ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍ ഹഫിദഹുല്ലയോടുള്ള ചോദ്യവും അദ്ദേഹം നല്‍കുന്ന മറുപടിയും.
ചോദ്യം: ഇഅതികാഫിന്‍റെ ഏറ്റവും ചുരുങ്ങിയ പരിധി ഒരു രാത്രി ഇരിക്കുക എന്നതാണോ ? അതല്ല ഒരു ദിവസം മുഴുവന്‍ ഇരിക്കുക എന്നതാണോ ?.
ഉത്തരം: അതിന് പ്രത്യേകം പരിധിയില്ല. ഒരു മണിക്കൂറാണെങ്കിലും ഇരിക്കാം എന്നാണ് ഫുഖഹാക്കള്‍ പറഞ്ഞിട്ടുള്ളത്. കാരണം അതിന് ഒരു പ്രത്യേക സമയപരിധി ശറഅ് നിശ്ചയിച്ചിട്ടില്ല.
------------------------
അതിന് പ്രത്യേക സമയപരിധിയില്ല എന്ന് ശൈഖിന്‍റെ മറുപടിയില്‍ നിന്നും വ്യക്തമാണ്. ഒരാള്‍ക്ക് താന്‍ ഇത്ര മണിക്കൂര്‍ ഇരിക്കുമെന്നോ, ഇത്ര രാവുകള്‍ ഇരിക്കുമെന്നോ, ഇത്ര ദിനങ്ങള്‍ ഇരിക്കുമെന്നോ നേര്‍ച്ചയാക്കുകയോ, നേര്‍ച്ച അല്ലാത്ത രൂപത്തില്‍ ഇഅതികാഫ് അനുഷ്ടിക്കുകയോ ചെയ്യാം. നേര്‍ച്ച ചെയ്‌താല്‍ അതയാള്‍ക്ക് നിര്‍ബന്ധമാകും. ഇല്ലെങ്കില്‍ പുണ്യകരവും.
ഏറ്റവും ചുരുങ്ങിയത് ഒരു രാവ് എന്നും, ഒരു ദിവസം എന്നും പറഞ്ഞ ഫുഖഹാക്കളും ഉണ്ട്. ഉമറുബ്നുല്‍ ഖത്താബ് (റ) വിന്‍റെ ഹദീസ് ആണ് അതിന് തെളിവ്:

نذرت أن أعتكف ليلة في الجاهلية
"ജാഹിലിയ്യാ കാലത്ത് ഞാന്‍ ഒരു രാവ്
ഇഅതികാഫ് ഇരിക്കാന്‍ നേര്‍ച്ചയാക്കി." എന്ന് ഉമറുബ്നുല്‍ ഖത്താബ് (റ)
പറഞ്ഞപ്പോള്‍: നീ നിന്‍റെ നേര്‍ച്ച പൂര്‍ത്തീകരിക്കുക എന്ന് നബി (ﷺ)
കല്പിച്ചതായിക്കാണാം. ഒരു റിപ്പോര്‍ട്ടില്‍ "ഒരു ദിവസം ഇഅതികാഫ് ഇരിക്കാന്‍ ഞാന്‍
നേര്‍ച്ചയാക്കി" എന്നും കാണാം. രണ്ടും സ്വീകാര്യയോഗ്യമായ പ്രബലമായ
റിപ്പോര്‍ട്ടുകള്‍ ആണെന്ന് ശൈഖ് അല്‍ബാനി (റഹിമഹുല്ല) രേഖപ്പെടുത്തിയിട്ടുണ്ട്. ഈ
ഹദീസിന്‍റെ അടിസ്ഥാനത്തില്‍ ആണ് ചുരുങ്ങിയത് ഒരു രാവെങ്കിലും ഇഅതികാഫ്
ഇരിക്കണം എന്ന് ചില ഫുഖഹാക്കള്‍ പറഞ്ഞത്. എന്നാല്‍ ബഹുപൂരിപക്ഷം
പണ്ഡിതന്മാരും ഒരു രാവില്‍ കുറവും ഇഅതികാഫ് ഇരിക്കാം എന്ന
അഭിപ്രായക്കാരാണ്. ഇമാം അബൂ ഹനീഫ (റഹിമഹുല്ല), ഇമാം ശാഫിഇ (റഹിമഹുല്ല),
ഇമാം അഹ്മദ് (റഹിമഹുല്ല) തുടങ്ങിയവരെല്ലാം ഈ അഭിപ്രായമാണ്
രേഖപ്പെടുത്തിയിട്ടുള്ളത്. ഇമാം നവവി (റഹിമഹുല്ല) യും ശൈഖ് ഇബ്നു ബാസ്
(റഹിമഹുല്ല) യുമെല്ലാം ഈ അഭിപ്രായത്തോട് യോജിക്കുന്നു. കാരണം
അതിന് ഒരു പ്രത്യേക സമയ പരിധി ശറഅ് നിശ്ചയിചിട്ടില്ല. ഉമറുബ്നുല്‍ ഖത്താബ് (റ)
വിന്‍റെ ഹദീസില്‍ നിന്നും അദ്ദേഹം അത്രയാണ് നേര്‍ച്ചയാക്കിയത് എന്നേ
കിട്ടൂ. അത്ര മാത്രമേ പാടുള്ളൂ എന്ന് കിട്ടില്ല.
എന്നാല്‍ മാലികീ മദ്ഹബിലെ ചില പണ്ഡിതന്മാരും ഇമാം അബൂഹനീഫ (റഹിമഹുല്ല) യില്‍ നിന്നുള്ള മറ്റൊരു രിവായത്തും ഇഅതികാഫ് ആകണമെങ്കില്‍ ഒരു ദിവസം വേണം എന്ന അഭിപ്രായക്കാരാണ്. യഥാര്‍ത്ഥത്തില്‍ ഒരാള്‍ ഉദ്ദേശിക്കുന്ന എത്ര സമയം ഇഅതികാഫിന്‍റെ നിയ്യത്തോടെ ഇരുന്നാലും ഇഅതികാഫിന്‍റെ പ്രതിഫലം കിട്ടും എന്ന അഭിപ്രായമാണ് കൂടുതല്‍ പ്രബലം എന്നതില്‍ സംശയമില്ല.
ഇനി ഒരു ദിവസവും അതില്‍ കൂടുതലും ഒരാള്‍ ഇരിക്കുകയാണ് എങ്കില്‍ കൂടുതല്‍ നല്ലത് അതു തന്നെയാണ്. കാരണം അഭിപ്രായ ഭിന്നതയില്‍ നിന്നും പുറംകടക്കാനും, കൂടുതല്‍ സമയം ഇരിക്കുക വഴി കൂടുതല്‍ പ്രതിഫലം കരസ്ഥമാക്കാനും സാധിക്കുമല്ലോ. എന്നാല്‍ കുറഞ്ഞ സമയം ഇഅതികാഫ് ഇരിക്കാന്‍ ഒരാള്‍ ആഗ്രഹിച്ചാല്‍ അത് ഇഅതികാഫ് ആവില്ല എന്ന് പറയാന്‍ യാതൊരു തെളിവുമില്ല. ഇഅതികാഫിന്‍റെ നിയ്യത്തോടെ ഒരാള്‍ ഒരു മണിക്കൂര്‍ പള്ളിയില്‍ ഇരുന്നാല്‍ അതും ഇഅതികാഫ് തന്നെയാണ്.

അല്ലാഹു അനുഗ്രഹിക്കട്ടെ ...