بسم الله الرحمن الرحيم، الحمد لله رب العالمين، والصلاة والسلام على نبينا محمد، وعلى آله وصحبه، ومن اتبع سنته إلى يوم الدين، أما بعد:
പെരുന്നാള്‍ സുദിനങ്ങളില്‍, അല്ലാഹുവിലേക്ക് ഏറെ അടുക്കുകയും അവനോട് കൂടുതല്‍ നന്ദി കാണിക്കുകയും, അനുവദിക്കപ്പെട്ട രൂപത്തില്‍ നന്മ നിറഞ്ഞ സന്തോഷവും ആനന്ദവും നിറഞ്ഞുനില്‍ക്കുകയുമാണ് ചെയ്യേണ്ടത് എന്നത് നമുക്കെല്ലാം അറിയാവുന്ന കാര്യമാണല്ലോ. എന്നാല്‍ പലപ്പോഴും അശ്രദ്ധ കൊണ്ടോ അറിവില്ലായ്മ കൊണ്ടോ സംഭവിച്ചുപോകുന്ന ചില വീഴ്ചകളെക്കുറിച്ചാണ് നാം ഈ ലേഖനത്തില്‍ ചര്‍ച്ച ചെയ്യുന്നത്. നാം ഈ ലേഖനത്തില്‍ പരാമര്‍ശിക്കുന്ന നിഷിദ്ധങ്ങളെല്ലാം പെരുന്നാൾക്ക് എന്ന് മാത്രമല്ല. എല്ലായിപ്പോഴും നിഷിദ്ധമാണ്. എന്നാൽ പെരുന്നാളിന് പലപ്പോഴും പലരും ഈ കാര്യങ്ങളിൽ അശ്രദ്ധരായിപ്പോകാറുണ്ട് എന്നതിനാൽ പ്രത്യേകം ഉണര്‍ത്തുന്നുവെന്ന് മാത്രം.
1- നമസ്കാരം പാഴാക്കൽ:
പലപ്പോഴും പലരും പെരുന്നാൾ സുദിനത്തിൽ ഫർദ് നമസ്കാരങ്ങളുടെ വിഷയത്തിൽ അശ്രദ്ധ കാണിക്കാറുണ്ട്. ഇത് കഠിനമായ പാപമാണ്.
അല്ലാഹു പറയുന്നു :
فَخَلَفَ من بَعْدِهِمْ خَلْفٌ أَضَاعُوا الصَّلاةَ واتبعوا الشهوات فسوف يلقون غيا
" എന്നിട്ട് അവര്‍ക്ക് ശേഷം അവരുടെ സ്ഥാനത്ത് ഒരു പിന്‍തലമുറ വന്നു. അവര്‍
നമസ്കാരം പാഴാക്കുകയും തന്നിഷ്ടങ്ങളെ പിന്തുടരുകയും ചെയ്തു. തന്‍മൂലം
ദുര്‍മാര്‍ഗത്തിന്‍റെ ഫലം അവര്‍ കണ്ടെത്തുന്നതാണ്. " - [മർയം : 59]അഥവാ നമസ്കാരം പാഴാക്കുന്നവരെ കാത്തു കിടക്കുന്നത് അതിഭയാനകമായ ശിക്ഷയാണ്. അന്ത്യദിനത്തില്‍ ഒരാള്‍ ഏറ്റവും ആദ്യം ചോദ്യം ചെയ്യപ്പെടുന്ന കര്‍മ്മമാണ് നമസ്കാരം. ഇസ്‌ലാമിലെ പഞ്ചസ്തംബങ്ങളില്‍ ഒന്നായ അതിന്‍റെ പ്രാധാന്യം ഞാന്‍ പറയേണ്ടതില്ല. റമദാന്‍ വ്രതത്തിന്‍റെയോ, ദുല്‍ഹിജ്ജ പത്തിലെ അമലുകള്‍ക്ക് ശേഷമോ വരുന്ന സന്തോഷത്തിന്‍റെ സുദിനമായ പെരുന്നാളുകള്‍ നമസ്കാരം പാഴാക്കുന്നത്തിലൂടെ മുന്‍പ്രവര്‍ത്തികളെല്ലാം നിഷ്ഫലമാക്കുന്ന ദിനമായി മാറാതിരിക്കട്ടെ. نسأل الله العافية والسلامة
2- അന്യ സ്ത്രീ പുരുഷന്മാർ ഇടകലരൽ:
ഇത് റസൂല്‍ (സ) വിരോധിച്ചതും ഏറെ പാപകരവുമാണ്. അതിനാല്‍ തന്നെ അല്ലാഹു പവിത്രമാക്കിയ പെരുന്നാൾ സുദിനങ്ങളെ അത്തരം പാപങ്ങൾ കൊണ്ട് മലീമാസമാക്കരുത്. പെരുന്നാളാണ് എന്നതുകൊണ്ട് അന്യസ്ത്രീ പുരുഷന്മാര്‍ ഇടകലരുന്നത് അനുവദനീയമാകുന്നില്ല.
