് മനസ്സിലാക്കുകയും ചെയ്യാം. 

അതുപോലെ പി. എഫ് അക്കൗണ്ടിൽ അതിലുള്ള തുകയുടെ തോതനുസരിച്ച് പലിശ വരുന്നുണ്ട്. ആ പലിശയുടെ തുകക്ക് നാം സകാത്ത് നൽകേണ്ടതില്ല. മറിച്ച്  ആ തുക നാം പാവപ്പെട്ടവർക്ക് നൽകിക്കൊണ്ട് ഒഴിവാക്കുക, അഥവാ تخلص ചെയ്യുകയാണ് ചെയ്യണ്ടത്. ആ വിഷയവുമായി ബന്ധപ്പെട്ട ലേഖനം ഈ ലിങ്കിൽ വായിക്കാം: (അക്കൌണ്ടില്‍ വരുന്ന പലിശ എങ്ങനെ നീക്കം ചെയ്യാം. ഹറാമായ ധനം ഒഴിവാക്കേണ്ടതെങ്ങനെ.
https://www.fiqhussunna.com/2017/04/blog-post_7.html ).

ഇതാണ് പി. എഫുമായി ബന്ധപ്പെട്ട വിഷയത്തിൽ പഠനവിധേയമാക്കിയ ശേഷം ഏറ്റവും ശരിയായ നിലപാടായി മനസ്സിലാക്കാൻ സാധിക്കുന്നത്. അല്ലാഹുവാണ് കൂടുതൽ അറിയുന്നവൻ ..
_____________________________

✍️അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ 

എന്‍റെ സഹോദരിക്ക് കടം കൊടുത്ത സ്വര്‍ണ്ണത്തില്‍ സകാത്ത് ബാധകമാണോ ?.

ചോദ്യം: കയ്യിലുള്ള സ്വർണ്ണം എന്‍റെ  ഒരു സഹോദരിക്ക് ആവശ്യം വന്നപ്പോൾ, പണയം വെക്കരുത്, അത് വിറ്റ് കാര്യം നടത്തുക, പിന്നീട് തിരിച്ചു തരണം എന്ന കരാറിൽ ​ഞാൻ നല്കി. എങ്കിൽ ആ സ്വർണ്ണ ത്തിനു ഞാൻ സക്കാത്ത് നൽകേണ്ടതുണ്ടോ ?.

www.fiqhussunna.com

ഉത്തരം:
 الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

 ആമുഖമായി പലിശക്ക് പണയം വെക്കരുത് എന്ന് ഉപദേശിച്ചതിനും, പ്രതിസന്ധി ഘട്ടത്തില്‍ തെറ്റുകളിലേക്ക് പോകാന്‍ ഇടവരുത്താതെ പ്രായോഗികമായി സഹോദരിയെ സഹായിച്ചതിനും അല്ലാഹു താങ്കള്‍ക്ക് തക്കതായ പ്രതിഫലം നല്‍കട്ടെ എന്ന് ആതാമാര്‍ത്ഥമായി പ്രാര്‍ഥിക്കുന്നു.

  വളരെ വിശാലമായ ചര്‍ച്ചയുള്ള ഏറെ ഇജ്തിഹാദിയായ മസ്അലകള്‍ കടന്നുവരുന്ന ഒരു വിഷയമാണ് കടവുമായി ബന്ധപ്പെട്ട സകാത്ത്. തിരികെ ലഭിക്കും എന്ന് ഉറപ്പുള്ള കടമാണ് എങ്കില്‍ അത് ലഭിക്കുവാനുള്ള അവധി എത്തിയിട്ടില്ലെങ്കിലും അതിന്‍റെ സകാത്ത് നിര്‍ബന്ധമാണ്‌ എന്നതാണ് ഒരുവിഭാഗം പണ്ഡിതന്മാരുടെ അഭിപ്രായം. കൂടുതല്‍ സൂക്ഷ്മത ആഗ്രഹിക്കുന്നവര്‍ക്ക് ഇതാണ് ഏറെ ഉചിതം. തിരികെ ലഭിക്കും എന്ന് ഉറപ്പുള്ള കടമാണ് എങ്കില്‍, അഥവാ ആ കടം തിരികെ നല്‍കാനുണ്ട് എന്നംഗീകരിക്കുന്ന, തിരികെ നല്‍കാന്‍ സാധിക്കുന്ന ഒരാളുടെ കൈവശമാണ് അതുള്ളത് എങ്കില്‍ അതിന് എല്ലാ വര്‍ഷവും സകാത്ത് ബാധകമാണ് എങ്കിലും തിരികെ ലഭിക്കുമ്പോള്‍ എല്ലാ വര്‍ഷങ്ങളുടെയും കണക്കാക്കി ഒരുമിച്ച് നല്‍കിയാല്‍ മതി എന്നതാണ് ഇബ്നു ഉസൈമീന്‍ (റ) യുടെയും, ഇബ്നു ബാസ് (റ) യുടെയും അഭിപ്രായം. ഇമാം അബൂ ഹനീഫ (റ), ഇമാം അഹ്മദ് (റ), ഇമാം ശാഫിഇ (റ) തുടങ്ങിയവരെല്ലാം ലഭിക്കാനുള്ള കടത്തിന് സകാത്ത് ബാധകമാണ് എന്ന അഭിപ്രായക്കാരാണ്. തന്‍റെ കൈവശം അല്ലെങ്കിലും അത് തന്‍റെ നിക്ഷേപം പോലെയാണ് എന്നതിനാലാണത്. 

എന്നാല്‍ കടം നല്‍കിയ ധനത്തിന് സകാത്ത് ബാധകമല്ല എന്നതാണ് മറ്റൊരഭിപ്രായം. ഇബ്നു ഉമര്‍ (റ), ആഇശ (റ), ഇക്'രിമ (റ) തുടങ്ങിയവര്‍ ഈ അഭിപ്രായക്കാരാണ് എന്ന് കാണാം [الموسوعة الفقهية : 23/ 238, 239 ]. ശാഫിഈ മദ്ഹബിലെ പഴയ അഭിപ്രായവും ഇതാണ്. ഈ അഭിപ്രായമാണ് കൂടുതല്‍ പ്രബലമായി മനസ്സിലാക്കാന്‍ സാധിക്കുന്നത്. ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ (റ) യുടെ അഭിപ്രായവും ഇതാണ്. കാരണം ഒരാള്‍ മറ്റൊരാള്‍ക്ക് കടം നല്‍കിയാല്‍ അയാള്‍ക്ക് സാവകാശം നല്‍കുക എന്നത് ഇസ്‌ലാം പ്രോത്സാഹിപ്പിച്ച കാര്യമാണല്ലോ, സാവകാശം നല്‍കുക എന്നതോടൊപ്പം അതിന്‍റെ സകാത്ത് നല്‍കാന്‍ കൂടി ബാധ്യസ്ഥനാണ് എന്ന് പറയുമ്പോള്‍ അത് പരസ്പര വിപരീതമാണ്. മാത്രമല്ല ആ പണം സകാത്ത് ബാധകമാകുന്ന അവസ്ഥയില്‍ ആണ് ഉള്ളത് എങ്കില്‍ ആരാണോ അത് കൈവശം ഉള്ള ആള്‍ (അഥവാ കടം വാങ്ങിയ ആള്‍) അതിന്‍റെ സകാത്ത് നല്‍കാന്‍ അയാള്‍ ബാധ്യസ്ഥനുമാണ്. ഒരു പണത്തിന് രണ്ട് സകാത്ത് ഉണ്ടാവുകയില്ലല്ലോ. അതുകൊണ്ടുതന്നെ ഈ പറഞ്ഞ അഭിപ്രായമാണ് കൂടുതല്‍ പ്രബലമായി മനസ്സിലാക്കാന്‍ സാധിക്കുന്നത

അതുകൊണ്ട് താങ്കള്‍ക്ക് താങ്കളുടെ സഹോദരിയില്‍ നിന്നും ലഭിക്കുവാനുള്ള സ്വര്‍ണ്ണത്തിന് സകാത്ത് ബാധകമല്ല. ഇനി ഒരാൾ നേരത്തെ പറഞ്ഞ പണ്ഡിതാഭിപ്രായങ്ങൾ മുൻ നിർത്തി കൂടുതൽ സൂക്ഷ്മത എന്ന അർത്ഥത്തിൽ നൽകാൻ ആഗ്രഹിക്കുന്നുവെങ്കിൽ ആകാവുന്നതാണ്.  കാരണം ഈ അഭിപ്രായഭിന്നതയില്‍ നിന്നും പുറം കടക്കുന്നതോടൊപ്പം, തനിക്ക് ദുനിയാവിലും ആഖിറത്തിലും വര്‍ധനവ്‌ ലഭിക്കുന്ന ഒരു സല്‍കര്‍മ്മമാണ് സകാത്ത് എന്നിരിക്കെ അതൊരിക്കലും ഒരു നഷ്ടമായി കണക്കാക്കേണ്ടതുമില്ല.

 അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍..കടത്തിന്‍റെ സകാത്തുമായി ബന്ധപ്പെട്ട് ഉള്ള പണ്ഡിതാഭിപ്രായങ്ങളും ചര്‍ച്ചയും മനസ്സിലാക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഈയുള്ളവന്‍ നേരത്തെ എഴുതിയിട്ടുള്ള ലേഖനം വായിക്കാവുന്നതാണ് : (കടത്തിന്‍റെ സകാത്ത്. (മറ്റുള്ളവരില്‍ നിന്നും ലഭിക്കുവാനുള്ള കടം. മറ്റുള്ളവര്‍ക്ക് നല്‍കുവാനുള്ള കടം). [ http://www.fiqhussunna.com/2015/08/blog-post_31.html ].

അല്ലാഹു അനുഗ്രഹിക്കട്ടെ ....
______________________________

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി.എൻ 

Saturday, May 21, 2016

ശഅബാന്‍ പതിനഞ്ച് ഒരു വിശ്വാസി അറിയേണ്ടത്.

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

ശഅബാന്‍ പതിനഞ്ചുമായി ബന്ധപ്പെട്ട് വല്ല ഹദീസും സ്വഹീഹായി വന്നിട്ടുണ്ടോ ?. 

www.fiqhussunna.com

സ്വഹീഹായ ഹദീസുകള്‍ വന്നിട്ടുണ്ട്. ശഅബാന്‍ പതിനഞ്ചുമായി ബന്ധപ്പെട്ട് വന്ന സ്വഹീഹായ ഹദീസ് ഇപ്രകാരമാണ്: 

عَنْ معاذ بن جبل رضي الله عنه عَنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ : " يطلع الله إلى خلقه في ليلة النصف من شعبان فيغفر لجميع خلقه إلا لمشرك أو مشاحن " 

മുആദ് ബ്ന്‍ ജബല്‍ (റ) വില്‍ നിന്നും നിവേദനം: റസൂല്‍ (സ) പറഞ്ഞു: "ശഅബാന്‍ പതിനഞ്ചിന്‍റെ രാവില്‍ അല്ലാഹു തന്‍റെ സൃഷ്ടികളിലേക്ക് നോക്കുകയും മുശ്രിക്കോ, തര്‍ക്കിക്കുന്നവനോ അല്ലാത്ത സകല സൃഷ്ടികള്‍ക്കും  അവന്‍ പൊറുത്ത് കൊടുക്കുകയും ചെയ്യും." - [ത്വബറാനി: 20/108, ഇബ്നു ഹിബ്ബാന്‍: 12/481]. 

ശൈഖ് അല്‍ബാനി റഹിമഹുല്ലാഹ് ഈ ഹദീസുകളുടെ വ്യത്യസ്ഥ സ്വഹാബിമാരില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളും, അതിന്‍റെ വ്യതസ്ഥമായ സനദുകളും അദ്ദേഹത്തിന്‍റെ (السلسلة الصحيحة) എന്ന ഗ്രന്ഥത്തില്‍ എടുത്ത് കൊടുത്തിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ഗ്രന്ഥത്തിലെ വോ: 3 പേജ്:  135 മുതലുള്ള വിശദമായ ചര്‍ച്ച വായനക്കാര്‍ക്ക്  പരിശോധിക്കാവുന്നതാണ്. ഈ ഹദീസിന്‍റെ വ്യത്യസ്ഥങ്ങളായ സനദുകള്‍ ചേര്‍ത്ത് വച്ചാല്‍ ഈ ഹദീസ് സ്വഹീഹാണ് എന്നതാണ് അദ്ദേഹം എത്തിയിട്ടുള്ള നിലപാട്. ഈ ഹദീസ് സംബന്ധിച്ച് അദ്ദേഹം പറയുന്നു: 

قال رحمه الله : حديث صحيح ، روي عن جماعة من الصحابة من طرق مختلفة يشد بعضها بعضا و هم معاذ ابن جبل و أبو ثعلبة الخشني و عبد الله بن عمرو و أبي موسى الأشعري و أبي هريرة و أبي بكر الصديق و عوف ابن مالك و عائشة .
"ഈ ഹദീസ് സ്വഹീഹാണ്. വ്യത്യസ്ഥ പരമ്പരകളിലൂടെ ഒരു പറ്റം സ്വഹാബിമാരില്‍ നിന്നും ഇത് ഉദ്ദരിക്കപ്പെട്ടിട്ടുണ്ട്. ആ റിപ്പോര്‍ട്ടുകള്‍ പരസ്പരം മറ്റൊന്നിനെ ബലപ്പെടുത്തുന്നു. മുആദ് ബ്ന്‍ ജബല്‍ (റ), അബൂ സഅലബ (റ), അബ്ദല്ലാഹ് ബ്ന്‍ അംറുബ്നുല്‍ ആസ്വ് (റ), അബൂ മൂസ അല്‍അശ്അരി (റ), അബൂഹുറൈറ (റ), അബൂ ബക്കര്‍ സ്വിദ്ദീഖ് (റ), ഔഫ്‌ ബ്ന്‍ മാലിക്ക് (റ), ആഇശ (റ) സ്വഹാബിമാരില്‍ നിന്നാണ് അത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്‌". - [السلسلة الصحيحة വോ: 3 പേജ്: 135]. 

ഈ ഹദീസിലെ (مشاحن) തര്‍ക്കിക്കുന്നവന്‍ എന്നതിന്‍റെ വിവക്ഷ മറ്റൊരു സത്യവിശ്വാസിയുമായി പരസ്പരം തെറ്റി നില്‍ക്കുകയോ, പകയും വിദ്വേശവും വെച്ചു പുലര്‍ത്തുകയോ ചെയ്യുന്നവന്‍ എന്നതാണ്. സത്യവിശ്വാസികള്‍ പരസ്പരം മൂന്ന്‍ ദിവസത്തില്‍ കൂടുതല്‍ തെറ്റി നില്‍ക്കാന്‍ പാടില്ല എന്ന് നമുക്കറിയാമല്ലോ. ശഅബാന്‍ മാസത്തിലാകട്ടെ പ്രത്യേകിച്ചും അതുണ്ടാകരുത്. കാരണം അത് പാപമോചനം തടയപ്പെടുന്നതിന് കാരണമാകും എന്ന് മേല്‍പറഞ്ഞ ഹദീസില്‍ നിന്നും മനസ്സിലാക്കാം. 

ഇനി ഇവിടെ വളരെ സുപ്രധാനമായി നാം മനസ്സിലാക്കേണ്ട വിഷയം, ശഅബാന്‍ പതിനഞ്ചിലെ രാവുമായി ബന്ധപ്പെട്ട് സ്വഹീഹായ ഈ ഹദീസ് വന്നിട്ടുണ്ട് എന്നതുകൊണ്ട്‌ ശഅബാന്‍ പതിനഞ്ചുമായി ബന്ധപ്പെട്ട് ചിലര്‍ കടത്തിക്കൂട്ടിയ അനാചാരങ്ങള്‍ ഒരിക്കലും സാധൂകരിക്കപ്പെടുകയില്ല.

ശഅബാന്‍ പതിനഞ്ചുമായി ബന്ധപ്പെട്ട് ചിലര്‍ കടത്തിക്കൂട്ടിയ അനാചാരങ്ങള്‍ എന്തെല്ലാം ?. 

ഒന്ന്: ശഅബാന്‍ പതിനഞ്ചിന് പ്രത്യേകമായുള്ള നോമ്പ്. ബറാഅത്ത് നോമ്പ് എന്ന പേരില്‍ പൊതുവേ ആളുകള്‍ പറഞ്ഞു വരാറുള്ള നോമ്പ് ആണിത്. ശഅബാന്‍ മാസത്തില്‍ പൊതുവേ നോമ്പ് പിടിക്കലും ശഅബാന്‍ മാസത്തിന്‍റെ പൂരിഭാഗം ദിവസങ്ങളും നോമ്പെടുക്കലും നബി (സ) യുടെ സുന്നത്താണ് എന്ന് നേരത്തെ ഹദീസുകള്‍ ഉദ്ദരിച്ച് നാം വിശദീകരിച്ചല്ലോ. അതുപോലെ എല്ലാ ഹിജ്റ മാസങ്ങളിലെയും 13, 14, 15 ദിവസങ്ങള്‍ അയ്യാമുല്‍ ബീളിന്‍റെ ദിവസങ്ങള്‍ എന്ന നിലക്ക്   നോമ്പെടുക്കല്‍ സുന്നത്താണ് എന്നും നമുക്കറിയാം. അതുപോലെ ദാവൂദ് നബി (അ) യുടെ നോമ്പ് എന്ന് നബി (സ) പഠിപ്പിച്ച ഒന്നിടവിട്ട് നോമ്പെടുക്കുന്നതും സുന്നത്താണ്. ആ നിലക്കെല്ലാം ശഅബാന്‍ പതിനഞ്ചിന് ഒരാള്‍ നോമ്പെടുക്കുകയാണ് എങ്കില്‍ അത് നബി (സ) പഠിപ്പിച്ച പരിതിക്കുള്ളില്‍ വരുന്നതാണ്. എന്നാല്‍ അതല്ലാതെ ശഅബാന്‍ പതിനഞ്ചിന് മാത്രം പ്രത്യേകമായ നോമ്പുണ്ട് എന്ന് വാദിക്കുകയും, ബറാഅത്ത് നോമ്പ് എന്ന പേരില്‍ ആളുകളോട് ശഅബാന്‍ പതിനഞ്ച് നോമ്പെടുക്കണം എന്നാവശ്യപ്പെടുകയും ചെയ്യുന്നത് ചിലര്‍ കടത്തിക്കൂട്ടിയ ബിദ്അത്തുകളില്‍പ്പെട്ടതാണ്.

അത് സാധൂകരിക്കാന്‍ അവര്‍ ഉദ്ദരിക്കാറുള്ള ഹദീസ് ഇപ്രകാരമാണ്:

إذا كانت ليلة النصف من شعبان فقوموا ليلها وصوموا نهارها

"ശഅബാന്‍ പാതിയായാല്‍ (അഥവാ പതിനഞ്ചായാല്‍) അതിന്‍റെ രാവ് നിങ്ങള്‍ നിന്ന് നമസ്കരിക്കുകയും, അതിന്‍റെ പകല്‍ നിങ്ങള്‍ നോമ്പെടുക്കുകയും ചെയ്യുക".  ഇബ്നു മാജയാണ് ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പക്ഷെ ഈ ഹദീസ് موضوع ആയ ഹദീസ്, അഥവാ കെട്ടിച്ചമക്കപ്പെട്ട ഹദീസ് ആണ് എന്നാണ് മുഹദ്ദിസീങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. മാത്രമല്ല  ശഅബാന്‍ പതിനഞ്ച് പ്രത്യേകമായി നോമ്പ് നോല്‍ക്കുന്നതോ, അതിന്‍റെ രാവ് പ്രത്യേകമായി നിന്ന് നമസ്കരിക്കുന്നതോ പരാമര്‍ശിക്കുന്നതായി വന്ന എല്ലാ റിപ്പോര്‍ട്ടുകളും ഒന്നുകില്‍ കെട്ടിച്ചമക്കപ്പെട്ട മൗളൂആയ ഹദീസുകളോ അതല്ലെങ്കില്‍ ദുര്‍ബലമായ ളഈഫായ ഹദീസുകളോ ആണ് എന്ന് പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്. ഇമാം ഇബ്നുല്‍ ജൗസി (റ)  തന്‍റെ കെട്ടിച്ചമക്കപ്പെട്ട ഹദീസുകള്‍ പരാമര്‍ശിക്കുന്ന (كتاب الموضوعات) എന്ന ഗ്രന്ഥത്തില്‍ പേജ് 440 മുതല്‍ 445 വരെയുള്ള ഭാഗത്തും, പേജ് 1010 മുതല്‍ 1014 വരെയുള്ള ഭാഗത്തും അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അതുപോലെ ബൈഹഖി തന്‍റെ (شعب الإيمان) എന്ന ഗ്രന്ഥത്തിലും (ഹദീസ് 3841) , ഇമാം അബുല്‍ഖത്താബ് ബ്ന്‍ ദഹിയ (أداء ما وجي) എന്ന ഗ്രന്ഥത്തിലും (പേജ് : 79- 80) , ഇമാം അബൂ ശാമ അശാഫിഇ (الباعث على إنكار البدع والحوادث) എന്ന ഗ്രന്ഥത്തിലും പേജ് : 124 - 137  ശഅബാന്‍ പതിനഞ്ചിന് പ്രത്യേകമായി നോമ്പ് അല്ലെങ്കില്‍ നമസ്കാരം എന്നിവ പറയുന്നതായി വന്ന ഹദീസുകള്‍ എല്ലാം കെട്ടിച്ചമക്കപ്പെട്ടതോ ദുര്‍ബലമായതോ ആയ ഹദീസുകള്‍ ആണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. 

