ആധുനിക കാലഘട്ടത്തില്‍ കര്‍മശാസ്ത്ര വിഷയങ്ങളില്‍ ഏറെ പ്രാഗത്ഭ്യം തെളിയിച്ച ശൈഖ് ഇബ്നു ഉസൈമീന്‍ (റഹിമഹുല്ല) വോട്ടിങ്ങിനെക്കുറിച്ച് നല്‍കുന്ന മറുപടി നോക്കുക. ചോദ്യകര്‍ത്താവ് അതനുവദനീയമല്ല എന്ന മറുപടി ലഭിക്കാനുതകുന്ന രൂപത്തിലാണ് ചോദ്യം ഉന്നയിക്കുന്നത് എന്നതും ശ്രദ്ധേയമാണ്:
www.fiqhussunna.com
കുവൈറ്റില്‍ നിന്നാണ് ചോദ്യം: കുവൈറ്റില്‍ ഞങ്ങള്‍ക്കിടയിലുള്ള തിരഞ്ഞെടുപ്പിന്‍റെ വിധിയെന്താണ് ?. അതില്‍ ഭാഗവാക്കായിട്ടുള്ള ഇസ്‌ലാമിക ചിന്താഗതിയുടെയും ദഅവത്തിന്റെയും വക്താക്കളായിട്ടുള്ള പലരും പിന്നീട് മതപരമായ വിഷയങ്ങളില്‍ വ്യതിചലിച്ച് പോയിട്ടുണ്ട് എന്നത് കൂടി അതോടൊപ്പം പരിഗണിക്കണം.
ഉത്തരം: "തിരഞ്ഞെടുപ്പില്‍ ഭാഗവാക്കാകല്‍ നിര്‍ബന്ധമാണ് എന്നതാണ് എന്‍റെ കാഴ്ചപ്പാട്. നന്മയുണ്ട് എന്ന് നമുക്ക് തോന്നുന്ന ആളുകളെ നാം തിരഞ്ഞെടുക്കേണ്ടതുണ്ട്. കാരണം നന്മയുള്ളവര്‍ അതില്‍ നിന്നും വിട്ടു നിന്നാല്‍ പിന്നെ ആരായിരിക്കും അവരുടെ സ്ഥാനത്ത് കടന്നുവരുന്നത് ?!. സ്വാഭാവികമായും അത് ശര്‍റിന്‍റെ (തിന്മയുടെ) ആളുകളായിരിക്കും. അതല്ലെങ്കില്‍ പ്രത്യേകിച്ച് കാര്യമൊന്നുമില്ലാത്ത, ഗുണമോ ദോശമോ ഒന്നുമില്ലാത്ത, ശബ്ദമുയര്‍ത്തുന്ന ആരുടെ പിന്നിലും അണിനിരക്കുന്ന രൂപത്തിലുള്ള ആളുകളായിരിക്കും. അതുകൊണ്ടുതന്നെ നിര്‍ബന്ധമായും നന്മയുണ്ടെന്ന് തോന്നുന്ന ആളെ നാം തിരഞ്ഞെടുക്കണം.
ഇനി 'നമ്മള്‍ അങ്ങനെയുള്ള ഒരാളെ തിരഞ്ഞെടുത്തിട്ടെന്താ ?!, പാര്‍ലമെന്‍റ് മുഴുവനും അതിന് വിപരീതമായിട്ടുള്ളവരല്ലേ എന്ന് ആരെങ്കിലും പറയുകയാണ് എങ്കില്‍, അവനോട് നമുക്ക് പറയാനുള്ളത്: അങ്ങനെയായെന്നിരിക്കട്ടെ, എങ്കിലും ഈ ഒരാളില്‍ അല്ലാഹു ബര്‍ക്കത്ത് ചൊരിയുകയും, അയാള്‍ ആ പാര്‍ലമെന്റില്‍ ഹഖിന്‍റെ ശബ്ദം ഉയര്‍ത്തുകയും ചെയ്‌താല്‍ അതിനൊരു പ്രതിഫലനമുണ്ടാകും. അത് തീര്‍ച്ചയാണ്. പക്ഷെ നമ്മുടെ പ്രശ്നം അല്ലാഹുവോടുള്ള സ്വിദ്ഖിന്‍റെ വിഷയത്തില്‍ നാമല്പം പിന്നിലാണ്. ഭൗതിക കാര്യങ്ങളെയാണ് നാമാശ്രയിക്കുന്നത്. അല്ലാഹുവിന്‍റെ കലിമത്തിനെ പലപ്പോഴും നാം പരിഗണിക്കുന്നില്ല.. എങ്കിലും ഞാന്‍ പറയുന്നു: പാര്‍ലമെന്റില്‍ വളരെ കുറച്ച് പേര്‍ മാത്രമേ സത്യത്തിന്‍റെ വക്താക്കളായുള്ളൂ എങ്കിലും അവരുടെ സാന്നിധ്യം ഗുണം ചെയ്യും. പക്ഷെ അവര്‍ അല്ലാഹുവിനോട് ആത്മാര്‍ത്ഥത പുലര്‍ത്തുന്നവരായിരിക്കണം.
ഇനി ചിലര്‍ ഇങ്ങനെ പറയാറുണ്ട്: പാര്‍ലമെന്‍റ് നിഷിദ്ധമാണ്. ഫാസിഖീങ്ങള്‍ക്കൊപ്പമുള്ള ഇരുത്തമോ അവരോടൊപ്പം പങ്കാളികളാകുന്നതോ അനുവദനീയമല്ല. (അവരോട് തിരിച്ച് ചോദിക്കാനുള്ളത്) : ആ ഫാസിഖീങ്ങളോട് യോജിക്കാനാണോ നാം അവരോടൊപ്പം ഇരിക്കുന്നത് ?!. അല്ല. മറിച്ച് അവര്‍ക്ക് നേരായ വശം വ്യക്തമാക്കിക്കൊടുക്കാനാണ് നാം ഇരിക്കുന്നത്. ചില പണ്ഡിത സുഹൃത്തുക്കള്‍ പറയുന്നത്: പാര്‍ലമെന്റില്‍ പങ്കെടുക്കാന്‍ പാടില്ല എന്നാണ്. കാരണം ദീനീബോധമുള്ള ഇയാള്‍ എങ്ങനെയാണ് വഴിപിഴച്ചവര്‍ക്കൊപ്പം ഇരിക്കുക ?. അവരോട് തിരിച്ച് പറയാനുള്ളത്: അയാള്‍ അവിടെ ഇരിക്കുന്നത് ആ വഴികേടുകള്‍ പിന്തുടരുക എന്ന ഉദ്ദേശത്തോടെയാണോ, അതോ അവരുടെ പിഴവുകള്‍ തിരുത്തണമെന്ന ഉദ്ദേശത്തോടെയാണോ ?!. ഇപ്രാവശ്യം അതിനദ്ദേഹത്തിനത് തിരുത്താന്‍ സാധിച്ചില്ലെങ്കിലും അടുത്ത തവണ സാധിച്ചെന്ന് വരാം ... [ശൈഖിന്‍റെ ശബ്ദം വിവര്‍ത്തനം ചെയ്തത്: ].
https://youtu.be/u7hgfceIjb4