الحمد لله ، والصلاة والسلام على رسول الله وعلى آله وصحبه أجمعين، أما بعد؛
അല്ലാഹുപവിത്രമാക്കിയ യുദ്ധം നിഷിദ്ധമായ നാല് മാസങ്ങളില്‍ ഒന്നാണ് റജബ് മാസം. അല്ലാഹു പറയുന്നു:
إِنَّ عِدَّةَ الشُّهُورِ عِنْدَ اللَّهِ اثْنَا عَشَرَ شَهْرًا فِي كِتَابِ اللَّهِ يَوْمَ خَلَقَ السَّمَاوَاتِ وَالْأَرْضَ مِنْهَا أَرْبَعَةٌ حُرُمٌ ذَلِكَ الدِّينُ الْقَيِّمُ فَلَا تَظْلِمُوا فِيهِنَّ أَنْفُسَكُمْ
"ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച്
അല്ലാഹുവിന്‍റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയില്‍
നാലെണ്ണം ( യുദ്ധം ) വിലക്കപ്പെട്ട മാസങ്ങളാകുന്നു. അതാണ് വക്രതയില്ലാത്ത
മതം. അതിനാല്‍ ആ ( നാല് ) മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോട് തന്നെ അക്രമം
പ്രവര്‍ത്തിക്കരുത്." - [തൗബ: 36].
www. fiqhussunna.com
ഇമാം ത്വബ്'രി (റ) ഇബ്നു അബ്ബാസ് (റ) വില്‍ നിന്നും ഈ ആയത്തിന്‍റെ തഫ്സീറില്‍ ഉദ്ദരിച്ചത് കാണാം: "എല്ലാ മാസങ്ങളിലും സ്വന്തത്തോട് അക്രമം പ്രവര്‍ത്തിക്കല്‍ (അഥവാ അധര്‍മ്മം ചെയ്യല്‍) നിഷിദ്ധമാണ്. പിന്നീട് അതില്‍ നിന്നും നാല് മാസങ്ങളെ അല്ലാഹു പ്രത്യേകം എടുത്ത് പറഞ്ഞു. അവയുടെ പവിത്രതയെ മഹത്വപ്പെടുത്തുകയും, അവയിലെ പാപങ്ങളെ ഗൗരവപരമായ പാപങ്ങളും അവയിലെ നന്മകളെ അതിമഹത്തായതായ നന്മകളുമാക്കിയിരിക്കുന്നു." - [തഫ്സീര്‍ ത്വബരി: തൗബ: 36].
പവിത്രമാക്കപ്പെട്ട നാല് മാസങ്ങളില്‍ ഒന്ന് എന്ന നിലക്കും, ആ മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോട് തന്നെ അക്രമം പ്രവര്‍ത്തിക്കരുത് എന്ന് പ്രത്യേകം എടുത്ത് പറഞ്ഞതിനാലും ആ മാസങ്ങള്‍ക്ക് പ്രാധാന്യമുണ്ട്.
അബൂബക്കര്‍ (റ) നിവേദനം: റസൂല്‍ (സ) പറഞ്ഞു: " ഒരു വര്‍ഷം പന്ത്രണ്ട് മാസമാകുന്നു. അതില്‍ നാലെണ്ണം പവിത്രമാക്കപ്പെട്ട മാസങ്ങളാണ്. അതില്‍ മൂന്നെണ്ണം തുടര്‍ച്ചയായി വരുന്ന മാസങ്ങളാണ്, അഥവാ ദുല്‍ഖഅദ, ദുല്‍ഹിജ്ജ, മുഹര്‍റം. ജുമാദക്കും ശഅബാനിനും ഇടയിലുള്ള മുളറിന്റെ റജബുമാണത്" - [متفق عليه]. ഇവിടെ മുളറിന്റെ റജബ് എന്നു പറയാന്‍ കാരണം, പവിത്രമാക്കപ്പെട്ട റജബ് മാസം ഏത് എന്നതില്‍ മുളര്‍ ഗോത്രത്തിനും റബീഅ ഗോത്രത്തിനും ഇടയില്‍ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. അത് റമളാന്‍ ആണ് എന്നായിരുന്നു റബീഅ ഗോത്രക്കാര്‍ കണക്കാക്കിയിരുന്നത്. എന്നാല്‍ മുളര്‍ ഗോത്രക്കാരുടെ വാദം ശരിവച്ചുകൊണ്ടാണ് 'റജബു മുളര്‍' എന്ന് നബി (സ) വ്യക്തമാക്കിയത്.
യുദ്ധം നിഷിദ്ധമാക്കപ്പെട്ട പവിത്രമായ മാസവും തിന്മകളെ അതിഗൗരവപരമായി പഠിപ്പിക്കപ്പെട്ടതും, നന്മകളെ ഏറെ മഹത്വകാരവും പ്രോത്സാഹനീയവുമായി പഠിപ്പിക്കപ്പെട്ടതുമായ മാസങ്ങളില്‍ ഒരു മാസം എന്നതൊഴിച്ചാല്‍, പ്രത്യേകമായ മറ്റു ശ്രേഷ്ഠതകളോ ആചാരങ്ങളോ റജബ് മാസത്തിന് പഠിപ്പിക്കപ്പെട്ടിട്ടില്ല. ധാരാളം കെട്ടിച്ചമക്കപ്പെട്ട ഹദീസുകളും, ദുര്‍ബല ഹദീസുകളും തെളിവാക്കി ഒട്ടനേകം അനാചാരങ്ങള്‍ റജബ് മാസത്തില്‍ പലരും പ്രവര്‍ത്തിച്ചു വരുന്നതായിക്കാണാം. അത് സംബന്ധമായ വസ്തുതകളെക്കുറിച്ചാണ് നാം ഇവിടെ ചര്‍ച്ച ചെയ്യുന്നത്. അതുമായി ബന്ധപ്പെട്ട ഇമാമീങ്ങളുടെ വാക്കുകളിലേക്ക് നമുക്ക് കണ്ണോടിക്കാം:

ഒന്നാമതായി: റജബ് മാസത്തിന് മാത്രം പ്രത്യേകമായുള്ള ശ്രേഷ്ഠതയോ, പ്രത്യേകമായ ആരാധനകളോ ഒന്നും തന്നെ നബി (സ) യില്‍ നിന്നും സ്ഥിരപ്പെട്ട് വന്നിട്ടില്ല.
ഇമാം ഇബ്നു ഹജര്‍ അല്‍ അസ്ഖലാനി (റഹിമഹുല്ല) തന്‍റെ تبيين العجب بما ورد في فضل رجب അഥവാ 'റജബിന്‍റെ ഫള്'ലുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള ആശങ്കകള്‍ വ്യക്തമാക്കല്‍' എന്ന ഗ്രന്ഥത്തില്‍ പറയുന്നു:
ഇമാം ഇബ്നു ഹജര്‍ അല്‍ അസ്ഖലാനി (റഹിമഹുല്ല) തന്‍റെ تبيين العجب بما ورد في فضل رجب അഥവാ 'റജബിന്‍റെ ഫള്'ലുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള ആശങ്കകള്‍ വ്യക്തമാക്കല്‍' എന്ന ഗ്രന്ഥത്തില്‍ പറയുന്നു:
قال الحافظُ ابنُ حجرٍ
رحمه الله في : «لم يردْ في فضلِ شهرِ رجبٍ، ولا فِي صيامِه، ولا صيامِ شيءٍ منه معيَّنٍ،
ولا في قيامِ ليلةٍ مخصوصةٍ فيهِ حديثٌ صحيحٌ يصلحُ للحجَّةِ، وقد سبقني إلى الجزمِ
بذلك الإمامِ أبو إسماعيل الهرويُّ الحافظُ»
"റജബ് മാസത്തിന് പ്രത്യേകമായുള്ള ശ്രേഷ്ഠതയോ, അതില്‍ പ്രത്യേകം നോമ്പ് നോല്‍ക്കുന്നതോ, അതിലെ പ്രത്യേക ദിവസങ്ങള്‍ തിരഞ്ഞെടുത്ത് നോമ്പ് നോല്‍ക്കുന്നതോ, അതിലെ ഏതെങ്കിലും പ്രത്യേക രാവില്‍ രാത്രി നമസ്കാരം നിര്‍വഹിക്കുന്നതോ സൂചിപ്പിച്ചുകൊണ്ട് തെളിവ് പിടിക്കാന്‍ കൊള്ളാവുന്ന ഒരു ഹദീസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എനിക്ക് മുന്‍പ് ഇമാം ഹാഫിള് അബൂ ഇസ്മാഈല്‍ അല്‍ ഹറവി തന്നെ അക്കാര്യം തീര്‍ത്ത് പറഞ്ഞിട്ടുണ്ട്." - [ تبيين العجب بما ورد في فضل رجب - ص9].
മാലിക്കീ മദ്ഹബിലെ പ്രഗല്‍ഭ പണ്ഡിതനായ ഇമാം ഹത്ത്വാബ് അല്‍ മാലിക്കി റഹിമഹുല്ല തന്‍റെ 'മവാഹിബുല്‍ ജലീല്‍ ശര്‍ഹു മുഖ്തസറുല്‍ ഖലീല്‍' എന്ന ഗ്രന്ഥത്തില്‍ വോ: 3 പേജ് 320 ല്‍ ഇമാം ഇബ്നു ഹജറിന്റെ വാക്കുകള്‍ എടുത്ത് കൊടുക്കുകയും വളരെ ശക്തമായി അതിനെ പിന്തുണക്കുകയും ചെയ്തിട്ടുണ്ട്.
റജബ് മാസത്തില്‍ ആരാധനകള്‍ അനുഷ്ടിക്കുന്നത് എന്ന നിഷിദ്ധമാണ് എന്ന നിലക്കല്ല, എന്നാല്‍ പ്രത്യേകമായി റജബ് മാസമാണ് എന്ന കാരണത്താല്‍ ആരാധനകള്‍ അര്‍പ്പിക്കല്‍ ഒരര്‍ത്ഥത്തിലും സ്ഥിരപ്പെട്ട് വന്നിട്ടില്ല. പവിത്രമാക്കപ്പെട്ട മാസങ്ങള്‍ എന്ന നിലക്ക് ദുല്‍ഖഅദ, ദുല്‍ഹിജ്ജ, മുഹര്‍റം മാസങ്ങള്‍ക്ക് എന്ത് ശ്രേഷ്ഠതയാണോ ഉള്ളത് അതുമാത്രമേ റജബിനും ഉള്ളൂ.
രണ്ടാമതായി: റജബുമായി ബന്ധപ്പെട്ട് ധാരാളം കെട്ടിച്ചമക്കപ്പെട്ട ഹദീസുകള്‍ ഉണ്ട്. നബി (സ) യുടെ മേല്‍ കളവായി കെട്ടിച്ചമക്കപ്പെട്ടവയാണവ. മറ്റു ചിലത് ളഈഫായവയും:
- "ആദ്യമായി റജബ് മാസം അറിയിക്കുന്നവന് നരകം നിഷിദ്ധമാണ്" (ഇങ്ങനെയൊരു ഹദീസ് പ്രാമാണികമായ ഒരു ഹദീസ് ഗ്രന്ഥങ്ങളിലും ഇല്ല എന്ന് മാത്രമല്ല. അല്ലാഹുവിന്‍റെ റസൂലിന്‍റെ മേലുള്ള പച്ചക്കളവാണ്. ഇന്‍റര്‍നെറ്റിലൂടെ ആരോ പടച്ചുവിട്ട കളവ്).
. - "റജബ് അല്ലാഹുവിന്‍റെ മാസമാണ്. ശഅബാന്‍ എന്റെയും റമളാന്‍ എന്‍റെ ഉമ്മത്തിന്റെയും" - (ഈ ഹദീസ്, ضعيف അഥവാ ദുര്‍ബലമാണ്)
. - "റജബില്‍ നിന്ന് ഈമാനോടെയും, പ്രതിഫലേച്ഛയോടെയും ആരെങ്കിലും നോമ്പ് നോല്‍ക്കുകയാണെങ്കില്‍......" - (ഈ ഹദീസ് موضوع അഥവാ കെട്ടിച്ചമക്കപ്പെട്ടതാണ്).
. - "റജബിന് മറ്റു സര്‍വ മാസങ്ങളെക്കാളുമുള്ള ശ്രേഷ്ഠത .... " - (ഈ ഹദീസ് موضوع അഥവാ കെട്ടിച്ചമക്കപ്പെട്ടതാണ്).
. - "റജബില്‍ ഒരു വിശ്വാസിയുടെ പ്രയാസം ആരെങ്കിലും നീക്കിക്കൊടുത്താല്........ " - (ഈ ഹദീസ് موضوع അഥവാ കെട്ടിച്ചമക്കപ്പെട്ടതാണ്).
. - "റജബിലെ ദിനങ്ങള്‍ ആറാനാകാശത്തിലെ കവാടത്തിന്മേല്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. അതില്‍ നിന്ന് ഒരു ദിനമെങ്കിലും ആരെങ്കിലും നോമ്പ് പിടിച്ചാല്‍ ......." - (അതിന്‍റെ സനദില്‍ മുഹദ്ദിസീങ്ങള്‍ كذاب അഥവാ കളവ് പറയുന്നവന്‍ എന്ന് രേഖപ്പെടുത്തിയ ആളുണ്ട്. അതിനാല്‍ അത് അത്യധികം ദുര്‍ബലമാണ്).
. - "റജബിലെ ഒരു ദിവസം ആരെങ്കിലും നോമ്പ് പിടിക്കുകയും നാല് റകഅത്ത് പ്രത്യേക നമസ്കാരം നിര്‍വഹിക്കുകയും ചെയ്‌താല്‍ ........" - (ഈ ഹദീസ് موضوع അഥവാ കെട്ടിച്ചമക്കപ്പെട്ടതാണ്).
. - "റജബ് ഇരുപത്തിയേഴാം രാവില്‍ ആരെങ്കിലും രാത്രി നിന്ന് നമസ്കരിച്ചാല്‍ ................." - (ഈ ഹദീസ് موضوع അഥവാ കെട്ടിച്ചമക്കപ്പെട്ടതാണ്).
. - "റജബ് പകുതിയിലെ രാവില്‍ ആരെങ്കിലും പതിനാല് റകഅത്ത് നമസ്കരിച്ചാല്‍......" - (ഈ ഹദീസ് موضوع അഥവാ കെട്ടിച്ചമക്കപ്പെട്ടതാണ്).
. - "റജബ് ഇരുപത്തിയേഴിനാണ് ഞാന്‍ പ്രവാചകനായി നിയോഗിക്കപ്പെട്ടത്" - (ഈ ഹദീസ് موضوع അഥവാ കെട്ടിച്ചമക്കപ്പെട്ടതാണ്).
. - "അല്ലാഹുവേ നീ ഞങ്ങള്‍ക്ക് റജബിലും ശഅബാനിലും ബര്‍ക്കത്ത് ചൊരിയേണമേ.. നീ ഞങ്ങള്‍ക്ക് റമളാന്‍ വന്നെത്തിക്കേണമേ" - (ഈ ഹദീസ് ضعيف അഥവാ ദുര്‍ബലമാണ്).
മൂന്നാമതായി: റജബ് മാസത്തിന് മറ്റു മാസങ്ങള്‍ക്കില്ലാത്ത പ്രത്യേകമായ ശ്രേഷ്ഠത കല്‍പിക്കലും അതില്‍ പ്രത്യേക ആചാരങ്ങള്‍ അനുഷ്ടിക്കലും ജാഹിലിയാ കാലഘട്ടത്തിലെ പ്രവര്‍ത്തിയാണ്:
ഉമര്‍ ബ്നുല്‍ ഖത്താബ് (റ) വില്‍ നിന്നും ഇമാം ഇബ്നു അബീ ശൈബ റഹിമഹുല്ലാഹ് ഉദ്ദരിക്കുന്നു: " റജബ് ജാഹിലിയത്തിലെ ആളുകള്‍ മഹത്വവല്‍ക്കരിച്ചിരുന്ന മാസമാണ്. ഇസ്‌ലാം വന്നതിനു ശേഷം അത് ഉപേക്ഷിക്കപ്പെട്ടു". - [മുസ്വന്നഫ് ഇബ്നു അബീ ശൈബ: 2/ 345].
നാലാമതായി: റജബ് 27ന് ഇസ്റാഅ് മിഅറാജ് ആഘോഷിക്കലും ആ ദിവസം നോമ്പ് പിടിക്കലും ബിദ്അത്തുകളില്‍ പെട്ടതാണ്.
നബി (സ) യോ, സ്വഹാബത്തോ ആരും തന്നെ അപ്രകാരം ഒരു ദിനം ആഘോഷിച്ചതായി സ്ഥിരപ്പെട്ടിട്ടില്ല.