അല്ലാഹുവിന്‍റെ റസൂല്‍ (സ) പഠിപ്പിച്ച അയ്യാമുല്‍ ബീള് എന്ന നിലക്കോ, ശഅബാനിലെ ഏറിയ ഭാഗവും നോമ്പെടുക്കുക എന്നതിന്‍റെ ഭാഗമായോ നബി (സ) യുടെ സുന്നത്തനുസരിച്ച് ശഅബാന്‍ മാസത്തിലെ പതിനഞ്ച് അടക്കമുള്ള ദിനങ്ങളില്‍ നോമ്പ് സുന്നത്താണ് എന്നിരിക്കെ , നബി (സ) യില്‍ നിന്നും സ്ഥിരപ്പെട്ട് വന്നിട്ടില്ലാത്ത ഒരു പ്രത്യേക പ്രാധാന്യം പതിനഞ്ചിലെ നോമ്പിന് മാത്രം കല്പിച്ച് അന്ന് പ്രത്യേകമായി നോമ്പ് നോല്‍ക്കല്‍ ബിദ്അത്താണ്. അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ. നമ്മുടെ ഉമ്മ മഹതി ആഇശ (റ) നബി (സ) യില്‍ നിന്നും ഉദ്ദരിച്ച പ്രസിദ്ധമായ ഹദീസില്‍ ഇപ്രകാരം കാണാം: 

من عمل عملا ليس عليه أمرنا فهو رد

"നമ്മുടെ കല്പനയില്ലാത്ത ഒരു കാര്യം ഒരാള്‍ (മതത്തിന്‍റെ) പേരില്‍ അനുഷ്ടിച്ചാല്‍ അത് മടക്കപ്പെടുന്നതാണ്" - [متفق عليه]. അഥവാ അത് അസ്വീകാര്യമായിരിക്കും എന്നതോടൊപ്പം അതവന്‍റെ മേല്‍ ശിക്ഷയായി മടങ്ങുന്നതാണ്. 

രണ്ട്: ചില ആളുകള്‍ അനുഷ്ടിക്കുന്ന ശഅബാന്‍ പതിനഞ്ചിന്‍റെ രാവിലെ 'സ്വലാത്തുല്‍ അല്‍ഫിയ' എന്ന നമസ്കാരം യാതൊരു പ്രമാണവുമില്ലാത്ത മറ്റൊരു ബിദ്അത്താണ്. ശഅബാന്‍ പതിനഞ്ചിന് നൂറ് റകഅത്ത് നമസ്കരിക്കുകയും അതില്‍ ഓരോ റകഅത്തിലും 10 വീതം തവണ സൂറത്തുല്‍ ഇഖ്‌ലാസ് പാരായണം ചെയ്യുകയും ചെയ്യുന്ന പ്രത്യേക നമസ്കാരമാണ് അത്. അതിനെക്കുറിച്ച് ഇമാം നവവി (റ) പറയുന്നു: 

الصلاة المعروفة بصلاة الرغائب , وهي ثنتا عشرة ركعة تصلى بين المغرب والعشاء ليلة أول جمعة في رجب , وصلاة ليلة نصف شعبان مائة ركعة وهاتان الصلاتان بدعتان ومنكران قبيحتان ولا يغتر بذكرهما في كتاب قوت القلوب , وإحياء علوم الدين , ولا بالحديث المذكور فيهما فإن كل ذلك باطل ، ولا يغتر ببعض من اشتبه عليه حكمهما من الأئمة فصنف ورقات في استحبابهما فإنه غالط في ذلك , وقد صنف الشيخ الإمام أبو محمد عبد الرحمن بن إسماعيل المقدسي كتابا نفيسا في إبطالهما فأحسن فيه وأجاد رحمه الله 

" സ്വലാത്തുര്‍ റഗാഇബ് എന്നറിയപ്പെടുന്ന (ആഗ്രഹസഫലീകരണ) നമസ്കാരം, അതായത് റജബ് മാസത്തിലെ ആദ്യത്തെ ജുമുഅ ദിവസം മഗ്രിബിനും ഇഷാക്കും ഇടയില്‍ നമസ്കരിക്കുന്ന പന്ത്രണ്ട് റകഅത്ത് നമസ്കാരം, അതുപോലെ ശഅബാന്‍ പതിനഞ്ചിന് നമസ്കരിക്കുന്ന നൂറ് റകഅത്ത് നമസ്കാരം ഇവ രണ്ടും ബിദ്അത്താണ്. അവ അങ്ങേയറ്റം വലിയ തിന്മയും  മ്ലേച്ചവുമാണ്. 'ഖൂതുല്‍ ഖുലൂബ്' എന്ന ഗ്രന്ഥത്തിലോ, 'ഇഹ്'യാ ഉലൂമുദ്ദീന്‍' എന്ന ഗ്രന്ധത്തിലോ അവ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട് എന്നതിനാലോ, അതുമായി ബന്ധപ്പെട്ട ഹദീസ് കണ്ടോ ആരും തന്നെ വഞ്ചിതരാവേണ്ടതില്ല. അവയെല്ലാം തന്നെ ബാത്വിലാണ്. അതുപോലെ അതിന്‍റെ മതവിധി വ്യക്തമല്ലാത്തതിനാല്‍ അത് പുണ്യകരമാണ് എന്ന നിലക്ക് കൃതിയെഴുതിയ ഇമാമീങ്ങളുടെ വാക്കുകള്‍ കണ്ടും ആരും വഞ്ചിതരാകേണ്ട. കാരണം അവര്‍ക്ക് ആ വിഷയത്തില്‍ തെറ്റുപറ്റിയിരിക്കുന്നു. ശൈഖ് ഇമാം അബൂ മുഹമ്മദ്‌ അബ്ദു റഹ്മാന്‍ ബ്ന്‍ ഇസ്മാഈല്‍ അല്‍ മഖ്ദിസി ആ രണ്ട് നമസ്കാരങ്ങളും (ബിദ്അത്തും) വ്യാജവുമാണ് എന്ന് വ്യക്തമാക്കിക്കൊണ്ട് വളരെ വിലപ്പെട്ട ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. വളരെ നല്ല രൂപത്തില്‍ വസ്തുനിഷ്ഠമായി അദ്ദേഹം ആ രചന നിര്‍വഹിച്ചിരിക്കുന്നു. അല്ലാഹു അദ്ദേഹത്തിന് കരുണ ചെയ്യട്ടെ." - [അല്‍മജ്മൂഅ് : 3/548].

മൂന്ന്: ശഅബാന്‍ പതിനഞ്ചാം രാവില്‍ പ്രത്യേകം എണ്ണം സൂറത്തു യാസീന്‍ പാരായണം ചെയ്യല്‍. ഇത് പ്രമാണബദ്ധമായി സ്ഥിരപ്പെടാത്ത ഒരു കാര്യമാണ്. യാതൊരുവിധ ഹദീസും ഇതുമായി ബന്ധപ്പെട്ട് സ്ഥിരപ്പെട്ട് വന്നിട്ടില്ല. അതുപോലെ ശഅബാന്‍ പതിനഞ്ചിന്‍റെ രാവില്‍ ഇശാ നമസ്കാരത്തിന് പ്രത്യേകമായി സൂറത്തുല്‍ യാസീന്‍ പാരായണം ചെയ്യല്‍. അങ്ങനെ ഇന്ന നമസ്കാരത്തിന് ഇന്ന സൂറത്ത് നിങ്ങള്‍ പ്രത്യേകമായി പാരായണം ചെയ്യണം എന്ന് പഠിപ്പിക്കേണ്ടത് അല്ലാഹുവിന്‍റെ റസൂലാണ്.  റസൂല്‍ കരീം (സ) യില്‍ നിന്നും അങ്ങനെ യാതൊന്നും തന്നെ ഹദീസുകളില്‍ വന്നതായി കാണാന്‍ സാധിക്കില്ല. ചില ആളുകള്‍ ഇതോടൊപ്പം ആരൊക്കെയോ കെട്ടിയുണ്ടാക്കിയ മൗലിദ് കിതാബുകള്‍ ഏടുകള്‍ തുടങ്ങിയവയും പാരായണം ചെയ്യുന്നു. പലതിലും ഇസ്‌ലാമിന്‍റെ അടിസ്ഥാന തത്വമായി തൗഹീദിന് ഘടകവിരുദ്ധമായ വരികളും ഉള്‍ക്കൊള്ളുന്നു. അല്ലാഹു നമ്മെ കാത്തു രക്ഷിക്കുമാറാകട്ടെ. അറിവില്ലായ്മ കൊണ്ടും തെറ്റിദ്ധാരണ കൊണ്ടും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ ആളുകള്‍ക്ക് അല്ലാഹു ഹിദായത്ത് നല്‍കുമാറാകട്ടെ.  ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് കൊണ്ട് അല്ലാഹുവിന്‍റെ അനുഗ്രഹവും രിസ്കും ഇറങ്ങുകയല്ല. മറിച്ച് അവന്‍റെ ശാപമാണ് ലഭിക്കുക. കാരണം അല്ലാഹുവിന്‍റെ മതത്തില്‍ അനാചാരങ്ങള്‍ കടത്തിക്കൂട്ടുക എന്നത് അത്യധികം ഗൗരവപരമായ പാതകമാണ്.

നാല്:  ശഅബാന്‍ പതിനഞ്ച് ആഘോഷിക്കല്‍. നമ്മുടെ മാതൃകയായ റസൂല്‍ കരീം (സ) നമുക്ക് പഠിപ്പിച്ച് തന്നത് മൂന്ന്‍ ആഘോഷങ്ങളാണ്.  ഈദുല്‍ അള്ഹാ , ഈദുല്‍ ഫിത്വര്‍ , അതുപോലെ വെള്ളിയാഴ്ച ദിവസം ഇതല്ലാത്ത മറ്റൊരു ഈദ് മതത്തിലില്ല. അതുകൊണ്ടുതന്നെ ശഅബാന്‍ പതിനഞ്ചാം രാവില്‍ മധുരം കൊടുത്തും പ്രത്യേകം ഭക്ഷണം പാകം ചെയ്തുമെല്ലാം ആഘോഷിക്കുന്നത് ബിദ്അത്താണ്. കാരണം അല്ലാഹുവിന്‍റെ റസൂലോ, സ്വഹാബത്തോ ആരും തന്നെ അപ്രകാരം ചെയ്തതായി യാതൊരു തെളിവുമില്ല. മതത്തില്‍ പുത്തന്‍ ആചാരങ്ങള്‍ കടത്തിക്കൂട്ടുന്നതില്‍ നിന്നും അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ.

ലജ്നതുദ്ദാഇമയുടെ ഫത്വയില്‍ ഇപ്രകാരം കാണാം: " ലൈലത്തുല്‍ ഖദ്റോ അതുപോലുള്ള മറ്റു രാവുകളോ ആഘോഷിക്കരുത്. അതുപോലെ ഏതെങ്കിലും പ്രത്യേക അവസരങ്ങളില്‍ ഉദാ: ശഅബാന്‍ പതിനഞ്ചാം രാവ്, ഇസ്റാഅ് മിഅ്റാജ് , മൗലിദുന്നബവി തുടങ്ങിയ ആഘോഷങ്ങള്‍ നിഷിദ്ധമാണ്. കാരണം അല്ലാഹുവിന്‍റെ റസൂലോ (സ) സ്വഹാബത്തോ ആരും തന്നെ അപ്രകാരം ചെയ്തതായി സ്ഥിരപ്പെട്ടിട്ടില്ല. "നമ്മുടെ മതത്തില്‍ ഇല്ലാത്ത ഒരു കാര്യത്തെ (മതത്തിന്‍റെ പേരില്‍) ആരെങ്കിലും കടത്തിക്കൂട്ടിയാല്‍ അത് മടക്കപ്പെടുന്നതാണ്" എന്ന് അല്ലാഹുവിന്‍റെ റസൂല്‍ പഠിപ്പിച്ചിട്ടുമുണ്ട്." - [ഫതാവ ലജ്നതുദ്ദാഇമ : 2/257-258].

അഞ്ച്: ആയുസ് വര്‍ദ്ധിക്കാനും, അപകടങ്ങള്‍ നീങ്ങാനും പ്രത്യേകമായി ശഅബാന്‍ പതിനഞ്ചാം രാവില്‍ ആറു റകഅത്തുകള്‍ നമസ്കരിക്കല്‍. ഇതും അല്ലാഹുവിന്‍റെ റസൂല്‍ പഠിപ്പിച്ചിട്ടില്ലാത്ത മറ്റാരോ കടത്തിക്കൂട്ടിയ ബിദ്അത്താണ്.  

ഇത്തരം പുത്തന്‍ ആചാരങ്ങള്‍ എല്ലാം വെടിഞ്ഞ് വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും ജീവിതത്തില്‍ പകര്‍ത്തി  ജീവിക്കാന്‍ ഓരോരുത്തരും പരിശ്രമിക്കുക. ഒരാള്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അയാള്‍ക്ക് ചെയ്യാന്‍ മാത്രം സുന്നത്തുകള്‍ അല്ലാഹുവിന്‍റെ റസൂല്‍ (സ) തന്നെ പഠിപ്പിച്ചിട്ടുണ്ട്. അതിലേക്ക് പുത്തന്‍ ആചാരങ്ങള്‍ കടത്തിക്കൂട്ടേണ്ടതില്ല. നിങ്ങള്‍ ആലോചിച്ച് നോക്ക് ഒരാള്‍ അമല്‍ വര്‍ദ്ധിപ്പിക്കാനും പ്രതിഫലം ആഗ്രഹിക്കാനും ഉദ്ദേശിക്കുന്നുവെങ്കില്‍ അയാള്‍ ശഅബാന്‍ പൂരിഭാഗവും നോമ്പ് പിടിച്ചുകൊള്ളട്ടെ. അതാണ്‌ റസൂല്‍ (സ) ചര്യ. അത് ഒരു പതിനഞ്ചിന് മാത്രം പരിമിതപ്പെടുത്തുന്നത് എന്തിന്. ഇനി സാധിക്കില്ലയെങ്കില്‍ അയാള്‍ അയ്യാമുല്‍ ബീള് അതായത് 13, 14, 15 ദിനങ്ങള്‍ നോമ്പ് നോല്‍ക്കട്ടെ അതും റസൂല്‍ (സ) പഠിപ്പിച്ച സുന്നത്ത് ആണ്. മാത്രമല്ല ശഅബാന്‍ മാസത്തില്‍ നോമ്പ് നോല്‍ക്കുന്നതിനാണ് യുദ്ധം നിഷിദ്ധമാക്കപ്പെട്ട പവിത്രമാസങ്ങളില്‍ നോമ്പ് നോല്‍ക്കുന്നതിനേക്കാള്‍ ശ്രേഷ്ഠത. കാരണം അവയെക്കാള്‍ ശഅബാനില്‍ അല്ലാഹുവിന്‍റെ റസൂല്‍ നോമ്പ് നോല്‍ക്കാറുണ്ടായിരുന്നു. റജബിലെ നോമ്പിനാണ്  കൂടുതല്‍ ശ്രേഷ്ഠത എന്ന് പ്രചരിപ്പിക്കുന്ന ചിലരുടെ അറിവില്ലായ്മ മനസ്സിലാക്കാന്‍ സാന്ദര്‍ഭികമായി സൂചിപ്പിച്ചു എന്ന് മാത്രം.  അതുപോലെ രാത്രി നമസ്കാരം എല്ലാ രാവിലും ഉണ്ട്. അത് ജീവിതത്തിന്‍റെ ഭാഗമാക്കട്ടെ. അല്ലാഹുവിനെയും അവന്‍റെ റസൂലിനെയും ഇഷ്ടപ്പെടുന്ന ഒരാള്‍ അതല്ലേ ചെയ്യേണ്ടത്. നബി (സ) യുടെ മാതൃകയല്ലേ നാം പിന്‍പറ്റേണ്ടത്. അല്ലാഹുതൗഫീഖ് നല്‍കട്ടെ. അല്ലാഹു പറയുന്നത് നോക്കൂ:

قُلْ إِنْ كُنْتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمُ اللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ وَاللَّهُ غَفُورٌ رَحِيمٌ

"( നബിയേ, ) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ" - [ആലുഇംറാന്‍:31]. 

അതുകൊണ്ട് അല്ലാഹുവിനെ ഭയപ്പെട്ടുകൊണ്ട് നബി (സ) യുടെ ചര്യകള്‍ ജീവിതത്തില്‍ പകര്‍ത്തി  ജീവിക്കാന്‍ നാം ഓരോരുത്തരും പരിശ്രമിക്കുക. അനാചാരങ്ങള്‍ വെടിയുക. അല്ലാഹുവിന്‍റെ റസൂല്‍ (സ) പഠിപ്പിച്ച സുന്നത്തുകള്‍ തന്നെ ധാരാളമുണ്ടായിരിക്കെ അനാചാരങ്ങള്‍ക്ക് പിന്നാലെ പോകുന്നത് വിഡ്ഢിത്തവും അതിലേറെ പാപകരവുമാണ് എന്ന് നാം ഓരോരുത്തരും മനസ്സിലാക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ ...  

ശഅബാന്‍ മാസത്തിന്‍റെ ശ്രേഷ്ഠത - ഉള്ളതും ഇല്ലാത്തതും.

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد ؛

ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം ഏതൊരു വിഷയത്തെ സംബന്ധിച്ചും പ്രാമാണികമായി അതില്‍ സ്ഥിരപ്പെട്ടുവന്ന കാര്യങ്ങളെക്കുറിച്ചും പ്രമാണത്തിന്‍റെ പിന്‍ബലമില്ലാത്ത കാര്യങ്ങളെക്കുറിച്ചും അറിയുക എന്നത് ഏറെ അനിവാര്യമാണ്. ശഅബാന്‍ മാസവുമായി ബന്ധപ്പെട്ട് നബി (സ) യില്‍ നിന്നും സ്ഥിരപ്പെട്ട് വന്ന കാര്യങ്ങളെക്കുറിച്ചും അതുമായി ബന്ധപ്പെട്ട് വന്ന പ്രമാണത്തിന്‍റെ പിന്‍ബലമില്ലാത്ത കാര്യങ്ങളെക്കുറിച്ചുമാണ് ഈ ലേഖനം ചര്‍ച്ച ചെയ്യുന്നത്. പരമാവധി ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എല്ലാം ഉള്‍കൊള്ളിക്കാന്‍ ശ്രമിച്ചതുകൊണ്ട് ഒരല്പം ദൈര്‍ഘ്യം ഉണ്ടെങ്കില്‍ക്കൂടി വിഷയത്തിന്‍റെ പ്രാധാന്യം കണക്കിലെടുത്ത് പൂര്‍ണമായി വായിക്കണം എന്ന് ആമുഖമായി അപേക്ഷിക്കുന്നു. 

www.fiqhussunna.com

ഒന്നാമതായി:  ശഅബാന്‍ കര്‍മ്മങ്ങള്‍ അല്ലാഹുവിങ്കലേക്ക്‌ ഉയര്‍ത്തപ്പെടുന്ന മാസമാണ്. അതുകൊണ്ടുതന്നെ റമളാന്‍ കഴിഞ്ഞാല്‍ റസൂല്‍ (സ) ഏറ്റവും കൂടുതല്‍ നോമ്പ് പിടിച്ചിരുന്നത് ശഅബാന്‍ മാസത്തിലാണ്. ഇത് സ്വഹീഹായ ഹദീസുകളില്‍ നമുക്ക് കാണാം:

