Thursday, October 24, 2013

അഖീദാ പഠനത്തിന്‍റെ പ്രാധാന്യം - ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍ (ഹഫിദഹുല്ലാഹ്)



الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛

വിവര്‍ത്തനം :

ശൈഖ് സ്വാലിഹ് അൽ ഫൗസാൻ പറയുന്നു:  ' ഒരു വ്യക്തി നിര്‍ബന്ധമായും (മതകാര്യങ്ങള്‍) പഠിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും അഖീദ (വിശ്വാസപരമായ) കാര്യങ്ങള്‍. എങ്കിലാണ്  എന്താണ് തൗഹീദ്, എന്താണ് ശിര്‍ക്ക്, തൗഹീദിന്‍റെ ഇനങ്ങള്‍ എന്തെല്ലാം എന്നൊക്കെ മനസ്സിലാക്കാനും,  ശിര്‍ക്കിന്‍റെ ഇനങ്ങളെക്കുറിച്ച് പഠിച്ച്, അതുവഴി അതില്‍ നിന്നെല്ലാം വിട്ടു നില്‍ക്കാനും സാധിക്കുക. കാര്യം അത്ര നിസാരമല്ല. അഖീദ പഠിക്കുക എന്നത് ഒരിക്കലും ഒഴിച്ചുകൂടാന്‍ പറ്റാത്ത അത്യധികം അനിവാര്യമായ കാര്യമാണ്. എല്ലാ മുസ്ലിമീങ്ങളുടെയും ബാധ്യതയാണത്. സാധാരണ ആളുകളാവട്ടെ, മതവിദ്യാര്‍ഥികളാവട്ടെ  അവരെല്ലാം അഖീദ നിര്‍ബന്ധമായും പഠിക്കേണ്ടതുണ്ട്.

മതവിദ്യാര്‍ഥികളാണെങ്കില്‍ അഖീദ വിഷയങ്ങള്‍ ആഴത്തില്‍ പഠിക്കേണ്ടതുണ്ട്. എന്നാല്‍ സാധാരണക്കാര്‍ അത്ര ആഴത്തിലല്ലാതെയെങ്കിലും  അവരും പഠിക്കണം. അവര്‍ അഖീദാപരമായ ലഘുവായ രചനങ്ങളെങ്കിലും വായിക്കുകയും മനപ്പാഠമാക്കുകയും ചെയ്യട്ടെ, എന്താണ്  തൗഹീദിന്‍റെ നിര്‍വചനം, എന്താണ് തൗഹീദിന്‍റെ ഇനങ്ങള്‍ എന്നെല്ലാം അറിയുകയും, എന്തെല്ലാമാണ് ശിര്‍ക്കിന്‍റെ ഇനങ്ങള്‍, എന്താണ് നിഫാഖ് (കാപട്യം), കാപട്യത്തിന്‍റെ ഇനങ്ങള്‍ ഏവ എന്നെല്ലാം മനസ്സിലാക്കുകയും അതില്‍ നിന്നും വിട്ടുനില്‍ക്കുകയും ചെയ്യട്ടെ. ഇത്തരം അത്യധികം അപകടകരമായ വിഷയങ്ങള്‍ ഒരിക്കലും തന്നെ ഒരാള്‍ക്കും അറിയാതിരിക്കാന്‍ പാടില്ല. അതുകൊണ്ടാണ് "التوحيد أولا يا دعاة الإسلام ", "ഇസ്ലാമിന്‍റെ പ്രബോധകരേ,  തൗഹീദാണ് ഒന്നാമത്"  എന്ന നമ്മുടെ പ്രമേയം നിങ്ങള്‍ കേട്ടത്. തൗഹീദിന്‍റെ പ്രാധാന്യത്തെയും, അത് പഠിക്കുന്നതിലുള്ള അതിയായ താല്പര്യത്തെയും, അതിലേക്കുള്ള പ്രബോധനത്തെയും  വിളിച്ചോതുന്നതാണ് ആ പ്രമേയം. അതുകൊണ്ട് ആളുകളുടെ വിശ്വാസം ശരിയാവാന്‍ വേണ്ടി അവര്‍ക്ക് അത് വിശദീകരിച്ചു നല്‍കുക. അധികമാളുകളും ശിര്‍ക്കില്‍ എത്തിച്ചേരുന്നത് അറിവില്ലായ്മയും, തൗഹീദ് പഠിക്കുന്നതിലുള്ള അവരുടെ അലംഭാവം കാരണത്താലും, പ്രബോധകന്മാര്‍ തങ്ങളുടെ കര്‍ത്തവ്യം നിര്‍വഹിക്കാത്തതിനാലുമാണ് ' . -
----------------------------------------------------------------------------------------------------------------------


അനുബന്ധ ലേഖനങ്ങള്‍:

1- ഇല്മിന്‍റെ പ്രാധാന്യവും, ത്വാലിബുല്‍ ഇല്മ് അറിയേണ്ടതും !.

2- ദഅവത്ത് പ്രാധാന്യവും, ചില തെറ്റായ ധാരണകളും - ശൈഖ് ഇബ്ന്‍ ബാസ് നല്‍കുന്ന ഉപദേശം

3- മതപഠനത്തോടുള്ള നമ്മുടെ തെറ്റായ സമീപനം ...

4- അന്ന് തങ്ങളുടെ വിശ്വാസ ചൈതന്യത്തിന്റെ പേരില്‍ അപരിചിതരായിത്തീരുന്നവര്‍ക്ക് മംഗളം

5- "ബാപ്പക്ക് സ്വര്‍ഗത്തില്‍ ഒരു കിരീടം വാങ്ങിക്കൊടുക്കണം" - എന്റെ അന്തനായ കൂട്ടുകാരന്‍ റാഷിദ്

Saturday, October 12, 2013

ശക്തമായ കാറ്റ് ഉണ്ടാകുമ്പോള്‍ എന്ത് പ്രാര്‍ഥിക്കണം ?!


 الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛

അല്ലാഹുവിന്‍റെ മഹത്തായ ദ്രിഷ്ടാന്തങ്ങളില്‍ പെട്ടതാണ് കാറ്റ്.. മനുഷ്യര്‍ക്ക് ഒരു താക്കീത് എന്ന നിലയിലോ , ദ്രിഷ്ടാന്തം എന്ന  നിലയിലോ, ശിക്ഷ എന്ന നിലയിലോ കാറ്റ് അടിച്ചു വീശാം .

الريح من روح الله تأتي بالرحمة وتأتي بالعذاب

"  കാറ്റ് അല്ലാഹുവിന്‍റെ കാരുണ്യത്തില്‍പെട്ടതാണ്. അത് കാരുണ്യമായും ശിക്ഷയായും ഇറങ്ങും " . - [അബൂ ദാവൂദ്].

 മനുഷ്യന്‍റെ നിസ്സഹായതയും ലോക രക്ഷിതാവിന്‍റെ സര്‍വാധിപത്യവും ആണ് അത് സൂചിപ്പിക്കുന്നത്.. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ പാപ മോചനം ചോദിച്ച് അല്ലാഹുവിങ്കലേക്ക്‌ ഖേദിച്ച് മടങ്ങുകയും, അല്ലാഹുവിന്‍റെ ശിക്ഷയെ ഭയപ്പെടുകയും, അവന്‍റെ കാരുണ്യത്തില്‍ പ്രതീക്ഷ അര്‍പ്പിക്കുകയുമാണ് ഒരു വിശ്വാസി ചെയ്യേണ്ടത്. കൂടാതെ ധാരാളമായി ഇസ്തിഗ്ഫാര്‍ ചെയ്യുകയും, ദാനധര്‍മ്മങ്ങള്‍ ചയ്യുകയും , അല്ലാഹുവിങ്കലേക്ക്‌ ഖേദിച്ച് മടങ്ങി ദിക്റിലും ദുആഇലും മുഴുകുകയും ചെയ്യുക എന്നും പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട് ...

ശക്തമായ ഇടിമിന്നല്‍ , ശക്തമായ മഴ, കാറ്റ് , ഭൂകമ്പം തുടങ്ങിയ പ്രകൃതിക്ഷോഭങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രാര്‍ത്ഥനകളില്‍ മുഴുകുക . ആയിശ (رضي الله عنها) നിവേദനം ചെയ്യുന്ന ഒരു ഹദീസില്‍ ഇപ്രകാരം കാണാം. ശക്തമായ കാറ്റ് വീശുമ്പോള്‍ പ്രവാചകന്‍
(ﷺ) ഇപ്രകാരം പ്രാര്‍ഥിക്കാറുണ്ടായിരുന്നു :

 " اللهم إني أسألك خيرها وخير ما فيها وخير ما أرسلت به ، وأعوذ بك من شرها وشر ما فيها وشر ما أرسلت به " - رواه مسلم

"  അല്ലാഹുവേ ഞാന്‍ നിന്നോട് അതിന്‍റെ നന്മയും, അതിലടങ്ങിയിട്ടുള്ള നന്മയും, അത് എന്തിനാണോ നിയോഗിക്കപ്പെട്ടിട്ടുള്ളത് അതിന്‍റെ നന്മയും ചോദിക്കുന്നു ,,,, അല്ലാഹുവേ അതിന്‍റെ തിന്മയില്‍ നിന്നും, അതില്‍ അടങ്ങിയിട്ടുള്ള തിന്മയില്‍ നിന്നും, അത് എന്തൊരു കാര്യത്തിനാണോ നിയോഗിക്കപ്പെട്ടിട്ടുള്ളത് അതിന്‍റെ തിന്മയില്‍ നിന്നും നിന്നില്‍ ശരണം തേടുന്നു "    - [റവാഹു മുസ്ലിം].


നമസ്കാരം അനുവദനീയമായ സമയം ആണ് എങ്കില്‍, നമസ്കാരത്തില്‍ മുഴുകുക, അല്ല  എങ്കില്‍ വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുക എന്നും പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട് .. അല്ലാഹുവിന്റെ ശിക്ഷ ഇറങ്ങുന്ന സമയത്ത് അല്ലാഹുവിന്‍റെ അധ്യാപനങ്ങളെ കുറിച്ച്  അശ്രദ്ധക്കാരായ ആളുകളില്‍ പെട്ട് പോകാതിരിക്കാനും അവന് ഇഷ്ടമുള്ള കര്‍മ്മങ്ങളില്‍ വ്യാപൃതരാവാനും   വേണ്ടിയാണ് അവര്‍ അപ്രകാരം പറഞ്ഞിട്ടുള്ളത്.. 

ഇത്തരം സന്ദര്‍ഭങ്ങളില്‍ ഏറ്റവും കൂടുതല്‍ ഒരു വിശ്വാസി ചെയ്യേണ്ടത് പാപമോചനത്തെ ചോദിക്കുകയും, തിന്മകളില്‍ നിന്നും ഖേദിച്ച് മടങ്ങുകയുമാണ്, സൂര്യ ഭ്രമണം ഉണ്ടാകുന്ന സമയത്തെ കുറിച്ച് പ്രവാചകന്‍
(ﷺ) പറഞ്ഞ ഒരു ഹദീസില്‍ ഇപ്രകാരം കാണാം :
فإذا رأيتم ذلك فافزعوا إلى ذكر الله ودعائه واستغفاره
" "  നിങ്ങള്‍ അത് വീക്ഷിച്ചാല്‍ അല്ലാഹുവിനെ കുറിച്ചുള്ള ദിക്റിലേക്കും, ദുആഇലേക്കും, ഇസ്തിഗ്ഫാറിലേക്കും ധൃതി കൂട്ടുക " - [ബുഖാരി, മുസ്ലിം].

അല്ലാഹു പറയുന്നു:
وَمَا كَانَ اللَّهُ مُعَذِّبَهُمْ وَهُمْ يَسْتَغْفِرُونَ
"  അവര്‍ പാപമോചനം തേടിക്കൊണ്ടിരിക്കുമ്പോള്‍ അല്ലാഹു അവരെ ശിക്ഷിക്കുകയില്ല". [അന്‍ഫാല്‍- 33].


അതുപോലെ ദാനധര്‍മ്മങ്ങള്‍ വര്‍ദ്ധിപ്പിക്കുക, പ്രവാചകന്‍
(ﷺ) പറഞ്ഞു  :
الراحمون يرحمهم الرحمن ، ارحموا من في الأرض يرحمكم من في السماء - رواه الترمذي
" കാരുണ്യം കാണിക്കുന്നവരോട് പരമകാരുണ്യകനും കരുണ കാണിക്കും, ഭൂമിയിലുള്ളവരോട് നിങ്ങള്‍ കരുണ കാണിക്കുക ആകാശത്തുള്ളവന്‍ നിങ്ങളോട് കരുണ കാണിക്കും " - [തിര്‍മിദി]. ഈ ഹദീസ് ഉദ്ധരിച്ചുകൊണ്ട് ഷെയ്ഖ്‌ ഇബ്നു ബാസ് (റഹിമഹുല്ലാഹ്) പറയുന്നത് : അപകടങ്ങള്‍ വരുന്ന സന്ദര്‍ഭങ്ങളില്‍ ധാരാളമായി സദഖ ചെയ്യുക, പാവങ്ങളോട് കരുണ കാണിക്കുക എന്നതെല്ലാം അല്ലാഹുവിന്‍റെ  കാരുണ്യവും സംരക്ഷണവും ഇറങ്ങാന്‍ കാരണമായിത്തീരും എന്നതാണ് ...


അല്ലാഹുവിന്‍റെ ശിക്ഷയെക്കുറിച്ച് എങ്ങനെയാണ് ഒരു വിശ്വാസിക്ക് നിര്‍ഭയവാനായിരിക്കുവാന്‍ സാധിക്കുക. അല്ലാഹു പറയുന്നു:
أَمْ أَمِنْتُمْ أَنْ يُعِيدَكُمْ فِيهِ تَارَةً أُخْرَى فَيُرْسِلَ عَلَيْكُمْ قَاصِفًا مِنَ الرِّيحِ فَيُغْرِقَكُمْ بِمَا كَفَرْتُمْ ثُمَّ لَا تَجِدُوا لَكُمْ عَلَيْنَا بِهِ تَبِيعًا
"അതല്ലെങ്കില്‍ മറ്റൊരു പ്രാവശ്യം അവന്‍ നിങ്ങളെ അവിടേക്ക് തിരിച്ചുകൊണ്ടുപോകുകയും, എന്നിട്ട് നിങ്ങളുടെ നേര്‍ക്ക് അവന്‍ ഒരു തകര്‍പ്പന്‍ കാറ്റ് അയച്ചിട്ട് നിങ്ങള്‍ നന്ദികേട് കാണിച്ചതിന് നിങ്ങളെ അവന്‍ മുക്കിക്കളയുകയും, അനന്തരം ആ കാര്യത്തില്‍ നിങ്ങള്‍ക്കുവേണ്ടി നമുക്കെതിരില്‍ നടപെടിയെടുക്കാന്‍ യാതൊരാളെയും നിങ്ങള്‍ കണ്ടെത്താതിരിക്കുകയും ചെയ്യുന്നതിനെപ്പറ്റി നിങ്ങള്‍ നിര്‍ഭയരായിരിക്കുകയാണോ ?! ".  . [ഇസ്റാഅ്-69].

എന്നാല്‍ അല്ലാഹുവിന്‍റെ കാരുണ്യത്തെ കുറിച്ചും ,അതോടൊപ്പം അവന്‍റെ  വേദനാജനകമായ ശിക്ഷയെ കുറിച്ചും ഒരേ സന്ദര്‍ഭത്തില്‍ വിശുദ്ധ ഖുര്‍ആനില്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്.


نَبِّئْ عِبَادِي أَنِّي أَنَا الْغَفُورُ الرَّحِيمُ (49) وَ أَنَّ عَذَابِي هُوَ الْعَذَابُ الأَلِيمَ(50)
"(നബിയേ,) ഞാന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്‌ എന്ന് നീ എന്‍റെ ദാസന്മാരെ വിവരമറിയിക്കുക(49) എന്‍റെ ശിക്ഷ തന്നെയാണ് വേദനയേറിയ ശിക്ഷ എന്നും (വിവരമറിയിക്കുക). (50) [ ഹിജ്ര്‍-49,50]. 

എന്നാല്‍ അല്ലാഹുവിന്‍റെ വചനങ്ങളും, ദൃഷ്ടാന്തങ്ങളും എല്ലാം ലഭിച്ചാലും  അഹങ്കാരിയുടെയും, അവിശ്വാസിയുടെയും, കപടവിശ്വാസിയുടെയുമൊക്കെ  മനസ്സുകള്‍ അശ്രദ്ധമായിരിക്കും. അവരാണ് അല്ലാഹുവിന്‍റെ ശിക്ഷയെക്കുറിച്ച് നിര്‍ഭയരായിരിക്കുന്നവര്‍.


فَلَمَّا رَأَوْهُ عَارِضًا مُسْتَقْبِلَ أَوْدِيَتِهِمْ قَالُوا هَذَا عَارِضٌ مُمْطِرُنَا بَلْ هُوَ مَا اسْتَعْجَلْتُمْ بِهِ رِيحٌ فِيهَا عَذَابٌ أَلِيمٌ
""  അങ്ങനെ അതിനെ (ശിക്ഷയെ) തങ്ങളുടെ താഴ്വരകള്‍ക്കഭിമുഖമായിക്കൊണ്ട് വെളിപ്പെട്ട ഒരു മേഘമായി അവര്‍ കണ്ടപ്പോള്‍ അവര്‍ പറഞ്ഞു: ഇതാ നമുക്ക് മഴ നല്‍കുന്ന ഒരു മേഘം!. അല്ല നിങ്ങള്‍ എന്തൊന്നിന് ധൃതി കൂട്ടിയോ അത് തന്നെയാണിത്. അതെ വേദനയേറിയ ശിക്ഷ ഉള്‍ക്കോള്ളുന്ന ഒരു കാറ്റ്". [അഹ്ഖാഫ്- 24].

അതെ തെമ്മാടികളും, അവിശ്വാസികളുമെല്ലാം അല്ലാഹുവിന്‍റെ ശിക്ഷയെക്കുറിച്ച് അശ്രദ്ധരായിരിക്കും. അല്ലാഹുവിന്‍റെ ശിക്ഷയെക്കുറിച് ഓര്‍ക്കാന്‍, അവന്‍റെ ദ്രിഷ്ടാന്തങ്ങളില്‍ ചിന്തിക്കാന്‍ അവര്‍ക്കെവിടെയാണ് സമയം. 


وَمَا تُغْنِي الْآَيَاتُ وَالنُّذُرُ عَنْ قَوْمٍ لَا يُؤْمِنُونَ
" "  വിശ്വസിക്കാത്ത ജനങ്ങള്‍ക്ക് ദ്രിഷ്ടാന്തങ്ങളും താക്കീതുകളും എന്ത് ഫലം ചെയ്യാനാണ് ?! ". [യൂനുസ്: 101].

അല്ലാഹുവിന്‍റെ ദൃഷ്ടാന്തമായി വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന കാറ്റ് അടിച്ചുവീശുമ്പോള്‍ അതിനെ കേവലം കാലാവസ്ഥാ മാറ്റം മൂലമുണ്ടാകുന്ന ഒരു പ്രകൃതിക്ഷോഭം മാത്രമാക്കി ചിലര്‍ അവതരിപ്പിക്കുന്നത് കാണാം. എന്നാല്‍ അതുമായി ബന്ധപ്പെട്ട് വന്ന വിശുദ്ധ ഖുര്‍ആനിലെ വചനങ്ങളിലൂടെ കടന്നുപോകുമ്പോള്‍ സത്യവിശ്വാസികള്‍ക്ക് അതില്‍ തീര്‍ച്ചയായും ഒരുപാട് പഠിക്കാനുണ്ട്.

ഇത്തരം സന്ദര്‍ഭങ്ങള്‍ വരുമ്പോള്‍ ഒരിക്കലും തന്നെ കാറ്റിനെ പഴിക്കരുത്. മോശമായ കാര്യങ്ങള്‍ പറയരുത്. പ്രവാചകന്‍
(ﷺ) പറഞ്ഞു:

لا تسبوا الريح فإذا رأيتم ما تكرهون فقولوا اللهم إنا نسألك من خير هذه الريح وخير ما فيها وخير ما أُمرت به ونعوذ بك من شر هذه الريح وشر ما فيها وشر ما أمرت به
" നിങ്ങള്‍ കാറ്റിനെ പഴിക്കരുത്. നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത വല്ല കാര്യവും (കാറ്റിനാല്‍ ഉണ്ടായാല്‍) നിങ്ങള്‍ ഇപ്രകാരം പറയുക: അല്ലാഹുവേ ഞാന്‍ നിന്നോട് ഈ കാറ്റിന്‍റെ നന്മയും, അതിലടങ്ങിയിട്ടുള്ള നന്മയും, അത് എന്തിനാണോ നിയോഗിക്കപ്പെട്ടിട്ടുള്ളത് അതിന്‍റെ നന്മയും ചോദിക്കുന്നു ,,,, അല്ലാഹുവേ അതിന്‍റെ തിന്മയില്‍ നിന്നും, അതില്‍ അടങ്ങിയിട്ടുള്ള തിന്മയില്‍ നിന്നും, അത് എന്തൊരു കാര്യത്തിനാണോ നിയോഗിക്കപ്പെട്ടിട്ടുള്ളത് അതിന്‍റെ തിന്മയില്‍ നിന്നും നിന്നില്‍ ശരണം തേടുന്നു "   [തിര്‍മിദി].
അതെ, തനിക്ക് അല്ലാഹുവിന്‍റെ പരീക്ഷണങ്ങള്‍ വന്നെത്തുമ്പോള്‍ അല്ലാഹുവിന്‍റെ വിധിക്ക് കീഴൊതുങ്ങി അവനിലേക്ക് എല്ലാം ഭരമേല്‍പ്പിച്ച് അവന്‍റെ വിധിയില്‍ തൃപ്തിപ്പെടുന്നവനായിരിക്കും വിശ്വാസി. അതാണല്ലോ അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ പറഞ്ഞത്:
وَلَنَبْلُوَنَّكُمْ بِشَيْءٍ مِنَ الْخَوْفِ وَالْجُوعِ وَنَقْصٍ مِنَ الْأَمْوَالِ وَالْأَنْفُسِ وَالثَّمَرَاتِ وَبَشِّرِ الصَّابِرِينَ () الَّذِينَ إِذَا أَصَابَتْهُمْ مُصِيبَةٌ قَالُوا إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ
"  കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവനഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക. തങ്ങള്‍ക്ക് വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ (ആ ക്ഷമാശീലര്‍) പറയുന്നത്:  'ഞങ്ങള്‍ അല്ലാഹുവിന്‍റെ അധീനത്തിലാണ്. അവങ്കലേക്ക്‌ തന്നെ മടങ്ങേണ്ടവരുമാണ്' എന്നായിരിക്കും". [അല്‍ ബഖറ 155, 156].

അതിനു തൊട്ടുശേഷമുള്ള ആയത്തില്‍ അവര്‍ക്ക് അല്ലാഹു നല്കുന്ന പ്രതിഫലത്തെക്കുറിച്ചാണ് പറയുന്നത് :
أُولَئِكَ عَلَيْهِمْ صَلَوَات مِنْ رَبّهمْ وَرَحْمَة وَأُولَئِكَ هُمْ الْمُهْتَدُونَ

"അവര്‍ക്കത്രെ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്. അവരത്രെ സന്മാര്‍ഗം പ്രാപിച്ചവര്‍".
[അല്‍ബഖറ: 157].

അല്ലാഹു നമ്മെ സന്മാര്‍ഗം പ്രാപിച്ചവരില്‍ ഉള്‍പ്പെടുത്തുമാറാകട്ടെ. അവന്‍റെ കോപത്തിനും ശിക്ഷക്കും അര്‍ഹാരാകുന്ന ആളുകളില്‍ പെടുത്താതിരിക്കട്ടെ. നമ്മെയും, നമ്മുടെ കുടുംബത്തെയും, നമ്മുടെ സഹോദരങ്ങളെയും, നമ്മുടെ രാജ്യത്തെയും അവന്‍റെ കാരുണ്യം ആവരണം ചെയ്യുമാറാകട്ടെ... നാഥാ ഞങ്ങള്‍ നിന്നില്‍ ഭരമേല്‍പ്പിചിരിക്കുന്നു. നേരായ പാതയില്‍ ജീവിച്ച് മരിക്കാനുള്ള തൗഫീഖ് ഞങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും നീ നല്‍കേണമേ ...

അല്ലാഹു അനുഗ്രഹിക്കട്ടെ...


അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് PN

മാസപ്പിറവി - അറഫാ ദിനത്തിന്‍റെ തിയ്യതിയും ആശയക്കുഴപ്പങ്ങളും....

നാട്ടിലെയും സൗദിയിലെയും മാസപ്പിറവി വ്യത്യസ്ഥമായി വന്നാല്‍ ആളുകള്‍ക്ക് ഏറെ ആശയക്കുഴപ്പം ഉണ്ടാകാറുള്ള ഒരു വിഷയമാണ് അറഫാ നോമ്പിന്‍റെ വിഷയം. യഥാര്‍ത്ഥത്തില്‍ മാസപ്പിറവിയുടെ വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ നിലനില്‍ക്കുന്ന അഭിപ്രായഭിന്നതയാണ് അതിന് കാരണം.

ഇബ്നു ഉസൈമീന്‍ (റ) യോട് ഈ ചോദ്യം ചോദിക്കപ്പെട്ടു.

ചോദ്യം: മാസപ്പിറവി വ്യത്യസ്ഥമായി വരുക വഴി വ്യത്യസ്ഥ  സ്ഥലങ്ങളിലെ അറഫാ ദിനത്തിന്‍റെ വിഷയത്തില്‍ ആശയക്കുഴപ്പം ഉണ്ടായാല്‍ ഞങ്ങളുടെ രാജ്യത്തെ മാസപ്പിറവി അനുസരിച്ചാണോ അതല്ല ഹറമിലെ മാസപ്പിറവി അനുസരിച്ചാണോ ഞങ്ങള്‍ അറഫാ നോമ്പ് അനുഷ്ടിക്കേണ്ടത് ?!.

ഉത്തരം: ഏറ്റവും ശരിയായ അഭിപ്രായം ഓരോ പ്രദേശങ്ങളിലേയും  മാസപ്പിറവി മാറി വരുന്നത് അനുസരിച്ച് അവരുടെ അറഫാ ദിനവും മാറി വരും എന്നുള്ളതാണ്. ഉദാ: മക്കത്ത് മാസം കാണുകയും അതു പ്രകാരം ഇന്ന് മക്കത്ത് ദുല്‍ഹിജ്ജ ഒന്‍പത് (അഥവാ അറഫാ ദിനം) ആണ് എന്നും സങ്കല്‍പ്പിക്കുക. മക്കത്ത് മാസം കാണുന്നതിനേക്കാള്‍ ഒരു ദിവസം മുന്പ് മറ്റൊരു രാജ്യത്ത് മാസം കണ്ടു എന്നും കരുതുക. അപ്പോള്‍ അറഫയില്‍ ഹജ്ജാജിമാര്‍ നില്‍ക്കുന്ന ദിനം ആ രാജ്യക്കാരെ സംബന്ധിച്ചിടത്തോളം പെരുന്നാള്‍ ദിനമായിരിക്കും. പെരുന്നാള്‍ ദിനമായതുകൊണ്ട് തന്നെ അവര്‍ക്ക് ആ ദിനത്തില്‍ നോമ്പ് പിടിക്കല്‍ നിഷിദ്ധവുമാണ്. ഇനി മക്കത്ത് ദുല്‍ഹിജ്ജ മാസം കണ്ടതിനു ഒരു ദിവസം ശേഷമാണ് അവര്‍ മാസം കണ്ടത് എന്ന് സങ്കല്പിക്കുക. മക്കയില്‍ ദുല്‍ഹിജ്ജ ഒന്‍പത് (അഥവാ അറഫാ ദിനം) ആകുന്ന ദിവസം അവരെ സംബന്ധിച്ചിടത്തോളം  ദുല്‍ഹിജ്ജ എട്ട് ആയിരിക്കും. മക്കത്ത് ദുല്‍ഹിജ്ജ പത്ത് ആയി വരുന്ന ദിവസത്തിലായിരിക്കും അവര്‍ അറഫാ നോമ്പ് എടുക്കുന്നത്. ഇതാണ് ഏറ്റവും ശരിയായ അഭിപ്രായം.
കാരണം പ്രവാചകന്‍(ﷺ) പറഞ്ഞു: (إذا رأيتموه فصوموا وإذا رأيتموه فأفطروا)
" നിങ്ങള്‍ (മാസപ്പിറവി) വീക്ഷിച്ചാല്‍ നോമ്പ് എടുത്ത് കൊള്ളുക. നിങ്ങള്‍ (മാസപ്പിറവി) വീക്ഷിച്ചാല്‍ നോമ്പ് അവസാനിപ്പിക്കുകയും ചെയ്യുക "

തങ്ങളുടെ നാട്ടില്‍ മാസപ്പിറവി ഉദിച്ചിട്ടില്ലാത്തവരെ  സംബന്ധിച്ചിടത്തോളം  അവര്‍ അത് വീക്ഷിക്കാത്തവരാണ്. മാത്രമല്ല ഓരോ പ്രദേശത്തുകാരും  തങ്ങളുടെ പ്രദേശത്തെ പ്രഭാതവും, സൂര്യാസ്ഥമയവും ഒക്കെ ആസ്പദമാക്കിയല്ലേ (നമസ്കാര സമയം) നിര്‍ണയിക്കാറ്. ഇതില്‍ എല്ലാവര്‍ക്കും ഒരേ അഭിപ്രായം ആണ് താനും. യഥാര്‍ത്ഥത്തില്‍ ഇങ്ങനെ ഓരോ ദിവസത്തിലുമുള്ള സമയ നിര്‍ണയത്തെപ്പോലെ തന്നെയാണ് അതത് പ്രദേശങ്ങളിലെ മാസനിര്‍ണയവും.
[مجموع الفتاوى 20 ] .

അതുപോലെ വ്യത്യസ്ഥ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന അംബാസഡര്‍മാര്‍ ശൈഖ് ഇബ്നു ഉസൈമീന്‍(رحمه الله) യോട് സമാനമായ ചോദ്യം ചോദിക്കുകയുണ്ടായി:

ചോദ്യം : എല്ലാ വര്‍ഷവും റമളാന്‍,അതുപോലെ അറഫാ ദിനം എന്നിവ വരുമ്പോള്‍ ഞങ്ങള്‍ക്ക് ഇവിടെ വലിയ പ്രയാസമാണ്. ആളുകള്‍ ഈ വിഷയത്തില്‍ മൂന്ന്‍ രൂപത്തിലാണ്.

ഒന്നാം വിഭാഗക്കാര്‍ പറയുന്നത് : സൗദിയില്‍ നോമ്പ് വരുന്നതിന്‍റെ അടിസ്ഥാനത്തിലാണ് ഞങ്ങള്‍ നോമ്പ് പിടിക്കുന്നത്.

രണ്ടാം വിഭാഗക്കാര്‍ പറയുന്നത്: ഞങ്ങളുടെ രാജ്യത്തെ മാസപ്പിറവി അനുസരിച്ച് നോമ്പ് എപ്പോഴാണോ അതനുസരിച്ചാണ് ഞങ്ങള്‍ നോമ്പ് പിടിക്കുന്നത്.

മൂന്നാം വിഭാഗക്കാര്‍ പറയുന്നത്: റമളാന്‍ ഞങ്ങള്‍ ഞങ്ങളുടെ രാജ്യത്തിന്‍റെ മാസപ്പിറവി അനുസരിച്ചും എന്നാല്‍ അറഫാ ദിനം സൗദിയിലെ മാസപ്പിറവി അനുസരിച്ചും ആണ് നോമ്പ് എടുക്കുന്നത് എന്നാണ്.

