الحمد لله و الصلاة والسلام على رسول الله ، وعلى آله و صحبه ومن والاه، وبعد؛
മുലയൂട്ടുന്ന സ്ത്രീകളും ഗര്‍ഭിണികളും നോമ്പ് ഉപേക്ഷിക്കുകയും പകരം ഫിദ്'യ കൊടുക്കുകയും ചെയ്‌താല്‍ മതി എന്ന ധാരണ വ്യാപകമായി ആളുകള്‍ക്കിടയില്‍ കാണാന്‍ സാധിക്കുന്നു. മാത്രമല്ല ദിനേന ആളുകള്‍ ഈ സംശയം ആവര്‍ത്തിക്കുകയും ചെയ്യുന്നു അതിനാലാണ് ഈ വിഷയം എഴുതുന്നത്.
www.fiqhussunna.com
നോമ്പ് നോല്‍ക്കുന്നത് കൊണ്ട് തനിക്കോ കുട്ടിക്കോ ദോശമൊന്നുമില്ലെങ്കില്‍ മുലയൂട്ടുന്ന സ്ത്രീക്കും ഗര്‍ഭിണിക്കും നോമ്പ് നോല്‍ക്കല്‍ നിര്‍ബന്ധമാണ്. അകാരണമായി അവര്‍ക്ക് നോമ്പ് ഉപേക്ഷിക്കാന്‍ പാടില്ല.
എന്നാല്‍ ഒരാളെ സംബന്ധിച്ചിടത്തോളം കുഞ്ഞിന്‍റെയോ ഉമ്മയുടെയോ ആരോഗ്യത്തിന് അത് ദോഷകരമായി ബാധിക്കും എന്ന് തത് വിഷയത്തില്‍ വൈദ്യശാസ്ത്രപരമായി അറിവുള്ളവരോ, അല്ലെങ്കില്‍ സ്വയം അനുഭവം കൊണ്ടോ വിലയിരുത്തപ്പെടുകയാണ് എങ്കില്‍ അവര്‍ക്ക് നോമ്പ് ഉപേക്ഷിക്കുകയും പിന്നീട് നോറ്റുവീട്ടുകയും ചെയ്യാവുന്നതാണ്.
അല്ലാഹു പറയുന്നു:
നോമ്പ് ദോഷകരമായി ബാധിച്ചേക്കാവുന്ന സാഹചര്യത്തില്‍ രോഗികളെപ്പോലെത്തന്നെയാണ് അവരും. അതിനാല്‍ അക്കാരണത്താല്‍ അവര്‍ ഒഴിവാക്കുകയാണ് എങ്കില്‍ അവര്‍ ആ നോമ്പ് പിന്നീട് നിര്‍ബന്ധമായും നോറ്റുവീട്ടണം.
അല്ലാഹു അനുഗ്രഹിക്കട്ടെ ...
നോമ്പ് നോല്‍ക്കുന്നത് കൊണ്ട് തനിക്കോ കുട്ടിക്കോ ദോശമൊന്നുമില്ലെങ്കില്‍ മുലയൂട്ടുന്ന സ്ത്രീക്കും ഗര്‍ഭിണിക്കും നോമ്പ് നോല്‍ക്കല്‍ നിര്‍ബന്ധമാണ്. അകാരണമായി അവര്‍ക്ക് നോമ്പ് ഉപേക്ഷിക്കാന്‍ പാടില്ല.
എന്നാല്‍ ഒരാളെ സംബന്ധിച്ചിടത്തോളം കുഞ്ഞിന്‍റെയോ ഉമ്മയുടെയോ ആരോഗ്യത്തിന് അത് ദോഷകരമായി ബാധിക്കും എന്ന് തത് വിഷയത്തില്‍ വൈദ്യശാസ്ത്രപരമായി അറിവുള്ളവരോ, അല്ലെങ്കില്‍ സ്വയം അനുഭവം കൊണ്ടോ വിലയിരുത്തപ്പെടുകയാണ് എങ്കില്‍ അവര്‍ക്ക് നോമ്പ് ഉപേക്ഷിക്കുകയും പിന്നീട് നോറ്റുവീട്ടുകയും ചെയ്യാവുന്നതാണ്.
അല്ലാഹു പറയുന്നു:
وَمَنْ كَانَ
مَرِيضًا أَوْ عَلَى سَفَرٍ فَعِدَّةٌ مِنْ أَيَّامٍ أُخَرَ البقرة/185.
"ആരെങ്കിലും രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്താല്‍ പകരം അത്രയും എണ്ണം ( നോമ്പെടുക്കേണ്ടതാണ്. )" - [അല്‍ബഖറ : 185].നോമ്പ് ദോഷകരമായി ബാധിച്ചേക്കാവുന്ന സാഹചര്യത്തില്‍ രോഗികളെപ്പോലെത്തന്നെയാണ് അവരും. അതിനാല്‍ അക്കാരണത്താല്‍ അവര്‍ ഒഴിവാക്കുകയാണ് എങ്കില്‍ അവര്‍ ആ നോമ്പ് പിന്നീട് നിര്‍ബന്ധമായും നോറ്റുവീട്ടണം.
അല്ലാഹു അനുഗ്രഹിക്കട്ടെ ...
തത് വിഷയത്തിൽ ലജ്നതു ദാഇമയോടുള്ള ചോദ്യവും മറുപടിയും ലഭിക്കാൻ ഈ ലിങ്കിൽ പോകുക: http://www.alifta.net/Fatawa/FatawaSubjects.aspx?languagename=en&View=Page&HajjEntryID=0&HajjEntryName=&RamadanEntryID=0&RamadanEntryName=&NodeID=1028&PageID=3598&SectionID=7&SubjectPageTitlesID=3642&MarkIndex=2&0
(കൂടുതല്‍ ചോദ്യങ്ങള്‍ നിങ്ങള്‍ക്ക് ബ്ലോഗ് വഴി ചോദിക്കാവുന്നതാണ്. കഴിവിന്‍റെ പരമാവധി ഉത്തരം നല്‍കാന്‍ ശ്രമിക്കും. അല്ലാഹു അനുഗ്രഹിക്കട്ടെ. )