ചോദ്യം: ഞാൻ ഒരു കുറിയിൽ ഇതുവരെ അടച്ചിട്ടുള്ള നിക്ഷേപവും, എൻ്റെ കൈവശമുള്ള തുകയും, പി എഫിലെ തുകയും ഒക്കെ ചേർത്ത് അവരയുടെ കണക്കുകൂട്ടിയപ്പോൾ ഏകദേശം 6500 രൂപ സകാത്തായി നൽകാൻ ഞാൻ ബാധ്യസ്ഥനാണ്. ഇപ്പോൾ ലോക്ക് ഡൗൺ സമയമല്ലേ, എൻ്റെ കൈവശം ആകെ ചിലവിനുള്ള 13000 രൂപയേ ഉള്ളൂ. എൻ്റെ സകാത്ത് ഇപ്പോൾ തന്നെ കൊടുക്കണോ അതോ പിന്നെ കൊടുത്താൽ മതിയോ ?. സകാത്തിൻ്റെ പണം നൽകിയാലും ഒരു മാസം ചിലവിനുള്ളത് തികയും .
www.fiqhussunna.com
ഉത്തരം:
الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛
ഒരാൾ സകാത്ത് നൽകാൻ ബാധ്യസ്ഥനായിത്തീരുകയും അത് നിർവഹിക്കാൻ സാധിക്കുന്ന വ്യക്തിയായിരിക്കുകയും ചെയ്‌താൽ അത് ഉടനെ നൽകൽ നിർബന്ധമാണ്. ന്യായമായ കാരണങ്ങൾ ഉണ്ടെങ്കിൽ മാത്രമേ വൈകിപ്പിക്കാൻ അനുവദനീയമാകുന്നുള്ളൂ.
അതുകൊണ്ടുതന്നെ താങ്കളെ സംബന്ധിച്ചിടത്തോളം ഈ സമയത്ത് സകാത്ത് നൽകുന്നത് താങ്കളുടെ പ്രാഥമിക ചിലവിനുള്ള പണം കണ്ടെത്താൻ സാധിക്കാതെ പ്രയാസപ്പെടുന്ന ഒരു സാഹചര്യം ഉണ്ടാക്കുമെങ്കിൽ, നൽകാൻ കഴിയുന്ന ഒരു സമയത്തേക്ക് അത് മാറ്റിവെക്കാം. പക്ഷെ ഇത്ര തുക സകാത്ത് ഇനത്തിൽ ഞാൻ നൽകാൻ ഉണ്ട് എന്നത് കൃത്യമായി രേഖപ്പെടുത്തി വെക്കുകയോ, ഉമ്മയോടോ ഭാര്യയോടോ ഒക്കെ പറഞ്ഞുവെക്കുകയും ചെയ്യണം. കാരണം നാളെ നമുക്ക് എന്തെങ്കിലും സംഭവിച്ചാൽ അത് നിർവഹിക്കപ്പെടാതെ പോകാൻ പാടില്ല.

ഇനി താങ്കൾ സൂചിപ്പിച്ച പോലെ സകാത്തിൻ്റെ പണം ഇപ്പോൾ തന്നെ നൽകാൻ സാധിക്കും, അത് നൽകിയാലും തൻ്റെ പ്രാഥമിക ആവശ്യങ്ങൾക്കുള്ള പണം കയ്യിൽ ബാക്കിയാകും എന്നാണെങ്കിൽ ഇപ്പോൾ തന്നെ നൽകുകയാണ് വേണ്ടത്. ഇനി അതുകൊണ്ടു നിങ്ങൾ ബുദ്ധിമുട്ടേണ്ട ഒരു സാഹചര്യം ഉണ്ടാകുമെങ്കിൽ സാധിക്കുന്ന ഒരു സമയത്തേക്ക് നീട്ടിവെക്കുകയും ചെയ്യാം.
അഥവാ ഈ വിഷയത്തിൽ നാം അടിസ്ഥാനപരമായി മനസ്സിലാക്കേണ്ടത് നമുക്ക് കൃത്യമായ ഒരു കാരണമുണ്ടെങ്കിലല്ലാതെ നൽകാനുള്ള സകാത്ത് നീട്ടിവെക്കാൻ പാടില്ല എന്നാണ്.
ഇമാം നവവി (റ) പറയുന്നു:
" يجب إخراج الزكاة على الفور إذا وجبت ، وتمكن من إخراجها ، ولم يجز تأخيرها , وبه قال مالك وأحمد وجمهور العلماء ؛ لقوله تعالى : (وآتوا الزكاة)، والأمر على الفور .."
"ഇമാം മാലിക് (റ) ഇമാം അഹ്മദ് (റ) തുടങ്ങി ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായപ്രകാരം ഒരാളുടെ മേൽ സകാത്ത് എപ്പോഴാണോ നിർബന്ധമായിത്തീരുന്നത്, അയാൾ അത് നൽകാൻ പ്രാപ്തനാണ് എങ്കിൽ അത് ഉടൻ നൽകൽ നിർബന്ധമാണ്. അത് വൈകിപ്പിക്കൽ അനുവദനീയമല്ല. കാരണം അല്ലാഹു പറയുന്നു: "നിങ്ങൾ സകാത്ത് നൽകുക" കല്പനകൾ അടിസ്ഥാനപരമായി കാലതാമസമില്ലാതെ നിറവേറ്റപ്പെടണം എന്നതാണ് തത്വം" - [شرح المهذب: 5/308].
അതുകൊണ്ട് താങ്കളുടെ അവസ്ഥ പരിഗണിച്ച് താങ്കൾക്ക് ഉചിതമായ നിലപാട് കൈക്കൊള്ളാം... അല്ലാഹു അനുഗ്രഹിക്കട്ടെ ...
______________________________
അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ
അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