Sunday, January 26, 2014

മുടിയുടെ അടിയാധാരം കിട്ടിയില്ലെങ്കിലെന്താ, പാത്രത്തിന്‍റെ അടിയാധാരം കിട്ടി !.


ഒരു കളവും (കലവും) അധിക കാലം നിലനില്‍ക്കില്ല. പക്ഷെ ഇത് ഇത്ര പെട്ടെന്ന് തീരുമാനമാവും എന്ന് കരുതിയില്ല. ഏതായാലും പാവപ്പെട്ട ഒരുപാട് സാധാരണക്കാര്‍ക്ക് സത്യം തിരിച്ചറിയാന്‍ അവസരമൊരുക്കിയ അല്ലാഹുവിന് സര്‍വ്വ സ്തുതിയും. വിശ്വാസം ജൂതരില്‍ നിന്നും കടമെടുത്തവര്‍ ഇപ്പോള്‍ ദേ പാത്രവും !!!! .

പ്രവാചകന്‍() പറഞ്ഞു: "നിങ്ങള്‍ നിങ്ങള്‍ക്കു മുന്‍പുള്ള സമുദായങ്ങളെ ചാണിനു ചാണായും മുഴത്തിനു മുഴമായും പിന്തുടരുക തന്നെ ചെയ്യും. എത്രത്തോളമെന്നാല്‍ അവര്‍ ഒരു ഉടുമ്പിന്‍റെ മാളത്തില്‍ പ്രവേശിച്ചാല്‍ നിങ്ങളും അതില്‍ പ്രവേശിക്കും". അപ്പോള്‍ സ്വഹാബത്ത് ചോദിച്ചു: ജൂതക്രൈസ്തവ വിഭാഗയത്തെയാണോ അങ്ങ് ഉദ്ദേശിക്കുന്നത് ?. അദ്ദേഹം പറഞ്ഞു : അവരല്ലാതെ പിന്നെ ആരാണ്".




ആദ്യം കാന്തപുരം പ്രദര്‍ശിപ്പിച്ച, സ്റ്റാര്‍ ഓഫ് ഡേവിഡ്‌ ആലേഖനം ചെയ്ത  പാത്രം കാണാം :





ഇനി ebay യില്‍ ഇസ്രായേലുകാര്‍ വില്പനക്ക് വച്ച ചെമ്പ് നിര്‍മ്മിത പുരാവസ്തു ഇനത്തില്‍ പെട്ട പാത്രം കാണാം :





ഈ ചിത്രത്തില്‍ പാത്രത്തിന്‍റെ ഉള്‍ഭാഗത്ത്  صاحبه محمد ഇതിന്‍റെ ഉടമസ്ഥന്‍ മുഹമ്മദ്‌ ആണ് എന്ന് രേഖപ്പെടുത്തിയത് കാണാം  :



പാത്രത്തിന്‍റെ അടിഭാഗം :



 പാത്രത്തിലെ കൊത്തുപണി, ഇതും കാന്തപുരം കൊണ്ടുവന്ന പാത്രത്തിലെ കൊത്തുപണിയോട് ഏറെക്കുറെ സമാനമാണ്:




 പാത്രത്തിലെ ജൂത ചിഹ്നമായ സ്റ്റാര്‍ ഡേവിഡ്‌ വ്യക്തമായി കാണാം, കാന്തപുരം കൊണ്ടുവന്ന പാത്രത്തിലും ഇത് വ്യക്തമാണ്  :






പുരാവസ്തുവിന്‍റെ കാലപ്പഴക്കം പരിഗണിച്ചാല്‍ കാന്തപുരത്തിന്‍റെ കയ്യിലുള്ള പാത്രത്തിനേക്കാള്‍ കാലപ്പഴക്കം തോന്നിക്കുന്നത് ഇവനാണ്. ശൈഖുനായും ഖസ്രജിയും ഒരുപക്ഷെ ഈ പാത്രം ശ്രദ്ധിച്ചിട്ടുണ്ടാവില്ല . ഇല്ലായിരുന്നുവെങ്കില്‍ എപ്പഴോ വാങ്ങിയേനെ. ഇനി ഏതായാലും EK കാര്‍ക്കും ഇതില്‍ ഒരു കൈ നോക്കാം. അല്ലെങ്കിലും ഇത് വ്യാജനായി എന്നതല്ലല്ലോ ചേളാരിക്കാരെ ചൊടിപ്പിച്ചത്. ഖസ്രജി തങ്ങള്‍ക്ക് തരുന്നതിനു മുന്പ് കാന്തപുരത്തിന് കൊടുത്തു എന്നതാണ് അവരുടെ പ്രശ്നം. മുടിയിട്ട വെള്ളം കൊണ്ടുവരാന്‍ വെല്ലൂര്‍ വരെ പോയത്രയും ഖാസിമിക്ക് കഷ്ടപ്പെടേണ്ടി വരുകയുമില്ല. വീട്ടിലിരുന്ന് ഓണ്‍ലൈനില്‍ ബുക്ക് ചെയ്‌താല്‍ മതി. സാധനം വീട്ടിലെത്തും.  : 





ഇസ്രയേലുമായി സൂഫികള്‍ക്ക് അറിഞ്ഞോ അറിയാതെയോ എന്നും ഒരു സോഫ്റ്റ്‌ കോര്‍ണര്‍ ഉണ്ട്. കാന്തപുരത്തിന്‍റെ ഉറ്റമിത്രവും സൂഫി ആചാര്യനും ആയ ഹബീബ് ജിഫ്രി ഇസ്രായേല്‍ സന്ദര്‍ശിച്ചത് ഈയടുത്താണ്. 
ജൂതവിശ്വാസം കടമെടുത്ത ഖബറാരാധകരായ സൂഫികളുടെ ആചാരങ്ങളും ജൂത ആചാരങ്ങളും തമ്മിലുള്ള സാമ്യത കാണുക :







സമുദായത്തിലെ ചിലര്‍ ജൂതക്രൈസ്തവരെ അക്ഷരംപ്രതി പിന്‍പറ്റുമെന്നത് നബി()യുടെ പ്രവച്ചനമാണ്. പ്രവാചകന്‍() പറഞ്ഞു:  "നിങ്ങള്‍ നിങ്ങള്‍ക്കു മുന്‍പുള്ള സമുദായങ്ങളെ ചാണിനു ചാണായും മുഴത്തിനു മുഴമായും പിന്തുടരുക തന്നെ ചെയ്യും. എത്രത്തോളമെന്നാല്‍ അവര്‍ ഒരു ഉടുമ്പിന്‍റെ മാളത്തില്‍ പ്രവേശിച്ചാല്‍ നിങ്ങളും അതില്‍ പ്രവേശിക്കും". അപ്പോള്‍ സ്വഹാബത്ത് ചോദിച്ചു: ജൂതക്രൈസ്തവ വിഭാഗയത്തെയാണോ അങ്ങ് ഉദ്ദേശിക്കുന്നത് ?. അദ്ദേഹം പറഞ്ഞു : അവരല്ലാതെ പിന്നെ ആരാണ് ".
 

 
പ്രവാചകന്‍റെ എത്ര അധ്യാപനങ്ങലാണ് ഇവര്‍ കാറ്റില്‍ പറത്തിയത് ?!.


സൂഫികളുടെ വിശ്വാസമാണ് നഹ്സ്
: നഹ്സിനെക്കുറിച്ച് ഇമാം ഇബ്നു ഹജര്‍ അല്‍ ഹൈതമി പറയുന്നു : ഇത് ജൂതന്റെ ചര്യയാണ്. അല്ലാവില്‍ ഭരമേല്‍പ്പിക്കുന്ന മുസ്ലിമീങ്ങളുടെ നടപടിക്രമമല്ല.