അതുകൊണ്ട് ബഹുമാന്യനായ താങ്കളില്‍ നിന്നും വ്യക്തവും വിശദവുമായ ഒരു മറുപടി ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഞങ്ങള്‍ താമസിക്കുന്ന രാജ്യവും സൗദിയും തമ്മില്‍ മാസപ്പിറവി ഒന്നിച്ച് വന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്. പലപ്പോഴും മക്കയില്‍ മാസപ്പിറവി പ്രഖ്യാപിച്ച് ഒന്നോ, രണ്ടോ, ചിലപ്പോള്‍ മൂന്നോ ദിവങ്ങള്‍ കഴിഞ്ഞാണ് ഇവിടെ മാസപ്പിറവി പ്രഖ്യാപിക്കാറ്.


ഉത്തരം :   ഈ വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ട്. ഒന്ന്: ഏതെങ്കിലും ഒരു മുസ്‌ലിം രാഷ്ട്രത്തില്‍ മാസപ്പിറവി കണ്ടാല്‍ എല്ലാ മുസ്ലിമീങ്ങളും അതനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്, രണ്ട്: മാസപ്പിറവി വീക്ഷിക്കുന്ന സ്ഥാനങ്ങള്‍ ഒത്തുവരുന്ന പ്രദേശങ്ങളെ മാത്രമാണ്  അത് ബാധിക്കുക എല്ലാവര്‍ക്കും ബാധകമല്ല. മൂന്ന്:  ഒരു ഭരണകൂടത്തിന് കീഴിലാണെങ്കില്‍ മാസപ്പിറവി കണ്ടവര്‍ക്കും, ആ ഭരണത്തിനു കീഴിലുള്ള മറ്റു പ്രദേശങ്ങളിലെ ആളുകള്‍ക്കും അത് ബാധകമാണ് എന്നിങ്ങനെ വ്യത്യസ്ഥ അഭിപ്രായങ്ങള്‍ ഈ വിഷയത്തിലുണ്ട്.

യഥാര്‍ത്ഥത്തില്‍ ഏറ്റവും ശരിയായ നിലപാട് എന്തെന്നാല്‍. മാസപ്പിറവിയുടെ വിഷയത്തില്‍ ഗോളശാസ്ത്രവുമായി ബന്ധപ്പെട്ട് കൂടുതല്‍ അറിവുള്ള ആളുകളെ ആശ്രയിക്കുകയും, രണ്ട് വ്യത്യസ്ഥ രാജ്യങ്ങളുടെ 'മാസപ്പിറവി നിര്‍ണയസ്ഥാനം' (المطالع) ഒന്നു തന്നെയാണ് എന്ന് അവര്‍ പറയുകയും ചെയ്യുന്ന  പക്ഷം മാസപ്പിറവിയുടെ കാര്യത്തില്‍ അവ ഒരു രാജ്യമായി പരിഗണിക്കപ്പെടുന്നു. അഥവാ 'മാസപ്പിറവി നിര്‍ണയ സ്ഥാനം' ഒന്നാണ് എങ്കില്‍ അവയിലെ ഏതെങ്കിലും ഒരു രാജ്യത്ത് കാണുന്ന മാസപ്പിറവി മറ്റേ രാജ്യത്തിനും ബാധകമാകുന്നു.  ഇനി മാസപ്പിറവിയുടെ നിര്‍ണയസ്ഥാനം വ്യത്യസ്ഥമാണ് എങ്കില്‍ ഓരോ രാജ്യവും അവരവരുടെ നാട്ടിലെ മാസപ്പിറവി അനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടത്.

(മാസപ്പിറവിയുടെ നിര്‍ണയ സ്ഥാനം വ്യത്യസ്ഥമായി വരുന്ന രാജ്യങ്ങള്‍ അവനവന്‍റെ നാട്ടിലെ മാസപ്പിറവി അനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടത് ) എന്ന അഭിപ്രായമാണ് ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ(رحمه الله) കൂടുതല്‍  പ്രബലമായ അഭിപ്രായമായി തിരഞ്ഞെടുത്തിട്ടുള്ളത്. യഥാര്‍ത്ഥത്തില്‍ അതു തന്നെയാണ് വിശുദ്ധ ഖുര്‍ആന്‍ കൊണ്ടും, ഹദീസുകൊണ്ടും, ഖിയാസ് കൊണ്ടും വ്യക്തമാകുന്നതും.

വിശുദ്ധ ഖുര്‍ആനില്‍ നിന്നുള്ള തെളിവ് അല്ലാഹു പറയുന്നു:
فَمَنْ شَهِدَ مِنْكُمُ الشَّهْرَ فَلْيَصُمْهُ وَمَنْ كَانَ مَرِيضًا أَوْ عَلَى سَفَرٍ فَعِدَّةٌ مِنْ أَيَّامٍ أُخَرَ يُرِيدُ اللَّهُ بِكُمُ الْيُسْرَ وَلَا يُرِيدُ بِكُمُ الْعُسْرَ وَلِتُكْمِلُوا الْعِدَّةَ وَلِتُكَبِّرُوا اللَّهَ عَلَى مَا هَدَاكُمْ وَلَعَلَّكُمْ تَشْكُرُونَ
" അതുകൊണ്ട് നിങ്ങളില്‍ ആര്‍ ആ മാസത്തില്‍ സന്നിഹിതരാണോ അവര്‍ ആ മാസം വ്രതമനുഷ്ടിക്കേണ്ടതാണ്. ആരെങ്കിലും രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്‌താല്‍ പകരം അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്). നിങ്ങള്‍ക്ക് ആശ്വാസം വരുത്താനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. നിങ്ങള്‍ക്ക് ഞെരുക്കം ഉണ്ടാക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നില്ല. നിങ്ങള്‍ ആ എണ്ണം പൂര്‍ത്തിയാക്കുവാനും, നിങ്ങള്‍ക്ക് നേര്‍വഴി കാണിച്ചു തന്നതിന്‍റെ പേരില്‍ അല്ലാഹുവിന്‍റെ മഹത്വം നിങ്ങള്‍ പ്രകീര്‍ത്തിക്കുവാനും നിങ്ങള്‍ നന്ദിയുള്ളവരായിരിക്കുവാനും വേണ്ടിയത്രെ (ഇങ്ങനെ കല്‍പിച്ചിട്ടുള്ളത്)". [അല്‍ബഖറ: 185].

അപ്പോള്‍ ആര് ആ മാസപ്പിറവിക്ക് സന്നിഹിതരാവുന്നില്ലയോ ആ ആളുകളെ സംബന്ധിച്ചിടത്തോളം നോമ്പിന് സമയമാകുന്നില്ല എന്നാണ് ഈ ആയത്തിന്‍റെ വിവക്ഷ.

((ഇവിടെ ആര്‍ ആ മാസത്തില്‍ സന്നിഹിതരാണോ) അഥവാ ശഅബാന്‍ കഴിഞ്ഞു റമദാന്‍ ആരംഭിച്ചു എന്ന് വെളിപ്പെടുത്തുന്ന മാസപ്പിറവി കാണുക വഴിയോ, അതല്ലെങ്കില്‍ ആ മാസപ്പിറവി കാണാത്ത പക്ഷം ശഅബാന്‍ മുപ്പതും പൂര്‍ത്തിയാക്കി റമദാനിലേക്ക് പ്രവേശിക്കുകയോ ചെയ്യുകയാണ് 'റമദാന്‍ മാസത്തിന് സന്നിഹിതരാവുക' എന്നതിന്‍റെ വിവക്ഷ - ബ്രാക്കറ്റിലുള്ള ഈ വിശദീകരണം ഞാന്‍ എഴുതിച്ചേര്‍ത്തതാണ്. ശൈഖിന്‍റെ വിശദീകരണത്തില്‍ പെട്ടതല്ല)) .ശൈഖിന്‍റെ വിശദീകരണം തുടരുന്നു.....

ഇനി പ്രവാചകന്‍(ﷺ) പറയുന്നു:

(إذا رأيتموه فصوموا وإذا رأيتموه فأفطروا)
" നിങ്ങള്‍ (മാസപ്പിറവി) വീക്ഷിച്ചാല്‍ നോമ്പ് എടുത്ത് കൊള്ളുക. നിങ്ങള്‍ (മാസപ്പിറവി) വീക്ഷിച്ചാല്‍ നോമ്പ് അവസാനിപ്പിക്കുകയും ചെയ്യുക ".

മാസപ്പിറവി കാണാതെ നോമ്പ് അനുഷ്ടിക്കുവാനോ, മാസപ്പിറവി കാണാതെ നോമ്പ് അവസാനിപ്പിക്കുവാനോ പാടില്ല എന്നാണു ഈ ഹദീസിന്‍റെ വിവക്ഷ.

(( അഥവാ മാസപ്പിറവി വീക്ഷിക്കാതെ ശഅബാന്‍ മാസത്തെ 29ല്‍ അവസാനിപ്പിച്ചുകൊണ്ട്) റമദാന്‍ മാസത്തിലെ വ്രതം ആരംഭിക്കുവാനോ, മാസപ്പിറവി വീക്ഷിക്കാതെ റമദാന്‍ 29ല്‍ അവസാനിപ്പിച്ച് പെരുന്നാള്‍ ആഘോഷിക്കുവാനോ പാടില്ല. ഇതാണ് ഹദീസിന്‍റെ വിവക്ഷ. ബ്രാക്കറ്റിലുള്ള ഈ വിശദീകരണം ഞാന്‍ എഴുതിച്ചേര്‍ത്തതാണ്. ശൈഖിന്‍റെ വിശദീകരണത്തില്‍ പെട്ടതല്ല)) . ശൈഖിന്‍റെ വിശദീകരണം തുടരുന്നു.....

ഇനി ഖിയാസ് വഴിയും ഇത് സ്ഥിരപ്പെടുന്നു. കാരണം ഓരോ പ്രദേശത്തും  നോമ്പ് ആരംഭിക്കുന്നതും, നോമ്പ് മുറിക്കുന്നതും ആ ഓരോ പ്രദേശത്തെയും പുലര്‍ച്ചയും, സൂര്യാസ്ഥമയവും പരിഗണിച്ചാണല്ലോ. ഈ കാര്യത്തില്‍ ആര്‍ക്കും ഒരു അഭിപ്രായ ഭിന്നതയും ഇല്ല. ഉദാ : കിഴക്കന്‍ ഏഷ്യയിലെ ജനങ്ങള്‍ പടിഞ്ഞാറന്‍ ഏഷ്യയിലെ ജനങ്ങളെക്കാള്‍ മുന്‍പ് നോമ്പിന്‍റെ സമയം ആരംഭിക്കുന്നു. അതുപോലെ ഇവര്‍ അവരെക്കാള്‍ മുന്പ് നോമ്പ് തുറക്കുകയും ചെയ്യുന്നു. അവരെക്കാള്‍ മുന്പ് ഇവര്‍ക്ക് സൂര്യന്‍ അസ്തമിക്കുകയും ചെയ്യുന്നു. ഓരോ ദിവസവും ഉള്ള നോമ്പ് പിടിക്കലിലും, നോമ്പ് തുറക്കലിലും നമ്മള്‍ ഇപ്രകാരമാണ് ചെയ്യുന്നത് എങ്കില്‍ അതുപോലെത്തന്നെയാണ് നോമ്പിന്‍റെ മാസപ്പിറവിയുടെ കാര്യത്തിലും പരിഗണിക്കേണ്ടത്. അതു രണ്ടും തമ്മില്‍ വിത്യാസമില്ല.

ഇനി രണ്ടു രാജ്യങ്ങളും ഒരേ ഭരണകൂടത്തിനു കീഴില്‍ ആവുകയും ഭരണാധികാരി ഇന്ന ദിവസമാണ് നോമ്പ് എടുക്കേണ്ടത് എന്നോ. ഇന്ന ദിവസമാണ് പെരുന്നാള്‍ എന്നോ പറഞ്ഞാല്‍ അവിടെ അയാളുടെ കല്പനയെ അനുസരിക്കല്‍ നിര്‍ബന്ധമാണ്‌. കാരണം ഇതൊരു അഭിപ്രായ ഭിന്നതയുള്ള വിഷയമാണ്. അത്തരം ഒരു വിഷയത്തില്‍ ഭരണാധികാരി ഒരു അഭിപ്രായം തിരഞ്ഞെടുത്താല്‍ പിന്നെ അത് അനുസരിക്കല്‍ എല്ലാവരുടെയും ബാധ്യതയാണ്. ഭരണാധികാരിയുടെ വിധി അഭിപ്രായ ഭിന്നതയുള്ള വിഷയത്തിലെ ഭിന്നത നീക്കുന്നുവന്നത് ഒരു അടിസ്ഥാന തത്വമാണ്.

അതുകൊണ്ട് നിങ്ങള്‍ താമസിക്കുന്ന നാട്ടിലെ മുസ്ലിമീങ്ങള്‍ ഏതു രീതി അനുസരിച്ചാണോ നോമ്പ് അനുഷ്ടിക്കുകയും പെരുന്നാള്‍ ആഘോഷിക്കുകയും എല്ലാം ചെയ്യുന്നത് അതനുസരിച്ച് നിങ്ങള്‍ പ്രവര്‍ത്തിക്കുക.   അത് സൗദിയിലെ നോമ്പിന് യോജിച്ച് വന്നാലും ഇല്ലെങ്കിലും ശരി അപ്രകാരം തന്നെ ചെയ്യുക. അറഫാ ദിനത്തിന്‍റെ വിഷയത്തിലും നിങ്ങള്‍ താമസിക്കുന്ന നാട്ടിലെ ആളുകള്‍ എപ്രകാരമാണോ ചെയ്യുന്നത് അത് പിന്തുടരുക"    [ مجموع الفتاوى 19 ].

ശൈഖ് ഇബ്നു ഉസൈമീന്‍ നല്‍കുന്ന വിശദീകരണം ഇവിടെ അവസാനിച്ചു.
----------------------------------------------------------------------------------------------------------------------

വളരെ അര്‍ത്ഥവത്തായ ഒരു വിശദീകരണമാണ് ശൈഖ് ഇബ്നു ഉസൈമീന്‍ (رحمه الله) നല്‍കിയത്. വളരെ കാലങ്ങള്‍ക്ക് മുന്പ് തന്നെ ഏറെ അഭിപ്രായ ഭിന്നതയുള്ള ഒരു വിഷയമാണ് ഇത്. ഇരു അഭിപ്രായങ്ങള്‍ക്കും അവരുടേതായ തെളിവുകള്‍ ഉണ്ട്. എന്നാല്‍ കൂടുതല്‍ ശരിയായി തോന്നുന്ന അഭിപ്രായം ശൈഖ് ഇബ്നു ഉസൈമീന്‍(رحمه الله) മുന്നോട്ട് വച്ച അഭിപ്രായം തന്നെയാണ്. ഇപ്രകാരം രണ്ടു അഭിപ്രായങ്ങള്‍ക്കും തെളിവിന്‍റെ സാധുതയുള്ള കര്‍മ്മശാസ്ത്ര വിഷയങ്ങളില്‍ ഇതില്‍ ഏതെങ്കിലും ഒരു അഭിപ്രായമാണ് ഒരു പ്രദേശത്തെ ജനങ്ങള്‍ പുലര്‍ത്തിപ്പോരുന്നത് എങ്കില്‍ അവരില്‍ നിന്നും വ്യത്യസ്ഥമായ ഒരു വീക്ഷണം എടുത്ത് പിടിച്ച് മുസ്‌ലിമീങ്ങള്‍ക്കിടയില്‍ ഒരു ഭിന്നത ഉണ്ടാക്കുന്ന പ്രവണത ശരിയല്ല എന്നും ശൈഖിന്‍റെ വിശദീകരണത്തില്‍ നിന്നും മനസ്സിലാക്കാം. ഇത് ഈ വിഷയം വിശദീകരിച്ച പല പണ്ഡിതന്മാരും രേഖപ്പെടുത്തിയിട്ടുമുണ്ട്. പൊതുവായി ഒരു നാട്ടിലെ മുസ്ലിമീങ്ങള്‍ പുലര്‍ത്തിപ്പോരുന്നതോ ഇനി ശറഇയായ ഭരണാധികാരി ഉള്ള രാജ്യം ആണെങ്കില്‍ ആ ഭരണാധികാരി തിരഞ്ഞെടുത്തതോ ആയ രീതി അനുസരിച്ചാണ് ഈ വിഷയത്തില്‍ പ്രവര്‍ത്തിക്കേണ്ടത്. ഇനി നമ്മുടെ അഭിപ്രായം അതിനോട് യോജിക്കുന്നില്ലെങ്കില്‍ പോലും.

