ചോദ്യം: ഞാൻ എന്റെ ഒരു സുഹൃത്തിന്റെ കച്ചവടത്തിൽ 4 ലക്ഷം നിക്ഷേപിച്ചു . പക്ഷെ
കുറച്ചു മാസങ്ങൾ കഴിന്നപ്പോൾ കച്ചവടം നഷ്ടത്തിലാണെന്ന് പറന്ന് എന്റെ
സുഹൃത്ത് അത് വേറെ ആൾക്ക് കൈമാറി. അവൻ പറന്നു നിന്റെ 4ലക്ഷം നിനക്ക്
തിരിച്ചു തരാം പക്ഷെ കുറച്ചു സമയം വേണമെന്ന്. ഇപ്പോൾ ഏകദേശം 3
വര്ഷമായിട്ടും അവൻ ഒന്നും തിരിച്ച് തന്നിട്ടില്ല. എന്റെ സകാത്ത് എങ്ങിനെ
കണക്കു കൂട്ടണം ?.
www.fiqhussunna.com
ഉത്തരം:
കച്ചവടത്തിന്‍റെ ലാഭനഷ്ടങ്ങളെ നോക്കിയല്ല സകാത്ത് ബാധകമാകുന്നത്. മറിച്ച് സകാത്ത് ബാധകമാകുന്ന നിബന്ധനകള്‍ ഉള്ള എല്ലാ സമ്പത്തിനും സകാത്ത് നിര്‍ബന്ധമായിരിക്കും. താങ്കളുടെ വിഷയത്തില്‍ മറുപടി നല്‍കുന്നതിന് മുന്‍പ് ഒന്നുരണ്ട് കാര്യങ്ങള്‍ താങ്കളുടെ ചോദ്യവുമായി ബന്ധപ്പെട്ട് വ്യക്തമാക്കേണ്ടതുണ്ട്. നിങ്ങള്‍ ഒരു കച്ചവടത്തില്‍ പണം നിക്ഷേപിച്ചാല്‍ അതിന്‍റെ ലാഭം നിങ്ങള്‍ക്ക് ലഭിക്കുന്നത് പോലെത്തന്നെ അതിന്‍റെ നഷ്ടം സഹിക്കാനും നിങ്ങള്‍ ബാധ്യസ്ഥനാണ്. നേരെ മറിച്ച് ലാഭം ആവശ്യപ്പെടുകയും നഷ്ടമാകുന്ന പക്ഷം നിക്ഷേപിച്ച പണം മുഴുവനായും തിരികെ നല്‍കണം എന്ന് നിബന്ധന വെക്കുകയും ചെയ്യുന്ന കച്ചവടം പലിശയാണ്. കാരണം താങ്കള്‍ പൂര്‍ണമായും തിരികെ നല്‍കണം എന്ന ഉപാധിയോടെ മറ്റൊരാള്‍ക്ക് നല്‍കുന്ന പണം കടമാണ്. കടത്തിന് പുറമെ മുധാരണപ്രകാരം ഈടാക്കുന്ന എല്ലാ ഉപകാരവും പലിശയാണ്.
കടവുമായി ബന്ധപ്പെട്ട പലിശയുടെ നിര്‍വചനം തന്നെ ഇപ്രകാരമാണ്:
താന്‍ നല്‍കുന്ന പണം സമയബന്ധിതമായോ,
അല്ലാതെയോ തിരികെ നല്‍കണം എന്ന ഉപാധിയോടെയാണ് ഒരാള്‍ തന്‍റെ പണം
മറ്റൊരാള്‍ക്ക് നല്‍കുന്നത് എങ്കില്‍ അതിന് കടം എന്നാണ്പറയുക. അതിന്
പകരമായി കടം നല്‍കുന്ന ആള്‍ അയാളില്‍ നിന്ന് എന്തെല്ലാം ഈടാക്കുന്നുവോ
അതെല്ലാം പലിശയായി പരിഗണിക്കപ്പെടും. അത് പണമാണെങ്കിലും മറ്റു വല്ല
വസ്തുക്കളാണെങ്കിലും ശരി. (ഈ വിഷയം ഈയുള്ളവന്‍ മറ്റൊരു ലേഖനത്തില്‍ വിശദീകരിച്ചിട്ടുണ്ട് അത് വായിക്കാന്‍: http://www.fiqhussunna.com/2016/05/blog-post_27.html ).
അതുകൊണ്ടുതന്നെ കച്ചവടത്തിന് സ്വാഭാവികമായി നഷ്ടം സംഭവിച്ചതാണ് എങ്കില്‍ അതിന്‍റെ നഷ്ടം സഹിക്കാന്‍ താങ്കള്‍ ബാധ്യസ്ഥനാണ്. ഇനി അയാളുടെ അനാസ്ഥ കൊണ്ടോ, ചെയ്യാന്‍ പാടില്ലാത്ത എന്തെങ്കില്‍ അയാള്‍ ചെയ്തതിനാലോ, അതല്ലെങ്കില്‍ ചെയ്യേണ്ട എന്തെങ്കിലും കാര്യം അയാള്‍ മനപ്പൂര്‍വം ചെയ്യാതിരുന്നതിനാലോ ആണ് ആ കച്ചവടം നഷ്ടത്തിലായത് എങ്കില്‍ അയാള്‍ വരുത്തി വച്ച നഷ്ടം തിരിച്ചു തരാന്‍ അയാള്‍ ബാധ്യസ്ഥനാണ്. അതുപോലെ നിങ്ങളുടെ കരാറില്‍ ഇല്ലാത്ത മറ്റെന്തെങ്കിലും കച്ചവടത്തിന് പണം ഉപയോഗിച്ചതിനാലാണ് നഷ്ടം സംഭവിച്ചത് എങ്കിലും അയാള്‍ അത് തരാന്‍ ബാധ്യസ്ഥനാണ്. ഉദാ: നിങ്ങള്‍ പണം നല്‍കിയത് അരിക്കച്ചവടത്തിനാണ്, പക്ഷെ അയാള്‍ നിങ്ങളുടെ അനുമതി ഇല്ലാതെ തുണിക്കച്ചവടം ചെയ്ത് കച്ചവടം നഷ്ടത്തിലായാല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പണം തിരികെ നല്‍കാന്‍ അയാള്‍ ബാധ്യസ്ഥനാണ്. അതല്ലാതെ വിശ്വാസ്യതയോടെ കച്ചവടം ചെയ്യുമ്പോള്‍ സ്വാഭാവികമായി സംഭവിക്കുന്ന നഷ്ടം സംഭവിച്ചതാണ് എങ്കില്‍ ആ നഷ്ടം സഹിക്കാന്‍ നിങ്ങളും ബാധ്യസ്ഥനാണ്. ഇനി നിങ്ങള്‍ പണമിറക്കുകയും അയാള്‍ തൊഴില്‍ ചെയ്യുകയുമാണ് കരാര്‍ എങ്കില്‍ സ്വാഭാവികമായും സംഭവിക്കുന്ന നഷ്ടം മുഴുവനും നിങ്ങള്‍ക്കായിരിക്കും. മാത്രമല്ല ലാഭമുണ്ടെങ്കില്‍ അതില്‍ നിന്ന് മാത്രമേ അയാള്‍ വല്ലതും അര്‍ഹിക്കുന്നുമുള്ളൂ. കാരണം ലാഭം പങ്കുവെക്കാം എന്ന കരാറിലാണ് അയാള്‍ ആ തൊഴിലില്‍ ഏര്‍പ്പെട്ടത്. മാത്രമല്ല നിങ്ങളാണ് പൂര്‍ണമായും പണമിറക്കിയത്. അയാള്‍ അതില്‍ ലാഭത്തിന്‍റെ വിഹിതം പറ്റുന്ന വര്‍ക്കിംഗ് പാര്‍ട്ട്ണര്‍ മാത്രമാണ് എങ്കില്‍ കച്ചവടം നിര്‍ത്താന്‍ തീരുമാനിച്ചാല്‍ കച്ചവടത്തില്‍ അവശേഷിക്കുന്ന സംഖ്യയില്‍ നിന്നും മൂലധനം ഇറക്കിയ ആളുകള്‍ക്ക് അവരുടേതായ പണം തിരികെ നല്‍കിയതിനു ശേഷം വല്ലതും അവശേഷിക്കുന്നുണ്ടെങ്കില്‍ മാത്രമാണ് അയാള്‍ക്ക് വല്ലതും ലഭിക്കുക. അഥവാ മൂലധനം കഴിച്ചുള്ള സംഖ്യ മാത്രമേ ലാഭമായി കണക്കാക്കപ്പെടൂ. ഇങ്ങനെ ഒരുപാട് കാര്യങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. എല്ലാം ഇവിടെ പ്രതിപാദിക്കുക സാധ്യമല്ല.
