Sunday, October 18, 2015

ഉസ്വൂലുസ്സുന്ന - വിവരണം : ശൈഖ് റബീഅ് ബിന്‍ ഹാദി അല്‍ മദ്ഖലി Part - 2: സ്വഹാബത്തിന്‍റെ മാര്‍ഗം മുറുകെപ്പിടിക്കല്‍.




التمسك بما كان عليه الصحابة والإقتداء بهم

قال الإمام اللالكائي رحمه الله تعالى: أخبرنا علي ابن محمد بن عبد الله السكري ، قال: حدثنا عثمان بن أحمد بن السِّماك ، قال : حدثنا أبو محمد الحسن بن عبد الوهاب بن أبي العنبر قراءة عليه من كتابه في شهر ربيع الأول من سنة ثلاث وتسعين ومائتين (293هـ) ، قال: حدثنا أبو جعفر محمد بن سليمان المنقري البصري - ب(تنّيس)- قال : حدثني عبدوس بن مالك العطار ، قال سمعت أبا عبد الله أحمد بن محمد بن حنبل رحمه الله تعالى يقول :

" أصول السنة عندنا : التمسك بما كان عليه أصحاب رسول الله صلى الله عليه وسلم ، والإقتداء بهم ، وترك البدع ، وكل بدعة فهي ضلالة ، وترك الخصومات والجلوس مع أصحاب الأهواء ، وترك المراء والجدال والخصومات في الدين "

www.fiqhussunna.com

സ്വഹാബത്തിന്‍റെ മാര്‍ഗത്തെ മുറുകെപ്പിടിക്കലും
, അവരെ പിന്തുടരലും.


(ഇമാം ലാലികാഇ ഉദ്ദരിച്ച സനദ് വിവര്‍ത്തനം ചെയ്യുന്നില്ല. അത് അറബി ഉദ്ദരണിയില്‍ നല്‍കിയിട്ടുണ്ട്).

അബ്ദുല്ലാഹിബ്നു മാലിക്ബ്നു അത്താര്‍ പറഞ്ഞു: അബൂ അബ്ദില്ല അഹ്മദ് ബ്നു മഹമ്മദ് ബ്നു ഹമ്പല്‍ (റഹി) പറയുന്നതായി ഞാന്‍ കേട്ടു:
നമ്മുടെ പക്കല്‍ ഉസ്വൂലുസ്സുന്ന ഇപ്രകാരമാണ്: റസൂല്‍ () യുടെ  സ്വഹാബത്ത് ഏതൊരു മാര്‍ഗത്തില്‍ നിലകൊണ്ടിരുന്നുവോ അത് മുറുകെപ്പിടിക്കുക. അവരെ പിന്തുടരുക. ബിദ്അത്തുകളെ പാടേ ഉപേക്ഷിക്കുക. മതത്തില്‍ കുതര്‍ക്കവും, വാഗ്വാദവും, കലഹവും നടത്തുന്നത് ഉപേക്ഷിക്കുക”.  (ഇവിടെ ഉസ്വൂലുസ്സുന്ന എന്ന പ്രയോഗം അടിസ്ഥാനവിശ്വാസത്തെയും നബി()യുടെ ചര്യയോടും ഹദീസുകളോടുമുള്ള സമീപനത്തെയും ആണ് സൂചിപ്പിക്കുന്നത്). 


വിവരണം:



ഇമാം അഹ്മദില്‍ നിന്നും തന്നിലേക്ക് ഈ കൃതി എത്തിയ പരമ്പര (സനദ്) പ്രതിപാദിച്ചുകൊണ്ടാണ് ഇമാം ലാലികാഇ (റഹി) തന്‍റെ ശറഹു ഉസ്വൂലു ഇഅ്തിഖാദി അഹ്ലുസ്സുന്നയില്‍ ഈ ഗ്രന്ഥം ഉദ്ധരിച്ചിട്ടുള്ളത്. ഇബ്നു അബീ യഅ്'ല (റഹി) തന്‍റെ ത്വബഖാത്ത്എന്ന ഗ്രന്ഥത്തിലും ഇമാം അഹ്മദിന്റെ ഈ കൃതി ഉദ്ധരിച്ചിട്ടുണ്ട്. രണ്ട് വ്യത്യസ്ഥ പരമ്പരകളിലൂടെ ഉദ്ധരിക്കപ്പെട്ടതിനാല്‍ തന്നെ ഒന്ന് മറ്റൊന്നിനെ ബലപ്പെടുത്തുകയും, ഈ കൃതി ഇമാമുസ്സുന്ന അഹ്മദ് ബിന്‍ ഹംബലിന്റേത് തന്നെയാണെന്ന് സ്ഥിരീകരിക്കപ്പെടുകയും ചെയ്യുന്നു. ശൈഖ് അല്‍ബാനി(റഹി)ക്ക് ള്വാഹിരിയ ലൈബ്രറിയില്‍ നിന്നും ഉസൂലുസ്സുന്നയുടെ ചില കയ്യെഴുത്ത് പ്രതികള്‍ ലഭിക്കുകയും അതദ്ദേഹം തന്‍റെ പേനകൊണ്ട് ഒപ്പിയെടുക്കുകയും ചെയ്തിട്ടുണ്ട്. ഇമാം ലാലികാഇയും ഇമാം ഇബ്നു അബീ യഅ്'ലയും ഉദ്ധരിച്ചതല്ലാത്ത മറ്റുചില പരമ്പരകളിലൂടെയും ഉസ്വൂലുസ്സുന്ന റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ് ഞാന്‍ കരുതുന്നത്.والله أعلم . അത് വ്യക്തമാകാന്‍ സനദുകള്‍ പരിശോധിക്കുകയും, അവ പരസ്പരം താരതമ്യം ചെയ്തുനോക്കുകയും ചെയ്യേണ്ടതുണ്ട്. സാഹചര്യം ഒത്തുവന്നാല്‍ നാമത് ചെയ്യുന്നതാണ് إن شاء الله.

ഇമാം അഹ്മദിലേക്ക് എത്തിച്ചേരുന്ന പരമ്പര എടുത്ത്കൊടുത്ത ശേഷം അദ്ദേഹം ഉസ്വൂലുസ്സുന്ന ഉദ്ധരിക്കുകയാണ്. ഇമാം അഹ്മദ് പറയുന്നു:


أصول السنة عندنا : التمسك بما كان عليه أصحاب رسول الله صلى الله عليه وسلم

നമ്മുടെ പക്കല്‍ ഉസ്വൂലുസ്സുന്ന (അഥവാ: നമ്മുടെ അടിസ്ഥാനവിശ്വാസവും നബി()യുടെ ചര്യയോടും ഹദീസുകളോടുള്ള സമീപനവും) ഇപ്രകാരമാണ്: റസൂല്‍() യുടെ സ്വഹാബത്ത് നിലകൊണ്ടിരുന്ന മാര്‍ഗത്തെ മുറുകെപ്പിടിക്കുക.

ഈ അടിസ്ഥാന തത്വത്തെ മുറുകെപ്പിടിക്കുന്ന നേര്‍മാര്‍ഗത്തിന്‍റെ  വക്താക്കളെ സംബന്ധിച്ചിടത്തോളം സ്വഹാബത്ത് നിലകൊണ്ട മാര്‍ഗമേതോ അതായിരിക്കും ഏതൊരു കാര്യത്തിലും അവരുടെ അവലംബം. റസൂലും  സച്ചരിതരായ അദ്ദേഹത്തിന്‍റെ സ്വഹാബത്തും ഖുലഫാഉ റാഷിദീങ്ങളും നേര്‍മാര്‍ഗത്തിലും കളങ്കമില്ലാത്ത സന്മാര്‍ഗദര്‍ശനത്തിലുമായിരുന്നു. അവരുടെ വിശ്വാസത്തിലും ആരാധനകളിലും പെരുമാറ്റങ്ങളിലുമെന്നതിലുപരി തങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും വിശുദ്ധഖുര്‍ആനും തിരുസുന്നത്തുമനുസരിച്ച് നിലകൊള്ളുന്നവരായിരുന്നു അവര്‍. വിശ്വാസകാര്യങ്ങളില്‍ പ്രത്യേകിച്ചും. അതുകൊണ്ട് തന്നെയാണ് ഇസ്‌ലാമില്‍ തുല്യതയില്ലാത്ത, സുപ്രധാനവും ഏറെ മഹത്വമേറിയതുമായ ഈ ഒരു അടിസ്ഥാനതത്വത്തിലേക്ക് ഇമാം അഹ്മദ്(റഹി) ഇവിടെ വിരല്‍ ചൂണ്ടുന്നത്. അഖീദയുമായി ബന്ധപ്പെട്ട് സംസാരിക്കുമ്പോള്‍ പ്രത്യേകിച്ചും ഇതേറെ പ്രസക്തമാണ്. അദ്ദേഹം പറയുന്നു:

