ചോദ്യം : അസ്സലാമുഅലൈക്കും,
സുഖമെന്ന് വിശ്വസിക്കുന്നു, അബുദാബിയിൽ നിന്നുമാണ് ... ഒരു സംശയം ജിമ്മിൽ നിന്നുമുള്ള വരുമാനം ഹലാൽ ആണോ? അതിൽ കൂടുതൽ മ്യൂസിക് ഇട്ടുകൊടുക്കേണ്ടിവരുന്നു...? ലേഡീസ്സും ജിമ്മിൽ വരാറുണ്ട്...!!!
www.fiqhussunna.com
ഉത്തരം:
وعليكم السلام ورحمة الله وبركاته
നിഷിദ്ധമായ കാര്യങ്ങൾ ഉപേക്ഷിച്ചാൽ മാത്രമേ നമുക്ക് ഏത് വരുമാനവും ഹലാൽ ആകുന്നുള്ളൂ. ജിമ്മും അതിൽ നിന്നും വ്യത്യസ്തമല്ല. ജിമ്മിൽ നിന്നുമുള്ള വരുമാനം ഹലാൽ ആണ്. പക്ഷെ അവിടെ നിഷിദ്ധമായ കാര്യങ്ങൾ ഉണ്ടാകാൻ പാടില്ല. സ്ത്രീകൾക്ക് ഒന്നുകിൽ അവർക്ക് മാത്രമായുള്ള സമയം വെക്കുക, അവർക്കായി സ്ത്രീയേകളായ ട്രൈനർമാരെ നൽകുക. പ്രത്യേകിച്ചും പരിശീലനം നടത്തുന്ന സമയത്ത് അന്യപുരുഷന്മാർക്ക് മുൻപിൽ പാടില്ലാത്ത വസ്ത്ര ധാരണമാകും പലരും ധരിച്ചിട്ടുണ്ടാകുക. അല്ലെങ്കിൽ സ്ത്രീകൾക്ക് മാത്രമായുള്ള പുരുഷന്മാരുമായി ഇടകലരാത്ത സൗകര്യം നൽകുക. അതുപോലെ മ്യൂസിക് ഒഴിവാക്കുക. ജിമ്മിന് മ്യൂസിക് നിര്ബന്ധമൊന്നുമല്ലല്ലോ. അതൊന്നും ഇല്ലാതെ എത്രയോ ജിമ്മുകൾ പ്രവർത്തിക്കുന്നുണ്ട്. അങ്ങനെ മ്യൂസിക് നിർബന്ധമുള്ളവർക്ക് അവർ പേഴ്‌സണലി ചെയ്യട്ടെ എന്നതല്ലാതെ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കേണ്ടതില്ലല്ലോ. നിഷിദ്ധമായ കാര്യങ്ങൾ നിലനിൽക്കെ ജിമ്മാകട്ടെ ഇനി മറ്റുവല്ല സംരംഭം ആകട്ടെ ആ വരുമാനം ഹലാലാകുകയില്ല. നബി (സ) പറഞ്ഞു:
അല്ലാഹു അനുഗ്രഹിക്കട്ടെ ...
മറുപടി: അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ്