Saturday, October 5, 2013

ദുൽഹിജ്ജ പത്തിന്റെ ശ്രേഷ്ഠത. ദുല്‍ഹിജ്ജ പത്താണോ, അതല്ല റമദാനിലെ അവസാന പത്താണോ ഏറ്റവും ശ്രേഷ്ഠകരമായ ദിനങ്ങള്‍ ?

 ദുല്‍ഹിജ്ജയിലെ ഏറെ ശ്രേഷ്ഠമായ പത്തു ദിനങ്ങളിലൂടെയാണ് നാം കടന്നു പോകാന്‍ പോകുന്നത്. അല്ലാഹുവിന്‍റെ ഗ്രന്ഥത്തില്‍ അല്ലാഹു തആല ഈ ദിവസത്തിന്‍റെ ശ്രേഷ്ഠതയെ സംബന്ധിച്ച് ഒന്നിലധികം സ്ഥലങ്ങളില്‍ പ്രതിപാദിച്ചിട്ടുണ്ട് . മാത്രമല്ല ഇസ്ലാമിന്‍റെ പഞ്ചസ്തംബങ്ങളെല്ലാം തന്നെ  സമ്മേളിക്കുന്ന വിഷിഷ്ടമായദിനങ്ങള്‍. 

www.fiqhussunna.com

ദിവസങ്ങൾക്കുള്ള മഹത്വങ്ങളും ശ്രേഷ്ഠതകളും വിവരിക്കുന്ന അനേകം വചനങ്ങൾ വിശുദ്ധ ഖുർആനിലും പ്രവാചക വചനങ്ങളിലും കണ്ടെത്താവുന്നതാണ്‌.
അല്ലാഹു പറയുന്നു:
وَالْفَجْرِ  وَلَيالِِ عَشْرِِ ( سورة الفجر)
 ”പ്രഭാതവും പത്ത്‌ രാത്രികളും തന്നെയാണ്‌ സത്യം” (സൂറത്തുൽ ഫജ്‚ർ 1, 2).
ഇവിടെ ആയത്തിൽ പറയുന്ന പത്ത്‌ രാവുകൾ കൊണ്ടുദ്ദേശിക്കുന്നത്‌, ദുൽഹജ്ജ്‌ മാസത്തിലെ പത്ത്‌ രാത്രികളാണെന്നാണ്‌ മഹാനായ ഇബ്നുകഥീർ(റ) തന്റെ തഫ്സീറിൽ രേഖപ്പെടുത്തിയിരിക്കുന്നത്‌.
- See more at: http://esalsabeel.com/?p=1373#sthash.ZETOYaWx.dpuf
 അല്ലാഹു പറയുന്നു:

وَالْفَجْرِ  وَلَيالِِ عَشْرِِ

 "പ്രഭാതവും പത്ത്‌ രാത്രികളും തന്നെയാണ്‌ സത്യം" [സൂറത്തുൽ ഫജ്ർ 1, 2].

وَيَذْكُرُوا اسْمَ اللهِ فِي  أيّامِ مَعْلومات

“നിശ്ചിതദിവസങ്ങളിൽ അവന്റെ  നാമം സ്മരിക്കുന്നതിനു വേണ്ടിയും” [ഹജ്ജ്‌ : 28].

ഈ രണ്ട് ആയത്തുകളിലും ഉദ്ദേശിക്കപ്പെടുന്ന ദിവസങ്ങള്‍ ദുല്‍ഹിജ്ജ പത്താണ് എന്ന് ഇബ്നു അബ്ബാസ് (رضي الله عنه) വും മറ്റു മുഫസ്സിരീങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

അതുപോലെ പ്രവാചകന്‍() പറഞ്ഞു :

ما من أيام العمل الصالح فيهن أحب إلى الله من هذه الأيام العشر، قالوا: ولا الجهاد في سبيل الله ؟ قال: ولا الجهاد في سبيل الله إلا رجل خرج بنفسه وماله فلم يرجع من ذلك بشيء