أصول السنة عندنا : التمسك بما كان عليه أصحاب رسول الله صلى الله عليه وسلم


  നമ്മുടെ പക്കല്‍ ഉസ്വൂലുസ്സുന്ന ഇപ്രകാരമാണ്: റസൂല്‍() യുടെ സ്വഹാബത്ത് നിലകൊണ്ടിരുന്ന മാര്‍ഗത്തെ മുറുകെപ്പിടിക്കുക.


ബിദ്അത്തുകാരില്‍ നിന്നും വിപരീതമാണിത്. കാരണം അവര്‍ തങ്ങളുടെ ഇച്ഛയെ പിന്തുടരുകയും
, തങ്ങളുടെ കുബുദ്ധിയെ അവലംബമാക്കുകയുമാണല്ലോ ചെയ്യാറുള്ളത്. അതല്ലെങ്കില്‍ അറബിഭാഷയിലെ ഭാഷാപരമായ പ്രയോഗങ്ങളും സാങ്കേതികതകളും ഉപയോഗിച്ചും, നിരര്‍ത്ഥകമായ ഖിയാസുകളെ ആസ്പദമാക്കിയുമൊക്കെ തങ്ങളുടെ പിഴച്ച വാദങ്ങള്‍ക്ക് ന്യായീകരണങ്ങള്‍ കണ്ടെത്തുകയാണ് പതിവ്. എന്നിട്ടവയാണ് തങ്ങളുടെ ന്യായപ്രമാണങ്ങള്‍ എന്നവര്‍ വാദിക്കുകയും ചെയ്യും. എന്നാല്‍ ഇമാം അഹ്മദും അദ്ദേഹത്തിന്‍റെ മുന്‍ഗാമികളായ സ്വഹാബത്തും, താബിഈങ്ങളും ഇമാമീങ്ങളുമെല്ലാം മുറുകെപ്പിടിച്ചിരുന്നതാകട്ടെ വിശുദ്ധഖുര്‍ആനും തിരുസുന്നത്തുമാണ്. വിശ്വാസകാര്യങ്ങളില്‍ പ്രത്യേകിച്ചും അവരില്‍ ആ കണിശത വളരെയധികം പ്രകടമായിരുന്നു. മതവിഷയങ്ങളില്‍ അവര്‍ വിശുദ്ധഖുര്‍ആനിനും തിരുസുന്നത്തിനും പുറം കടക്കാറുണ്ടായിരുന്നില്ല. അവര്‍ നിലകൊണ്ടിരുന്ന ആ മാര്‍ഗമാണ് യഥാര്‍ത്ഥത്തില്‍ നേരായ മാര്‍ഗം.
അവരെ പിന്തുടരുക അഥവാ മുഹമ്മദ്() യുടെ സ്വഹാബത്തിനെ പിന്തുടരുക. അവരാകുന്നു നമുക്കുള്ള മാതൃകയും വഴികാട്ടികളും. ഇമാം അഹ്മദിന്റെ ഈ വാക്ക് വിരല്‍ ചൂണ്ടുന്നത് ഒരു പ്രവാചക വചനത്തിലേക്കാണ്:


" عليكم بسنتي وسنة الخلفاء الراشدين المهديين من بعدي عضوا عليها بالنواجذ، وإياكم ومحدثات الأمور"


നിങ്ങള്‍ എന്റെയും, എനിക്ക് ശേഷം വരുന്ന സന്മാര്‍ഗദര്‍ശികളായ ഖുലഫാഉറാഷിദീങ്ങളുടെയും ചര്യയെ മുറുകെപ്പിടിക്കുക. നിങ്ങളുടെ അണപ്പല്ലുകൊണ്ടതിനെ കടിച്ചുപിടിക്കുക. (മതത്തില്‍) പുതുതായുണ്ടാക്കപ്പെടുന്ന കാര്യങ്ങളെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക. – [തിര്‍മിദി: 2676 – അല്‍ബാനി: സ്വഹീഹ്].


അതുപോലെ അന്ത്യദിനത്തില്‍ രക്ഷ പ്രാപിക്കുന്ന കക്ഷിയെക്കുറിച്ച് റസൂല്‍(
) പറഞ്ഞു:


" هذه الأمة ستفترق على ثلاث وسبعين فرقة كلها في النار الا واحدة قالو: من هي؟ قال:ما أنا عليه وأصحابي "


എന്‍റെ സമുദായം എഴുപത്തിമൂന്ന് കക്ഷികളായി ഭിന്നിക്കും. അവയിലൊന്നൊഴിച്ച് മറ്റെല്ലാം നരകത്തിലാകുന്നു. സ്വഹാബത്ത് ചോദിച്ചു: ആരാണ് അക്കൂട്ടര്‍ ?. അദ്ദേഹം പറഞ്ഞു: ഞാനും എന്‍റെ സ്വഹാബത്തും ഏതൊന്നില്‍ നിലകൊണ്ടുവോ അതില്‍ നിലകൊള്ളുന്നവര്‍. (അവരായിരിക്കും രക്ഷപ്പെടുന്നവര്‍). – [തിര്‍മിദി: 2641].

മറ്റൊരു ഹദീസില്‍ ഇപ്രകാരം കാണാം:


" تركتكم على البيضاء ليلها كنهارها لا يزيغ عنها إلا هالك "


“വെളുത്ത (തെളിഞ്ഞ) പാതയില്‍ ഞാന്‍ നിങ്ങളെ വിട്ടേച്ച് പോകുന്നു. നശിച്ചവനല്ലാതെ അതില്‍ നിന്നും വ്യതിച്ചലിക്കുകയില്ല.
– [ഇബ്നു മാജ:43 – അല്‍ബാനി: സ്വഹീഹ്].



അതെ, സ്വഹാബത്ത് ആ മാര്‍ഗത്തെ മുറുകെപ്പിടിച്ചു. നബി() വിട്ടേച്ചുപോയ പാതയില്‍ നിന്നും വ്യതിചലിക്കുക വഴി നശിച്ചുപോയ  ഒരാളെയും അവര്‍ക്കിടയില്‍ നമുക്ക് കാണാന്‍ സാധിക്കില്ല. അവര്‍ക്ക് ശേഷമാണ് വ്യതിയാനങ്ങള്‍ കടന്നുകൂടിയത്. അതായത് സ്വഹാബത്തിന്‍റെ  അവസാന കാലഘട്ടത്തിലും താബിഈങ്ങളുടെ മധ്യകാലഘട്ടങ്ങളിലുമായാണ് ചില ആളുകള്‍ നേര്‍മാര്‍ഗത്തില്‍ നിന്നും വ്യതിചലിച്ചു തുടങ്ങിയത്. പിന്നീടങ്ങോട്ട് ബിദ്അത്തുകള്‍ വ്യാപിച്ചു. അലി (റ) വിന്‍റെ ഖിലാഫത്തിന്‍റെ അവസാനത്തിലായി ഖവാരിജിയാക്കളും റാഫിളിയാക്കളും രംഗപ്രവേശം ചെയ്തു. അവരോട് സംവദിക്കാനായി അബ്ദുല്ലാഹി ബ്നു അബ്ബാസിനെ അദ്ദേഹം ചുമതലപ്പെടുത്തുകയുണ്ടായി. ചിലര്‍ തെറ്റ് തിരുത്തി നേര്‍മാര്‍ഗത്തിലേക്ക് മടങ്ങി വന്നു. എന്നാല്‍ തങ്ങളുടെ പിഴച്ച വാദത്തില്‍ തന്നെ ഉറച്ച് നില്‍ക്കുകയും മുസ്ലിമീങ്ങള്‍ക്ക് നേരെ വാളോങ്ങുകയും, വിശ്വാസികളുടെ രക്തം ചിന്തുകയും ചെയ്ത ഖവാരിജുകള്‍ക്കെതിരെ, നേരത്തെ തനിക്ക് റസൂല്‍() നല്‍കിയിട്ടുള്ള കല്പനപ്രകാരം അലി(റ) യുദ്ധം ചെയ്തു. അദ്ദേഹത്തിന്‍റെ കാലഘട്ടത്തില്‍ ജീവിച്ചിരിപ്പുണ്ടായിരുന്ന സ്വഹാബിവര്യന്മാരെല്ലാം ആ യുദ്ധത്തെ അനുകൂലിച്ചു. ആരും തന്നെ ആ വിഷയത്തില്‍ അലി(റ) വിനോട് വിയോജിപ്പ്‌ പ്രകടിപ്പിച്ചില്ല.

സ്വഹാബത്തിനെ പിന്തുടരുകയും അവരുടെ മാര്‍ഗത്തില്‍ നിലകൊള്ളുകയും ചെയ്യുക എന്നതാണ് രക്ഷ എന്ന് ചുരുക്കം. അതാകുന്നു രക്ഷയുടെ കപ്പല്‍. കാരണം അവര്‍ വഹ്
യിന്‍റെ ഇറക്കത്തിന് സാക്ഷികളായവരാണ്. ഖുര്‍ആനിന്‍റെയും സുന്നത്തിന്‍റെയും ആശയങ്ങളും ഉദ്ദേശ്യങ്ങളും റസൂല്‍() യില്‍ നിന്നും നേരിട്ട് സ്വീകരിക്കുകയും അവ സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്തവരാണ്. ആകയാല്‍ അവരാകുന്നു നമുക്കുള്ള മാതൃക. മാത്രമല്ല അതൊന്നുകൊണ്ട് മാത്രമാണ് റസൂല്‍() അന്ത്യദിനത്തില്‍ രക്ഷപ്പെടുന്ന കക്ഷിയെക്കുറിച്ച് പറഞ്ഞപ്പോള്‍ ഞാനും എന്‍റെ സ്വഹാബത്തും നിലകൊള്ളുന്ന മാര്‍ഗത്തില്‍ നിലകൊള്ളുന്നവര്‍ എന്ന് പറഞ്ഞത്.

പ്രവാചകന്‍(
) പറഞ്ഞു:


عليكم بسنتي وسنة الخلفاء الراشدين المهديين من بعدي


നിങ്ങള്‍ എന്‍റെയും എനിക്ക് ശേഷം വരുന്ന സന്മാര്‍ഗദര്‍ശികളായ ഖുലഫാഉ റാഷിദീങ്ങളുടെയും ചര്യയെ മുറുകെപ്പിടിക്കുക.[തിര്‍മിദി: 2676 – അല്‍ബാനി: സ്വഹീഹ്].

--------------------------------

തുടരും .....

കഴിഞ്ഞ ഭാഗങ്ങള്‍:

Part: 1 (ആമുഖം - Preface/ ഉസ്വൂലുസ്സുന്ന : ഇമാം അഹ്മദ് - വിവരണം : ശൈഖ് റബീഅ് ബിന്‍ ഹാദി അല്‍ മദ്ഖലി (ഹഫിദഹുല്ലാഹ്).

[അറിയിപ്പ്: ഈ വിവര്‍ത്തനം വിവര്‍ത്തകന്‍റെ അനുവാദമില്ലാതെ പ്രസിദ്ധീകരണാവശ്യത്തിന് എടുക്കരുത്].