www.fiqhussunna.com
ഉത്തരം:
الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛
തീർച്ചയായും , കോവിഡ് പ്രതിസന്ധികൊണ്ടോ മറ്റു വല്ല കാരണങ്ങൾക്കൊണ്ടോ തൻ്റെ പ്രാഥമിക ആവശ്യങ്ങൾക്കുള്ള പണമില്ലാതെ വിഷമിക്കുന്ന ഏതൊരു ഫഖീറിനും മിസ്‌കീനിനും സകാത്തിൻ്റെ ധനം നൽകാം. എന്നാൽ ഇതിനോടനുബന്ധമായി പലരും ചോദിക്കാറുള്ള ഒരു കാര്യമാണ് സകാത്തിൻ്റെ ധനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാമോ എന്നത്. അത്തരത്തിലുള്ള പൊതു സഹായ ഫണ്ടിലേക്ക് നമുക്ക് സ്വദഖയുടെ ധനം എത്രയും നൽകാം. എന്നാൽ സകാത്തിൻ്റെ അവകാശികൾ നിക്ഷിപ്തമായതിനാലും അവർക്ക് നൽകിയാലേ അത് വീടുകയുള്ളൂ എന്നതിനാലും സകാത്തിൻ്റെ പണം ദുരിതാശ്വാസ നിധിയിലേക്ക് നിക്ഷേപിക്കാവതല്ല. കാരണം അത് ഇന്നയിന്ന കാര്യങ്ങൾക്കേ ഉപയോഗിക്കാവൂ എന്ന് നമുക്ക് നിബന്ധന പറയാൻ സാധിക്കുകയില്ലല്ലോ. അതുകൊണ്ടു അത്തരം പൊതു ഫണ്ടുകളിലേക്ക് നാം സ്വദഖകൾ നൽകുക. അല്ലാഹുവാണ് കൂടുതൽ അറിയുന്നവൻ.
അല്ലാഹു അനുഗ്രഹിക്കട്ടെ..
_________________________________
_________________________________
അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി.എൻ
അനുബന്ധ ലേഖനം: