Tuesday, March 12, 2024

മാതാവിന് നോമ്പെടുക്കാൻ കഴിയില്ല.. മാതാവിന് വേണ്ടി മകന് ഫിദ്'യ നൽകാമോ?

 ചോദ്യം : മാതാവിന് നോമ്പെടുക്കാൻ കഴിയില്ല.. മാതാവിന് വേണ്ടി  മകന് ഫിദ്'യ നൽകാമോ?


Fiqhussunna.com 


ഉത്തരം :

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه،  وبعد؛ 

താങ്കളുടെ ഉമ്മയുടെ ഫിദ്'യ താങ്കൾക്ക് നൽകാം. അത് മാതാപിതാക്കളോട് ചെയ്യുന്ന ഇഹ്സാനിൽ പെട്ടതാണ്.


ഒരാൾക്ക് സാമ്പത്തികമായി ഫിദ്'യ നൽകാൻ കഴിവുണ്ട് എങ്കിൽ ആണ് പ്രായാധിക്യം കൊണ്ടോ നിത്യരോഗം കൊണ്ടോ നോമ്പ് നോൽക്കാൻ കഴിയാത്ത സാഹചര്യത്തിൽ അവർ ഫിദ്'യ നൽകേണ്ടത്. സാമ്പത്തികമായി കഴിവില്ലാത്തവർക്ക് അത് ബാധ്യതയില്ല. എന്നാൽ സ്വന്തമായി നൽകാൻ സാധിക്കാത്തവരുടേത് മക്കളോ മറ്റു അടുപ്പമുള്ളവരോ നൽകുന്നതിൽ തെറ്റില്ല. പ്രത്യേകിച്ചും മക്കൾ കഴിവുള്ളവർ ആണെങ്കിൽ അത് തങ്ങളുടെ മാതാപിതാക്കളോട് ചെയ്യുന്ന ഒരു പുണ്യമാണ്.


والله تعالى أعلم