Friday, March 13, 2020

കുവൈറ്റ്‌: ജുമുഅ ജമാഅത്തുകള്‍ നിര്‍ത്തലാക്കിക്കൊണ്ട് ഔഖാഫ് മന്ത്രാലയം പുറപ്പെടുവിച്ച അറിയിപ്പ് (മലയാളം)


 (വിവര്‍ത്തനം: www.fiqhussunna.com)

കുവൈറ്റ്‌ മതകാര്യവകുപ്പ്‌ മന്ത്രാലയം
പള്ളിപരിപാലന വിഭാഗം സെക്രട്ടറിയുടെ ഓഫീസ്

ഔദ്യോഗിക അറിയിപ്പ്: 6/2020


പള്ളിപരിപാലന വിഭാഗം പ്രവിശ്യാ മേധാവികള്‍ക്ക് പള്ളികളില്‍
ജുമുഅ- ജമാഅത്തുകള്‍ നിര്‍ത്തി വെച്ചുകൊണ്ട് നല്‍കുന്നതായ അറിയിപ്പ്. 


പള്ളിപരിപാലന വിഭാഗം സെക്രട്ടറിയുടെ ഓഫീസ് അറിയിക്കുന്നത്: 


  • മുകളില്‍പരാമര്‍ശവിധേയമായ അറിയിപ്പ് ആധാരപ്പെടുത്തിക്കൊണ്ടും: 
  • മതകാര്യമന്ത്രാലയം ഫത്'വാ ബോര്‍ഡ് പുറപ്പെടുവിച്ച ഫത്'വ (No. 6/2020) ആസ്പദമാക്കിയും: 
  • രാജ്യത്തെ ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശപ്രകാരവും, ഉത്തരവാദപ്പെട്ട അധികൃതരുടെ മുന്‍കരുതല്‍ നടപടികളോട് ചേര്‍ന്ന് നിന്നുകൊണ്ടും:
  • ഉത്തരവാദിത്വ നിര്‍വഹണത്തിന് ഉചിതമെന്ന നിലക്കും: 
കൈക്കൊണ്ട തീരുമാനം:

ഒന്ന്: എല്ലാ ഫര്‍ള് നമസ്കാരങ്ങള്‍ക്കും പള്ളികളിലെ ജമാഅത്ത് നമസ്കാരങ്ങള്‍ നിര്‍ത്തിവെക്കുകയും, ബാങ്ക് മാത്രം വിളിക്കുകയും ചെയ്യേണ്ടതാണ്. മുഅദ്ദിനീങ്ങള്‍ ബാങ്കിന് ശേഷം (ألا صلوا في الرحال - നിങ്ങള്‍ വീടുകളില്‍ നമസ്കരിക്കുക) എന്ന് പറയേണ്ടതുമാണ്. 

രണ്ട്: പള്ളികളുടെ എല്ലാ വാതിലുകളും അടച്ചിടേണ്ടതും നമസ്കാരത്തിനായി തുറക്കാന്‍ പാടില്ലാത്തതുമാകുന്നു. 

മൂന്ന്‍: എല്ലാ പള്ളികളിലും ജുമാ മസ്ജിദുകളിലും ജുമുഅ ജമാഅത്തുകള്‍ നിര്‍ത്തിവെക്കണം.

നാല്: ഈ അറിയിപ്പ് പുറപ്പെടുവിച്ച തിയ്യതി മുതല്‍ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രാബല്യത്തില്‍ നിലനില്‍ക്കുന്നതാണ്. 

والله ولي التوفيق...


ഔഖാഫ് മന്ത്രാലയം:
പള്ളിപരിപാലന വിഭാഗം സെക്രട്ടറി. 
ഇബ്റാഹീം അബ്ദല്ലാഹ് അല്‍ ഖിസ്സി.