ഈ വർഷത്തെ നോമ്പു നോക്കാനും പറ്റിയില്ല അതിന്നു മുദ്ദ് കൊടുക്കുന്നതോടൊപ്പം എനിക്കു ഉമ്മാക്കവേണ്ടി നോക്കാമോ? ഞാൻ എല്ലാ തിങ്കളും വ്യാഴവും നോമ്പ് എടുക്കാറുണ്ട്. ആ നോമ്പു എൻ്റെ ഉമ്മാക്ക് വേണ്ടി നോക്കാമോ? ഉത്തരം പ്രതീക്ഷിക്കുന്നു. - [ഉമ്മുൽ ഖൈർ].
www.fiqhussunna.com
ഉത്തരം:
الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛
ആദ്യമായി പറയുവാനുള്ളത് ഇപ്പോൾ ഉമ്മാക്ക് പഴയപോലെ ഇബാദത്ത് എടുക്കാൻ സാധിക്കുന്നില്ല എന്നതിൽ നിങ്ങൾ വിഷമിക്കേണ്ടതില്ല. കാരണം മുൻപ് ചെയ്തിരുന്ന പ്രവർത്തനങ്ങളുടെ അതേ പ്രതിഫലം അല്ലാഹു അവരുടെ അവസ്ഥയിലും നൽകും. നബി (സ) പറയുന്നു:
إذَا مَرِضَ العَبدُ أو سَافَرَ كَتَبَ اللهُ تَعالى لهُ مِنَ الأَجْرِ مِثلَ مَا كانَ يَعمَلُ صَحِيحًا مُقِيمًا
"ഒരാൾ രോഗിയാകുകയോ യാത്ര പോകുകയോ ചെയ്താൽ അയാൾ ആരോഗ്യവാനായിരിക്കെയും യാത്രക്കാരനല്ലാതിരിക്കുകയും ചെയ്ത സമയത്ത് പ്രവർത്തിച്ചിരുന്ന അതേ പ്രതിഫലം അയാൾക്കായി രേഖപ്പെടുത്തപ്പെടും" - [متفق عليه].
ഉമ്മാക്ക് അല്ലാഹു ആഫിയത്തും ആയുസും പ്രധാനം ചെയ്യട്ടെ. അവരെ നോക്കുന്നതിന് നിങ്ങൾക്ക് തക്കതായ പ്രതിഫലവും നൽകട്ടെ.
ആദ്യം ഉമ്മയുടെ നമസ്കാരത്തെക്കുറിച്ച് പറയാം. ഉമ്മാക്ക് ഇപ്പോൾ സ്വബോധം ഉള്ള അവസ്ഥയാണോ എന്നതാണ് ആദ്യം പരിഗണിക്കേണ്ടത്. സ്വബോധം നഷ്ടപ്പെട്ടിട്ടുണ്ട് എങ്കിൽ അവർ മുകല്ലഫ് അല്ല. അതായത് അവർക്ക് ഒരാരാധനകളും ബാധകമല്ല. എന്നാൽ സ്വബോധമുണ്ട്, നമസ്കാര സമയത്തെക്കുറിച്ചും, നമസ്കാരത്തെക്കുറിച്ചുമൊക്കെ പറഞ്ഞാൽ മനസിലാകുന്ന അവസ്ഥയിലാണ് എങ്കിൽ അവർക്ക് നമസ്‌കാരം നിർബന്ധമാണ്. എങ്ങനെയാണോ അവർക്കത് നിർവഹിക്കാൻ സാധിക്കുന്നത് അപ്രകാരം നിർവഹിച്ചാൽ മതി. പ്രയാസപ്പെടുത്തേണ്ടതില്ല.

നബി (സ) പറഞ്ഞുവല്ലോ, നിന്നുകൊണ്ട് നിസ്കരിക്കാൻ കഴിയാത്തവർ ഇരുന്നും, ഇരിക്കാൻ കഴിയാത്തവർ കിടന്നുമെന്ന്. അനങ്ങാൻ കഴിയാത്തവർ കണ്ണുകൊണ്ടെങ്കിലും ആംഗ്യം കാണിച്ച് നമസ്കരിച്ചാൽ മതി. ഇനി അതിനും സാധിക്കാത്തവർ മനസ്സുകൊണ്ടും. അഥവാ സ്വബോധം ഉള്ളിടത്തോളം ഒരാൾക്ക് സാധ്യമായ രൂപത്തിൽ നമസ്കരിക്കണം. അത് നഷ്ടപ്പെട്ടിട്ടുണ്ട് എങ്കിൽ അങ്ങനെയുള്ളവരെ നിർബന്ധിക്കേണ്ടതുമില്ല.
അതുകൊണ്ട് അവരുടെ ഈ രോഗാവസ്ഥയിൽ അവർക്ക് ഇളവുണ്ട് എന്നത് മനസ്സിലാക്കിക്കൊണ്ട്, സ്വബോധമുള്ള അവസ്ഥയിലാണ് എങ്കിൽ സാധ്യമായ രൂപത്തിൽ മാത്രം ചെയ്‌താൽ മതി. അവർക്ക് ഓർമയുള്ളവ ചൊല്ലിക്കൊണ്ട് അവർ നമസ്കരിച്ചോട്ടെ .. അല്ലാഹു അനുഗ്രഹിക്കട്ടെ..

ഇനി അവരുടെ നോമ്പ്. നേരത്തെ സൂചിപ്പിച്ചത് പോലെ ഉമ്മക്ക് സ്വബോധമുണ്ട് എങ്കിൽ നോമ്പ് എടുക്കാൻ സാധിക്കാത്തതിനാൽ നിങ്ങൾ ഓരോ നോമ്പിനും പാവപ്പെട്ടവർക്ക് ഒരു നേരത്തെ ഭക്ഷണം എന്ന നിലക്ക് കൊടുത്താൽ മാത്രം മതി. ആ നോമ്പ് മറ്റൊരാൾ നോൽക്കേണ്ടതില്ല. ഇനി സാമ്പത്തികമായി അപ്രകാരം ഭക്ഷണം കൊടുക്കാൻ കഴിവില്ലാത്തവരാണ് എങ്കിൽ അവർക്ക് യാതൊരു ബാധ്യതയുമില്ല.
ഒരാൾ മറ്റൊരാൾക്ക് വേണ്ടി നോമ്പ് നോൽക്കുന്നത് ഒരു സന്ദർഭത്തിൽ മാത്രമാണ് നബി (സ) പഠിപ്പിച്ചത്.
عَنْ عَائِشَةَ رَضِيَ اللهُ عَنْهَا: أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: مَنْ مَاتَ وَعَلَيْهِ صِيَامٌ صَامَ عَنْهُ وَلِيُّهُ
ആഇശ (റ) നിവേദനം: റസൂൽ (സ) ഇപ്രകാരം പറഞ്ഞു: "ഒരാളുടെ മേൽ നോമ്പ് ബാധ്യതയായിക്കൊണ്ട് അയാൾ മരണപ്പെട്ടാൽ അവരുടെ ഉറ്റബന്ധുക്കൾ ആ നോമ്പ് നോറ്റുകൊള്ളട്ടെ" - [صحيح البخاري: 1952].
അതായത് നോമ്പ് നോൽക്കാൻ സാധിക്കുന്ന ഒരു വ്യക്തി അത് നോറ്റു വീട്ടും മുൻപേ മരണപ്പെട്ടാലോ, നേർച്ചയാക്കിയ നോമ്പ് നോറ്റുവീട്ടാതെ മരണപ്പെട്ടാലോ അയാളുടെ നോമ്പ് അടുത്ത ബന്ധുക്കൾക്ക് നോറ്റുവീട്ടാം എന്നതാണത്.
ഉദാ: ഒരാൾക്ക് രോഗം കാരണത്താൽ റമളാനിലെ ഏതാനും ദിവസങ്ങളിലെ നോമ്പ് നഷ്ടപ്പെട്ടു. അയാൾക്ക് ആ അസുഖമൊക്കെ മാറി ആ നോമ്പ് നോറ്റുവീട്ടാനുള്ള സമയവും ലഭിച്ചിരുന്നു. പക്ഷെ വീട്ടാം വീട്ടാം എന്ന് കരുതി മുന്നോട്ട് പോകുന്നതിനിടയിൽ അത് നോറ്റുവീട്ടുന്നതിന് മുൻപായി അയാൾ മരണപ്പെട്ടാൽ അവിടെ ബന്ധുമിത്രാതികൾക്ക് ആ നോമ്പ് നോറ്റുവീട്ടാം.
എന്നാൽ ജീവിച്ചിരിക്കുന്നവർക്ക് അസുഖം കാരണത്താലോ പ്രായാധിക്യം കാരണത്താലോ ഇനി നോമ്പ് പിടിക്കാൻ കഴിയില്ല എന്ന അവസ്ഥയിലേക്കെത്തിയാൽ അതിന് പകരം ഒരു ദിവസത്തിന് അര സ്വാഅ് എന്ന തോതിലോ, ഒരു മുദ്ദ് എന്ന തോതിലോ പാവങ്ങൾക്ക് ഭക്ഷണം നൽകിയാൽ മാത്രം മതി. അതുപോലെ ഉമ്മാക്ക് വേണ്ടി സുന്നത്ത് നോമ്പുകളും നിങ്ങൾ നോൽക്കാവതല്ല. കാരണം അപ്രകാരം പ്രമാണങ്ങളിൽ വന്നിട്ടില്ല.
അല്ലാഹു അനുഗ്രഹിക്കട്ടെ ...

അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി.എൻ