عن أسامة بن زيد قال:  قلت يا رسول الله،  لم أرك تصوم شهرا من الشهور ما تصوم من شعبان،  قال:  ذلك شهر يغفل الناس عنه بين رجب ورمضان ،  وهو شهر ترفع فيه الأعمال إلى رب العالمين ، فأحب أن يرفع عملي وأنا صائم.
ഉസാമ ബ്ന്‍ സൈദ്‌ പറഞ്ഞു: ഞാന്‍ റസൂല്‍ (സ) യോട് ചോദിച്ചു:  അല്ലാഹുവിന്‍റെ റസൂലേ, (റമളാന്‍ കഴിഞ്ഞാല്‍പ്പിന്നെ) ശഅബാന്‍ മാസത്തില്‍ അങ്ങ് വ്രതമനുഷ്ഠിക്കുന്നത് പോലെ മറ്റൊരു മാസത്തിലും അത്രയും വ്രതമെടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ലല്ലോ !. അപ്പോള്‍ അദ്ദേഹം പറഞ്ഞു: "റജബിനും റമളാനിനും ഇടയില്‍ ആളുകള്‍ (പരിഗണിക്കാതെ) അശ്രദ്ധരായി വിടുന്ന ഒരു മാസമാണത്. അതാകട്ടെ അല്ലാഹുവിന്‍റെ പക്കലേക്ക് കര്‍മ്മങ്ങള്‍ ഉയര്‍ത്തപ്പെടുന്ന ഒരു മാസമാണ്. അതുകൊണ്ട് ഞാന്‍ നോമ്പുകാരനായിരിക്കെ എന്‍റെ കര്‍മ്മങ്ങള്‍ അല്ലാഹുവിങ്കലേക്ക്‌ ഉയര്‍ത്തപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു." - [നസാഇ: 2357, അല്‍ബാനി: ഹദീസ് ഹസന്‍].
عن عائشة أم المؤمنين رضي الله عنها أنها قالت : " كان رسول الله صلى الله عليه وسلم يصوم حتى نقول : لا يفطر ، ويفطر حتى نقول : لا يصوم ، وما رأيت رسول الله صلى الله عليه وسلم استكمل صيام شهر قط إلا رمضان وما رأيته في شهر أكثر منه صياما في شعبان "

ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ (റ) യില്‍ നിന്ന് നിവേദനം: അവര്‍ പറഞ്ഞു: "റസൂല്‍ (സ) ചിലപ്പോള്‍ തുടര്‍ച്ചയായി നോമ്പ് നോല്‍ക്കാറുണ്ടായിരുന്നു. എത്രത്തോളമെന്നാല്‍ ഇനി അദ്ദേഹം ഒരിക്കലും നോമ്പ് ഒഴിവാക്കില്ല എന്ന് ഞങ്ങള്‍ പറയുമായിരുന്നു. അതുപോലെ അദ്ദേഹം നോമ്പ് നോല്‍ക്കാതിരിക്കാറുള്ള കാലവും ഉണ്ടായിരുന്നു. എത്രത്തോളമെന്നാല്‍ ഇനി അദ്ദേഹം നോമ്പ് എടുക്കില്ല എന്ന് ഞങ്ങള്‍ പറയുമാറ് അത് തുടരുമായിരുന്നു. റമളാനിലല്ലാതെ മറ്റൊരു മാസത്തിലും അല്ലാഹുവിന്‍റെ റസൂല്‍ പരിപൂര്‍ണമായി നോമ്പെടുത്തത് ഞാന്‍ കണ്ടിട്ടേയില്ല. അതുപോലെ (അതു കഴിഞ്ഞാല്‍ പിന്നെ) ശഅബാന്‍ മാസത്തേക്കാള്‍ കൂടുതല്‍ മറ്റൊരു മാസത്തിലും അദ്ദേഹം നോമ്പെടുക്കുന്നതായി ഞാന്‍ കണ്ടിട്ടില്ല." - [മുത്തഫഖുന്‍ അലൈഹി].

ഇമാം ഇബ്നു ഹജര്‍ അല്‍ അസ്ഖലാനി (റ) പറയുന്നു: "ശഅബാന്‍ മാസത്തില്‍ വ്രതമെടുക്കുന്നത് പ്രത്യേകം ശ്രേഷ്ഠകാരമാണ് എന്ന് ഈ ഹദീസില്‍ നിന്നും മനസ്സിലാക്കാം". - [ഫത്ഹുല്‍ ബാരി: വോ: 4 പേജ്: 253].

ഇമാം സ്വന്‍ആനി (റഹിമഹുല്ല) പറയുന്നു: " (റമളാന്‍ കഴിഞ്ഞാല്‍) ശഅബാന്‍ മാസത്തില്‍ പ്രത്യേകമായി മറ്റു മാസങ്ങളെക്കാള്‍ കൂടുതല്‍ നോമ്പ് നോല്‍ക്കാറുണ്ടായിരുന്നു എന്ന് ഈ ഹദീസില്‍ നിന്നും മനസ്സിലാക്കാം" - [സുബുലുസ്സലാം: വോ: 2 പേജ്: 342]. 

അഥവാ ശഅബാന്‍ മാസത്തില്‍ വളരെ കുറഞ്ഞ ദിവസങ്ങള്‍ മാത്രമേ റസൂല്‍ (സ) നോമ്പ് ഒഴിവാക്കാറുണ്ടായിരുന്നുള്ളൂ എന്ന് നമുക്ക് ഹദീസുകളില്‍ കാണാം. ഉമ്മുല്‍ മുഅമിനീന്‍ ആഇശ (റ) യില്‍ നിന്നും ഇമാം മുസ്‌ലിം ഉദ്ദരിച്ച ഒരു റിപ്പോര്‍ട്ടില്‍ ഇപ്രകാരം കാണാം: 

ولم أره صائما من شهر قط ، أكثر من صيامه من شعبان كان يصوم شعبان كله ، كان يصوم شعبان إلا قليلا

 "അദ്ദേഹം ശഅബാന്‍ മാസത്തില്‍ നോമ്പെടുക്കുന്നതിനേക്കാള്‍ മറ്റൊരു മാസത്തിലും നോമ്പെടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. ശഅബാന്‍ (ഏറെക്കുറെ) മുഴുവനും അദ്ദേഹം നോല്‍ക്കാറുണ്ടായിരുന്നു. വളരെ കുറഞ്ഞ ദിവസങ്ങളൊഴികെ ശഅബാന്‍ അദ്ദേഹം നോമ്പെടുത്തിരുന്നു." - [സ്വഹീഹ് മുസ്‌ലിം: 2029]. 

രണ്ടാമതായി:  ഇവിടെ നാം മനസ്സിലാക്കേണ്ട മറ്റൊരു വിഷയം ശഅബാന്‍ പൂര്‍ണമായി നോമ്പ് നോല്‍ക്കാമോ എന്നതാണ്. ശഅബാന്‍ പൂര്‍ണമായി നബി (സ) നോമ്പെടുത്തു എന്ന് ചില റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശിക്കപ്പെട്ടതു കൊണ്ടാണ് ഇങ്ങനെ ഒരു ചര്‍ച്ച ഉണ്ടായത്. 

عَنْ أُمِّ سَلَمَةَ رضي الله عنها قَالَتْ : مَا رَأَيْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ صَامَ شَهْرَيْنِ مُتَتَابِعَيْنِ إِلا أَنَّهُ كَانَ يَصِلُ شَعْبَانَ بِرَمَضَانَ .

ഉമ്മു സലമ (റ) നിവേദനം: അവര്‍ പറഞ്ഞു: " റസൂല്‍ (സ) റമളാനും ശഅബാനും പരസ്പരം ചേര്‍ത്ത് നോമ്പ് പിടിക്കാറുണ്ടായിരുന്നു എന്നതൊഴിച്ചാല്‍, രണ്ട് മാസങ്ങള്‍ തുടര്‍ച്ചയായി അദ്ദേഹം നോമ്പെടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ല." - [അഹ്മദ്: 26022, അബൂദാവൂദ്: 2336, നസാഇ: 2175].

അതില്‍ത്തന്നെ അബൂ ദാവൂദ് ഉദ്ദരിച്ച ഒരു റിപ്പോര്‍ട്ടില്‍ ഒന്നുകൂടി വ്യക്തമായി അത് പ്രതിപാദിക്കുന്നുണ്ട്: 

أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَمْ يَكُنْ يَصُومُ مِنْ السَّنَةِ شَهْرًا تَامًّا إِلا شَعْبَانَ يَصِلُهُ بِرَمَضَانَ
"റസൂല്‍ (സ) ഒരു വര്‍ഷത്തില്‍ ഒരു മാസവും പൂര്‍ണമായി  നോല്‍ക്കാറുണ്ടായിരുന്നില്ല. ശഅബാനല്ലാതെ. അതിനെ റമളാനുമായി ചേര്‍ത്ത് നോല്‍ക്കുമായിരുന്നു." - [അബൂ ദാവൂദ്: 2048, അല്‍ബാനി: സ്വഹീഹ്]. 

ഇതിന്‍റെ അടിസ്ഥാനത്തില്‍ ശഅബാനില്‍ മുഴുവന്‍ നോമ്പ് എടുക്കാം എന്ന് പറഞ്ഞ പണ്ഡിതന്മാരുണ്ട്. ശൈഖ് ഇബ്നു ബാസ് റഹിമഹുല്ല ഈ അഭിപ്രായക്കാരനാണ്. മറ്റൊരു വിഭാഗം പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടത് അദ്ദേഹം ചിലപ്പോള്‍ അത് ഭാഗികമായും ചിലപ്പോള്‍ അത് പൂര്‍ണമായും നോമ്പെടുത്തിരുന്നിരിക്കാം എന്നതാണ്.

എന്നാല്‍ ആഇശ (റ) യുടെ ഹദീസില്‍ പരാമര്‍ശിക്കപ്പെട്ടതുപോലെ "ശഅബാന്‍ പൂര്‍ണമായി നോറ്റിരുന്നു. കുറച്ച് ദിവസമൊഴികെ" എന്നതു തന്നെയായിരിക്കാം ഒരുപക്ഷെ ഉമ്മു സലമ (റ) യുടെ ഹദീസിലും ശഅബാന്‍ മുഴുവനും നോറ്റിരുന്നു എന്നതുകൊണ്ട്‌ ഉദ്ദേശിച്ചത്. ഇത് ഇമാം ഇബ്നു ഹജര്‍ അല്‍ അസ്ഖലാനി (റ) യും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
അഥവാ റമളാന്‍ കഴിഞ്ഞാല്‍   മറ്റേത് മാസങ്ങളെക്കാളും കൂടുതല്‍  ശഅബാനില്‍ നോറ്റിരുന്നു എന്ന അര്‍ത്ഥത്തില്‍ ശഅബാന്‍ ഏറെക്കുറെ മുഴുവനും നോറ്റിരുന്നു എന്നായിരിക്കാം അതിന്‍റെ വിവക്ഷ. ഭാഷാപരമായി അപ്രകാരം പ്രയോഗിക്കുക എന്നത് അന്യമല്ലതാനും. ഇതാണ് മൂന്നാമത്തെ അഭിപ്രായം. ഇതാണ് കൂടുതല്‍ പ്രബലമായി മനസ്സിലാക്കാന്‍ സാധിക്കുന്നത്. കാരണം റസൂല്‍ (സ) യില്‍ നിന്നും സ്ഥിരപ്പെട്ട് വന്ന മറ്റു ഹദീസുകള്‍ കൂടി കൂട്ടി വായിക്കുമ്പോള്‍ ഈ ആശയം ഒന്നുകൂടി ബലപ്പെടുന്നു: 

عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قَالَ : مَا صَامَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ شَهْرًا كَامِلا قَطُّ غَيْرَ رَمَضَانَ
.
  ഇബ്നു അബ്ബാസ് (റ) പറഞ്ഞു: "നബി (സ) റമളാന്‍ ഒഴികെ മറ്റൊരു മാസവും പൂര്‍ണമായി നോമ്പ് നോറ്റിട്ടില്ല" - [متفق عليه].