റസൂല്‍ (സ) പറഞ്ഞു: "നമ്മുടെ ഈ മതത്തില്‍ ഇല്ലാത്തതിനെ വല്ലവനും പുതുതായുണ്ടാക്കിയാല്‍ അത് മടക്കപ്പെടുന്നതാണ്" - [ബുഖാരി, മുസ്‌ലിം]. അഥവാ അത് അവന്‍റെ മേല്‍ ശിക്ഷയായി മടങ്ങുന്നതാണ്. കാരണം അല്ലാഹുവിന്‍റെ റസൂല്‍ മതപരമായ എല്ലാ കര്‍മങ്ങളും വിശ്വാസികള്‍ക്ക് പഠിപ്പിച്ചു നല്‍കിയിട്ടുണ്ട്. എന്നാല്‍ അല്ലാഹുവിന്‍റെ റസൂല്‍ പഠിപ്പിചിട്ടില്ലാത്ത ആഘോഷങ്ങള്‍ അനുഷ്ടിക്കുക വഴി നബി (സ) ദൗത്യ നിര്‍വഹണത്തില്‍ വീഴ്ച വരുത്തി എന്ന് ആരോപിക്കുംവിധം നബി (സ) അപകീര്‍ത്തിപ്പെടുത്തുകയാണ് അവര്‍ ചെയ്യുന്നത്. മിഅ്റാജ് നോമ്പ് അനുഷ്ടിക്കുന്നവരും ഇതില്‍ നിന്നും വ്യത്യസ്ഥമല്ല. കാരണം അങ്ങനെയൊരു നോമ്പ് നബി (സ) പഠിപ്പിച്ചിട്ടില്ല.ഇമാം ഇബ്നു ഹജര്‍ അല്‍ അസ്ഖലാനി റഹിമഹുല്ല പറയുന്നു: "റജബ് മാസത്തിന് പ്രത്യേകമായുള്ള ശ്രേഷ്ഠതയോ, അതില്‍ പ്രത്യേകം നോമ്പ് നോല്‍ക്കുന്നതോ, അതിലെ പ്രത്യേക ദിവസങ്ങള്‍ തിരഞ്ഞെടുത്ത് നോമ്പ് നോല്‍ക്കുന്നതോ, അതിലെ ഏതെങ്കിലും പ്രത്യേക രാവില്‍ രാത്രി നമസ്കാരം നിര്‍വഹിക്കുന്നതോ സൂചിപ്പിച്ചുകൊണ്ട് തെളിവ് പിടിക്കാന്‍ കൊള്ളാവുന്ന ഒരു ഹദീസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല." - [ تبيين العجب بما ورد في فضل رجب - ص9].
അഞ്ചാമതായി: റജബ് മാസത്തില്‍ പ്രത്യേകം ഉംറ ചെയ്യല്‍. ഉംറ ഏത് മാസങ്ങളിലും നിര്‍വഹിക്കാവുന്നതാണ്. എന്നാല്‍ റജബ് മാസത്തിലെ ഉംറക്ക് പ്രത്യേക പുണ്യമുണ്ട് എന്ന് പ്രതീക്ഷിച്ചുകൊണ്ട് ഉംറ കര്‍മം നിര്‍വഹിക്കുന്നത് ബിദ്അത്തുകളില്‍ പെട്ടതാണ്. മാത്രമല്ല റജബ് മാസത്തില്‍ പ്രത്യേകമായി ഉംറ കര്‍മം നിര്‍വഹിക്കുന്ന ആളുകള്‍ക്ക് റസൂല്‍ (സ) യുടെ പത്നി മഹതിയായ ഉമ്മുല്‍ മുഅ്മിനീന്‍ ആയിശ (റ) തന്നെ മറുപടി നല്‍കിയിട്ടുമുണ്ട്. ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും മഹതിയായ ആയിശ (റ) യില്‍ നിന്നും ഉദ്ദരിക്കുന്നു:
ما اعتمر رسول الله صلى الله عليه وسلم
في رجب قط
"റസൂല്‍ (സ) ഒരിക്കലും റജബ് മാസത്തില്‍ ഉംറ നിര്‍വഹിച്ചിട്ടില്ല" - [ബുഖാരി: 1776, മുസ്‌ലിം: 1255].
ഇമാം നവവി റഹിമഹുല്ലയുടെ ശിഷ്യന്മാരില്‍ പ്രഗല്‍ഭനായ ഇബ്നുല്‍ അത്ത്വാര്‍ റഹിമഹുല്ല പറയുന്നു:
ഇതില്‍ പ്രബലമായ അഭിപ്രായമായി മനസ്സിലാക്കാന്‍ സാധിക്കുന്നത് അത് പിന്കാലത്ത് നസ്ഖ് ചെയ്യപ്പെട്ടു എന്നതാണ്. എന്നാല്‍ നേരത്തെ സൂചിപ്പിച്ച ഹദീസുകളുടെ അടിസ്ഥാനത്തില്‍ അതാരെങ്കിലും നിര്‍വഹിച്ചാല്‍ അത് ബിദ്അത്ത് എന്ന് പറയാന്‍ സാധിക്കില്ല. കാരണം ആ വിഷയത്തില്‍ പ്രാമാണികമായ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നുണ്ട്. അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍.
ഇമാം നവവി റഹിമഹുല്ലയുടെ ശിഷ്യന്മാരില്‍ പ്രഗല്‍ഭനായ ഇബ്നുല്‍ അത്ത്വാര്‍ റഹിമഹുല്ല പറയുന്നു:
" ومما بلغني عن أهل مكة زادها الله شرفاً اعتياد كثرة الاعتمار
في رجب , وهذا مما لا أعلم له أصلاً , بل ثبت في حديث أن النبي صلى الله عليه وسلم
قال : ( عمرة في رمضان تعدل حجة ) "
"മക്കക്കാരെക്കുറിച്ച് അവര്‍ റജബ് മാസത്തില്‍ ധാരാളമായി ഉംറ കര്‍മം നിര്‍വഹിക്കുന്നത് എനിക്കറിയാന്‍ സാധിച്ചു. അതിന് യാതൊരു അടിസ്ഥാനവുമുള്ളതായി എനിക്കറിയില്ല. "ആരെങ്കിലും റമളാനില്‍ ഒരു ഉംറ നിര്‍വഹിച്ചാല്‍ അത് ഹജ്ജ് നിര്‍വഹിച്ചതുപോലെയാണ്" എന്നാണ് നബി (സ) യില്‍ നിന്നും സ്ഥിരപ്പെട്ടിട്ടുള്ളത്".
ഉംറക്ക് മറ്റു മാസങ്ങളേക്കാള്‍ പ്രത്യേകമായ ശ്രേഷ്ഠത പഠിപ്പിക്കപ്പെട്ടിട്ടുള്ളത് റമളാനിനും, ശവാല്‍, ദുല്‍ഖഅദ, ദുല്‍ഹിജ്ജ എന്നീ ഹജ്ജ് മാസങ്ങള്‍ എന്നറിയപ്പെടുന്ന മൂന്ന്‍ മാസങ്ങള്‍ക്കുമാണ്.