 " ഈ പത്ത്‌ ദിവസങ്ങളിൽ ചെയ്യുന്ന കർമ്മങ്ങളേക്കാൾ ശ്രേഷ്ഠമായ മറ്റൊരു കർമ്മവുമില്ല. സ്വഹാബികൾ ചോദിച്ചു, അപ്പോൾ ജിഹാദോ? നബി() പറഞ്ഞു: ഒരാൾ തന്റെ സമ്പത്തും ശരീരവുമായി യുദ്ധക്കളത്തിലേക്ക്‌ പോയി തിരിച്ചുവരാത്തവിധം എല്ലാം അല്ലാഹുവിന്റെ മാർഗ്ഗത്തിൽ അർപ്പിച്ച്‌ രക്തസാക്ഷിത്വം വരിച്ചെങ്കിലല്ലാതെ അതും (ജിഹാദും) ഈ ദിവസങ്ങളിലെ സൽകർമ്മങ്ങളോളം പുണ്യമുള്ളതായിത്തീരുകയില്ല." [ബുഖാരി].

عن ابن عمر رضي الله عنهما قال: قال رسول الله صلى الله عليه وسلم :  ما من أيام أعظم عند الله سبحانه ولا أحب إليه العمل فيهن من هذه الأيام العشر؛ فأكثروا فيهن من التهليل والتكبير والتحميد  [رواه أحمد].

അബ്ദുല്ലാഹിബ്നു ഉമർ(رضي الله عنه)വിൽനിന്ന്‌: " നബി() ഇപ്രകാരം പറയുന്നത്‌ ഞാൻ കേട്ടു, ഈ ദിവസങ്ങളെപ്പോലെ അല്ലാഹുവിങ്കൽ മഹത്തായ മറ്റൊരു ദിവസവുമില്ല. ഈ ദിവസങ്ങളിൽ നിർവ്വഹിക്കുന്ന സർക്കർമ്മങ്ങളെപ്പോലെ അല്ലാഹുവിന്‌ ഇഷ്ടമുള്ള മറ്റു കർമ്മങ്ങളുമില്ല. അത്കൊണ്ട്‌ നിങ്ങൾ സ്തുതികീർത്തനങ്ങളും തക്ബീറുകളും തഹ്‚ലീലുകളും വര്‍ദ്ധിപ്പിക്കുക" - [റവാഹു  അഹ്മദ്].

ഇനി ചോദ്യത്തിലേക്ക് കടക്കാം :

ദുല്‍ഹജ്ജ് മാസത്തിലെ പത്തു ദിനങ്ങളാണോ അതല്ല റമദാനിലെ അവസാനത്തെ പത്താണോ ഏറ്റവും ശ്രേഷ്ഠകരം ?

മഹാനായ ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ(رحمه الله)യോട് ഈ ചോദ്യം ചോദിക്കപ്പെട്ടു. അദ്ദേഹം പറഞ്ഞു : "  റമദാനിലെ അവസാനത്തെ പത്തിലെ പകലുകളെക്കാള്‍ ശ്രേഷ്ടമാണ് ദുല്‍ഹിജ്ജ മാസത്തിലെ ആദ്യ പത്തു ദിവസത്തിലെ പകലുകള്‍. എന്നാല്‍ ദുല്‍ഹിജ്ജ ആദ്യ പത്തിലെ രാത്രികളേക്കാള്‍ ശ്രേഷ്ഠമാണ് റമദാനിലെ അവസാന പത്തിലെ രാത്രികള്‍".

ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയയുടെ ഈ മറുപടിയെക്കുറിച്ച് മഹാനായ ഇബ്നുല്‍ ഖയ്യിം (رحمه الله) പറയുന്നു: "  ബുദ്ധിയും വിവേകവുമുള്ള ഒരാള്‍ ശൈഖിന്‍റെ ഈ മറുപടിയെക്കുറിച്ച് ചിന്തിച്ചാല്‍ വളരെ സ്വീകാര്യമായ ഏറ്റവും നല്ല ഒരു മറുപടിയാണ് ഇത് എന്ന് മനസ്സിലാക്കാം. കാരണം ഈ പത്ത്‌ ദിവസങ്ങളിൽ ചെയ്യുന്ന കർമ്മങ്ങളേക്കാൾ ശ്രേഷ്ഠമായ മറ്റൊരു കർമ്മവുമില്ല. അറഫാ ദിനവും, ബലി പെരുന്നാള്‍ ദിനവും, ദുല്‍ഹിജ്ജ എട്ടിന് മക്കയില്‍ നിന്ന് ഹജ്ജാജിമാര്‍ തല്ബിയത് ചൊല്ലിക്കൊണ്ട്‌ മിനയിലേക്ക് നീങ്ങുന്ന തര്‍വിയത്തിന്‍റെ ദിനം എന്നീ അതി ശ്രേഷ്ഠമായ ദിനങ്ങളെല്ലാം തന്നെ ദുല്‍ഹിജ്ജ പത്തിലാണല്ലോ വരുന്നത്. എന്നാല്‍ രാത്രിയുടെ വിഷയത്തില്‍ റമദാനിലെ അവസാന പത്തിലെ രാത്രികള്‍ ഉറക്കമില്ലാത്ത രാത്രികളാണ്.  പ്രവാചകന്‍ ആ രാവുകള്‍ എല്ലാം ഹയാത്താക്കാറുണ്ടായിരുന്നു. മാത്രമല്ല ആ രാവുകളിലാണല്ലോ ശ്രേഷ്ഠമായ ലൈലത്തുല്‍ ഖദ്‌റിന്‍റെ രാത്രി നിലകൊള്ളുന്നത്. അതിനാല്‍ തന്നെ ദിനങ്ങളില്‍ വച്ച് ഏറ്റവും ശ്രേഷ്ഠം ദുല്‍ഹിജ്ജ പത്തിലെ ദിനങ്ങളും, രാവുകളില്‍ വച്ച് ഏറ്റവും ശ്രേഷ്ഠം റമദാനിലെ പത്തിലെ രാവുകളുമാണ് എന്ന് മനസ്സിലാക്കാം. ഇതല്ലാത്ത മറ്റു അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയവര്‍ക്കൊന്നും മതിയായ തെളിവുകളില്ല " .

ഇതേ ചോദ്യത്തിന് ബഹുമാന്യനായ ശൈഖ് ഇബ്നു ബാസ് (رحمه الله) നല്‍കിയ മറുപടി : "  "   രാത്രിയുടെ ശ്രേഷ്ഠത പരിഗണിച്ചാല്‍ റമദാനിലെ അവസാനത്തെ പത്തിലെ രാവുകള്‍ക്കാണ് കൂടുതല്‍ ശ്രേഷ്ഠത ഉള്ളത്. എന്നാല്‍ പകലുകളുടെ ശ്രേഷ്ഠത പരിഗണിച്ചാല്‍ ദുല്‍ഹിജ്ജ പത്തിലെ പകലുകള്‍ക്കാണ് കൂടുതല്‍ ശ്രേഷ്ഠത എന്നും മനസ്സിലാക്കാം. കാരണം അതില്‍ അറഫയും, ബലിപെരുന്നാള്‍ ദിനവും അടങ്ങിയിട്ടുണ്ട്. ദുനിയാവിലെ ദിവസങ്ങളില്‍ വച്ച് ഏറ്റവും ശ്രേഷ്ഠമായ രണ്ടു ദിവസങ്ങളാണല്ലോ അവ. ഇതാണ് പണ്ഡിതന്മാരുടെ പക്കല്‍ ഈ വിഷയത്തിലുള്ള ഏറ്റവും സ്വീകാര്യമായ അഭിപ്രായം. ആയതിനാല്‍ പകലുകളില്‍ ഏറ്റവും ശ്രേഷ്ഠം ദുല്‍ഹിജ്ജയിലെ പത്തിലേതും, രാവുകളില്‍ ഏറ്റവും ശ്രേഷ്ഠം റമദാനിലെ അവസാന പത്തിലേതുമാണ്. കാരണം രാവുകളില്‍ വച്ച് ഏറ്റവും ശ്രേഷ്ഠമായ ലൈലത്തുല്‍ ഖദ്റിന്‍റെ രാവ് ആ രാവുകളിലാണല്ലോ ഉള്ളത്. അല്ലാഹുവാകുന്നു ഏറ്റവും അറിയുന്നവന്‍" .

