ചോദ്യം : ഉള്‌ഹിയ്യത്ത് മാംസം എങ്ങനെയാണ് വീതം വെക്കേണ്ടത് ?.
www.fiqhussunna.com
ഉത്തരം :
الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه ، وبعد ؛
വിശുദ്ധ ഖുർആനിൽ പരാമർശിക്കപ്പെട്ടത് പോലെ അതിൽ നിന്നും നമുക്ക് ഭക്ഷിക്കുകയും പാവപ്പെട്ടവർക്ക് നൽകുകയും ചെയ്യാം...
മൂന്നായി വിഭജിക്കുകയും മൂന്നിലൊന്ന് താൻ എടുക്കുകയും, മൂന്നിലൊന്ന് ഹദിയ നൽകുകയും, മൂന്നിലൊന്ന് ദാനം ചെയ്യുകയും ചെയ്യലാണ് കൂടുതൽ ഉചിതം. ഇനി ഒരാൾ അതിൽ കൂടുതൽ ദാനം ചെയ്യുകയോ, അതുപോലെ തനിക്ക് ആവശ്യമുള്ളത് എടുക്കുകയോ ചെയ്താലും, പൂർണമായും വിതരണം ചെയ്യുകയോ ചെയ്താലും അതിൽ തെറ്റില്ല. എന്നാൽ താൻ ബലിയറുത്ത മൃഗത്തിന്റെ മാംസത്തിൽ നിന്നും അല്പമെങ്കിലും ഭക്ഷിക്കൽ സുന്നത്തുമാണ്.
മുകളിൽ സൂചിപ്പിച്ച പോലെ തന്റെ ഉള്ഹിയത്തിന്റെ മാംസം മൂന്നായി തിരിച്ച് ഒരു വിഹിതം പാവപെട്ടവർക്കും, ഒരു വിഹിതം തനിക്കും, ഒന്ന് തന്റെ ഇഷ്ടപ്പെട്ടവർക്ക് ഹദിയ ആയും നൽകുന്നതാണ് ഏറ്റവും ഉചിതം എന്ന് ഫുഖഹാക്കൾ രേഖപ്പെടുത്തിയിട്ടുണ്ട്. അതാണ് ഏറ്റവും ശ്രേഷ്ഠമായ രൂപം എന്ന് മനസ്സിലാക്കാം. ഇബ്നു അബ്ബാസ് (റ), ഇബ്നു ഉമർ (റ) തുടങ്ങിയ സ്വഹാബാ പ്രമുഖരിൽ നിന്നും അപ്രകാരം ഉദ്ദരിക്കപ്പെട്ടിട്ടുമുണ്ട്. ഇമാം അഹ്മദ് ഇബ്നു അബ്ബാസ് (റ) വിൽ നിന്നും ഉദ്ദരിച്ച റിപ്പോർട്ടിൽ ഇപ്രകാരം കാണാം:
عن عبد الله ابن عباس رضي الله عنهما (يأكل هو الثلث ويطعم من أراد الثلث ويتصدق على المساكين بالثلث )
"മൂന്നിലൊന്ന് അവൻ ഭക്ഷിച്ചു കൊള്ളട്ടെ, മൂന്നിലൊന്ന് അവൻ ഉദ്ദേശിച്ചവരെയും ഭക്ഷിപ്പിച്ച് കൊള്ളട്ടെ, മൂന്നിലൊന്ന് മിസ്കീനുകൾക്ക് ദാനമായും നൽകണം". - [رواه أحمد]
അല്ലാഹു അനുഗ്രഹിക്കട്ടെ....
_____________________
Abdu Rahman Abdul Latheef