ചോദ്യം: അസ്സലാമു അലൈകും വ റഹ്മതുല്ലാഹ്... പ്രിയപ്പെട്ട ഉസ്താദേ, കച്ചവട സംബന്ധമായ ഒരു സംശയം ചോദിക്കുകയാണ് .കച്ചവട വസ്തുവിൻറെ സക്കാത്ത് കാൽക്കുലേറ്റ് ചെയ്യുമ്പോൾ ക്രെഡിറ്റിന് എടുത്ത സാധനങ്ങൾ നിലവിലുള്ള സ്റ്റോക്കിൻറെ കൂടെ ഉൾപ്പെടുത്തി അവയ്ക്കും കൂടി സകാത്ത് കൊടുക്കേണ്ടതുണ്ടോ ?.
www.fiqhussunna.com
ഉത്തരം:
..وعليكم السلام ورحمة الله وبركاته
الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه ، وبعد؛
ഒരു കച്ചവടക്കാരൻ്റെ കൈവശം ക്രെഡിറ്റിൽ എടുത്ത സ്റ്റോക്ക് ഉണ്ടെങ്കിൽ അതിനെ നമുക്ക് രണ്ടായി തരം തിരിക്കാം.
ഒന്ന്: ആ കച്ചവടക്കാരൻ വാങ്ങിക്കുകയും തൻ്റേത് ആയിത്തീരുകയും ചെയ്ത സ്റ്റോക്ക്. അത് അദ്ദേഹം ക്രെഡിറ്റിൽ കടമായി എടുത്തതാണെങ്കിലും ശരി തൻ്റെ ഉടമസ്ഥതയിലേക്ക് വരുന്ന രൂപത്തിൽ അത് പർച്ചേസ് ചെയ്തിട്ടുണ്ടെങ്കിൽ സകാത്ത് നൽകേണ്ട സ്റ്റോക്കിൽ അതും ഉൾപ്പെടും.
അദ്ദേഹത്തിന് അതിൻ്റെ പണം കൊടുത്ത് തീർക്കാൻ ബാധ്യതയായുണ്ടെങ്കിൽ കൂടി, അത് അദ്ദേഹം പർച്ചേസ് ചെയ്യുകയും അദ്ദേഹത്തിൻ്റെ ഉടമസ്ഥതയിലുള്ള സ്റ്റോക്ക് ആയി മാറുകയും ചെയ്തതിനാൽ സ്വാഭാവികമായും ആ കടയുടെ സകാത്ത് കണക്കാക്കുമ്പോൾ സ്റ്റോക്കിൽ അതും ഉൾപ്പെടുത്തണം. സകാത്ത് നൽകാനുള്ള കാലാവധി എത്തുമ്പോൾ അതിന് സകാത്ത് നൽകുകയും വേണം.
രണ്ട്: ഇനി രണ്ടാമത്തെ രൂപം ഒരാൾ മറ്റൊരു കമ്പനിയുടെ അല്ലെങ്കിൽ മറ്റൊരാളുടെ കുറച്ച് സാധനങ്ങൾ തൻ്റെ കടയിൽ ഡിസ്പ്ളേക്ക് വെക്കുന്നു. വിറ്റ് പോകുന്നവയുടെ തുക സപ്ലയർക്ക് കൊടുക്കും. ആ വസ്തുക്കൾ തൻ്റെ ഉടമസ്ഥതയിലേക്ക് വന്നിട്ടില്ല. അതിൻ്റെ ഉടമസ്ഥർ സപ്ലൈ ചെയ്യുന്ന കമ്പനി തന്നെയാണ്. എങ്കിൽ അതിൻ്റെ സകാത്ത് നൽകേണ്ടത് അവരായിരിക്കും. അത് തൻ്റെ സ്റ്റോക്കിൽ കൂട്ടേണ്ടതില്ല. ആദ്യം പറഞ്ഞ രൂപത്തിൽ നിന്നും വ്യത്യസ്ഥമായി, കേവലം തൻ്റെ ഷോപ്പിൽ ആ പ്രോഡക്റ്റ്സ് ഡിസ്പ്ളേക്ക് വെക്കുകയും വിൽക്കപ്പെട്ടാൽ ആ വിറ്റവയുടെ തുക സപ്ലയർക്ക് നൽകുകയും വിൽക്കപ്പെട്ടില്ലെങ്കിൽ സപ്ലയർ സാധനം തിരിച്ചെടുക്കകയും ചെയ്യുന്നതാണ് ഈ പറയുന്ന രീതി. ഇവിടെ അതിൻ്റെ ഉടമസ്ഥൻ സപ്ലെയിങ് കമ്പനി തന്നെയാണ്. അതുകൊണ്ടുഅതിൻ്റെ സകാത്ത് നൽകേണ്ടതും അവരാണ്.
ചുരുക്കിപ്പറഞ്ഞാൽ ക്രെഡിറ്റിൽ എടുത്തതാണെങ്കിലും അല്ലെങ്കിലും തൻ്റെ ഉടമസ്ഥതയിലുള്ള കച്ചവട വസ്തുക്കളുടെ സകാത്ത് സമയബന്ധിതമായി നൽകാൻ ഓരോരുത്തരും ബാധ്യസ്ഥരാകും.
കച്ചവട വസ്തുക്കളുടെ സകാത്ത് നാം മുൻപ് വിശദമായി വിശദീകരിച്ചിട്ടുണ്ട്. ആ ലേഖനം ഈ ലിങ്കിൽ വായിക്കാം: https://www.fiqhussunna.com/2014/07/blog-post_11.html

അതുപോലെ കച്ചവടക്കാർ സകാത്ത് കണക്ക് കൂട്ടുമ്പോൾ തൻ്റെ കൈവശമുള്ള മൊത്തം സ്റ്റോക്ക് കണക്കാക്കി അതിൻ്റെ ആവറേജ് സെല്ലിങ് പ്രൈസ് + കാശ് എന്നിവ ടോട്ടൽ എത്രയാണോ അതിൻ്റെ രണ്ടര ശതമാനം നൽകിയാൽ മതി. കിട്ടാനുള്ള കടം കൂട്ടുകയോ, കൊടുക്കാനുള്ള കടം കുറക്കുകയോ ചെയ്യേണ്ടതില്ല.
അല്ലാഹു അനുഗ്രഹിക്കട്ടെ ..
_____________________________
അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