ചോദ്യം: എന്‍റെ പഠന ആവശ്യത്തിനു വേണ്ടി ലോണ്‍ എടുത്തിരുന്നു. അത് തിരിച്ച് അടക്കുന്നതിനായി എന്‍റെ പക്കലുള്ള സ്വര്‍ണ്ണം പണയപ്പെടുത്തി ആണ് അടച്ചത്. ഈ ഒക്ടോബറില്‍ പണയപ്പെടുത്തിയ സ്വര്‍ണ്ണം തിരിച്ച് എടുക്കേണ്ട സമയമാണ്. എന്‍റെ കയ്യില്‍ ബാക്കി ഇരുപത് പവന്‍ സ്വര്‍ണ്ണം കൂടി ഉണ്ട്. ഈ സ്വര്‍ണ്ണത്തിന്‍റെ സകാത്ത് എനിക്ക് പണയം വെച്ച സ്വര്‍ണ്ണം എടുക്കാന്‍ ഉപയോഗിക്കാമോ ?. അതുപോലെ എന്‍റെ ഭര്‍ത്താവിന്‍റെ സകാത്ത് ഈ ആവശ്യത്തിന് എനിക്ക് ഉപയോഗിക്കാമോ ?. ഭര്‍ത്താവ് ബാങ്കില്‍ ഡിപ്പോസിറ്റ് ചെയ്ത സംഖ്യയുടെ ഇന്‍ററെസ്റ്റ് ഈ ആവശ്യത്തിനു എനിക്ക് ഉപയോഗിക്കാമോ ?.
www.fiqhussunna.com
ഉത്തരം:
ചോദ്യങ്ങളിലേക്ക് കടക്കുന്നതിന് മുന്പ് നാം മനസ്സിലാക്കേണ്ട അതിഗൗരവപരമായ ഒരു കാര്യം, ബാങ്കില്‍ നിന്നും പലിശക്ക് ലോണ്‍ എടുക്കുക എന്നതും, സ്വര്‍ണ്ണം പണയം വെച്ച് പലിശക്ക് കടമെടുക്കുക എന്നതും അത്യധികം ഗുരുതരമായ പാപമാണ്. കയ്യില്‍ ആവശ്യത്തിനുള്ള സ്വര്‍ണ്ണം ഉണ്ട് എങ്കില്‍ അത് വിറ്റോ, ഹലാലായ രൂപത്തില്‍ ആരോടെങ്കിലും കടം വാങ്ങിയോ തന്‍റെ ആവശ്യങ്ങള്‍ നിര്‍വഹിക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. അല്ലാഹു പൊറുത്ത് തരട്ടെ. ഇനി ആവര്‍ത്തിക്കാതിരിക്കുകയും ആത്മാര്‍ത്ഥമായി പൊറുക്കലിനെ തേടുകയും ചെയ്യുക. അല്ലാഹു അനുഗ്രഹിക്കട്ടെ .. പലിശയുടെ ഗൗരവവുമായി ബന്ധപ്പെട്ട് നേരത്തെ നാം എഴുതിയ ലേഖനം ഈ ലിങ്കില്‍ വായിക്കാവുന്നതാണ്: (http://www.fiqhussunna.com/2013/04/blog-post_25.html ).
ഇനി നിങ്ങളുടെ ചോദ്യം ഓരോന്നായി ചര്‍ച്ച ചെയ്യാം:
നിങ്ങളുടെ കൈവശമുള്ള സ്വര്‍ണ്ണത്തിനും, പണയം വെച്ച സ്വര്‍ണ്ണത്തിനും സകാത്ത് ബാധകമാണ്. അത് നിങ്ങളുടെ കൈവശം വന്നത് മുതല്‍ ഇതുവരെയുള്ള ഓരോ ഹിജ്റ വര്‍ഷവും കണക്കാക്കി ഓരോ വര്‍ഷത്തിനും രണ്ടര ശതമാനം എന്ന തോതില്‍ സകാത്ത് നല്‍കാന്‍ നിങ്ങള്‍ ബാധ്യസ്ഥയാണ്. ഉപയോഗിക്കുന്നതും അല്ലാത്തതും ഒക്കെ അതില്‍ പെടും.
ഇനി നിങ്ങളുടെ സ്വര്‍ണ്ണാഭരണം എടുക്കാന്‍ നിങ്ങളുടെ തന്നെ സകാത്തിന്‍റെ സംഖ്യ ഉപയോഗിക്കാന്‍ പറ്റുമോ എന്നാണ് ചോദ്യം. പറ്റുകയില്ല. നിങ്ങളുടെ സകാത്ത് നിങ്ങള്‍ അതിന്‍റെ അവകാശികള്‍ക്ക് നല്‍കിയിരിക്കണം. മാത്രമല്ല ഇനി മറ്റൊരാളുടെയാണെങ്കില്‍ പോലും പണയത്തില്‍ ഇരിക്കുന്ന സ്വര്‍ണ്ണം എടുക്കാന്‍ സകാത്തിന്‍റെ സംഖ്യ ഉപയോഗിക്കാവുന്നതല്ല. അത് സകാത്തിന് അര്‍ഹമാക്കുന്ന പരിതിയില്‍ വരുന്ന കാര്യവുമല്ല.
ഇനി കടക്കാരന്‍ എന്ന അര്‍ത്ഥത്തില്‍ ഒരാള്‍ സകാത്തിന് അര്‍ഹമാകുന്നത് തന്നെ, തന്‍റെ കടം വീട്ടാന്‍ സ്വന്തമായി ധനം കൈവശം ഇല്ലാത്തയാള്‍ ആണ്. കടക്കാരന്‍ എപ്പോള്‍ സകാത്തിന് അര്‍ഹനാകുന്നു എന്നത് മനസ്സിലാക്കാന്‍ ഈ ലേഖനം വായിക്കുക: ( http://www.fiqhussunna.com/2016/06/blog-post_22.html ) നിങ്ങളുടെ കൈവശം 20 പവന്‍ സ്വര്‍ണ്ണം വേറെയും ഉണ്ടല്ലോ. അതുകൊണ്ട് നിങ്ങള്‍ സകാത്തിന് അര്‍ഹയാകുന്ന കടക്കാരിയല്ല. നിങ്ങളുടെ ധനം തന്നെ വിനിയോഗിച്ച് നിങ്ങളുടെ പ്രശ്നം നിങ്ങള്‍ക്ക് പരിഹരിക്കാവുന്നതേയുള്ളൂ. പലപ്പോഴും സ്വര്‍ണ്ണം ഒന്നിനും ഉപയോഗിക്കാതെ എടുത്ത് വെക്കണം എന്ന ഒരു ധാരണ നമുക്കുണ്ട്. സത്യത്തില്‍ നമ്മുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാനുള്ള ധനം തന്നെയാണ് അതും. നമ്മുടെ സഹോദരിമാരോട് അപേക്ഷിക്കാനുള്ളത് പണയം വെച്ചും, ലോണ്‍ എടുത്തും ഒക്കെ നിങ്ങളുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിന് പകരം നിങ്ങളുടെ കൈവശമുള്ള സ്വര്‍ണ്ണം നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കാം. ഇനി അത് വിനിയോഗിക്കാതെ സൂക്ഷിക്കുമ്പോള്‍ ഓരോ വര്‍ഷവും അതിന്‍റെ സകാത്ത് നല്‍കേണ്ടിയും വരും. അത് നമ്മുടെ മേലുള്ള ബാധ്യതയാണ്.
