Pages
- Home
- വിജ്ഞാനം
- അഖീദ
- നമസ്കാരം.
- സകാത്ത്
- സകാത്തുൽ ഫിത്വർ.
- സാമ്പത്തികം
- പെരുന്നാള്‍ - ഉളുഹിയ്യത്ത്
- ദുല്‍ഹിജ്ജ
- ദഅ'വ
- പലിശ
- മാസപ്പിറവി
- ത്വഹാറ
- സ്വഹാബ
- മറ്റു വിഷയങ്ങൾ
- ജനാസ - മയ്യിത്ത് പരിപാലനം
- മെഡിക്കല്‍
- നോമ്പ്
- അനന്തരാവകാശം
- പ്രതികരണം - റുദൂദ്
- ഇന്‍ഷൂറന്‍സ്
- ടെററിസം
- ജനാധിപത്യം - വോട്ട്
- വൈവാഹികം
- ബിദ്അത്ത്
- ഫിഖ്ഹ് പഠനം- വീഡിയോ
- ഹജ്ജ് - ഉംറ
- കൊറോണ
Sunday, November 29, 2020
Saturday, November 28, 2020
കുഞ്ഞുങ്ങളെ ദത്തെടുക്കാമോ ?. മുലകുടി ബന്ധം ഉണ്ടാകുന്നതെങ്ങനെ ?. മരുന്ന് കുടിച്ച് ഉണ്ടാകുന്ന പാൽ കൊണ്ട് മുലകുടി ബന്ധം ഉണ്ടാകുമോ ?
ചോദ്യം: ഞാൻ വിവാഹിതനാണ്. പത്ത് വർഷമായി വിവാഹം കഴിഞ്ഞിട്ട്. എൻ്റെ ഭാര്യക്ക് Uterus Growth ഇല്ലാത്തത് കാരണം കുട്ടികൾ ഉണ്ടാകുക എന്നത് അസാധ്യമാണ്. ഒരു പാട് ഡോക്ടർമാരെ കണ്ടെങ്കിലും ഫലം ഉണ്ടായില്ല. അവർ എല്ലാവരും പറഞ്ഞത് ഇത്തരം ആളുകൾക് സ്വാഭാവിക ഗർഭ ധാരണം സാധ്യമല്ലെന്നും ആധുനിക വൈദ്യ ശാസ്ത്രത്തിൽ ഇതിന് യാതൊരു ചികിത്സയും ഇല്ല എന്നുമാണ്. അതുകൊണ്ട് തന്നെ കുട്ടികളെ ദത്തെടുക്കാൻ ആലോചിക്കുന്നു. അതുമായി ബന്ധപ്പെട്ട് ഇസ്ലാമിക നിയമങ്ങളും, ദത്തെടുക്കുന്ന കുട്ടിക്ക് Induced Lactation treatment ചെയ്തു മുലയൂട്ടൽ അനുവദനീയമാണോയെന്നും അറിയാൻ ആഗ്രഹിക്കുന്നു. جزاك الله خيرا
www.fiqhussunna.com
ഉത്തരം:
الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛
മക്കളുണ്ടെങ്കിലും മക്കളില്ലെങ്കിലും അൽഹംദുലില്ലാഹ് എല്ലാം അല്ലാഹുവിൻ്റെ തീരുമാനമാണ്. അതിൽ നന്മയുണ്ടാകും. മക്കളുണ്ടായിട്ടും മക്കളാൽ പരീക്ഷിക്കപ്പെടുന്ന എത്രയോ പേർ നമ്മുടെ കണ്മുന്നിലുണ്ടല്ലോ. അതുകൊണ്ട് എല്ലാം നമ്മുടെ നന്മക്കാണ് എന്ന് സമാശ്വസിക്കാം. അല്ലാഹു നിങ്ങളുടെ ക്ഷമക്ക് തക്കതായ പ്രതിഫലം നൽകട്ടെ.
ഫിഖ്‌ഹുസ്സുന്നയിലേക്ക് വന്ന ചോദ്യങ്ങളിൽ വച്ച് വളരെ പ്രാധാന്യമർഹിക്കുന്ന ഒരു ചോദ്യമായാണ് ഞാൻ താങ്കളുടെ ചോദ്യത്തെ കാണുന്നത്. താങ്കൾ ചോദിച്ച ഓരോ വിഷയങ്ങളെ കുറിച്ച് പറയാം:
ഒന്ന്: അനാഥകളായ കുട്ടികളെ ദത്തെടുത്ത് വളർത്താമോ ?.
അതെ തീർച്ചയായും നിങ്ങൾക്ക് അനാഥകളായ കുട്ടികളെ ദത്തെടുത്ത് വളർത്താം. എന്നാൽ പിതാവിൻ്റെ പേരിൻ്റെ സ്വന്തം പേര് ചേർത്ത് അവരെ വിളിക്കാൻ പാടില്ല. കാരണം പിതൃ ബന്ധങ്ങൾ (നസബ്) യഥാർത്ഥ ബന്ധങ്ങൾക്ക് വിപരീതമായി ഉണ്ടാകുന്നതും, ഒരാളെ അയാളുടെ പിതാവല്ലാത്ത മറ്റൊരാളിലേക്ക് പിതാവെന്ന കണക്കേ ചേർത്ത് വിളിക്കുന്നതും ഇസ്‌ലാം അതി കണിശമായി വിരോധിച്ചിട്ടുണ്ട്. അതുപോലെ ദത്തെടുത്ത് വളർത്തുന്ന കുട്ടികൾ മുതിർന്നാൽ അവരുമായി സ്വതന്ത്രമായി ഇടപഴകാൻ സാധിക്കണമെങ്കിൽ മുലകുടി ബന്ധം ഉണ്ടാകണം. അതിനായി ചോദ്യകർത്താവ് സൂചിപ്പിച്ച പോലെ, കുട്ടികളില്ലാത്ത സ്ത്രീക്ക് മരുന്ന് കഴിച്ചുകൊണ്ട് പാൽ ഉണ്ടാകുകയാണെങ്കിലും തെറ്റില്ല. ഇനി രണ്ട് വയസിൽ കൂടുതൽ ഉള്ള കുട്ടിയാണെങ്കിൽ എന്ത് ചെയ്യും ?. ഈ വിഷയം ലേഖനത്തിൻ്റെ അവസാന ഭാഗത്ത് വിശദീകരിക്കുന്നുണ്ട്. അതുകൊണ്ട് ലേഖനം വായിക്കുന്നവർ പൂർണമായും വായിക്കുക.
ആദ്യം അനാഥകളെ സംരക്ഷിക്കുന്നതിൻ്റെ പ്രാധാന്യത്തെ കുറിച്ച് പറയാം. അനാഥകളായ കുട്ടികളെ സംരക്ഷിക്കുക എന്നത് അങ്ങേയറ്റം പ്രതിഫലാർഹമായ കാര്യവും വളരെ വലിയ സൗഭാഗ്യവുമായാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. വിശുദ്ധ ഖുർആനിൽത്തന്നെ അനാഥകളെ നാം ആദരിക്കണം എന്ന് അല്ലാഹു തആല അനേകം ഇടങ്ങളിൽ ഉണർത്തുന്നത് കാണാം. അല്ലാഹു തആല പറയുന്നു:
كَلَّا ۖ بَل لَّا تُكْرِمُونَ الْيَتِيمَ
"അല്ല, പക്ഷെ നിങ്ങള്‍ അനാഥയെ ആദരിക്കുന്നില്ല." - [സൂറത്തുൽ ഫജ്ർ: 17].
മനുഷ്യനെ അല്ലാഹു വല്ല പ്രയാസം കൊണ്ടും പരീക്ഷിച്ചാൽ അവൻ അല്ലാഹുവിനെ പഴിക്കുന്നു, പക്ഷെ അവനാകട്ടെ റബ്ബിൻ്റെ കല്പനകൾ അനുസരിക്കുന്നില്ല. അതിൽ അല്ലാഹു പ്രത്യേകം എടുത്ത് പറഞ്ഞ ആദ്യത്തെ കാര്യം 'അവൻ അനാഥയെ സംരക്ഷിക്കുന്നില്ല എന്നതാണ്'. ഇമാം ഖുര്‍ത്തുബി (റ) യെപ്പോലുള്ള മുഫസ്സിരീങ്ങള്‍ ഈ ആയത്തിനെ അടിസ്ഥാനപ്പെടുത്തി ഇപ്രകാരം അഭിപ്രായപ്പെട്ടത് കാണാം: " ധനമോ, ദാരിദ്ര്യമോ അല്ല ഒരാളെ അല്ലാഹു അനുഗ്രഹിച്ചിട്ടുണ്ടോ അതല്ല അവഗണിച്ചിട്ടുണ്ടോ എന്നറിയാനുള്ള മാനദണ്ഡം. മറിച്ച് അവന്‍ 'യതീം കുട്ടികളെ ആദരിക്കുകയും, അഗതികള്‍ക്ക് ഭക്ഷണം നല്‍കുകയും, മറ്റുള്ളവരുടെ അവകാശങ്ങള്‍ വകവെച്ചു കൊടുക്കുകയും' ചെയ്യുന്നുണ്ടോ എന്നതാണ് അല്ലാഹു ഒരാളെ ആദരിച്ചുവെന്നതിന്‍റെ അടയാളം". അഥവാ വിശ്വാസിയായ ഒരാൾക്ക് അനാഥകളെ സംരക്ഷിക്കാനുള്ള സൗഭാഗ്യം കിട്ടിയിട്ടുണ്ടെങ്കിൽ തനിക്ക് അല്ലാഹുവിൽ നിന്നുള്ള ആദരവും അനുഗ്രഹവും അയാൾക്കുണ്ടാകും എന്നർത്ഥം.
അതുകൊണ്ട് അനാഥകളെ ആദരിക്കുക എന്നത് ഒരു മുഅ്മിനിന് തൻ്റെ ഈമാനിൻ്റെ ഭാഗമാണ്. അത് പ്രത്യേകം സൂറത്തുൽ ബഖറയിൽ അല്ലാഹു സുബ്ഹാനഹു വ തആല എടുത്ത് പറയുന്നു:
لَيْسَ الْبِرَّ أَنْ تُوَلُّوا وُجُوهَكُمْ قِبَلَ الْمَشْرِقِ
وَالْمَغْرِبِ وَلَكِنَّ الْبِرَّ مَنْ آمَنَ بِاللَّهِ وَالْيَوْمِ الْآخِرِ
وَالْمَلائِكَةِ وَالْكِتَابِ وَالنَّبِيِّينَ وَآتَى الْمَالَ عَلَى حُبِّهِ
ذَوِي الْقُرْبَى وَالْيَتَامَى وَالْمَسَاكِينَ وَابْنَ السَّبِيلِ
وَالسَّائِلِينَ وَفِي الرِّقَابِ وَأَقَامَ الصَّلاةَ وَآتَى الزَّكَاةَ
وَالْمُوفُونَ بِعَهْدِهِمْ إِذَا عَاهَدُوا وَالصَّابِرِينَ فِي الْبَأْسَاءِ
وَالضَّرَّاءِ وَحِينَ الْبَأْسِ أُولَئِكَ الَّذِينَ صَدَقُوا وَأُولَئِكَ هُمُ الْمُتَّقُونَ
"നിങ്ങളുടെ
മുഖങ്ങള്‍ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിക്കുക എന്നതല്ല പുണ്യം. എന്നാല്‍
അല്ലാഹുവിലും, അന്ത്യദിനത്തിലും, മലക്കുകളിലും, വേദഗ്രന്ഥത്തിലും, പ്രവാചകന്‍മാരിലും
വിശ്വസിക്കുകയും, സ്വത്തിനോട് പ്രിയമുണ്ടായിട്ടും അത് ബന്ധുക്കള്‍ക്കും, അനാഥകള്‍ക്കും, അഗതികള്‍ക്കും, വഴിപോക്കന്നും, ചോദിച്ചു
വരുന്നവര്‍ക്കും, അടിമമോചനത്തിന്നും നല്‍കുകയും, പ്രാര്‍ത്ഥന ( നമസ്കാരം ) മുറപ്രകാരം നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും, കരാറില്‍ ഏര്‍പെട്ടാല്‍
അത് നിറവേറ്റുകയും, വിഷമതകളും ദുരിതങ്ങളും നേരിടുമ്പോഴും, യുദ്ധരംഗത്തും ക്ഷമ കൈക്കൊള്ളുകയും ചെയ്തവരാരോ അവരാകുന്നു പുണ്യവാന്‍മാര്‍.
അവരാകുന്നു സത്യം പാലിച്ചവര്‍. അവര്‍ തന്നെയാകുന്നു ( ദോഷബാധയെ ) സൂക്ഷിച്ചവര്‍".
- [സൂറത്തുൽ ബഖറ: 177].
ഇവിടെ ഈ വചനത്തിൽ ആരാണ് പുണ്യവാന്മാർ എന്നത് കൃത്യമായി പ്രതിപാദിച്ചിരിക്കുന്നു. അവർ അനാഥകളെയും അഗതികളെയും സംരക്ഷിക്കുന്നവരാണ്. അവർക്ക് വേണ്ടി തൻ്റെ ധനം വിനിയോഗിക്കുന്നവരാണ്.
നബി (സ) പറഞ്ഞു:
ഇമാം ഇബ്നുല്‍ ബത്ത്വാല്‍ (റ) ഈ ഹദീസ് വിശദീകരിച്ചുകൊണ്ട് പറയുന്നു:
حق على من سمع هذا الحديث أن يعمل به ، ليكون رفيق النبي صلى الله عليه وسلم في الجنة
"സ്വര്‍ഗത്തില്‍ നബി (സ) യുടെ സാമീപ്യം ലഭിക്കാന്‍, ഈ ഹദീസ് അനുസരിച്ച് പ്രവര്‍ത്തിക്കല്‍ ഇത് കേട്ട ഓരോരുത്തരുടെയും ബാധ്യതയാണ്" - [ഫത്ഹുല്‍ബാരി: 10/436].
ഇനി, അനാഥകളോ മാതാപിതാക്കൾ ആരെന്നു അറിയാത്തവരോ ആയ കുട്ടികളെ എടുത്ത് വളർത്തുന്നതുമായി ബന്ധപ്പെട്ട ലജ്‌നതുദ്ദാഇമ നൽകിയ മറുപടിയിൽ ഇപ്രകാരം കാണാം:
سئلت اللجنة الدائمة للإفتاء :
نظراً لتقدم كثير من الأسَر لمكتبنا بطلب احتضان الأطفال من دار الحضانة الاجتماعية بالدمام ، وعند تعريفهم بوضعهم الاجتماعي ( بأنهم مجهولو النسب ) يتردد الكثير منهم خوفاً من أنهم لا ينطبق عليهم الأجر المترتب على تربية اليتيم الذي حث عليه الرسول الكريم عليه الصلاة والسلام ، عليه نرجو من فضيلتكم التكرم بتوضيح نظرة الإسلام لهذه الفئة مع إفادتنا بفتوى شرعية تبين الأجر المترتب على تربيتهم لنشر هذه الفتوى بين الناس حتى يقبلوا على احتضانهم واحتوائهم وإحاطتهم بالانتماء الأسري المفقود عندهم .
فأجابوا :
مجهولو النسب في حكم اليتيم ؛ لفقدهم لوالديهم ، بل هم أشد حاجة للعناية والرعاية من معروفي النسب ؛ لعدم معرفة قريب لهم يلجئون إليه عند الضرورة ، وعلى ذلك : فإن من يكفل طفلا من مجهولي النسب : فإنه يدخل في الأجر المترتب على كفالة اليتيم ؛ لعموم قوله صلى الله عليه وسلم : ( َأَنَا وَكَافِلُ الْيَتِيمِ فِي الْجَنَّةِ هَكَذَا وَأَشَارَ بِالسَّبَّابَةِ وَالْوُسْطَى وَفَرَّجَ بَيْنَهُمَا شَيْئًا ) ، لكن يجب على مَن كفل مثل هؤلاء الأطفال أن لا ينسبهم إليه ، أو يضيفهم معه في بطاقة العائلة ؛ لما يترتب على ذلك من ضياع الأنساب والحقوق ، ولارتكاب ما حرَّم الله ، وأن يعرف من يكفلهم أنهم بعد أن يبلغوا سن الرشد فإنهم أجانب منه كبقية الناس ، لا يحل الخلوة بهم أو نظر المرأة للرجل أو الرجل للمرأة منهم ، إلا إن وجد رضاع محرم للمكفول ، فإنه يكون محرماً لمن أرضعته ولبناتها وأخواتها ونحو ذلك مما يحرم بالنسب .
ലജ്‌നതുദ്ദാഇമയോട് ചോദിക്കപ്പെട്ടു: ദമാമിലുള്ള ഞങ്ങളുടെ സാമൂഹ്യ സുരക്ഷാ കേന്ദ്രത്തിൻ്റെ ഓഫീസുമായി കുട്ടികളെ ഏറ്റെടുത്ത് വളർത്താനെന്നോണം ഒരുപാട് കുടുംബങ്ങൾ ബന്ധപ്പെടുന്നുണ്ട്. പലപ്പോഴും ഈ കുട്ടികൾ അവരുടെ പിതാവാരെന്ന് അറിയാത്ത (വിവരങ്ങൾ ലഭ്യമല്ലാത്ത) കുട്ടികളാണ് എന്ന് പറയുമ്പോൾ , ഈ കുട്ടികളെ വളർത്തിയാൽ യതീം കുട്ടിയെ വളർത്തിയാൽ ലഭിക്കുമെന്ന് നബി (സ) പഠിപ്പിച്ച പ്രതിഫലം ലഭിക്കില്ലേ എന്ന സംശയം പല ആളുകൾക്കുമുണ്ടാകുന്നു. അതുകൊണ്ട് ഇവരെ ഏറ്റെടുത്ത് വളർത്തുന്നതിലുള്ള ഇസ്‌ലാമിൻ്റെ കാഴ്ചപ്പാടും, അവരെ ഏറ്റെടുത്ത് വളർത്തുന്നതിനുള്ള പ്രതിഫലവും വ്യക്തമാക്കുന്ന ഒരു ഫത്‌വ നൽകണമെന്ന് അപേക്ഷിക്കുന്നു. ആ ഫത്‌വ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുക വഴി കുട്ടികളെ ഏറ്റെടുത്ത് വളർത്താൻ അവർ മുന്നോട്ട് വരുമെന്നും, അതുവഴി കുഞ്ഞുങ്ങൾക്ക് നഷ്ടപ്പെട്ട കുടുംബാന്തരീക്ഷം നൽകാൻ സാധിക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.
മറുപടി:
തങ്ങളുടെ മാതാപിതാക്കളാരെന്ന് അറിയാത്ത ആ കുട്ടികളും യതീം കുട്ടികളെപ്പോലെതന്നെയാണ്. കാരണം അവരുടെ മാതാപിതാക്കളെ നഷ്ടപ്പെട്ടവരാണവർ. മാതാപിതാക്കൾ ആരെന്ന് അറിവുള്ളവരേക്കാൾ പരിഗണനയും സംരക്ഷണവും ലഭിക്കാൻ അർഹതയുള്ളവരാണവർ. കാരണം ഒരനിവാര്യ ഘട്ടത്തിൽപ്പോലും തങ്ങളുടെ വേണ്ടപ്പെട്ടവർ എന്ന നിലക്ക് കടന്നുചെല്ലാൻ അവർക്കാരുമില്ലല്ലോ. അതുകൊണ്ടുതന്നെ മാതാപിതാക്കൾ ആരെന്നു അറിയാത്ത കുട്ടികളെ ആരെങ്കിലും സംരക്ഷിക്കുകയാണ് എങ്കിൽ, അവർക്ക് യതീം കുട്ടികളെ സംരക്ഷിക്കുന്ന പ്രതിഫലമുണ്ട്. അല്ലാഹുവിൻ്റെ റസൂൽ (സ) യുടെ ഹദീസിൻ്റെ പരിധിയിൽ അവരും ഉൾപ്പെടും. നബി (സ) പറഞ്ഞു: " "ഞാനും യതീം കുട്ടികളെ സംരക്ഷിക്കുന്നവനും സ്വര്‍ഗത്തില്‍ ഇപ്രകാരമാണ്. എന്നിട്ടദ്ദേഹം തന്‍റെ ചൂണ്ടുവിരലും നടുവിരലും അവക്കിടയില്‍ അല്പം അകാലത്തോടെ ഉയർത്തിക്കാണിച്ചു". പക്ഷെ അത്തരം കുട്ടികളെ ദത്തെടുക്കുന്നവർ അവരെ (തങ്ങളുടെ മക്കളെന്ന രൂപേണ) തങ്ങളിലേക്ക് പേര് ചേർത്ത് വിളിക്കരുത്. അതുപോലെ തങ്ങളുടെ കുടുംബ രേഖയിൽ (മകനോ മകളോ) ആയി രേഖപ്പെടുത്തുകയും ചെയ്യരുത്. കാരണം അതവരുടെ യഥാർത്ഥ ഐഡൻറിറ്റിയും അവകാശങ്ങളും പാടേ നഷ്ടപ്പെടാനും, അല്ലാഹു നിഷിദ്ധമാക്കിയ കാര്യത്തിൽ അകപ്പെടാനും ഇടവരുത്തും. അതുപോലെ അവരെ ദത്തെടുക്കുന്നവർ അവർക്കിടയിൽ പരസ്‌പരം ബന്ധം ഉണ്ടാക്കുന്ന മുലയൂട്ടൽ ഇല്ലായെങ്കിൽ , അവർ പരസ്‌പരം മഹ്‌റം ആവുകയില്ല എന്നും മനസ്സിലാക്കണം. മറ്റുള്ള അപരിചിതരെപ്പോലെ അന്യ സ്ത്രീ അന്യ പുരുഷനുമായോ , അന്യ പുരുഷൻ അന്യ സ്ത്രീയുമായോ ഇടകലരാൻ പാടില്ല , പരസ്‌പരം നിഷിദ്ധമായ രൂപത്തിൽ കാണാൻ പാടില്ല തുടങ്ങിയ നിയമങ്ങൾ അവർക്കും ബാധകമാകും. എന്നാൽ മുലകുടി ബന്ധം ഉണ്ടെങ്കിൽ അവർക്കിടയിൽ സ്വന്തം നേരിട്ടുള്ള മക്കളെന്ന പോലെ ഇടപഴകുകയും, ആരാണോ തന്നെ മുലയൂട്ടിയത് അവരുടെ മക്കളുമായും, സഹോദരങ്ങളുമായും മഹ്‌റം ആയിത്തീരുകയും ചെയ്യും". - [فتاوى لجنة الدائمة : 14/255 ].
ഇവിടെ കുഞ്ഞുങ്ങളെ എടുത്ത് വളർത്തുന്നത് വളരെ നല്ല കാര്യമാണ് എന്ന് നാം മനസ്സിലാക്കിയല്ലോ. ഇനി ആ കുഞ്ഞുങ്ങളുമായുള്ള ബന്ധത്തെക്കുറിച്ചും, മുലകുടി ബന്ധത്തെ കുറിച്ചും വ്യക്തമാക്കാം. അതാണല്ലോ രണ്ടാമത്തെ ചോദ്യം.
രണ്ട്: എടുത്ത് വളർത്തുന്ന കുഞ്ഞുങ്ങളുമായുള്ള മുലകുടി ബന്ധം എങ്ങനെ ?. അതിനു പ്രത്യേക പ്രായ പരിധിയുണ്ടോ ?.
ഏതൊരു കുഞ്ഞിനേയും സാധാരണ നിലക്ക് അവർക്ക് രണ്ട് വയസ് തികയുന്നതിന് മുൻപ് അഞ്ച് തവണ വയറ് നിറയുന്ന രൂപത്തിൽ മുലയൂട്ടിയാൽ അവിടെ മുലകുടി ബന്ധം സ്ഥാപിക്കപ്പെടും എന്നതിൽ തർക്കമില്ല. ഇനി എടുത്ത് വളർത്തുമ്പോൾ രണ്ട് വയസിന് മുകളിൽ ഉണ്ട് എങ്കിൽ എന്ത് ചെയ്യും ?. അത് വഴിയേ വിശദീകരിക്കാം.
ഹനഫീ മദ്ഹബിലെയും , മാലികീ മദ്ഹബിലെയും അഭിപ്രായപ്രകാരം ഒരു തവണ മുലകൊടുത്താൽ തന്നെ മുലകുടി ബന്ധമാകും - [بدائع الصنائع: 4/ 8 അതുപോലെ المدونة: 6/349 നോക്കുക]. ഒരു തവണ മുലകൊടുത്താലും അവരെ തങ്ങൾക്ക് മുലയൂട്ടിയവരായി പരിഗണിക്കുമല്ലോ , ആയതിനാൽ ((وأمهتكم اللاتي أرضعنكم)) അഥവാ നിങ്ങളെ മുലയൂട്ടിയ ഉമ്മമാർ എന്ന പ്രയോഗത്തിൽ എല്ലാവരും ഉൾപ്പെടും എന്ന നിലക്കാണ് അവരപ്രകാരം അഭിപ്രായപ്പെട്ടത്. എത്ര കുടിച്ചാലും മുലകുടി ബന്ധം സ്ഥാപിക്കപ്പെടും എന്ന രൂപത്തിലുള്ള ചില റിപ്പോർട്ടുകളും അവർ അവലംബമാക്കിയിട്ടുണ്ട്.
എന്നാൽ കൂടുതൽ പ്രമാണബദ്ധമായ അഭിപ്രായം മുലകുടി ബന്ധം സ്ഥാപിക്കപ്പെടാൻ അഞ്ച് തവണ വിശപ്പ് മാറുന്ന രൂപത്തിൽ മുലയൂട്ടണം എന്നതാണ്. ഇതാണ് ഇമാം ശാഫിഇ (റ), ഇമാം അഹ്‌മദ് (റ) എന്നിവരുടെ അഭിപ്രായം - [مختصر الخرقي: كتاب الرضاع: 111 , الكافي : 3/339 , അതുപോലെ كتاب الأم : 5/ 28 ]. കാരണം മഹതിയായ ഉമ്മുൽ മുഅ്മിനീൻ ആഇശ (റ) ഉദ്ധരിക്കുന്ന റിപ്പോർട്ടിൽ ഇപ്രകാരം കാണാം:
عن أم المؤمنين عَائِشَةَ رضي الله عنها، أَنَّهَا قَالَتْ: ( كَانَ فِيمَا أُنْزِلَ مِنَ الْقُرْآنِ: عَشْرُ رَضَعَاتٍ مَعْلُومَاتٍ يُحَرِّمْنَ، ثُمَّ نُسِخْنَ، بِخَمْسٍ مَعْلُومَاتٍ، فَتُوُفِّيَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، وَهُنَّ فِيمَا يُقْرَأُ مِنَ الْقُرْآنِ ) رواه مسلم (1452).
ഉമ്മുൽ മുഅ്മിനീൻ ആഇശ (റ) യിൽ നിന്നും നിവേദനം: അവർ പറഞ്ഞു: "വിശുദ്ധ ഖുർആനിൽ അവതരിക്കപ്പെട്ട വചനങ്ങളിൽ പത്ത് തവണ സുവ്യക്തമായ മുലയൂട്ടലുകളാണ് മുലകുടി ബന്ധം സ്ഥാപിക്കുക എന്നുണ്ടായിരുന്നു. എന്നാൽ പിന്നീട് അഞ്ച് തവണ സുവ്യക്തമായി മുലയൂട്ടുക എന്ന നിയമം കൊണ്ട് ആ വചനം നസ്ഖ് ചെയ്യപ്പെട്ടു. അല്ലാഹുവിൻ്റെ റസൂൽ വഫാത്തായ വേളയിലും അത് വിശുദ്ധ ഖുർആനിലെ വചനമെന്ന രൂപേണ ചിലർ പാരായണം ചെയ്യാറുണ്ടായിരുന്നു". - [സ്വഹീഹ് മുസ്‌ലിം: 1452].
ഈ ഹദീസിൽ അഞ്ചു തവണ എന്നത് വളരെ വ്യക്തമാണ്. ആദ്യം പത്ത് തവണ മുലയൂട്ടിയാലാണ് മുലകുടി സ്ഥാപിക്കപ്പെടുക എന്ന നിയമമുണ്ടായിരുന്നു എന്നും, അത് പ്രതിപാദിക്കുന്ന വചനം വിശുദ്ധ ഖുർആനിൽ ഉണ്ടായിരുന്നു എന്നും, എന്നാൽ ആ വചനം പൂർണമായും അതിൻ്റെ പദങ്ങളും നിയമവും നസ്ഖ് ചെയ്യപ്പെട്ടത് (അഥവാ അല്ലാഹുവിൻ്റെ കല്പനപ്രകാരം മറ്റൊരു പുതിയ നിയമം കൊണ്ട് നീക്കം ചെയ്യപ്പെട്ടത്) ആണെന്നും ഈ ഹദീസിൽ വ്യക്തമായി പ്രതിപാദിച്ചിരിക്കുന്നു. നബി (സ) യുടെ വഫാത്തിനോട് വളരെ അടുത്ത ദിവസങ്ങളിലാണ് പുതിയ കല്പന ഇറങ്ങിക്കൊണ്ടു ആ ആയത്ത് നസ്ഖ് ചെയ്യപ്പെട്ടത് എന്നതിനാൽ, ചിലർ ആ വിവരം അറിയാതെ സ്വാഭാവികമായി അത് പാരായണം ചെയ്യാറുണ്ടായിരുന്നു എന്നതുമാണ് ആഇശ (റ) ഇവിടെ നമുക്ക് വ്യക്തമാക്കിത്തന്നത്. ആയത്ത് ഒരുപക്ഷെ പദവും നിയമവും നസ്ഖ് ചെയ്യപ്പെടാം, ചിലപ്പോൾ പദം മാത്രം നസ്ഖ് ചെയ്യുകയും നിയമം അവശേഷിക്കുകയും ചെയ്യും, ചിലപ്പോഴാകട്ടെ നിയമം നസ്ഖ് ചെയ്യുകയും പദം അവശേഷിക്കുകയും ചെയ്യും. അതെല്ലാം അല്ലാഹുവിൻ്റെ തീരുമാനമാണ്. ഈ ഹദീസോ നസ്ഖ് എന്നതോ യഥാവിധം മനസ്സിലാക്കാതെ ചിലർ വിമർശനം ഉന്നയിക്കാറുണ്ട് എന്നതിനാൽ സാന്ദർഭികമായി സൂചിപ്പിച്ചു എന്ന് മാത്രം.
ഏതായാലും ഈ ഹദീസിൽ നിന്നും നബി (സ) വഫാത്താകുമ്പോൾ അവസാനമായി നിലനിന്ന നിയമം അഞ്ച് തവണ മുലയൂട്ടുക എന്നതാണ് എന്ന് വളരെ കൃത്യമായി മനസ്സിലാക്കാം. ഇതിൽ ഒരു തവണ എന്നാൽ ഒരു കുട്ടി പാല് കുടിച്ച് തനിക്ക് മതിയായി എന്നോണം മതിയാക്കിയാൽ ഒരു തവണയായി. പിന്നെ കൊടുക്കുമ്പോൾ അടുത്ത തവണ, ഇങ്ങനെ അഞ്ചു തവണ എന്നർത്ഥം. ഒരു തവണ കുടിക്കുമ്പോൾ തന്നെ ചില കുട്ടികൾ വിട്ടുവിട്ടു കുടിക്കും, അത് വ്യത്യസ്ഥ തവണകളായി പരിഗണിക്കില്ല.
ഇനി മുലകുടിക്ക് പ്രായം ബാധകമാണോ രണ്ട് വയസ്സിനുള്ളിൽ തന്നെ ആകേണ്ടതുണ്ടോ ?.
മുകളിൽ സൂചിപ്പിച്ച പോലെ രണ്ട് വയസ് തികയുന്നതിന് മുൻപ് അഞ്ചു തവണ മുലകൊടുത്താൽ മുലകുടി ബന്ധം സ്ഥാപിക്കപ്പെടും എന്നതിൽ തർക്കമില്ല. എന്നാൽ രണ്ട് വയസിൽ കൂടുതലുള്ള കുട്ടിയാണെങ്കിൽ മുലകുടി ബന്ധം ഉണ്ടാകുമോ ?.
ഈ വിഷയത്തിൽ പണ്ഡിതന്മാർക്കിടയിൽ വ്യത്യസ്ഥ അഭിപ്രായങ്ങളുണ്ട്.
രണ്ട് വയസിനുള്ളിലുള്ള മുലകുടി മാത്രമേ മുലകുടി ബന്ധം സ്ഥാപിക്കുകയുള്ളൂ എന്നതാണ് നാല് ഇമാമീങ്ങളുടെയും അഭിപ്രായം - [المدونة: 2/ 297 , مجموع الفتاوى: 34/ 59] . സാധാരണ നിലക്ക് അപ്രകാരം തന്നെയാണ്. നബി (സ) പറഞ്ഞു:
عن أم سلمة قالت : قال رسول الله صلى الله عليه و سلم: "لا يحرم من الرضاعة إلا ما فتق الأمعاء في الثدي وكان قبل الفطام"
ഉമ്മു സലമഃ (റ) നിവേദനം: റസൂൽ (സ) പറഞ്ഞു: "മുലയിൽ നിന്ന് ആമാശയം നിറയുകയും മുലകുടി മാറുന്നതിന് മുൻപ് നൽകപ്പെടുന്നതുമല്ലാത്തവ മുലകുടി ബന്ധം സ്ഥാപിക്കുകയില്ല" - [തിർമിദി: 1152 , അൽബാനി: സ്വഹീഹ്].
അഥവാ വയറ് നിറച്ച് കുടിക്കുകയും, രണ്ട് വയസിന് മുൻപ് ഉള്ളതും മാത്രമാണ് മുലകുടി ബന്ധം സ്ഥാപിക്കാൻ പരിഗണിക്കുക എന്നർത്ഥം. അതുപോലെ മുലപ്പാൽ ആവശ്യമുള്ള ഘട്ടത്തിൽ കുടിക്കണം എന്നത് സൂചിപ്പിച്ചുകൊണ്ട് മറ്റൊരു ഹദീസിൽ ഇപ്രകാരം കാണാം:
فَإِنَّمَا الرَّضَاعَةُ مِنَ المَجَاعَةِ
" തീർച്ചയായും മുളക്‌ടെയ് ബന്ധം സ്ഥാപിക്കപ്പെടുന്ന മുലയൂട്ടൽ, വിശപ്പുമാറാനുള്ള കൂടിയാണ്" - [സ്വഹീഹുൽ ബുഖാരി: 5102 , സ്വഹീഹ് മുസ്‌ലിം: 1455].
എന്നാൽ എടുത്ത് വളർത്തുന്ന കുട്ടികളിൽ അവർക്ക് രണ്ട് വയസിന് ശേഷവും പാൽ കൊടുത്ത് മുലകുടി ബന്ധം സ്ഥാപിക്കേണ്ട സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ അത് പരിഗണിക്കാം. അതും പണ്ഡിതന്മാർക്കിടയിൽ ചർച്ചയുള്ള വിഷയമാണ്. നബി (സ) യുടെ കാലത്ത് സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്.
അബൂ ഹുദൈഫ (റ) വിൻ്റെയും ഭാര്യ സഹ്ല (റ) യുടെയും സംരക്ഷണത്തിലായിരുന്നു സാലിം എന്ന കുട്ടി വളർന്നത്. എന്നാൽ മുതിർന്ന കുട്ടിയായപ്പോൾ സാലിം സഹ്‌ല (റ) യുടെ അരികിൽ പ്രവേശിക്കുന്നത് അബൂ ഹുദൈഫ (റ) വിന് ഇഷ്ടമായിരുന്നില്ല. അങ്ങനെ ഈ വിഷയം നബി (സ) യെ അറിയിച്ചപ്പോൾ , സഹ്ല (റ) യുടെ മുലപ്പാൽ എടുത്ത് അഞ്ചു തവണ സാലിമിന് നൽകാനും, അതുവഴി മുലകുടിബന്ധത്തിലെ മാതാവായി പരിഗണിക്കപ്പെടുന്നതിനാൽ അബൂ ഹുദൈഫയുടെ വിഷമവും മാറുമെന്ന് നബി (സ) നിർദേശിച്ചത് കാണാം. ഇമാം മുസ്‌ലിം ഉദ്ധരിക്കുന്നു:
جَاءَتْ سَهْلَةُ بِنْتُ سُهَيْلٍ إِلَى رَسُولِ اللَّهِ -صلى الله عليه وسلم- فَقَالَتْ يَا رَسُولَ اللَّهِ: وَاللَّهِ إِنِّى لأَرَى فِى وَجْهِ أَبِى حُذَيْفَةَ مِنْ دُخُولِ سَالِمٍ، فَقَالَ رَسُولُ اللَّهِ -صلى الله عليه وسلم- « أَرْضِعِيهِ »، فَقَالَتْ إِنَّهُ ذُو لِحْيَةٍ. فَقَالَ « أَرْضِعِيهِ يَذْهَبْ مَا فِى وَجْهِ أَبِى حُذَيْفَةَ ». فَقَالَتْ وَاللَّهِ مَا عَرَفْتُهُ فِى وَجْهِ أَبِى حُذَيْفَةَ.
ഒരിക്കെ സഹ്ല ബിൻത് സുഹൈൽ (റ) നബി (സ) യുടെ അരികിൽ വന്നുകൊണ്ട് ഇപ്രകാരം പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ, സാലിം എൻ്റെ അരികിലേക്ക് വരുന്നതിൽ അബൂ ഹുദൈഫയുടെ മുഖത്ത് ഒരു അനിഷ്ടം ഞാൻ കാണുന്നുണ്ട്. അപ്പോൾ നബി (സ) പറഞ്ഞു: നീയവന് മുലപ്പാൽ നൽകുക. അപ്പോൾ അവർ പറഞ്ഞു: അവന് താടി വരേ വന്നിരിക്കുന്നു. അപ്പോൾ നബി (സ) പറഞ്ഞു: നീ അവന് മുലപ്പാൽ നൽകുക. അബൂ ഹുദൈഫയുടെ മുഖത്തുള്ള അനിഷ്ടം ഇല്ലാതാകുന്നതാണ്". - [സ്വഹീഹ് മുസ്‌ലിം: 1453].
അവർ ഒരു പാത്രത്തിൽ മുലപ്പാൽ എടുത്ത് അത് സാലിമിന് കൊടുത്തുവിടുകയായിരുന്നു ചെയ്തിരുന്നത് എന്ന് മറ്റു റിപ്പോർട്ടുകളിൽ കാണാം. ഇമാം ഇബ്നു സഅദ് തൻ്റെ ത്വബഖാത്തിൽ ഉദ്ധരിക്കുന്നു:
«أخبرنا محمد بن عمر حدثنا محمد بن عبد الله بن أخي الزهري عن أبيه قال: كانت سهلة تحلب في مسعط أو إناءٍ قدر رضعة، فيشربه سالمٌ في كل يومٍ حتى مضت خمسة أيام. فكان بعد ذلك يدخل عليها وهي حاسِرٌ رأسها، رُخصة من رسول اللّه لسهلة بنت سهيل».
"സഹ്ല ഒരു മുസ്അത്വിലോ (പാലിനായുള്ള പ്രത്യേക പാത്രം), മറ്റൊരു പാത്രത്തിലോ ഒരു തവണ കുടിച്ചതായി പരിഗണിക്കാവുന്നത്ര പാലെടുക്കുകയും, അത് ഓരോ ദിവസവും സാലിം കുടിക്കുകയും അങ്ങനെ അഞ്ചു ദിവസം അപ്രകാരം ചെയ്യുകയുമാണ് ചെയ്തത്. അതിനു ശേഷം അവർ തല മറക്കാതെ ഇരിക്കുമ്പോൾ തന്നെ സാലിം അവരുടെ അരികിലേക്ക് പ്രവേശിക്കാറുണ്ടായിരുന്നു. സഹ്ല ബിൻത് സുഹൈൽ (റ) ക്ക് നബി (സ) നൽകിയ ഒരിളവായിരുന്നു അത്". - [ത്വബഖാത്ത് ഇബ്‌നു സഅദ്: 8/271].
മുതിർന്നയാളായ സാലിമിന് മുലപ്പാൽ കൊടുക്കുകയോ എന്ന് അവർ ചോദിക്കുകയും, അവൻ വലിയ ആളായിട്ടുണ്ട് എന്നത് എനിക്ക് അറിഞ്ഞുകൊണ്ടു തന്നെയാണ് മുലപ്പാൽ നൽകാൻ പറഞ്ഞത് എന്ന് നബി (സ) മറുപടി നൽകിയതായി ഹദീസുകളിൽ കാണാം.
പലരും ഈ ഹദീസിനെ കൃത്യമായി മനസ്സിലാക്കാതെ വിമർശിക്കാറുണ്ട്. ഇവിടെ സഹ്ല (റ) നേരിട്ട് മുലയൂട്ടുകയല്ല മറിച്ച് പാൽ ഒരു പാത്രത്തിലേക്ക് എടുത്ത് കൊടുത്തുവിടുകയാണ് ഉണ്ടായത് എന്നത് ഇമാം ഇബ്നു സഅദ് ഉദ്ദരിച്ച റിപ്പോർട്ടിൽ കണ്ടുവല്ലോ. മാത്രമല്ല അവർ അതുവരെ മകനെപ്പോലെ വളർത്തിയ സാലിമിനെ പിരിയുക എന്നത് ഇരുവർക്കും പ്രയാസമുള്ള കാര്യം തന്നെയായിരുന്നു. എന്നാൽ സാലിമുമായി രക്തബന്ധമോ മുലകുടി ബന്ധമോ ഇല്ലാത്തതിനാൽ സാലിമിനെ അരികിൽ പ്രവേശിപ്പിക്കുന്നതിൽ അവർക്ക് അനിഷ്ടവും ഉണ്ടായി. ഇവിടെയാണ് ഇത്തരം സാഹചര്യത്തിൽ ഒരിളവെന്ന പോലെ അവന് മുലപ്പാൽ നൽകാൻ നബി (സ) കല്പിച്ചത്. തുടർന്ന് അതിന് ശേഷം സാലിം അവരുടെ മുലകുടി ബന്ധത്തിലുള്ള മകനായി പരിഗണിക്കപ്പെട്ടു പോരുകയും ചെയ്തു.
ഈ സംഭവം സഹ്ല (റ) ക്ക് മാത്രമുള്ള ഇളവാണെന്ന് പറഞ്ഞവരും, അതല്ല അവരുടെ അതേ അവസ്ഥയുള്ള, തങ്ങളുടെ കുഞ്ഞിനെപ്പോലെ അനാഥയെ വളർത്തുകയും എന്നാൽ മുതിർന്ന കുട്ടിയായ ശേഷം ഇനിയെങ്ങനെ ഇടപഴകും എന്ന് വിഷമിക്കുകയും ചെയ്യുന്ന എല്ലാവർക്കും ഈ ഇളവ് ബാധകമാണ് എന്ന് പറഞ്ഞവരും ഉലമാക്കളിലുണ്ട്. ഈ അവസ്ഥയുള്ള എല്ലാവർക്കും ഈ ഇളവ് ബാധകമാണ് എന്നതാണ് ശരിയായ അഭിപ്രായം. ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യ (റ) യുടെയും അഭിപ്രായം ഇതാണ്. കാരണം ചില പ്രത്യേക സാഹചര്യങ്ങളിലെ ആവശ്യം പരിഗണിച്ചുകൊണ്ട് ചില കാര്യങ്ങൾ അനുവദിക്കപ്പെടുക എന്നത് സ്വാഭാവികമാണല്ലോ. - [مجموع الفتاوى: 60/34 നോക്കുക].
ഏതായാലും ഈ വിഷയം മനസ്സിലാക്കിയ സ്ഥിതിക്ക് കുഞ്ഞുങ്ങളെ ഏറ്റെടുത്ത് വളർത്തുന്നവർ , രണ്ട് വയസിന് താഴെയുള്ള കുട്ടികളാണ് എങ്കിൽ അവർക്ക് മുലയൂട്ടി മുലകുടി ബന്ധം സ്ഥാപിക്കണം. പിന്നീട് കുഞ്ഞുങ്ങൾ വലുതാകുമ്പോൾ ഇടപഴകാൻ തനിക്കോ തൻ്റെ മക്കൾക്കോ ഭർത്താവിനോ പ്രയാസമുണ്ടാകാതിരിക്കാനാണത്. ഇനി രണ്ട് വയസ് കഴിഞ്ഞവരാണ് എങ്കിൽ അവർക്ക് മുതിർന്ന കുട്ടികളാകുന്നതിന് മുൻപ് തന്നെ മുലപ്പാൽ എടുത്ത് നൽകുക. ഇനി മുതിർന്ന കുട്ടികൾ ആയ ശേഷമാണ് സഹ്ല (റ) യെപ്പോലെ താൻ വളർത്തിയ കുഞ്ഞിൻ്റെ വിഷയത്തിൽ ഈ കാര്യം ഒരാൾ അറിയുന്നത് എങ്കിൽ, അവർക്കും സാലിമിൻ്റെ വിഷയത്തിൽ നബി (സ) കല്പിച്ചത് പോലെ ചെയ്യാവുന്നതാണ്. ഈ വിഷയത്തിൽ അഭിപ്രായഭിന്നത ഉണ്ടെങ്കിലും ഇതാണ് ശരിയായ അഭിപ്രായമായി മനസ്സിലാക്കാൻ സാധിക്കുന്നത് എന്ന് സൂചിപ്പിച്ചുവല്ലോ. അല്ലാഹുവാണ് കൂടുതൽ അറിയുന്നവൻ.
ഭോപ്പാലിലെ രാജാവും ഇന്ത്യയിലെ അറിയപ്പെട്ട സലഫീ പണ്ഡിതരിൽ ഒരാളുമായിരുന്ന ഇമാം സിദ്ധീഖ് ഹസൻ ഖാൻ (റ) ഈ വിഷയത്തിൽ പ്രമാണങ്ങളെ സംയോജിപ്പിച്ചുകൊണ്ടു ഇപ്രകാരം പറയുന്നത് കാണാം:
الأحاديث الواردة بأنه لا رضاع إلا في الحولين وقبل الفطام فمع كونها فيها مقال لا معارضة بينها وبين رضاع سالم، لأنها عامة وهذا خاص والخاص مقدم على العام، ولكنه يختص بمن عرض له من الحاجة إلى إرضاع الكبير ماعرض لأبي حذيفة وزوجته سهلة، فإن سالما لما كان لهما كالابن وكان في البيت الذي هما فيه وفي الاحتجاب مشقة عليهما رخص صلى الله عليه وسلم في الرضاع على تلك الصفة، فيكون رخصة لمن كان كذلك وهذا لا محيص عنه.
എന്നാൽ മുലകുടി ബന്ധത്തിൽ തൻ്റേയും ഭാര്യയുടെയും കുട്ടി ആണെങ്കിലും, ഇനി ഭാര്യയുടെ കുട്ടി ആണെങ്കിലും രണ്ടും തനിക്ക് മഹ്‌റം തന്നെ. എന്നാൽ മുലകുടി ബന്ധത്തിലെ തൻ്റെ കുട്ടിയാകുമ്പോൾ ഉള്ള വ്യത്യാസം, തൻ്റെ സഹോദരങ്ങൾക്കും അതുപോലെ തനിക്ക് മറ്റു ഭാര്യമാരിലുള്ള കുട്ടികൾക്കും ഒക്കെ ആ ബന്ധം ബാധകമാകും. സാന്ദർഭികമായി സൂചിപ്പിച്ചു എന്ന് മാത്രം. ഏതായാലും മുലകുടി ബന്ധങ്ങൾ കൃത്യമായി രേഖപ്പെടുത്തുകയും അത് കുടുംബത്തിൽ പരസ്യമായി എല്ലാവർക്കും അറിയുന്ന രൂപത്തിൽ മറ്റുള്ളവരെ അറിയിക്കുകയും ചെയ്യൽ അനിവാര്യമാണ്. കാരണം പിൻകാലത്ത് അതറിയാതെ പോകാനും നിഷിദ്ധമായ ബന്ധങ്ങൾക്ക് കാരണമാകാനും ഇടയുണ്ട്. അല്ലാഹു നമുക്ക് അറിവ് വർദ്ധിപ്പിച്ച് തരുകയും അല്ലാഹുവിൻ്റെ വിധിവിലക്കുകൾ പാലിക്കുന്ന സച്ചരിതരിൽ ഉൾപ്പെടുത്തുകയും ചെയ്യട്ടെ.
ഈ വിഷയം പ്രതിപാദിച്ച് ഫിഖ്‌ഹുസ്സുന്ന യൂട്യൂബ് ചാനലിൽ പബ്ലിഷ് ചെയ്ത വീഡിയോ : https://youtu.be/BDAnDyKazz0
Thursday, November 26, 2020
Tuesday, November 24, 2020
Sunday, November 22, 2020
മഗ്‌രിബ് നമസ്കാരത്തിന് മുൻപ് സുന്നത്ത് നമസ്കാരം ഉണ്ടോ ?.
ചോദ്യം : മഗ്‌രിബ് നമസ്കാരത്തിന് മുൻപ് സുന്നത്ത് നമസ്കാരം ഉണ്ടോ ?.
www.fiqhussunna.com
ഉത്തരം:
الحمد لله والصلاة والسلام على رسول
الله وعلى آله وصحبه ومن والاه ، وبعد؛
റവാത്തിബ് സുന്നത്തുകളിൽ പെട്ടതല്ലെങ്കിലും മഗ്‌രിബ് ബാങ്ക് വിളിച്ച ശേഷം മഗ്‌രിബ് നമസ്‌കാരം നിർവഹിക്കുന്നതിന് തൊട്ട് മുൻപായി രണ്ട് റകഅത്ത് സുന്നത്ത് നമസ്കാരം നിർവഹിക്കുക എന്നത് ഹദീസുകളിൽ വളരെ പ്രബലമായി സ്ഥിരപ്പെട്ട ഒരു സുന്നത്താണ്.
عن عبدِ اللهِ بنِ
مُغفَّلٍ رَضِيَ اللهُ عَنْه، أنَّ النبيَّ صلَّى اللهُ عليه وسلَّم قال:
((صَلُّوا قبلَ صَلاةِ المغربِ، قال في الثالثة: لِمَن شاء؛ كراهية أن يتَّخذها
الناسُ سُنَّةً))
അബ്ദുല്ലാഹ് ബ്ൻ മുഗഫൽ (റ) നിവേദനം: നബി (സ) ഇപ്രകാരം പറഞ്ഞു: "നിങ്ങൾ മഗ്‌രിബ് നമസ്കാരത്തിന് മുൻപ് (സുന്നത്ത്) നമസ്കരിക്കുക". അങ്ങനെ അദ്ദേഹം അത് ആവർത്തിച്ച് പറഞ്ഞ ശേഷം മൂന്നാമത്തെ പ്രാവശ്യം ഇപ്രകാരം കൂട്ടിച്ചേർത്തു: "ഉദ്ദേശിക്കുന്നവർ ചെയ്തുകൊള്ളട്ടെ". ആളുകൾ അതൊരു നിർബന്ധബുദ്ധിയാ ചെയ്യേണ്ട കാര്യമായി കണക്കാക്കരുതേ എന്ന് കരുതിയാണ് അദ്ദേഹം അപ്രകാരം പറഞ്ഞത്. - [സ്വഹീഹുൽ ബുഖാരി: 1183].
ഈ ഹദീസിൽ നിന്നും മഗ്‌രിബ് നമസ്കാരത്തിന് മുൻപ് രണ്ട് റക്അത്ത് സുന്നത്ത് നമസ്കരിക്കുക എന്നത് അങ്ങേയറ്റം പ്രാധാന്യമുള്ള കാര്യമാണ് എന്ന് മനസ്സിലാക്കാം. അതുകൊണ്ടാണല്ലോ അല്ലാഹുവിൻ്റെ റസൂൽ (സ) അത് ആവർത്തിച്ചത്. എന്നാൽ ആളുകൾ അതൊരു നിർബന്ധമായ കാര്യമായി കാണാതിരിക്കാൻ മൂന്നാമത്തെ തവണ ഉദ്ദേശിക്കുന്നവർ ചെയ്തുകൊള്ളട്ടെ എന്ന് പറഞ്ഞുവെന്നു മാത്രം. ഈ കാര്യം ഇമാം ഇബ്നു ഹജർ (റ) ഈ ഹദീസിൻ്റെ വിശദീകരണത്തിൽ പ്രതിപാദിച്ചിട്ടുമുണ്ട്. (ഫത്ഹുൽ ബാരി 3/60 നോക്കുക).
മാത്രമല്ല മഗ്‌രിബ് ബാങ്ക് വിളിച്ചാൽ പള്ളിയിലുള്ള സ്വഹാബാക്കൾ നബി (സ) നമസ്‌കാരത്തിനായി എത്തുന്നതിന് മുൻപ് പള്ളികളിലെ തൂണുകൾക്ക് പിന്നിലേക്ക് മാറിനിന്ന് രണ്ട് റകഅത്ത് സുന്നത്ത് നമസ്‌കരിക്കാൻ തിടുക്കം കൂട്ടാറുണ്ടായിരുന്നു എന്ന് ഹദീസുകളിൽ കാണാം:
عن أنسٍ رَضِيَ اللهُ عَنْه، قال: ((كان المؤذِّنُ إذا أذَّنَ قام ناسٌ من أصحابِ النبيِّ صلَّى اللهُ عليه وسلَّم يَبتدرونَ السَّواري حتى يخرُجَ النبيُّ صلَّى اللهُ عليه وسلَّم وهم كذلك، يُصلُّونَ ركعتينِ قبلَ المغربِ، لم يكُن بين الأذانِ والإقامةِ شيءٌ))
അനസ് ബ്ൻ മാലിക് (റ) പറയുന്നു: "മുഅദ്ദിൻ ബാങ്ക് വിളിച്ച് കഴിഞ്ഞാൽ നബി (സ) യുടെ സ്വഹാബാക്കൾ പള്ളികളിലെ തൂണുകൾക്കരികിലേക്ക് നബി (സ) വരുന്നതിന് മുൻപായി ധൃതിപ്പെട്ട് പോകുമായിരുന്നു. അങ്ങനെ അവർ മഗ്‌രിബിന് മുൻപായി രണ്ട് റക്അത്ത് നമസ്‌കരിക്കും. ബാങ്കിനും ഇഖാമത്തിനും ഇടയിൽ അധികം സമയമുണ്ടായിരുന്നില്ല" - [സ്വഹീഹുൽ ബുഖാരി: 625].
