Wednesday, March 22, 2023

കണ്ണിൽ മരുന്ന് ഉറ്റിച്ചാൽ നോമ്പ് മുറിയുമോ ?

ചോദ്യം: കണ്ണിൽ മരുന്ന് ഉറ്റിച്ചാൽ നോമ്പ് മുറിയുമോ ?

www.fiqhussunna.com

ഉത്തരം:

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

കണ്ണിൽ മരുന്ന് ഉറ്റിച്ചാൽ നോമ്പ് മുറിയുമോ എന്നത് ഉലമാക്കൾക്കിടയിൽ അഭിപ്രായഭിന്നതയുള്ള വിഷയമാണ്. നോമ്പ് മുറിയില്ല എന്നതാണ് പ്രബലമായ അഭിപ്രായം. കാരണം കണ്ണിലെ മരുന്ന് ഭക്ഷണ പാനീയങ്ങളെ പോലെ കണക്കാക്കപ്പെടുന്ന ഒന്നല്ല. അതുപോലെ കണ്ണ് വയറ്റിലേക്ക് നേരിട്ടുള്ള മാർഗമായി ഗണിക്കപ്പെടുന്ന ഒന്നുമല്ല. എന്നാൽ കണ്ണിൽ മരുന്ന് ഉറ്റിക്കുമ്പോൾ ചിലപ്പോൾ വായയിൽ അതിൻ്റെ ചുവ വരാം. അത് തുപ്പിക്കളഞ്ഞാൽ മതി. അത് നോമ്പ് മുറിക്കുന്ന കാര്യമല്ല.

ശൈഖ് ഇബ്നു ബാസ് (റ) യും, ശൈഖ് ഇബ്നു ഉസൈമീൻ (റ) യുമൊക്കെ ഇത് നോമ്പ് മുറിയുന്നതല്ല എന്ന അഭിപ്രായമാണ് പ്രബലമായ അഭിപ്രായമായി രേഖപ്പെടുത്തിയിട്ടുള്ളതും. - [الشرح الممتع : 6/382 , مجموع فتاوى ومقالات الشيخ ابن باز 15/ 263].

അല്ലാഹു അനുഗ്രഹിക്കട്ടെ 


അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ്