ചോദ്യം: എനിക്ക് ജോലി
അബൂധാബിയിൽ ആണ്. മാസം ഒരു ലക്ഷം ശമ്പളമുണ്ട്. എനിക്ക് 19 ലക്ഷത്തോളം
കടമുണ്ട്. കിട്ടുന്ന ശമ്പളം കടം വീട്ടാനും വീട്ടു ചിലവിനുമായി
ഉപയോഗിക്കുന്നു.
എനിക്ക് ഒരു കച്ചവട സ്ഥാപനത്തിൽ
ഷെയർ ഉണ്ട് 9 ലക്ഷം. അതിൽ നിന്നും വരുമാനം ഒന്നും കിട്ടാൻ
തുടങ്ങിയിട്ടില്ലാ. ഭാര്യക്കു 30 പവൻ സ്വർണാഭരണം ഉണ്ട് അതു ഞാൻ ബാങ്കിൽ
പണയം വച്ചിരിക്കുകയാണ്. ഞാൻ സകാത്ത് കൊടുക്കാൻ ബാധ്യസ്ഥാനാണോ ?.
www.fiqhussunna.com
ഉത്തരം:
الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛
നിങ്ങളുടെ ചോദ്യത്തിലുള്ള ഭാഗങ്ങള്‍ എല്ലാം മുന്‍പ് നാം വിശദീകരിച്ചവയാണ്. എങ്കിലും മറ്റുള്ളവര്‍ക്ക് കൂടി ഉപകാരപ്പെടും എന്ന നിലക്ക് ലളിതമായി വിശദീകരിക്കുകയാണ്.
താങ്കളുടെ കൈവശം മിനിമം ബാലന്‍സ് ആയി 595 ഗ്രാം വെള്ളിക്ക് തതുല്യമായ കറന്‍സി ഏകദേശം 23000 രൂപ, പണമായോ കച്ചവട വസ്തുവായോ ഒരു ഹിജ്റ വര്‍ഷക്കാലം ബേസിക് ബാലന്‍സ് ആയി (മിനിമം ബാലന്‍സ്) ആയി നിലകൊള്ളുന്നയാളാണ് താങ്കള്‍ എങ്കില്‍ ഓരോ ഹിജ്റ വര്‍ഷം പൂര്‍ത്തിയാകുമ്പോഴും താങ്കള്‍ സകാത്ത് കണക്കുകൂട്ടി നല്‍കണം.
ഉദാ: ഒരു ഹിജ്റ വര്‍ഷം പരിഗണിച്ചാല്‍, എന്‍റെ കയ്യിലെ മിനിമം തുക 23000 ത്തെക്കാള്‍ താഴെ പോകാറില്ല, അത് കാശ് ആയോ, കച്ചവട വസ്തുവായോ ഉണ്ടായാല്‍ മതി. എങ്കില്‍ ഞാന്‍ സകാത്ത് നല്‍കാന്‍ ബാധ്യസ്ഥനാണ്. താങ്കളുടെ ചോദ്യത്തിന്‍റെ പശ്ചാത്തലത്തില്‍ താങ്കള്‍ സകാത്ത് നല്‍കാന്‍ ബാധ്യസ്ഥനാണ് എന്നാണ് മനസ്സിലാകുന്നത്. ഒരു മുസ്‌ലിം നിസ്വാബ് ഉടമപ്പെടുത്തുകയും ഹൗല്‍ തികയുകയും ചെയ്‌താല്‍ സകാത്ത് നിര്‍ബന്ധമാണ് എന്ന് ചുരുക്കം.
എന്‍റെ കയ്യില്‍ നിസ്വാബ് (സകാത്ത് നിര്‍ബന്ധമാകുന്ന പരിധി) തികഞ്ഞ ദിവസം മുതല്‍ ഒരു ഹിജ്റ വര്‍ഷം കണക്കാക്കിയാണ് സകാത്ത് കണക്കുകൂട്ടേണ്ട തിയ്യതി നിര്‍ണയിക്കുന്നത്. താങ്കള്‍ കഴിഞ്ഞ വര്‍ഷങ്ങളിലായി സകാത്ത് കൊടുത്ത് വരുന്ന വ്യക്തിയാണ് എങ്കില്‍ ആ തിയ്യതി തന്നെ ഈ വര്‍ഷവും തുടര്‍ന്നാല്‍ മതി. ഇനി ഇല്ലായെങ്കില്‍ ഇന്ന് തന്നെ കണക്കുകൂട്ടുകയും ഇനി വര്‍ഷാവര്‍ഷം ഇതേ തിയ്യതി കണക്കാക്കുകയും ചെയ്‌താല്‍ മതി.
താങ്കളുടെ സകാത്ത് കാല്‍ക്കുലേഷന്‍ ഡേറ്റില്‍ കണക്കാക്കേണ്ടത് ഇപ്രകാരമാണ്. താഴെ പറയുന്ന കാര്യങ്ങള്‍ കൂട്ടുക:
തന്‍റെ കൈവശമുള്ള കറന്‍സി + തന്‍റെ അക്കൗണ്ടില്‍ ഉള്ള പണം + തന്‍റെ കൈവശമുള്ള കച്ചവട വസ്തുക്കളുടെ ഇപ്പോഴുള്ള വില.
ഇവയെല്ലാം കൂട്ടിയ ശേഷം കിട്ടുന്ന ആകെ തുകയുടെ രണ്ടര ശതമാനം സകാത്തായി നല്‍കണം.
ഉദാ: കൈവശം 1 ലക്ഷം ഉണ്ട്. അക്കൗണ്ടില്‍ 2 ലക്ഷവും. വില്‍ക്കാന്‍ ഉദ്ദേശിക്കുന്ന ഒരു കാര്‍ ഉണ്ട് 4 ലക്ഷം. മൊത്തം 7 ലക്ഷം. അതിന്‍റെ രണ്ടര ശതമാനം സകാത്തായി നല്‍കണം. അതായത് 700000 x 2.5÷100 = 17500. അഥവാ 17500 സകാത്തായി നല്‍കണം.
ഇനി നിക്ഷേപം, കടം എന്നിവ :
കടത്തിന്‍റെ ഇനത്തിലേക്ക് നിങ്ങള്‍ അടച്ച തുക സ്വാഭാവികമായും നിങ്ങളുടെ കൈവശം ഉണ്ടാവില്ല. അതുകൊണ്ട് അത് കണക്കില്‍ വരുന്നില്ല. ഇനി അടക്കാനുള്ള തുക, അടക്കാനുണ്ട് എന്ന പേരില്‍ ഇപ്പോള്‍ കൈവശമുള്ള സംഖ്യയില്‍ നിന്നും കുറക്കാനും സാധ്യമല്ല.
നിക്ഷേപത്തിന്‍റെ ഇനം നോക്കിയേ ഇപ്പോള്‍ കൊടുക്കാന്‍ ബാധ്യസ്ഥനാണോ അല്ലയോ എന്ന് പറയാന്‍ സാധിക്കൂ. അതുകൊണ്ട് നിക്ഷേപത്തെക്കുറിച്ച് നാം മുന്‍പ് എഴുതിയത് ഇവിടെ നല്‍കുന്നു:
ഇനി ബിസിനസിലോ മറ്റോ ഉള്ള ഷെയറുകള്‍ ഉള്ളവര്‍:
സേവനാധിഷ്ടിതമായ ബിസിനസ്: അതായത് ഹോസ്പിറ്റല്‍, റെസ്റ്റോറന്‍റ്, സ്കൂള്‍, കോളേജ് തുടങ്ങി സര്‍വീസ് സംബന്ധമായ അഥവാ സേവനാധിഷ്ടിതമായ ബിസിനസ് ആണെങ്കില്‍ അവയില്‍ നിന്നുമുള്ള വരുമാനത്തിനാണ് സകാത്ത്. സ്ഥാപനവും ഉപയോഗ വസ്തുക്കളുമായി മാറിയ മുടക്ക് മുതലിന് സകാത്തില്ല. സകാത്ത് കണക്കുകൂട്ടുന്ന സമയത്തെ കൈവശമുള്ള മൊത്തം ധനം എത്രയാണോ അതാണ് ഈ ഇനത്തില്‍പ്പെട്ടവര്‍ കണക്ക് കൂട്ടേണ്ടത്. അതില്‍നിന്നും നിക്ഷേപകര്‍ക്ക് ലാഭമായി നല്‍കിയ സംഖ്യ സ്വാഭാവികമായും അവരുടെ കണക്കില്‍ വരുകയും ചെയ്യും.
ഉദാ: ഇരുപത് പേര്‍ ചേര്‍ന്ന് ഓരോ ലക്ഷം വീതം മുടക്കി ഒരു ഹോട്ടല്‍ തുടങ്ങി. അതിന്‍റെ ഷോപ്പ്, അവിടെയുള്ള ഉപയോഗവസ്തുക്കള്‍, ഡെലിവറി വാഹനം ഇവയൊന്നും സകാത്തിന്‍റെ കണക്ക് കൂട്ടുമ്പോള്‍ ഉള്‍പ്പെടുത്തേണ്ടതില്ല. സകാത്ത് കണക്കുകൂട്ടേണ്ട വാര്‍ഷിക തിയ്യതിയില്‍ ഹോട്ടലിന്‍റെ അക്കൌണ്ട് പരിശോധിക്കുമ്പോള്‍ ആകെ 6 ലക്ഷം രൂപയുണ്ട്. അവര്‍ അതിന്‍റെ രണ്ടരശതമാനം ആണ് നല്‍കേണ്ടത്. അടുത്ത വര്‍ഷം അതേ തിയ്യതി വന്നപ്പോള്‍ ആകെ കൈവശം 12 ലക്ഷം ഉണ്ട്. അതിന്‍റെ രണ്ടര ശതമാനം ആണ് നല്‍കേണ്ടത്. ഇനി അവരുടെ കൈവശം സ്റ്റോക്ക് എടുക്കാവുന്ന കച്ചവട വസ്തുക്കള്‍ കൂടിയുള്ള മിശ്രിതമായ ബിസിനസ് ആണ് എങ്കില്‍ കണക്ക് കൂട്ടുമ്പോള്‍ കൈവശമുള്ള മൊത്തം കച്ചവട വസ്തുക്കളുടെ വില കൂടി കണക്കില്‍ ഉള്‍പ്പെടുത്തണം.
ഉത്പന്നാധിഷ്ടിതമായ ബിസിനസ്: എന്നാല്‍ ഉത്പന്നാധിഷ്ടിതമായ ബിസിനസ് പ്രോഡക്റ്റുകള്‍ വില്‍ക്കുന്നതായ ബിസിനസ് ആണെങ്കില്‍ അവരുടെ കൈവശമുള്ള ധനവും, അവരുടെ കൈവശമുള്ള മൊത്തം ഉല്പന്നങ്ങളുടെ മാര്‍ക്കറ്റ് വിലയും സകാത്ത് ബാധകമാകുന്നവയാണ്.
അതുകൊണ്ടുതന്നെ അത് കണക്കാക്കിയ ശേഷം അതില്‍ നിന്നും തനിക്ക് ഉള്ള ഷെയറിന്‍റെ തോത് (ശതമാനം) അനുസരിച്ച് അതിന്‍റെ സകാത്ത് ഓരോരുത്തരും ബാധ്യസ്ഥനായിരിക്കും.
ഉദാ: പത്ത് പേര്‍ ചേര്‍ന്ന് 5 ലക്ഷം വീതം മുടക്കി 50 ലക്ഷം രൂപക്ക് ഒരു സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങി. തങ്ങളുടെ സകാത്ത് കാല്‍ക്കുലേഷന്‍ സമയമെത്തിയപ്പോള്‍ അവര്‍ ചെയ്യേണ്ടത് മൊത്തം നിക്ഷേപിച്ച തുകക്ക് സകാത്ത് നല്‍കുക എന്നതല്ല. അവരുടെ സൂപ്പര്‍മാര്‍ക്കറ്റിന്‍റെ അക്കൗണ്ടില്‍ എത്ര തുകയുണ്ട് എന്ന് നോക്കുക. അതുപോലെ അവിടെ എത്ര സ്റ്റോക്ക് ഉണ്ട് എന്ന് നോക്കുക. സ്റ്റോക്കിന്‍റെ മാര്‍ക്കറ്റ് വില കണക്കാക്കാന്‍ അതിലേക്ക് അവര്‍ ഈടാക്കുന്ന ആവറേജ് പ്രോഫിറ്റ് കൂടി കൂട്ടിയാല്‍ മതി. ഉദാ: മൊത്തം സ്റ്റോക്ക് 20 ലക്ഷം രൂപക്കുള്ള സാധനമാണ്. ആവറേജ് പ്രോഫിറ്റ് 15% മാണ് എങ്കില്‍ 20 ലക്ഷം + 15 % = ആകെ തുക 2300000. ഇതാണ് അവരുടെ സ്റ്റോക്കിന്‍റെ മാര്‍ക്കറ്റ് വില, ഒപ്പം അവരുടെ അക്കൗണ്ടില്‍ 4 ലക്ഷം രൂപയുമുണ്ട്. ആകെ 27 ലക്ഷം രൂപ. അതിന്‍റെ രണ്ടര ശതമാനം അവര്‍ സകാത്ത് നല്‍കണം. അതായത് 2700000 X 2.5 ÷ 100 = 67500. അഥവാ 67500 രൂപ സകാത്തായി നല്‍കണം. ഇനി അടുത്ത ഒരു ഹിജ്റ വര്‍ഷം തികയുമ്പോള്‍ ഇതുപോലെ കണക്ക് കൂട്ടിയാല്‍ മതി.
സ്റ്റോക്ക് എത്ര എന്നതും, കൈവശമുള്ള തുക എത്ര എന്നതും, അസറ്റ് എത്ര എന്നതുമൊക്കെ ഓരോ കമ്പനിയുടെയും ബാലന്‍സ് ഷീറ്റില്‍ ഓരോ വര്‍ഷവും കൃത്യമായി രേഖപ്പെടുത്തിയിരിക്കും. അതുനോക്കി തന്‍റെ നിക്ഷേപത്തിന് എത്ര സകാത്ത് നല്‍കണം എന്നത് കണക്കാക്കാം. ഇനി താന്‍ നിക്ഷേപം മാത്രം ഇറക്കുകയും എന്നാല്‍ സ്റ്റോക്ക് എത്ര, കൈവശമുള്ള തുക എത്ര എന്നത് എത്ര അന്വേഷിച്ചിട്ടും വേണ്ടപ്പെട്ടവര്‍ വിവരം നല്‍കാത്ത പക്ഷം, അറിയാന്‍ യാതൊരു വിധത്തിലും സാധിക്കാതെ വന്നാല്‍ ബിസിനസില്‍ താന്‍ നിക്ഷേപിച്ച മൊത്തം സംഖ്യക്കും സകാത്ത് നല്‍കുക. അതോടൊപ്പം തന്‍റെ നിക്ഷേപമുള്ള കമ്പനിയുടെ കണക്കുകളും കാര്യങ്ങളും അറിയാന്‍ വേണ്ടി പരിശ്രമിക്കുകയും ചെയ്യുക. മറ്റു നിര്‍വാഹമില്ലാത്തതിനാലാണ് ആ ഒരു സാഹചര്യത്തില്‍ നിക്ഷേപിച്ച തുക കണക്കാക്കി സകാത്ത് നല്‍കുക എന്ന് പറഞ്ഞത്. പക്ഷെ അത് ശാശ്വതമായ പരിഹാരമല്ല. പലപ്പോഴും നല്‍കുന്ന തുക കുറയാനോ, കൂടാനോ അത് ഇടവരുത്തും.
