Monday, July 6, 2020

അഹ്‌കാമുൽ ജനാഇസ് Episode -3 I രോഗി പാലിക്കേണ്ട കാര്യങ്ങൾ (അദ്ധ്യായം ഒന്ന്- ഭാഗം 3).



[സ്നേഹം നിറഞ്ഞ പഠിതാക്കളെ.. ഫിഖ്‌ഹുസ്സുന്ന യൂട്യൂബ് ചാനലിൽ ആരംഭിച്ച ശൈഖ് അൽബാനി (റ) യുടെ أحكام الجنائز وبدعها  (അഹകാമുൽ ജനാഇസ്) എന്ന ഗ്രന്ഥത്തിൻ്റെ ഓരോ എപ്പിസോഡിലും എടുക്കുന്ന പാഠഭാഗങ്ങളുടെ മലയാള വിവർത്തനം ആണ് താഴെ നൽകിയിരിക്കുന്നത്].  

അദ്ധ്യായം ഒന്ന് (ഭാഗം 3):

ما يجب على المريض

രോഗി പാലിക്കേണ്ട കാര്യങ്ങള്‍:

[ഈ പാഠഭാഗത്തിൻ്റെ വീഡിയോ ക്ലാസ് ലഭിക്കാൻ : https://youtu.be/CdbcGOKYlHQ].

الخامس: ولا بد من الاستعجال بمثل هذه الوصية لقوله صلى الله عليه وسلم: " ما حق امرئ مسلم يبيت ليلتين، وله شئ يريد أن يوصي فيه إلا ووصيته مكتوبة عند رأسه ".

അഞ്ച്: അത്തരം വസ്വിയ്യത്തുകള്‍ പെട്ടെന്ന് തന്നെ എഴുതിവെക്കണം. (അതില്‍ അലംഭാവം കാണിക്കരുത്). റസൂല്‍ () പറഞ്ഞു:

ما حق امرئ مسلم يبيت ليلتين وله شيء يوصي فيه إلا ووصيته مكتوبة عنده، قال ابن عمر: " ما مرت على ليلة منذ سمعت رسول الله صلى الله عليه وسلم قال ذلك إلا وعندي وصيتي ".

ഒരു മുസ്‌ലിമിന് ഒരു കാര്യത്തില്‍ വസ്വിയ്യത്ത് ചെയ്യാനുണ്ടായിരിക്കെഅതവന്‍റെ തലയ്ക്കരികില്‍ എഴുതിവച്ചിട്ടല്ലാതെ രണ്ട് രാത്രികള്‍ അവന്‍ അന്തിയുറങ്ങരുത്. 

ഇബ്നു ഉമര്‍ () പറഞ്ഞു: റസൂല്‍ () അത് പറയുന്നത് കേട്ട ശേഷം എന്‍റെ വസ്വിയ്യത്ത് കൈവശമില്ലാത്ത ഒരൊറ്റ രാത്രിപോലും ഞാന്‍ കഴിച്ചുകൂട്ടിയിട്ടില്ല.  [صححه الألباني في صحيح وضعيف سنن الترمذي :974، سنن ابن ماجة :2699 ].

السادس: ويجب أن يوصي لأقربائه الذين لا يرثون منه

ആറ്:  തന്നില്‍ നിന്നും അനന്തര സ്വത്ത് ലഭിക്കാനിടയില്ലാത്ത (അനന്തരാവകാശികളല്ലാത്ത) ബന്ധുക്കള്‍ക്ക് വേണ്ടി വസ്വിയത്ത് ചെയ്യണം. കാരണം അല്ലാഹു പറയുന്നു:

لقوله تبارك وتعالى: "كُتِبَ عَلَيْكُمْ إِذَا حَضَرَ أَحَدَكُمُ الْمَوْتُ إِن تَرَكَ خَيْرًا الْوَصِيَّةُ لِلْوَالِدَيْنِ وَالأَقْرَبِينَ بِالْمَعْرُوفِ حَقًّا عَلَى الْمُتَّقِينَ"
നിങ്ങളിലാര്‍ക്കെങ്കിലും മരണം ആസന്നമാവുമ്പോള്‍അയാള്‍ ധനം വിട്ടുപോകുന്നുണ്ടെങ്കില്‍ മാതാപിതാക്കള്‍ക്കുംഅടുത്ത ബന്ധുക്കള്‍ക്കും വേണ്ടി ന്യായപ്രകാരം വസ്വിയ്യത്ത്‌ ചെയ്യുവാന്‍ നിങ്ങള്‍ നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. സൂക്ഷ്മത പുലര്‍ത്തുന്നവര്‍ക്ക്‌ ഒരു കടമയത്രെ അത്‌.”- [അല്‍ബഖറ:180].