സൂഫികളുടെ ആചാരമാണ് ഖബര്‍പൂജ
, ഖബറിനെ വന്ദിക്കുക, ചുംബിക്കുക, തടവുക തുടങ്ങിയവ:
 
 

ഇമാം ഗസ്സാലി പറയുന്നു : " ഖബര്‍ സന്ദര്‍ശിക്കല്‍ സുന്നത്താണെന്ന് ഈ ഹദീസില്‍ നിന്ന് മനസ്സിലാക്കാം. എന്നാല്‍ ഖബര്‍ തടവുകയോ ചുംബിക്കുകയോ ചെയ്യരുത്. തീര്‍ച്ചയായും അത് ക്രൈസ്തവന്റെ സമ്പ്രദായമാകുന്നു.


ഇമാം നവവി പറയുന്നു :  “ഖബര്‍ സന്ദര്‍ശന വേളയില്‍ മയ്യിത്തിന് അഭിമുഖമായും ഖിബ്'ലക്ക് പുറം തിരിഞ്ഞ് കൊണ്ടും നില്‍ക്കലാണ് സുന്നത്ത്. മയ്യിത്തിന് സലാം ചൊല്ലുകയും വേണം. എന്നാല്‍ ഖബര്‍ തൊടുകയോ തടവുകയോ ചുംബിക്കുകയോ ചെയ്യരുത്. തീര്‍ച്ചയായും അത് ക്രൈസ്തവ നടപടിയാകുന്നു. - [ശറഹുല്‍ മുഹദ്ദബ്].
പ്രവാചകന്‍ (സ) പറഞ്ഞു : ക്രൈസ്തവര്‍ ഈസബ്നു മര്‍യമിനെ അമിതമായി പ്രശംസിച്ചത് പോലെ നിങ്ങള്‍ എന്നെ അമിതമായി പ്രശംസിക്കരുത്. തീര്‍ച്ചയായും ഞാന്‍ അല്ലാഹുവിന്റെ ഒരടിമ മാത്രമാണ്. അതിനാല്‍ അല്ലാഹുവിന്റെ അടിമയും റസൂലുമാണെന്നേ നിങ്ങള്‍ പറയാവൂ. [ബുഖാരി].

അനുഗ്രഹമെടുക്കള്‍ എന്ന പേരില്‍ ഇവര്‍ ഈ ജൂതക്രൈസ്തവ ആചാരം വിശ്വാസികള്‍ക്കിടയില്‍ പ്രചരിപ്പിച്ചു ... വിശ്വാസം കടമെടുത്തവര്‍ ഇന്ന് പാത്രവും കടമെടുത്തു എന്നതില്‍ ആശ്ച്ചര്യപ്പെടാനില്ല..
"ജൂതന്മാരും ക്രിസ്ത്യാനികളും തങ്ങളുടെ പ്രവാചകന്മാരുടെ ഖബറിടം ആരാധനാലയങ്ങളാക്കിയത് പോലെ എന്‍റെ ഖബറിടവും നിങ്ങള്‍ ആരാധനാലയമാക്കരുതേ" എന്നരുളിയ പ്രിയപ്പെട്ട മുഹമ്മദ്‌ മുസ്തഫാ() യുടെ കല്പനക്ക് ഒരു വിലയും കല്പിക്കാതെ കണ്ട സ്വാമിമാരുടെയും തങ്ങന്മാരുടെയും ഖബറുകള്‍ കെട്ടിപ്പൊക്കി അത് വരുമാനമാര്‍ഗമാക്കിയ ഇവര്‍ ഇതല്ല ഇതിലപ്പുറവും ചെയ്യും.

ഇവരിനി ആരുടെ ആചാരമാണ് കടമെടുക്കാത്തത്. നിലവിളക്കും, ആനയും, അമ്പാരിയും, എണ്ണയും, ഉറൂസും  (ഉത്സവവും) തുടങ്ങി എല്ലാമെല്ലാം അനുകരിച്ചു. മുസ്ലിമീങ്ങളെ ഉണരുക. നാളെ റബ്ബിന്‍റെ കോടതിയില്‍ വിചാരണ നേരിടും. ദീനാറും ദിര്‍ഹമും ഉപകരിക്കാത്ത ദിവസം. അല്ലാഹു നമ്മെ കാത്തു രക്ഷിക്കുമാറാകട്ടെ... 


ഇനി ചില പേരോടുമാരും പൊന്മാളമാരും പാത്രം ന്യായീകരിച്ചും രംഗത്ത് വരും. മതത്തെ വിലക്ക് വാങ്ങാന്‍ സത്യം മൂടിവെക്കുന്നവര്‍ പുരോഹിതന്മാരിലുണ്ട് എന്നത് വിശുദ്ധ ഖുര്‍ആനിന്‍റെ അദ്ധ്യാപനമാണ്. അതിനാല്‍ സൂക്ഷിക്കുക.

ശിര്‍ക്കിലേക്കും അന്തവിശ്വാസങ്ങളിലേക്കും പാവപ്പെട്ട മുസ്ലിമീങ്ങളെ വഴിതെറ്റിക്കുന്ന ഈ പുരോഹിതന്മാരുടെ തനിനിറം
മനസ്സിലാക്കാന്‍ അല്ലാഹു കനിഞ്ഞേകിയ ഒരവസരമാണിത്. ഇനിയും സത്യം മനസ്സിലാക്കാതെ പിന്തിരിഞ്ഞുകളയുന്നവരോട് ഇതേ പറയാനുള്ളൂ:

വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നു:


وَمِنَ النَّاسِ مَن يُجَادِلُ فِي اللَّهِ بِغَيْرِ عِلْمٍ وَلا هُدًى وَلا كِتَابٍ مُّنِيرٍ

"യാതൊരു അറിവോ
, മാര്‍ഗദര്‍ശനമോ, വെളിച്ചം നല്‍കുന്ന ഗ്രന്ഥമോ ഇല്ലാതെ, അല്ലാഹുവിന്‍റെ കാര്യത്തില്‍ തര്‍ക്കിക്കുന്നവനും മനുഷ്യരുടെ കൂട്ടത്തിലുണ്ട്‌".

ثَانِيَ عِطْفِهِ لِيُضِلَّ عَن سَبِيلِ اللَّهِ لَهُ فِي الدُّنْيَا خِزْيٌ وَنُذِيقُهُ يَوْمَ الْقِيَامَةِ عَذَابَ الْحَرِيقِ

"അഹങ്കാരത്തോടെ തിരിഞ്ഞു കൊണ്ട്‌ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന്‌ (ജനങ്ങളെ) തെറ്റിച്ചുകളയാന്‍
വേണ്ടിയത്രെ (അവന്‍ അങ്ങനെ ചെയ്യുന്നത്‌).  ഇഹലോകത്ത്‌ അവന്ന്‌ നിന്ദ്യതയാണുള്ളത്‌. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ ചുട്ടെരിക്കുന്ന ശിക്ഷ അവനെ നാം ആസ്വദിപ്പിക്കുകയും ചെയ്യും".
 

ذَلِكَ بِمَا قَدَّمَتْ يَدَاكَ وَأَنَّ اللَّهَ لَيْسَ بِظَلاَّمٍ لِّلْعَبِيدِ

"   നിന്‍റെ കൈകള്‍ മുന്‍കൂട്ടി ചെയ്തത്‌ നിമിത്തമത്രേ അത്, അല്ലാഹു ( തന്‍റെ ) ദാസന്‍മാരോട്‌ ഒട്ടും അനീതി ചെയ്യുന്നവനല്ല "
[ അല്‍ഹജ്ജ് - 8,9,10].
-------------------------------------------------------------------------------------------------------

തിരുശേഷിപ്പുകള്‍ കൈവശമുണ്ടെന്ന അവകാശവാദം കളവ്. സൗദി മുഫ്തി അബ്ദുല്‍ അസീസ്‌ ആലു ശൈഖ് ഹഫിദഹുല്ല : http://www.arabnews.com/news/449592



 -------------------------------------------------------------------------------------------

മുകളില്‍ നല്‍കിയ വില്പനക്കുള്ള പാത്രത്തിന്‍റെ ebay link ആവശ്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ebay യില്‍ വില്പനക്കുള്ള സമാനമായ മറ്റു വസ്തുക്കള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ..

-----------------------------------------------------------------------------------------------

ജൂത ചിഹ്നമായ സ്റ്റാര്‍ ഡേവിഡ്‌ :