ഇബ്നു ഉസൈമീന്‍(رحمه الله) നല്‍കിയ അഭിപ്രായമാണ് കൂടുതല്‍ ശരിയും പ്രായോഗികവും എന്നാണ് എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചത് അതിന് പല കാരണങ്ങളുമുണ്ട്.

1- സൗദിയില്‍ മാസം കണ്ടാല്‍ ഇന്ത്യയിലെ മുസ്ലിമീങ്ങള്‍ക്കും  അത് ബാധകമാണ് എന്ന് വന്നാല്‍ അതേ മാനദണ്ഡപ്രകാരം ഇന്ത്യയില്‍ മാസം കണ്ടാല്‍ സൌദിക്കും അത് ബാധകമായി വരും. അഥവാ ലോകത്തിന്‍റെ ഏത് കോണില്‍ മാസം കാണുന്നതും മറ്റുള്ളവര്‍ക്കും ബാധകമാണ് എന്നാണല്ലോ ആ അഭിപ്രായം അര്‍ത്ഥമാക്കുന്നത്. എന്നാല്‍ പൊതുവേ സൗദിയില്‍ മാസം കാണുന്നത് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന പലരും ഇന്ത്യയില്‍ നേരത്തെ മാസം കണ്ടാല്‍ അത് സൗദിയെ അറിയിക്കാറില്ല. ഇനി അറിയിച്ചാല്‍ തന്നെ സൗദി അതനുസരിച്ച് പ്രവര്‍ത്തിക്കാറുമില്ല. അവര്‍ അവരുടെ മാസപ്പിറവിയെയും, അവരുടെ മാസപ്പിറവിയെ പിന്തുടരുന്ന സമീപ പ്രദേശങ്ങളിലെ മാസപ്പിറവിയും മാത്രമാണ് പരിഗണിക്കാറ്.

2- മറ്റൊരു വിഷയം മാസപ്പിറവി കണ്ടാല്‍ അതനുസരിച്ച് പ്രവര്‍ത്തിക്കണമെന്നത് പ്രവാചകന്‍റെ കല്പനയാണല്ലോ. അപ്പോള്‍ ഒരു രാജ്യത്തെ ജനങ്ങള്‍ സൗദിയെക്കാള്‍ മുന്പ് മാസപ്പിറവി വീക്ഷിച്ചാല്‍ എന്ത് ചെയ്യും ?!. പ്രവാചക കല്പനയനുസരിച്ച് മാസപ്പിറവി വീക്ഷിച്ചാല്‍ റമദാന്‍ ആണെങ്കില്‍ അവരെ സംബന്ധിച്ചിടത്തോളം പിന്നെ  വ്രതം അനുഷ്ടിക്കല്‍ നിര്‍ബന്ധമായി. സൗദിയില്‍ മാസപ്പിറവി പ്രഖ്യാപിച്ചില്ല എന്ന ന്യായീകരണത്താല്‍ അവര്‍ക്ക് നോമ്പ് വൈകിപ്പിക്കുവാന്‍ പാടുണ്ടോ ?!. കാരണം അവര്‍ മാസാപ്പിറവി വീക്ഷിച്ചവര്‍ ആണല്ലോ. ഇനി ഇതേ ആശയക്കുഴപ്പം ദുല്‍ഹിജ്ജയുടെ വിഷയത്തില്‍ വരുമ്പോള്‍ അറഫാ ദിനത്തിന്‍റെ വിഷയത്തിലും ആശയക്കുഴപ്പം ഉണ്ടാകും. നേരത്തെ മാസം കണ്ട രാജ്യത്ത് പെരുന്നാള്‍ ആകുന്ന ദിവസത്തില്‍ ആയിരിക്കും അറഫയില്‍ ഹജ്ജാജിമാര്‍ നില്‍ക്കുന്നത്. പലപ്പോഴും സൗദിയില്‍ നേരത്തെ മാസം കാണുകയും നാട്ടില്‍ വൈകി മാസം കാണുകയും ചെയ്യുന്ന അവസ്ഥ വരുമ്പോള്‍ മാത്രമാണ് പലരും സൗദിയിലെ മാസപ്പിറവിയുടെ അടിസ്ഥാനത്തില്‍ ആണ് അറഫാ നോമ്പ് എടുക്കേണ്ടത് എന്ന വാദം പറയാറുള്ളത്. എന്നാല്‍ ഒരു രാജ്യത്ത് ഒരു ദിവസം നേരത്തെ മാസം കണ്ടാല്‍ എന്ത് ചെയ്യും എന്നത് പലപ്പോഴും ആലോചിക്കാറില്ല. ഇതും ആ വാദത്തിന്‍റെ ദുര്‍ബലതയെ സൂചിപ്പിക്കുന്നു. കാരണം മാസപ്പിറവി അവര്‍ വീക്ഷിച്ചാല്‍ പിന്നെ അതനുസരിച്ച് പ്രവര്‍ത്തിക്കുക എന്നതാണല്ലോ അല്ലാഹുവിന്‍റെ കല്പന.അപ്പോള്‍ ലോകത്തിന്‍റെ ഏത് കോണില്‍ മാസം കണ്ടാലും തങ്ങള്‍ മാസപ്പിറവി പ്രഖ്യാപിക്കും എന്ന നിലപാടിലേക്ക് സൗദി ഇനി അഥവാ വന്നാല്‍ മാത്രമാണ്  (ലോകത്തിന്‍റെ ഏത് കോണില്‍ മാസം കണ്ടാലും അത് എല്ലാവര്‍ക്കും ബാധകമാണ്) എന്ന അഭിപ്രായക്കാരുടെ വാദത്തിന് സാധുത ലഭിക്കുന്നത്. അതല്ലാത്ത പക്ഷം സൗദിയെ പിന്തുടരുക എന്നത് അവരുടെ വാദപ്രകാരം തന്നെ പ്രായോഗികമല്ല.

3- ഇന്ന് സാങ്കേതിക വിദ്യ വികസിച്ചത് കൊണ്ട് മാത്രമാണ് സൗദിയില്‍ മാസം കണ്ടത് നമ്മള്‍ അപ്പപ്പോള്‍ അറിയുന്നത്. എന്നാല്‍ ഈ സാങ്കേതിക വിദ്യ വികസിക്കുന്നതിനു മുന്‍പ് ജീവിച്ച മുസ്‌ലിമീങ്ങള്‍ എങ്ങനെ പ്രവര്‍ത്തിച്ചു. സ്വാഭാവികമായും അവരുടെ പ്രദേശത്തെ മാസപ്പിറവിയുടെ  നിര്‍ണയ സ്ഥാനം അനുസരിച്ചായിരിക്കും അവര്‍ പ്രവര്‍ത്തിചിട്ടുണ്ടാകുക. അതിനാല്‍ തന്നെ പ്രവാചകന്‍റെ ഹദീസില്‍ പറയപ്പെട്ട നിങ്ങള്‍ മാസപ്പിറവി വീക്ഷിച്ചാല്‍ വ്രതം അനുഷ്ടിക്കുക എന്ന കല്പന ഓരോ പ്രദേശക്കാര്‍ക്കും പ്രത്യേകമുള്ളതായിരുന്നു എന്ന് മനസ്സിലാക്കാം. ഇന്നും സാങ്കേതിക വിദ്യകളോ വാര്‍ത്താവിനിമയ ഉപകരണങ്ങളോ ഇല്ലാത്ത എത്രയോ കുഗ്രാമങ്ങള്‍ ലോകത്തിന്‍റെ നാനാ ഭാഗത്തുമുണ്ട്. അവിടെയുള്ള മുസ്ലിമീങ്ങള്‍ എല്ലാം തന്നെ അവരവരുടെ മാസപ്പിറവി അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. സൗദിയിലെ മാസപ്പിറവി അടിസ്ഥാനമാക്കുക അവരെ സംബന്ധിച്ചിടത്തോളം സാധ്യമല്ല. ഇനി വിവര സാങ്കേതിക വിദ്യകള്‍ വികസിക്കുന്നതിനു മുന്പ് നമ്മുടെ നാട്ടിലെ മുസ്ലിമീങ്ങള്‍ തന്നെ എപ്രകാരമായിരിക്കും മാസം കണക്കു കൂട്ടിയിട്ടുണ്ടാവുക. തങ്ങളുടെ പ്രദേശത്തെ മാസപ്പിറവിയെ ആസ്പദമാക്കി ആയിരിക്കും എന്നതില്‍ സംശയമില്ല. ഇതും ലോകത്തിന്‍റെ നാനാ ഭാഗത്തിനും ഒരേയൊരു മാസപ്പിറവി മതിയെന്ന വാദത്തിന്‍റെ ദുര്‍ബലതയെ സൂചിപ്പിക്കുന്നു. മറിച്ച് ഇബ്നു ഉസൈമീന്‍(رحمه الله) പറഞ്ഞതുപോലെ  മാസപ്പിറവി നിരീക്ഷിക്കപ്പെടുന്ന നിര്‍ണയ സ്ഥാനം  ഒരുമിച്ചു വരുന്ന പ്രദേശങ്ങള്‍ ഒരുമിച്ച് അവരുടെ മാസപ്പിറവിയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുക എന്നതാണ് പ്രായോഗികമായിട്ടുള്ളത്. ഏതായാലും ഓരോ നാട്ടിലെ മുസ്ലിമീങ്ങളും അവര്‍ പൊതുവായി അവിടെ സ്വീകരിച്ച് വരുന്ന രീതി അനുസരിച്ച് പ്രവര്‍ത്തിക്കുക. സൗദിയിലെ മാസപ്പിറവി ആസ്പദമാക്കുന്നവരാണ് ആ പ്രദേശത്തുകാര്‍ എങ്കില്‍ എല്ലാവരും അപ്രകാരം ചെയ്യുക. ഇനി ആ പ്രദേശത്തിന്‍റെ മാസപ്പിറവി അനുസരിച്ച് പ്രവര്‍ത്തിക്കുന്നവരാണ് എങ്കില്‍ അപ്രകാരം ചെയ്യുക.
പലപ്പോഴും അറഫയുമായി ബന്ധപ്പെട്ടാണ് ആളുകള്‍ക്ക്കൂടുതല്‍ ആശയക്കുഴപ്പം ഉണ്ടാകാറുള്ളത്. ആ ആശയക്കുഴപ്പത്തിന് അല്പം സാധുത ഉണ്ട് താനും. കാരണം അറഫയില്‍ ഹാജിമാര്‍ നില്‍ക്കുന്ന ദിനമാണല്ലോ അറഫ പിന്നെ എന്തുകൊണ്ട് നമ്മള്‍ ആ സമയത്ത് നോമ്പ് അനുഷ്ടിക്കുന്നില്ല. പക്ഷെ അതിന് എതിരഭിപ്രായക്കാര്‍ക്കും മറുപടിയുണ്ട്. അറഫയില്‍ അവര്‍ നില്‍ക്കുന്ന ആ സമയത്ത് മാത്രമാണ് അറഫാ നോമ്പ് എങ്കില്‍ അറഫയില്‍ ഹാജിമാര്‍ നില്‍ക്കുന്ന സമയത്ത് ചില ആളുകളുടെ നാട്ടില്‍ രാത്രി ആണല്ലോ അപ്പോള്‍ അവര്‍ക്ക് നോമ്പ് തന്നെ ഉണ്ടാവുകയില്ലേ ?!. അതിനാല്‍ തന്നെ ദുല്‍ഹിജ്ജ ഒന്‍പത് എന്നതാണ് നോമ്പിന് പരിഗണിക്കേണ്ടത് എന്നതാണ് ഇവരുടെ അഭിപ്രായം.

ഏതായാലും ഈയിടെ ഉണ്ടായ പോലെ നാട്ടില്‍ ഒരു ദിവസം വൈകി മാസം കാണുകയും സൗദിയില്‍ ഒരു ദിവസം നേരത്തെ മാസം പ്രഖ്യാപിക്കുകയും ചെയ്‌താല്‍. സൗദിയിലെ ദുല്‍ഹിജ്ജ ഒന്‍പതിന് നാട്ടില്‍ ദുല്‍ഹിജ്ജ എട്ട് ആയിരിക്കും. നാട്ടിലുള്ളവരെ സംബന്ധിച്ചിടത്തോളം ദുല്‍ഹിജ്ജ എട്ടിന് നോമ്പ് എടുക്കല്‍ അനുവദനീയമാണ്താനും. അഥവാ ദുല്‍ഹിജ്ജ ഒന്ന് മുതല്‍ ഒന്‍പത് വരെ നോമ്പ് അനുഷ്ടിക്കല്‍ പുണ്യകരമാണ് എന്നത് മുന്പ് എഴുതിയ ലേഖനത്തില്‍ നമ്മള്‍ വിശദീകരിച്ചതാണല്ലോ. അതുകൊണ്ട് ദുല്‍ഹിജ്ജ എട്ടിനും ഒന്‍പതിനും നോമ്പ് അനുഷ്ടിക്കുക വഴി  മക്കയില്‍ ഹാജിമാര്‍ നില്‍ക്കുന്ന ദിവസത്തിലും, നാട്ടില്‍ ദുല്‍ഹിജ്ജ ഒന്‍പത് ആയി വരുന്ന ദിവസത്തിലും നോമ്പ് എടുക്കാന്‍ സാധിക്കുന്നു. ആ നിലക്ക് രണ്ടു അഭിപ്രായ പ്രകാരവും അവര്‍ക്ക് അറഫാ ദിനത്തില്‍ നോമ്പ് ലഭിക്കുന്നു.
കാരണം അറഫാ ദിനം ആണെങ്കില്‍ അതിന്‍റെ പുണ്യവും, ഇനി അല്ല എങ്കില്‍ സല്‍കര്‍മ്മങ്ങള്‍ അനുഷ്ടിക്കാന്‍ ഏറ്റവും ശ്രേഷ്ടകരമായ ദിനങ്ങള്‍ എന്ന നിലക്ക് ആ ദിവസത്തിന്‍റെ പുണ്യവും ലഭിക്കട്ടെ എന്ന നിലക്കാണല്ലോ നമ്മള്‍ നോമ്പ് അനുഷ്ടിക്കുന്നത്. അപ്പോള്‍ സുന്നത്ത് നോമ്പുകള്‍ക്ക് ഇന്ന നോമ്പ് എന്ന് പ്രത്യേകം അഥവാ നിയ്യത്ത് തഅ്'യീന്‍ ചെയ്തുകൊണ്ട് അനുഷ്ടിക്കേണ്ടേ എന്ന് ഒരുപക്ഷെ ചിലര്‍ സംശയിച്ചേക്കാം. എന്നാല്‍ സുന്നത്ത് നോമ്പുകള്‍ക്ക് പ്രത്യേകം തഅ്'യീന്‍ ചെയ്യേണ്ടതില്ല എന്നതാണ് പ്രബലമായ അഭിപ്രായമായി ഇബ്നു ഉസൈമീന്‍(رحمه الله) യെ പോലുള്ള പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ നാട്ടില്‍ നേരത്തെ മാസം കാണുകയും, സൗദിയില്‍ ഒരു ദിവസം വൈകി മാസം കാണുകയും ചെയ്‌താല്‍ ഇപ്രകാരം ചെയ്യുക സാധ്യമല്ല. കാരണം നാട്ടില്‍ പെരുന്നാള്‍ വരുന്ന ദിവസത്തിലാണല്ലോ ഹാജിമാര്‍ അറഫയില്‍ നില്‍ക്കുന്ന ദിനം. പെരുന്നാള്‍ സുദിനത്തില്‍ നോമ്പ് എടുക്കുന്നതാകട്ടെ നിഷിദ്ധവുമാണ്. സൗദിയില്‍ നാട്ടിലേക്കാള്‍ നേരത്തെ മാസം കാണുന്ന അവസരത്തില്‍ മാത്രമാണ് മേല്‍പറഞ്ഞ പ്രകാരം ആശയക്കുഴപ്പം പരിഹരിക്കാന്‍ സാധിക്കുക.


അല്ലാഹുവാണ് ഏറ്റവും അറിയുന്നവന്‍. നാഥന്‍ അനുഗ്രഹിക്കട്ടെ ....

Monday, October 7, 2013

ദുല്‍ഹിജ്ജ പത്തിലെ എല്ലാ ദിവസവും നോമ്പ് നോല്‍ക്കാന്‍ പാടുണ്ടോ ?!



ചോദ്യം: ദുൽഹിജ്ജ പത്തിലെ ദിവസങ്ങളും നോമ്പ് നോൽക്കാമോ ? 

www.fiqhussunna.com

ഉത്തരം: 

الحمد لله والصلاة السلام على رسول الله وعلى آله وصحبه ومن والاه ، وبعد؛

'ദുല്‍ഹിജ്ജ പത്തും' എന്നത്  നോമ്പുമായി ബന്ധപ്പെട്ട് പറയുമ്പോള്‍ മറ്റു സല്‍കര്‍മ്മങ്ങളില്‍ നിന്നും വ്യത്യസ്തമായി 'ദുല്‍ഹിജ്ജ ഒന്‍പത്' വരെയുള്ള ദിവസങ്ങളാണ് ഉദ്ദേശിക്കുന്നത് എന്നത് പ്രത്യേകം മനസ്സിലാക്കുക. കാരണം പത്താം ദിവസം ബലിപെരുന്നാള്‍ ആയിരിക്കുമല്ലോ അന്ന് നോമ്പ് അനുഷ്ടിക്കുന്നത് നിഷിദ്ധമാണ് താനും ....

ദുല്‍ഹിജ്ജ ഒന്‍പത് ദിവസവും നോമ്പ് നോല്‍ക്കല്‍ ഏറെ പുണ്യകരമാണ്. കാരണം പ്രവാചകന്‍ (ﷺ) യുടെ ഹദീസില്‍ പരാമര്‍ശിക്കപ്പെട്ടത് സല്‍കര്‍മ്മങ്ങള്‍ അനുഷ്ടിക്കുവാന്‍ ഏറ്റവും   ശ്രേഷ്ടകരമായ സമയത്തില്‍ പെട്ടതാണ് ദുല്‍ഹിജ്ജ ആദ്യ പത്ത് ദിവസങ്ങള്‍ എന്നതാണ്. നോമ്പ് അതില്‍ നിന്നും ഒഴിവാണ് എന്നോ, ഇന്ന ഇന്ന സല്‍കര്‍മ്മങ്ങള്‍ മാത്രമേ അനുഷ്ടിക്കാവൂ എന്നോ പ്രവാചകന്‍(ﷺ) പ്രത്യേകം എടുത്ത് പറഞ്ഞിട്ടില്ല.

 ദുല്‍ഹിജ്ജ പത്തിനെക്കുറിച്ച് പ്രവാചകന്‍(ﷺ) പറഞ്ഞ ഹദീസ് ഇപ്രകാരമാണ് : " ഈ പത്ത്‌ ദിവസങ്ങളെക്കാള്‍ അല്ലാഹുവിന് സല്‍കര്‍മ്മങ്ങള്‍ ഇഷ്ടമുള്ള മറ്റൊരു ദിനങ്ങളുമില്ല. സ്വഹാബികൾ ചോദിച്ചു, അപ്പോൾ ജിഹാദോ? നബി(ﷺ) പറഞ്ഞു: ഒരാൾ തന്റെ സമ്പത്തും ശരീരവുമായി യുദ്ധക്കളത്തിലേക്ക്‌ പോയി, ഒന്നും തിരിച്ചുവരാത്തവിധം എല്ലാം അല്ലാഹുവിന്‍റെ മാർഗ്ഗത്തിൽ അർപ്പിച്ച്‌ രക്തസാക്ഷിത്വം വരിച്ചെങ്കിലല്ലാതെ ജിഹാദ് പോലും  (ഈ ദിവസങ്ങളില്‍ അനുഷ്ടിക്കപ്പെടുന്ന സൽകർമ്മങ്ങളോളം പുണ്യമുള്ളതായിത്തീരുകയില്ല)." [ബുഖാരി].

നോമ്പ് അനുഷ്ടിക്കലും ഏറെ പുണ്യകരമായ കാര്യമായതുകൊണ്ട് തന്നെ അതും ഈ വചനത്തില്‍ പെടുന്നു. ഇനി ഇതില്‍ നോമ്പ് പെടുകയില്ല എന്ന അഭിപ്രായക്കാരാണ് യഥാര്‍ത്ഥത്തില്‍ അതിനുള്ള തെളിവ് ഹാജരാക്കേണ്ടത്. കാരണം 'സല്‍കര്‍മ്മങ്ങള്‍ അനുഷ്ടിക്കാന്‍ ഏറ്റവും ശ്രേഷ്ഠമായ ദിനങ്ങള്‍' എന്ന് പ്രവാചകന്‍(ﷺ)  പൊതുവായി പറഞ്ഞതിനെ, ' നോമ്പ് ഒഴികെ എല്ലാ സല്‍കര്‍മ്മങ്ങളും' എന്നാക്കി മാറ്റണമെങ്കില്‍ തെളിവ് ആവശ്യമാണ്‌.

ഇനി അറഫാ ദിനത്തിലെ നോമ്പിന് പ്രവാചകന്‍ പ്രത്യേക പ്രതിഫലം പരാമര്‍ശിച്ചു എന്നത് സാധാരണക്കാര്‍ക്ക് ഒരുപക്ഷെ തെറ്റിധാരണ ഉണ്ടാക്കിയേക്കാം. അറഫാ ദിനത്തിലെ നോമ്പിന് പ്രത്യേകം പ്രതിഫലം പറയപ്പെട്ടു എന്നത് അതിനു മുന്‍പുള്ള  മറ്റു ദിവസങ്ങളില്‍ നോമ്പ് അനുഷ്ടിക്കാന്‍ പാടില്ല എന്നതിന് തെളിവാകുകയില്ല. അറഫാ ദിനത്തിന് പ്രത്യേകം ശ്രേഷ്ഠത ഉണ്ട് എന്ന് മാത്രമേ അതില്‍ നിന്നും ലഭിക്കുകയുള്ളൂ. ദുല്‍ഹിജ്ജ പത്ത് എന്ന ഈ ശ്രേഷ്ഠ സമയത്ത് അനുഷ്ടിക്കപ്പെടുന്ന മറ്റെല്ലാ സല്‍കര്‍മ്മങ്ങളും പോലെ ഒരു സല്‍കര്‍മ്മം എന്നതല്ലാതെ അറഫാ ദിനത്തിന് ഉള്ളത് പോലുള്ള മറ്റു പ്രത്യേകതകള്‍ ഈ നോമ്പുകള്‍ക്ക് പറയപ്പെട്ടിട്ടില്ല. അറഫാ ദിനത്തിലെ നോമ്പിനാണ് അപ്രകാരം ചില പ്രത്യേക ശ്രേഷ്ഠതകള്‍ പറയപ്പെട്ടിട്ടുള്ളത്.


ഏതായാലും ദുല്‍ഹിജ്ജ ഒന്ന് മുതല്‍ ഒന്‍പത് വരെ നോമ്പ് പിടിക്കല്‍ പുണ്യകരമാണ് എന്നത് പണ്ഡിതന്മാര്‍ കൃത്യമായി വിശദീകരിച്ചിട്ടുണ്ട്.

ശൈഖ് ഇബ്ന്‍ ബാസ് (رحمه الله) പറയുന്നത് കാണുക: 

"പ്രവാചകന്‍(ﷺ) ദുല്‍ഹിജ്ജയിലെ പത്തു ദിവസവും നോമ്പ് എടുത്തില്ല എന്നത് അതിന് പുണ്യമില്ല എന്നതിന് തെളിവാക്കാന്‍ പറ്റില്ല. കാരണം ഇബ്നു അബ്ബാസ് (റ) ഉദ്ദരിച്ച ബുഖാരി റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ "സ്വാലിഹായ അമലുകള്‍ അനുഷ്ടിക്കാന്‍ ഏറെ ശ്രേഷ്ടകരമായ സമയം" എന്ന് പ്രവാചകന്‍(ﷺ) പഠിപ്പിച്ച ദിവസങ്ങളാണല്ലോ അവ. നോമ്പാകട്ടെ ഏറെ പുണ്യമുള്ള ഒരു സ്വാലിഹായ കര്‍മമാണ് താനും. പ്രവാചകന് ഒരു പക്ഷെ നോമ്പെടുക്കാന്‍ സാധിക്കാതെ പോയ മറ്റുവല്ല സാഹചര്യങ്ങളും ഉണ്ടായിരുന്നേക്കാമല്ലോ. (മാത്രമല്ല ഇവ നിര്‍ബന്ധ നോമ്പുകളല്ല എന്നതും ശ്രദ്ധേയം).  അപ്പോള്‍ ഇബ്നു അബ്ബാസ് (رضي الله عنه) വില്‍ നിന്ന് വന്ന റിപ്പോര്‍ട്ട് തന്നെ ഇതിനു മതിയായ തെളിവാണ്. ഹഫ്സ (رضي الله عنها) യില്‍ നിന്നും വന്ന റിപ്പോര്‍ട്ടിന് ചില കുഴപ്പങ്ങള്‍ ഉണ്ട് എങ്കിലും ഇബ്നു അബ്ബാസ് (رضي الله عنه) വില്‍ നിന്ന് സ്ഥിരപ്പെട്ട വന്ന റിപ്പോര്‍ട്ടുമായി അത് ചേര്‍ത്ത് വെക്കുമ്പോള്‍ അതില്‍ പരാമര്‍ശിക്കപ്പെട്ട വിഷയത്തിന് സാധുത ലഭിക്കുന്നു" .    (مجموع فتاوى و مقالات متنوعة الجزء الخامس عشر)

അതുപോലെ ,മറ്റൊരു ഫത്'വയില്‍ ഇബ്നു ബാസ് (رحمه الله) പറയുന്നു:

ചോദ്യം : ദുല്‍ഹിജ്ജ പത്തും (അഥവാ അറഫാ ദിനം വരെയുള്ള ഒന്‍പത് ദിവസങ്ങള്‍) മുഴുവനായും നോമ്പ് പിടിക്കുന്നത് ബിദ്അത്താണ് എന്ന് പറയുന്നവരെക്കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ് ?.

ഉത്തരം : അവര്‍ അറിവില്ലാത്തവരാണ് അവര്‍ക്ക് പഠിപ്പിച്ചുകൊടുക്കേണ്ടതുണ്ട്.  കാരണം പ്രവാചകന്‍(ﷺ) നിങ്ങള്‍ സ്വാലിഹായ അമലുകള്‍ വര്‍ദ്ധിപ്പിക്കുക എന്ന് കല്പിച്ച ദിവസങ്ങളാണവ. നോമ്പാകട്ടെ ഏറെ ശ്രേഷ്ഠമായ ഒരു സല്കര്‍മ്മമാണ്താനും. പ്രവാചകന്‍(ﷺ) പറയുന്നു : " ഈ പത്ത്‌ ദിവസങ്ങളിൽ ചെയ്യുന്ന കർമ്മങ്ങളേക്കാൾ ശ്രേഷ്ഠമായ മറ്റൊരു കർമ്മവുമില്ല. സ്വഹാബികൾ ചോദിച്ചു, അപ്പോൾ ജിഹാദോ? നബി(ﷺ) പറഞ്ഞു: ഒരാൾ തന്റെ സമ്പത്തും ശരീരവുമായി യുദ്ധക്കളത്തിലേക്ക്‌ പോയി തിരിച്ചുവരാത്തവിധം എല്ലാം അല്ലാഹുവിന്‍റെ മാർഗ്ഗത്തിൽ അർപ്പിച്ച്‌ രക്തസാക്ഷിത്വം വരിച്ചെങ്കിലല്ലാതെ അതും (ജിഹാദും) ഈ ദിവസങ്ങളിലെ സൽകർമ്മങ്ങളോളം പുണ്യമുള്ളതായിത്തീരുകയില്ല." [ബുഖാരി].

ഇനി പ്രവാചകന്‍(ﷺ) ഈ ദിവസങ്ങള്‍ നോമ്പ് അനുഷ്ടിച്ചില്ല എന്നാണ് അവര്‍ പറയുന്നതെങ്കില്‍. പ്രവാചകന്‍(ﷺ) നോമ്പ് അനുഷ്ടിച്ചതായും അനുഷ്ടിക്കാതിരുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. വാക്കുകള്‍ക്കാണ് കര്‍മ്മങ്ങളെക്കാള്‍ മുന്‍ഗണന. പ്രവാചകന്‍റെ വാക്കും പ്രവര്‍ത്തിയുമെല്ലാം  ഒരു വിഷയത്തില്‍ ഒരുമിച്ച് വന്നാല്‍ അത് കൂടുതല്‍ ബലപ്പെട്ട സുന്നത്താണ് എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ പ്രവാചകന്‍റെ വാക്കു മാത്രം വന്നാലും, പ്രവര്‍ത്തി മാത്രം വന്നാലും , അംഗീകാരം മാത്രം വന്നാലും അവയെല്ലാം തന്നെ സുന്നത്താണ്.  പ്രവാചകന്‍(ﷺ) ഒരു കാര്യം പറഞ്ഞാല്‍, പ്രവര്‍ത്തിച്ചാല്‍, അംഗീകരിച്ചാല്‍ അതെല്ലാം തന്നെ സുന്നത്താണ്. എന്നാല്‍ അവയില്‍ വച്ച് ഏറ്റവും മുന്‍ഗണനയും പ്രാബല്യവും ഉള്ളത് വാക്കിനാണ്.  പിന്നെ പ്രവര്‍ത്തിക്ക്, പിന്നെ അംഗീകാരത്തിന് എന്നിങ്ങനെയാണ് അതിന്‍റെ ക്രമം.

അപ്പോള്‍ പ്രവാചകന്‍റെ വാക്കാണ് : " ഈ പത്ത്‌ ദിവസങ്ങളിൽ ചെയ്യുന്ന കർമ്മങ്ങളേക്കാൾ ശ്രേഷ്ഠമായ മറ്റൊരു കർമ്മവുമില്ല". എന്നുള്ളത്. അപ്പോള്‍ അതില്‍ ഒരാള്‍ വ്രതമെടുത്താല്‍ വളരെ നല്ല ഒരു പുണ്യകര്‍മമാണ് അവന്‍ ചെയ്യുന്നത്. അതുപോലെ ഒരാള്‍ ദാനം നല്‍കിയാല്‍,  അല്ലാഹു അക്ബര്‍, അല്‍ഹംദുലില്ലാഹ്, ലാ ഇലാഹ ഇല്ലല്ലാഹ് തുടങ്ങിയ ദിക്റുകള്‍ ചൊല്ലിയാല്‍ അതെല്ലാം ഏറെ ശ്രേഷ്ടകരമാണ്. പ്രവാചകന്‍ പറയുന്നു : " അബ്ദുല്ലാഹിബ്നു ഉമർ(رضي الله عنه)വിൽനിന്ന്‌: " നബി(ﷺ) ഇപ്രകാരം പറയുന്നത്‌ ഞാൻ കേട്ടു, ഈ ദിവസങ്ങളെപ്പോലെ അല്ലാഹുവിങ്കൽ മഹത്തായ മറ്റൊരു ദിവസവുമില്ല. ഈ ദിവസങ്ങളിൽ നിർവ്വഹിക്കുന്ന സർക്കർമ്മങ്ങളെപ്പോലെ അല്ലാഹുവിന്‌ ഇഷ്ടമുള്ള മറ്റു കർമ്മങ്ങളുമില്ല. അത്കൊണ്ട്‌ നിങ്ങൾ സ്തുതികീർത്തനങ്ങളും തക്ബീറുകളും തഹ്‚ലീലുകളും വര്‍ദ്ധിപ്പിക്കുക" - [റവാഹു  അഹ്മദ്]. അല്ലാഹു എല്ലാവര്‍ക്കും അതിനുള്ള തൗഫീഖ് നല്‍കട്ടെ.

(من ضمن الأسئلة المقدمة لسماحته في يوم عرفة ، حج عام 1418هـ - مجموع فتاوى و مقالات متنوعة الجزء الخامس عشر).

ഇനി ശൈഖ് ഇബ്നു ഉസൈമീന്‍ (رحمه الله) യോട് ഇതേ ചോദ്യം ചോദിക്കപ്പെട്ടു :

ചോദ്യം : പ്രായമായ ഒരു സ്ത്രീ സാധാരണയായി ദുല്‍ഹിജ്ജ പത്തും നോമ്പെടുക്കാറുണ്ടായിരുന്നു. എന്നാല്‍ ഈ വര്‍ഷം  ദുല്‍ഹിജ്ജ ഒന്‍പതും പൂര്‍ണമായും നോമ്പ് എടുക്കല്‍ അനുവദനീയമല്ലെന്നും കാരണം അത് പ്രവാചകന്‍റെ സുന്നത്തില്‍ പെട്ടതല്ല എന്നും, അയ്യാമുല്‍ ബീളും, അറഫാ ദിനവും മാത്രം നോമ്പ് എടുത്താല്‍ മതി  ആ സ്ത്രീയോട് ചിലര്‍ പറയുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട് ഒരു വിശദീകരണം ആണ് ബഹുമാന്യനായ ശൈഖിനോട്‌ അവര്‍ ആവശ്യപ്പെടുന്നത് ?

ഉത്തരം : അവരുടെ കാര്യം വ്യക്തമായിപ്പറഞ്ഞാല്‍ അവര്‍ നോമ്പ് നോല്‍ക്കാന്‍ കഴിയുന്നവരും വ്രതമനുഷ്ടിക്കാന്‍ പ്രയാസം ഇല്ലാത്തവരുമാണ് എങ്കില്‍ ദുല്‍ഹിജ്ജ ഒന്‍പതും നോമ്പ് പിടിച്ചുകൊള്ളുക. കാരണം അല്ലാഹുവിന്‍റെ പ്രവാചകന്‍ (ﷺ) പറഞ്ഞിരിക്കുന്നു: " ഈ പത്ത്‌ ദിവസങ്ങളിൽ ചെയ്യുന്ന കർമ്മങ്ങളേക്കാൾ ശ്രേഷ്ഠമായ മറ്റൊരു കർമ്മവുമില്ല. സ്വഹാബികൾ ചോദിച്ചു, അപ്പോൾ ജിഹാദോ? നബി(ﷺ) പറഞ്ഞു: ഒരാൾ തന്റെ സമ്പത്തും ശരീരവുമായി യുദ്ധക്കളത്തിലേക്ക്‌ പോയി തിരിച്ചുവരാത്തവിധം എല്ലാം അല്ലാഹുവിന്‍റെ മാർഗ്ഗത്തിൽ അർപ്പിച്ച്‌ രക്തസാക്ഷിത്വം വരിച്ചെങ്കിലല്ലാതെ അതും (ജിഹാദും) ഈ ദിവസങ്ങളിലെ സൽകർമ്മങ്ങളോളം പുണ്യമുള്ളതായിത്തീരുകയില്ല." [ബുഖാരി].
സഹോദരങ്ങളെ നോമ്പ് സല്‍കര്‍മ്മങ്ങളില്‍ പെടുമോ ?. അതേ പെടുമെന്നുള്ളതില്‍ യാതൊരു സംശയവുമില്ല. അതിനാലാണ് ഇസ്ലാമിന്‍റെ പഞ്ചസ്തംഭങ്ങളില്‍ ഒന്നായി അല്ലാഹു നോമ്പിനെ നിശ്ചയിച്ചത്. അപ്പോള്‍ നോമ്പ് സല്കര്‍മ്മമാണ് എന്നതില്‍ യാതൊരു സംശയവുമില്ല. ഖുദ്സിയായ ഒരു ഹദീസില്‍ അല്ലാഹു ഇത്രത്തോളം വരെ പറഞ്ഞിട്ടുണ്ട്: " നോമ്പ് എനിക്കുള്ളതാണ്. ഞാനാണ് അതിന് പ്രതിഫലം നല്‍കുന്നവനും" . കാര്യങ്ങള്‍ ഇപ്രകാരമായിരിക്കെ ദുല്‍ഹിജ്ജ ഒന്‍പത് ദിനങ്ങളും നോമ്പ്  പിടിക്കല്‍ അനുവദനീയമാണ്.  ഇനി ആ ദിവസങ്ങളില്‍ നോമ്പ് അനുഷ്ടിക്കാന്‍ പാടില്ല എന്ന് ആരെങ്കിലും വാദിക്കുകയാണ് എങ്കില്‍,   " ഈ പത്ത്‌ ദിവസങ്ങളിൽ ചെയ്യുന്ന കർമ്മങ്ങളേക്കാൾ ശ്രേഷ്ഠമായ മറ്റൊരു കർമ്മവുമില്ല ".
 എന്ന് പ്രവാചകന്‍ പൊതുവായി പറഞ്ഞതില്‍ നിന്നും നോമ്പ് ഒഴിവാണ് എന്നതിന് അവര്‍ തെളിവ് ഹാജരാക്കട്ടെ. പ്രവാചകന്‍(ﷺ) ആ ദിവസങ്ങളില്‍ നോമ്പ് എടുത്തിട്ടില്ല എന്നത് സ്ഥിരപ്പെട്ടാല്‍ തന്നെ  ഒരുപക്ഷെ പ്രവാചകന്‍(ﷺ) അതിനേക്കാള്‍ പ്രാധാന്യമുള്ളതോ, നേട്ടമുള്ളതോ ആയ മറ്റു വല്ല കാര്യങ്ങളിലും ഏര്‍പ്പെട്ടതിനാലായിരിക്കാം അത്. നമുക്ക് ഇവിടെ പ്രവാചകന്‍റെ വ്യക്തമായ വചനമുണ്ട്. അതായത് " ഈ പത്ത്‌ ദിവസങ്ങളിൽ ചെയ്യുന്ന കർമ്മങ്ങളേക്കാൾ ശ്രേഷ്ഠമായ മറ്റൊരു കർമ്മവുമില്ല ". മാത്രമല്ല പ്രവാചകന്‍(ﷺ) ആ ദിനങ്ങളിലെ നോമ്പ് ഒഴിവാക്കാറുണ്ടായിരുന്നില്ല എന്ന്‍ പറയുന്ന റിപ്പോര്‍ട്ടുകളും ഉദ്ദരിക്കപ്പെട്ടിട്ടുണ്ട്. നോമ്പ് എടുക്കാറുണ്ടായിരുന്നു എന്ന് പറയുന്ന റിപ്പോര്‍ട്ടാണ്, നോമ്പ് എടുക്കാറുണ്ടായിരുന്നില്ല എന്ന റിപ്പോര്‍ട്ടിനെക്കാള്‍ പ്രബലമായി ഇമാം അഹ്മദ് രേഖപ്പെടുത്തിയിട്ടുള്ളത്. സ്ഥിരീകരിച്ചു കൊണ്ട് വന്ന റിപ്പോര്‍ട്ടിനാണ് നിഷേധ രൂപത്തില്‍ വന്ന  റിപ്പോര്‍ട്ടുകളെക്കാള്‍ മുന്‍ഗണന എന്ന് അദ്ദേഹം അവിടെ പ്രതിപാദിക്കുന്നുണ്ട്.  ഇനി പ്രവാചകന്‍(ﷺ) നോമ്പ് എടുത്തില്ല എന്ന് സങ്കല്പിച്ചാല്‍ തന്നെ " ഈ പത്ത്‌ ദിവസങ്ങളിൽ ചെയ്യുന്ന കർമ്മങ്ങളേക്കാൾ ശ്രേഷ്ഠമായ മറ്റൊരു കർമ്മവുമില്ല ". എന്ന പ്രവാചകന്‍റെ വാക്കില്‍ നോമ്പും പെടുന്നു.

ഇനി അയ്യാമുല്‍ ബീളിനെ കുറിച്ച് പറയുകയാണ്‌ എങ്കില്‍ ദുല്‍ഹിജ്ജ മാസത്തിലെ അയ്യാമുല്‍ ബീള് നോല്‍ക്കുമ്പോള്‍ ദുല്‍ഹിജ്ജ പതിമൂന്ന് നോല്‍ക്കാന്‍ പാടില്ല. കാരണം ദുല്‍ഹിജ്ജ പതിമൂന്ന് നോമ്പ് നോല്‍ക്കല്‍ നിഷിദ്ധമായ അയ്യാമുത്തഷ്'രീക്കില്‍ പെട്ടതാണ്.  "


ഇബ്നു ഉസൈമീന്‍ (رحمه الله) യുടെ ഇതുമായി ബന്ധപ്പെട്ടുള്ള ഇവിടെ നല്‍കിയ  മറുപടി കേള്‍ക്കാന്‍ ഈ ലിങ്കില്‍ പോകുക :  http://www.youtube.com/watch?v=CApaR1to74Q 


അതുപോലെ ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍ (حفظه الله) പറയുന്നു:  "ദുല്‍ഹിജ്ജയിലെ ഒന്‍പത് ദിവസവും നോമ്പ് എടുക്കുന്നത് പുണ്യകരമാണ്. എന്നാല്‍ ഹജ്ജാജിമാര്‍ ഒന്‍പതാം ദിവസം (അറഫാ ദിനം) നോമ്പ് എടുക്കാന്‍ പാടില്ല. അറഫയില്‍ നില്‍ക്കുന്നതിന് അവര്‍ക്ക് പ്രയാസമനുഭവിക്കാതിരിക്കാനാണ് അത്. എന്നാല്‍ ഹജ്ജാജിമാര്‍ അല്ലാത്തവര്‍ അറഫയുടെ ദിവസം നോമ്പ് പിടിക്കുന്നത് കാരണത്താല്‍ അവരുടെ കഴിഞ്ഞുപോയ ഒരു വര്‍ഷത്തെയും, വരാനിരിക്കുന്ന ഒരു വര്‍ഷത്തെയും  പാപങ്ങള്‍ അല്ലാഹു പൊറുത്ത് കൊടുക്കുന്നതാണ്. ഇത് അല്ലാഹുവിന്‍റെ അപാരമായ ഒരു അനുഗ്രഹമാണ്. ഉമ്മുല്‍ മുഅമിനീന്‍ ഹഫ്സ (
رضي الله عنها) റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ ഇപ്രകാരം കാണാം : " പ്രവാചകന്‍ (ﷺ) ദുല്‍ഹിജ്ജ പത്തും നോമ്പ് എടുക്കാറുണ്ടായിരുന്നു". അബൂ ദാവൂദ് വലിയ കുഴപ്പമൊന്നുമില്ലാത്ത പരമ്പരയിലൂടെ ആണ് ഇത് ഉദ്ദരിചിട്ടുള്ളത്. എന്നാല്‍ ഉമ്മുല്‍ മുഅമിനീന്‍  ആയിശ (رضي الله عنها) റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ : "പ്രവാചകന്‍(ﷺ) ഈ പത്തു ദിവസങ്ങള്‍ മുഴുവനായും നോമ്പ് പിടിക്കാറുണ്ടായിരുന്നില്ല " എന്ന് വന്നതായി കാണാം. ആയിശ (رضي الله عنها) റിപ്പോര്‍ട്ട് അപ്രകാരം ചെയ്തില്ല എന്ന 'നിഷേധ രൂപത്തില്‍' വന്ന റിപ്പോര്‍ട്ട് ആണ്. എന്നാല്‍ ഹഫ്സ (رضي الله عنها) യുടെ റിപ്പോര്‍ട്ട് അപ്രകാരം ചെയ്തിട്ടുണ്ട് എന്ന 'സ്ഥിരീകരണ രൂപത്തില്‍'  വന്ന റിപ്പോര്‍ട്ട് ആണ്. ഒരേ വിഷയത്തില്‍ സ്ഥിരീകരണ രൂപത്തിലും , നിഷേധരൂപത്തിലും റിപ്പോര്‍ട്ടുകള്‍ വന്നാല്‍, (സ്വീകാര്യതയുടെ വിഷയത്തില്‍ അവ രണ്ടും ഒരേ സ്ഥാനത്ത് ആണെങ്കില്‍)  അതില്‍ മുന്‍ഗണന സ്ഥിരീകരണ രൂപത്തിലുള്ള റിപ്പോര്‍ട്ടിനാണ്. ഇവിടെ ഹഫ്സ (رضي الله عنها) പ്രവാചകന്‍(ﷺ) നോമ്പ് പിടിക്കാറുണ്ടായിരുന്നു എന്ന് സ്ഥിരീകരിക്കുന്നു. എന്നാല്‍ തന്‍റെ അറിവില്‍ പ്രവാചകന്‍(ﷺ) ആ ദിവസങ്ങളില്‍ നോമ്പ് പിടിക്കാറുണ്ടായിരുന്നില്ല   എന്ന് ആയിശ (رضي الله عنها) പറയുന്നു. ആയതിനാല്‍ തന്നെ ആയിശ (رضي الله عنها) അറിഞ്ഞിട്ടില്ലാത്ത ഒരു കാര്യം ഹഫ്സ (رضي الله عنها) അറിഞ്ഞു എന്നേ അതര്‍ത്ഥമാക്കുന്നുള്ളൂ " .
(فضل العشر من ذي الحجة - الشيخ صالح بن فوزان الفوزان) .



ഇബ്നു ഉമര്‍(
رضي الله عنه) , ഇബ്നു സീരീന്‍(رحمه الله), ഖതാദ (
رحمه الله) , മുജാഹിദ് (رحمه الله) തുടങ്ങിയ സലഫുകളും ദുല്‍ഹിജ്ജ ഒന്ന് മുതല്‍ ഒന്‍പത് വരെ നോമ്പ് എടുക്കുന്നത് പുണ്യകരമാണ് എന്ന അഭിപ്രായക്കാരാണ്.

മാത്രമല്ല ഇമാം ത്വഹാവി, ഇമാം ഇബ്നു റജബ്, ഇമാം നവവി, ഇമാം ഇബ്നു ഹജര്‍, ഇമാം ശൌക്കാനി തുടങ്ങിയവരെല്ലാം തന്നെ ഇബ്നു അബ്ബാസ് (റ) വിന്‍റെ ഹദീസ് പ്രകാരം ഈ ദിവസങ്ങളിലെ പുണ്യകരമായ സല്‍കര്‍മ്മങ്ങളില്‍ നിന്നും നോമ്പ് ഒഴിവല്ല എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല ഇമാം അബൂദാവൂദ് തന്‍റെ സുനനില്‍ (باب في صوم العشر) എന്ന ഒരു ഭാഗം തന്നെ കൊടുത്തിട്ടുണ്ട്. അതുപോലെ ഇമാം അബൂ ഹനീഫ, ഇമാം മാലിക്, ഇമാം ശാഫിഇ, ഇമാം അഹ്മദ് (رحمهم الله) തുടങ്ങിയ നാല് ഇമാമീങ്ങളും അനുവദനീയമാണ് എന്ന അഭിപ്രായക്കാരാണ്. 

ദുല്‍ഹിജ്ജയിലെ ഒന്‍പത് ദിവസവും നോമ്പ് എടുക്കല്‍ അനുവദനീയവും പുണ്യകരവുമാണ് എന്ന് ആകെച്ചുരുക്കം. കാരണം പൊതുവേ സല്‍കര്‍മ്മങ്ങള്‍ അനുഷ്ടിക്കല്‍ ഏറെ ശ്രേഷ്ടകരമായ സമയമാണ് ഇത് എന്ന് പ്രവാചകന്‍
(ﷺ)  കൃത്യമായി പഠിപ്പിച്ചു. നോമ്പ് ഒരു സല്കര്‍മ്മമാണ്താനും. അല്ലാഹുവാണ് കൂടുതൽ അറിയുന്നവൻ .. 

والله تعالى أعلم وصلى الله وسلم على نبينا محمد

അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ 


Saturday, October 5, 2013

ദുൽഹിജ്ജ പത്തിന്റെ ശ്രേഷ്ഠത. ദുല്‍ഹിജ്ജ പത്താണോ, അതല്ല റമദാനിലെ അവസാന പത്താണോ ഏറ്റവും ശ്രേഷ്ഠകരമായ ദിനങ്ങള്‍ ?

 ദുല്‍ഹിജ്ജയിലെ ഏറെ ശ്രേഷ്ഠമായ പത്തു ദിനങ്ങളിലൂടെയാണ് നാം കടന്നു പോകാന്‍ പോകുന്നത്. അല്ലാഹുവിന്‍റെ ഗ്രന്ഥത്തില്‍ അല്ലാഹു തആല ഈ ദിവസത്തിന്‍റെ ശ്രേഷ്ഠതയെ സംബന്ധിച്ച് ഒന്നിലധികം സ്ഥലങ്ങളില്‍ പ്രതിപാദിച്ചിട്ടുണ്ട് . മാത്രമല്ല ഇസ്ലാമിന്‍റെ പഞ്ചസ്തംബങ്ങളെല്ലാം തന്നെ  സമ്മേളിക്കുന്ന വിഷിഷ്ടമായദിനങ്ങള്‍. 

www.fiqhussunna.com


ദിവസങ്ങൾക്കുള്ള മഹത്വങ്ങളും ശ്രേഷ്ഠതകളും വിവരിക്കുന്ന അനേകം വചനങ്ങൾ വിശുദ്ധ ഖുർആനിലും പ്രവാചക വചനങ്ങളിലും കണ്ടെത്താവുന്നതാണ്‌.
അല്ലാഹു പറയുന്നു:
وَالْفَجْرِ  وَلَيالِِ عَشْرِِ ( سورة الفجر)
 ”പ്രഭാതവും പത്ത്‌ രാത്രികളും തന്നെയാണ്‌ സത്യം” (സൂറത്തുൽ ഫജ്‚ർ 1, 2).
ഇവിടെ ആയത്തിൽ പറയുന്ന പത്ത്‌ രാവുകൾ കൊണ്ടുദ്ദേശിക്കുന്നത്‌, ദുൽഹജ്ജ്‌ മാസത്തിലെ പത്ത്‌ രാത്രികളാണെന്നാണ്‌ മഹാനായ ഇബ്നുകഥീർ(റ) തന്റെ തഫ്സീറിൽ രേഖപ്പെടുത്തിയിരിക്കുന്നത്‌.
- See more at: http://esalsabeel.com/?p=1373#sthash.ZETOYaWx.dpuf
 അല്ലാഹു പറയുന്നു:

وَالْفَجْرِ  وَلَيالِِ عَشْرِِ

 "പ്രഭാതവും പത്ത്‌ രാത്രികളും തന്നെയാണ്‌ സത്യം" [സൂറത്തുൽ ഫജ്ർ 1, 2].

ദിവസങ്ങൾക്കുള്ള മഹത്വങ്ങളും ശ്രേഷ്ഠതകളും വിവരിക്കുന്ന അനേകം വചനങ്ങൾ വിശുദ്ധ ഖുർആനിലും പ്രവാചക വചനങ്ങളിലും കണ്ടെത്താവുന്നതാണ്‌.
അല്ലാഹു പറയുന്നു:
وَالْفَجْرِ  وَلَيالِِ عَشْرِِ ( سورة الفجر)
 ”പ്രഭാതവും പത്ത്‌ രാത്രികളും തന്നെയാണ്‌ സത്യം” (സൂറത്തുൽ ഫജ്‚ർ 1, 2).
ഇവിടെ ആയത്തിൽ പറയുന്ന പത്ത്‌ രാവുകൾ കൊണ്ടുദ്ദേശിക്കുന്നത്‌, ദുൽഹജ്ജ്‌ മാസത്തിലെ പത്ത്‌ രാത്രികളാണെന്നാണ്‌ മഹാനായ ഇബ്നുകഥീർ(റ) തന്റെ തഫ്സീറിൽ രേഖപ്പെടുത്തിയിരിക്കുന്നത്‌.
- See more at: http://esalsabeel.com/?p=1373#sthash.ZETOYaWx.dpuf
ദിവസങ്ങൾക്കുള്ള മഹത്വങ്ങളും ശ്രേഷ്ഠതകളും വിവരിക്കുന്ന അനേകം വചനങ്ങൾ വിശുദ്ധ ഖുർആനിലും പ്രവാചക വചനങ്ങളിലും കണ്ടെത്താവുന്നതാണ്‌.
അല്ലാഹു പറയുന്നു:
وَالْفَجْرِ  وَلَيالِِ عَشْرِِ ( سورة الفجر)
 ”പ്രഭാതവും പത്ത്‌ രാത്രികളും തന്നെയാണ്‌ സത്യം” (സൂറത്തുൽ ഫജ്‚ർ 1, 2).
ഇവിടെ ആയത്തിൽ പറയുന്ന പത്ത്‌ രാവുകൾ കൊണ്ടുദ്ദേശിക്കുന്നത്‌, ദുൽഹജ്ജ്‌ മാസത്തിലെ പത്ത്‌ രാത്രികളാണെന്നാണ്‌ മഹാനായ ഇബ്നുകഥീർ(റ) തന്റെ തഫ്സീറിൽ രേഖപ്പെടുത്തിയിരിക്കുന്നത്‌.
- See more at: http://esalsabeel.com/?p=1373#sthash.ZETOYaWx.dpuf
وَيَذْكُرُوا اسْمَ اللهِ فِي  أيّامِ مَعْلومات

“നിശ്ചിതദിവസങ്ങളിൽ അവന്റെ  നാമം സ്മരിക്കുന്നതിനു വേണ്ടിയും” [ഹജ്ജ്‌ : 28].

ഈ രണ്ട് ആയത്തുകളിലും ഉദ്ദേശിക്കപ്പെടുന്ന ദിവസങ്ങള്‍ ദുല്‍ഹിജ്ജ പത്താണ് എന്ന് ഇബ്നു അബ്ബാസ് (رضي الله عنه) വും മറ്റു മുഫസ്സിരീങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

അതുപോലെ പ്രവാചകന്‍() പറഞ്ഞു :


ما من أيام العمل الصالح فيهن أحب إلى الله من هذه الأيام العشر، قالوا: ولا الجهاد في سبيل الله ؟ قال: ولا الجهاد في سبيل الله إلا رجل خرج بنفسه وماله فلم يرجع من ذلك بشيء

 " ഈ പത്ത്‌ ദിവസങ്ങളിൽ ചെയ്യുന്ന കർമ്മങ്ങളേക്കാൾ ശ്രേഷ്ഠമായ മറ്റൊരു കർമ്മവുമില്ല. സ്വഹാബികൾ ചോദിച്ചു, അപ്പോൾ ജിഹാദോ? നബി() പറഞ്ഞു: ഒരാൾ തന്റെ സമ്പത്തും ശരീരവുമായി യുദ്ധക്കളത്തിലേക്ക്‌ പോയി തിരിച്ചുവരാത്തവിധം എല്ലാം അല്ലാഹുവിന്റെ മാർഗ്ഗത്തിൽ അർപ്പിച്ച്‌ രക്തസാക്ഷിത്വം വരിച്ചെങ്കിലല്ലാതെ അതും (ജിഹാദും) ഈ ദിവസങ്ങളിലെ സൽകർമ്മങ്ങളോളം പുണ്യമുള്ളതായിത്തീരുകയില്ല." [ബുഖാരി].

عن ابن عمر رضي الله عنهما قال: قال رسول الله صلى الله عليه وسلم :  ما من أيام أعظم عند الله سبحانه ولا أحب إليه العمل فيهن من هذه الأيام العشر؛ فأكثروا فيهن من التهليل والتكبير والتحميد  [رواه أحمد].

അബ്ദുല്ലാഹിബ്നു ഉമർ(رضي الله عنه)വിൽനിന്ന്‌: " നബി() ഇപ്രകാരം പറയുന്നത്‌ ഞാൻ കേട്ടു, ഈ ദിവസങ്ങളെപ്പോലെ അല്ലാഹുവിങ്കൽ മഹത്തായ മറ്റൊരു ദിവസവുമില്ല. ഈ ദിവസങ്ങളിൽ നിർവ്വഹിക്കുന്ന സർക്കർമ്മങ്ങളെപ്പോലെ അല്ലാഹുവിന്‌ ഇഷ്ടമുള്ള മറ്റു കർമ്മങ്ങളുമില്ല. അത്കൊണ്ട്‌ നിങ്ങൾ സ്തുതികീർത്തനങ്ങളും തക്ബീറുകളും തഹ്‚ലീലുകളും വര്‍ദ്ധിപ്പിക്കുക" - [റവാഹു  അഹ്മദ്].

ഇനി ചോദ്യത്തിലേക്ക് കടക്കാം :

ദുല്‍ഹജ്ജ് മാസത്തിലെ പത്തു ദിനങ്ങളാണോ അതല്ല റമദാനിലെ അവസാനത്തെ പത്താണോ ഏറ്റവും ശ്രേഷ്ഠകരം ?

മഹാനായ ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ(رحمه الله)യോട് ഈ ചോദ്യം ചോദിക്കപ്പെട്ടു. അദ്ദേഹം പറഞ്ഞു : "  റമദാനിലെ അവസാനത്തെ പത്തിലെ പകലുകളെക്കാള്‍ ശ്രേഷ്ടമാണ് ദുല്‍ഹിജ്ജ മാസത്തിലെ ആദ്യ പത്തു ദിവസത്തിലെ പകലുകള്‍. എന്നാല്‍ ദുല്‍ഹിജ്ജ ആദ്യ പത്തിലെ രാത്രികളേക്കാള്‍ ശ്രേഷ്ഠമാണ് റമദാനിലെ അവസാന പത്തിലെ രാത്രികള്‍".

ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയയുടെ ഈ മറുപടിയെക്കുറിച്ച് മഹാനായ ഇബ്നുല്‍ ഖയ്യിം (رحمه الله) പറയുന്നു: "  ബുദ്ധിയും വിവേകവുമുള്ള ഒരാള്‍ ശൈഖിന്‍റെ ഈ മറുപടിയെക്കുറിച്ച് ചിന്തിച്ചാല്‍ വളരെ സ്വീകാര്യമായ ഏറ്റവും നല്ല ഒരു മറുപടിയാണ് ഇത് എന്ന് മനസ്സിലാക്കാം. കാരണം ഈ പത്ത്‌ ദിവസങ്ങളിൽ ചെയ്യുന്ന കർമ്മങ്ങളേക്കാൾ ശ്രേഷ്ഠമായ മറ്റൊരു കർമ്മവുമില്ല. അറഫാ ദിനവും, ബലി പെരുന്നാള്‍ ദിനവും, ദുല്‍ഹിജ്ജ എട്ടിന് മക്കയില്‍ നിന്ന് ഹജ്ജാജിമാര്‍ തല്ബിയത് ചൊല്ലിക്കൊണ്ട്‌ മിനയിലേക്ക് നീങ്ങുന്ന തര്‍വിയത്തിന്‍റെ ദിനം എന്നീ അതി ശ്രേഷ്ഠമായ ദിനങ്ങളെല്ലാം തന്നെ ദുല്‍ഹിജ്ജ പത്തിലാണല്ലോ വരുന്നത്. എന്നാല്‍ രാത്രിയുടെ വിഷയത്തില്‍ റമദാനിലെ അവസാന പത്തിലെ രാത്രികള്‍ ഉറക്കമില്ലാത്ത രാത്രികളാണ്.  പ്രവാചകന്‍ ആ രാവുകള്‍ എല്ലാം ഹയാത്താക്കാറുണ്ടായിരുന്നു. മാത്രമല്ല ആ രാവുകളിലാണല്ലോ ശ്രേഷ്ഠമായ ലൈലത്തുല്‍ ഖദ്‌റിന്‍റെ രാത്രി നിലകൊള്ളുന്നത്. അതിനാല്‍ തന്നെ ദിനങ്ങളില്‍ വച്ച് ഏറ്റവും ശ്രേഷ്ഠം ദുല്‍ഹിജ്ജ പത്തിലെ ദിനങ്ങളും, രാവുകളില്‍ വച്ച് ഏറ്റവും ശ്രേഷ്ഠം റമദാനിലെ പത്തിലെ രാവുകളുമാണ് എന്ന് മനസ്സിലാക്കാം. ഇതല്ലാത്ത മറ്റു അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയവര്‍ക്കൊന്നും മതിയായ തെളിവുകളില്ല " .


ഇതേ ചോദ്യത്തിന് ബഹുമാന്യനായ ശൈഖ് ഇബ്നു ബാസ് (رحمه الله) നല്‍കിയ മറുപടി : "  "   രാത്രിയുടെ ശ്രേഷ്ഠത പരിഗണിച്ചാല്‍ റമദാനിലെ അവസാനത്തെ പത്തിലെ രാവുകള്‍ക്കാണ് കൂടുതല്‍ ശ്രേഷ്ഠത ഉള്ളത്. എന്നാല്‍ പകലുകളുടെ ശ്രേഷ്ഠത പരിഗണിച്ചാല്‍ ദുല്‍ഹിജ്ജ പത്തിലെ പകലുകള്‍ക്കാണ് കൂടുതല്‍ ശ്രേഷ്ഠത എന്നും മനസ്സിലാക്കാം. കാരണം അതില്‍ അറഫയും, ബലിപെരുന്നാള്‍ ദിനവും അടങ്ങിയിട്ടുണ്ട്. ദുനിയാവിലെ ദിവസങ്ങളില്‍ വച്ച് ഏറ്റവും ശ്രേഷ്ഠമായ രണ്ടു ദിവസങ്ങളാണല്ലോ അവ. ഇതാണ് പണ്ഡിതന്മാരുടെ പക്കല്‍ ഈ വിഷയത്തിലുള്ള ഏറ്റവും സ്വീകാര്യമായ അഭിപ്രായം. ആയതിനാല്‍ പകലുകളില്‍ ഏറ്റവും ശ്രേഷ്ഠം ദുല്‍ഹിജ്ജയിലെ പത്തിലേതും, രാവുകളില്‍ ഏറ്റവും ശ്രേഷ്ഠം റമദാനിലെ അവസാന പത്തിലേതുമാണ്. കാരണം രാവുകളില്‍ വച്ച് ഏറ്റവും ശ്രേഷ്ഠമായ ലൈലത്തുല്‍ ഖദ്റിന്‍റെ രാവ് ആ രാവുകളിലാണല്ലോ ഉള്ളത്. അല്ലാഹുവാകുന്നു ഏറ്റവും അറിയുന്നവന്‍" .

എന്നാല്‍ ശൈഖ് ഇബ്നു ഉസൈമീന്‍ (رحمه الله) റമദാനിലെ അവസാന പത്തില്‍ അനുഷ്ടിക്കപ്പെടുന്ന കര്‍മ്മങ്ങളെക്കാള്‍ ശ്രേഷ്ഠം ദുല്‍ഹിജ്ജ പത്തിലെ കര്‍മ്മങ്ങളാണ് എന്ന അഭിപ്രായക്കാരനാണ്. " ഈ പത്ത്‌ ദിവസങ്ങളിൽ ചെയ്യുന്ന കർമ്മങ്ങളേക്കാൾ ശ്രേഷ്ഠമായ മറ്റൊരു കർമ്മവുമില്ല" എന്ന ഹദീസിലെ പ്രയോഗത്തെ പൊതുവായ നിലക്ക് തന്നെ അഥവാ (عام) ആയിത്തന്നെ നില നിര്‍ത്തുകയാണ് അദ്ദേഹം ചെയ്തത്. അഥവാ രാവും പകലുമെന്ന വ്യത്യാസം അദ്ദേഹം കല്പിക്കുന്നില്ല.

ഏതായാലും ഈ ചര്‍ച്ചകളെല്ലാം തന്നെ സൂചിപ്പിക്കുന്നത് ഈ ദിവസങ്ങളുടെ അതിയായ മഹത്വത്തെ കുറിച്ചാണ്. അതുകൊണ്ട് നന്മകളുടെ പൂക്കാലമായ ഈ സുവര്‍ണ്ണ ദിനങ്ങള്‍ ഏറ്റവും നല്ല രൂപത്തില്‍ ഉപയോഗപ്പെടുത്തുന്ന ബുദ്ധിമാന്മാരില്‍ അല്ലാഹു നമ്മെ ഉള്‍പ്പെടുത്തട്ടെ. മുന്‍കൂട്ടി കണക്കു കൂട്ടുകയും തന്‍റെ മരണാനന്തര ജീവിതത്തിനു വേണ്ടി പണിയെടുക്കുകയും ചെയ്യുന്നവനാണ് ബുദ്ധിമാന്‍. എന്നാല്‍ തന്‍റെ ഇച്ഛകളെ പിന്തുടരുകയും  പരലോക വിജയത്തിനായി അല്ലാഹുവിന്‍റെ മേല്‍ മനക്കോട്ടകള്‍ കെട്ടുകയും ചെയ്യുന്നവനാരോ അവന്‍ തന്നെയാണ് പരാജിതന്‍...
നബി(സ്വ)പറഞ്ഞു: ‘ഈ പത്ത്‌ ദിവസങ്ങളിൽ ചെയ്യുന്ന കർമ്മങ്ങളേക്കാൾ ശ്രേഷ്ഠമായ മറ്റൊരു കർമ്മവുമില്ല. സ്വഹാബികൾ ചോദിച്ചു, അപ്പോൾ ജിഹാദോ? നബി(സ്വ) പറഞ്ഞു: ഒരാൾ തന്റെ സമ്പത്തും ശരീരവുമായി യുദ്ധക്കളത്തിലേക്ക്‌ പോയി തിരിച്ചുവരാത്തവിധം എല്ലാം അല്ലാഹുവിന്റെ മാർഗ്ഗത്തിൽ അർപ്പിച്ച്‌ രക്തസാക്ഷിത്വം വരിച്ചെങ്കിലല്ലാതെ അതും (ജിഹാദും) ഈ ദിവസങ്ങളിലെ സൽകർമ്മങ്ങളോളം പുണ്യമുള്ളതായിത്തീരുകയില്ല.’ (ബുഖാരി) - See more at: http://esalsabeel.com/?p=1373#sthash.2p9B86Cl.dpuf
നബി(സ്വ)പറഞ്ഞു: ‘ഈ പത്ത്‌ ദിവസങ്ങളിൽ ചെയ്യുന്ന കർമ്മങ്ങളേക്കാൾ ശ്രേഷ്ഠമായ മറ്റൊരു കർമ്മവുമില്ല. സ്വഹാബികൾ ചോദിച്ചു, അപ്പോൾ ജിഹാദോ? നബി(സ്വ) പറഞ്ഞു: ഒരാൾ തന്റെ സമ്പത്തും ശരീരവുമായി യുദ്ധക്കളത്തിലേക്ക്‌ പോയി തിരിച്ചുവരാത്തവിധം എല്ലാം അല്ലാഹുവിന്റെ മാർഗ്ഗത്തിൽ അർപ്പിച്ച്‌ രക്തസാക്ഷിത്വം വരിച്ചെങ്കിലല്ലാതെ അതും (ജിഹാദും) ഈ ദിവസങ്ങളിലെ സൽകർമ്മങ്ങളോളം പുണ്യമുള്ളതായിത്തീരുകയില്ല.’ (ബുഖാരി) - See more at: http://esalsabeel.com/?p=1373#sthash.2p9B86Cl.dpuf
നബി(സ്വ)പറഞ്ഞു: ‘ഈ പത്ത്‌ ദിവസങ്ങളിൽ ചെയ്യുന്ന കർമ്മങ്ങളേക്കാൾ ശ്രേഷ്ഠമായ മറ്റൊരു കർമ്മവുമില്ല. സ്വഹാബികൾ ചോദിച്ചു, അപ്പോൾ ജിഹാദോ? നബി(സ്വ) പറഞ്ഞു: ഒരാൾ തന്റെ സമ്പത്തും ശരീരവുമായി യുദ്ധക്കളത്തിലേക്ക്‌ പോയി തിരിച്ചുവരാത്തവിധം എല്ലാം അല്ലാഹുവിന്റെ മാർഗ്ഗത്തിൽ അർപ്പിച്ച്‌ രക്തസാക്ഷിത്വം വരിച്ചെങ്കിലല്ലാതെ അതും (ജിഹാദും) ഈ ദിവസങ്ങളിലെ സൽകർമ്മങ്ങളോളം പുണ്യമുള്ളതായിത്തീരുകയില്ല.’ (ബുഖാരി) - See more at: http://esalsabeel.com/?p=1373#sthash.2p9B86Cl.dpuf

Wednesday, October 2, 2013

ആരാണ് മുആവിയ ബ്നു അബീ സുഫ്'യാന്‍ (റ) ?!.



بسم الله، والحمد لله، والصلاة والسلام على رسول الله وعلى آله وصحبه ومن اهتدى بهداه، وبعد؛

ശ്രേഷ്ഠരായ സ്വഹാബി വര്യന്മാരില്‍ പ്രഗല്‍ഭരായ ഒരാളാണ് മുആവിയ (رضي الله عنه). പ്രവാചക പത്നി ഉമ്മു ഹബീബ (رضي الله عنها) യുടെ സഹോദരന്‍. അബൂ സുഫ്‌യാന്‍ (رضي الله عنه) വിന്‍റെ മക്കളാണ് ഉമ്മു ഹബീബയും മുആവിയയും.

"മുആവിയ (
رضي الله عنه)വിനെയും അബ്ദുല്ലാഹിബ്നു ഉമര്‍(رضي الله عنه)വിനെയും സത്യവിശ്വാസികളുടെ അമ്മാവന്മാര്‍ എന്ന് വിളിച്ചുകൊള്ളട്ടെ എന്ന് ഇമാം അഹ്മദിനോട്‌ ചോദിക്കപ്പെട്ടു. അദ്ദേഹം പറഞ്ഞു: അതെ വിളിച്ചുകൊള്ളുക. കാരണം മുആവിയ (رضي الله عنه) പ്രവാചക പത്നി ഉമ്മു ഹബീബ (رضي الله عنها) യുടെയും, ഇബ്നു ഉമര്‍(رضي الله عنه) പ്രവാചക പത്നി ഹഫ്സ്വ (رضي الله عنها)യുടെയും സഹോദരങ്ങളാണ് എന്ന് ഇമാം അഹ്മദ് മറുപടി നല്‍കുകയുണ്ടായി "  [അസ്സുന്ന - ഖല്ലാല്‍ വോ:2 പേജ് 433]

അതുപോലെ വിശുദ്ധഖുര്‍ആന്‍ രേഖപ്പെടുത്തി വെച്ചിരുന്ന കുത്താബുല്‍ വഹ്'യില്‍ ഉള്‍പ്പെട്ട ആളാണ്‌ അദ്ദേഹം.   മുആവിയ (رضي الله عنه)  ആര് എന്നോ അദ്ദേഹത്തിന്‍റെ ശ്രേഷ്ടത എന്ത് എന്നോ  ഇന്ന് പല സഹോദരങ്ങള്‍ക്കും അറിയില്ല. ഈ അറിവില്ലായ്മ കാരണം ഇഖ്'വാനികളും ഖുത്ബിയാക്കളും റാഫിദിയാക്കളും പടച്ചുവിടുന്ന കള്ളക്കഥകള്‍ അറിഞ്ഞോ അറിയാതെയോ പലരും ശരിയാണ് എന്ന് ധരിച്ചു പോകുന്നു. മാത്രമല്ല സ്വഹാബത്തിനെ കുറിച്ച് മലയാളത്തില്‍ രചിക്കപ്പെട്ട ഒട്ടുമിക്ക ഗ്രന്ഥങ്ങളും എടുത്ത് പരിശോധിച്ചാല്‍ കള്ളക്കഥളും, റാഫിദിയാക്കളുടെ ആരോപണങ്ങളും ചേര്‍ത്ത് മുആവിയ (رضي الله عنه) വിനെ പ്രത്യക്ഷമായോ പരോക്ഷമായോ വിമര്‍ശിക്കുന്നതായി കാണാം ...

എന്നാല്‍ അബ്ദുല്ലാഹിബ്നു ഉമര്‍ (رضي الله عنه) ഉദ്ദരിക്കുന്ന, മുആവിയ (رضي الله عنه) സ്വര്‍ഗാവകാശിയാണ് എന്ന് സൂചിപ്പിക്കുന്ന ഹദീസ് കാണാം പ്രവാചകന്‍ () പറഞ്ഞു :  "കോണ്‍സ്റ്റാന്‍റിനോപ്പ്ള്‍ കീഴടക്കുന്ന ആദ്യത്തെ സൈന്യത്തിന്‍റെ പാപങ്ങളെല്ലാം അല്ലാഹു പൊറുത്ത് കൊടുത്തിരിക്കുന്നു".  മുആവിയ (رضي الله عنه) വിന്‍റെ കാലത്ത് അദ്ദേഹത്തിന്‍റെ സൈന്യമാണ്‌  കോണ്‍സ്റ്റാന്‍റിനോപ്പ്ള്‍ തുറക്കാന്‍ ആദ്യമായി പോരാട്ടം നയിച്ചത്. യസീദ് ബിന്‍ മുആവിയ ആയിരുന്നു സൈന്യാധിപന്‍. ഹുസൈന്‍ (رضي الله عنه) വും, അബൂ അയ്യൂബ് അല്‍ അന്‍സ്വാരി (رضي الله عنه) വും ആ കൊടിക്കീഴില്‍ അണിനിരന്നവരായിരുന്നു.

അതുപോലെ അല്ലാഹുവിന്‍റെ പ്രവാചകന്‍() മുആവിയ (رضي الله عنه) വിനു വേണ്ടി പ്രാര്‍ഥിച്ചു. അദ്ദേഹം പറഞ്ഞു: " അല്ലാഹുവേ നീ മുആവിയക്ക്  മാര്‍ഗദര്‍ശനം നല്‍കേണമേ, അദ്ദേഹത്തെ നേര്‍മാര്‍ഗത്തിലേക്കുള്ള വഴികാട്ടി ആക്കേണമേ. അദ്ദേഹത്തെ നീ സന്മാര്‍ഗദര്‍ശിയും, അതിന്‍റെ പ്രചാരകനും ആക്കി മാറ്റേണമേ " [ഹസന്‍ - തിര്‍മിദി].

മുആവിയ (
رضي الله عنه) വിന്‍റെ ശ്രേഷ്ഠത വിവരിക്കുന്ന ധാരാളം ഹദീസുകള്‍ ഇതുപോലെ കാണാന്‍ സാധിക്കും. ഒരുപാട് ഹദീസുകള്‍ അതുമായി ബന്ധപ്പെട്ട് വന്നിട്ടുണ്ട് താനും.

ഉസ്മാന്‍ (رضي الله عنه) വിന്‍റെ മരണശേഷം അലി (رضي الله عنه) വിനും മുആവിയ (رضي الله عنه) വിനും ഇടയില്‍ ഉണ്ടായ ചില വീക്ഷണ വിത്യാസങ്ങള്‍ കളവുകളും കെട്ടുകഥകളും ചേര്‍ത്ത് അവതരിപ്പിച്ച് സ്വഹാബത്തിനെ ഇകഴ്ത്തുകയാണ് പലപ്പോഴും അഹ്ലുല്‍ബിദഅയുടെയും  ഖുതുബിയാക്കളുടെയും ജോലി. എന്നാല്‍ അലി (رضي الله عنه) വിന്‍റെ വീക്ഷണത്തെ അംഗീകരിച്ച ആളുകളെയും, മുആവിയ (رضي الله عنه) വിന്‍റെ വീക്ഷണത്തെ അംഗീകരിച്ച ആളുകളെയും കുറിച്ച് അല്ലാഹുവിന്‍റെ പ്രവാചകന്‍ () പറഞ്ഞത് കാണുക : ഹസന്‍ (رضي الله عنه) വിനെ കുറിച്ച് പ്രവാചകന്‍ പറഞ്ഞു " എന്‍റെ ഈ മകന്‍ സയ്യിദാണ്. അവനെക്കൊണ്ട്‌ അല്ലാഹു സത്യവിശ്വാസികളില്‍ രണ്ട് മഹത്തായ വിഭാഗങ്ങള്‍ക്കിടയില്‍ ഒത്തുതീര്‍പ്പുണ്ടാക്കും " .. ഇവിടെ സത്യവിശ്വാസികളില്‍ പെട്ട മഹത്തായ രണ്ടു വിഭാഗങ്ങള്‍ എന്ന് പ്രവാചകന്‍ () അവരെക്കുറിച്ച് പറഞ്ഞത് വ്യക്തമാണ് താനും ..


അതുപോലെ മറ്റൊരു ഹദീസില്‍ പ്രവാചകന്‍ () ഇപ്രകാരം പറഞ്ഞു : നിങ്ങള്‍ എന്‍റെ സ്വഹാബത്തിനെ ചീത്ത വിളിക്കരുത്. നിങ്ങള്‍ എന്‍റെ സ്വഹാബത്തിനെ ചീത്ത വിളിക്കരുത്. എന്‍റെ ആത്മാവ് ആരുടെ കയ്യിലാണോ അവന്‍ തന്നെയാണ് സത്യം. നിങ്ങള്‍ ഉഹ്ദ് മലയോളം സ്വര്‍ണ്ണം ദാനം ചെയ്‌താല്‍ പോലും സ്വഹാബത്ത് ദാനം ചെയ്ത ഒരു കൈകുംബിളിനോളം വരുകയില്ല എന്ന് മാത്രമല്ല അതിന്‍റെ പകുതിപോലും തികയുകയില്ല"   - [ബുഖാരി - മുസ്‌ലിം]

അതുപോലെ മുഅമിനീങ്ങളുടെ മാതാവായ ആഇശ (
رضي الله عنها) പറയുന്നു : " പ്രവാചകന്‍റെ സ്വഹാബത്തിനു വേണ്ടി പാപമോചനം തേടാനാണ് അവരോട് കല്പിക്കപ്പെട്ടത്. പക്ഷെ അവരാകട്ടെ അവരെ ചീത്ത വിളിച്ചു " [സ്വഹാബത്തിന്‍റെ ശ്രേഷ്ടതയെ കുറിച്ച് ഇമാം അഹ്മദ് ഉദ്ദരിച്ചത്- സ്വഹീഹ്]
അതുപോലെ അല്ലാഹു പറയുന്നു :

وَالسَّابِقُونَ الأَوَّلُونَ مِنَ الْمُهَاجِرِينَ وَالأَنْصَارِ وَالَّذِينَ اتَّبَعُوهُمْ بِإِحْسَانٍ رَضِيَ اللَّهُ عَنْهُمْ وَرَضُوا عَنْهُ وَأَعَدَّ لَهُمْ جَنَّاتٍ تَجْرِي تَحْتَهَا الأَنْهَارُ خَالِدِينَ فِيهَا أَبَدًا ذَلِكَ الْفَوْزُ الْعَظِيمُ

" മുഹാജിറുകളില്‍ നിന്നും അന്‍സാറുകളില്‍ നിന്നും ആദ്യമായി മുന്നോട്ട് വന്നവരും, സുകൃതം ചെയ്തുകൊണ്ട് അവരെ പിന്തുടര്‍ന്നവരും  ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്തരായിരിക്കുന്നു.  താഴ്ഭാഗത്ത് അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകള്‍ അവര്‍ക്ക് അവന്‍ ഒരുക്കിവെക്കുകയും  ചെയ്തിരിക്കുന്നു. എന്നെന്നും അവരതില്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ ഭാഗ്യം" [ തൗബ-100].

അതുകൊണ്ട് സ്വഹാബത്തിനെ നിന്ദിക്കുന്നവരെയും കൊച്ചാക്കുന്നവരെയും കണ്ടാല്‍ അവര്‍ സത്യത്തിന്‍റെ വക്താക്കളല്ല എന്ന് മനസ്സിലാക്കുക.


അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി.എൻ