ചോദ്യം: എന്‍റെ ജ്യേഷ്ഠന്‍റെ ഭാര്യക്ക് ഗര്‍ഭകാലത്ത് വരിക്കോസ് വെയിന്‍ ഉണ്ടാകാറുണ്ട്. അതുകൊണ്ട് അവര്‍ പ്രസവം നിര്‍ത്താന്‍ ആഗ്രഹിക്കുന്നു. അത് അനുവദനീയമാണോ ?.
www.fiqhusuunna.com
ഉത്തരം:
www.fiqhusuunna.com
ഉത്തരം:
الحمد لله والصلاة والسلام وعلى رسول الله ، وعلى آله وصحبه ومن والاه .. أما بعد؛
അകാരണമായി പ്രസവം നിര്‍ത്തുക എന്നത് നിഷിദ്ധമാണ്. അത് മനസ്സിലാക്കിയത് കൊണ്ടാകണം ചോദ്യകര്‍ത്താവ് തന്‍റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് നിര്‍ത്താമോ എന്ന ചോദ്യം ഉന്നയിച്ചത്.
വരിക്കോസ് വെയിന്‍ എന്നാല്‍, ശരീരത്തിലെ ത്വക്കിനോട് ചേര്‍ന്നുള്ള പ്രതലത്തില്‍ ബ്ലൂ, പര്‍പ്ള്‍ തുടങ്ങിയ നിറങ്ങളില്‍ ഉയര്‍ന്നുവരുന്ന രക്തധമനികളാണ്. മൂലക്കുരു അഥവാ piles അല്ലെങ്കില്‍ Hemorrhoids ഇതിന്‍റെ ഒരു വകഭേദമാണ്. കാരണം ഗുദഭാഗത്ത് രക്തധമനികള്‍ കട്ടി പിടിക്കുമ്പോഴാണ് അതുണ്ടാകുന്നത്. പല സ്ത്രീകളിലും ഗര്‍ഭ കാലങ്ങളില്‍ രക്തധമനികളിലെ ഈ തടിപ്പ് കണ്ടു വരാറുണ്ട്. ഗര്‍ഭിണികളായ പല സ്ത്രീകളിലും ഇത്തരം പ്രയാസങ്ങള്‍ കണ്ടുവരുന്നത് സ്വാഭാവികം മാത്രമാണ്. എന്നാല്‍ ചിലരില്‍ അവരുടെ സ്വകാര്യ ഭാഗങ്ങളില്‍ വലിയ തോതില്‍ ഇത്തരം തുടിപ്പുകള്‍ പ്രത്യക്ഷപ്പെടുകയും അതില്‍ നിന്നും ചെറിയ രൂപത്തില്‍ രക്തസ്രാവം ഉണ്ടാകുകയും ചെയ്തേക്കാം. എന്നാല്‍ ഇത് പ്രസവം നിര്‍ത്താന്‍ മാത്രം ഗുരുതരമായ ഒരു പ്രശ്നമല്ല. മാത്രമല്ല ഇന്ന് ഇത്തരം രോഗങ്ങള്‍ക്ക് ഏറെ പ്രയോജനകരമായ ചികിത്സാ രീതികള്‍ നിലവിലുണ്ട് താനും.
വൈദ്യശാസ്ത്രപരമായി വരിക്കോസ് വെയിന്‍ എന്നത് പ്രസവം നിര്‍ത്തേണ്ട രൂപത്തിലുള്ള ഒരു കാരണമല്ല. ഇനി തുടരാന്‍ സാധിക്കാത്ത വിധം ഗൗരവത്തിലുള്ള അത്രമാത്രം പ്രയാസം നിങ്ങള്‍ അനുഭവിക്കുന്നുണ്ടെങ്കില്‍ അത് സാക്ഷ്യപ്പെടുത്തുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ കണ്ടാല്‍ മാത്രമേ മെഡിക്കല്‍ ഡെസ്കിന് ഈ വിഷയത്തില്‍ തീരുമാനം അറിയിക്കാന്‍ സാധിക്കുകയുള്ളൂ. അത് ആവശ്യപ്പെട്ടിരുന്നുവെങ്കിലും നിങ്ങള്‍ ഹാജരാക്കിയിട്ടില്ല. കാരണം അത്തരം ഒരു സാഹചര്യം വളരെ വിരളമാണ്. അതിനാല്‍ത്തന്നെ നിങ്ങള്‍ക്ക് പ്രസവം നിര്‍ത്തല്‍ അനുവദനീയമല്ല.
മറുപടി നല്‍കിയത്:
മതപരം: അബ്ദുറഹ്മാന്‍ അബ്ദുല്ലത്തീഫ് പി. എന്‍
വൈദ്യശാസ്ത്ര തലം: ഡോ. മുഹമ്മദ് സലിം, ഡോ. പക്കര്‍കോയ, ഡോ. മുഹമ്മദ്‌കുട്ടി, ഡോ. മുജീബ് റഹ്മാന്‍
[മെഡിക്കല്‍ ഡെസ്കിന് ലഭിച്ച ചോദ്യവും അതിന് ഡെസ്ക് നല്‍കിയ മറുപടിയുമാണിത്. വൈദ്യശാസ്ത്ര സംബന്ധമായ കാര്യങ്ങളെ മതപരമായി വിലയിരുത്തുന്ന കേരളത്തിലെ ആദ്യത്തെ സംരഭമാണ് ഈ Medical Desk. നിങ്ങളുടെ സംശയങ്ങള്‍ ഫിഖ്ഹുസ്സുന്നയിലെ ഇമെയില്‍ സംവിധാനം വഴിയോ അയച്ചു തരാവുന്നതാണ്].