Tuesday, September 29, 2015

മിനയിലെ അപകടവും റൂഹാനിയുടെ ആരോപണവും പ്രതിക്കൂട്ടിലാര് ?!.

الحمد لله والصلاة والسلام وعلى رسول الله ، وعلى آله وصحبه ومن والاه .. أما بعد؛

മിനയിലെ തിക്കിലും തിരക്കിലുംപെട്ട് ഹാജിമാര്‍ മരിച്ച സംഭവം വളരെ ഞെട്ടലോടെയാണ് നാം കേട്ടത്. മരണപ്പെട്ടവരെ സംബന്ധിച്ചിടത്തോളം, പുണ്യകര്‍മ്മത്തിനിടെ തിക്കിലും തിരക്കിലും പെട്ട് മരിക്കുക വഴി ശഹാദത്ത്  കൈവരിച്ചവരായേക്കാം എന്നത് പരിഗണിച്ചാല്‍ ഒരര്‍ത്ഥത്തില്‍ അവര്‍ക്ക് നല്ലൊരു പര്യവസാനമാണ് ലഭിച്ചതെന്ന് കരുതാം. നല്ലൊരു ദിനത്തില്‍ നല്ലൊരു സ്ഥലത്ത് വെച്ച് നല്ലൊരു കര്‍മ്മം ചെയ്യവെ മരണപ്പെടാന്‍ സാധിച്ചുവല്ലോ. അല്ലാഹു അവരില്‍ നിന്നും സ്വീകരിക്കുമാറാകട്ടെ... പക്ഷെ അതിന്  ഉത്തരവാദികളായവര്‍ ആര് എന്നത് കണ്ടെത്തേണ്ടതുണ്ട്. അക്രമിക്കപ്പെട്ടവന് സ്വര്‍ഗ്ഗം കിട്ടിയാലും അക്രമിയെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമല്ലോ. പല രൂപത്തിലുള്ള പ്രചാരണങ്ങളും ഇതിനകം ഇടം പിടിച്ച് കഴിഞ്ഞു. അതിലേറെയും സൗദി അറേബ്യയെയും അവിടത്തെ ഭരണകൂടത്തെയും കരിവാരിത്തേച്ചുകൊണ്ടാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അതിന്‍റെ ഉത്തരവാദി ആര് ?!.

www.fiqhussunna.com

കഴിഞ്ഞ  ഒന്നുരണ്ട് ദിവസങ്ങളിലെ മാധ്യമങ്ങള്‍ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും. അതില്‍ വന്ന ചില തലക്കെട്ടുകളാണ് താഴെ:

മിനയിലെ അപകടം സൗദി മാപ്പ് പറയണം - ഇറാന്‍ പ്രസിഡണ്ട്‌ ഹസന്‍ റൂഹാനി.

മിനയിലെ അപകടം. കാരണം അശാസ്ത്രീയമായ ക്രമീകരണങ്ങളും സുരക്ഷാവീഴ്ചയും - ഇറാന്‍ പ്രസിഡണ്ട്‌ ഹസന്‍ റൂഹാനി.

ഹാജിമാരുടെ  ജീവന് സൗദി യാതൊരു വിലയും കല്‍പിച്ചില്ല - ഇറാന്‍ നയതന്ത്രജ്ഞന്‍.

ആരോപണങ്ങള്‍ ഒട്ടും കുറവല്ല. അനുമാനങ്ങള്‍ക്കപ്പുറം വസ്തുതകളെ വിലയിരുത്തി  നമുക്ക് കാര്യങ്ങള്‍ പഠനവിധേയമാക്കാം. എത്തവണത്തെയും പോലെ വളരെ വലിയ സുരക്ഷാ സംവിധാനമാണ് സൗദി ഹജ്ജിന് വേണ്ടി ഒരുക്കിയിരുന്നത്. ഒരുപക്ഷെ സമീപകാല സംഭവ വികാസങ്ങളുടെ അടിസ്ഥാനത്തില്‍ സാധാരണത്തേതിലും കൂടുതല്‍ സുരക്ഷ ഇത്തവണ ഒരുക്കിയിരുന്നു. ഹജ്ജിന് തൊട്ടുമുന്‍പ് സൗദി സന്ദര്‍ശിച്ച ഒരാള്‍ എന്ന നിലക്ക് അത് നേരിട്ട് തന്നെ കണ്ടറിയാന്‍ സാധിച്ചിട്ടുമുണ്ട്.

ഏറെ ശാസ്ത്രീയമായാണ് ജംറയും പരിസരവും ക്രമപ്പെടുത്തിയിട്ടുള്ളത്. ഹാജിമാര്‍ക്ക് വേര്‍തിരിച്ച് കല്ലെറിയാന്‍ സമയവും നല്‍കിയിട്ടുണ്ട്. അവര്‍ക്ക് ദിശാബോധം നല്‍കാന്‍ സ്വയം സജ്ജരായ ആയിരക്കണക്കിന് വളണ്ടിയര്‍മാര്‍. പോലീസ്സുകാര്‍, പട്ടാളക്കാര്‍....  പിന്നെയെങ്ങനെ ഇത്രയും വലിയൊരു വീഴ്ച സംഭവിച്ചു ?. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവ് ഹാജിമാര്‍ക്കാണ് ഇത്തവണ ഹജ്ജിന് അനുമതി നല്‍കിയിട്ടുള്ളത്. കുറവ് ഹാജിമാരും കൂടുതല്‍ സുരക്ഷയും ഉണ്ടായിട്ടും വീഴ്ച പറ്റിയത് എവിടെ ?!. ജംറയില്‍ ഹാജിമാര്‍ക്ക് സുഖമമായി കര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ സൗദി ഭരണകൂടം ഒരുക്കിയ സൗകര്യങ്ങള്‍ കാണുക:



കോഴിക്കോട് നിന്നും ഹജ്ജിന് പോയ ഒരു വ്യക്തി പറഞ്ഞത്: "ഹാജിമാര്‍ക്ക് വേണ്ടി ഒരുക്കപ്പെട്ട സൗകര്യങ്ങള്‍ കണ്ട് ഞാന്‍ ഒരുപാട് സന്തോഷിച്ചു. അവിടത്തെ ഭരണാധികാരികള്‍ക്ക് വേണ്ടി ഒരുപാട് പ്രാര്‍ഥിച്ചു. ജംറക്ക് കല്ലെറിഞ്ഞ ശേഷം മക്കയിലെത്തി ത്വവാഫും നിര്‍വഹിച്ച്  ജ്യൂസ് കുടിച്ചുകൊണ്ടിരിക്കുമ്പോഴാണ് അപകടത്തെപ്പറ്റി അറിഞ്ഞത്. എല്ലാം വളരെ വ്യവസ്ഥാപിതമായിരുന്നു. എന്നിട്ടും എങ്ങനെ സംഭവിച്ചു എന്നറിയില്ല".  

