Thursday, October 24, 2013

അഖീദാ പഠനത്തിന്‍റെ പ്രാധാന്യം - ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍ (ഹഫിദഹുല്ലാഹ്)



الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛

വിവര്‍ത്തനം :

ശൈഖ് സ്വാലിഹ് അൽ ഫൗസാൻ പറയുന്നു:  ' ഒരു വ്യക്തി നിര്‍ബന്ധമായും (മതകാര്യങ്ങള്‍) പഠിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും അഖീദ (വിശ്വാസപരമായ) കാര്യങ്ങള്‍. എങ്കിലാണ്  എന്താണ് തൗഹീദ്, എന്താണ് ശിര്‍ക്ക്, തൗഹീദിന്‍റെ ഇനങ്ങള്‍ എന്തെല്ലാം എന്നൊക്കെ മനസ്സിലാക്കാനും,  ശിര്‍ക്കിന്‍റെ ഇനങ്ങളെക്കുറിച്ച് പഠിച്ച്, അതുവഴി അതില്‍ നിന്നെല്ലാം വിട്ടു നില്‍ക്കാനും സാധിക്കുക. കാര്യം അത്ര നിസാരമല്ല. അഖീദ പഠിക്കുക എന്നത് ഒരിക്കലും ഒഴിച്ചുകൂടാന്‍ പറ്റാത്ത അത്യധികം അനിവാര്യമായ കാര്യമാണ്. എല്ലാ മുസ്ലിമീങ്ങളുടെയും ബാധ്യതയാണത്. സാധാരണ ആളുകളാവട്ടെ, മതവിദ്യാര്‍ഥികളാവട്ടെ  അവരെല്ലാം അഖീദ നിര്‍ബന്ധമായും പഠിക്കേണ്ടതുണ്ട്.

മതവിദ്യാര്‍ഥികളാണെങ്കില്‍ അഖീദ വിഷയങ്ങള്‍ ആഴത്തില്‍ പഠിക്കേണ്ടതുണ്ട്. എന്നാല്‍ സാധാരണക്കാര്‍ അത്ര ആഴത്തിലല്ലാതെയെങ്കിലും  അവരും പഠിക്കണം. അവര്‍ അഖീദാപരമായ ലഘുവായ രചനങ്ങളെങ്കിലും വായിക്കുകയും മനപ്പാഠമാക്കുകയും ചെയ്യട്ടെ, എന്താണ്  തൗഹീദിന്‍റെ നിര്‍വചനം, എന്താണ് തൗഹീദിന്‍റെ ഇനങ്ങള്‍ എന്നെല്ലാം അറിയുകയും, എന്തെല്ലാമാണ് ശിര്‍ക്കിന്‍റെ ഇനങ്ങള്‍, എന്താണ് നിഫാഖ് (കാപട്യം), കാപട്യത്തിന്‍റെ ഇനങ്ങള്‍ ഏവ എന്നെല്ലാം മനസ്സിലാക്കുകയും അതില്‍ നിന്നും വിട്ടുനില്‍ക്കുകയും ചെയ്യട്ടെ. ഇത്തരം അത്യധികം അപകടകരമായ വിഷയങ്ങള്‍ ഒരിക്കലും തന്നെ ഒരാള്‍ക്കും അറിയാതിരിക്കാന്‍ പാടില്ല. അതുകൊണ്ടാണ് "التوحيد أولا يا دعاة الإسلام ", "ഇസ്ലാമിന്‍റെ പ്രബോധകരേ,  തൗഹീദാണ് ഒന്നാമത്"  എന്ന നമ്മുടെ പ്രമേയം നിങ്ങള്‍ കേട്ടത്. തൗഹീദിന്‍റെ പ്രാധാന്യത്തെയും, അത് പഠിക്കുന്നതിലുള്ള അതിയായ താല്പര്യത്തെയും, അതിലേക്കുള്ള പ്രബോധനത്തെയും  വിളിച്ചോതുന്നതാണ് ആ പ്രമേയം. അതുകൊണ്ട് ആളുകളുടെ വിശ്വാസം ശരിയാവാന്‍ വേണ്ടി അവര്‍ക്ക് അത് വിശദീകരിച്ചു നല്‍കുക. അധികമാളുകളും ശിര്‍ക്കില്‍ എത്തിച്ചേരുന്നത് അറിവില്ലായ്മയും, തൗഹീദ് പഠിക്കുന്നതിലുള്ള അവരുടെ അലംഭാവം കാരണത്താലും, പ്രബോധകന്മാര്‍ തങ്ങളുടെ കര്‍ത്തവ്യം നിര്‍വഹിക്കാത്തതിനാലുമാണ് ' . -
----------------------------------------------------------------------------------------------------------------------


അനുബന്ധ ലേഖനങ്ങള്‍:

1- ഇല്മിന്‍റെ പ്രാധാന്യവും, ത്വാലിബുല്‍ ഇല്മ് അറിയേണ്ടതും !.

2- ദഅവത്ത് പ്രാധാന്യവും, ചില തെറ്റായ ധാരണകളും - ശൈഖ് ഇബ്ന്‍ ബാസ് നല്‍കുന്ന ഉപദേശം

3- മതപഠനത്തോടുള്ള നമ്മുടെ തെറ്റായ സമീപനം ...

4- അന്ന് തങ്ങളുടെ വിശ്വാസ ചൈതന്യത്തിന്റെ പേരില്‍ അപരിചിതരായിത്തീരുന്നവര്‍ക്ക് മംഗളം

5- "ബാപ്പക്ക് സ്വര്‍ഗത്തില്‍ ഒരു കിരീടം വാങ്ങിക്കൊടുക്കണം" - എന്റെ അന്തനായ കൂട്ടുകാരന്‍ റാഷിദ്