അല്ലാഹു പറയുന്നു :
قُلْ لِلْمُؤْمِنِينَ يَغُضُّوا مِنْ أَبْصَارِهِمْ
وَيَحْفَظُوا فُرُوجَهُمْ ۚ ذَٰلِكَ أَزْكَىٰ لَهُمْ ۗ إِنَّ اللَّهَ خَبِيرٌ
بِمَا يَصْنَعُونَ
" (നബിയേ,) നീ സത്യവിശ്വാസികളോട് അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും,
ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും പറയുക. അതാണ് അവര്‍ക്ക് ഏറെ
പരിശുദ്ധമായിട്ടുള്ളത്. തീര്‍ച്ചയായും അല്ലാഹു അവര്‍
പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു." - [النور :30]
وَقُلْ لِلْمُؤْمِنَاتِ يَغْضُضْنَ مِنْ أَبْصَارِهِنَّ وَيَحْفَظْنَ فُرُوجَهُنَّ وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا وَلْيَضْرِبْنَ بِخُمُرِهِنَّ عَلَى جُيُوبِهِنَّ وَلَا يُبْدِينَ زِينَتَهُنَّ إِلَّا لِبُعُولَتِهِنَّ أَوْ آبَائِهِنَّ أَوْ آبَاءِ بُعُولَتِهِنَّ أَوْ أَبْنَائِهِنَّ أَوْ أَبْنَاءِ بُعُولَتِهِنَّ أَوْ إِخْوَانِهِنَّ أَوْ بَنِي إِخْوَانِهِنَّ أَوْ بَنِي أَخَوَاتِهِنَّ أَوْ نِسَائِهِنَّ أَوْ مَا مَلَكَتْ أَيْمَانُهُنَّ أَوِ التَّابِعِينَ غَيْرِ أُولِي الْإِرْبَةِ مِنَ الرِّجَالِ أَوِ الطِّفْلِ الَّذِينَ لَمْ يَظْهَرُوا عَلَى عَوْرَاتِ النِّسَاءِ وَلَا يَضْرِبْنَ بِأَرْجُلِهِنَّ لِيُعْلَمَ مَا يُخْفِينَ مِنْ زِينَتِهِنَّ وَتُوبُوا إِلَى اللَّهِ جَمِيعًا أَيُّهَ الْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ
"സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ
ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും, അവരുടെ ഭംഗിയില്‍ നിന്ന്
പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക.
അവരുടെ മക്കനകള്‍ കുപ്പായമാറുകള്‍ക്ക് മീതെ അവര്‍
താഴ്ത്തിയിട്ടുകൊള്ളട്ടെ. അവരുടെ ഭര്‍ത്താക്കന്‍മാര്‍, അവരുടെ പിതാക്കള്‍,
അവരുടെ ഭര്‍തൃപിതാക്കള്‍, അവരുടെ പുത്രന്‍മാര്‍, അവരുടെ
ഭര്‍തൃപുത്രന്‍മാര്‍, അവരുടെ സഹോദരന്‍മാര്‍, അവരുടെ സഹോദരപുത്രന്‍മാര്‍,
അവരുടെ സഹോദരീ പുത്രന്‍മാര്‍, മുസ്ലിംകളില്‍ നിന്നുള്ള സ്ത്രീകള്‍, അവരുടെ
വലംകൈകള്‍ ഉടമപ്പെടുത്തിയവര്‍ (അടിമകള്‍) , ലൈംഗികാസക്തി ഉള്ളവരല്ലാത്ത
പുരുഷന്‍മാരായ പരിചാരകര്‍, സ്ത്രീകളുടെ രഹസ്യങ്ങള്‍
മനസ്സിലാക്കിയിട്ടില്ലാത്ത കുട്ടികള്‍ എന്നിവരൊഴിച്ച് മറ്റാര്‍ക്കും
