Saturday, August 2, 2014

നാസിലത്തിന്റെ ഖുനൂത്ത് നിർവഹിക്കേണ്ടതെങ്ങനെ ?!. - ലജ്നതുദ്ദാഇമ.




നാസിലത്തിന്‍റെ ഖുനൂത്ത് നിര്‍വഹിക്കേണ്ടത് എപ്രകാരമാണ് എന്നതിനെ സംബന്ധിച്ച് ലജ്നതുദ്ദാഇമ നല്‍കിയ വിശദീകരണത്തിന്‍റെ വിവര്‍ത്തനമാണ് താഴെ: 

www.fiqhussunna.com

الحمد لله وحده، والصلاة والسلام على من لا نبي بعده، نبينا محمد وعلى آله وصحبه، وبعد:

നാസിലത്തിന്‍റെ ഖുനൂത്ത് എപ്രകാരമാണ് ?!. അതിന്‍റെ വിധിയെന്താണ് ?!... തുടങ്ങിയ ചോദ്യങ്ങളുടെ ആധിക്യം കാരണത്താലും, അത് പ്രവാചക ചര്യയനുസരിച്ച് എപ്രകാരമാണ് നിർവഹിക്കേണ്ടത് എന്ന് അറിയേണ്ടതുള്ളതിനാലും, ചില ആളുകൾ ആ കാര്യത്തിൽ വരുത്തുന്ന വീഴ്ചകൾ ശ്രദ്ധയിൽപ്പെട്ടതിനാലും മുസ്ലിം സമുദായത്തിന് വസ്തുതകൾ വ്യക്തമാക്കിക്കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ലജ്നതുദ്ദാഇമ താഴെ പറയുന്ന കാര്യങ്ങൾ രേഖപ്പെടുത്തുന്നത്:

ഒന്നാമതായി: മുസ്ലിമീങ്ങൾക്ക് അപകടങ്ങള്‍ വന്നു ഭവിക്കുമ്പോൾ നമസ്കാരത്തിൽ നിർവഹിക്കുവാൻ ശറഅ് നിശ്ചയിച്ചു നൽകിയ ഒരു കർമമാണ്. നാസിലത്തിന്‍റെ ഖുനൂത്ത്. സ്വഹീഹുല്‍ ബുഖാരിയിലും സ്വഹീഹ് മുസ്‌ലിമിലും മറ്റു ഹദീസ് ഗ്രന്ഥങ്ങളിലുമായി ഉദ്ദരിക്കപ്പെട്ടിട്ടുള്ള ധാരാളം ഹദീസുകളിലൂടെ  റസൂല്‍ (സ) യില്‍ നിന്നും വളരെ സ്പഷ്ടമായ സ്ഥിരപ്പെട്ടു വന്നിട്ടുള്ള ഒരു സുന്നത്താണത്.


عن أنس بن مالك رضي الله عنه قال : بعث النبي صلى الله عليه وسلم سبعين رجلاً لحاجة، يقال لهم القراء، فعرض لهم حيان من سليم: رعل وذكوان عند بئر يقال لها: بئر معونة ، فقال القوم: والله ما إياكم أردنا وإنما نحن مجتازون في حاجة النبي صلى الله عليه وسلم فقتلوهم، فدعا النبي صلى الله عليه وسلم شهرًا في صلاة الغداة   -   صحيح البخاري الْمَغَازِي (4088) ، صحيح مسلم المساجد ومواضع الصلاة (677)، سنن النسائي التطبيق (1077) ، سنن أبي داود الصلاة (1444) ، سنن ابن ماجه إقامة الصلاة والسنة فيها (1184) ، مسند أحمد (3/289).

അനസ് ബിന് മാലിക് (റ) നിവേദനം: " قراء  അഥവാ പാരായണക്കാർ എന്ന് വിളിക്കപ്പെടാറുണ്ടായിരുന്ന എഴുപത് പേരെ പ്രവാചകൻ(ﷺ) ഒരു ദൗത്യത്തിനു വേണ്ടി നിയോഗിച്ചു. അവർ ബിഅ'ർ മഊന എന്ന് വിളിക്കപ്പെടുന്ന പ്രദേശത്ത് എത്തിയപ്പോൾ ബനൂ സുലൈം ഗോത്രത്തിൽ പെട്ട ദക്'വാൻ, രിഅ'ൽ എന്നീ വിഭാഗക്കാർ അവരുടെ വഴി തടഞ്ഞു. അപ്പോൾ അവർ അവരോട് പറഞ്ഞു: " നിങ്ങളുമായി ഏറ്റുമുട്ടാനല്ല ഞങ്ങൾ വന്നത്. മറിച്ച് പ്രവാചകൻ(ﷺ) പറഞ്ഞയച്ച ദൗത്യം നിർവഹിക്കാനാണ് ഞങ്ങൾ വന്നിട്ടുള്ളത്". പക്ഷെ (ആ ഗോത്രക്കാർ) ആ സ്വഹാബത്തിനെ വധിക്കുകയുണ്ടായി. അക്കാരണത്താൽ (അവർക്കെതിരെ) ഒരു മാസക്കാലത്തോളം പ്രവാചകൻ(സ) സുബഹി നമസ്കാരത്തിൽ (ശാപ) പ്രാർത്ഥന നടത്തുകയുണ്ടായി"- [ബുഖാരി 4088 - മുസ്‌ലിം 677].


عن أبي هريرة وأنس رضي الله عنهما: "أن النبي صلى الله عليه وسلم قنت بعد الركعة الأخيرة في صلاة شهرًا: اللهم أنج الوليد بن الوليد ، اللهم أنج سلمة بن هشام ، اللهم أنج عياش بن أبي ربيعة ، اللهم أنج المستضعفين من المؤمنين، اللهم اشدد وطأتك على مضر ، اللهم اجعلها عليهم سنين كسني يوسف " – (متفق عليه).

അബൂ ഹുറൈറ (റ) വിൽ നിന്നും, അനസ് ബിന് മാലിക് (റ) വിൽ നിന്നും നിവേദനം: "പ്രവാചകൻ(ﷺ)  നമസ്കാരത്തിലെ അവസാന റക്അത്തിലെ (റുകൂഇന്) ശേഷം ഒരു മാസക്കാലത്തോളം (നാസിലത്തിന്റെ) ഖുനൂത്ത് നിർവഹിക്കുകയുണ്ടായി. " അല്ലാഹുവേ..! വലീദ് ബ്നുല്‍ വലീദിനെ നീ രക്ഷപ്പെടുത്തേണമേ.... അല്ലാഹുവേ സലമത് ബ്നു ഹിശാമിനെ നീ രക്ഷപ്പെടുത്തേണമേ.... അല്ലാഹുവേ അയ്യാഷ് ബ്നു അബീ റബീഅയെ നീ രക്ഷപ്പെടുത്തേണമേ.... അല്ലാഹുവേ സത്യവിശ്വാസികളില്‍ നിന്നും ദുര്‍ബലരായിട്ടുള്ളവരെ നീ രക്ഷപ്പെടുത്തേണമേ.... അല്ലാഹുവേ മുളര്‍ ഗോത്രത്തിനെ നീ കഠിനമായ രൂപത്തില്‍ പിടികൂടണേ... അല്ലാഹുവേ അവരുടെ മേല്‍ (നിന്‍റെ ശിക്ഷ) യുസുഫ് അലൈഹിസ്സലാമിന്‍റെ സമുദായത്തിനുണ്ടായ (വരള്‍ച്ചയുടെ) വര്‍ഷങ്ങളെപ്പോലെയുള്ള വര്‍ഷങ്ങളാക്കിത്തീര്‍ക്കേണമേ". - [ബുഖാരി 804, മുസ്‌ലിം 675].

ഇപ്രകാരമുള്ള പ്രസിദ്ധമായ ധാരാളം ഹദീസുകൾ ഈ വിഷയത്തിൽ കാണാവുന്നതാണ്.

രണ്ടാമതായി:   മുസ്‌ലിം സമൂഹത്തെ പൊതുവിൽ ബാധിക്കുന്ന പ്രതിസന്ധികളാണ് നമസ്കാരത്തിൽ ഖുനൂത്ത് ചൊല്ലാൻ പടിപ്പിക്കപ്പെട്ടിട്ടുള്ള പ്രതിസന്ധിഘട്ടങ്ങൾ. ഉദാഹരണത്തിന്‌ മുസ്ലിമീങ്ങൾ ശത്രുക്കളാൽ അക്രമിക്കപ്പെടുമ്പോൾ, (അന്യായമായി) അവരെ തടവിലിടുമ്പോൾ, പട്ടിണിയും വരൾച്ചയും ഉണ്ടായാൽ, പകർച്ചവ്യാധികൾ പിടിപെട്ടാൽ തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളിൽ നാസിലത്തിന്റെ ഖുനൂത്ത് ചൊല്ലാവുന്നതാണ്.

മൂന്നാമതായി: ശബ്ദം ഉയർത്തിയോതുന്നവ ആയാലും (ഇഷാ, മഗ്'രിബ്, സുബഹി) , ശബ്ദം താഴ്ത്തിയോത്തുന്നവ ആയാലും (ദുഹർ, അസർ)  എല്ലാ ഫർദ് നമസ്കാരങ്ങളുടെയും അവസാന റക്അത്തിലെ റുകൂഇന് ശേഷമാണ് നാസിലത്തിന്റെ ഖുനൂത്ത് നിർവഹിക്കേണ്ടത്. അതിൽ തന്നെ സുബഹി നമസ്കാരമാണ് ഏറ്റവും പ്രാധാന്യമർഹിക്കുന്നത്.


عن ابن عباس رضي الله عنهما قال " : قنت رسول الله صلى الله عليه وسلم شهرًا متتابعًا في الظهر والعصر والمغرب والعشاء وصلاة الصبح في دبر كل صلاة إذا قال سمع الله لمن حمده من الركعة الآخرة يدعو على أحياء من بني سليم على رعل و ذكوان وعصية ويؤمن من خلفه " – ( أخرجه الإمام أحمد وأبو داود)

ഇബ്നു അബ്ബാസ് (റ) വിൽ നിന്ന് നിവേദനം: "ഒരു മാസക്കാലത്തോളം തുടർച്ചയായി ളുഹർ, അസർ, മഗരിബ്, ഇഷാ, സുബഹി എന്നീ നമസ്കാരങ്ങളുടെ അവസാനത്തിൽ, അവസാന റക്അത്തിൽ 'സമിഅല്ലാഹു ലിമൻ ഹമിദ' എന്ന് പറഞ്ഞതിന് ശേഷം പ്രവാചകൻ(ﷺ) ഖുനൂത്ത് നിർവഹിക്കുകയുണ്ടായി. അതിൽ ബനൂ സുലൈം പ്രദേശക്കാരായ രിഅ'ൽ, ദക്'വാൻ, ഉസ്വയ്യ തുടങ്ങിയവർക്കെതിരെ (ശാപ) പ്രാർത്ഥന നിർവഹിക്കുകയും അദ്ദേഹത്തിന് പിന്നിൽ നിന്നവർ ആമീൻ പറയുകയും ചെയ്തു." - [അബൂ ദാവൂദ് 1443, അഹ്മദ് 1/302].

നാലാമതായി: നാസിലത്തിന്റെ ഖുനൂത്തിൽ ചൊല്ലാൻ പ്രത്യേകമായ പ്രാർഥനകൾ ഇല്ല. എന്നാൽ ഓരോ പ്രതിസന്ധിഘട്ടത്തിലും മുസ്ലിമീങ്ങൾ അവരനുഭവിക്കുന്ന പ്രയാസങ്ങൾക്കനുചിതമായ  പ്രാർഥനയാണ് പ്രാർഥിക്കേണ്ടത്. എന്നാൽ വിത്റിന്റെ ഖുനൂത്തുമായി ബന്ധപ്പെട്ട് വന്ന 'അല്ലാഹുമ്മഹ്ദിനാ ഫീമൻ ഹദൈത് ...' എന്ന പ്രാർത്ഥനയാണ് നാസിലത്തിന്റെ ഖുനൂത്തിലും പ്രാർഥിക്കുന്നത് എങ്കിൽ അത് പ്രവാചകചര്യക്ക് എതിരാണ് എന്നു മാത്രമല്ല നാസിലതിന്റെ ഖുനൂത്ത് കൊണ്ടുള്ള ലക്ഷ്യം ആ പ്രാർത്ഥന കൊണ്ട് പൂർത്തീകരിക്കപ്പെടുന്നുമില്ല. കാരണം പ്രവാചകൻ (സ) ആ പ്രാർത്ഥന നാസിലത്തിന്റെ ഖുനൂത്തിൽ പ്രാർഥിക്കാറുണ്ടായിരുന്നില്ല. മറിച്ച് വിത്റിൽ ആ പ്രാർത്ഥന ചോല്ലാനാണ് പ്രവാചകൻ(ﷺ) ആളുകളെ പഠിപ്പിച്ചിട്ടുള്ളത്‌.

അഞ്ചാമതായി: പ്രതിസന്ധി ഉണ്ടായത് മുതൽ അത് നീങ്ങുന്നത് വരെ നാസിലത്തിന്റെ ഖുനൂത്ത് നിർവഹിക്കാം.

ആറാമതായി: പള്ളികളിലെ ഇമാമുമാർ - وفقهم الله - എല്ലാ കാര്യങ്ങളിലും  പ്രവാചകചര്യകൾ മനസ്സിലാക്കുവാൻ പ്രയത്നിക്കുകയും,  അത് പ്രാവർത്തികമാക്കുവാൻ പരിശ്രമിക്കുകയും ചെയ്യണം. കാരണം പൊതുജനങ്ങൾ അവരെയാണ് മാതൃകയാക്കുക. അവരിൽ നിന്നാണ് കാര്യങ്ങൾ മനസ്സിലാക്കുക. അതിനാൽ തന്നെ അതിരു കവിഞ്ഞുകൊണ്ടോ, വീഴ്ച വരുത്തിക്കൊണ്ടോ പ്രവാചക ചര്യക്കെതിരായ കാര്യങ്ങൾ ചെയ്യുന്നതിനെ വളരെ വളരേ സൂക്ഷിക്കണം.

അതിൽപെട്ടതാണ് വിത്റിന്‍റെയും, നാസിലത്തിന്‍റെയും ഖുനൂത്തിലെ പ്രാർത്ഥന. പദങ്ങൾ ചുരുക്കി കാര്യങ്ങൾ ഉൾക്കൊള്ളുന്ന രൂപത്തിലും, പ്രവാചകനിൽ നിന്നും സ്ഥിരപ്പെട്ട് വന്ന പ്രാർത്ഥനകളുൾക്കൊള്ളിച്ചും ഭയഭക്തിയോടെയും, ശാന്തതയോടെയും ആണ് അത് നിർവഹിക്കേണ്ടത്. വളരെയധികം ദീർഘിപ്പിച്ചും, അനാവശ്യമായി ഒരുപാട് പദങ്ങൾ അധികരിപ്പിച്ചും, സത്യവിശ്വാസികളെ ബുദ്ധിമുട്ടിക്കുന്ന രൂപത്തിലും  ആയിരിക്കരുത്. മുസ്ലിമീങ്ങളെ പൊതുവായി ബാധിക്കുന്ന കാര്യങ്ങൾക്കല്ലാതെ (വ്യക്തിപരമായ കാര്യങ്ങൾക്ക്) ഇമാം നാസിലതിന്റെ ഖുനൂത്ത് നിർവഹിക്കരുത്.


والحمد لله رب العالمين، والصلاة والسلام على نبينا محمد وعلى آله وصحبه أجمعي.

ലജ്നതുദ്ദാഇമ: (ഫത്'വ നൽകിയവർ): [ പ്രസിടണ്ട്: അബ്ദുൽ അസീസ്‌ ആലു ശൈഖ്.  മെമ്പർ: അബ്ദുല്ലാഹ് ഗുദയ്യാൻ.  മെമ്പർ: സ്വാലിഹ് അൽ ഫൗസാൻ. മെമ്പർ: ബകർ അബൂ സൈദ്‌. ]

(ഈ ഫത്'വയുടെ അറബി ആവശ്യമുള്ളവർ ഇവിടെ ക്ലിക്ക് ചെയ്യുക)
----------------------------------------------------------------


നാസിലത്തിന്റെ ഖുനൂത്തിൽ പ്രത്യേകമായ പ്രാർത്ഥന പഠിപ്പിക്കപ്പെട്ടിട്ടില്ലയെന്ന് പണ്ഡിതന്മാർ വ്യക്തമാക്കിയല്ലോ. എന്നാൽ പ്രവാചകൻ(ﷺ)  മുസ്‌ലിം സമൂഹം ആക്രമിക്കപ്പെടുമ്പോൾ  രിഅ'ൽ, ദക്'വാൻ, ഉസ്വയ്യ തുടങ്ങിയ ഗോത്രങ്ങൾക്കെതിരെ പ്രാർഥിച്ച പ്രാർത്ഥന തന്നെ പ്രാർഥിക്കാവുന്നതാണ്. കാരണം അതിന്റെ പശ്ചാത്തലം ഒന്നാണല്ലോ. അതിൽ ശത്രുക്കളുടെ പേരും, ആക്രമിക്കപ്പെടുന്ന വിശ്വാസികളുടെ പേരും മാത്രം വ്യത്യാസപ്പെടുത്തിയാൽ മതി.

അബൂ ഹുറൈറ ഉദ്ദരിച്ച റിപ്പോർട്ടിൽ പ്രവാചകൻ(ﷺ) പ്രാർഥിച്ച പ്രാർത്ഥന കാണാം:

عَنْ أَبِي هُرَيْرَةَ رضي الله عنه : " أَنَّ النَّبِيَّ صلى الله عليه وسلم كَانَ إِذَا قَالَ سَمِعَ اللَّهُ لِمَنْ حَمِدَهُ فِي الرَّكْعَةِ الْآخِرَةِ مِنْ صَلَاةِ الْعِشَاءِ قَنَتَ اللَّهُمَّ أَنْجِ عَيَّاشَ بْنَ أَبِي رَبِيعَةَ اللَّهُمَّ أَنْجِ الْوَلِيدَ بْنَ الْوَلِيدِ اللَّهُمَّ أَنْجِ سَلَمَةَ بْنَ هِشَامٍ اللَّهُمَّ أَنْجِ الْمُسْتَضْعَفِينَ مِنَ الْمُؤْمِنِينَ اللَّهُمَّ اشْدُدْ وَطْأَتَكَ عَلَى مُضَرَ اللَّهُمَّ اجْعَلْهَا عَلَيْهِمْ سِنِينَ كَسِنِي يُوسُفَ - "أخرجه البخاري.


അബൂ ഹുറൈറ നിവേദനം: "പ്രവാചകന്‍(ﷺ) ഇഷാ നമസ്കാരത്തിലെ അവസാന റക് അത്തില്‍   'സമിഅല്ലാഹു ലിമന്‍ ഹമിദ' എന്ന് പറഞ്ഞത്തിനു ശേഷം ഇപ്രകാരം ഖുനൂത്ത് ചൊല്ലാറുണ്ടായിരുന്നു. അല്ലാഹുവേ അയ്യാഷ് ബ്നു അബീ റബീഅയെ നീ രക്ഷപ്പെടുത്തേണമേ.... അല്ലാഹുവേ വലീദ് ബ്നുല്‍ വലീദിനെ നീ രക്ഷപ്പെടുത്തേണമേ.... അല്ലാഹുവേ സലമത് ബ്നു ഹിശാമിനെ നീ രക്ഷപ്പെടുത്തേണമേ.... അല്ലാഹുവേ സത്യവിശ്വാസികളില്‍ നിന്നും ദുര്‍ബലരായിട്ടുള്ളവരെ നീ രക്ഷപ്പെടുത്തേണമേ.... അല്ലാഹുവേ മുളര്‍ ഗോത്രത്തിനെ നീ കഠിനമായ രൂപത്തില്‍ പിടികൂടണേ... അല്ലാഹുവേ അവരുടെ മേല്‍ (നിന്‍റെ ശിക്ഷ) യുസുഫ് അലൈഹിസ്സലാമിന്‍റെ സമുദായത്തിനുണ്ടായ (വരള്‍ച്ചയുടെ) വര്‍ഷങ്ങളെപ്പോലെയുള്ള വര്‍ഷങ്ങളാക്കിത്തീര്‍ക്കേണമേ". - [ബുഖാരി].

ഇവിടെ സംരക്ഷണവും സഹായവും ആവശ്യപ്പെടുന്നിടത്ത് ഹദീസിൽ പരാമർശിക്കപ്പെട്ട സ്വഹാബിമാർക്ക്‌ പകരം അക്രമിക്കപ്പെടുന്ന വിശ്വാസികളുടെയോ, അവരുടെ പ്രദേശത്തിന്റെയോ നാമം ചേർത്താൽ മതി.  ശാപത്തിന് വേണ്ടി പറയുന്നിടത്ത് അക്രമികളുടെയും പേര് ചേർക്കാം. അതുവഴി പ്രവാചക ചര്യക്കനുസൃതമായി അമിതമായി ദീർഘിപ്പിക്കാതെയും, അമിതമായ പദങ്ങൾ ഉൾക്കൊള്ളിക്കാതെയും പ്രവാചകൻ(ﷺ) നിർവഹിച്ച രൂപത്തിൽ തന്നെ നമുക്ക് നിർവഹിക്കാൻ സാധിക്കുകയും ചെയ്യുന്നു.

അല്ലാഹു അനുഗ്രഹിക്കട്ടെ....

اللهم صلي على نبينا محمد وعلى اله وصحبه وسلم.


മഹ്ദി വരുന്ന സമയം അന്വേഷിച്ച് നടക്കുന്നവരോട് ...



الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛ 

മഹ്ദിയുമായി ബന്ധപ്പെട്ട് ഹദീസുകളിൽ വന്ന പ്രവചനങ്ങളെ ആധുനിക സംഭവ വികാസങ്ങളുമായി കൂട്ടിക്കെട്ടുകയും, അപ്രകാരമുള്ള നിഗമനങ്ങളിൽ ഉറച്ച് വിശ്വസിക്കുകയും, എന്ത് സംഭവം ഉണ്ടായാലും അതെല്ലാം ഇന്നയിന്ന കാര്യങ്ങളുടെ ഭാഗമാണ് എന്ന് സ്വയം വിധിയെഴുതുകയും... അത്തരം എഴുത്തുകാരുടെ ലേഖനങ്ങളിൽ ആകൃഷ്ടരായി സാങ്കൽപിക ലോകത്ത് ജീവിക്കുന്നവരായി മാറുകയും ചെയ്ത ധാരാളം ചെറുപ്പക്കാരെ നമുക്ക് കാണാം. ഒരുകാലത്ത് ഖുർആനും സുന്നത്തും മുറുകെപ്പിടിക്കുന്നവരിൽ മുൻപന്തിയിലുണ്ടായിരുന്ന പല ചെറുപ്പക്കാരും ഇത്തരം ലേഖകരുടെ എഴുത്തുകളിൽ ആകൃഷ്ടരാവുകയും അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാരേപ്പോലും ആക്ഷേപിക്കുന്ന ആളുകളായി മാറുകയും ചെയ്യുന്ന അനുഭവങ്ങളാണ് ഇന്ന് സോഷ്യൽ മീഡിയകളിലും മറ്റും കാണാൻ സാധിക്കുന്നത്. യഥാർത്ഥത്തിൽ ഈ വിഷയത്തിലുള്ള ഒരു വിശ്വാസിയുടെ സമീപനം എന്തായിരിക്കണം എന്ന് ചർച്ച ചെയ്യാൻ എന്നെ പ്രേരിപ്പിച്ച ഘടകങ്ങളിൽ സുപ്രധാനമായ ഘടകവും അതാണ്‌.

അന്ത്യ നാളിന്റെ വലിയ അടയാളങ്ങള്‍ വരുന്നതിനു മുന്നോടിയായി അഹ്ലുസ്സുന്നയുടെ ആളുകളും റോമുകാരും ചേര്‍ന്ന് അവരിരുവരുടെയും ശത്രുവായ ഒരു വിഭാഗത്തോട് യുദ്ധം ചെയ്യും.... റോമുകാരും അഹ്ലുസ്സുന്നയും ഒരുമിച്ച് നിന്നുകൊണ്ട് നേരിടുന്ന ആ വിഭാഗം ശിയാക്കളാവാം എന്നാണു പൂരിപക്ഷം പണ്ഡിതന്മാരും അഭിപ്രായപ്പെട്ടത്.. ഒരു പക്ഷെ ജൂതന്മാരുമാവാം ... ആരാണെന്ന് ഉറപ്പിച്ചു പറയാന്‍ നമുക്ക് സാധിക്കില്ലല്ലോ.... അല്ലാഹുവിനറിയാം !..... യുദ്ധത്തില്‍ അഹ്ലുസ്സുന്നയും റോമുകാരും വിജയം കൈവരിക്കും.... ആ യുദ്ധാനന്തരം ഉണ്ടാകുന്ന ഒരു തര്‍ക്കത്തില്‍ നിന്ന് അഹ്ലുസ്സുന്നയും റോമുകാരും തമ്മില്‍ ഒരു മഹായുദ്ധം ഉടലെടുക്കും. വമ്പിച്ച നാശനഷ്ടങ്ങള്‍ സംഭവിക്കുന്ന ഒരു ലോക മഹായുദ്ധമായിരിക്കും അത്.... ആ സന്ദര്‍ഭത്തിലാണ് ഇമാം മഹ്ദിയുടെ ആഗമനം..... അവിടെ നിന്നും പിന്നീടങ്ങോട്ട് ഖിയാമത്ത് നാളിന്റെ വലിയ അടയാളങ്ങള്‍ ഒന്നൊന്നായി അവതരിക്കും ... കണ്ണിയറ്റ മാലയിലെ മുത്തുകള്‍ പൊഴിയുന്നത് പോലെ ഒന്നിന് പിറകെ ഒന്നായി ഖിയാമത്ത് നാളിന്റെ വലിയ അടയാളങ്ങളെല്ലാം വരും..... എന്ന് സ്വഹീഹായ ഹദീസുകളില്‍ കാണാം.....

ഇന്ന് ഓരോ രാഷ്ട്രങ്ങളും നടത്തുന്ന ആയുധ ശേഖരണവും, യുദ്ധ സന്നാഹവും, ആ വിഷയത്തില്‍ കാണിക്കുന്ന അതിയായ മത്സരബുദ്ധിയുമൊക്കെ കാണുമ്പോള്‍ ഒരുപക്ഷെ പ്രവാചകന്‍ പറഞ്ഞ ആ മഹായുദ്ധത്തിന്റെ തയ്യാറെടുപ്പായിരിക്കാം
തെല്ലാം.. ചിലപ്പോൾ ആവാതിരിക്കുകയുമാവാം...

പക്ഷെ അതൊന്നും നമുക്ക് അറിവ് നൽകപ്പെട്ടിട്ടില്ലാത്ത കാര്യമാണ്.... അല്ലാഹുവാകുന്നു എല്ലാം അറിയുന്നവൻ. ഇന്നല്ലെങ്കിൽ നാളെ പ്രവാചകന്റെ പ്രവചനങ്ങൾ സംഭവിക്കുക തന്നെ ചെയ്യും എന്നതുറപ്പാണ്. പക്ഷെ ആ കാര്യങ്ങളാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് പറയാനോ, അതെപ്പോൾ സംഭവിക്കുമെന്ന് പറയാനോ നമുക്ക് സാധിക്കില്ല.
ലോകരക്ഷിതാവായ അല്ലാഹു മാത്രമാണ് അതെല്ലാം കൃത്യമായി അറിയുന്നവൻ. എന്നാൽ പ്രവാചകന്റെ ഹദീസുകളെ ആധുനിക സംഭവ വികാസങ്ങളുമായി കൂട്ടിക്കെട്ടി പ്രവാചകന്റെ ഹദീസുകളിൽ പ്രതിപാദിക്കപ്പെട്ട സംഭവങ്ങളാണ് ഇപ്പോൾ നടക്കുന്നതെല്ലാം എന്ന് തറപ്പിച്ചു പറയുകയും  അതിന് നിഗമനങ്ങൾ വഴി ന്യായീകരണങ്ങൾ കണ്ടെത്തുകയും ചെയ്യുന്ന ചില ആളുകളെ  നമുക്ക് കാണാം. അതിനെ ഹദീസുമായി ബന്ധിപ്പിക്കാൻ വ്യഘ്രത കാട്ടുകയും അതിനുവേണ്ടി ശിയാക്കളുടെ ഗ്രന്ഥങ്ങൾ പോലും അവലംഭിക്കുകയും, ആരെഴുതി വിടുന്നതായാലും തന്റെ ആശയങ്ങൾക്ക് പഴുതുണ്ടെങ്കിൽ അതെടുത്തുദ്ദരിക്കുന്നവരുമായി ഇവരെ നമുക്ക് കാണാം.

മുൻ കാലഘട്ടങ്ങളിൽ ഇതുപോലെ ഒരുപാട് വാദങ്ങൾ പലരും നിരത്തുകയും ഒടുവിൽ അതെല്ലാം വെറും നിഗമനങ്ങളും കെട്ടുകഥകളും ആയിരുന്നുവെന്ന് പിന്കാലങ്ങളിൽ തെളിയുകയും ചെയ്തിട്ടുണ്ട്.

ഇനി ഈ സംഭവ വികാസങ്ങൾ പ്രവാചകന്റെ ഹദീസുകളിൽ പരാമർഷിക്കപ്പെട്ട
സംഭവങ്ങൾ ആവുകയോ അല്ലാതിരിക്കുകയോ ചെയ്യട്ടെ, ഒരു വിശ്വാസി എന്ന നിലക്ക് ഈ സന്ദർഭങ്ങളിലെല്ലാം എടുക്കേണ്ട നിലപാട് എന്തായിരിക്കണം അതാണ്‌ നമ്മൾ മനസ്സിലാക്കേണ്ടത്.  അത് പഠിക്കുവാനാണ്‌ നമ്മൾ സമയം ചിലവഴിക്കേണ്ടത്.

അന്ത്യനാൾ എപ്പോഴാണ് സംഭവിക്കുക എന്നതറിയാൻ വ്യഘ്രത കാണിച്ച ആളുകൾക്ക് വിശുദ്ധ ഖുർആൻ കൃത്യമായ മറുപടി നൽകുന്നുണ്ട്:


يَسْأَلُونَكَ عَنِ السَّاعَةِ أَيَّانَ مُرْسَاهَا (42) فِيمَ أَنْتَ مِنْ ذِكْرَاهَا (43) إِلَى رَبِّكَ مُنْتَهَاهَا (44) إِنَّمَا أَنْتَ مُنْذِرُ مَنْ يَخْشَاهَا (  (45كَأَنَّهُمْ يوم يَرَوْنَهَا لَمْ يَلْبَثُوا إِلَّا عَشِيَّةً أَوْ ضُحَاهَا (46)

" ആ അന്ത്യസമയത്തെപ്പറ്റി, അതെപ്പോഴാണ്‌ സംഭവിക്കുക എന്ന്‌ അവര്‍ നിന്നോട്‌ ചോദിക്കുന്നു. നിനക്ക്‌ അതിനെപ്പറ്റി എന്ത്‌ പറയാനാണുള്ളത്‌?. അതിന്റെ അറിവ് അതിന്റെ രക്ഷിതാവിന്റെ പക്കലാണ്. അതിനെ ഭയപ്പെടുന്നവര്‍ക്ക്‌ ഒരു താക്കീതുകാരന്‍ മാത്രമാണ്‌ നീ. അതിനെ അവര്‍ കാണുന്ന ദിവസം ഒരു വൈകുന്നേരമോ ഒരു പ്രഭാതത്തിലോ അല്ലാതെ അവര്‍ (ഇവിടെ) കഴിച്ചുകൂട്ടിയിട്ടില്ലാത്ത പോലെയായിരിക്കും (അവര്‍ക്ക്‌ തോന്നുക.)". - [ നാസിആത്ത് : 42 - 45].

അഥവാ ആ സമയം അറിഞ്ഞതുകൊണ്ട്‌ പ്രത്യേകിച്ച് എന്തുകിട്ടാനാണ്. പക്ഷെ ആ അന്ത്യസമയത്തെ ഭയപ്പെടുന്നവർക്കുള്ള താക്കീതുകാരനായാണ് പ്രവാചകൻ(സ) വന്നത്. അതിനാൽ തന്നെ ആര് ആ പ്രവാചകനെ അനുസരിക്കുന്നുവോ അവർക്ക് മാത്രമാണ് ആ താക്കീത് ഉപകരിക്കുന്നത്. എന്നതുപോലെ മഹ്ദിയുടെ ആഗമനം പ്രവാചകൻ(സ) നമുക്ക് നൽകിയ ഒരു സന്തോഷവാർത്തയാണ്. അതെപ്പോഴാണ്‌ എന്ന് കൃത്യമായി പ്രവാചകൻ(സ) പഠിപ്പിച്ചിട്ടില്ല. എന്നാൽ നിങ്ങൾ ഖുർആനും പ്രവാചകചര്യയും മുറുകെപ്പിടിക്കുന്നവരാണ് എങ്കിൽ സ്വാഭാവികമായും മഹ്ദിയുടെ ആഗമനസമയത്ത് നിങ്ങളുണ്ടെങ്കിൽ നിങ്ങൾ അദ്ദേഹത്തിന്റെ അനുയായികളിൽ പെട്ടവരായിരിക്കും എന്നതാണ് പ്രവാചകവചനങ്ങൾ സൂചിപ്പിക്കുന്നത്.

ഏതായാലും ഒരു വിശ്വാസി ഏതു സാഹചര്യത്തിലായാലും കൈകൊള്ളേണ്ട നിലപാട് എന്ന് പറയുന്നത് ഖുർആനും, സുന്നത്തും, സ്വഹാബത്ത് മനസ്സിലാക്കിയ രൂപത്തിൽ മനസ്സിലാക്കി അതിനുവേണ്ടി നിലകൊള്ളുക എന്നതാണ്. കൃത്രിമമായ നിഗമനങ്ങൾ മെനഞ്ഞ് മഹ്ദിയെ കണ്ടെത്താൻ സത്യവിശ്വാസികളോട് അല്ലാഹു ആവശ്യപ്പെട്ടിട്ടില്ല. മറിച്ച് മഹ്ദിയുടെ ആഗമനം വെളിപ്പെടും. അത് സംശയഭേധമന്യേ വിശ്വാസികൾക്ക് അല്ലാഹു പ്രകടമാക്കിക്കൊടുക്കും.  അതാണ്‌ കൃത്യമായി പ്രവാചകൻ (സ) പഠിപ്പിച്ചിട്ടുള്ളത്‌. സ്വാഭാവികമായും ഖുർആനും സുന്നത്തും പിൻപറ്റുന്നവർ ആയിരിക്കും അദ്ദേഹത്തോടൊപ്പം നിലകൊള്ളുക. ആയതിനാൽ തന്നെ ഖുർആനും സുന്നത്തും മുറുകെപ്പിടിക്കുക എന്നതാണ് അടിസ്ഥാനം.

ഇന്ന് ചില വ്യക്തികൾ  ചെയ്യുന്ന പോലെ ഖുർആനിനും സുന്നത്തിനും വിലകൽപിക്കാതെ ജീവിക്കുകയും, ബിദ്അത്തുകാരെപ്പോലും വാഴ്ത്തുകയും,  അവരെയെല്ലാം കൂട്ടുപിടിക്കുകയും, അവസാനം സ്വയം മഹ്ദിയുടെ ആഗമനം ഇന്നോ നാളെയോ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച്. ഇന്നയാൾ മഹ്ദിയാണോ ?!... ഇന്ന കാര്യങ്ങൾ മഹ്ദി വരുന്നതിനുള്ള അടയാളങ്ങളാണോ ?!... ഇന്നയിന്ന സംഭവ വികാസങ്ങളെല്ലാം അത് സൂചിപ്പിക്കുന്നു. എന്ന് തുടങ്ങി സംശയാസ്പദമായ നിഗമങ്ങൾ വഴി സ്വയം ആശയക്കുഴപ്പത്തിൽ അകപ്പെടുകയും, മറ്റുള്ളവരെ ആശയക്കുഴപ്പങ്ങളിലേക്ക് തള്ളിവിടുകയും ചെയ്യുന്ന
ത് നേർമാർഗത്തിൽ നിന്നുമുള്ള വ്യതിയാനമാണ്. അല്ലാഹു അത്തരക്കാരുടെ ശർറിൽ നിന്നും നമ്മെ കാത്തു രക്ഷിക്കുമാറാകട്ടെ.. യഥാർത്ഥ ജീവിതം ജീവിക്കുന്നതിനു പകരം നിഗമനങ്ങളുടെ ലോകത്ത് വഴിയറിയാതെ സഞ്ചരിക്കുന്നവരായി ഇത്തരക്കാരെ നമുക്ക് കാണാം.

ചരിത്രത്തിൽ ഇങ്ങനെ പല മഹ്ദിമാരും കടന്നുപോയിട്ടുണ്ട്. അന്ന് ഇതിനേക്കാൾ വലിയ തെളിവുകളും, സംഭവ വികാസങ്ങളും അവരുടെ അനുയായികളും ഉയർത്തിപ്പിടിച്ചിരുന്നു. പലരും ഇന്നും മഹ്ദിയാവാനുള്ള സ്വപ്നങ്ങളും നിഗമനങ്ങളും കൊണ്ട് നടക്കുന്നു. ചിലർ അറിഞ്ഞോ അറിയാതെയോ അതിന്റെ പ്രചാരണം ഏറ്റെടുക്കുന്നു. മുൻകാലങ്ങളിൽ സംഭവിച്ചതുപോലെ ഇതും ഒരു മിഥ്യയാണെന്ന് തെളിയിക്കപ്പെടുന്ന കാലത്ത് ഖേദിച്ചു മടങ്ങാൻ ഈ വാഹകർ ജീവിചിരിപ്പുണ്ടാകുമോ ആവോ ?!...

ശൈഖ് ഫലാഹ് മൻദകാർ ഹഫിദഹുല്ല ഒരിക്കൽ പറഞ്ഞ ഒരു നർമമാണ് ഓർമ വരുന്നത്: ' മഹ്ദിയാണ് എന്ന് വാദിച്ചുകൊണ്ട്‌ ഒരുപാട് പേ
രംഗത്ത് വന്നിട്ടുണ്ട്. ഇനി വരികയും ചെയ്യും. പക്ഷെ ഏതായാലും ഞാനാണ് ദജ്ജാൽ എന്ന് പറഞ്ഞുകൊണ്ട് ഇതുവരെ ആരും വന്നിട്ടില്ല ' .

ശേഷം അദ്ദേഹം വ്യക്തമാക്കിയ ഒരു കാര്യമുണ്ട്:  "ദാജ്ജാലിന്റെ പുറപ്പാട് (خروج الدجال) എന്ന് പ്രയോഗിച്ച പ്രവാചകൻ (സ) മഹ്ദിയുടെ വരവിനെക്കുറിച്ച് പറഞ്ഞപ്പോൾ (ظهور المهدي) മഹ്ദി പ്രകടമാകും എന്നാണ് പറഞ്ഞിട്ടുള്ളത്. സ്വാഭാവികമായും ഖുർആനും സുന്നത്തും അനുസരിച്ച് ജീവിക്കുന്നവർക്ക് അത് മഹ്ദിയാണ് എന്ന കാര്യം പ്രകടമാകും എന്നർത്ഥം". അഥവാ ഖുർആനും സുന്നത്തും അനുസരിച്ച് ജീവിക്കുക എങ്കിൽ മഹ്ദി പ്രകടമാകുമ്പോൾ അദ്ദേഹത്തിന്റെ കൂടെയും, ഈസാ അലൈഹിസ്സലാം വരുമ്പോൾ അദ്ദേഹത്തിന്റെ കൂടെയുമെല്ലാം നിലയുറപ്പിക്കാം എന്നർത്ഥം.

അതെ കാള പെറ്റു എന്ന് കേൾക്കുമ്പോഴേക്ക് കയറെടുക്കാതിരിക്കുക. അറിയാത്ത കാര്യങ്ങൾ അല്ലാഹുവിങ്കലേക്ക്‌ വിടുക. ഖുർആനും സുന്നത്തും അനുസരിച്ച് ജീവിക്കുക. കണ്ടതും കേട്ടതും വായിച്ച് നമുക്ക് അറിവ് നൽകപ്പെട്ടിട്ടില്ലാത്ത കാര്യങ്ങൾ പോലും ചർച്ച ചെയ്ത് പരലോകം നഷ്ടപ്പെടുത്തണോ ?!.

മഹാനായ ഇമാം ഇബ്നു സീരീന്‍ (رحمه الله) പറയുന്നു : " നിങ്ങള്‍ നേടുന്ന ഈ അറിവ് അത് നിങ്ങളുടെ മതമാണ്‌. ആയതിനാല്‍ തന്നെ ആരില്‍ നിന്നുമാണ് അത് സ്വീകരിക്കുന്നത് എന്ന് സൂക്ഷ്മമായി പരിശോധിച്ചുകൊള്ളുക ".

വിശുദ്ധഖുർആൻ അന്ത്യദിനത്തിന്റെ സമയമന്വേഷിച്ചവർക്ക് മറുപടി നൽകിയതു പോലെ അതെല്ലാം സംഭവിക്കേണ്ട സമയത്ത് സംഭവിക്കും. അതിന്റെ സമയം അറിയുന്നതിൽ എന്തർഥമാണുള്ളത്. മറിച്ച് ആ ദിവസങ്ങൾ വരുമെന്ന് വിശ്വസിക്കുകയും, അന്ന് രക്ഷ ലഭിക്കാൻ പ്രവാചകൻ(സ) പഠിപ്പിച്ച കല്പനകൾ പിൻപറ്റുകയുമല്ലേ ചെയ്യേണ്ടത്.

അതിനാൽ തന്നെ ഖുർആനിലും സുന്നത്തിലുമൊന്നും വലിയ താല്പര്യം ഇല്ലെങ്കിലും നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ അഭിനവ മഹ്ദിമാരെ തേടിപ്പോകുന്ന വിഡ്ഢികളിൽ പെടാതിരിക്കുക. അതുമൂലം നിങ്ങള്ക്ക് നഷ്ടമാകുക നിങ്ങളുടെ മനസ്സമാധാനം മാത്രമല്ല, കുടുംബ ജീവിതവും ഒരുപക്ഷെ പരലോക ജീവിതവും  കൂടിയായിരിക്കും. ആശയക്കുഴപ്പങ്ങൾ കടന്നുകൂടാതെ കളങ്കരഹിതമായ വിശ്വാസവുമായി വിശുദ്ദഖുർആനും തിരുസുന്നത്തും മുറുകെപ്പിടിച്ച് മരണപ്പെടുവാൻ സാധിക്കുക എന്നതിനേക്കാൾ ആനന്ദകരമായ മറ്റെന്താണുള്ളത്.

عَنِ الْعِرْبَاضِ بْنِ سَارِيَةَ قَالَ : صَلَّى رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ صَلاةَ الْغَدَاةِ ، ثُمَّ أَقْبَلَ عَلَيْنَا بِوَجْهِهِ فَوَعَظَنَا مَوْعِظَةً بَلِيغَةً ذَرَفَتْ مِنْهَا الأَعْيُنُ ، وَوَجِلَتْ مِنْهَا الْقُلُوبُ ، فَقَالَ رَجُلٌ : يَا رَسُولَ اللَّهِ ، كَأَنَّ هَذِهِ مَوْعِظَةَ مُوَدِّعٍ , فَقَالَ : " اتَّقُوا اللَّهَ ، وَعَلَيْكُمْ بِالسَّمْعِ وَالطَّاعَةِ وَإِنْ عَبْدًا حَبَشِيًّا ، وَإِنَّهُ مَنْ يَعِشْ مِنْكُمْ بَعْدِي فَسَيَرَى اخْتِلافًا كَثِيرًا ، فَعَلَيْكُمْ بِسُنَّتِي وَسُنَّةِ الْخُلَفَاءِ مِنْ بَعْدِي الرَّاشِدِينَ الْمَهْدِيِّينَ ، عُضُّوا عَلَيْهَا بِالنَّوَاجِذِ ، وَإِيَّاكُمْ وَمُحْدَثَاتِ الأُمُورِ ، فَإِنَّ كُلَّ بِدْعَةٍ ضَلالَةٌ " .