ആറാമതായി: (صلاة الرغائب) ആഗ്രഹ സഫലീകരണ നമസ്കാരം ഇതും റജബ് മാസത്തോടനുബന്ധിച്ച് ചിലര്‍ ഉണ്ടാക്കിയ അനാചാരമാണ്. ഇമാം നവവി പറയുന്നു:

الصلاة المعروفة بصلاة الرغائب , وهي ثنتا عشرة ركعة تصلى بين
المغرب والعشاء ليلة أول جمعة في رجب , وصلاة ليلة نصف شعبان مائة ركعة وهاتان
الصلاتان بدعتان ومنكران قبيحتان ولا يغتر بذكرهما في كتاب قوت القلوب , وإحياء
علوم الدين , ولا بالحديث المذكور فيهما فإن كل ذلك باطل ، ولا يغتر ببعض من اشتبه
عليه حكمهما من الأئمة فصنف ورقات في استحبابهما فإنه غالط في ذلك , وقد صنف الشيخ
الإمام أبو محمد عبد الرحمن بن إسماعيل المقدسي كتابا نفيسا في إبطالهما فأحسن فيه
وأجاد رحمه الله
" സ്വലാത്തുര്‍ റഗാഇബ് എന്നറിയപ്പെടുന്ന (ആഗ്രഹസഫലീകരണ) നമസ്കാരം, അതായത് റജബ് മാസത്തിലെ ആദ്യത്തെ ജുമുഅ ദിവസം മഗ്രിബിനും ഇഷാക്കും ഇടയില്‍ നമസ്കരിക്കുന്ന പന്ത്രണ്ട് റകഅത്ത് നമസ്കാരം, അതുപോലെ ശഅബാന്‍ പതിനഞ്ചിന് നമസ്കരിക്കുന്ന നൂറ് റകഅത്ത് നമസ്കാരം ഇവ രണ്ടും ബിദ്അത്താണ്. അവ അങ്ങേയറ്റം വലിയ തിന്മയും മ്ലേച്ചവുമാണ്. 'ഖൂതുല്‍ ഖുലൂബ്' എന്ന ഗ്രന്ഥത്തിലോ, 'ഇഹ്'യാ ഉലൂമുദ്ദീന്‍' എന്ന ഗ്രന്ധത്തിലോ അവ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട് എന്നതിനാലോ, അതുമായി ബന്ധപ്പെട്ട ഹദീസ് കണ്ടോ ആരും തന്നെ വഞ്ചിതരാവേണ്ടതില്ല. അവയെല്ലാം തന്നെ ബാത്വിലാണ്. അതുപോലെ അതിന്‍റെ മതവിധി വ്യക്തമല്ലാത്തതിനാല്‍ അത് പുണ്യകരമാണ് എന്ന നിലക്ക് കൃതിയെഴുതിയ ഇമാമീങ്ങളുടെ വാക്കുകള്‍ കണ്ടും ആരും വഞ്ചിതരാകേണ്ട. കാരണം അവര്‍ക്ക് ആ വിഷയത്തില്‍ തെറ്റുപറ്റിയിരിക്കുന്നു. ശൈഖ് ഇമാം അബൂ മുഹമ്മദ് അബ്ദു റഹ്മാന്‍ ബ്ന്‍ ഇസ്മാഈല്‍ അല്‍ മഖ്ദിസി ആ രണ്ട് നമസ്കാരങ്ങളും (ബിദ്അത്തും) വ്യാജവുമാണ് എന്ന് വ്യക്തമാക്കിക്കൊണ്ട് വളരെ വിലപ്പെട്ട ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. വളരെ നല്ല രൂപത്തില്‍ വസ്തുനിഷ്ഠമായി അദ്ദേഹം ആ രചന നിര്‍വഹിച്ചിരിക്കുന്നു. അല്ലാഹു അദ്ദേഹത്തിന് കരുണ ചെയ്യട്ടെ." - [അല്‍മജ്മൂഅ് : 3/548].
ഏഴാമതായി: (عتيرة رجب) അഥവാ റജബ് മാസത്തിലെ അറവ്. ജാഹിലിയാ കാലഘട്ടത്തിലെ ആളുകള്‍ ഉളുഹിയത്ത് പോലെ റജബ് മാസത്തില്‍ അനുഷ്ടിച്ച് പോന്നിരുന്ന ഒരാചാരമായിരുന്നു 'അതീറതു റജബ്' അഥവാ റജബ് മാസത്തിലെ അറവ്. ഇസ്‌ലാം വന്നതിനു ശേഷം ഈ അനുഷ്ടാനം നിലനില്‍ക്കുന്നുണ്ടോ ഇല്ലയോ എന്ന വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ട്. അത് അനുവദിക്കുന്നതായും, വിരോധിക്കുന്നതായും വന്ന ഹദീസുകള്‍ ആണ് ഈ അഭിപ്രായഭിന്നത ഉണ്ടാകാന്‍ കാരണം.
വ്യത്യസ്ഥ അഭിപ്രായങ്ങളാണ് പ്രസ്തുത വിഷയത്തില്‍ ഫുഖഹക്കള്‍ക്ക് ഉള്ളത്.
ഒന്നാമത്തെ അഭിപ്രായം അത് പുണ്യകരമാണ്. മഹാനായ ഇമാം ശാഫിഇ റഹിമഹുല്ല ഈ അഭിപ്രായക്കാരനാണ്. അതിന് അദ്ദേഹം തെളിവ് പിടിച്ച ഹദീസുകള്‍ ഇപ്രകാരമാണ്:

عن عمرو بن شعيب
عن أبيه عن جده أن النبي صلى الله عليه وسلم سئل عن َالْعَتِيرَةُ فقَالَ : (
الْعَتِيرَةُ حَقٌّ )
അംറു ബ്നു ശുഐബ് അദ്ദേഹത്തിന്‍റെ പിതാവില്‍ നിന്നും അദ്ദേഹം തന്‍റെ പിതാവില്‍ നിന്നും ഉദ്ദരിക്കുന്നു: നബി (സ) യോട് അതീറയെക്കുറിച്ച് (അഥവാ റജബ് മാസത്തിലെ അറവിനെക്കുറിച്ച്) ചോദിക്കപ്പെട്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: അതീറ സത്യമാണ്." - [മുസ്നദ് അഹ്മദ്: 6674, നസാഇ: 4225, അല്‍ബാനി: ഹദീസ് ഹസന്‍, സ്വഹീഹുല്‍ ജാമിഅ്: 4122].
അതുപോലെ:
عن
مِخْنَفِ بْنِ سُلَيْمٍ قَالَ : كُنَّا وُقُوفًا مَعَ النَّبِيِّ صَلَّى اللَّهُ
عَلَيْهِ وَسَلَّمَ بِعَرَفَاتٍ فَسَمِعْتُهُ يَقُولُ : ( يَا أَيُّهَا النَّاسُ
عَلَى كُلِّ أَهْلِ بَيْتٍ فِي كُلِّ عَامٍ أُضْحِيَّةٌ وَعَتِيرَةٌ . هَلْ
تَدْرُونَ مَا الْعَتِيرَةُ ؟ هِيَ الَّتِي تُسَمُّونَهَا الرَّجَبِيَّةَ
മിഖ്നഫ് ബ്ന്‍ സുലൈം പറഞ്ഞു: ഞങ്ങള്‍ നബി (സ) യോടൊപ്പം അറഫയില്‍ ആയിരിക്കുന്ന വേളയില്‍ അദ്ദേഹം പറയുന്നതായി ഞാന്‍ കേട്ടു: അല്ലയോ ജനങ്ങളേ, എല്ലാ വര്‍ഷവും, എല്ലാ വീട്ടുകാരുടെ മേലും ഉളുഹിയത്തും, അതീറയും ബാധകമാണ്. അതീറ എന്നാല്‍ എന്തെന്ന് നിങ്ങള്‍ക്കറിയുമോ ?. അതാണ് നിങ്ങള്‍ റജബിയ്യ എന്ന് വിളിക്കുന്നത്." - [അബൂദാവൂദ്: 2788, തിര്‍മിദി: 1518. അല്‍ബാനി: ഹദീസ് ഹസന്‍].
രണ്ടാമത്തെ അഭിപ്രായം: അത് നിഷിദ്ധമാണ്. കാരണം അത് കല്പിച്ചതിന് ശേഷം പിന്നീട് നബി (സ) അത് വിലക്കിയിട്ടുള്ളതിനാല്‍ അത് 'നസ്ഖ്' ചെയ്യപ്പെട്ടു അഥവാ അത് പിന്നീട് നബി (സ) വിരോധിച്ചു എന്നതാണ് ഇപ്രകാരം അഭിപ്രായപ്പെട്ടവര്‍ പരാമര്‍ശിച്ചിട്ടുള്ളത്. അതിനായി അവര്‍ തെളിവ് ഉദ്ദരിച്ചത്:

عَنْ أَبِي هُرَيْرَةَ
رضي الله عنه عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : ( لا
فَرَعَ وَلا عَتِيرَةَ )
അബൂ ഹുറൈറ (റ) നിവേദനം: "ഫറഓ, അതീറയോ (മതത്തില്‍) ഇല്ല" - [ബുഖാരി: 5474, മുസ്‌ലിം: 1976].
അതുപോലെ അവരുടെ തെളിവാണ്:
من تشبه بقوم فهو منهم
നബി (സ) അരുളി: "ആരെങ്കിലും ഏതെങ്കിലും ഒരു സമുദായവുമായി സാദൃശ്യം വച്ചുപുലര്‍ത്തിയാല്‍ അവന്‍ അവരില്‍പ്പെട്ടവനാണ്" - [അബൂദാവൂദ്: 4031]. അതീറ എന്നത് ജാഹിലിയാ കാലഘട്ടത്തിലെ ആചാരമായിരുന്നു. അതുകൊണ്ട് അത് നബി (സ) പിന്നീട് വിലക്കിയിട്ടുണ്ട്. അത് പ്രവര്‍ത്തിക്കുക എന്നത് ജാഹിലിയത്തിലെ ആളുകളോട് സാമ്യം പുലര്‍ത്തലാണ്.
ഇമാം നവവി റഹിമഹുല്ല തന്‍റെ സ്വഹീഹ് മുസ്‌ലിമിന്‍റെ ശറഹില്‍ ഇമാം ഖാളി ഇയാളില്‍ നിന്നും ഉദ്ദരിക്കുന്നു:
ഇമാം നവവി റഹിമഹുല്ല തന്‍റെ സ്വഹീഹ് മുസ്‌ലിമിന്‍റെ ശറഹില്‍ ഇമാം ഖാളി ഇയാളില്‍ നിന്നും ഉദ്ദരിക്കുന്നു:
" إن
الأمر بالعتيرة منسوخ عند جماهير العلماء "
"അതീറ നിര്‍വഹിക്കാനുള്ള കല്പന ബഹുപൂരിപക്ഷം പണ്ഡിതന്മാരുടെ പക്കലും 'നസ്ഖ്' ചെയ്യപ്പെട്ട അഥവാ പിന്കാലത്ത് ദുര്‍ബലപ്പെടുത്തപ്പെട്ട നിയമമാണ്" - [ശറഹു മുസ്‌ലിം: 13/37].
ശാഫിഈ മദ്ഹബിലെ മറ്റു ചില പണ്ഡിതന്മാരുടെ അഭിപ്രായപ്രകാരം അത് പുണ്യകരമോ വെറുക്കപ്പെട്ടതോ അല്ല എന്ന് ഇമാം നവവി തന്‍റെ അല്‍മജ്മൂഇല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. [8/445].
അതീറയെപ്പറ്റി പരാമര്‍ശിക്കുന്ന ഹദീസുകള്‍ ഉദ്ദരിച്ച ശേഷം ഇമാം ഇബ്നുല്‍ മുന്‍ദിര്‍ റഹിമഹുല്ല പറയുന്നു:
അതീറയെപ്പറ്റി പരാമര്‍ശിക്കുന്ന ഹദീസുകള്‍ ഉദ്ദരിച്ച ശേഷം ഇമാം ഇബ്നുല്‍ മുന്‍ദിര്‍ റഹിമഹുല്ല പറയുന്നു:
وَقَدْ كَانَتْ الْعَرَب تَفْعَل ذَلِكَ فِي الْجَاهِلِيَّة ،
وَفَعَلَهُ بَعْض أَهْل الإِسْلام , فَأَمَرَ النَّبِيّ صَلَّى اللَّه عَلَيْهِ
وَسَلَّمَ بِهِمَا ثُمَّ نَهَى عَنْهُمَا رَسُول اللَّه صَلَّى اللَّه عَلَيْهِ
وَسَلَّمَ ، فَقَالَ : ( لا فَرَع وَلا عَتِيرَة ) فَانْتَهَى النَّاس عَنْهُمَا
لِنَهْيِهِ إِيَّاهُمْ عَنْهُمَا
"അറബികള്‍ അത് ജാഹിലിയ്യാ കാലഘട്ടത്തില്‍ ചെയ്യാറുള്ള ഒരു കാര്യമായിരുന്നു. മുസ്‌ലിമീങ്ങളില്‍പ്പെട്ട ചിലരും അത് പ്രവര്‍ത്തിച്ചു. അപ്പോള്‍ നബി (സ) ആദ്യം അവ കല്പിക്കുകയും പിന്നീട് അവ വിലക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞു: "ഫറഓ അതീറയോ ഇല്ല". നബി (സ) വിലക്കിയത് കാരണത്താല്‍ ആളുകള്‍ അവ രണ്ടും ഉപേക്ഷിച്ചു."
ഇതില്‍ പ്രബലമായ അഭിപ്രായമായി മനസ്സിലാക്കാന്‍ സാധിക്കുന്നത് അത് പിന്കാലത്ത് നസ്ഖ് ചെയ്യപ്പെട്ടു എന്നതാണ്. എന്നാല്‍ നേരത്തെ സൂചിപ്പിച്ച ഹദീസുകളുടെ അടിസ്ഥാനത്തില്‍ അതാരെങ്കിലും നിര്‍വഹിച്ചാല്‍ അത് ബിദ്അത്ത് എന്ന് പറയാന്‍ സാധിക്കില്ല. കാരണം ആ വിഷയത്തില്‍ പ്രാമാണികമായ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നുണ്ട്. അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍.
എട്ടാമാതായി: റജബിലുള്ള പ്രത്യേക പ്രാര്‍ത്ഥന എന്ന നിലക്ക് പറയപ്പെടുന്ന:
اللهم بارك لنا في رجب وشعبان وبلغنا رمضان
"അല്ലാഹുവേ നീ ഞങ്ങള്‍ക്ക് റജബിലും, ശഅബാനിലും അനുഗ്രഹം ചൊരിയുകയും, ഞങ്ങള്‍ക്ക് നീ റമളാന്‍ വന്നെത്തിക്കുകയും ചെയ്യേണമേ"
ഇത് ഉദ്ദരിക്കപ്പെട്ടത് ഇമാം അഹ്മദ് റഹിമഹുല്ലയുടെ മകന്‍ (زوائد المسند) എന്ന ഗ്രന്ഥത്തില്‍ (2346) നമ്പര്‍ ഹദീസായും, ഇമാം ത്വബറാനി തന്‍റെ (الأوسط) എന്ന ഗ്രന്ഥത്തില്‍ (3939) നമ്പര്‍ ഹദീസായും, ഇമാം ബൈഹഖി തന്‍റെ ശുഅബില്‍ (3534) നമ്പര്‍ ഹദീസായുമാണ്.
സാഇദ ബ്നു അബീ റുഖാദ് ഈ ഹദീസ് സിയാദ് അന്നുമൈരി എന്നയാളില്‍ നിന്നും അദ്ദേഹം അനസ് ബ്ന്‍ മാലിക്ക് (റ) വില്‍ നിന്നുമാണ് അത് ഉദ്ദരിക്കുന്നത്. ഹദീസ് ഇപ്രകാരമാണ്:

كَانَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ
وَسَلَّمَ إِذَا دَخَلَ رَجَبٌ قَالَ: ( اللَّهُمَّ بَارِكْ
لَنَا فِي رَجَبٍ، وَشَعْبَانَ، وَبَلِّغْنَا رَمَضَانَ )
"റജബ് മാസം പ്രവേശിച്ചാല്‍ നബി (സ) ഇപ്രകാരം പറയാറുണ്ടായിരുന്നു: അല്ലാഹുവേ നീ ഞങ്ങള്‍ക്ക് റജബിലും, ശഅബാനിലും അനുഗ്രഹം ചൊരിയുകയും, ഞങ്ങള്‍ക്ക് നീ റമളാന്‍ വന്നെത്തിക്കുകയും ചെയ്യേണമേ"
ഇതിന്‍റെ സനദ് ളഈഫാണ്. ഈ ഹദീസിന്‍റെ സനദില്‍ ഉള്ള സിയാദ് അന്നുമൈരി എന്നയാള്‍ 'ളഈഫ്' അഥവാ ഹദീസ് നിദാനശാസ്ത്രപ്രകാരം ദുര്‍ബലനാണ്. ഇമാം ഇബ്നു മഈന്‍ ഇയാള്‍ ദുര്‍ബലനാണ് എന്ന് പറഞ്ഞിട്ടുണ്ട്. ഇമാം അബൂ ഹാതിം: ഇയാളെ തെളിവ്പിടിക്കാന്‍ കൊള്ളില്ല എന്ന് പറഞ്ഞിട്ടുണ്ട്. അതുപോലെ ഇനം ഇബ്നു ഹിബ്ബാന്‍ ഇയാളെ ദുര്‍ബലന്മാരുടെ ഗണത്തില്‍ എണ്ണുകയും 'ഇയാളുടെ ഹദീസുകള്‍ കൊണ്ട് തെളിവ് പിടിക്കാന്‍ പാടില്ല' എന്ന് പറയുകയും ചെയ്തിട്ടുണ്ട്. - [ميزان الإعتدال : 2 /91] നോക്കുക.
