ചോദ്യം : കുട്ടികളോട് എത്ര വയസ് മുതൽ നോമ്പ് എടുക്കാൻ കൽപ്പിക്കണം ?.
www.fiqhussunna.com
ഉത്തരം:
الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛
കുട്ടികളോട് നോമ്പെടുക്കാൻ കല്പിക്കേണ്ട പ്രത്യേക പ്രായ പരിധി പഠിപ്പിക്കപ്പെട്ടിട്ടില്ല. അവർക്ക് നോമ്പ് നിർബന്ധവുമല്ല. എന്നാൽ നമസ്‌കാരത്തെ പോലെ ഏഴ് വയസ് ആയാൽ അവരെ പരിശീലിപ്പിച്ച് തുടങ്ങാം എന്നും, അവർക്ക് ശാരീരികമായി നോമ്പ് നോൽക്കാൻ സാധിക്കുന്ന അവസ്ഥ എത്തിയാൽ അവരെക്കൊണ്ടു നോമ്പ് എടുക്കാൻ പരിശീലിപ്പിക്കാം എന്നുമൊക്കെ ഫുഖഹാക്കൾ പറഞ്ഞിട്ടുണ്ട്. പ്രായപൂർത്തി എത്തുന്നതോടെയാണ് ഒരാളുടെ മേൽ നോമ്പ് നിർബന്ധമായിത്തീരുന്നത്. കുട്ടികളുടെ പ്രായവും അവസ്ഥയുമൊക്കെ മനസ്സിലാക്കി കഴിയുന്ന രൂപത്തിൽ അവരെ പ്രോത്സാഹിപ്പിക്കുകയും പരിശീലിപ്പിച്ച് തുടങ്ങുകയും ചെയ്യുക എന്നതാണ് ഈ വിഷയത്തിലെ ശരിയായ നിലപാട്. والله تعالى أعلم .
സ്വഹാബാക്കൾ കുട്ടികളെ നോമ്പെടുക്കാൻ പരിശീലിപ്പിക്കുകയും, വിശപ്പറിയാതിരിക്കാൻ കളിപ്പാട്ടങ്ങൾ നൽകി അവരുടെ ശ്രദ്ധ തിരിക്കുകയും ചെയ്യാറുണ്ടായിരുന്നു എന്ന് ഹദീസുകളിൽ കാണാം.
റബീഅ് ബിൻത് മുഅവ്വിദ് (റ) ഉദ്ധരിക്കുന്ന ഹദീസിൽ ഇപ്രകാരം കാണാം:
أَرْسَلَ رَسولُ اللهِ صَلَّى اللَّهُ عليه وسلَّمَ غَدَاةَ عَاشُورَاءَ إلى قُرَى الأنْصَارِ، الَّتي حَوْلَ المَدِينَةِ: مَن كانَ أَصْبَحَ صَائِمًا، فَلْيُتِمَّ صَوْمَهُ، وَمَن كانَ أَصْبَحَ مُفْطِرًا، فَلْيُتِمَّ بَقِيَّةَ يَومِهِ. فَكُنَّا، بَعْدَ ذلكَ نَصُومُهُ، وَنُصَوِّمُ صِبْيَانَنَا الصِّغَارَ منهمْ إنْ شَاءَ اللَّهُ، وَنَذْهَبُ إلى المَسْجِدِ، فَنَجْعَلُ لهمُ اللُّعْبَةَ مِنَ العِهْنِ، فَإِذَا بَكَى أَحَدُهُمْ علَى الطَّعَامِ أَعْطَيْنَاهَا إيَّاهُ عِنْدَ الإفْطَارِ
__________________
അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