മാത്രമല്ല അയാള്‍ ആ കച്ചവടം മറ്റൊരാള്‍ക്ക് മറിച്ചു വിറ്റതായി താങ്കള്‍ സൂചിപ്പിച്ചു. യഥാര്‍ത്ഥത്തില്‍ താങ്കള്‍ അയാളുടെ കൂട്ടുകച്ചവടക്കാരനാണ്. താങ്കളുടെ അനുമതിയും അറിവുമില്ലാതെ അത് മറ്റൊരാള്‍ക്ക് മറിച്ചു വില്‍ക്കാന്‍ പാടില്ല. താങ്കള്‍ അത്തരത്തില്‍ ഉള്ള കാര്യങ്ങള്‍ക്ക് അയാള്‍ക്ക് സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെങ്കില്‍ അതില്‍ തെറ്റില്ലതാനും. അല്ലാത്ത പക്ഷം നിങ്ങളുടെ കൂട്ടുകച്ചവടം ഇസ്‌ലാമിക നിയമപ്രകാരം ഒരുപാട് വീഴ്ചകള്‍ ഉണ്ട്താനും.
ഇനി മേല്‍വിശദീകരിച്ചത് പ്രകാരം താങ്കള്‍ക്ക് അയാള്‍ നിശ്ചിത സംഖ്യ നല്‍കാന്‍ ബാധ്യസ്ഥനാണ് എന്ന് കരുതുക. കച്ചവടം അവസാനിപ്പിച്ച ശേഷം അദ്ദേഹം താങ്കള്‍ക്ക് നല്‍കാനുള്ള പണം എന്ന നിലക്ക് അത് താങ്കള്‍ക്ക് ലഭിക്കുവാനുള്ള കടമാണ്. ലഭിക്കാനുള്ള കടത്തിന്‍റെ വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ വ്യത്യസ്ഥ അഭിപ്രായമുണ്ട്. പ്രബലമായ അഭിപ്രായമായി ഈയുള്ളവന് മനസ്സിലാക്കാന്‍ സാധിച്ചത് ലഭിക്കാനുള്ള കടത്തിന് അത് കൈപ്പറ്റിയ ശേഷമേ സകാത്ത് നിര്‍ബന്ധമാകുന്നുള്ളൂ എന്നതാണ്. ഇതാണ് ആഇശ (റ) , ഇബ്നു ഉമര്‍ (റ) തുടങ്ങിയവരില്‍ നിന്നും ഉദ്ദരിക്കപ്പെട്ടിട്ടുള്ളതും, അതുപോലെ ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ തിരഞ്ഞെടുത്തിട്ടുള്ളതുമായ അഭിപ്രായം. എന്നാല്‍ ഇമാം അബൂ ഹനീഫ (റ), ഇമാം ശാഫിഇ (റ), ഇമാം അഹ്മദ് (റ) തുടങ്ങിയവര്‍ തിരികെ കിട്ടും എന്ന് ഉറപ്പുള്ള കടമാണ് എങ്കില്‍ എല്ലാ വര്‍ഷവും അതിന് സകാത്ത് ബാധകമാണ് എന്ന അഭിപ്രായക്കാരാണ്. ശൈഖ് ഇബ്നു ബാസ് (റ), ശൈഖ് ഇബ്നു ഉസൈമീന്‍ (റ) തുടങ്ങിയവരും ഈ അഭിപ്രായക്കാരാണ്. ഇമാം മാലിക്ക് (റ) യുടെ അഭിപ്രായപ്രകാരം കച്ചവടസംബന്ധമായി ലഭിക്കാനുള്ള കടമാണ് എങ്കില്‍ കിട്ടുമെന്ന് ഉറപ്പുണ്ട് എങ്കില്‍ എല്ലാ വര്‍ഷവും അതിന് സകാത്ത് ബാധകമാണ്. അഥവാ ബഹുപൂരിപക്ഷം ഫുഖഹാക്കളും തിരികെ കിട്ടുമെന്ന് ഉറപ്പുള്ള കടത്തിന് സകാത്ത് ബാധകമാണ് എന്ന് അഭിപ്രായപ്പെടുന്നു. കാരണം അത് അയാളുടെ നിക്ഷേപം പോലെയാണ്. എന്നാല്‍ ചിലര്‍ അതത് വര്‍ഷം കൊടുക്കണോ, കിട്ടുമ്പോള്‍ കഴിഞ്ഞ വര്‍ഷങ്ങളിലേത് ഒരുമിച്ച് കൊടുത്താല്‍ മതിയോ എന്നതിലും വ്യത്യസ്ഥ അഭിപ്രായങ്ങളുണ്ട്. രണ്ടുമാവാം.
ഇനി മൂന്ന്‍ വര്‍ഷമായി കിട്ടിയിട്ടില്ല എന്ന് താങ്കള്‍ പറഞ്ഞു. കിട്ടുമെന്ന് ഉറപ്പില്ലാത്ത കടമാണ് എങ്കില്‍, അഥവാ ഒന്നുകില്‍ തരാനുള്ളത് നിഷേധിക്കുന്ന ഒരാളുടെ കയ്യിലോ, അതല്ലെങ്കില്‍ സാമ്പത്തികമായി തരാന്‍ സാധിക്കാത്ത ഒരാളുടെ കയ്യിലോ, അതുമല്ലെങ്കില്‍ പണമുണ്ടായിട്ടും തരാതെ പിടിച്ചുവെക്കുന്ന ആളുടെ കയ്യിലോ ആണ് താങ്കള്‍ക്ക് ലഭിക്കാനുള്ള കടമുള്ളത് എങ്കില്‍. നിങ്ങള്‍ ആവശ്യപ്പെട്ടിട്ടും കിട്ടാത്ത സാഹചര്യത്തില്‍ അതിന് സകാത്ത് ബാധകമല്ല. അത് എപ്പോള്‍ ലഭിക്കുന്നുവോ ആ വര്‍ഷത്തെ സകാത്തില്‍ കൂട്ടിയാല്‍ മതി. ഇനി അത് ലഭിക്കുമ്പോള്‍ തന്നെ ഒരു വര്‍ഷത്തെ മാത്രം സകാത്ത് കണക്കാക്കി നല്‍കുന്നുവെങ്കില്‍ വളരേ നല്ലതാണ്. അപ്രകാരം ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടു കാണാം.
ഏതായാലും താങ്കള്‍ ചെയ്യേണ്ടത്: കച്ചവടത്തില്‍ സംഭവിച്ച നഷ്ടം എപ്രകാരമുള്ളതാണ് എന്നും, താങ്കളുടെ സുഹൃത്തിന്‍റെ മനപ്പൂര്‍വമുള്ള കാരണത്താലല്ലാതെ സ്വാഭാവിക നഷ്ടം സംഭവിച്ചതാണ് എങ്കില്‍, നഷ്ടം കഴിച്ച് താങ്കള്‍ക്ക് എത്ര ലഭിക്കാനുണ്ട് എന്നും കണക്കാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. കിട്ടുമെന്ന് ഉറപ്പില്ലാത്ത കടമാണ് എങ്കില്‍ അതിന് സകാത്ത് നല്‍കേണ്ടതില്ല. കിട്ടുന്ന സമയത്ത് ഒരു വര്‍ഷത്തെ സകാത്ത് മാത്രം നല്‍കിയാല്‍ മതി. മാത്രമല്ല കടം അത്യധികം ഗൗരവപരമായ കാര്യമാണ്. അതുകൊണ്ട് താങ്കളുടെ സുഹൃത്ത് ആ വിഷയത്തില്‍ അല്ലാഹുവിനെ ഭയക്കേണ്ടതുണ്ട്. കച്ചവടം മറ്റൊരാള്‍ക്ക് വിറ്റ സ്ഥിതിക്ക് താങ്കള്‍ക്ക് ലഭിക്കാനുള്ള വിഹിതം കണക്കാക്കി എത്രയും പെട്ടെന്ന് അത് നല്‍കാന്‍ അയാള്‍ ബാധ്യസ്ഥനാണ്. അല്ലാഹു അനുഗ്രഹിക്കട്ടെ ...
_____________________________
അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി.എൻ
കടവുമായി ബന്ധപ്പെട്ട സകാത്തിനെ സംബന്ധിച്ച് വിശദമായി മനസ്സിലാക്കാന്‍ ഈ ലേഖനങ്ങള്‍ വായിക്കുക:
1- കടത്തിന്‍റെ സകാത്ത്. (മറ്റുള്ളവരില്‍ നിന്നും ലഭിക്കുവാനുള്ള കടം. മറ്റുള്ളവര്‍ക്ക് നല്‍കുവാനുള്ള കടം).
2- എന്‍റെ സഹോദരിക്ക് കടം കൊടുത്ത സ്വര്‍ണ്ണത്തില്‍ സകാത്ത് ബാധകമാണോ ?. എന്‍റെ സഹോദരിക്ക് കടം കൊടുത്ത സ്വര്‍ണ്ണത്തില്‍ സകാത്ത് ബാധകമാണോ ?.
3- കച്ചവട വസ്തുക്കളുടെ സകാത്ത് .
www.fiqhussunna.com
ഉത്തരം:
الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛
കച്ചവടത്തിന്‍റെ ലാഭനഷ്ടങ്ങളെ നോക്കിയല്ല സകാത്ത് ബാധകമാകുന്നത്. മറിച്ച് സകാത്ത് ബാധകമാകുന്ന നിബന്ധനകള്‍ ഉള്ള എല്ലാ സമ്പത്തിനും സകാത്ത് നിര്‍ബന്ധമായിരിക്കും. താങ്കളുടെ വിഷയത്തില്‍ മറുപടി നല്‍കുന്നതിന് മുന്‍പ് ഒന്നുരണ്ട് കാര്യങ്ങള്‍ താങ്കളുടെ ചോദ്യവുമായി ബന്ധപ്പെട്ട് വ്യക്തമാക്കേണ്ടതുണ്ട്. നിങ്ങള്‍ ഒരു കച്ചവടത്തില്‍ പണം നിക്ഷേപിച്ചാല്‍ അതിന്‍റെ ലാഭം നിങ്ങള്‍ക്ക് ലഭിക്കുന്നത് പോലെത്തന്നെ അതിന്‍റെ നഷ്ടം സഹിക്കാനും നിങ്ങള്‍ ബാധ്യസ്ഥനാണ്. നേരെ മറിച്ച് ലാഭം ആവശ്യപ്പെടുകയും നഷ്ടമാകുന്ന പക്ഷം നിക്ഷേപിച്ച പണം മുഴുവനായും തിരികെ നല്‍കണം എന്ന് നിബന്ധന വെക്കുകയും ചെയ്യുന്ന കച്ചവടം പലിശയാണ്. കാരണം താങ്കള്‍ പൂര്‍ണമായും തിരികെ നല്‍കണം എന്ന ഉപാധിയോടെ മറ്റൊരാള്‍ക്ക് നല്‍കുന്ന പണം കടമാണ്. കടത്തിന് പുറമെ മുധാരണപ്രകാരം ഈടാക്കുന്ന എല്ലാ ഉപകാരവും പലിശയാണ്.
കടവുമായി ബന്ധപ്പെട്ട പലിശയുടെ നിര്‍വചനം തന്നെ ഇപ്രകാരമാണ്:
كل قرض جر منفعة مشروطة فهو ربا
"മുന്‍ധാരണപ്രകാരം വല്ല ഉപകാരവും ഈടാക്കുന്ന ഏത് കടമായാലും അത് പലിശയാണ്".