ഇനി ഇയാളില്‍ നിന്ന് ഈ ഹദീസ് ഉദ്ദരിച്ച സാഇദ ബ്നു അബീ റുഖാദ് ആകട്ടെ ഇയാളെക്കാള്‍ ദുര്‍ബലനാണ്. അയാള്‍ 'മുന്‍കറുല്‍ ഹദീസ്' ആണെന്ന് ഇമാം ബുഖാരിയും ഇമാം നസാഇയും പറഞ്ഞിട്ടുണ്ട്.
മാത്രമല്ല ഒരുപറ്റം മുഹദ്ദിസീങ്ങള്‍ ഈ ഹദീസ് ദുര്‍ബലമാണ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം നവവി തന്‍റെ 'അല്‍അദ്കാര്‍' എന്ന ഗ്രന്ഥത്തില്‍ ഇത് ദുര്‍ബലപ്പെടുത്തിയിട്ടുണ്ട് (പേജ്: 189). അതുപോലെ ഇബ്നു റജബ് തന്‍റെ 'ലത്വാഇഫുല്‍ മആരിഫ്' എന്ന ഗ്രന്ഥത്തിലും (പേജ്: 121) ശൈഖ് അല്‍ബാനി തന്‍റെ 'ളഈഫുല്‍ ജാമിഅ്' എന്ന ഗ്രന്ഥത്തിലും (ഹദീസ്: 4395) ഈ ഹദീസ് ദുര്‍ബലമാണ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
ഇമാം ഇബ്നു ഹജര്‍ അല്‍ ഹൈതമി റഹിമഹുല്ല ഈ ഹദീസിനെ സംബന്ധിച്ച് പറയുന്നു:

" رَوَاهُ الْبَزَّارُ وَفِيهِ زَائِدَةُ بْنُ أَبِي الرُّقَادِ
قَالَ الْبُخَارِيُّ: مُنْكَرُ الْحَدِيثِ، وَجَهَّلَهُ
جَمَاعَةٌ "
"ഇമാം ബസാര്‍ അതുദ്ദരിച്ചിട്ടുണ്ട്. അതിന്‍റെ സനദില്‍ സാഇദ ബ്നു അബീ റുഖാദ് എന്ന് പറയുന്നയാളുണ്ട്. അയാള്‍ 'മുന്‍കറുല്‍ ഹദീസ്' ആണ്. അയാള്‍ മജ്ഹൂലായ ആളാണ് എന്നും ചിലര്‍ രേഖപ്പെടുത്തിയിട്ടുണ്ട്" - [مجمع الزوائد : 2/165].
അതുകൊണ്ടുതന്നെ അപ്രകാരമുള്ള ഒരു പ്രത്യേകം ദുആ റസൂല്‍ (സ) യില്‍ നിന്നും സ്ഥിരപ്പെട്ടു വന്നതായി സ്വഹീഹായ ഹദീസുകള്‍ ഒന്നും തന്നെ കാണാന്‍ സാധിക്കില്ല. അതിനാല്‍ അപ്രകാരം പ്രത്യേകം ദുആ റജബ് മാസവുമായി ബന്ധപ്പെടുത്തി അനുഷ്ടിക്കുന്നതും നിഷിദ്ധമാണ്.
........................... ....................

അതുകൊണ്ട് എന്‍റെ ലേഖനം വായിക്കുന്ന ഓരോ മുസ്‌ലിമിനോടും പറയാനുള്ളത് അല്ലാഹുവിന്‍റെ റസൂലിനെ പിന്തുടരുക എന്നതാണ് രക്ഷയുടെ മാര്‍ഗം. അതുമാത്രമാണ് രക്ഷയുടെ മാര്‍ഗം. അല്ലാഹുവോടും അവന്‍റെ റസൂലിനോടും ഇഷ്ടവും കൂറുമുള്ളവര്‍ ചെയ്യേണ്ടത് അതാണ്. അല്ലാഹു സുബ്ഹാനഹു വ തആല പറയുന്നത് നോക്കൂ:
قُلْ إِنْ كُنْتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمُ اللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ وَاللَّهُ غَفُورٌ رَحِيمٌ
"(നബിയേ,) പറയുക:
നിങ്ങള്‍ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക.
എങ്കില്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍
പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും
കരുണാനിധിയുമത്രെ." - [ആലുഇംറാന്‍: 31].
അതെ നിങ്ങള്‍ അല്ലാഹുവിനെ സ്നേഹിക്കുന്നുണ്ടെങ്കില്‍, അല്ലാഹുവിന്റെ റസൂലിനെ പിന്തുടരുവിന്‍. എങ്കില്‍ അല്ലാഹു നിങ്ങളെയും സ്നേഹിക്കും. മറിച്ച് അല്ലാഹുവിന്‍റെ ദീനില്‍ അല്ലാഹു പഠിപ്പിച്ചിട്ടില്ലാത്ത ആചാരങ്ങള്‍ കടത്തിക്കൂട്ടിയാല്‍ അതി ഭയാനകമായ ശിക്ഷയായിരിക്കും അവനെ കാത്തിരിക്കുന്നത്. ഹൗളില്‍ നിന്ന് പാനീയം ലഭിക്കാതെ ആട്ടിയോടിക്കപ്പെടുന്നവരുടെ കൂട്ടത്തിലാണ് അല്ലാഹുവിന്‍റെ റസൂല്‍ ബിദ്അത്തുകാരെ എന്നിയിട്ടുള്ളത്. അല്ലാഹു നമ്മെയും നമ്മുടെ കുടുംബത്തെയും കാത്തു രക്ഷിക്കുമാറാകട്ടെ....
അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍.....

അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