ഇവിടെയാണ്‌ ഹാജിമാര്‍ക്ക് നല്‍കപ്പെട്ട നിര്‍ദേശങ്ങള്‍ പാലിക്കുന്നിടത്ത് ചിലരുടെ ഭാഗത്ത് നിന്നും വീഴ്ച പറ്റിയിട്ടുണ്ടോ എന്നത് നാം പരിശോധിക്കുന്നത്. റോഡ്‌ 204 ലാണ് അപകടം സംഭവിച്ചത്. കല്ലേറിന് വരുന്നവര്‍ക്കുള്ള റോട്ടില്‍ കല്ലേറ് കഴിഞ്ഞുപോകുന്നവര്‍ വന്നതാണ് അപകട കാരണം. ദൃക്സാക്ഷികളുടെ വിവരണത്തില്‍ മുന്നൂറോളം വരുന്ന ഇറാനികള്‍ വിപരീതദിശയില്‍ പോകാന്‍ ശ്രമിച്ചതാണ് അപകട കാരണം എന്ന് കാണാം. അപകടത്തില്‍ മരിച്ച കൂടുതല്‍ പേരും ഇറാനികളാണ് എന്നതും, അപകട സമയത്ത് മരണപ്പെട്ട ഇറാനികള്‍ക്ക് കല്ലെറിയാന്‍   നിശ്ചയിക്കപ്പെട്ട സമയമായിരുന്നില്ല അപകടം സംഭവിച്ച സമയമെന്നതും ആ ദൃക്സാക്ഷി വിവരണത്തിന് ഊന്നല്‍ നല്‍കുന്നു.

മനപ്പൂര്‍വം  പത്ത് പതിനഞ്ചു പേര്‍ ഒരുമിച്ച് വീണാല്‍ പോലും അതിഭയാനകമായ അപകടമുണ്ടാക്കാന്‍ സാധിക്കുന്ന വന്‍-ജനപ്രവാഹത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ ലംഘിച്ച് വിപരീതദിശയില്‍ നീങ്ങാന്‍ ഇവരെ പ്രേരിപ്പിച്ചത് ആര് എന്നത് തീര്‍ച്ചയായും അന്വേഷിക്കപ്പെടേണ്ടതുണ്ട്.

ഹജ്ജില്‍ മുന്‍കാലങ്ങളില്‍ ശിയാക്കള്‍ ഉണ്ടാക്കിയ പ്രശ്നങ്ങള്‍ ,,,  അവരുടെ ഗ്രന്ഥങ്ങളിലുള്ള ആഹ്വാനങ്ങള്‍ ,,,   ഇപ്പോള്‍ ഇറാനുമായി അവിഹിത ബന്ധമുള്ള ഹൂത്വികളും സൗദിയും തമ്മില്‍ നടക്കുന്ന യുദ്ധം ,,,  അപകട ദിവസം മുതല്‍ ഇറാന്‍ തുടങ്ങിയ സൗദി വിമര്‍ശനം  ,,,   ഇന്ന്‍ 28/09/2015 തിങ്കളാഴ്ച  യു എന്നിന്‍റെ ആസ്ഥാനത്ത് ഹസന്‍ റൂഹാനി നടത്തിയ പ്രസംഗത്തില്‍ "മിനയിലെ അപകടത്തിന് സൗദി മാപ്പ് പറയണം" എന്ന പരാമര്‍ശം ,,,  സൗദിയുടെ സുരക്ഷാ വീഴ്ചയാണ് അപകട കാരണം എന്ന  ഇറാനീ ഔദ്യോഗിക വക്താക്കളുടെ പരസ്യ പ്രസ്താവനകള്‍ ,,, ഇവയെല്ലാം ചേര്‍ത്ത് വായിക്കുമ്പോള്‍,  ലോകരാഷ്ട്രങ്ങള്‍ക്ക് മുന്‍പില്‍ സൗദിയെ പ്രതിസന്ധിയിലാക്കാനുള്ള ഒരു ഗൂഡാലോചന ഈ അപകടത്തിന് പിന്നില്‍ നടന്നുവെന്ന് ആരെങ്കിലും സംശയിച്ചാല്‍ അത് തള്ളിക്കളയാനാവില്ല. തീര്‍ച്ചയായും അത് പരിശോധനാ  വിധേയമാക്കേണ്ടതുണ്ട്.

എന്തുകൊണ്ടെന്നാല്‍ മക്കയോടും, പരിശുദ്ധ ഹറമിനോടും, അഹ്ലുസ്സുന്നയോടുമുള്ള ശിയാക്കളുടെ മനോഭാവം അതിരൂക്ഷമാണ്. അഹ്ലുസ്സുന്നയോടുള്ള അവരുട വര്‍ഗീയ മനോഭാവത്തെ സംബന്ധിച്ചും, പരിശുദ്ധ ഹറമിനോടും മക്കയോടുമുള്ള അവരുടെ അനാദരവ് കലര്‍ന്ന  കാഴ്ചപ്പാടിനെക്കുറിച്ചും മനസ്സിലാക്കാന്‍ അവരുടെത്തന്നെ ഏറ്റവും സ്വീകാര്യയോഗ്യമായ മൂലഗ്രന്ഥങ്ങളിലെ ഉദ്ദരണികളിലൂടെ നമുക്ക് കണ്ണോടിക്കാം. നാം സ്വഹീഹുല്‍ ബുഖാരിയും സ്വഹീഹ് മുസ്‌ലിമും സ്വീകരിക്കുന്ന പോലെ അവര്‍ക്ക് സ്വീകാര്യ യോഗ്യമായ ഗ്രന്ഥങ്ങളില്‍ നിന്നാണ് അവ ഉദ്ദരിക്കുന്നത് എന്നത് അടിവരയിട്ട് മനസ്സിലാക്കണം. 

ഒന്ന്:  ഹജറുല്‍ അസ്'വദ് പൊളിച്ചെടുത്ത് കൂഫയില്‍ സ്ഥാപിക്കുമെന്നും, അത് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും, കൂഫക്കാണ് മക്കയെക്കാള്‍ പ്രാധാന്യമെന്നും പറയുന്ന ഭാഗം ശിയാക്കളുടെ ആധികാരിക ഗ്രന്ഥമായ കാശാനിയുടെ അല്‍വാഫി എന്ന ഗ്രന്ഥത്തില്‍ കാണാം:
“അല്ലയോ കൂഫക്കാരെ, അല്ലാഹു മറ്റാര്‍ക്കും നല്‍കാത്ത ഒരു ശ്രേഷ്ടത നല്‍കി നിങ്ങളെ അനുഗ്രഹിച്ചിരിക്കുന്നു. നിങ്ങളുടെ മുസ്വല്ലയാണ് ആദമിന്റെയും, നൂഹിന്റെയും, ഇദ്’രീസിന്‍റെയും ഇബ്രാഹീമിന്‍റെയും മുസ്വല്ല. അതില്‍ ഹജറുല്‍ അസ്’വദ് പ്രതിഷ്ടിചിട്ടല്ലാതെ ഇനി രാപ്പകലുകള്‍ നീങ്ങുകയില്ല.” –  (അല്‍വാഫി- കാശാനി : 1/215).

ഉഗ്ര ശീഈ ചിന്താഗതിക്കാരായ ഖറാമിതകള്‍ ഹിജ്റ 317 ല്‍ ഹജറുല്‍ അസ്’വദ് പോളിചെടുക്കുകയും. ആദ്യം ബഹ്‌റൈനിലേക്കും പിന്നീട് കൂഫയിലേക്കും കൊണ്ടുപോകുകയും ചെയ്ത സംഭവം ഏവര്‍ക്കും അറിയുന്നതാണല്ലോ. അതവര്‍ വെറുതെ ചെയ്തതല്ല. മറിച്ച് അവരുടെ വിശ്വാസത്തിന്‍റെ ഭാഗമായി ചെയ്തതാണ് എന്ന് വ്യക്തമാക്കാനാണ് മക്കയെക്കാള്‍ ശ്രേഷ്ഠതയും ഹജറുല്‍ അസ്'വദ് സ്ഥാപിക്കപ്പെടേണ്ടതും കൂഫയിലെ ശീഈ പള്ളിയിലാണ് എന്ന അവരുടെ ആധികാരിക ഗ്രന്ഥത്തിലെ ഉദ്ദരണി ഇവിടെ പ്രതിപാദിച്ചത്.

അവര്‍ ഹജറുല്‍ അസ്'വദ് പൊളിച്ചുകൊണ്ടുപോയ കാലഘട്ടത്തില്‍ ജീവിച്ച അഹ്ലുസ്സുന്നയുടെ ഫുഖഹാക്കളില്‍പ്പെട്ട ഏറെ പ്രശസ്തനായ ഇമാമാണ് ഇമാം ഖിറഖി റഹിമഹുല്ല. അദ്ദേഹം തന്‍റെ ഫിഖ്ഹ് ഗ്രന്ഥത്തില്‍ ത്വവാഫിനെ സംബന്ധിച്ച് വിശദീകരിക്കുന്ന സമയത്ത്: "ഹജറുല്‍ അസ്'വദിനെ ചുംബിക്കുക. ഹജര്‍ അവിടെ ഉണ്ടെങ്കില്‍" എന്നുപോലും രേഖപ്പെടുത്തിയതായിക്കാണാം. കാരണം അദ്ദേഹം ആ ഗ്രന്ഥം രചിക്കുന്ന കാലത്ത് കഅബയില്‍ ഹജറുല്‍ അസ്'വദ് ഇല്ലായിരുന്നു. 23 വര്‍ഷക്കാലം ഹജറുല്‍ അസ്'വദ് ഇല്ലാതെയാണ് ഹാജിമാര്‍ കഅബയെ ത്വവാഫ് ചെയ്തത് എന്നത് നാമോര്‍ക്കണം. കഅബയെപ്പോലും മാനിക്കാത്ത അഹങ്കാരികള്‍.

രണ്ട്: ഇവരെങ്ങനെ കഅബയെ ആദരിക്കും. തങ്ങളുടെ ശിര്‍ക്ക് കുറാഫാത്തിന്‍റെയും അനാചാരങ്ങളുടെയും ഉറവിടമായ കര്‍ബലയാണ് മക്കയെക്കാളും ഉത്തമം എന്ന് പറയുന്നവരില്‍ നിന്നും ഇതില്‍ കൂടുതല്‍ എന്ത് പ്രതീക്ഷിക്കാനാണ്. ഒരുപക്ഷേ ഈ വിശ്വാസം ഉള്ളതിനാലാകാം ഹജറുല്‍ അസ്'വദ് പൊളിച്ചു കടത്തിയത്.  ആധികാരികമായ ഒന്നിലധികം ശീഈ ഗ്രന്ഥങ്ങളില്‍ പ്രതിപാദിക്കപ്പെട്ട ഹദീസില്‍ അവര്‍ പറയുന്നത് കാണുക:

അബൂ അബ്ദില്ലാഹ് നിവേദനം: കഅബം നിലകൊള്ളുന്ന ഭൂമി പറഞ്ഞു: "അല്ലാഹുവിന്‍റെ ഭവനമായ (കഅബ) എന്‍റെ മേലാണ് പണിഞ്ഞത് എന്നിരിക്കെ, ലോകത്തിന്‍റെ നാനാ ഭാഗത്തുനിന്നും ആളുകള്‍ എന്നെ ലക്ഷ്യമാക്കി വരുന്നു എന്നിരിക്കെ, അല്ലാഹുവിന്‍റെ പവിത്രവും സുരക്ഷിതവുമാക്കപ്പെട്ട സ്ഥലമായി എന്നെ നിശ്ചയിച്ചിരിക്കെ എന്നെപ്പോലെ ശ്രേഷ്ടതയുള്ള മറ്റാരാണുള്ളത്". ഇത് പറഞ്ഞപ്പോള്‍ അല്ലാഹു കഅബം നിലകൊള്ളുന്ന ഭൂമിക്ക് ഇപ്രകാരം വഹ്'യിറക്കി: "നീ നിര്‍ത്തുക. കര്‍ബലക്ക് ഞാന്‍ നല്‍കിയ ശ്രേഷ്ടതയെ അപേക്ഷിച്ച് നിനക്ക് യാതൊരു ശ്രേഷ്ടതയുമില്ല. സമുദ്രത്തില്‍ ഒരു സൂചി മുക്കിയെടുത്താല്‍ എത്ര വെള്ളം അതില്‍ തങ്ങി നില്‍ക്കുമോ അത്രമാത്രമല്ലാതെ. കര്‍ബലയിലെ മണ്ണെങ്ങാനും ഇല്ലായിരുന്നുവെങ്കില്‍ നിനക്ക് യാതൊരു ശ്രേഷ്ഠതയും ഉണ്ടാകുമായിരുന്നില്ല. കര്‍ബലയിലടങ്ങിയ ശ്രേഷ്ടത ഇല്ലായിരുന്നുവെങ്കില്‍ നിന്നെയോ നീ അഭിമാനം കൊണ്ട നിനക്കുമുകളിലുള്ള ഭാവനത്തെയോ സൃഷ്ടിക്കപ്പെടുമായിരുന്നില്ല". -
(കമിലുസ്സിയാറാത്ത്  : പേജ്: 449, മജ്'ലിസിയുടെ ബീഹാറുല്‍ അന്‍വാര്‍: വോ:98 പേജ്: 106). 
 
മൂന്ന്:
അവരുടെ വിശ്വാസപ്രകാരമുള്ള മഹ്ദി ഇപ്പോഴും മാളത്തില്‍ ഒളിച്ചിരിക്കുകയാണ്. ഒരുനാള്‍ അയാള്‍ മാളത്തില്‍ നിന്നും പുറത്ത് വരും. അതിനായി വഴിപാടുകള്‍ നേരുകയാണല്ലോ ലോകമെമ്പാടുമുള്ള ശിയാക്കള്‍. എന്നാല്‍ തങ്ങളുടെ വിശ്വാസപ്രകാരമുള്ള മഹ്ദി വന്നാല്‍ അയാള്‍ ഒരുപാട് പേരെ കൊന്നൊടുക്കുമത്രെ. അതില്‍ ആദ്യം കൊല്ലുന്നത് പരിശുദ്ധ കഅബയുടെ താക്കോല്‍ സൂക്ഷിപ്പുകാരായി നബി (സ) വസ്വിയത്ത് ചെയ്ത ബനൂ ശൈബ ഗോത്രക്കാരെയായിരിക്കുമെന്നും അവരുടെ ഗ്രന്ഥത്തില്‍ കാണാം... കഅബയോടും അതിന്‍റെ സൂക്ഷിപ്പുകാരോടുമുള്ള അവരുടെ അമര്‍ഷം ഇതില്‍ നിന്നും വ്യക്തമാണല്ലോ. അവര്‍ പറയുന്നു:

“എട്ട് മാസത്തേക്ക് അദ്ദേഹത്തിന്‍റെ വാള്‍ ഉറയില്‍ പ്രവേശിക്കില്ല. ഒരുപാട് പേരെ കൊന്നൊടുക്കും. ബനൂ ശൈബയില്‍ നിന്നായിരിക്കും തുടക്കം” -
(അല്‍ഗൈബ – ത്വൂസി: 209)

നാല്:  അതുപോലെ അവരുടെ വിശ്വാസപ്രകാരമുള്ള മഹ്ദി വന്നാല്‍ മസ്ജിദുല്‍ ഹറാം പൊളിക്കുകയും ബനൂ ശൈബക്കാരെ കശാപ്പു ചെയ്യുകയും ചെയ്യുമത്രേ. അവര്‍ പറയുന്നു :

“മഹ്ദി വന്നാല്‍ മസ്ജിദുല്‍ ഹറാം പൊളിക്കുകയും ബനൂ ശൈബ ഗോത്രക്കാരുടെ കൈവെട്ടി കഅബയില്‍ തൂക്കുകയും ചെയ്യും. എന്നിട്ട് അതിന്‍റെ മേല്‍ ഇവരാണ് കഅബയെ കൊള്ളയടിച്ചവര്‍ എന്ന് എഴുതി വെക്കുകയും ചെയ്യും” (അല്‍ഇര്‍ഷാദ്- മുഫീദ്:411, അല്‍ഗൈബ – ത്വൂസി: 282)

അഹ്ലുസ്സുന്നയെ നാസ്വിബിയാക്കള്‍ എന്നാണ് ശിയാക്കള്‍ അഭിസംബോധനം ചെയ്യാറ്. ഇത് അവരുടെ ഗ്രന്ഥത്തില്‍ത്തന്നെ പരാമര്‍ശിച്ചിട്ടുമുണ്ട്: “അബൂബക്കര്‍ (റ) വിനെയും, ഉമര്‍ (റ) വിനെയും അലി (റ) വിനേക്കാള്‍ മുന്തിക്കുന്നവര്‍ നാസ്വിബികളാണ് ”. – (അസറാഇര്‍ : 471, വസാഇലുശീഅ : 6/341,342)

അതുകൊണ്ടുതന്നെ ഇനി പരാമര്‍ശിക്കപ്പെടുന്ന ഉദ്ദരണികളില്‍ നാസ്വിബിയാക്കള്‍ എന്ന പ്രയോഗമുണ്ടെങ്കില്‍ അത് നമ്മെക്കുറിച്ചാണ് എന്ന്  വായനക്കാര്‍ മനസ്സിലാക്കുക. സൈദികളെയും അവര്‍ ഈ ഗണത്തില്‍ പെടുത്തുന്നു. എന്നാല്‍ ജാറൂദീ സൈദികളെ അഥവാ ഹൂഥികളെ അവര്‍ ഈ ഗണത്തില്‍ പെടുത്തുന്നില്ല. ഇത് അവാഇലുല്‍ മഖാലാത്ത് എന്ന ഗ്രന്ഥത്തിലെ  :  പേജ് 39 ല്‍ പ്രത്യേകം പ്രതിപാദിക്കുന്നത് കാണാം.

അതായത് അഹ്ലുസ്സുന്നയോട് അല്പമെങ്കിലും സാമ്യതയുള്ള സൈദികളും ശിയാക്കളുടെ കണ്ണില്‍ നാസ്വിബിയാക്കള്‍ തന്നെയാണ്. എന്നാല്‍ സൈദികള്‍ എന്ന് അവകാശപ്പെടുന്ന ഹൂത്വികളെ ഇവര്‍ നാസ്വിബിയാക്കളായി കണക്കാക്കുന്നില്ല. കാരണം ഹൂത്വികള്‍ അവരുടെ ഇറാനിയന്‍-സ്വഫവീ വിപ്ലവത്തിന്റെ ഭാഗമാണ് എന്ന് അവര്‍ തന്നെ പ്രസ്ഥാവിചിട്ടുണ്ട്. ഹൂത്വികള്‍ അഹ്ലുസ്സുന്നയോട് സാമ്യമുള്ള സൈദികളാണ് എന്നും അവര്‍ക്ക് ഇറാനിലെ ഇമാമിയാ ശീഇസവുമായി ബന്ധമില്ലെന്നും. അവര്‍ നവോദ്ധാന നായകന്മാരാണെന്നും  നമ്മുടെ നാട്ടിലെ ചില ജമാഅത്തുകാരും, എന്‍ ഡി എഫുകാരും പ്രചരിപ്പിക്കുന്നത് കൊണ്ടാണ് ഇതിവിടെ പ്രത്യേകം സൂചിപ്പിച്ചത്. ഹൂത്വികള്‍ സൈദിയ്യ അല്‍ ജാറൂദിയ്യ അഥവാ ജാറൂദീ സൈദികള്‍ എന്നാണ് അറിയപ്പെടുന്നത്. അവരാകട്ടെ യമനില്‍ രണ്ട് ശതമാനം മാത്രമേ ഉള്ളൂ. എന്നാല്‍ അഹ്ലുസ്സുന്നയോട് സാദൃശ്യമുള്ള സൈദികള്‍ യമനില്‍ 25% ഉണ്ട്. അവരാകട്ടെ ശിയാക്കളുടെ കണ്ണില്‍ നാസ്വിബിയാക്കളാണ്താനും. ഹൂഥികളും സൈദികളും രണ്ടും രണ്ട് വിഭാഗമാണ്‌ എന്നര്‍ത്ഥം.

അഞ്ച്:
അഹ്ലുസ്സുന്നയുടെ പണം അപഹരിക്കല്‍ ശിയാ വിശ്വാസപ്രകാരം തെറ്റല്ല. ഇതെന്‍റെ ആരോപണമല്ല. അവരുടെ ആധികാരിക ഗ്രന്ഥങ്ങളില്‍ ഒന്നായ ത്വൂസിയുടെ തഹ്ദീബുല്‍ അഹ്കാമില്‍ പറയുന്നത് കാണുക:

“ അവസരം കിട്ടുമ്പോഴെല്ലാം നാസ്വിബിയാക്കളുടെ പണം നിങ്ങള്‍ അപഹരിച്ചുകൊള്ളുക. അതില്‍ നിന്ന് അഞ്ചിലൊന്ന് നമുക്ക് നല്‍കുകയും ചെയ്യുക ” –
(തഹ്ദീബുല്‍ അഹ്കാം – ത്വൂസി : 1/384)

അഹ്ലുസ്സുന്നയെയും അവരോട് സാമ്യമുള്ള സൈദികളെയും ശിയാക്കള്‍ നാസ്വിബിയാക്കള്‍ എന്നാണ് വിളിക്കുന്നത് എന്ന് തെളിവ് സഹിതം  പറഞ്ഞുവല്ലോ. മക്കയിലും മദീനയിലും വച്ച് പണം അപഹരിക്കപ്പെടുമ്പോള്‍ ഇനി ഇവിടെയും ഇത് മോഷ്ടിക്കുന്നവരുണ്ടോ എന്ന് ആശങ്കപ്പെടേണ്ടതില്ല. അത് പുണ്യകര്‍മ്മമായി കരുതുന്ന ചിലരുണ്ട്താനും. തീര്‍ന്നില്ല അവര്‍ പറയുന്നു:


“അവരില്‍ നിന്നും പലിശ വഴിയോ, വഞ്ചന വഴിയോ ആണ് അത് കരസ്ഥമാക്കിയത് എങ്കില്‍ അത് മറ്റു തൊഴിലുകള്‍ വഴി കിട്ടുന്നത് പോലെയാണ്. അതിനാല്‍ ഒരു വര്‍ഷത്തെ ചിലവ് കഴിച്ച് ബാക്കിയുണ്ടെങ്കില്‍ അഞ്ചിലൊന്ന് നല്‍കിയാല്‍ മതി. എന്നാല്‍ അത് പരിഗണിക്കാതെ തന്നെ അഞ്ചില്‍ ഒന്ന് നല്‍കുകയാണ് എങ്കില്‍ അതാണ്‌ ഉത്തമം”
– (ഹിദായതുല്‍ ഇബാദ് – ശരീഅത്ത് മദാരി: 168,  ഉര്‍വതുല്‍ വുസ്ഖ – യസ്ദി : 2/367,368).  

ശിയാക്കള്‍ പൂര്‍ണമായി സ്വീകാര്യയോഗ്യമായിക്കാണുന്ന ആധികാരിക ഗ്രന്ഥങ്ങളില്‍ നിന്നും ഇനിയും ഇപ്രകാരമുള്ള നൂറ് കണക്കിന് ഉദ്ദരണികള്‍ ഉദ്ദരിക്കാന്‍ നമുക്ക് സാധിക്കും. ഇതെല്ലാം വെച്ച് നോക്കുമ്പോള്‍ മിനയിലെ സംഭവത്തിനു പിന്നില്‍ ഒരു ഗൂഡാലോചന നടന്നിട്ടുണ്ടെങ്കില്‍ത്തന്നെ അതില്‍ അതിശയപ്പെടാനൊന്നുമില്ല. ഏതായാലും ഇവരാണ് സുരക്ഷയില്‍ വീഴ്ചയുണ്ടായി എന്ന ആരോപണവുമായി ഹറം സംരക്ഷണത്തിന്റെ മൊത്തം കുത്തക ഏറ്റെടുത്ത് കടന്നുവരുന്നത് എന്നോര്‍ക്കുക. 

അന്വേഷണങ്ങള്‍ പുരോഗമിക്കട്ടെ.. വസ്തുതകള്‍ പുറത്ത് വരുന്നതിനായി നമുക്ക് കാതോര്‍ക്കാം... ഹാജിമാരുടെ സുഖ സൗകര്യങ്ങള്‍ക്കായി അഹോരാത്രം പരിശ്രമിക്കുന്ന സൗദി ഭരണകൂടത്തെ മിനാ സംഭവത്തെ മുന്‍നിര്‍ത്തി കരിവാരിത്തേക്കാന്‍ ചിലര്‍ നടത്തുന്ന അദ്ധ്വാനം കണ്ടപ്പോള്‍ നാമറിയേണ്ട ചില വസ്തുതകള്‍ വ്യക്തമാക്കി എന്ന് മാത്രം...

കഅബയെ ആദരിക്കുന്നവര്‍ ആര് നിന്ദിക്കുന്നവര്‍ ആര് എന്ന് വസ്തുതകളെ മുന്‍നിര്‍ത്തി നാം വിലയിരുത്തുക... അല്ലാഹു പവിത്രമാക്കിയ പ്രദേശങ്ങളെ നിന്ദിക്കാന്‍ വേണ്ടി ശ്രമിക്കുന്നവര്‍ ആരായാലും അവരെ അല്ലാഹു മാലോകര്‍ക്ക് മുന്‍പില്‍ തുറന്ന് കാട്ടുകയും നിന്ദ്യരാക്കുകയും ചെയ്യട്ടെ... അവയെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക് ദുനിയാവിലും ആഖിറത്തിലും ആദരവും ഔന്നത്യവും നല്‍കട്ടെ ....  എന്ന് നമുക്ക് പ്രാര്‍ഥിക്കാം... ഇബ്നു സബഇന്‍റെ പിന്‍തലമുറക്കാരായ ശിയാക്കളെ വെള്ള പൂശാനും അഹ്ലുസ്സുന്നയെ കരിവാരിത്തേക്കാനും ശ്രമിക്കുന്ന ശിയാ-ജൂത കൂട്ടുകെട്ടില്‍ നിന്നും അല്ലാഹു നമ്മെ സംരക്ഷിക്കുമാറാകട്ടെ... 

Tuesday, September 22, 2015

ISLAMIC ECONOMIC SEMINAR @ Sullamussalam Arts and Science College.

Alhamdulillah it was a good experience to meet ISLAMIC FINANCE students at Sullamussalam arts and science college. The seminar was conducted by ISLAMIC FINANCE DEPARTMENT in cooperation with InTheShade.

I appreciate the effort of faculties and college authorities to develop the course from very basic level while they face hundreds of hurdles in their way. The major hurdle is lack of faculties & less interested students who opted the course as their last and only option.

Our attitude towards ISLAMIC ECONOMIC SYSTEM and The Implementation of ISLAMIC FINANCIAL INSTRUMENTS can only change this situation. It's noticeable that one by third of the attendees were very hard-working, self motivated and committed. I really appreciate those students and I wish they can really be a part ISLAMIC FINANCE'S FUTURE IN INDIA. May Allah bless them. And May Allah reward everyone who worked for the success of the Seminar....

മന്‍ഹജുസ്സലഫ് അത് രക്ഷയുടെ കപ്പലാണ്.



الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

നമ്മെ സ്വര്‍ഗത്തിലേക്ക് അടുപ്പിക്കുന്ന എന്തെല്ലാം കാര്യങ്ങളുണ്ടോ അതെല്ലാം പ്രവാചകന്‍() നമുക്ക് പകര്‍ന്നു നല്‍കിയിരിക്കുന്നു. നരകത്തിലേക്ക് നമ്മെ അടുപ്പിക്കുന്നതായ എന്തെല്ലാം കാര്യങ്ങളുണ്ടോ അതില്‍ നിന്നെല്ലാം തന്നെ പ്രവാചകന്‍ () നമ്മെ വിലക്കുകയും ചെയ്തിരിക്കുന്നു. മതം നമുക്ക് പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു എന്നത് അല്ലാഹുവിന്‍റെ പ്രഖ്യാപനമാണ്.

അല്ലാഹു പറയുന്നു :

الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإسْلامَ دِينًا

"
ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു. എന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തന്നിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തരുകയും ചെയ്തിരിക്കുന്നു". [മാഇദ - 3].

www.fiqhussunna. com

പ്രവാചകന്‍() എന്താണോ പഠിപ്പിച്ചത് അത് അതേ പടി വിശ്വസിച്ചുകൊണ്ട് അതിരുകള്‍ ഭേധിക്കാതിരിക്കുകയാണ് ഒരു വിശ്വാസി ചെയ്യേണ്ടത്. അനാവശ്യമായ തര്‍ക്കങ്ങളും വിഭാഗീയതയും ഇസ്‌ലാമില്‍ അനുവദനീയമല്ല.

