ചോദ്യം: ഞങ്ങൾ ഇപ്പോൾ മദീനയിലാണ് ഉള്ളത്. കുവൈറ്റിൽ നിന്ന് ഇഹ്‌റാമിൽ പ്രവേശിച്ച് മക്കയിൽ എത്തി ഉംറ നിർവഹിച്ച ശേഷം മദീനയിലേക്ക് വന്നതാണ്. ഇനി ഇവിടെ നിന്ന് നേരെ മക്കയിലേക്കാണ് പോകുന്നത്.
മക്കയിൽ ചെന്ന ശേഷം വീണ്ടും ഇഹ്‌റാമിൽ പ്രവേശിച്ചാൽ മതി എന്നാണ് ടീം അമീർ പറഞ്ഞത്. മക്കയിൽ നിന്ന് പുറത്തു വന്നതിനാൽ, മദീനയിൽ നിന്ന് തിരികെ പോകുമ്പോൾ മീഖാത്തിൽ വെച്ച് ഇഹ്‌റാമിൽ പ്രവേശിക്കേണ്ടതുണ്ടോ? അല്ലെങ്കിൽ അമീർ പറഞ്ഞതുപോലെ മക്കയിൽ എത്തിയ ശേഷം ഇഹ്‌റാമിൽ പ്രവേശിച്ച് മിനയിലേക്ക് ഹജ്ജിന് പോകുന്നതു മതിയോ?
www.fiqhussunna.com
ഉത്തരം :
الحمد لله والصلاة والسلام على رسول الله ، وعلى آله وصحبه ومن والاه وبعد؛
മദീനയിൽ നിന്നും തിരിച്ച് മക്കത്തേക്ക് പോകുമ്പോൾ നിർബന്ധമായും മീഖാത്തിൽ നിന്നും അയാൾ ഇഹ്റാമിൽ പ്രവേശിക്കണം.. കൂടുതൽ ദിവസങ്ങൾ ഉണ്ടെങ്കിൽ ഒന്നുകിൽ ഉംറക്ക് ഇഹ്റാമിൽ പ്രവേശിച്ച് തഹല്ലുൽ ആയി മക്കത്ത് തുടർന്ന ശേഷം പിന്നീട് ഹജ്ജിന്റെ കർമ്മങ്ങൾ തുടങ്ങുന്ന ദിവസം അവിടെ നിന്ന് തന്നെ ഇഹ്റാമിൽ പ്രവേശിക്കാവുന്നതോ .. അല്ലെങ്കിൽ മീഖാത്തിൽ വെച്ച് നേരിട്ട് ഹജ്ജിന് ഇഹ്റാമിൽ പ്രവേശിക്കുകയാണ് എങ്കിൽ പിന്നീട് ഹജ്ജിന്റെ ഇഹ്റാമിൽ തുടരുകയും ചെയ്യണ്ടതാണ്.
മീഖാത്തിൽ നിന്നും ഇഹ്റാമിൽ പ്രവേശിക്കാതിരിക്കുന്ന പക്ഷം അവർക്ക് വാജിബ് നഷ്ടപ്പെടുകയും പ്രാശ്ചിത്തമായി ഒരു അറവ് ബാധകമാക്കുകയും ചെയ്യും. മദീനത്തേക്ക് പോയി തിരിച്ച് വന്നാലും അയാളുടെ ഹജ്ജ് തമത്തുഉ തന്നെ ആയിരിക്കും. ഇനി അറിയാതെ മക്കത്തേക്ക് ഇഹ്റാമിൽ പ്രവേശിക്കാതെ പോയവർ ഉണ്ടെങ്കിൽ അവർക്ക് പ്രായശ്ചിത്തം ഒഴിവാകണമെങ്കിൽ ഹജ്ജിന്റെ സമയമാകുമ്പോൾ തിരിച്ച് മീഖത്തിലേക്ക് മടങ്ങിയ ശേഷം, മീഖാത്തിൽ വെച്ച് ഇഹ്റാമിൽ പ്രവേശിക്കണം.
والله أعلم
✍️ അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ്