ചോദ്യം: കയ്യിലുള്ള സ്വർണ്ണം എന്‍റെ ഒരു സഹോദരിക്ക് ആവശ്യം വന്നപ്പോൾ, പണയം വെക്കരുത്, അത് വിറ്റ് കാര്യം നടത്തുക, പിന്നീട് തിരിച്ചു തരണം എന്ന കരാറിൽ ഞാൻ നല്കി. എങ്കിൽ ആ സ്വർണ്ണ ത്തിനു ഞാൻ സക്കാത്ത് നൽകേണ്ടതുണ്ടോ ?.
www.fiqhussunna.com
ഉത്തരം:
ആമുഖമായി പലിശക്ക് പണയം വെക്കരുത് എന്ന് ഉപദേശിച്ചതിനും, പ്രതിസന്ധി ഘട്ടത്തില്‍ തെറ്റുകളിലേക്ക് പോകാന്‍ ഇടവരുത്താതെ പ്രായോഗികമായി സഹോദരിയെ സഹായിച്ചതിനും അല്ലാഹു താങ്കള്‍ക്ക് തക്കതായ പ്രതിഫലം നല്‍കട്ടെ എന്ന് ആതാമാര്‍ത്ഥമായി പ്രാര്‍ഥിക്കുന്നു.
വളരെ വിശാലമായ ചര്‍ച്ചയുള്ള ഏറെ ഇജ്തിഹാദിയായ മസ്അലകള്‍ കടന്നുവരുന്ന ഒരു വിഷയമാണ് കടവുമായി ബന്ധപ്പെട്ട സകാത്ത്. തിരികെ ലഭിക്കും എന്ന് ഉറപ്പുള്ള കടമാണ് എങ്കില്‍ അത് ലഭിക്കുവാനുള്ള അവധി എത്തിയിട്ടില്ലെങ്കിലും അതിന്‍റെ സകാത്ത് നിര്‍ബന്ധമാണ് എന്നതാണ് ഒരുവിഭാഗം പണ്ഡിതന്മാരുടെ അഭിപ്രായം. കൂടുതല്‍ സൂക്ഷ്മത ആഗ്രഹിക്കുന്നവര്‍ക്ക് ഇതാണ് ഏറെ ഉചിതം. തിരികെ ലഭിക്കും എന്ന് ഉറപ്പുള്ള കടമാണ് എങ്കില്‍, അഥവാ ആ കടം തിരികെ നല്‍കാനുണ്ട് എന്നംഗീകരിക്കുന്ന, തിരികെ നല്‍കാന്‍ സാധിക്കുന്ന ഒരാളുടെ കൈവശമാണ് അതുള്ളത് എങ്കില്‍ അതിന് എല്ലാ വര്‍ഷവും സകാത്ത് ബാധകമാണ് എങ്കിലും തിരികെ ലഭിക്കുമ്പോള്‍ എല്ലാ വര്‍ഷങ്ങളുടെയും കണക്കാക്കി ഒരുമിച്ച് നല്‍കിയാല്‍ മതി എന്നതാണ് ഇബ്നു ഉസൈമീന്‍ (റ) യുടെയും, ഇബ്നു ബാസ് (റ) യുടെയും അഭിപ്രായം. ഇമാം അബൂ ഹനീഫ (റ), ഇമാം അഹ്മദ് (റ), ഇമാം ശാഫിഇ (റ) തുടങ്ങിയവരെല്ലാം ലഭിക്കാനുള്ള കടത്തിന് സകാത്ത് ബാധകമാണ് എന്ന അഭിപ്രായക്കാരാണ്. തന്‍റെ കൈവശം അല്ലെങ്കിലും അത് തന്‍റെ നിക്ഷേപം പോലെയാണ് എന്നതിനാലാണത്.
എന്നാല്‍ കടം നല്‍കിയ ധനത്തിന് സകാത്ത് ബാധകമല്ല എന്നതാണ് മറ്റൊരഭിപ്രായം. ഇബ്നു ഉമര്‍ (റ), ആഇശ (റ), ഇക്'രിമ (റ) തുടങ്ങിയവര്‍ ഈ അഭിപ്രായക്കാരാണ് എന്ന് കാണാം [الموسوعة الفقهية : 23/ 238, 239 ]. ശാഫിഈ മദ്ഹബിലെ പഴയ അഭിപ്രായവും ഇതാണ്. ഈ അഭിപ്രായമാണ് കൂടുതല്‍ പ്രബലമായി മനസ്സിലാക്കാന്‍ സാധിക്കുന്നത്. ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ (റ) യുടെ അഭിപ്രായവും ഇതാണ്. കാരണം ഒരാള്‍ മറ്റൊരാള്‍ക്ക് കടം നല്‍കിയാല്‍ അയാള്‍ക്ക് സാവകാശം നല്‍കുക എന്നത് ഇസ്‌ലാം പ്രോത്സാഹിപ്പിച്ച കാര്യമാണല്ലോ, സാവകാശം നല്‍കുക എന്നതോടൊപ്പം അതിന്‍റെ സകാത്ത് നല്‍കാന്‍ കൂടി ബാധ്യസ്ഥനാണ് എന്ന് പറയുമ്പോള്‍ അത് പരസ്പര വിപരീതമാണ്. മാത്രമല്ല ആ പണം സകാത്ത് ബാധകമാകുന്ന അവസ്ഥയില്‍ ആണ് ഉള്ളത് എങ്കില്‍ ആരാണോ അത് കൈവശം ഉള്ള ആള്‍ (അഥവാ കടം വാങ്ങിയ ആള്‍) അതിന്‍റെ സകാത്ത് നല്‍കാന്‍ അയാള്‍ ബാധ്യസ്ഥനുമാണ്. ഒരു പണത്തിന് രണ്ട് സകാത്ത് ഉണ്ടാവുകയില്ലല്ലോ. അതുകൊണ്ടുതന്നെ ഈ പറഞ്ഞ അഭിപ്രായമാണ് കൂടുതല്‍ പ്രബലമായി മനസ്സിലാക്കാന്‍ സാധിക്കുന്നത
അതുകൊണ്ട് താങ്കള്‍ക്ക് താങ്കളുടെ സഹോദരിയില്‍ നിന്നും ലഭിക്കുവാനുള്ള സ്വര്‍ണ്ണത്തിന് സകാത്ത് ബാധകമല്ല. ഇനി ഒരാൾ നേരത്തെ പറഞ്ഞ പണ്ഡിതാഭിപ്രായങ്ങൾ മുൻ നിർത്തി കൂടുതൽ സൂക്ഷ്മത എന്ന അർത്ഥത്തിൽ നൽകാൻ ആഗ്രഹിക്കുന്നുവെങ്കിൽ ആകാവുന്നതാണ്. കാരണം ഈ അഭിപ്രായഭിന്നതയില്‍ നിന്നും പുറം കടക്കുന്നതോടൊപ്പം, തനിക്ക് ദുനിയാവിലും ആഖിറത്തിലും വര്‍ധനവ് ലഭിക്കുന്ന ഒരു സല്‍കര്‍മ്മമാണ് സകാത്ത് എന്നിരിക്കെ അതൊരിക്കലും ഒരു നഷ്ടമായി കണക്കാക്കേണ്ടതുമില്ല.
അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍..കടത്തിന്‍റെ സകാത്തുമായി ബന്ധപ്പെട്ട് ഉള്ള പണ്ഡിതാഭിപ്രായങ്ങളും ചര്‍ച്ചയും മനസ്സിലാക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഈയുള്ളവന്‍ നേരത്തെ എഴുതിയിട്ടുള്ള ലേഖനം വായിക്കാവുന്നതാണ് : (കടത്തിന്‍റെ സകാത്ത്. (മറ്റുള്ളവരില്‍ നിന്നും ലഭിക്കുവാനുള്ള കടം. മറ്റുള്ളവര്‍ക്ക് നല്‍കുവാനുള്ള കടം). [ http://www.fiqhussunna.com/2015/08/blog-post_31.html ].
അല്ലാഹു അനുഗ്രഹിക്കട്ടെ ....
www.fiqhussunna.com
ഉത്തരം:
الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

______________________________
അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി.എൻ