Sunday, July 10, 2016

സാക്കിര്‍ നായിക്കിനെതിരെയുള്ള ആരോപണം ഖുബൂരീ - ഫാസിസ്റ്റ് സഖ്യം കെണിയൊരുക്കുന്നു.


     മാസങ്ങള്‍ക്ക് മുന്‍പ് ശൈഖ് സ്വലാഹുദ്ദീന്‍ മഖ്ബൂല്‍ ഹഫിദഹുല്ലയും സഫറുല്‍ ഹസന്‍ മദനിയും കേരളത്തില്‍ വന്ന സമയത്ത്, ഡല്‍ഹിയില്‍ വെച്ച് സൂഫീ-ഖുബൂരീ പണ്ഡിതന്മാര്‍ ചേര്‍ന്ന് രഹസ്യ യോഗം കൂടിയതും ഫാസിസ്റ്റ് ശക്തികളെ കൂട്ട് പിടിച്ച് തൗഹീദീ പ്രബോധകന്മാരെ കെണിയില്‍പ്പെടുത്താന്‍ ശ്രമിക്കുന്നതും പരാമര്‍ശിച്ചിരുന്നു. പിന്നീട് നമ്മള്‍ കണ്ടത് RSS സ്പോണ്‍സേര്‍ഡ് സൂഫീ സമ്മേളനമാണ്. ഇസ്‌ലാമിന്‍റെ അടിത്തറയായ ഏകദൈവവിശ്വാസത്തെപ്പോലും ചോദ്യം ചെയ്യുന്ന സൂഫീ- ഖുബൂരീ പൗരോഹിത്യത്തെ സാക്ഷികളാക്കി 'സൂഫിസം ലോകത്തിന് ഇസ്‌ലാമിന്‍റെ സംഭാവനയാണ്' എന്ന് മോദി പ്രഖ്യാപിക്കുകയും ചെയ്തു. RSS ഒത്താശയോടെ നടന്ന അന്താരാഷ്ട്ര സൂഫീ സമ്മേളനത്തിന്‍റെ ഉത്ഘാടന കര്‍മ്മം നിര്‍വഹിച്ച് സംസാരിക്കവേയാണ് മോദി സൂഫികളോടുള്ള തന്‍റെ സ്നേഹം അകമഴിഞ്ഞ് പ്രകടിപ്പിച്ചത്. പിന്നീട് കേരളത്തില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ ഖുബൂരീ ഫാസിസ്റ്റ് കൂട്ടുകെട്ടും നാം ദര്‍ശിച്ചു. 'അല്‍ കുഫ്'റു മില്ലതുന്‍ വാഹിദ' കുഫ്റിന്‍റെ ശക്തികള്‍ ഒന്നാണ്.

സാക്കിര്‍ നായിക്ക് എന്ന ഇസ്‌ലാമിക പ്രബോധകനെതിരെയുള്ള നീക്കുപോക്കുകളും ഒരുപക്ഷെ ഈ അജണ്ടയുടെ ഭാഗമാണ് എന്ന് തീര്‍ത്തും സംശയിക്കേണ്ടിയിരിക്കുന്നു. സാക്കിര്‍ നായിക്ക് ഒരു മനുഷ്യനാണ്. മനുഷ്യരാരും തന്നെ പരിപൂര്‍ണരല്ല. സ്വാഭാവികമായും അദ്ദേഹത്തിന് സ്ഖലിതങ്ങള്‍ ഉണ്ടാവും. നമുക്ക് അദ്ദേഹത്തോട് യോജിപ്പുകളും വിയോജിപ്പുകളുമുണ്ട്. എന്നാല്‍  അദ്ദേഹം തീവ്രവാദത്തെ പ്രോത്സാഹിപ്പിച്ചു എന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ് എന്ന് അദ്ദേഹത്തിന്‍റെ ശത്രുക്കള്‍ക്ക് പോലുമറിയാം. അല്ലാഹുവിന്‍റെ തൗഫീഖു കൊണ്ട് ബഹുദൈവാരാധന എന്ന ഇരുട്ടില്‍ നിന്നും അനേകായിരം  ആളുകള്‍ക്ക് ഏകദൈവ വിശ്വാസമെന്ന വെളിച്ചമെത്തിക്കാന്‍ അദ്ദേഹത്തിന്‍റെ പ്രബോധന പ്രവര്‍ത്തനത്താല്‍ സാധിച്ചുവെന്നത് നിഷേധിക്കാനാവാത്ത സത്യമാണ്. ഇതു തന്നെയാണ് അദ്ദേഹത്തെക്കുറിച്ച് എതിരാളികള്‍ പോലും പറയാത്ത ആരോപണങ്ങള്‍ ഉന്നയിക്കാന്‍ ഫാസിസ്റ്റ് ശക്തികളെയും, കാന്തഭക്തരെയും പ്രേരിപ്പിച്ചത്. ഇത് കേവലം സാക്കിര്‍ നായിക്കില്‍ നില്‍ക്കുകയില്ല. മറ്റു തൗഹീദീ പ്രബോധകരിലേക്ക് ഇത് നീളും. കാരണം അവര്‍ ഭയക്കുന്നത് ഏകദൈവ വിശാസത്തെയാണ്‌. തൗഹീദിനെയാണ്...  ഖബറുകളെ പൂചിക്കുന്നവരെയും, ജാറങ്ങളും, ഉത്സവങ്ങളും, ഉറൂസുകളുമായി നടക്കുന്നവരെയും അവരെന്തിന് ഭയപ്പെടണം ?!...

ഏതായാലും ഇത് തൗഹീദീ പ്രബോധനത്തിന്‍റെ മാറ്റ്‌ കൂട്ടുകയേ ഉള്ളൂ. അല്ലാഹു സുബ്ഹാനഹു വ തആല പറഞ്ഞത് പോലെ : "നിങ്ങള്‍ നിങ്ങള്‍ക്ക് ഉപദ്രവകരമെന്ന് കരുതുന്നത് നിങ്ങളുടെ നന്മക്കായിരിക്കാം" ..

ഇനി കാന്തപുരം RSS കൂട്ടുകെട്ട് എന്നത് എന്‍റെ മാത്രം വിലയിരുത്തലല്ല. നമ്മുടെ സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി സര്‍. പിണറായി വിജയന്‍ നടത്തിയ പ്രസ്ഥാവന കാണുക :