ഇമാം തിര്‍മിദി റിപ്പോര്‍ട്ട്‌ ചെയ്ത, അബൂ ഹുറൈറ (رضي الله عنه) ഉദ്ദരിക്കുന്ന ഒരു ഹദീസില്‍ ഇപ്രകാരം കാണാം : " ഒരിക്കല്‍ രണ്ടു പേര്‍ ഖദ്റിന്‍റെ വിഷയത്തില്‍ തര്‍ക്കിക്കുന്നത് പ്രവാചകന്‍ () കേള്‍ക്കാന്‍ ഇടയായി. അദ്ദേഹം വളരെ കോപത്തോടെ പുറത്തേക്ക് വന്നു. കോപം കാരണത്താല്‍ അദ്ധേഹത്തിന്‍റെ കവിളില്‍ ഉറുമാന്‍ പഴം പൊട്ടിയൊലിച്ച പോലെ ചുവന്നു തുടുത്തിരുന്നു.  എന്നിട്ട് അവരോടദ്ദേഹം ചോദിച്ചു: ഇപ്രകാരം തര്‍ക്കിക്കുവാനാണോ ഞാന്‍ നിങ്ങളോട് കല്‍പിച്ചിട്ടുള്ളത് ?!. ഇതിനു വേണ്ടിയാണോ അല്ലാഹു എന്നെ ദൂദനായി അയച്ചത് ?!. ഇങ്ങനെയുള്ള വിഷയങ്ങളില്‍ തര്‍ക്കിച്ചത് കാരണത്താലാണ് നിങ്ങള്‍ക്ക് മുന്‍പുള്ളവര്‍ പിഴച്ചു പോയത്. അതുകൊണ്ട് നിങ്ങള്‍ ഒരിക്കലും തന്നെ അത്തരം വിഷയങ്ങളില്‍ തര്‍ക്കിക്കരുത്." [ ഹസന്‍- അല്‍ബാനി].

അഥവാ പ്രവാചകന്‍() പഠിപ്പിച്ചത് എന്തോ അത് സ്വീകരിക്കുക.

അല്ലാഹു പറയുന്നു:

وَمَا آَتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانْتَهُوا

"
പ്രവാചകന്‍ നിങ്ങള്‍ക്ക് പകര്‍ന്നു നല്കിയതെന്തോ അത് നിങ്ങള്‍ മുറുകെ പിടിച്ചുകൊള്ളുക. പ്രവാചകന്‍ നിങ്ങളെ ഏതൊന്നില്‍ നിന്നും വിലക്കിയോ അത് നിങ്ങള്‍ പൂര്‍ണമായും വര്‍ജിക്കുകയും ചെയ്യുക." [ഹഷ്ര്‍ -7].

നബി(സ) യുടെ അധ്യാപനങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുക. അവ സച്ചരിതരായ സലഫുകള്‍ മനസ്സിലാക്കിയതുപോലെ മനസ്സിലാക്കുക:

നബി (സ) പറഞ്ഞു:

" عليكم بسنتي وسنة الخلفاء الراشدين المهديين من بعدي عضوا عليها بالنواجذ، وإياكم ومحدثات الأمور"

"നിങ്ങള്‍ എന്‍റെയും എനിക്ക് ശേഷം വരുന്ന സന്മാര്‍ഗദര്‍ശികളായ ഖുലഫാഉറാഷിദീങ്ങളുടെയും ചര്യയെ മുറുകെ. നിങ്ങളുടെ അണപ്പല്ലുകൊണ്ടതിനെ കടിച്ചുപിടിക്കുകയും ചെയ്യുക. പുതുതായി ഉണ്ടാക്കപ്പെടുന്ന കാര്യങ്ങളെ നിങ്ങള്‍ സൂക്ഷിക്കുക
(سنن الترمذي-2676،وصححه الألباني) 

മറ്റൊരു ഹദീസില്‍ അദ്ദേഹം പറഞ്ഞു:

" تركتكم على البيضاء ليلها كنهارها لا يزيغ عنها إلا هالك "
 
"വെളുത്ത തെളിഞ്ഞ പാതയില്‍ ഞാന്‍ നിങ്ങളെ ഉപേക്ഷിച്ചിരിക്കുന്നു. നശിച്ചവനല്ലാതെ അതില്‍ നിന്നും വ്യതിചലിക്കുകയില്ല.''(سنن ابن ماجه-43،وصححه الألباني)

സ്വഹാബത്ത് ആ പാത മുറുകെപ്പിടിച്ചു. അവരില്‍ നിന്ന് വ്യതിചലിക്കുക വഴി നശിച്ച ഒരാളെയും നമുക്ക് കാണാന്‍ സാധിക്കില്ല. അവര്‍ക്ക് ശേഷമാണ് വ്യതിയാനങ്ങള്‍ വ്യാപകമായത്.
ഇമാം മാലിക് റഹിമഹുല്ല പറഞ്ഞത് പോലെ “ഈ ഉമ്മത്തിലെ മുന്‍ഗാമികള്‍ ഏതൊരു കാര്യം മുഖേനയാണോ നേര്‍പാതയില്‍ ആയിത്തീര്‍ന്നത് അത് പിന്തുടരാതെ ഈ ഉമ്മത്തിലെ പിന്‍ഗാമികള്‍ നേര്‍പാതയിലാവുകയില്ല”.

അതുകൊണ്ടാണ് വിജയികളാകുന്ന കക്ഷിയെ സംബന്ധിച്ച് അവര്‍ "ഞാനും എന്‍റെ സ്വഹാബത്തും നിലകൊണ്ടതില്‍ നിലകൊള്ളുന്നവരായിരിക്കും" അവര്‍ എന്ന് നബി (സ) പറഞ്ഞത്:

" هذه الأمة ستفترق على ثلاث وسبعين فرقة كلها في النار الا واحدة قالو: من هي؟ قال:ما أنا عليه وأصحابي "
   
"ഈ ഉമ്മത്ത്‌ എഴുപത്തിമൂന്ന് കക്ഷികളായി ഭിന്നിക്കും. അവയിലൊന്നൊഴിച്ച് മറ്റെല്ലാം നരകത്തിലാണ്. അപ്പോള്‍ സ്വഹാബത്ത് ചോദിച്ചു. ആരാണ് അക്കൂട്ടര്‍ ?. അദ്ദേഹം പറഞ്ഞു: ഞാനും എന്‍റെ സ്വഹാബത്തും നിലകൊള്ളുന്നതില്‍ നിലകൊള്ളുന്നവര്‍". (سنن الترمذي-2641).


ആരാണ് സ്വര്‍ഗാവകാശി:

ഒരു കക്ഷിയുടെ ആളോ, ഒരു വ്യക്തിയുടെ ആളോ, ഒരു സംഘടനയുടെ ആളോ ആയിരിക്കില്ല സ്വര്‍ഗാവകാശി. മറിച്ച് പ്രവാചകനും അവന്‍റെ സ്വഹാബത്തും നിലനിന്ന പാതയില്‍ ആര് നിലനിന്നുവോ അവനായിരിക്കും സ്വര്‍ഗാവകാശി. അവന്‍ മാത്രം !... 