തങ്ങളുടെ ഭംഗി അവര്‍ വെളിപ്പെടുത്തരുത്. തങ്ങള്‍ മറച്ചു വെക്കുന്ന
തങ്ങളുടെ അലങ്കാരം അറിയപ്പെടുവാന്‍ വേണ്ടി അവര്‍ കാലിട്ടടിക്കുകയും
ചെയ്യരുത്. സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക്
ഖേദിച്ചുമടങ്ങുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം." - [النور :31].3- നിഷിദ്ധമായ വിനോദങ്ങൾ പാടില്ല: സംഗീത സദസ്സുകളും, പരിഹാസ സദസ്സുകളും സംഘടിപ്പിക്കുന്നതും അതിൽ പങ്കെടുക്കുന്നതും കഠിനമായ ശിക്ഷ താക്കീത് ചെയ്യപ്പെട്ട കാര്യമാണ്. സംഗീതത്തെ സംബന്ധിച്ച് അല്ലാഹു പറയുന്നു:
وَمِنَ النَّاسِ مَنْ يَشْتَرِي لَهْوَ الْحَدِيثِ لِيُضِلَّ
عَنْ سَبِيلِ اللَّهِ بِغَيْرِ عِلْمٍ وَيَتَّخِذَهَا
هُزُوًا أُولَئِكَ لَهُمْ عَذَابٌ مُهِينٌ
"യാതൊരു അറിവുമില്ലാതെ
ദൈവമാര്‍ഗത്തില്‍ നിന്ന് ജനങ്ങളെ തെറ്റിച്ചുകളയുവാനും, അതിനെ
പരിഹാസ്യമാക്കിത്തീര്‍ക്കുവാനും വേണ്ടി വിനോദവാര്‍ത്തകള്‍ വിലയ്ക്കു
വാങ്ങുന്ന ചിലര്‍ മനുഷ്യരുടെ കൂട്ടത്തിലുണ്ട്. അത്തരക്കാര്‍ക്കാണ്
അപമാനകരമായ ശിക്ഷയുള്ളത്." - [لقمان : 6].هُزُوًا أُولَئِكَ لَهُمْ عَذَابٌ مُهِينٌ
ഇബ്നു മസ്ഊദ് (റ) മൂന്നു പ്രാവശ്യം അല്ലാഹുവിൽ സത്യം ചെയ്തുകൊണ്ട് പറഞ്ഞു: വിനോദവാര്‍ത്തകള്‍ എന്ന് പറഞ്ഞത് സംഗീതത്തെ കുറിച്ചാണ് എന്ന്. അല്ലാഹു പറയുന്നത് നോക്കൂ: "വിനോദവാര്‍ത്തകള്‍ വിലയ്ക്കു വാങ്ങുന്ന ചിലര്‍ മനുഷ്യരുടെ കൂട്ടത്തിലുണ്ട്. അത്തരക്കാര്‍ക്കാണ് അപമാനകരമായ ശിക്ഷയുള്ളത്." അതിനാൽ സൂക്ഷിക്കുക.
4- താടി വടിക്കൽ :
താടി വടിക്കൽ റസൂല്‍ (സ) കല്പനക്ക് വിരുദ്ധമാണ്. താടി വടിക്കുന്നത് നിഷിദ്ധമാണ് എന്ന് ഇമാം അബൂ ഹനീഫ, ഇമാം മാലിക്, ഇമാം ശാഫിഇ, ഇമാം അഹ്മദ് (റഹിമഹുമുല്ലാഹ്) തുടങ്ങിയവരെല്ലാം ഒരുപോലെ അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഇബ്നു ഉമർ (റ) വിൽ നിന്നും നിവേദനം: പ്രവാചകൻ (സ) പറഞ്ഞു : " നിങ്ങൾ മുശ്രിക്കീങ്ങളിൽ നിന്നും വ്യത്യസ്തരാവുക. നിങ്ങൾ നിങ്ങളുടെ താടി വളർത്തുകയും മീശ വെട്ടിച്ചുരുക്കുകയും ചെയ്യുക " . - [ബുഖാരി]. എല്ലായിപ്പോഴും എന്നപോലെ പെരുന്നാളിനും ഇങ്ങനെയുള്ള നിഷിധങ്ങള്‍ വന്നുപോകുന്നത് സൂക്ഷിക്കുക. തെറ്റുകളില്‍ നിന്ന് വിരമിക്കാനും പ്രതിഫലാര്‍ഹാമായ കാര്യങ്ങള്‍ അനുഷ്ടിക്കാനും അല്ലാഹു തൗഫീഖ് നല്‍കട്ടെ.
