Wednesday, August 3, 2016

ആരാണ് ഖവാരിജുകള്‍ ?.


خرج ഖറജഅഥവാ പുറപ്പെട്ടു, പുറത്ത്പോയി എന്ന അറബി പദത്തില്‍ നിന്നാണ് ഖവാരിജ് എന്ന പദത്തിന്‍റെ ഉത്ഭവം. മുസ്‌ലിം ഭരണാധികാരികള്‍ക്ക് നേരെയും മുസ്‌ലിം സമൂഹത്തിന് നേരെയും ഇറങ്ങിപ്പുറപ്പെടുകയും വിപ്ലവം നടത്തി അക്രമം അഴിച്ചുവിടുകയും ചെയ്യുന്ന ഒരു വിഭാഗമാണ്‌ ഖവാരിജുകള്‍.

www.fiqhussunna.com

 ആദ്യമായി നബി (സ) യെ തന്നെ ചോദ്യം ചെയ്തുകൊണ്ടാണ് ഇവര്‍ ഉടലെടുത്തത്:

عَنْ أَبِي سَعِيدٍ الْخُدْرِيِّ قَالَ: بَعَثَ عَلِيٌّ وَهُوَ بِالْيَمَنِ إِلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِذُهَيْبَةٍ فِي تُرْبَتِهَا، فَقَسَمَهَا بَيْنَ الْأَقْرَعِ بْنِ حَابِسٍ الْحَنْظَلِيِّ ثُمَّ أَحَدِ بَنِي مُجَاشِعٍ وَبَيْنَ عُيَيْنَةَ بْنِ بَدْرٍ الْفَزَارِيِّ وَبَيْنَ عَلْقَمَةَ بْنِ عُلَاثَةَ الْعَامِرِيِّ ثُمَّ أَحَدِ بَنِي كِلَابٍ وَبَيْنَ زَيْدِ الْخَيْلِ الطَّائِيِّ ثُمَّ أَحَدِ بَنِي نَبْهَانَ، فَتَغَيَّظَتْ قُرَيْشٌ وَالْأَنْصَارُ، فَقَالُوا: يُعْطِيهِ صَنَادِيدَ أَهْلِ نَجْدٍ وَيَدَعُنَا، قَالَ: إِنَّمَا أَتَأَلَّفُهُمْ، فَأَقْبَلَ رَجُلٌ غَائِرُ الْعَيْنَيْنِ نَاتِئُ الْجَبِينِ كَثُّ اللِّحْيَةِ مُشْرِفُ الْوَجْنَتَيْنِ مَحْلُوقُ الرَّأْسِ، فَقَالَ: يَا مُحَمَّدُ اتَّقِ اللَّهَ، فَقَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: فَمَنْ يُطِيعُ اللَّهَ إِذَا عَصَيْتُهُ، فَيَأْمَنُنِي عَلَى أَهْلِ الْأَرْضِ وَلَا تَأْمَنُونِي، فَسَأَلَ رَجُلٌ مِنْ الْقَوْمِ قَتْلَهُ أُرَاهُ خَالِدَ بْنَ الْوَلِيدِ فَمَنَعَهُ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، فَلَمَّا وَلَّى قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: إِنَّ مِنْ ضِئْضِئِ هَذَا قَوْمًا يَقْرَءُونَ الْقُرْآنَ لَا يُجَاوِزُ حَنَاجِرَهُمْ، يَمْرُقُونَ مِنْ الْإِسْلَامِ مُرُوقَ السَّهْمِ مِنْ الرَّمِيَّةِ، يَقْتُلُونَ أَهْلَ الْإِسْلَامِ وَيَدَعُونَ أَهْلَ الْأَوْثَانِ، لَئِنْ أَدْرَكْتُهُمْ لَأَقْتُلَنَّهُمْ قَتْلَ عَادٍ "

അബൂ സഈദ് അല്‍ ഖുദരി (റ) നിവേദനം: അലി (റ) യമനിലായിരിക്കെ നബി (സ) ക്ക് കുറച്ച് സ്വര്‍ണ്ണം കൊടുത്തയച്ചു. അതദ്ദേഹം അഖ്റഅ് ബ്ന്‍ ഹാബിസ് അല്‍ ഹന്‍ളലി, അതുപോലെ ബനൂ മുജാശിഅ് ഗോത്രത്തിലെ ഒരാള്‍, ഉയൈനത് ബ്ന്‍ ബദ്ര്‍ അല്‍ഫസാരി, അല്‍ഖമ ബ്ന്‍ ഉലാസ അല്‍ആമിരിയ്യ്, ബനൂ കിലാബ് ഗോത്രത്തില്‍പ്പെട്ട ഒരാള്‍, സൈദ്‌ ബ്ന്‍ ഖൈല്‍ അത്ത്വാഇ, ബനൂ നബ്ഹാന്‍ ഗോത്രത്തില്‍പ്പെട്ട ഒരാള്‍ എന്നിങ്ങനെയുള്ളവര്‍ക്ക് വീതിച്ചു നല്‍കി. ഖുറൈശികളിലും അന്‍സാരികളിലും പെട്ട പ്രമുഖര്‍ അതില്‍ അസന്തുഷ്ടത പ്രകടിപ്പിച്ചു. അവര്‍ പറഞ്ഞു: അദ്ദേഹം നമ്മളെ ഒഴിവാക്കുകയും നജ്ദിലെ നേതാക്കള്‍ക്ക് നല്‍കുകയും ചെയ്തിരിക്കുന്നു. (അപ്പോള്‍ നബി (സ) അതിന്‍റെ കാരണം വിശദീകരിച്ചു). അദ്ദേഹം പറഞ്ഞു: അവരെ കൂടുതല്‍ ഇസ്‌ലാമിലേക്ക് ഇണക്കുവാന്‍ വേണ്ടിയാണ് താന്‍ അപ്രകാരം ചെയ്തത്. (ഇതോടെ അവര്‍ സംതൃപ്തരായി). എന്നാല്‍ കുഴിഞ്ഞു നില്‍ക്കുന്ന കണ്ണുകളും, ഉയര്‍ന്നു നില്‍ക്കുന്ന നെറ്റിയും, ഇടതൂര്‍ന്ന താടിയും, തുറിച്ച് നില്‍ക്കുന്ന കവിളെല്ലുകളും, മുടി മുണ്ഡനം ചെയ്തവനുമായ ഒരാള്‍ കടന്നുവന്നുകൊണ്ട് പറഞ്ഞു: 'അല്ലയോ മുഹമ്മദ്‌, നീ അല്ലാഹുവിനെ സൂക്ഷിക്കുക'. അപ്പോള്‍ നബി (സ) പറഞ്ഞു: ഞാന്‍ പോലും അല്ലാഹുവിനെ ധിക്കരിക്കുകയാണ് എങ്കില്‍ പിന്നെ ആരാണ് അല്ലാഹുവിനെ അനുസരിക്കുക ?!. ഭൂമിയിലുള്ള ആളുകള്‍ക്ക് (നേര്‍മാര്‍ഗം കാണിച്ചുകൊടുക്കുന്ന)  കാര്യത്തില്‍ അല്ലാഹു എന്നെ വിശ്വസിച്ചേല്‍പ്പിച്ചിരിക്കുന്നു. എന്നിട്ടും നിങ്ങള്‍ക്കെന്നെ വിശ്വാസമില്ലേ ?. അപ്പോള്‍ അവിടെയുണ്ടായിരുന്ന  ആളുകളില്‍ ഒരാള്‍ അയാളെ വധിക്കാന്‍ നബി (സ) യോട് അനുവാദം തേടി. ഖാലിദ്ബ്ന്‍ വലീദ് ആണ് അപ്രകാരം അനുവാദം ചോദിച്ചത്. പക്ഷെ നബി (സ) അദ്ദേഹത്തെ വിലക്കി. അങ്ങനെ അയാള്‍ പിന്തിരിഞ്ഞു പോയപ്പോള്‍ നബി (സ) പറഞ്ഞു: ഇയാളുടെ പാരമ്പര്യത്തില്‍ പിന്‍കാലത്ത് ചില ആളുകള്‍ വരും. അവര്‍ വിശുദ്ധഖുര്‍ആന്‍ പാരായണം ചെയ്യുന്നവരായിരിക്കും. പക്ഷെ അതവരുടെ തൊണ്ടക്കുഴിയില്‍ നിന്നും (ഹൃദയത്തിലേക്ക്) ഇറങ്ങുകയില്ല. ഇരയില്‍ അമ്പ് തറച്ച് പുറത്ത് പോകുന്നത് പോലെ അവര്‍ ഇസ്‌ലാമില്‍ നിന്നും പുറത്ത് പോകും. അവര്‍ മുസ്‌ലിമീങ്ങളെ കൊന്നൊടുക്കുകയും ബിംബാരാധകരെ വെറുതെ വിടുകയും ചെയ്യും. ഞാന്‍ അവരെ കണ്ടുമുട്ടുന്ന പക്ഷം ആദ് സമുദായം കൊല്ലപ്പെട്ട പോലെ ഞാന്‍ അവരെ കൊന്നൊടുക്കും." - [സ്വഹീഹുല്‍ ബുഖാരി:  7432].

ഈ ഹദീസില്‍ ഖവാരിജുകളുടെ വിശേഷണങ്ങള്‍ നബി (സ) പഠിപ്പിക്കുന്നു: 

ഒന്ന്: ഭരണകര്‍ത്താക്കള്‍ എടുക്കുന്ന തീരുമാനങ്ങളില്‍ ഇവര്‍ ഒരിക്കലും തൃപ്തരാവുകയില്ല. വാക്കിലോ പ്രവര്‍ത്തിയിലോ വിപ്ലവ ചിന്താഗതി പേറി നടക്കുന്നവര്‍ ആയിരിക്കും ഇവര്‍.

രണ്ട്: ഇവര്‍ മുസ്‌ലിമീങ്ങളെ കൊന്നൊടുക്കുകയും ബിംബാരാധകരെ വെറുതെ വിടുകയും ചെയ്യും. ബഹുധൈവാരാധകരെ ഇവര്‍ തീരെ വധിക്കുകയില്ല എന്ന് ഇത് അര്‍ത്ഥമാക്കുന്നില്ല. ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ (റ) വിശദീകരിച്ചത് പോലെ മുസ്‌ലിമീങ്ങളെ അവിശ്വാസികളായിക്കാണുന്നതിനാല്‍ ബഹുദൈവാരാധകരെ വധിക്കുന്നതിനേക്കാള്‍ മുസ്‌ലിമീങ്ങളെ വധിക്കുന്നത് ഇവര്‍ പുണ്യകരമായിക്കാണുന്നു എന്നര്‍ത്ഥം. റമദാനിലെ അവസാനത്തെ പത്തില്‍ ഒരേ ഒരാഴ്ചയില്‍ നാല് മുസ്‌ലിം രാഷ്ട്രങ്ങളില്‍ വിവിധ ആക്രമണങ്ങളിലായി 250 ഓളം മുസ്‌ലിമീങ്ങളെയാണ് ഇവര്‍ വധിച്ചത്. മദീനത്തെ പള്ളിയില്‍ ആരാധനക്കെത്തിയവരെയും വധിക്കാന്‍ ശ്രമിച്ചു.

മൂന്ന്: ഇരയില്‍ അമ്പ് തറച്ച് പുറത്ത് പോകുന്നത് പോലെ ഇവര്‍ ഇസ്‌ലാമില്‍ നിന്നും പുറത്ത് പോകുംഎന്നാണ് നബി (സ) പറഞ്ഞത്. അഥവാ മുസ്‌ലിമീങ്ങളെ കൊന്നൊടുക്കുകയും രക്തച്ചൊരിച്ചില്‍ ഉണ്ടാക്കുകയും ചെയ്തുകൊണ്ടായിരിക്കും ഇവര്‍ ഇസ്‌ലാമില്‍ നിന്നും പുറത്ത് പൊകുന്നത്. ഇന്ന് ലോകത്ത് ഇവര്‍ നടത്തിയ 90% ചാവേര്‍ ആക്രമണങ്ങളും മുസ്‌ലിം രാഷ്ട്രങ്ങളിലാണ്.

നാല്: ഇവരില്‍ ഇസ്‌ലാമിന്‍റെ അടയാളങ്ങള്‍ പ്രകടമായിരിക്കും. വിശുദ്ധഖുര്‍ആന്‍ പാരായണം, നമസ്കാരം, നോമ്പ്, ഭയഭക്തി, താടി, ഇസ്‌ലാമിക വസ്ത്രധാരണം തുടങ്ങിയവ ഇവരില്‍ പ്രകടമായിരിക്കും. എന്നാല്‍ അത് പുറം മോഡി മാത്രമാണ്. ഇസ്‌ലാം ഇവരുടെ തൊണ്ടക്കുഴിയില്‍ നിന്നും ഹൃദയത്തിലേക്ക് ഇറങ്ങിയിട്ടുണ്ടാവില്ല. അഥവാ ഇവരെ നോക്കി ഇസ്‌ലാമിനെ വിലയിരുത്തരുത്. ഇവരായിരിക്കും ഇസ്‌ലാമിന്‍റെ ഒന്നാമത്തെ ശത്രുക്കള്‍. ഇവരില്‍ നമസ്ര്കാരം പ്രകടമായതുകൊണ്ട് നമസ്കരിക്കുന്നവരും, നോമ്പ് നോല്‍ക്കുന്നവരും, വിശുദ്ധഖുര്‍ആന്‍ പാരായണം ചെയ്യുന്നവരും, താടിയുള്ളവരും, നെരിയാണിക്ക് മുകളില്‍ വസ്ത്രം ഉടുക്കുന്നവരും ആയിരിക്കും എന്നതിനാല്‍ അപ്രകാരം ഇസ്‌ലാമിന്‍റെ ആരാധനകളെയും പ്രവാചക ചര്യയെയും കാത്തുസൂക്ഷിക്കുന്ന ആളുകളെ അതിന്‍റെ പേരില്‍ പരിഹസിക്കാന്‍ പാടില്ല എന്നും ഈ ഹദീസില്‍ നിന്നും മനസ്സിലാക്കാം. 

അഞ്ച്: ഇവര്‍ നല്ല കാര്യങ്ങള്‍ സംസാരിക്കുകയും എന്നാല്‍ ചീത്ത പ്രവര്‍ത്തനങ്ങള്‍ ചെയ്യുകയും ചെയ്യും എന്ന് നബി (സ) പഠിപ്പിച്ചു. അഥവാ ഇവര്‍ ഇസ്‌ലാമിന്‍റെ ആശയാദര്‍ശങ്ങളെ മുറുകെപ്പിടിക്കുകയും അതിന്‍റെ വക്താക്കളാണ് തങ്ങള്‍ എന്ന് വാദിക്കുകയും ചെയ്യുന്നതോടൊപ്പം ഇവര്‍ മറ്റുള്ളവരെ പ്രത്യേകിച്ചും മുസ്‌ലിമീങ്ങളെ കൊന്നൊടുക്കുകയും ചെയ്യും.

ഖവാരിജുകളെപ്പറ്റി അല്ലാഹുവിന്‍റെ റസൂല്‍ പറഞ്ഞത് അവര്‍ നരകത്തിലെ നായകളാണ് എന്നാണ്: 

عَنْ ابْنِ أَبِي أَوْفَى : قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ( الْخَوَارِجُ كِلَابُ النَّارِ ) 

ഇബ്നു അബീ ഔഫ നിവേദനം: റസൂല്‍ (സ) പറഞ്ഞു: "ഖവാരിജുകള്‍ നരകത്തിലെ പട്ടികളാണ്" - [ഇബ്നു മാജ: 173, മുസ്നദ് അഹ്മദ്: 19130, അല്‍ബാനി: സ്വഹീഹ്].

അതുപോലെ അദ്ദേഹം പറഞ്ഞു: 

عَنْ أَبِي سَعِيدٍ الْخُدْرِيِّ وَأَنَسِ بْنِ مَالِكٍ، عَنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: "سَيَكُونُ فِي أُمَّتِي اخْتِلَافٌ، وَفُرْقَةٌ، قَوْمٌ يُحْسِنُونَ الْقِيلَ، وَيُسِيئُونَ الْفِعْلَ، يَقْرَءُونَ الْقُرْآنَ، لَا يُجَاوِزُ تَرَاقِيَهُمْ، يَمْرُقُونَ مِنَ الدِّينِ مُرُوقَ السَّهْمِ مِنَ الرَّمِيَّةِ، لَا يَرْجِعُونَ حَتَّى يَرْتَدَّ عَلَى فُوقِهِ، هُمْ شَرُّ الْخَلْقِ وَالْخَلِيقَةِ، طُوبَى لِمَنْ قَتَلَهُمْ وَقَتَلُوهُ، يَدْعُونَ إِلَى كِتَابِ اللَّهِ، وَلَيْسُوا مِنْهُ فِي شَيْءٍ، مَنْ قَاتَلَهُمْ كَانَ أَوْلَى بِاللَّهِ مِنْهُمْ".