പ്രവാചകന്‍ () പറഞ്ഞുവല്ലോ :

ستفترق هذه الأمة على ثلاث و سبعين فرقة كلها في النار إلا واحدة ، قيل : من هي يا رسول الله ؟، قال : من كان على مثل ما انا عليه وأصحابي

" എന്‍റെ സമുദായം എഴുപത്തിമൂന്നില്‍പരം കക്ഷികളായിത്തിരിയും, അവയിലൊന്നൊഴികെ മറ്റെല്ലാം നരകത്തിലായിരിക്കും. സ്വഹാബത്ത് ചോദിച്ചു : അല്ലയോ പ്രവാചകരേ; ആരാണ് രക്ഷ നേടുന്ന ആ കൂട്ടര്‍ ?!. അദ്ദേഹം പറഞ്ഞു : " ഞാനും എന്‍റെ സ്വഹാബത്തും നിലകൊള്ളുന്ന പാതയില്‍ നിലകൊള്ളുന്നവര്‍ " [ അബൂ ദാവൂദ്, തിര്‍മിദി - സ്വഹീഹ്].
അതെ അവര്‍ക്കാകുന്നു അന്തിമ വിജയം. ഇബ്നു മസ്ഊദ് (رضي الله عنه) ഇപ്രകാരം പറഞ്ഞതായി കാണാം :
الجماعة ما وافق الحق؛ ولو كنت وحدك

" സത്യത്തോട് പോരുത്തപ്പെടുന്നതെന്താണോ അതാണ്‌ സംഘം. അത് നീ ഒറ്റക്കായിരുന്നാല്‍ പോലും". - [ ശറഹു ഉസൂലു അഹ്ലുസ്സുന്ന -ഇമാം ലാലികാഇ , പേജ്: 1/122].

ഏതെങ്കിലും ഒരു വ്യക്തിയുടെയോ, സംഘടനയുടെയോ, കക്ഷിയുടെയോ നിലനില്‍പുമായി ഇസ്‌ലാമിന്‍റെ നിലനില്പ് ബന്ധപ്പെട്ട് നില്‍ക്കുന്നുവെന്ന് ആരെങ്കിലും ധരിച്ചിരിക്കുന്നുവെങ്കില്‍ അയാളുടെ അറിവും സ്ഥാനവും പ്രശസ്തിയും എത്ര തന്നെയായാലും അയാള്‍ക്ക് തെറ്റ് പറ്റിയിരിക്കുന്നു ... 

നൂഹിന്‍റെ കപ്പലിനു സമാനമായ ഖുര്‍ആനും സുന്നത്തുമെന്ന കപ്പല്‍ പ്രയാസങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ച് മുന്നേറുക തന്നെ ചെയ്യും.. അത് രക്ഷിതാവിന്‍റെ വാഗ്ദാനമാണ്.. അതില്‍ ആര് കയറുന്നുവോ അവന് മാത്രമായിരിക്കും അന്തിമ വിജയം .. 

ഇമാം മാലിക് (رحمه الله) പറയുന്നു : 
السنة سفينة نوح من ركبها نجا ومن تخلف عنها غرق

"പ്രവാചക ചര്യയെന്നത് നൂഹ് (عليه السلام) മിന്‍റെ കപ്പല്‍ പോലെയാണ്. അതില്‍ കയറുന്നവര്‍ രക്ഷപ്പെടുന്നു. അതില്‍ കയറാന്‍ മടിക്കുന്നവരാകട്ടെ മുങ്ങിമരിക്കുക തന്നെ ചെയ്യും" -  [താരീഖ് ദിമശ്ഖ് - ഇബ്ന്‍ അസാക്കിര്‍, പേജ്: 9/14].

അതുപോലെ ഇമാം മാലിക് (رحمه الله) പറയുന്നു: 
أدركت أهل هذا البلد وما عندهم علم غير الكتاب والسنة فإذا نزلت نازلة جمع لها الأمير من حضر من العلماء فما اتفقوا عليه من شيء أنفذه وأنتم تكثرون من المسائل وقد كره رسول الله صلى الله عليه و سلم المسائل وعابها 

"
ഖുര്‍ആനും സുന്നത്തുമല്ലാതെ മറ്റൊന്നുമില്ലാത്ത നിലക്കാണ് ഈ നാട്ടുകാരെ (മദീനക്കാരെ) എനിക്ക് കാണാന്‍ സാധിച്ചത്. എന്നാല്‍ അവര്‍ക്കിടയില്‍ വല്ല പുതിയവിഷയവും കടന്നുവന്നാല്‍  അവിടത്തെ ഭരണാധികാരി അവിടെയുള്ള പണ്ഡിതന്മാരെയെല്ലാം വിളിച്ചുകൂട്ടും. അവര്‍ എകോപിച്ചെടുക്കുന്ന അഭിപ്രായമെന്തോ അതുപ്രകാരം വിധിക്കും. എന്നാല്‍ നിങ്ങളാകട്ടെ ആവശ്യത്തിലധികം ചോദ്യങ്ങള്‍ ചോദിക്കുന്നു. അപ്രകാരം അമിതമായി ചോദിക്കുക എന്നതുതന്നെ പ്രവാചകന്‍() വെറുത്തിട്ടുള്ള കാര്യമാണ്" - [അല്‍ ഇസ്തിദ്കാര്‍, 8/581]. 

അതുകൊണ്ട് തനിക്ക് കൂടുതല്‍ ആശയക്കുഴപ്പങ്ങളല്ലാതെ മറ്റൊന്നും സമ്മാനിക്കാത്ത അനാവശ്യ ചര്‍ച്ചകളില്‍ നിന്നും മാറി നിന്ന് അതിനു വേണ്ടി ചിലവഴിക്കുന്ന സമയം, പ്രമാണബദ്ധമായി മതം പഠിക്കാന്‍ നീക്കിവെക്കുക.
ഇമാം ഇബ്നു സീരീന്‍ (رحمه الله) പറഞ്ഞതായി കാണാം :

إن هذا العلم دين فانظروا عمن تأخذون دينكم 

" നിങ്ങള്‍ നേടുന്ന അറിവ് അത് നിങ്ങളുടെ മതമാണ്‌. അതുകൊണ്ട് അത് ആരില്‍ നിന്നുമാണ് സ്വീകരിക്കുന്നത് എന്ന് സൂക്ഷമമായി പരിശോധിച്ചുകൊള്ളുക ". - [റവാഹു മുസ്‌ലിം].