ഇനി ഭര്‍ത്താവിന്‍റെ സകാത്ത് നിങ്ങള്‍ക്ക് സ്വീകരിക്കാവതല്ല എന്ന് ഞാന്‍ പ്രത്യേകം പറയേണ്ടതില്ല. എന്നാല്‍ കടക്കാരിയായ കടം വീട്ടാനുള്ള സമ്പത്ത് സ്വന്തമായി ഇല്ലാത്ത ഒരു ഭാര്യക്ക് ഭര്‍ത്താവിന്‍റെ സകാത്തില്‍ നിന്നും നല്‍കാമോ എന്നതിന്, കടം വീട്ടാന്‍ മറ്റു മാര്‍ഗങ്ങള്‍ ഇല്ലാത്തവളാണ് എങ്കില്‍ നല്‍കാം. എന്നാല്‍ ഭര്‍ത്താവ് ഭാര്യക്ക് നല്‍കേണ്ട പ്രാഥമിക ചിലവുകള്‍ സകാത്തില്‍ നിന്ന് നല്‍കാവതല്ല. ഭാര്യയുടെ കടം ഭര്‍ത്താവിന്‍റെ ബാധ്യതയില്‍ പെട്ട കാര്യം അല്ലാത്തതുകൊണ്ടാണ് ആ ഇനത്തില്‍ മാത്രം ഭാര്യക്ക് സകാത്ത് നല്‍കാം എന്ന് പറഞ്ഞത്. ബന്ധുമിതാതികള്‍ക്ക് സകാത്ത് നല്‍കുന്നതുമായി ബന്ധപ്പെട്ട് വിശദമായി മനസ്സിലാക്കാന്‍ ഈ വിഷയത്തില്‍ മുന്പ് എഴുതിയ ലേഖനം വായിക്കുക: http://www.fiqhussunna.com/2016/06/blog-post_7.html
അതുകൊണ്ട് നിങ്ങളുടെ കൈവശമുള്ളതും പണയപ്പെടുത്തിയതുമായ സ്വര്‍ണ്ണം കണക്കാക്കി അതിന്‍റെ രണ്ടര ശതമാനം സകാത്ത് നല്‍കാന്‍ നിങ്ങള്‍ ബാധ്യസ്ഥയാണ്. അത് പണമുണ്ടെങ്കില്‍ അങ്ങനെയോ, അതല്ലെങ്കില്‍ ആ സ്വര്‍ണ്ണത്തില്‍ നിന്ന് തന്നെയോ, അത് വിറ്റോ നല്‍കണം. അല്ലാഹു സ്വീകരിക്കുകയും തക്കതായ പ്രതിഫലം നല്‍കുകയും ചെയ്യട്ടെ.
ഇനി ഭര്‍ത്താവിന്‍റെ അക്കൗണ്ടില്‍ വന്ന പലിശയുടെ സംഖ്യ ഇതിനു നല്‍കാമോ എന്നതാണ്. ഇല്ല പാടില്ല. കാരണം നേരത്തെ സൂചിപ്പിച്ചത് പോലെ പണയം വെച്ച സ്വര്‍ണ്ണം എടുക്കുക എന്നത് ആ രൂപത്തില്‍ അടിസ്ഥാനാവശ്യമായി പരിഗണിക്കപ്പെടേണ്ടതോ, സ്വന്തമായി അതിന് സാധിക്കാത്തതോ ആയ ആളല്ല നിങ്ങള്‍. ഈ രൂപത്തിലുള്ള ഹറാമായ ധനം കൈവശം വന്നാല്‍ അത് നാം ഉപയോഗിക്കാതെ പാവപ്പെട്ടവര്‍ക്ക് നല്‍കുകയാണ് അതിന്‍റെ മതവിധി. ദാനധര്‍മ്മമായല്ല, തനിക്ക് അനുവദിക്കപ്പെടാത്തത് കൊണ്ട് ആണ് അത് അപ്രകാരം നല്‍കുന്നത്. അതുകൊണ്ടുതന്നെ പാവപ്പെട്ടവര്‍ക്ക് ആരാണ് നല്‍കുന്നത് എന്ന് അറിയാത്ത വിധം നല്‍കാന്‍ പരിശ്രമിക്കുകയും വേണം. വിശദമായി ഈ വിഷയം മുന്പ് എഴുതിയിട്ടുണ്ട്. ഹറാമായ ധനം കൈവശം വന്നാല്‍ എന്ത് ചെയ്യണം എന്നത് വിശദീകരിക്കുന്ന ലേഖനം വായിക്കാന്‍ ഈ ലിങ്കില്‍ പോകുക: (http://www.fiqhussunna.com/2017/04/blog-post_7.html )
അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍...
അല്ലാഹു അനുഗ്രഹിക്കട്ടെ ....
www.fiqhussunna.com
ഉത്തരം:
الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛
കാര്യങ്ങള്‍ അറിയാനും മനസ്സിലാക്കാനുമുള്ള താങ്കളുടെ താല്പര്യത്തിന് അല്ലാഹു തക്കതായ പ്രതിഫലം നല്‍കട്ടെ. വിധിവിലക്കുകള്‍ പാലിച്ച് ജീവിക്കാന്‍ തൗഫീഖ് ചെയ്യുകയും ചെയ്യട്ടെ. ചോദ്യങ്ങളിലേക്ക് കടക്കുന്നതിന് മുന്പ് നാം മനസ്സിലാക്കേണ്ട അതിഗൗരവപരമായ ഒരു കാര്യം, ബാങ്കില്‍ നിന്നും പലിശക്ക് ലോണ്‍ എടുക്കുക എന്നതും, സ്വര്‍ണ്ണം പണയം വെച്ച് പലിശക്ക് കടമെടുക്കുക എന്നതും അത്യധികം ഗുരുതരമായ പാപമാണ്. കയ്യില്‍ ആവശ്യത്തിനുള്ള സ്വര്‍ണ്ണം ഉണ്ട് എങ്കില്‍ അത് വിറ്റോ, ഹലാലായ രൂപത്തില്‍ ആരോടെങ്കിലും കടം വാങ്ങിയോ തന്‍റെ ആവശ്യങ്ങള്‍ നിര്‍വഹിക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. അല്ലാഹു പൊറുത്ത് തരട്ടെ. ഇനി ആവര്‍ത്തിക്കാതിരിക്കുകയും ആത്മാര്‍ത്ഥമായി പൊറുക്കലിനെ തേടുകയും ചെയ്യുക. അല്ലാഹു അനുഗ്രഹിക്കട്ടെ .. പലിശയുടെ ഗൗരവവുമായി ബന്ധപ്പെട്ട് നേരത്തെ നാം എഴുതിയ ലേഖനം ഈ ലിങ്കില്‍ വായിക്കാവുന്നതാണ്: (http://www.fiqhussunna.com/2013/04/blog-post_25.html ).
ഇനി നിങ്ങളുടെ ചോദ്യം ഓരോന്നായി ചര്‍ച്ച ചെയ്യാം:
നിങ്ങളുടെ കൈവശമുള്ള സ്വര്‍ണ്ണത്തിനും, പണയം വെച്ച സ്വര്‍ണ്ണത്തിനും സകാത്ത് ബാധകമാണ്. അത് നിങ്ങളുടെ കൈവശം വന്നത് മുതല്‍ ഇതുവരെയുള്ള ഓരോ ഹിജ്റ വര്‍ഷവും കണക്കാക്കി ഓരോ വര്‍ഷത്തിനും രണ്ടര ശതമാനം എന്ന തോതില്‍ സകാത്ത് നല്‍കാന്‍ നിങ്ങള്‍ ബാധ്യസ്ഥയാണ്. ഉപയോഗിക്കുന്നതും അല്ലാത്തതും ഒക്കെ അതില്‍ പെടും.
ഇനി നിങ്ങളുടെ സ്വര്‍ണ്ണാഭരണം എടുക്കാന്‍ നിങ്ങളുടെ തന്നെ സകാത്തിന്‍റെ സംഖ്യ ഉപയോഗിക്കാന്‍ പറ്റുമോ എന്നാണ് ചോദ്യം. പറ്റുകയില്ല. നിങ്ങളുടെ സകാത്ത് നിങ്ങള്‍ അതിന്‍റെ അവകാശികള്‍ക്ക് നല്‍കിയിരിക്കണം. മാത്രമല്ല ഇനി മറ്റൊരാളുടെയാണെങ്കില്‍ പോലും പണയത്തില്‍ ഇരിക്കുന്ന സ്വര്‍ണ്ണം എടുക്കാന്‍ സകാത്തിന്‍റെ സംഖ്യ ഉപയോഗിക്കാവുന്നതല്ല. അത് സകാത്തിന് അര്‍ഹമാക്കുന്ന പരിതിയില്‍ വരുന്ന കാര്യവുമല്ല.
ഇനി കടക്കാരന്‍ എന്ന അര്‍ത്ഥത്തില്‍ ഒരാള്‍ സകാത്തിന് അര്‍ഹമാകുന്നത് തന്നെ, തന്‍റെ കടം വീട്ടാന്‍ സ്വന്തമായി ധനം കൈവശം ഇല്ലാത്തയാള്‍ ആണ്. കടക്കാരന്‍ എപ്പോള്‍ സകാത്തിന് അര്‍ഹനാകുന്നു എന്നത് മനസ്സിലാക്കാന്‍ ഈ ലേഖനം വായിക്കുക: ( http://www.fiqhussunna.com/2016/06/blog-post_22.html ) നിങ്ങളുടെ കൈവശം 20 പവന്‍ സ്വര്‍ണ്ണം വേറെയും ഉണ്ടല്ലോ. അതുകൊണ്ട് നിങ്ങള്‍ സകാത്തിന് അര്‍ഹയാകുന്ന കടക്കാരിയല്ല. നിങ്ങളുടെ ധനം തന്നെ വിനിയോഗിച്ച് നിങ്ങളുടെ പ്രശ്നം നിങ്ങള്‍ക്ക് പരിഹരിക്കാവുന്നതേയുള്ളൂ. പലപ്പോഴും സ്വര്‍ണ്ണം ഒന്നിനും ഉപയോഗിക്കാതെ എടുത്ത് വെക്കണം എന്ന ഒരു ധാരണ നമുക്കുണ്ട്. സത്യത്തില്‍ നമ്മുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാനുള്ള ധനം തന്നെയാണ് അതും. നമ്മുടെ സഹോദരിമാരോട് അപേക്ഷിക്കാനുള്ളത് പണയം വെച്ചും, ലോണ്‍ എടുത്തും ഒക്കെ നിങ്ങളുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിന് പകരം നിങ്ങളുടെ കൈവശമുള്ള സ്വര്‍ണ്ണം നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കാം. ഇനി അത് വിനിയോഗിക്കാതെ സൂക്ഷിക്കുമ്പോള്‍ ഓരോ വര്‍ഷവും അതിന്‍റെ സകാത്ത് നല്‍കേണ്ടിയും വരും. അത് നമ്മുടെ മേലുള്ള ബാധ്യതയാണ്.
