ആഗ്രഹിക്കുകയാണെങ്കിൽ അങ്ങനെയും ചെയ്യാമെന്ന് എഗ്രിമെന്റ് എഴുതാമെന്നും. ( ഞാൻ കൊടുക്കുന്ന തുകക് ഉടമസ്ഥാവകാശമൊന്നും കിട്ടില്ല ). ഇങ്ങനെ ചെയ്യുന്നതിൽ ഇസ്ലാമികപരമായി എന്തെങ്കിലും തെറ്റുണ്ടോ?
www.fiqhussunna.com
ഉത്തരം:
الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه ، وبعد؛
താങ്കൾ മുകളിൽ ചോദിച്ചിട്ടുള്ള രീതി ഇസ്‌ലാമികമല്ല. തീർത്തും പലിശയാണ്. കാരണം ആവ്യക്തി താങ്കളിൽ നിന്നും പണം കടം വാങ്ങുകയും അതിന് പ്രത്യുപകാരമെന്നോണം (പലിശ) വാടക ഇനത്തിൽ നിന്നും വിഹിതം നൽകുകയും ചെയ്യുക എന്നത് മാത്രമാണ് ഇവിടെ സംഭവിക്കുന്നത്. ആ ബിൽഡിംങ്ങിലേക്ക് ഇൻവെസ്റ്റ് ചെയ്യുക എന്ന അർത്ഥത്തിലാണ് എങ്കിൽ താങ്കൾക്ക് അതിൽ ഉടമസ്ഥാവകാശം ഉണ്ടാകുമായിരുന്നു. അപ്പോൾ കേവലം ബേങ്കുമായുള്ള തൻ്റെ ഇടപാട് തീർക്കാൻ ഒരു ഉപാധിയെന്നോണം താങ്കളുടെ പണം ആവശ്യപ്പെടുകയും, ആ കാര്യത്തിന് പണം നൽകി സഹായിച്ചതിന് വാടകയിനത്തിൽ ലഭിക്കുന്ന തുകയിൽ നിന്നും ഒരു വിഹിതം താങ്കൾക്ക് നൽകുക എന്നത് മാത്രമാണ് ഇവിടെ സംഭവിക്കുന്നത്.
ചോദിക്കുമ്പോൾ പൂർണമായി തിരികെ നൽകുക എന്ന അർത്ഥത്തിൽ ഒരാൾക്ക് നൽകുന്ന തുക കർമ്മശാസ്ത്രനിയമപ്രകാരം കടമാണ്. കടം നൽകുന്ന തുകക്ക് ഈടാക്കുന്ന ഏതൊരു പ്രത്യുപകാരവും പലിശയാണ്.
كل قرض جر نفعا فهو ربا
പ്രത്യുപകാരം ഈടാക്കപ്പെടുന്ന കടങ്ങളെല്ലാം പലിശയാണ്
എന്നത് കർമ്മശാസ്ത്രത്തിലെ ഒരു തത്വമാണ്. അതുകൊണ്ടു മേൽപ്പറഞ്ഞ കാര്യം താങ്കൾക്ക് അനുവദനീയമല്ല. ആ തുക നൽകുന്നതിലൂടെ താങ്കൾക്ക് ആ ബിൽഡിംഗിൻ്റെ ഉടമസ്ഥതയിൽ വല്ല വിഹിതവും ലഭിക്കുന്നുവെങ്കിൽ മാത്രമേ വാടകയിനത്തിൽ ലഭിക്കുന്ന തുക താങ്കൾക്ക് അനുവദനീയമാകൂ. അല്ലാത്തത് കേവലം കടവും അതിന് ലഭിക്കുന്ന പലിശയുമാണ്.
ഇനി ആ സുഹൃത്ത് പലിശക്ക് ലോൺ എടുത്ത് ബിസിനസ് തുടങ്ങിയത് തന്നെ ഗുരുതരമായ പാപമാണ്. പശ്ചാത്തപിച്ച് മടങ്ങുക. എത്രയും പെട്ടെന്ന് ആ ഇടപാട് അവസാനിപ്പിച്ച് മടങ്ങുകയും ചെയ്തുപോയ പാപത്തിൽ അല്ലാഹുവിനോട് പൊറുക്കലിനെ ചോദിക്കുകയും ചെയ്യുക. ദാനധർമ്മങ്ങൾ അധികരിപ്പിക്കുകയും ഇനി ഒരിക്കലും ആ തെറ്റിലേക്ക് പോകുകയില്ല എന്ന് ദൃഢനിശ്ചയം എടുക്കുകയും ചെയ്യുക.

അല്ലാഹു അനുഗ്രഹിക്കട്ടെ...
അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