 
അറിവില്ലാതെ ഒരു കാര്യവും നമ്മള്‍ സംസാരിക്കുകയും ചെയ്യരുത്. അറിവില്ലാതെ മറുപടി നല്‍കുകയും അപ്രകാരം ഒരു സ്വഹാബി മരണപ്പെടാന്‍ ഇടവരുകയും ചെയ്ത സംഭവം നമുക്കേവര്‍ക്കും അറിയാമല്ലോ, ഇബ്നു അബ്ബാസ് (റ) വില്‍ നിന്നും നിവേദനം: പ്രവാചകന്‍() യുടെ കാലത്ത് തലയില്‍ മുറിവ് പറ്റിയ ഒരാള്‍ക്ക് സ്വപ്നസ്ഖലനം ഉണ്ടായി. അങ്ങനെ അദ്ദേഹത്തോട് ചിലര്‍ കുളിച്ചേ തീരൂ എന്ന് പറയുകയും, കുളിക്കുക വഴി ആ സ്വഹാബി മരണപ്പെടുകയും ചെയ്തു. ഇതറിഞ്ഞ സന്ദര്‍ഭത്തില്‍ പ്രവാചകന്‍() പറഞ്ഞത് : " അവര്‍ അവനെ കൊന്നു, അവരെ അല്ലാഹുവും കൊല്ലട്ടെഅവര്‍ക്കറിയുമായിരുന്നില്ലെങ്കില്‍ അവര്‍ക്ക്  ചോദിച്ചുകൂടായിരുന്നില്ലേ"  എന്നാണ്. - [ അബൂ ദാവൂദ്, അല്‍ബാനി/ഹസന്‍].

അതുകൊണ്ട് നാം പഠിക്കുക. പരലോക വിജയമാകട്ടെ നമ്മുടെ ലക്‌ഷ്യം. പരിശ്രമിക്കാന്‍ നമ്മള്‍ തയ്യാറായാല്‍ അല്ലാഹു തൗഫീഖ് ചെയ്യും ഇന്‍ ഷാ അല്ലാഹ് ...

അല്ലാഹു പറയുന്നു : 
وَالَّذِينَ جَاهَدُوا فِينَا لَنَهْدِيَنَّهُمْ سُبُلَنَا ۚ وَإِنَّ اللَّهَ لَمَعَ الْمُحْسِنِينَ.

"
നമ്മുടെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പ്പെട്ടവരാരോ, അവരെ നമ്മുടെ വഴികളിലേക്ക് നാം നയിക്കുക തന്നെ ചെയ്യുന്നതാണ്. തീര്‍ച്ചയായും അല്ലാഹു സദ്‌വൃത്തരോടൊപ്പമാകുന്നു ".  [അന്‍കബൂത്ത് 69].

അറിവിനോടൊപ്പം പക്വതയും അവധാനതയും നല്‍കുവാന്‍ നാം അല്ലാഹുവിനോട് എപ്പോഴും തേടണം. അശജ്ജ് ബിന്‍ അബ്ദില്‍ ഖൈസിനോട് പ്രവാചകന്‍() പറഞ്ഞു :

"إن فيك خصلتين يحبهما الله: الحلم والأناة"

നിന്നില്‍ അല്ലാഹു
 ഇഷ്ടപ്പെടുന്ന രണ്ടു ഗുണങ്ങളുണ്ട്. പക്വതയും, അവധാനതയും " - [ സ്വഹീഹ് മുസ്‌ലിം ]. 

അവസാനമായി ഇമാം ദഹബി റഹിമഹുല്ല പറഞ്ഞ ചില വാക്കുകള്‍ കൂടി നിങ്ങളുടെ ശ്രദ്ധയില്‍ പെടുത്തട്ടെ : " അറിവ് നേടുക എന്നത് ഏറെ ശ്രമകരമാണ്. അത് നേടുന്നതിനേക്കാള്‍ ശ്രമകരമാണ് നേടിയെടുത്ത അറിവ് നഷ്ടപ്പെടാതെ സൂക്ഷിക്കുക എന്നുള്ളത്. നഷ്ടപ്പെടാതെ ആ അറിവിനെ സൂക്ഷിക്കുക എന്നതിനേക്കാള്‍ ഏറെ ശ്രമകരമാണ് ആ അറിവ് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുക എന്നുള്ളത് ".   

വിശ്വാസ ചൈതന്യത്താല്‍ അപരിചിതരാക്കപ്പെടുന്നവര്‍ക്ക് മംഗളം:

...അന്ത്യനാള്‍ അടുക്കുമ്പോള്‍ അല്ലാഹു അറിവിനെ പടിപടിയായി ഭൂമിയില്‍ നിന്നും ഉയര്‍ത്തും .. ജനങ്ങള്‍ അറിവില്ലാത്തവരെ തങ്ങളുടെ വഴികാട്ടികളായി പ്രതിഷ്ടിക്കും .. അവര്‍ ജനങ്ങളെ വഴിപിഴപ്പിക്കും ... സത്യവാന്മാര്‍ കള്ളന്മാരായി മുദ്രവെക്കപ്പെടും .. കള്ളന്മാരും തെമ്മാടികളും സത്യത്തിന്റെ പ്രതീകമായി വാഴ്ത്തപ്പെടും ... അക്രമങ്ങള്‍ വര്‍ധിക്കും .. കൊലചെയ്തവന് താന്‍ കൊന്നതെന്തിനെന്നോ , കൊല്ലപ്പെട്ടവന് താന്‍ കൊല്ലപ്പെട്ടതെന്തിനെന്നോ അറിയാത്ത അവസ്ഥ സംജാതമാകും .. ജനങ്ങള്‍ ധാരാളം കക്ഷികളാകും .. ഭിന്നതകള്‍ വര്‍ധിക്കും .. ഇതിലെല്ലാം ഉപരിയായി അറിവും നീതിബോധവും ദൈവഭക്തിയും കൂടെ ഭൂമിയില്‍ നിന്ന് ഉയര്‍ത്തപ്പെടുക കൂടി ചെയ്യും ... അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ ... ദാജ്ജാലിന്റെ വരവിനു മുന്നോടിയായി നടക്കാനിരിക്കുന്ന സംഭവങ്ങളെ വിവരിക്കുന്ന പ്രവാചക പ്രവചനങ്ങളില്‍ പ്രതിപാദിച്ച ചില കാര്യങ്ങള്‍ മാത്രമാണിത്... ..


അന്നേ ദിവസം ഖുര്‍ആനും സുന്നത്തും സലഫുസ്സ്വാലിഹീങ്ങളുടെ ചര്യയും മുറുകെ പിടിക്കുന്നവന്‍ കയ്യില്‍ തീക്കനല്‍ പിടിക്കുന്നവനെ പോലെയായിത്തീരും ... ജനങ്ങള്‍ അവരെ ബഹിഷ്കരിക്കും ... ഇസ്ലാമിന്റെ ആദ്യ കാലത്ത് വിശ്വാസികള്‍ എപ്രകാരം അപരിചിതരായിരുന്നുവോ അതുപോലെ അവരും അപരിചിതരായിത്തീരും ... അന്ന് തങ്ങളുടെ വിശ്വാസ ചൈതന്യത്തിന്റെ പേരില്‍ അപരിചിതരായിത്തീരുന്നവര്‍ക്ക് മംഗളം ..

 കൂടുതല്‍ മതപരമായ അറിവ് കരസ്ഥമാക്കുവാനും, ഇഖ്‌ലാസോടു കൂടി അത് ജീവിതത്തില്‍ പകര്‍ത്തുവാനും നമുക്കേവര്‍ക്കും അല്ലാഹു തൗഫീഖ് നല്‍കുമാറാകട്ടെ...