അബൂ സഈദ് അല്‍ഖുദരി (റ) നിവേദനം: റസൂല്‍ (സ) പറഞ്ഞു: " എന്‍റെ ഉമ്മത്തില്‍ ഭിന്നതയും അഭിപ്രായവ്യത്യാസവും  ഉണ്ടാകും. നല്ല കാര്യങ്ങള്‍ സംസാരിക്കുകയും, ചീത്ത പ്രവര്‍ത്തികള്‍ ചെയ്യുകയും ചെയ്യുന്ന ഒരു പറ്റം ആളുകള്‍ കടന്നുവരും. അവര്‍ വിശുദ്ധഖുര്‍ആന്‍ പാരായണം ചെയ്യുന്നവരായിരിക്കും. പക്ഷെ അതവരുടെ തൊണ്ടക്കുഴിയില്‍ നിന്നും (ഹൃദയത്തിലേക്ക്) ആഴ്ന്നിറങ്ങുകയില്ല. അമ്പ് ഇരയില്‍ തറച്ച് പുറത്ത് പോകുന്നത് പോലെ അവര്‍ മതത്തില്‍ നിന്നും പുറത്ത് പോകും. തെറിച്ച അമ്പ് വില്ലിലേക്ക് മടങ്ങാത്തിടത്തോളം അവര്‍ സന്മാര്‍ഗത്തിലേക്ക് മടങ്ങുകയില്ല. അവരാകുന്നു മനുഷ്യരിലും ജീവജാലങ്ങളിലും എല്ലാം തന്നെ ഏറ്റവും ഉപദ്രവകാരികള്‍. അവരോട് യുദ്ധം ചെയ്യുകയും അവരാല്‍ വധിക്കപ്പെടുകയും ചെയ്യുന്നവര്‍ ആരോ അവര്‍ക്ക് മഗളം. അവര്‍ അല്ലാഹുവിന്‍റെ ഗ്രന്ഥത്തിലേക്ക് ക്ഷണിക്കും, പക്ഷെ യഥാര്‍ത്ഥത്തില്‍ വിശുദ്ധഖുര്‍ആനിന് അവരുമായി യാതൊരു ബന്ധവുമില്ല.അവരോട് ആര് യുദ്ധം ചെയ്യുന്നുവോ അല്ലാഹുവിന്‍റെ പക്കല്‍ അവരെക്കാള്‍ സ്ഥാനമുള്ളവനായിരിക്കും അവന്‍" - [അബൂദാവൂദ്: 4767 , അല്‍ബാനി : സ്വഹീഹ്].

അഥവാ അവരോട് യുദ്ധം ചെയ്യുകയെന്നുള്ളത് അവര്‍ വരുന്ന കാലഘട്ടത്തില്‍ ജീവിക്കുന്ന ഭരണാധികാരിയുടെ മേലുള്ള ബാധ്യതയാണ് എന്ന് മേല്‍പറഞ്ഞ ഹദീസില്‍ നിന്നും മനസ്സിലാക്കാം. ഇതിന്‍റെ അടിസ്ഥാനത്തില്‍ അവരുമായി ആദ്യം യുദ്ധം ചെയ്തത് മുസ്‌ലിംകളുടെ നാലാമത്തെ ഖലീഫ അലി ബ്ന്‍ അബീത്വാലിബ്‌ (റ) വാണ്. നഹ്റുവാന്‍ പ്രദേശത്ത് വെച്ചാണ് ഇവരുമായി അദ്ദേഹം യുദ്ധം ചെയ്തത്. അതിന് പ്രതികാരമെന്നോണം പിന്നീട് ഇവര്‍ അലി (റ) വിനെ സുബഹി നമസ്കാരത്തിന് വേണ്ടി പോകവേ ഒളിഞ്ഞു നിന്ന് പിന്നില്‍ നിന്ന് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. "അലി നിന്നെ വധിക്കുന്നവന്‍ ആയിരിക്കും പിന്‍കാലത്ത് വരാനുള്ളവരില്‍ വെച്ച് ഏറ്റവും നികൃഷ്ടന്‍ എന്ന് നബി (സ) നേരത്തെ തന്നെ അലി (റ) വിനോട് പറഞ്ഞിരുന്നു. മാത്രമല്ല അവര്‍ ചെറിയ പ്രായക്കാരും അവിവേകികളുമാണ് എന്നും നബി (സ) അദ്ദേഹത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. നഹ്റുവാന്‍ യുദ്ധത്തില്‍ ഖവാരിജുകളോട് ഏറ്റുമുട്ടിയപ്പോള്‍ തന്‍റെ സൈന്യത്തെ അഭിസംബോധനം ചെയ്തുകൊണ്ട് അലി (റ) ഇപ്രകാരം പറഞ്ഞു:

 قَالَ عَلِيٌّ رَضِيَ اللَّهُ عَنْهُ إِذَا حَدَّثْتُكُمْ عَنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَلَأَنْ أَخِرَّ مِنْ السَّمَاءِ أَحَبُّ إِلَيَّ مِنْ أَنْ أَكْذِبَ عَلَيْهِ وَإِذَا حَدَّثْتُكُمْ فِيمَا بَيْنِي وَبَيْنَكُمْ فَإِنَّ الْحَرْبَ خَدْعَةٌ سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ يَأْتِي فِي آخِرِ الزَّمَانِ قَوْمٌ حُدَثَاءُ الْأَسْنَانِ سُفَهَاءُ الْأَحْلَامِ يَقُولُونَ مِنْ خَيْرِ قَوْلِ الْبَرِيَّةِ يَمْرُقُونَ مِنْ الْإِسْلَامِ كَمَا يَمْرُقُ السَّهْمُ مِنْ الرَّمِيَّةِ لَا يُجَاوِزُ إِيمَانُهُمْ حَنَاجِرَهُمْ فَأَيْنَمَا لَقِيتُمُوهُمْ فَاقْتُلُوهُمْ فَإِنَّ قَتْلَهُمْ أَجْرٌ لِمَنْ قَتَلَهُمْ يَوْمَ الْقِيَامَةِ

അലി (റ) പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്ക് റസൂല്‍ (സ) യില്‍ നിന്നുമുള്ള ഒരു കാര്യം പറഞ്ഞു തരട്ടെയോ, ആകാശത്തുനിന്നും താഴെ വീഴുന്നതാണ് അല്ലാഹുവിന്‍റെ റസൂലിന്‍റെ മേല്‍ കളവ് പറയുന്നതിനേക്കാള്‍ എനിക്കിഷ്ടം. ഞാന്‍ ഈ നിങ്ങളോട് പറയുന്നത് എനിക്കും നിങ്ങള്‍ക്കും ഇടയില്‍ രഹസ്യമായിരിക്കണം. കാരണം യുദ്ധം എന്ന് പറയുന്നത് തന്ത്രമാണ്. അല്ലാഹുവിന്‍റെ റസൂല്‍ (സ) പറയുന്നതായി ഞാന്‍ കേട്ടിരിക്കുന്നു: അന്ത്യദിനത്തോടടുക്കുമ്പോള്‍ ഒരു വിഭാഗം ആളുകള്‍ വരും. അവര്‍ പാല്‍പല്ലുകള്‍ ഉള്ളവരും (പ്രായം കുറഞ്ഞവര്‍), വിഡ്ഢി സ്വപ്നം കാണുന്നവരും (അവിവേകികള്‍) ആയിരിക്കും. അവര്‍  ഏറ്റവും നല്ലത് സംസാരിക്കുന്നവരായിരിക്കും. പക്ഷെ അമ്പ് ഇരയില്‍ തറച്ച് പുറത്ത് പോകുന്നത് പോലെ അവര്‍ ഇസ്‌ലാമില്‍ നിന്നും പുറത്ത് പോകും. അവരുടെ വിശ്വാസം തൊണ്ടക്കുഴിയില്‍ നിന്നും (ഹൃദയത്തിലേക്ക്) കടക്കുകയില്ല. അവരെ എവിടെ വച്ച് കണ്ടാലും നിങ്ങള്‍ അവരോട് യുദ്ധം ചെയ്യണം. അവരെ വധിക്കുന്നവര്‍ക്ക് അന്ത്യദിനത്തില്‍ അതിയായ പ്രതിഫലമുണ്ട്." - [സ്വഹീഹുല്‍ ബുഖാരി: 3611 ].