ചോദ്യം: എൻ്റെ ശമ്പളത്തിൻ്റെ സകാത് കണക്കു കൂട്ടിയപ്പോൾ 50,000 രൂപ സകാത് കൊടുക്കണം എന്നാണു കിട്ടിയത് , അപ്പോൾ ഞാൻ ഈ കൊടുക്കാനുള്ള സകാത് എനിക്ക് ഒരു സഹോദരനിൽ നിന്ന് ഒരു ലക്ഷം രൂപയോളം കടമായി തിരികെ കിട്ടാനുണ്ട് , അപ്പോൾ അദ്ദേഹത്തിന് 50,000 രൂപ സകാത് ഇനത്തിൽ നിന്ന് കിഴിച്ചു ഒഴിവാക്കി കൊടുക്കാമോ..
www.fiqhussunna.com
ഉത്തരം:
الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛
നമ്മുടെ കയ്യിൽ നിന്നും കടം വാങ്ങിയ ഒരു വ്യക്തിക്ക് ആ പണം അല്ലെങ്കിൽ അതിലൊരു ഭാഗം സകാത്തായി കണക്കാക്കിക്കൊണ്ട് ഇളവ് ചെയ്തുകൊടുക്കാൻ പറ്റുമോ എന്നതാണ് താങ്കളുടെ ചോദ്യം. അങ്ങനെ ചെയ്യാൻ പറ്റില്ല. അവിടെ നമുക്ക് അയാളിൽ നിന്നും കിട്ടാനുള്ള പണം തിരികെ ലഭിക്കാനുള്ള ഉപാധിയായ നാം നിർബന്ധമായും നൽകേണ്ട സകാത്തിനെ നാം ഉപയോഗിക്കുകയാണ് ചെയ്യുന്നത്.
സകാത്ത് എന്നത് നമ്മുടെ ധനത്തിൽ നിന്നും നാം നൽകാൻ ബാധ്യസ്ഥരായിട്ടുള്ള ഒരു ദരിദ്രൻ്റെ അവകാശമാണ്. അയാൾ ആ പണം നമുക്ക് തിരികെ നൽകിയാലും നൽകിയില്ലെങ്കിലും നാം നിർവഹിക്കേണ്ടതായ നിർബന്ധ ദാനധർമ്മം. അതുകൊണ്ടുതന്നെ കിട്ടാനുള്ള കടം തിരിച്ചുപിടിക്കാൻ ഒരുപാധിയായി അത് വിനിയോഗിക്കാൻ പാടില്ല.
ശൈഖ് ഇബ്നു ബാസ് (റ) ഇതുസംബന്ധിച്ച് പറയുന്നു:
ശൈഖ് ഇബ്നു ബാസ് (റ) ഇതുസംബന്ധിച്ച് പറയുന്നു:
لا يجوز إسقاط الدين عن أحد من الناس بنية الزكاة، ولكن يجب إنظار المعسر، وإن أعطيته من زكاتك لحاجته فلا بأس، أما الدين فلا يجوز إسقاطه عن الزكاة عن أخيك ولا عن غيره؛ لأن الزكاة بذل للمال لمستحقه، وليست إبراء من الديون.
"സകാത്തായി കണക്കാക്കിക്കൊണ്ട് കടം വിട്ടുകൊടുക്കാവതല്ല. നാം കടം നൽകിയ വ്യക്തി തിരികെ നൽകാൻ സാധിക്കാത്ത വ്യക്തിയാണ് എങ്കിൽ അയാൾക്ക് നിർബന്ധമായും സാവകാശം നൽകുകയാണ് വേണ്ടത്. അയാൾ പ്രയാസത്തിലാണ് എന്നതിനാൽ അയാളുടെ ആവശ്യങ്ങൾക്കായി നിന്റെ സകാത്തിൽ നിന്നും നല്കുന്നുവെങ്കിൽ എന്നാൽ തൻ്റെ സഹോദരനാകട്ടെ മറ്റേത് വ്യക്തിയാകട്ടെ സകാത്തിന് പകരമായി പരിഗണിച്ചുകൊണ്ട് കടം ഒഴിവാക്കിക്കൊടുത്താൽ അത് സാധുവാകുകയില്ല. കാരണം സകാത്ത് (നമ്മുടെ ധനത്തിൽ നിർബന്ധമായിത്തീർന്ന വിഹിതം നൽകുന്ന പ്രക്രിയയാണ്. കടം ഒഴിവാക്കിക്കൊടുക്കുന്ന പ്രക്രിയയല്ല". - [https://binbaz.org.sa/fatwas/6568/حكم-اسقاط-الدين-بنية-الزكاة].
ഇതേകാര്യം ശൈഖ് ഇബ്നു ഉസൈമീൻ (റ) വ്യക്തമാക്കുന്നു. ഈ വീഡിയോ പരിശോധിക്കുക:
അല്ലാഹു അനുഗ്രഹിക്കട്ടെ ...
____________________________
അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി.എൻ
അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി.എൻ