Thursday, March 5, 2020

കടക്കാരനായ ബന്ധുവിന് സകാത്തില്‍ നിന്നും നല്‍കാമോ ?.




ചോദ്യം:  കുടുംബത്തിൽ വളരെ അടുത്ത ഒരാള് ഒരു കച്ചവടം തുടങ്ങുകയും അദ്ദേഹത്തിന്‍റെ പാർട്ണർ ചില ക്രയ വിക്രയങ്ങൾ ചെയ്യുകയും, സാമ്പത്തിക തിരിമറി നടത്തിയ കാരണം കൊണ്ട് അയാളെ പിരിച്ചു വിടുകയും കച്ചവടം ഈ സൂചിപ്പിച്ച ബന്ധു നടത്തി കൊണ്ട് പോകാൻ തീരുമാനിക്കുകയും ചെയ്തു. 

ബിസിനസ് നടത്തിപ്പിന് വേണ്ടി പലരിൽ നിന്നും വെക്തിപരമായി അദ്ദേഹം കടം വാങ്ങിയിട്ട് ഉണ്ടു,ബിസിനസ് ഇപ്പൊ നല്ല രീതിയിൽ ഒന്നും അല്ല നടന്നു പോകുന്നതും

ഈ അവസരത്തിൽ കുടുംബത്തിൽ പെട്ടവർക്ക് അദ്ദേഹത്തിന്റെ കടം വീടുവാൻ എന്ന നിലയിൽ സകാത്ത് പണം കൊടുക്കാൻ പറ്റുമോ ? 

അടുത്ത കാലത്ത് ഒന്നും കടം വീട്ടുവാൻ ഉള്ള തരത്തിൽ അല്ല ഇപ്പോയതെ ബിസിനെസ്സ് സാഹചര്യം കടക്കാരൻ സകാത്തിന്‍റെ അവകാശികൾ പെട്ടയാള്‍ ആണല്ലോ? ഉത്തരം നൽകണം എന്ന് ആപേക്ഷിച്ച് കൊണ്ട് നിർത്തുന്നു.
 
 www.fiqhussunna.com 

ഉത്തരം:
 
الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛ 
 
ഒരു വ്യക്തി താങ്കള്‍ സൂചിപ്പിച്ച രൂപത്തില്‍ കടക്കാരനാവുകയും താമസം, ഭക്ഷണം, വസ്ത്രം എന്നിങ്ങനെ ആവശ്യകാര്യങ്ങള്‍ കഴിച്ച് തന്‍റെ സ്വന്തം സ്വത്തും സമ്പത്തും ഉപയോഗിച്ച് ആ കടം വീട്ടാന്‍ സാധിക്കാതെ വരികയും ചെയ്യുന്ന സാഹചര്യമാണ് എങ്കില്‍ അയാള്‍ക്ക് സകാത്തില്‍ നിന്നും കടം വീട്ടാനായി നല്‍കാം. കടക്കാരന്‍ എന്ന നിലക്ക് സകാത്തിന് അര്‍ഹനാകുന്ന വ്യക്തി ആ ഇനത്തില്‍ കിട്ടുന്ന പണം കടം വീട്ടാനായിത്തന്നെ ഉപയോഗിക്കുകയും വേണം.കടക്കാരന്‍ എന്ന നിലക്ക് സകാത്തിന് അര്‍ഹനാകുന്ന വ്യക്തി അടുത്ത ബന്ധുവാണെങ്കിലും സകാത്തില്‍ നിന്നും നല്‍കാം. കാരണം ഒരാളുടെ കടബാധ്യത ഒരിക്കലും മറ്റൊരാളുടെ മേല്‍ വരില്ല.

അല്ലാഹു അനുഗ്രഹിക്കട്ടെ ...
__________________________

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി.എൻ