അതുപോലെ ആഇശ (റ) യില്‍ നിന്നും വന്ന ഹദീസില്‍ ഇപ്രകാരം കാണാം:
وَلا صَامَ شَهْرًا كَامِلا غَيْرَ رَمَضَانَ .
"അദ്ദേഹം റമളാനല്ലാത്ത മറ്റൊരു മാസവും പൂര്‍ണമായി നോമ്പ് നോറ്റിട്ടില്ല." - [സ്വഹീഹ് മുസ്‌ലിം: 746]. 

അതുകൊണ്ടുതന്നെ ശഅബാന്‍ അധികദിവസവും നോമ്പ്  നോറ്റു, എന്നാല്‍ മുഴുവനായും നോറ്റിട്ടില്ല എന്ന അഭിപ്രായമാണ് ശരിയായി മനസ്സിലാക്കാന്‍ സാധിക്കുന്നത്.

മൂന്നാമതായി:  ശഅബാന്‍ പതിനഞ്ചുമായി ബന്ധപ്പെട്ട് വല്ല ഹദീസും സ്വഹീഹായി വന്നിട്ടുണ്ടോ ?.

ശഅബാന്‍ പതിനഞ്ചുമായി ബന്ധപ്പെട്ട് വന്ന ഹദീസ് ഇപ്രകാരമാണ്:
عَنْ معاذ بن جبل رضي الله عنه عَنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ : " يطلع الله إلى خلقه في ليلة النصف من شعبان فيغفر لجميع خلقه إلا لمشرك أو مشاحن " 

മുആദ് ബ്ന്‍ ജബല്‍ (റ) വില്‍ നിന്നും നിവേദനം: റസൂല്‍ (സ) പറഞ്ഞു: "ശഅബാന്‍ പതിനഞ്ചിന്‍റെ രാവില്‍ അല്ലാഹു തന്‍റെ സൃഷ്ടികളിലേക്ക് നോക്കുകയും മുശ്രിക്കോ, തര്‍ക്കിക്കുന്നവനോ അല്ലാത്ത സകല സൃഷ്ടികള്‍ക്കും  അവന്‍ പൊറുത്ത് കൊടുക്കുകയും ചെയ്യും." - [ത്വബറാനി: 20/108, ഇബ്നു ഹിബ്ബാന്‍: 12/481]. 

ശൈഖ് അല്‍ബാനി റഹിമഹുല്ലാഹ് ഈ ഹദീസുകളുടെ വ്യത്യസ്ഥ സ്വഹാബിമാരില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളും, അതിന്‍റെ വ്യതസ്ഥമായ സനദുകളും അദ്ദേഹത്തിന്‍റെ (السلسلة الصحيحة) എന്ന ഗ്രന്ഥത്തില്‍ എടുത്ത് കൊടുത്തിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ഗ്രന്ഥത്തിലെ വോ: 3 പേജ്:  135 മുതലുള്ള വിശദമായ ചര്‍ച്ച വായനക്കാര്‍ക്ക്  പരിശോധിക്കാവുന്നതാണ്. ഈ ഹദീസിന്‍റെ വ്യത്യസ്ഥങ്ങളായ സനദുകള്‍ ചേര്‍ത്ത് വച്ചാല്‍ ഈ ഹദീസ് സ്വഹീഹാണ് എന്നതാണ് അദ്ദേഹം എത്തിയിട്ടുള്ള നിലപാട്. ഈ ഹദീസ് സംബന്ധിച്ച് അദ്ദേഹം പറയുന്നു: 

قال رحمه الله : حديث صحيح ، روي عن جماعة من الصحابة من طرق مختلفة يشد بعضها بعضا و هم معاذ ابن جبل و أبو ثعلبة الخشني و عبد الله بن عمرو و أبي موسى الأشعري و أبي هريرة و أبي بكر الصديق و عوف ابن مالك و عائشة .
"ഈ ഹദീസ് സ്വഹീഹാണ്. വ്യത്യസ്ഥ പരമ്പരകളിലൂടെ ഒരു പറ്റം സ്വഹാബിമാരില്‍ നിന്നും ഇത് ഉദ്ദരിക്കപ്പെട്ടിട്ടുണ്ട്. ആ റിപ്പോര്‍ട്ടുകള്‍ പരസ്പരം മറ്റൊന്നിനെ ബലപ്പെടുത്തുന്നു. മുആദ് ബ്ന്‍ ജബല്‍ (റ), അബൂ സഅലബ (റ), അബ്ദല്ലാഹ് ബ്ന്‍ അംറുബ്നുല്‍ ആസ്വ് (റ), അബൂ മൂസ അല്‍അശ്അരി (റ), അബൂഹുറൈറ (റ), അബൂ ബക്കര്‍ സ്വിദ്ദീഖ് (റ), ഔഫ്‌ ബ്ന്‍ മാലിക്ക് (റ), ആഇശ (റ) സ്വഹാബിമാരില്‍ നിന്നാണ് അത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്‌". - [السلسلة الصحيحة വോ: 3 പേജ്: 135]. 

ഈ ഹദീസിലെ (مشاحن) തര്‍ക്കിക്കുന്നവന്‍ എന്നതിന്‍റെ വിവക്ഷ മറ്റൊരു സത്യവിശ്വാസിയുമായി പരസ്പരം തെറ്റി നില്‍ക്കുകയോ, പകയും വിദ്വേശവും വെച്ചു പുലര്‍ത്തുകയോ ചെയ്യുന്നവന്‍ എന്നതാണ്. സത്യവിശ്വാസികള്‍ പരസ്പരം മൂന്ന്‍ ദിവസത്തില്‍ കൂടുതല്‍ തെറ്റി നില്‍ക്കാന്‍ പാടില്ല എന്ന് നമുക്കറിയാമല്ലോ. ശഅബാന്‍ മാസത്തിലാകട്ടെ പ്രത്യേകിച്ചും അതുണ്ടാകരുത്. കാരണം അത് പാപമോചനം തടയപ്പെടുന്നതിന് കാരണമാകും എന്ന് മേല്‍പറഞ്ഞ ഹദീസില്‍ നിന്നും മനസ്സിലാക്കാം. 

ഇനി ഇവിടെ വളരെ സുപ്രധാനമായി നാം മനസ്സിലാക്കേണ്ട വിഷയം, ശഅബാന്‍ പതിനഞ്ചിലെ രാവുമായി ബന്ധപ്പെട്ട് സ്വഹീഹായ ഈ ഹദീസ് വന്നിട്ടുണ്ട് എന്നതുകൊണ്ട്‌ ശഅബാന്‍ പതിനഞ്ചുമായി ബന്ധപ്പെട്ട് ചിലര്‍ കടത്തിക്കൂട്ടിയ അനാചാരങ്ങള്‍ ഒരിക്കലും സാധൂകരിക്കപ്പെടുകയില്ല. 

നാലാമതായി: ശഅബാന്‍ പതിനഞ്ചുമായി ബന്ധപ്പെട്ട് ചിലര്‍ കടത്തിക്കൂട്ടിയ അനാചാരങ്ങള്‍ എന്തെല്ലാം ?. 

ഒന്ന്: ശഅബാന്‍ പതിനഞ്ചിന് പ്രത്യേകമായുള്ള നോമ്പ്. ബറാഅത്ത് നോമ്പ് എന്ന പേരില്‍ പൊതുവേ ആളുകള്‍ പറഞ്ഞു വരാറുള്ള നോമ്പ് ആണിത്. ശഅബാന്‍ മാസത്തില്‍ പൊതുവേ നോമ്പ് പിടിക്കലും ശഅബാന്‍ മാസത്തിന്‍റെ പൂരിഭാഗം ദിവസങ്ങളും നോമ്പെടുക്കലും നബി (സ) യുടെ സുന്നത്താണ് എന്ന് നേരത്തെ ഹദീസുകള്‍ ഉദ്ദരിച്ച് നാം വിശദീകരിച്ചല്ലോ. അതുപോലെ എല്ലാ ഹിജ്റ മാസങ്ങളിലെയും 13, 14, 15 ദിവസങ്ങള്‍ അയ്യാമുല്‍ ബീളിന്‍റെ ദിവസങ്ങള്‍ എന്ന നിലക്ക്   നോമ്പെടുക്കല്‍ സുന്നത്താണ് എന്നും നമുക്കറിയാം. അതുപോലെ ദാവൂദ് നബി (അ) യുടെ നോമ്പ് എന്ന് നബി (സ) പഠിപ്പിച്ച ഒന്നിടവിട്ട് നോമ്പെടുക്കുന്നതും സുന്നത്താണ്. ആ നിലക്കെല്ലാം ശഅബാന്‍ പതിനഞ്ചിന് ഒരാള്‍ നോമ്പെടുക്കുകയാണ് എങ്കില്‍ അത് നബി (സ) പഠിപ്പിച്ച പരിതിക്കുള്ളില്‍ വരുന്നതാണ്. എന്നാല്‍ അതല്ലാതെ ശഅബാന്‍ പതിനഞ്ചിന് മാത്രം പ്രത്യേകമായ നോമ്പുണ്ട് എന്ന് വാദിക്കുകയും, ബറാഅത്ത് നോമ്പ് എന്ന പേരില്‍ ആളുകളോട് ശഅബാന്‍ പതിനഞ്ച് നോമ്പെടുക്കണം എന്നാവശ്യപ്പെടുകയും ചെയ്യുന്നത് ചിലര്‍ കടത്തിക്കൂട്ടിയ ബിദ്അത്തുകളില്‍പ്പെട്ടതാണ്.

