വിവർത്തനം:
ചോദ്യം: നമസ്കരിക്കുന്നയാൾ സുജൂദിലോ, അതല്ലാത്ത നമസ്കാരത്തിന്റെ മറ്റു കർമ്മങ്ങളിലോ അറബിയല്ലാത്ത ഭാഷയിൽ പ്രാർഥിക്കാൻ പാടുണ്ടോ?.
www.fiqhussunna.com
ഉത്തരം: നമസ്കാരത്തിൽ പോലും മറ്റു ഭാഷകൾ ഉപയോഗിക്കുകയെന്നത് അറബി അറിയാത്തവർക്കല്ലാതെ അനുവദനീയമല്ല. അറബി അറിയാത്തവൻ അവന്റെ ഭാഷയിൽ പ്രാർഥിച്ചുകൊള്ളട്ടെ. എന്നാൽ അറബി അറിയാവുന്നവന് നമസ്കാരത്തിൽ മറ്റു ഭാഷകൾ ഉപയോഗിച്ചുകൊണ്ട് പ്രാർഥിക്കാവതല്ല". - [ സ്വാലിഹ് അൽ ഫൗസാൻ ഹഫിദഹുല്ല ].
ഇനി അറബി അറിയുന്ന ആൾ, മറ്റു ഭാഷകളിൽ പ്രാർഥിക്കുക എന്നത് നമസ്കാരത്തിലല്ലെങ്കിൽ പോലും വെറുക്കപ്പെട്ട കാര്യമാണ് എന്നത് പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്.
ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ (റഹിമഹുല്ല) പറയുന്നു: "അറബിയിലല്ലാതെ ഇതര ഭാഷകളിൽ പ്രാർഥിക്കുന്നത് വെറുക്കപ്പെട്ടതാണ്. എന്നാൽ അറബി അറിയാത്തവനാണ് ആ വിഷയത്തിൽ ഇളവുള്ളത്. അറബിയല്ലാത്ത അന്യ ഭാഷകളെ ശിആറാക്കുക എന്നത് ഇസ്ലാമിന് നിരക്കാത്തതാണ്"
_________________________________
അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