ചോദ്യം : ഇമാം തറാവീഹ് നിസ്കരിക്കുബോൾ ഖുർആൻ മൊബൈൽ നോക്കി ഇമാം ഖുർആൻ ഓതുന്നത് ശ്രദ്ധിക്കാൻ അല്ലെങ്കിൽ ഓതുന്നതിന് വല്ല കുഴപ്പവും ഉണ്ടോ അറബികൾ ചെയ്യുന്നത് കണ്ടിട്ടുണ്ട് ഇങ്ങനെ ചെയ്യുന്നത് ഇസ്ലാമിക പ്രമാണങ്ങളിൽ സ്ഥിരപ്പെട്ടതാണോ ?
WWW .FIQHUSSUNNA .COM
ഉത്തരം:
الحمد لله والصلاة والسلام على رسول الله وبعد؛
ഇമാമിനോ, ഇമാമിന്റെ പിന്നിൽ തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തിക്കൊടുക്കാൻ നിൽക്കുന്ന ആൾക്കോ മുസ്ഹഫിൽ നോക്കി ഓതുന്നതിൽ തെറ്റില്ല. ആഇശ (റ) യുടെ മൗലയായ ദക്'വാൻ റമളാനിൽ രാത്രി നമസ്കാരത്തിൽ നോക്കി ഓതിയിരുന്നതായി ഇമാം ബുഖാരി തൻ്റെ തൻ്റെ സ്വഹീഹിൽ മുഅലഖായി ഉദ്ധരിച്ചിട്ടുണ്ട്. എന്നാൽ അല്ലാത്തവർ ഇമാം ഓതുന്നത് ശ്രദ്ധിച്ച് കേൾക്കുകയാണ് വേണ്ടത്. അവർ ഇമാമിനോടൊപ്പം മുസ്ഹഫ് നോക്കി ഓതുന്നത് ശരിയാണോ എന്നറിയില്ല. അത് ഉപേക്ഷിക്കുകയും ഇമാം ഓതുന്നത് ശ്രദ്ധിച്ച് കേൾക്കുകയുമാണ് വേണ്ടത്. മാത്രമല്ല നമസ്കാരത്തിലെ ഖുശൂഇനെയും, വലതു കൈ ഇടതുകൈയ്യിൻമേൽ വെക്കുക എന്ന സുന്നത്തിനെയും ഒക്കെ അത് ബാധിക്കും. അതുകൊണ്ടു അത് ഒഴിവാക്കുകയും ഇമാം ഓതുന്നത് ശ്രദ്ധിച്ച് കേൾക്കുകയും ചെയ്യുക. അല്ലാഹു തആല പറയുന്നു:
وَإِذَا قُرِئَ الْقُرْآنُ فَاسْتَمِعُوا لَهُ
وَأَنصِتُوا [الأعراف:204]
"വിശുദ്ധ ഖുർആൻ പാരായണം ചെയ്യപ്പെട്ടാൽ നിങ്ങൾ അത് ശ്രദ്ധിച്ച് കേൾക്കുകയും നിശബ്ദരായിരിക്കുകയും ചെയ്യുക". അല്ലാഹു അനുഗ്രഹിക്കട്ടെ
അബ്ദുറഹ്മാൻ അബ്ദുല്ലതീഫ്