നിക്ഷേപങ്ങളുടെ സകാത്ത് സംബന്ധമായി വിശദമായ ഒരു ലേഖനം മുന്‍പ് എഴുതിയിട്ടുണ്ട്. അത് വായിക്കാന്‍ ഈ ലിങ്കില്‍ പോകുക: (ഷെയറുകള്‍ (ബിസിനസ് നിക്ഷേപങ്ങള്‍), കമ്പനികള്‍ തുടങ്ങിയവയുടെ സകാത്ത്:http://www.fiqhussunna.com/2015/05/blog-post_30.html ).
താങ്കളുടെ ഭാര്യയുടെ സ്വര്‍ണ്ണം: സ്വര്‍ണ്ണം പണയം വെച്ച് പലിശക്ക് കടമെടുക്കല്‍ വളരെ ഗൗരവപരമായ പാപമാണ്. പലിശയുടെ ഗൗരവത്തെക്കുറിച്ച് മുന്‍പ് എഴുതിയ ലേഖനം ഇവിടെ വായിക്കാം: (http://www.fiqhussunna.com/2013/04/blog-post_25.html ). പണയം വെച്ച സ്വര്‍ണ്ണത്തിന് സകാത്ത് ബാധകമാണ്. അത് സംബന്ധമായി എഴുതിയ ലേഖനം ഈ ലിങ്കില്‍ വായിക്കാം: ( http://www.fiqhussunna.com/2018/05/blog-post_48.html ). ഇനി അത് മുന്‍കഴിഞ്ഞുപോയ വര്‍ഷങ്ങളില്‍ നല്‍കിയില്ലെങ്കില്‍ അതിനും നല്‍കണം.
30 പവന്‍ എന്നാല്‍ 240 ഗ്രാം സ്വര്‍ണ്ണം ആണ്. അതിന്‍റെ രണ്ടര ശതമാനം എന്ന് പറയുന്നത് 6ഗ്രാം സ്വര്‍ണ്ണം. അത് സ്വര്‍ണ്ണമായോ അതിന് തതുല്യമായ കറന്‍സിയായോ നല്‍കാവുന്നതാണ്. അതുകൊണ്ട് താങ്കളുടെ ഭാര്യ ആ സ്വര്‍ണ്ണത്തിന്‍റെ സകാത്ത് നല്‍കാന്‍ ബാധ്യസ്ഥയാണ്. ആ സ്വര്‍ണ്ണം താങ്കള്‍ക്ക് കടമായി നല്‍കിയതാണ് എങ്കില്‍, താങ്കളുടെ കൈവശമായതിനാല്‍ താങ്കളാണ് നല്‍കേണ്ടത്. അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍...
ഒരാളുടെ സകാത്ത് എങ്ങനെ കണക്ക് കൂട്ടാം എന്നത് ലളിതമായി ഉദാഹരണസഹിതം വിശദീകരിക്കുന്ന ലേഖനം വായിക്കാന്‍ ഈ ലിങ്കില്‍ പോകുക: http://www.fiqhussunna.com/2018/05/blog-post_27.html . സകാത്ത് നമ്മുടെ നിര്‍ബന്ധ ബാധ്യത ആയതിനാല്‍ വായിക്കുകയും പഠിക്കുകയും ചെയ്യുക.

അല്ലാഹു അനുഗ്രഹിക്കട്ടെ...
__________________________
അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി.എൻ