5- സ്ത്രീകൾ സൗന്ദര്യം പ്രദർശിപ്പിക്കുന്ന വസ്ത്രം ധരിച്ച് പുറത്ത് പോകൽ:
മറ്റുള്ളവരെ ആകര്‍ഷിക്കുംവിധം തങ്ങളുടെ സൗന്ദര്യം പ്രദര്‍ശിപ്പിച്ചുകൊണ്ട് പുറത്ത് പോകുക എന്നത് വളരെ വലിയ തെറ്റാണ്. തന്‍റെ സൗന്ദര്യം പ്രദര്‍ശനവസ്തുവാക്കാത്ത മാന്യമായ വസ്ത്രധാരണമാണ് സ്ത്രീകളോട് ഇസ്‌ലാം നിഷ്കര്‍ഷിക്കുന്നത്. റസൂല്‍ (സ) പറഞ്ഞു : " ഞാനിതുവരെ കണ്ടിട്ടില്ലാത്ത നരകാവകാശികളായ രണ്ടു വിഭാഗം ആളുകളുണ്ട്. (അഥവാ അവർ പ്രവാചകന്‍റെ കാലശേഷമായിരിക്കും അവര്‍ വരിക) . ഒരു കൂട്ടരുടെ കയ്യില്‍ പശുവിന്‍റെ വാലുപോലുള്ള ചാട്ടവാറുണ്ടായിരിക്കും. അവരതുകൊണ്ട് ജനങ്ങളെ ഉപദ്രവിക്കും. മറ്റൊരു കൂട്ടർ വസ്ത്രം ധരിച്ച എന്നാൽ വസ്ത്രം ധരിച്ചിട്ടില്ലാത്ത സ്ത്രീകളാണ്. അവർ (കൊഞ്ചിക്കുഴഞ്ഞു) അല്ലാഹുവിന്‍റെ മാർഗത്തിൽ നിന്നും വ്യതിചലിക്കുകയും മറ്റുള്ളവരെ വ്യതിചലിപ്പിക്കുകയും ചെയ്യും. അവരുടെ തലകൾ ഒട്ടകത്തിന്‍റെ പൂഞ്ഞ പോലെ ഉയര്‍ന്നിരിക്കും. അവർ സ്വർഗത്തിൽ പ്രവേശിക്കില്ല. അതിന്‍റെ പരിമളം പോലും അവർക്ക് ലഭിക്കുകയില്ല. അതിന്‍റെ പരിമളം അവരില്‍ നിന്നും എത്രയോ അകലെയായിരിക്കും." - [സ്വഹീഹ് മുസ്‌ലിം].
ചെറിയ പെരുന്നാളാണ് എങ്കില്‍ അങ്ങേയറ്റത്തെ വ്രത ശുദ്ധിക്കും, ആത്മാര്‍ത്ഥമായ ഇബാദത്തുകള്‍ക്കും ശേഷം വരുന്ന ഒന്നാണ്. ബലി പെരുന്നാളാകട്ടെ ഏറെ ശ്രേഷ്ടകരമായ ദുൽഹിജ്ജയിലെ പത്ത് ദിനങ്ങളിൽപ്പെട്ട ഒരു ദിവസവുമാണ്. അവയുടെ പവിത്രത നഷ്ടപ്പെടുത്താതിരിക്കുക.
അല്ലാഹു പറയുന്നു:
ذَلِكَ وَمَنْ يُعَظِّمْ حُرُمَاتِ اللَّهِ فَهُوَ خَيْرٌ لَهُ عِنْدَ رَبِّهِ
[الحج : 30]
"അതെ, അല്ലാഹു പവിത്രത നല്‍കിയ വസ്തുക്കളെ വല്ലവനും ബഹുമാനിക്കുന്ന
പക്ഷം അത് തന്‍റെ രക്ഷിതാവിന്‍റെ അടുക്കല്‍ അവന്ന് ഗുണകരമായിരിക്കും." - [അല്‍ഹജജ്: 30].
അതുപോലെ അല്ലാഹു പറഞ്ഞു:
ذَلِكَ وَمَنْ يُعَظِّمْ
شَعَائِرَ اللَّهِ فَإِنَّهَا مِنْ
تَقْوَى الْقُلُوبِ. [الحج:32]
"അതെ, വല്ലവനും
അല്ലാഹുവിന്‍റെ മതചിഹ്നങ്ങളെ ആദരിക്കുന്ന പക്ഷം തീര്‍ച്ചയായും അത് ഹൃദയങ്ങളിലെ
തഖ്വയില്‍ നിന്നുണ്ടാകുന്നതത്രെ" - [അല്‍ഹജജ്: 32].
സൂക്ഷ്മത പാലിക്കുന്ന ആളുകളിൽ അല്ലാഹു നമ്മെ ഉൾപ്പെടുത്തു മാറാകട്ടെ ..
----------------------------------------
അനുബന്ധ ലേഖനങ്ങൾ:
1- പെരുന്നാളിന് പരസ്പരം ആശംസ പറയൽ.
2- പെരുന്നാൾ , മര്യാദകളും നിയമങ്ങളും.