Saturday, July 9, 2016

"ചാവേര്‍ ആക്രമണം നടത്തിയ ആ മകനെ എനിക്ക് വേണ്ട" - മദീന സ്ഫോടനത്തിലെ ചാവേറിന്‍റെ പിതാവ്.




മദീനയില്‍ സ്ഫോടനം നടത്തിയ മകനെക്കുറിച്ച് പിതാവ് : " അങ്ങനെ ഒരു മകന്‍ എനിക്ക് വേണ്ട" 

www.fiqhussunna.com

ISIS സംഘത്തിലെ 26 വയസുള്ള നാഇര്‍ മുസല്ലം ഹമ്മാദ് അന്നുജൈദിയാണ് മസ്ജിദുന്നബവിയില്‍ ചാവേര്‍ സ്ഫോടനം നടത്തിയത്. അവനെ താന്‍ തന്‍റെ മകനായി കണക്കാക്കുന്നില്ല എന്നാണ് പിതാവ് പ്രതികരിച്ചത്. പിതാവ് മുസല്ലം പറയുന്നു: "എന്‍റെ മകന്‍ ചെയ്തുകൂട്ടിയ നികൃഷ്ടമായ പ്രവര്‍ത്തിയോട് എനിക്ക് അങ്ങേയറ്റത്തെ വെറുപ്പും, ദുഖവും വിഷമവുമുണ്ട്‌. ഞാന്‍ അവനെ തള്ളിപ്പറയുന്നു. എനിക്കങ്ങനെ ഒരു മകനില്ല. എനിക്കോ എന്‍റെ കുടുംബത്തിനോ അവനുമായി യാതൊരു ബന്ധവുമില്ല. അവന്‍ ഞങ്ങളെയോ ഞങ്ങള്‍ അവനെയോ പ്രതിനിധീകരിക്കുന്നില്ല. തീവ്രവാദത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഞങ്ങള്‍ രാജ്യത്തോടൊപ്പം ചേരുന്നു." 

കൃത്യം നടത്തിയ വ്യക്തി നേരത്തെ മയക്കുമരുന്ന് ഉപയോഗിക്കാറുള്ള ആളായിരുന്നു എന്ന് സൗദി ആഭ്യന്തരമന്ത്രാലയം സൂചിപ്പിക്കുന്നു. സ്വയം ആത്മഹത്യ ചെയ്യുന്നതിനെയും, ഏത് മതസ്ഥരായാലും നിരപരാധികളായ ആളുകളെ കൊന്നൊടുക്കുകയും ചെയ്യുന്ന പ്രവണതയെ ഇസ്‌ലാം അങ്ങേയറ്റം എതിര്‍ക്കുന്നു. 'ആരെങ്കിലും അന്യായമായി ഒരു ജീവനെടുത്താല്‍ അവന്‍ മുഴുവന്‍ മനുഷ്യകുലത്തെയും കൊന്നവനെപ്പോലെയാണ്. ആരെങ്കിലും ഒരാള്‍ക്ക് ജീവിതോപാതി നല്‍കിയാല്‍ അവന്‍ മുഴുവന്‍ മനുഷ്യനെയും ജീവിപ്പിച്ചവനെപ്പോലെയാണ്" - [5: 32] എന്നാണ് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. എന്നാല്‍ ജീവന് വിലകല്‍പ്പിക്കാത്ത ISIS, അല്‍ഖാഇദ തുടങ്ങിയ ഖവാരിജീ ചിന്താഗതിക്കാര്‍ ആരെയും, എവിടെ വച്ചും വധിക്കാന്‍ മടി കാണിക്കാത്തവരാണ് എന്നതാണ് മദീനയിലെ സ്ഫോടനം നമുക്ക് നല്‍കുന്ന പാഠം. ഇതര മതവിശ്വാസികളെക്കാള്‍ അവര്‍ മുസ്‌ലിമീങ്ങളെ തന്നെയായിരിരിക്കും വധിക്കുക എന്ന് 1400 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നബി (സ) പഠിപ്പിച്ചിട്ടുണ്ട്. മാത്രമല്ല അവിവേകികളായ യുവാക്കളായിരിക്കും അതിന്‍റെ വക്താക്കള്‍ എന്നും നബി (സ) പഠിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവര്‍ ഇസ്‌ലാമിന്‍റെ പേരില്‍ അറിയപ്പെടാന്‍ ശ്രമിക്കുന്നുവെങ്കിലും ഇസ്‌ലാമിന്‍റെ ഏറ്റവും വലിയ ശത്രുക്കളാണ്. ഖവാരിജ് പ്രസ്ഥാനമായ ISIS, അല്‍ഖാഇദ തുടങ്ങിയ സംഘടനകള്‍ക്കെതിരെയും, ശിയാ ഭീകരതെക്കെതിരെയും 20 ഇസ്‌ലാമിക രാഷ്ട്രങ്ങളെ ഉള്‍ക്കൊള്ളിച്ച് സൗദി അറേബ്യ തീര്‍ത്ത പുതിയ സൈനിക സഖ്യമാണ് സൗദി അറേബ്യക്കെതിരെ തങ്ങള്‍ നടത്തി വന്നിരുന്ന ആക്രമണങ്ങള്‍ അധികരിപ്പിക്കാന്‍ ഇവരെ പ്രേരിപ്പിച്ചത്...