ഇവിടെ തൂണുകൾക്കരികിലേക്ക് പോകും എന്ന് പറഞ്ഞത്, നമസ്കരിക്കുമ്പോൾ തൂണിനെ മുന്നിൽ മറയാക്കി നമസ്കരിക്കാൻ വേണ്ടിയാണ്. ഇന്നത്തെ കാലത്ത് പള്ളിയിൽ മുന്നിലൂടെ ആളുകൾ നടക്കാൻ ഇടയുള്ള സ്ഥലത്ത് നിന്ന് മുന്നിൽ മറയില്ലാതെ നമസ്കരിക്കുന്നവർക്ക് സ്വഹാബാക്കളുടെ ഈ പ്രവർത്തിയിൽ വലിയ പാഠമുണ്ട്.
ഏതായാലും ഈ ഹദീസിൽ നിന്നും മഗ്‌രിബിന് മുൻപ് രണ്ട് റക്അത്ത് നമസ്‌കരിക്കാൻ സ്വഹാബാക്കൾ ഉത്സാഹം കാണിച്ചിരുന്നതായി മനസ്സിലാക്കാം. എത്രത്തോളമെന്നാൽ ഒരുപാട് പേർ സുന്നത്ത് നമസ്കരിക്കുന്നത് കണ്ട് ആ സമയത്ത് പള്ളിയിലേക്ക് കടന്നുവരുന്ന അപരിചിതർ ജമാഅത്ത് നമസ്‌കാരം കഴിഞ്ഞുപോയോ എന്ന് പോലും ചിന്തിക്കാറുണ്ടായിരുന്നു എന്ന് ഹദീസിൽ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. അനസ് (റ)വിൽ നിന്നും നാം മുകളിൽ ഉദ്ദരിച്ച ഹദീസിൻ്റെ ഇമാം മുസ്‌ലിം ഉദ്ദരിച്ച റിപ്പോർട്ടിൽ ഇപ്രകാരം കാണാം:
عن أنسِ بنِ مالكٍ رَضِيَ اللهُ عَنْه، قال: ((كنَّا بالمدينة، فإذا أذَّنَ المؤذِّنُ لصلاةِ المغربِ ابتدروا السواري فيَركعون ركعتينِ ركعتينِ، حتى إنَّ الرجُلَ الغريبَ ليدخُلُ المسجدَ فيَحسَبُ أنَّ الصلاةَ قد صُلِّيتْ؛ من كثرةِ مَن يُصلِّيهما))
അനസ് ബ്ൻ മാലിക് (റ) പറയുന്നു: "ഞങ്ങൾ മദീനയിൽ, മഗ്‌രിബ് നമസ്കാരത്തിനായി മുഅദ്ദിൻ ബാങ്ക് വിളിച്ച് കഴിഞ്ഞാൽ പെട്ടെന്ന് തൂണുകൾക്കരികിലേക്ക് പോയി രണ്ട് റക്അത്ത് നമസ്‌കരിക്കുമായിരുന്നു. എത്രത്തോളമെന്നാൽ അപരിചിതനായ ഒരാൾ ആ സമയത്ത് പള്ളിയിലേക്ക് പ്രവേശിച്ചാൽ ജമാഅത്ത് നമസ്‌കാരം കഴിഞ്ഞോ എന്ന് പോലും കരുതിപ്പോകുമായിരുന്നു. ആ രണ്ട് റക്അത്ത് സുന്നത്ത് നമസ്കരിക്കുന്നവരുടെ ആധിക്യം കാരണത്താൽ" - [സ്വഹീഹ് മുസ്‌ലിം: 837].
മാത്രമല്ല എല്ലാ ബാങ്കിനും ഇഖാമത്തിനും ഇടക്ക് രണ്ട് റകഅത്ത് നമസ്‌കാരം നിർവഹിക്കുകയെന്നുള്ളത് പൊതുവേ സുന്നത്തായ കാര്യമാണ്:
عن عبدِ اللهِ بنِ مُغفَّلٍ رَضِيَ اللهُ عَنْه، أنَّ النبيَّ صلَّى اللهُ عليه وسلَّم قال: ((بين كلِّ أذانينِ صلاةٌ)).
അബ്ദുല്ലാഹ് ബ്ൻ മുഗഫ്ഫ്ൽ (റ) നിവേദനം: നബി (സ) പറഞ്ഞു: "ഓരോ ബാങ്കിനും ഇഖാമത്തിനും ഇടയിൽ ഒരു നമസ്‌കാരമുണ്ട്" - [സ്വഹീഹുൽ ബുഖാരി: 627 , സ്വഹീഹ് മുസ്‌ലിം: 837].
അതുകൊണ്ടു മഗ്‌രിബ് നമസ്കാരത്തിന് ബാങ്ക് വിളിച്ചാൽ ഇഖാമത്തിന് മുൻപ് രണ്ട് റകഅത്ത് സുന്നത്ത് നമസ്‌കരിക്കുന്നത് പ്രത്യേകം പഠിപ്പിക്കപ്പെട്ടിട്ടുണ്ട് എന്നും, പൊതുവേ എല്ലാ ബാങ്കിനും ഇഖാമത്തിനും ഇടക്ക് സുന്നത്ത് നമസ്കാരം നിർവഹിക്കുക എന്നത് സുന്നത്താണ് എന്നും നമുക്ക് മനസ്സിലാക്കാം.
അല്ലാഹു അനുഗ്രഹിക്കട്ടെ..
By. അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ
Saturday, November 21, 2020
Thursday, November 19, 2020
ഇസ്തിഖാറത്ത് നമസ്കാരത്തിൻ്റെ രൂപം - ശൈഖ് ഇബ്ന്‍ ബാസ് (റഹിമഹുല്ല).
ചോദ്യം: ഇസ്തിഖാറത്തിന്‍റെ രൂപം എപ്രകാരമാണ് ?. അതില്‍ എന്താണ് പ്രാര്‍ഥിക്കേണ്ടത് ?. ഇസ്തിഖാറത്തിന്‍റെ പ്രാര്‍ത്ഥന നമസ്കാരത്തിലാണോ, അതല്ല നമസ്കാര ശേഷമാണോ പ്രാര്‍ഥിക്കേണ്ടത് ?.
ഉത്തരം: രണ്ടു റകഅത്ത് നമസ്കരിക്കുകയും അതിനു ശേഷം പ്രവാചകന്‍(ﷺ) പഠിപ്പിച്ച പ്രാര്‍ത്ഥന പ്രാര്‍ഥിച്ചുകൊണ്ട് ഇസ്തിഖാറ നടത്തുകയും ചെയ്യുക എന്നതാണ് ഇസ്തിഖാറ നമസ്കാരത്തിന്‍റെ രൂപം. സലാം വീട്ടിയത്തിനു ശേഷം തന്‍റെ ഇരു കൈകളും ഉയര്‍ത്തി ഇപ്രകാരം പ്രാര്‍ഥിക്കണം:
അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി.എൻ
1- മുസ്‌ലിം സമൂഹം ആക്രമിക്കപ്പെടുമ്പോള്‍ നാം അറിയാതെ മറന്നു പോയ ഒരു സുന്നത്ത്..... നാസിലത്തിന്റെ ഖുനൂത്ത് !.
2- നാസിലത്തിന്റെ ഖുനൂത്ത് നിർവഹിക്കേണ്ടതെങ്ങനെ ?!. - ലിജ്നതുദ്ദാഇമ.
3- നമസ്കാരത്തിൽ അറബിയല്ലാത്ത ഭാഷകളിൽ പ്രാർഥിക്കാമോ ? - സ്വാലിഹ് അൽ ഫൗസാൻ (ഹഫിദഹുല്ല).
4- നമസ്കാരശേഷമുള്ള കൂട്ട്പ്രാര്‍ത്ഥനയുടെ വിധിയെന്ത് ? - ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍ (ഹഫിദഹുല്ല).