എന്നാല്‍ ശൈഖ് ഇബ്നു ഉസൈമീന്‍ (رحمه الله) റമദാനിലെ അവസാന പത്തില്‍ അനുഷ്ടിക്കപ്പെടുന്ന കര്‍മ്മങ്ങളെക്കാള്‍ ശ്രേഷ്ഠം ദുല്‍ഹിജ്ജ പത്തിലെ കര്‍മ്മങ്ങളാണ് എന്ന അഭിപ്രായക്കാരനാണ്. " ഈ പത്ത്‌ ദിവസങ്ങളിൽ ചെയ്യുന്ന കർമ്മങ്ങളേക്കാൾ ശ്രേഷ്ഠമായ മറ്റൊരു കർമ്മവുമില്ല" എന്ന ഹദീസിലെ പ്രയോഗത്തെ പൊതുവായ നിലക്ക് തന്നെ അഥവാ (عام) ആയിത്തന്നെ നില നിര്‍ത്തുകയാണ് അദ്ദേഹം ചെയ്തത്. അഥവാ രാവും പകലുമെന്ന വ്യത്യാസം അദ്ദേഹം കല്പിക്കുന്നില്ല.

ഏതായാലും ഈ ചര്‍ച്ചകളെല്ലാം തന്നെ സൂചിപ്പിക്കുന്നത് ഈ ദിവസങ്ങളുടെ അതിയായ മഹത്വത്തെ കുറിച്ചാണ്. അതുകൊണ്ട് നന്മകളുടെ പൂക്കാലമായ ഈ സുവര്‍ണ്ണ ദിനങ്ങള്‍ ഏറ്റവും നല്ല രൂപത്തില്‍ ഉപയോഗപ്പെടുത്തുന്ന ബുദ്ധിമാന്മാരില്‍ അല്ലാഹു നമ്മെ ഉള്‍പ്പെടുത്തട്ടെ. മുന്‍കൂട്ടി കണക്കു കൂട്ടുകയും തന്‍റെ മരണാനന്തര ജീവിതത്തിനു വേണ്ടി പണിയെടുക്കുകയും ചെയ്യുന്നവനാണ് ബുദ്ധിമാന്‍. എന്നാല്‍ തന്‍റെ ഇച്ഛകളെ പിന്തുടരുകയും  പരലോക വിജയത്തിനായി അല്ലാഹുവിന്‍റെ മേല്‍ മനക്കോട്ടകള്‍ കെട്ടുകയും ചെയ്യുന്നവനാരോ അവന്‍ തന്നെയാണ് പരാജിതന്‍...
നബി(സ്വ)പറഞ്ഞു: ‘ഈ പത്ത്‌ ദിവസങ്ങളിൽ ചെയ്യുന്ന കർമ്മങ്ങളേക്കാൾ ശ്രേഷ്ഠമായ മറ്റൊരു കർമ്മവുമില്ല. സ്വഹാബികൾ ചോദിച്ചു, അപ്പോൾ ജിഹാദോ? നബി(സ്വ) പറഞ്ഞു: ഒരാൾ തന്റെ സമ്പത്തും ശരീരവുമായി യുദ്ധക്കളത്തിലേക്ക്‌ പോയി തിരിച്ചുവരാത്തവിധം എല്ലാം അല്ലാഹുവിന്റെ മാർഗ്ഗത്തിൽ അർപ്പിച്ച്‌ രക്തസാക്ഷിത്വം വരിച്ചെങ്കിലല്ലാതെ അതും (ജിഹാദും) ഈ ദിവസങ്ങളിലെ സൽകർമ്മങ്ങളോളം പുണ്യമുള്ളതായിത്തീരുകയില്ല.’ (ബുഖാരി) - See more at: http://esalsabeel.com/?p=1373#sthash.2p9B86Cl.dpuf