السابع: وله أن يوصي بالثلث من ماله، ولا يجوز الزيادة عليه، بل الافضل أن ينقض منه لحديث سعد بن أبي وقاص رضي الله عنه قال:

ഏഴ്:  തന്‍റെ സ്വത്തിന്‍റെ മൂന്നിലൊന്ന് വരെ ഒരാള്‍ക്ക് വസ്വിയ്യത്ത് ചെയ്യാം. മൂന്നിലൊന്നില്‍ കൂടുതല്‍ വസ്വിയ്യത്ത് ചെയ്യാന്‍ പാടില്ല. ഇനി മൂന്നിലൊന്നിലും താഴെയാണ് ഒരാള്‍ വസ്വിയത്ത് ചെയ്യുന്നത് എങ്കില്‍ അതാണ്‌ ഉത്തമം. സ്വഹീഹുല്‍ ബുഖാരിയിലും സ്വഹീഹ് മുസ്‌ലിമിലും ഉദ്ദരിക്കപ്പെട്ട സഅദ് ബിന്‍ അബീ വഖാസ് (റ) വിന്‍റെ ഹദീസില്‍ ഇപ്രകാരം കാണാം:

كنت مع رسول الله صلى الله عليه وسلم في حجة الوداع فمرضت مرضا أشفيت منه على الموت فعادني رسول الله صلى الله عليه وسلم فقلت : يا رسول الله إن لي مالا كثيرا وليس يرثني إلا ابنة لي أفأوصي بثلي مالي ؟ قال : لا . قلت : بشطر مالي ؟ قال : لا . قلت : فثلث مالي ؟ قال : الثلث والثلث كثير، إنك يا سعد؛ أن تدع ورثتك أغنياء خير لك من أن تدعهم عالة يتكففون الناس، [ وقال بيده ] إنك يا سعد لن تنفق نفقة تبتغي بها وجه الله تعالى إلا أجرت عليها، حتى اللقمة تجعلها في في امرأتك.

“ഹജ്ജത്തുല്‍ വദാഇന്‍റെ വേളയില്‍ ഞാന്‍ റസൂല്‍ (സ) ക്കൊപ്പം  ഉണ്ടായിരുന്നു. ആ സന്ദര്‍ഭത്തില്‍ മരണത്തെ മുന്നില്‍ കാണുന്നപോലുള്ള ഒരു രോഗം എന്നെ ബാധിച്ചു. അങ്ങനെ റസൂല്‍ (സ) എന്നെ സന്ദര്‍ശിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞു: അല്ലാഹുവിന്‍റെ റസൂലേ എനിക്കൊരുപാട് സമ്പത്തുണ്ട്. എനിക്കാണെങ്കില്‍ അനന്തരാവകാശിയായി ഒരു പെണ്‍കുട്ടി മാത്രമേയുള്ളൂ. ഞാനെന്‍റെ സമ്പത്തിന്റെ മൂന്നില്‍ രണ്ട് വസ്വിയത്ത് ചെയ്യട്ടെ ?. അദ്ദേഹം പറഞ്ഞു: പാടില്ല. ഞാന്‍ ചോദിച്ചു: എങ്കില്‍ സമ്പത്തിന്റെ പകുതി ?. അദ്ദേഹം പറഞ്ഞു: പാടില്ലഞാന്‍ ചോദിച്ചു: എങ്കില്‍ മൂന്നിലൊന്ന് ?. അദ്ദേഹം പറഞ്ഞു: മൂന്നിലൊന്ന്. മൂന്നിലൊന്ന് തന്നെ ധാരാളമാണ്. സഅദേ, തീര്‍ച്ചയായും നിന്‍റെ അനന്തരാവകാശികളെ ധന്യരായി വിട്ടേച്ച് പോകുന്നതാണ് അവരെ ആളുകള്‍ക്ക് മുന്‍പില്‍ കൈ നീട്ടുന്ന ആശ്രിതരായി വിട്ടേച്ച് പോകുന്നതിനേക്കാള്‍ നിനക്ക് നല്ലത്. അദ്ദേഹം തന്‍റെ തിരുകരങ്ങള്‍ കൊണ്ട് ആംഗ്യം കാണിച്ചുകൊണ്ട് പറഞ്ഞു: സഅദേ, അല്ലാഹുവിന്‍റെ മുഖം കാംക്ഷിച്ചുകൊണ്ട്‌ നീ ചെയ്യുന്ന ഏതൊരു ദാനധര്‍മ്മത്തിനും നിനക്ക് പ്രതിഫലം ലഭിക്കാതിരിക്കില്ല. അത് നിന്‍റെ ഭാര്യയുടെ വായില്‍ നീ വെച്ചുകൊടുക്കുന്ന ഒരു ഉരുളയാണെങ്കില്‍ പോലും.” – [متفق عليه].

قال : فكان بعد الثلث جائزا
       
അദ്ദേഹം പറഞ്ഞു: “അങ്ങനെ മൂന്നിലൊന്ന് വരെ നല്‍കല്‍ അനുവദിക്കപ്പെട്ടു.”

 " وددت أن الناس عضوا من الثلث إلى الربع في الوصية، لأن النبي صلى الله عليه وسلم قال: الثلث كثير ".

ഇബ്നു അബ്ബാസ് (റ) പറഞ്ഞു: “വസ്വിയത്ത് ചെയ്യുമ്പോള്‍ ആളുകള്‍ മൂന്നിലൊന്നില്‍ നിന്നും കാല്‍ഭാഗം നല്‍കുന്നതിലേക്ക് ഒതുങ്ങിയിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നു എന്ന് ഞാന്‍ ആഗ്രഹിച്ചു. കാരണം ‘മൂന്നിലൊന്ന് തന്നെ’ ധാരാളമാണ് എന്നാണ് നബി (സ) പരാമര്‍ശിച്ചത്.”
 തുടരും.....

വിവർത്തനം : അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ 
_____________________________________

കഴിഞ്ഞ എപ്പിസോഡുകൾ: 

വീഡിയോ: 

EPISODE - 1:  https://youtu.be/ilhaAyZYzaY



പാഠഭാഗം മലയാള വിവർത്തനം: