Thursday, March 6, 2025

വിത്റിൽ എപ്പോഴാണ് ഖുനൂത്ത് ചൊല്ലേണ്ടത് ?

ചോദ്യം :  വിത്റിൽ എപ്പോഴാണ് ഖുനൂത്ത് ചൊല്ലേണ്ടത്  ?

WWW .FIQHUSSUNNA .COM 

ഉത്തരം: 

الحمد لله والصلاة والسلام على رسول الله وبعد؛

അവസാനത്തെ റകഅത്തിലെ റുകൂഇനു മുൻപോ റുകൂഇന് ശേഷം ഇഅതിദാലിലോ ഖുനൂത്ത് ചൊല്ലാം.

عن أبي رافعٍ مولى رسولِ اللهِ صلَّى اللهُ عليه وسلَّم، قال: (صلَّيتُ خَلفَ عمرَ بنِ الخطَّابِ رَضِيَ اللهُ عنهُ، فقَنَتَ بعدَ الرُّكوعِ، ورفعَ يديهِ وجَهَرَ بالدُّعاءِ)

അബൂ റാഫിഅ (റ) നിവേദനം: "ഞാൻ ഉമർ (റ) വിന്റെ കൂടെ നിസ്കരിച്ചു. അദ്ദേഹം റുകൂഇന് ശേഷം ഖുനൂത്ത് ചൊല്ലുകയും കൈകൾ ഉയർത്തി ദുആ ഉറക്കെ ചൊല്ലുകയും ചെയ്തു" - [رواه عبد الرزاق في (المصنف) (4980) ].

അതുപോലെ റുകൂഇനു മുൻപും ആകാം:

عن عَلقمةَ: (أنَّ ابنَ مسعودٍ وأصحابَ النبيِّ صلَّى اللهُ عليه وسلَّم كانوا يَقنُتونَ في الوترِ قبلَ الرُّكوعِ)

അൽഖമ (റ) നിവേദനം: ഇബ്നു മസ്ഊദും അല്ലാഹുവിന്റെ റസൂലിൻ്റെ സ്വഹാബാക്കളും വിത്റിൽ റുകൂഇനു മുൻപ് ഖുനൂത്ത് ചൊല്ലിയിരുന്നു." - [رواه ابن أبي شيبة في ((المصنف)) (2/302).]
അതുകൊണ്ടു ഖുനൂത്ത് റുകൂഇലേക്ക് പോകുന്നതിന് മുൻപോ ശേഷമോ ആകാം. അല്ലാഹു അനുഗ്രഹിക്കട്ടെ..
والله تعالى أعلم

അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ്