മുത്ത്വലാഖ് പ്രഥമദൃഷ്ട്യാ ഇസ്‌ലാം അംഗീകരിക്കുന്ന ഒന്നല്ല എന്നതിനാലും മഹാപൂരിപക്ഷം പണ്ഡിതന്മാരും മൂന്നും ഒരുമിച്ച് ചൊല്ലൽ ഹറാമാണ് എന്ന് പ്രസ്താവിച്ചിട്ടുള്ളതിനാലുമാണ് "മുത്ത്വലാഖ് നിരോധിച്ചു" എന്ന വാർത്തയോട് സ്വാഗതാർഹം എന്ന് പ്രതികരിച്ചത്. എന്നാൽ അതിന്റെ പിന്നിലുള്ള രാഷ്ട്രീയ കുതന്ത്രങ്ങളും വിധിയിൽ ഒളിഞ്ഞിരിക്കാവുന്ന മറ്റ് ആശങ്കകളും എല്ലാം സൂചിപ്പിച്ചുകൊണ്ട് പല സഹോദരങ്ങളും മെസ്സേജ് അയക്കുകയുണ്ടായി. ഞാൻ സൂചിപ്പിച്ച പോലെ ആ തലങ്ങളെല്ലാം പരിശോധിച്ച് എഴുതിയ ഒരു കുറിപ്പായിരുന്നില്ല അത്. അതുകൊണ്ടുതന്നെ അത് പിൻവലിക്കുന്നു..
എന്നാൽ പ്രാമാണികമായി മുത്വലാഖ് എന്ത് എന്നതും, അതിന്റെ ഇസ്‌ലാമിക വിധി എന്ത് എന്നതും, അതിൽ യോജിപ്പുള്ള മേഖലകളും വിയോജിപ്പുള്ള ഏതെല്ലാം എന്നതും പിന്നീട് എഴുതുന്നതാണ് ഇൻ ഷാ അല്ലാഹ്..
എന്നാൽ പ്രാമാണികമായി മുത്വലാഖ് എന്ത് എന്നതും, അതിന്റെ ഇസ്‌ലാമിക വിധി എന്ത് എന്നതും, അതിൽ യോജിപ്പുള്ള മേഖലകളും വിയോജിപ്പുള്ള ഏതെല്ലാം എന്നതും പിന്നീട് എഴുതുന്നതാണ് ഇൻ ഷാ അല്ലാഹ്..