അത് സാധൂകരിക്കാന്‍ അവര്‍ ഉദ്ദരിക്കാറുള്ള ഹദീസ് ഇപ്രകാരമാണ്:

إذا كانت ليلة النصف من شعبان فقوموا ليلها وصوموا نهارها
"ശഅബാന്‍ പാതിയായാല്‍ (അഥവാ പതിനഞ്ചായാല്‍) അതിന്‍റെ രാവ് നിങ്ങള്‍ നിന്ന് നമസ്കരിക്കുകയും, അതിന്‍റെ പകല്‍ നിങ്ങള്‍ നോമ്പെടുക്കുകയും ചെയ്യുക".  ഇബ്നു മാജയാണ് ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പക്ഷെ ഈ ഹദീസ് موضوع ആയ ഹദീസ്, അഥവാ കെട്ടിച്ചമക്കപ്പെട്ട ഹദീസ് ആണ് എന്നാണ് മുഹദ്ദിസീങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. മാത്രമല്ല  ശഅബാന്‍ പതിനഞ്ച് പ്രത്യേകമായി നോമ്പ് നോല്‍ക്കുന്നതോ, അതിന്‍റെ രാവ് പ്രത്യേകമായി നിന്ന് നമസ്കരിക്കുന്നതോ പരാമര്‍ശിക്കുന്നതായി വന്ന എല്ലാ റിപ്പോര്‍ട്ടുകളും ഒന്നുകില്‍ കെട്ടിച്ചമക്കപ്പെട്ട മൗളൂആയ ഹദീസുകളോ അതല്ലെങ്കില്‍ ദുര്‍ബലമായ ളഈഫായ ഹദീസുകളോ ആണ് എന്ന് പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്. ഇമാം ഇബ്നുല്‍ ജൗസി (റ)  തന്‍റെ കെട്ടിച്ചമക്കപ്പെട്ട ഹദീസുകള്‍ പരാമര്‍ശിക്കുന്ന (كتاب الموضوعات) എന്ന ഗ്രന്ഥത്തില്‍ പേജ് 440 മുതല്‍ 445 വരെയുള്ള ഭാഗത്തും, പേജ് 1010 മുതല്‍ 1014 വരെയുള്ള ഭാഗത്തും അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അതുപോലെ ബൈഹഖി തന്‍റെ (شعب الإيمان) എന്ന ഗ്രന്ഥത്തിലും (ഹദീസ് 3841) , ഇമാം അബുല്‍ഖത്താബ് ബ്ന്‍ ദഹിയ (أداء ما وجي) എന്ന ഗ്രന്ഥത്തിലും (പേജ് : 79- 80) , ഇമാം അബൂ ശാമ അശാഫിഇ (الباعث على إنكار البدع والحوادث) എന്ന ഗ്രന്ഥത്തിലും പേജ് : 124 - 137  ശഅബാന്‍ പതിനഞ്ചിന് പ്രത്യേകമായി നോമ്പ് അല്ലെങ്കില്‍ നമസ്കാരം എന്നിവ പറയുന്നതായി വന്ന ഹദീസുകള്‍ എല്ലാം കെട്ടിച്ചമക്കപ്പെട്ടതോ ദുര്‍ബലമായതോ ആയ ഹദീസുകള്‍ ആണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. 

അല്ലാഹുവിന്‍റെ റസൂല്‍ (സ) പഠിപ്പിച്ച അയ്യാമുല്‍ ബീള് എന്ന നിലക്കോ, ശഅബാനിലെ ഏറിയ ഭാഗവും നോമ്പെടുക്കുക എന്നതിന്‍റെ ഭാഗമായോ നബി (സ) യുടെ സുന്നത്തനുസരിച്ച് ശഅബാന്‍ മാസത്തിലെ പതിനഞ്ച് അടക്കമുള്ള ദിനങ്ങളില്‍ നോമ്പ് സുന്നത്താണ് എന്നിരിക്കെ , നബി (സ) യില്‍ നിന്നും സ്ഥിരപ്പെട്ട് വന്നിട്ടില്ലാത്ത ഒരു പ്രത്യേക പ്രാധാന്യം പതിനഞ്ചിലെ നോമ്പിന് മാത്രം കല്പിച്ച് അന്ന് പ്രത്യേകമായി നോമ്പ് നോല്‍ക്കല്‍ ബിദ്അത്താണ്. അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ. നമ്മുടെ ഉമ്മ മഹതി ആഇശ (റ) നബി (സ) യില്‍ നിന്നും ഉദ്ദരിച്ച പ്രസിദ്ധമായ ഹദീസില്‍ ഇപ്രകാരം കാണാം:
من عمل عملا ليس عليه أمرنا فهو رد
"നമ്മുടെ കല്പനയില്ലാത്ത ഒരു കാര്യം ഒരാള്‍ (മതത്തിന്‍റെ) പേരില്‍ അനുഷ്ടിച്ചാല്‍ അത് മടക്കപ്പെടുന്നതാണ്" - [متفق عليه]. അഥവാ അത് അസ്വീകാര്യമായിരിക്കും എന്നതോടൊപ്പം അതവന്‍റെ മേല്‍ ശിക്ഷയായി മടങ്ങുന്നതാണ്. 

രണ്ട്: ചില ആളുകള്‍ അനുഷ്ടിക്കുന്ന ശഅബാന്‍ പതിനഞ്ചിന്‍റെ രാവിലെ 'സ്വലാത്തുല്‍ അല്‍ഫിയ' എന്ന നമസ്കാരം യാതൊരു പ്രമാണവുമില്ലാത്ത മറ്റൊരു ബിദ്അത്താണ്. ശഅബാന്‍ പതിനഞ്ചിന് നൂറ് റകഅത്ത് നമസ്കരിക്കുകയും അതില്‍ ഓരോ റകഅത്തിലും 10 വീതം തവണ സൂറത്തുല്‍ ഇഖ്‌ലാസ് പാരായണം ചെയ്യുകയും ചെയ്യുന്ന പ്രത്യേക നമസ്കാരമാണ് അത്. അതിനെക്കുറിച്ച് ഇമാം നവവി (റ) പറയുന്നു: 

الصلاة المعروفة بصلاة الرغائب , وهي ثنتا عشرة ركعة تصلى بين المغرب والعشاء ليلة أول جمعة في رجب , وصلاة ليلة نصف شعبان مائة ركعة وهاتان الصلاتان بدعتان ومنكران قبيحتان ولا يغتر بذكرهما في كتاب قوت القلوب , وإحياء علوم الدين , ولا بالحديث المذكور فيهما فإن كل ذلك باطل ، ولا يغتر ببعض من اشتبه عليه حكمهما من الأئمة فصنف ورقات في استحبابهما فإنه غالط في ذلك , وقد صنف الشيخ الإمام أبو محمد عبد الرحمن بن إسماعيل المقدسي كتابا نفيسا في إبطالهما فأحسن فيه وأجاد رحمه الله
" സ്വലാത്തുര്‍ റഗാഇബ് എന്നറിയപ്പെടുന്ന (ആഗ്രഹസഫലീകരണ) നമസ്കാരം, അതായത് റജബ് മാസത്തിലെ ആദ്യത്തെ ജുമുഅ ദിവസം മഗ്രിബിനും ഇഷാക്കും ഇടയില്‍ നമസ്കരിക്കുന്ന പന്ത്രണ്ട് റകഅത്ത് നമസ്കാരം, അതുപോലെ ശഅബാന്‍ പതിനഞ്ചിന് നമസ്കരിക്കുന്ന നൂറ് റകഅത്ത് നമസ്കാരം ഇവ രണ്ടും ബിദ്അത്താണ്. അവ അങ്ങേയറ്റം വലിയ തിന്മയും  മ്ലേച്ചവുമാണ്. 'ഖൂതുല്‍ ഖുലൂബ്' എന്ന ഗ്രന്ഥത്തിലോ, 'ഇഹ്'യാ ഉലൂമുദ്ദീന്‍' എന്ന ഗ്രന്ധത്തിലോ അവ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട് എന്നതിനാലോ, അതുമായി ബന്ധപ്പെട്ട ഹദീസ് കണ്ടോ ആരും തന്നെ വഞ്ചിതരാവേണ്ടതില്ല. അവയെല്ലാം തന്നെ ബാത്വിലാണ്. അതുപോലെ അതിന്‍റെ മതവിധി വ്യക്തമല്ലാത്തതിനാല്‍ അത് പുണ്യകരമാണ് എന്ന നിലക്ക് കൃതിയെഴുതിയ ഇമാമീങ്ങളുടെ വാക്കുകള്‍ കണ്ടും ആരും വഞ്ചിതരാകേണ്ട. കാരണം അവര്‍ക്ക് ആ വിഷയത്തില്‍ തെറ്റുപറ്റിയിരിക്കുന്നു. ശൈഖ് ഇമാം അബൂ മുഹമ്മദ്‌ അബ്ദു റഹ്മാന്‍ ബ്ന്‍ ഇസ്മാഈല്‍ അല്‍ മഖ്ദിസി ആ രണ്ട് നമസ്കാരങ്ങളും (ബിദ്അത്തും) വ്യാജവുമാണ് എന്ന് വ്യക്തമാക്കിക്കൊണ്ട് വളരെ വിലപ്പെട്ട ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. വളരെ നല്ല രൂപത്തില്‍ വസ്തുനിഷ്ഠമായി അദ്ദേഹം ആ രചന നിര്‍വഹിച്ചിരിക്കുന്നു. അല്ലാഹു അദ്ദേഹത്തിന് കരുണ ചെയ്യട്ടെ." - [അല്‍മജ്മൂഅ് : 3/548].

