www.fiqhussunna.com
ഉത്തരം: നികുതി ആയി ഈടാക്കുന്ന പണം സകാത്തിന്‍റെ അവകാശികള്‍ക്ക് അല്ല നല്‍കുന്നത്. സൂറത്തു തൌബയിലെ 60 മത്തെ ആയത്തില്‍ അല്ലാഹു നിര്‍ദേശിച്ച അവകാശികള്‍ക്ക് നല്‍കിയാല്‍ മാത്രമേ സകാത്ത് വീടുകയുള്ളൂ. (സകാത്തിന്‍റെ അവകാശികള്‍)
ഗവണ്മെന്‍റ് നല്‍കുന്ന സേവനങ്ങള്‍ക്കുള്ള വില ആളുകളില്‍ നിന്നും അവര്‍ക്കീടാക്കാം. പൊതുസ്വത്തുക്കള്‍ ജനങ്ങളുടെ ക്ഷേമപ്രവര്‍ത്തനത്തിന് ഉപയോഗിക്കാം. എന്നാല്‍ അധികാരമുപയോഗിച്ച് അനര്‍ഹമായി ആളുകളില്‍ നിന്നും പണം പിടിച്ചെടുക്കുന്നത് അധികഠിനമായ പാപമാണ്. 'മക്സ്' എന്നാണതിന് കര്‍മ്മശാസ്ത്രഭാഷയില്‍ പറയുക. വന്‍പാപങ്ങളില്‍ ഒന്നാണ് മക്സ്. ഇന്ന് നമ്മുടെ നാട് പുലര്‍ത്തിപ്പോരുന്ന സമ്പദ് വ്യവസ്ഥ പരിശോധിച്ചാല്‍ അത് പലിശയില്‍ അധിഷ്ടിതമായ സമ്പദ് വ്യവസ്ഥയാണ്. പലിശയില്‍ അധിഷ്ടിതമായ സമ്പദ് വ്യവസ്ഥ ക്രമേണ നികുതിയളവ് വര്‍ദ്ധിപ്പിക്കാനിടവരുത്തും. കാരണം പണമൊഴുക്ക് തടയാന്‍ കീന്‍സ് മുന്നോട്ട് വച്ച ഒരുപാതി നികുതി വര്‍ദ്ധനവാണല്ലോ. ഒടുവില്‍ താങ്ങാവുന്നതിലുമപ്പുറം നികുതി വര്‍ദ്ധനയുണ്ടാവുകയും ആളുകള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സാഹചര്യം ഉണ്ടാവുകയും ചെയ്യും. ഗ്രീസിലെ ഇന്നത്തെ അവസ്ഥ ഇതിനൊരു ഉത്തമ ഉദാഹരണമാണ്. അതിനാല്‍ത്തന്നെ ഇന്ന് പല രാജ്യങ്ങളും നടപ്പാക്കുന്ന ആളുകളെ കൊള്ളയടിക്കുന്ന രൂപത്തിലുള്ള നികുതി സമ്പ്രദായവും അതിനുള്ള കാരണങ്ങളും പഠനവിധേയമാക്കപ്പെടേണ്ടതുണ്ട്. മാത്രമല്ല പലിശയില്‍ അധിഷ്ടിതമായ സമ്പദ് വ്യവസ്ഥയും തന്‍മൂലമുണ്ടാകുന്ന അമിതമായ നികുതിയും സമ്പദ് വ്യവസ്ഥയെ തകര്‍ക്കുന്ന കാന്‍സറാണ്. സാന്ദര്‍ഭികമായി സൂചിപ്പിച്ചു എന്ന് മാത്രം.
നികുതിയായി നല്‍കുന്ന പണം ഒരിക്കലും സകാത്തായി പരിഗണിക്കാന്‍ പറ്റില്ല. അത് സകാത്ത് എന്ന നിലക്ക് പിരിച്ചെടുക്കപ്പെടുന്നതോ, സകാത്തിന്‍റെ അവകാശികളായ ആളുകള്‍ക്ക് നല്‍കപ്പെടുന്നതോ അല്ല എന്നതു തന്നെ അതിനു കാരണം. അതിനാല്‍ത്തന്നെ നികുതി കഴിച്ച് ബാക്കിയുള്ള പണം നിസ്വാബ് എത്തുകയും അതിന് ഹൗല്‍ പൂര്‍ത്തിയാകുകയും ചെയ്യുമ്പോള്‍ സകാത്ത് നല്‍കാന്‍ നിങ്ങള്‍ ബാധ്യസ്ഥരാണ്.
ഉദാ: നിങ്ങള്‍ സകാത്ത് നല്‍കാന്‍ കരുതി വെച്ചിരുന്ന പണത്തില്‍ നിന്നും ഒരാള്‍ മോഷണം നടത്തി എന്ന് കരുതുക. അവശേഷിക്കുന്ന പണം നിസ്വാബ് തികയുന്നുണ്ടെങ്കില്‍ ഹൗല്‍ പൂര്‍ത്തിയാകുന്ന സമയത്ത് അതിന്‍റെ സകാത്ത് നല്‍കാന്‍ നിങ്ങള്‍ ബാധ്യസ്ഥരാണ്. അത് നിങ്ങളുടെ സമ്പത്തില്‍ ദരിദ്രര്‍ക്കുള്ള അവകാശവും, ആരാധനയും, ഇസ്ലാമിന്‍റെ പഞ്ചസ്തംബങ്ങളില്‍ ഒന്നുമാണ്. അതിനാല്‍ മറ്റുരൂപത്തില്‍ പണം നഷ്ടപ്പെടുന്നത് അതിന് തടസ്സമാകരുത്. മാത്രമല്ല സകാത്ത് നല്‍കുന്നത് നിങ്ങളുടെ പാരത്രീക സമ്പത്തിനെയും ഭൗതിക സമ്പത്തിനെയും വളര്‍ത്തും. അതിനാല്‍ത്തന്നെ അതൊരു നഷ്ടമല്ല, നേട്ടമാണ്. അല്‍ഹംദുലില്ലാഹ്...
അല്ലാഹു അനുഗ്രഹിക്കട്ടെ....

____________________________
അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി.എൻ
അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി.എൻ