ഇനി ഭര്‍ത്താവിന്‍റെ സകാത്ത് നിങ്ങള്‍ക്ക് സ്വീകരിക്കാവതല്ല എന്ന് ഞാന്‍ പ്രത്യേകം പറയേണ്ടതില്ല. എന്നാല്‍ കടക്കാരിയായ കടം വീട്ടാനുള്ള സമ്പത്ത് സ്വന്തമായി ഇല്ലാത്ത ഒരു ഭാര്യക്ക് ഭര്‍ത്താവിന്‍റെ സകാത്തില്‍ നിന്നും നല്‍കാമോ എന്നതിന്, കടം വീട്ടാന്‍ മറ്റു മാര്‍ഗങ്ങള്‍ ഇല്ലാത്തവളാണ് എങ്കില്‍ നല്‍കാം. എന്നാല്‍ ഭര്‍ത്താവ് ഭാര്യക്ക് നല്‍കേണ്ട പ്രാഥമിക ചിലവുകള്‍ സകാത്തില്‍ നിന്ന് നല്‍കാവതല്ല. ഭാര്യയുടെ കടം ഭര്‍ത്താവിന്‍റെ ബാധ്യതയില്‍ പെട്ട കാര്യം അല്ലാത്തതുകൊണ്ടാണ് ആ ഇനത്തില്‍ മാത്രം ഭാര്യക്ക് സകാത്ത് നല്‍കാം എന്ന് പറഞ്ഞത്. ബന്ധുമിതാതികള്‍ക്ക് സകാത്ത് നല്‍കുന്നതുമായി ബന്ധപ്പെട്ട് വിശദമായി മനസ്സിലാക്കാന്‍ ഈ വിഷയത്തില്‍ മുന്പ് എഴുതിയ ലേഖനം വായിക്കുക: http://www.fiqhussunna.com/2016/06/blog-post_7.html
അതുകൊണ്ട് നിങ്ങളുടെ കൈവശമുള്ളതും പണയപ്പെടുത്തിയതുമായ സ്വര്‍ണ്ണം കണക്കാക്കി അതിന്‍റെ രണ്ടര ശതമാനം സകാത്ത് നല്‍കാന്‍ നിങ്ങള്‍ ബാധ്യസ്ഥയാണ്. അത് പണമുണ്ടെങ്കില്‍ അങ്ങനെയോ, അതല്ലെങ്കില്‍ ആ സ്വര്‍ണ്ണത്തില്‍ നിന്ന് തന്നെയോ, അത് വിറ്റോ നല്‍കണം. അല്ലാഹു സ്വീകരിക്കുകയും തക്കതായ പ്രതിഫലം നല്‍കുകയും ചെയ്യട്ടെ.
ഇനി ഭര്‍ത്താവിന്‍റെ അക്കൗണ്ടില്‍ വന്ന പലിശയുടെ സംഖ്യ ഇതിനു നല്‍കാമോ എന്നതാണ്. ഇല്ല പാടില്ല. കാരണം നേരത്തെ സൂചിപ്പിച്ചത് പോലെ പണയം വെച്ച സ്വര്‍ണ്ണം എടുക്കുക എന്നത് ആ രൂപത്തില്‍ അടിസ്ഥാനാവശ്യമായി പരിഗണിക്കപ്പെടേണ്ടതോ, സ്വന്തമായി അതിന് സാധിക്കാത്തതോ ആയ ആളല്ല നിങ്ങള്‍. ഈ രൂപത്തിലുള്ള ഹറാമായ ധനം കൈവശം വന്നാല്‍ അത് നാം ഉപയോഗിക്കാതെ പാവപ്പെട്ടവര്‍ക്ക് നല്‍കുകയാണ് അതിന്‍റെ മതവിധി. ദാനധര്‍മ്മമായല്ല, തനിക്ക് അനുവദിക്കപ്പെടാത്തത് കൊണ്ട് ആണ് അത് അപ്രകാരം നല്‍കുന്നത്. അതുകൊണ്ടുതന്നെ പാവപ്പെട്ടവര്‍ക്ക് ആരാണ് നല്‍കുന്നത് എന്ന് അറിയാത്ത വിധം നല്‍കാന്‍ പരിശ്രമിക്കുകയും വേണം. വിശദമായി ഈ വിഷയം മുന്പ് എഴുതിയിട്ടുണ്ട്. ഹറാമായ ധനം കൈവശം വന്നാല്‍ എന്ത് ചെയ്യണം എന്നത് വിശദീകരിക്കുന്ന ലേഖനം വായിക്കാന്‍ ഈ ലിങ്കില്‍ പോകുക: (http://www.fiqhussunna.com/2017/04/blog-post_7.html )
അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍...
അല്ലാഹു അനുഗ്രഹിക്കട്ടെ ....
___________________________
അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി.എൻ