മൂന്ന്: ശഅബാന്‍ പതിനഞ്ചാം രാവില്‍ പ്രത്യേകം എണ്ണം സൂറത്തു യാസീന്‍ പാരായണം ചെയ്യല്‍. ഇത് പ്രമാണബദ്ധമായി സ്ഥിരപ്പെടാത്ത ഒരു കാര്യമാണ്. യാതൊരുവിധ ഹദീസും ഇതുമായി ബന്ധപ്പെട്ട് സ്ഥിരപ്പെട്ട് വന്നിട്ടില്ല. അതുപോലെ ശഅബാന്‍ പതിനഞ്ചിന്‍റെ രാവില്‍ ഇശാ നമസ്കാരത്തിന് പ്രത്യേകമായി സൂറത്തുല്‍ യാസീന്‍ പാരായണം ചെയ്യല്‍. അങ്ങനെ ഇന്ന നമസ്കാരത്തിന് ഇന്ന സൂറത്ത് നിങ്ങള്‍ പ്രത്യേകമായി പാരായണം ചെയ്യണം എന്ന് പഠിപ്പിക്കേണ്ടത് അല്ലാഹുവിന്‍റെ റസൂലാണ്.  റസൂല്‍ കരീം (സ) യില്‍ നിന്നും അങ്ങനെ യാതൊന്നും തന്നെ ഹദീസുകളില്‍ വന്നതായി കാണാന്‍ സാധിക്കില്ല. ചില ആളുകള്‍ ഇതോടൊപ്പം ആരൊക്കെയോ കെട്ടിയുണ്ടാക്കിയ മൗലിദ് കിതാബുകള്‍ ഏടുകള്‍ തുടങ്ങിയവയും പാരായണം ചെയ്യുന്നു. പലതിലും ഇസ്‌ലാമിന്‍റെ അടിസ്ഥാന തത്വമായി തൗഹീദിന് ഘടകവിരുദ്ധമായ വരികളും ഉള്‍ക്കൊള്ളുന്നു. അല്ലാഹു നമ്മെ കാത്തു രക്ഷിക്കുമാറാകട്ടെ. അറിവില്ലായ്മ കൊണ്ടും തെറ്റിദ്ധാരണ കൊണ്ടും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ ആളുകള്‍ക്ക് അല്ലാഹു ഹിദായത്ത് നല്‍കുമാറാകട്ടെ.  ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് കൊണ്ട് അല്ലാഹുവിന്‍റെ അനുഗ്രഹവും രിസ്കും ഇറങ്ങുകയല്ല. മറിച്ച് അവന്‍റെ ശാപമാണ് ലഭിക്കുക. കാരണം അല്ലാഹുവിന്‍റെ മതത്തില്‍ അനാചാരങ്ങള്‍ കടത്തിക്കൂട്ടുക എന്നത് അത്യധികം ഗൗരവപരമായ പാതകമാണ്.

നാല്:  ശഅബാന്‍ പതിനഞ്ച് ആഘോഷിക്കല്‍ അനാചാരങ്ങളില്‍പ്പെട്ടതാണ്. നമ്മുടെ മാതൃകയായ റസൂല്‍ കരീം (സ) നമുക്ക് പഠിപ്പിച്ച് തന്നത് മൂന്ന്‍ ആഘോഷങ്ങളാണ്.  ഈദുല്‍ അള്ഹാ , ഈദുല്‍ ഫിത്വര്‍ , അതുപോലെ വെള്ളിയാഴ്ച ദിവസം ഇതല്ലാത്ത മറ്റൊരു ഈദ് മതത്തിലില്ല. അതുകൊണ്ടുതന്നെ ശഅബാന്‍ പതിനഞ്ചാം രാവില്‍ മധുരം കൊടുത്തും പ്രത്യേകം ഭക്ഷണം പാകം ചെയ്തുമെല്ലാം ആഘോഷിക്കുന്നത് ബിദ്അത്താണ്. കാരണം അല്ലാഹുവിന്‍റെ റസൂലോ, സ്വഹാബത്തോ ആരും തന്നെ അപ്രകാരം ചെയ്തതായി യാതൊരു തെളിവുമില്ല. മതത്തില്‍ പുത്തന്‍ ആചാരങ്ങള്‍ കടത്തിക്കൂട്ടുന്നതില്‍ നിന്നും അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ.

ലജ്നതുദ്ദാഇമയുടെ ഫത്വയില്‍ ഇപ്രകാരം കാണാം: " ലൈലത്തുല്‍ ഖദ്റോ അതുപോലുള്ള മറ്റു രാവുകളോ ആഘോഷിക്കരുത്. അതുപോലെ ഏതെങ്കിലും പ്രത്യേക അവസരങ്ങളില്‍ ഉദാ: ശഅബാന്‍ പതിനഞ്ചാം രാവ്, ഇസ്റാഅ് മി
അ്റാജ് , മൗലിദുന്നബവി തുടങ്ങിയ ആഘോഷങ്ങള്‍ നിഷിദ്ധമാണ്. കാരണം അല്ലാഹുവിന്‍റെ റസൂലോ (സ) സ്വഹാബത്തോ ആരും തന്നെ അപ്രകാരം ചെയ്തതായി സ്ഥിരപ്പെട്ടിട്ടില്ല. "നമ്മുടെ മതത്തില്‍ ഇല്ലാത്ത ഒരു കാര്യത്തെ (മതത്തിന്‍റെ പേരില്‍) ആരെങ്കിലും കടത്തിക്കൂട്ടിയാല്‍ അത് മടക്കപ്പെടുന്നതാണ്" എന്ന് അല്ലാഹുവിന്‍റെ റസൂല്‍ പഠിപ്പിച്ചിട്ടുമുണ്ട്." - [ഫതാവ ലജ്നതുദ്ദാഇമ : 2/257-258].

അഞ്ച്: ആയുസ് വര്‍ദ്ധിക്കാനും, അപകടങ്ങള്‍ നീങ്ങാനും പ്രത്യേകമായി ശഅബാന്‍ പതിനഞ്ചാം രാവില്‍ ആറു റകഅത്തുകള്‍ നമസ്കരിക്കല്‍. ഇതും അല്ലാഹുവിന്‍റെ റസൂല്‍ പഠിപ്പിച്ചിട്ടില്ലാത്ത മറ്റാരോ കടത്തിക്കൂട്ടിയ ബിദ്അത്താണ്.  

ഇത്തരം പുത്തന്‍ ആചാരങ്ങള്‍ എല്ലാം വെടിഞ്ഞ് വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും ജീവിതത്തില്‍ പകര്‍ത്തി  ജീവിക്കാന്‍ ഓരോരുത്തരും പരിശ്രമിക്കുക. ഒരാള്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അയാള്‍ക്ക് ചെയ്യാന്‍ മാത്രം സുന്നത്തുകള്‍ അല്ലാഹുവിന്‍റെ റസൂല്‍ (സ) തന്നെ പഠിപ്പിച്ചിട്ടുണ്ട്. അതിലേക്ക് പുത്തന്‍ ആചാരങ്ങള്‍ കടത്തിക്കൂട്ടേണ്ടതില്ല. നിങ്ങള്‍ ആലോചിച്ച് നോക്ക് ഒരാള്‍ അമല്‍ വര്‍ദ്ധിപ്പിക്കാനും പ്രതിഫലം ആഗ്രഹിക്കാനും ഉദ്ദേശിക്കുന്നുവെങ്കില്‍ അയാള്‍ ശഅബാന്‍ പൂരിഭാഗവും നോമ്പ് പിടിച്ചുകൊള്ളട്ടെ. അതാണ്‌ റസൂല്‍ (സ) ചര്യ. അത് ഒരു പതിനഞ്ചിന് മാത്രം പരിമിതപ്പെടുത്തുന്നത് എന്തിന്. ഇനി സാധിക്കില്ലയെങ്കില്‍ അയാള്‍ അയ്യാമുല്‍ ബീള് അതായത് 13, 14, 15 ദിനങ്ങള്‍ നോമ്പ് നോല്‍ക്കട്ടെ അതും റസൂല്‍ (സ) പഠിപ്പിച്ച സുന്നത്ത് ആണ്. മാത്രമല്ല ശഅബാന്‍ മാസത്തില്‍ നോമ്പ് നോല്‍ക്കുന്നതിനാണ് യുദ്ധം നിഷിദ്ധമാക്കപ്പെട്ട പവിത്രമാസങ്ങളില്‍ നോമ്പ് നോല്‍ക്കുന്നതിനേക്കാള്‍ ശ്രേഷ്ഠത. കാരണം അവയെക്കാള്‍ ശഅബാനില്‍ അല്ലാഹുവിന്‍റെ റസൂല്‍ നോമ്പ് നോല്‍ക്കാറുണ്ടായിരുന്നു. റജബിലെ നോമ്പിനാണ്  കൂടുതല്‍ ശ്രേഷ്ഠത എന്ന് പ്രചരിപ്പിക്കുന്ന ചിലരുടെ അറിവില്ലായ്മ മനസ്സിലാക്കാന്‍ സാന്ദര്‍ഭികമായി സൂചിപ്പിച്ചു എന്ന് മാത്രം.  അതുപോലെ രാത്രി നമസ്കാരം എല്ലാ രാവിലും ഉണ്ട്. അത് ജീവിതത്തിന്‍റെ ഭാഗമാക്കട്ടെ. അല്ലാഹുവിനെയും അവന്‍റെ റസൂലിനെയും ഇഷ്ടപ്പെടുന്ന ഒരാള്‍ അതല്ലേ ചെയ്യേണ്ടത്. നബി (സ) യുടെ മാതൃകയല്ലേ നാം പിന്‍പറ്റേണ്ടത്. അല്ലാഹുതൗഫീഖ് നല്‍കട്ടെ. അല്ലാഹു പറയുന്നത് നോക്കൂ:

قُلْ إِنْ كُنْتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمُ اللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ وَاللَّهُ غَفُورٌ رَحِيمٌ
"( നബിയേ, ) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ" - [ആലുഇംറാന്‍:31].  

അഞ്ചാമതായി: ഒരു വിഷയം കൂടി സൂചിപ്പിച്ചുകൊണ്ട് ശഅബാന്‍ മാസത്തെ സംബന്ധിച്ചുള്ള ഈ ലേഖനം അവസാനിപ്പിക്കുകയാണ്. ശഅബാന്‍ മാസത്തിന്‍റെ പാതി പിന്നിട്ടാല്‍ പിന്നെ നോമ്പ് നോല്‍ക്കരുത് എന്ന് ഹദീസ് ഉണ്ടോ ?. അതിന്‍റെ വിവക്ഷ എന്താണ് ?. ശഅബാന്‍ ഏറെക്കുറെ പൂര്‍ണമായും നബി (സ) നോമ്പ് നോറ്റിരുന്നു എന്ന ഹദീസുകളും ഈ ഹദീസും തമ്മില്‍ എങ്ങനെ യോജിപ്പിച്ച് മനസ്സിലാക്കാം എന്നെല്ലാം ചിലര്‍ സംശയം ഉന്നയിക്കാറുണ്ട്. ആ ഹദീസ് ഇപ്രകാരമാണ്: 
عن أبي هريرة رضي الله عنه أن رسول الله صلى الله عليه وسلم قال : إذا بقي نصف من شعبان فلا تصوموه
അബൂ ഹുറൈറ (റ) നിവേദനം: റസൂല്‍ (സ) പറഞ്ഞു: " ശഅബാനിലെ പകുതി മാത്രം ബാക്കിയായാല്‍ നിങ്ങള്‍ നോമ്പ് പിടിക്കരുത്" - [തിര്‍മിദി: 749. അല്‍ബാനി: സ്വഹീഹ്]. 