ഇർബാള് ബിൻ സാരിയ നിവേദനം: ഒരിക്കൽ പ്രവാചകൻ (സ) ഞങ്ങളോടൊപ്പം സുബഹി നമസ്കാരം നിർവഹിച്ചു. ശേഷം അദ്ദേഹം ഞങ്ങളിലേക്ക് തിരിഞ്ഞിരുന്നു. എന്നിട്ടദ്ദേഹം ഒരു സുന്ദരമായ ഉപദേശം നടത്തി. ഞങ്ങളുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ധാരാധാരയായൊഴുകി, ഞങ്ങളുടെ ഹൃദയം ഭയംകൊണ്ട് വിങ്ങിപ്പൊട്ടി. അപ്പോൾ സദസ്സിൽ നിന്നൊരാൾ ഇപ്രകാരം പറഞ്ഞു: പ്രവാചകരേ !.. ഒരു യാത്രചോദിക്കുന്നവന്റെ അവസാന ഉപദേശം പോലെ ഞങ്ങൾക്കിത് അനുഭവപ്പെടുന്നുവല്ലോ. അതിനാ
അങ്ങ് ഞങ്ങൾക്ക് വസ്വിയ്യത്ത്
നൽകിയാലും. അപ്പോൾ പ്രവാചകൻ (സ) പറഞ്ഞു: എനിക്ക് നിങ്ങളോട് നൽകുവാനുള്ള വസ്വിയ്യത്ത്, നിങ്ങൾ തഖ്‌വ കൈവരിക്കുക. അബിസീനിയക്കാരനായ ഒരടിമയാണ് നിങ്ങളുടെ ഭരണാധികാരിയെങ്കിലും നിങ്ങളവനെ കേൾക്കുകയും അനുസരിക്കുകയും ചെയ്യുക. നിങ്ങളിൽ ആര്
എനിക്ക് ശേഷം ജീവിച്ചിരിക്കുന്നുവോ ധാരാളം ഭിന്നതകൾ അവർക്ക് കാണുവാൻ സാധിക്കും. അന്ന് നിങ്ങൾ ജീവിചിരിക്കുന്നുവെങ്കിൽ നിങ്ങൾ എന്റെ ചര്യയെ മുറുകെപ്പിടിക്കുക. എനിക്ക് ശേഷം വരുന്ന സന്മാർഗദർശികളായ ഖുലഫാഉറാശിദീങ്ങളുടെ ചര്യയെയും മുരുകെപ്പിടിക്കുക. നിങ്ങളുടെ അണപ്പല്ലുകൊണ്ട് അതിനെ നിങ്ങൾ കടിച്ചുപിടിക്കുക.
മതത്തിൽ പുതുതായുണ്ടാക്കപ്പെടുന്ന കാര്യങ്ങളെ നിങ്ങൾ സൂക്ഷിക്കുക. കാരണം അവയെല്ലാം വഴിപിഴച്ചവയാണ്."  -  [ തിർമിദി,  സ്വഹീഹ്].


ഇതേ ഹദീസിന്റെ ഇബ്നു മാജ ഉദ്ദരിക്കുന്ന സ്വഹീഹായ റിപ്പോർട്ടിൽ ഇപ്രകാരം കാണാം :

قد تركتكم على البيضاء ليلها كنهارها لا يزيغ عنها بعدي إلا هالك، من يعش منكم فسيرى اختلافا كثيرا، فعليكم بما عرفتم من سنتي وسنة الخلفاء الراشدين المهديين عضوا عليها بالنواجذ

" നിങ്ങളെ പ്രകാശപൂരിതമായ (വെളുത്ത) പാതയിലാണ് ഞാൻ വിട്ടേച്ചു പോകുന്നത്. നശിച്ചവനല്ലാതെ അതിൽ നിന്നും വഴി തെറ്റുകയില്ല. എനിക്ക് ശേഷം നിങ്ങളിൽ നിന്നും ജീവിച്ചിരിക്കുന്നവർ ധാരാളം ഭിന്നതകൾ കാണുന്നതാണ്. അന്ന് (നിങ്ങളിൽ നിന്നും ജീവിച്ചിരിക്കുന്നവർ) എന്റെയും എനിക്ക് ശേഷം വരുന്ന സച്ചരിതരായ ഖുലഫാഉറാഷിദീങ്ങളുടെയും ചര്യയെ മുറുകെപ്പിടിക്കുക. നിങ്ങളുടെ അനപ്പല്ലുകൊണ്ടതിനെ നിങ്ങൾ കടിച്ചുപിടിക്കുക". [ ഇബ്നു മാജ - അൽബാനി സ്വഹീഹ്].

അതിനാൽ തന്നെ വിശുദ്ധ ഖുർആനും തിരുസുന്നത്തും സ്വഹാബത്ത് മനസ്സിലാക്കിയ രൂപത്തിൽ മുറുകെപ്പിടിക്കുക.  കണ്ടതും കേട്ടതും പിന്പറ്റി ആശയക്കുഴപ്പങ്ങളിൽ ചെന്ന് ചാടാതിരിക്കുക.

ഇമാം മാലിക് റഹിമഹുല്ലാഹ്  (رحمه الله) പറയുന്നു : " ഈ സമുദായത്തിലെ മുന്‍ഗാമികള്‍ ഏതൊരു കാര്യം കൊണ്ടാണോ നന്നായത് അതുമുഖേനയല്ലാതെ ഈ സമുദായത്തിലെ പിന്'തലമുറക്കാരും നന്നാവുകയില്ല " അല്ലാഹു പറയുന്നു:

وَأَنَّ هَذَا صِرَاطِي مُسْتَقِيمًا فَاتَّبِعُوهُ وَلا تَتَّبِعُوا السُّبُلَ فَتَفَرَّقَ بِكُمْ عَنْ سَبِيلِهِ ذَلِكُمْ وَصَّاكُمْ بِهِ لَعَلَّكُمْ تَتَّقُونَ.

"ഇതത്രെ എന്‍റെ നേരായ പാത. നിങ്ങള്‍ അത്‌ പിന്തുടരുക. മറ്റുമാര്‍ഗങ്ങള്‍ പിന്‍പറ്റരുത്‌. അവയൊക്കെ അവന്‍റെ ( അല്ലാഹുവിന്‍റെ ) മാര്‍ഗത്തില്‍ നിന്ന്‌ നിങ്ങളെ ചിതറിച്ച്‌ കളയും. നിങ്ങള്‍ സൂക്ഷ്മത പാലിക്കാന്‍ വേണ്ടി അവന്‍ നിങ്ങള്‍ക്ക്‌ നല്‍കിയ ഉപദേശമാണത്‌".  - [അൻആം : 153].

വിശുദ്ധ ഖുർആനും തിരുസുന്നത്തും മുറുകെപ്പിടിക്കുന്നവരായിരിക്കും മഹ്ദിയുടെ ആളുകൾ... അത്
മുറുകെപ്പിടിക്കുക എന്നതാണ് ഏത് കാലഘട്ടത്തിലും, ഇഹത്തിലും പരത്തിലും വിജയം കൈവരിക്കുവാനുള്ള ഏക മാർഗം... അല്ലാഹു അനുഗ്രഹിക്കട്ടെ ....
________________________

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