ചോദ്യം: ദുബായ് നാഷണൽ ബോണ്ടിൽ നിക്ഷേപിക്കൽ അനുവദനീയമാണോ ?.
www.fiqhussunna.com
ഉത്തരം:
الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه ، وبعد؛
നിക്ഷേപകർക്ക് അവർ അടക്കുന്ന മുഴുവൻ തുകയും കൂടെ നിശ്ചിതമായ ഡിവിഡന്റും ഉറപ്പ് നൽകുന്ന ബോണ്ട് ആണ് എങ്കിൽ അത് പലിശയിൽ അധിഷ്ഠിതമായ കടപ്പത്രമാണ്. എന്നാൽ ലാഭനഷ്ടങ്ങൾ കൃത്യമായി വിലയിരുത്തി അതിൻ്റെ അടിസ്ഥാനത്തിൽ ബോണ്ട് കൈവശപ്പെടുത്തിയവർക്ക് ശരിയായ ലാഭം നൽകുന്ന ബോണ്ട് ആണ് എങ്കിൽ അത് അനുവദനീയവും ആണ്.
അതുകൊണ്ടുതന്നെ ഏതൊരു ബോണ്ടിൽ ആണോ നാം പണം നിക്ഷേപിക്കുന്നത് അത് പലിശയിൽ അധിഷ്ഠിതമായ കടപ്പത്രം അഥവാ Debentures അല്ല എന്ന് നാം ഉറപ്പ് വരുത്തുക. ഏതൊരു ബോണ്ടിൽ നാം നിക്ഷേപിക്കുമ്പോഴും അത് അനുവദനീയമായിരിക്കാൻ പൊതുവേ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവിടെ സൂചിപ്പിക്കാം:
1- അനുവദനീയമായ കാര്യങ്ങളിൽ അധിഷ്ഠിതമായ ബോണ്ടുകൾ ആയിരിക്കണം.
2- ലാഭനഷ്ടങ്ങൾ പങ്കുവെക്കപ്പെടുന്നതും, നാം നിക്ഷേപിക്കുന്ന പണത്തിൽ നിന്നും ഉണ്ടാകുന്ന ശരിയായ ലാഭവിഹിതത്തിൻ്റെ അനുപാതം അനുസരിച്ച് ലാഭം ലഭിക്കുന്നതുമായ ബോണ്ടുകൾ ആയിരിക്കണം.
3- നാം നിക്ഷേപിക്കുന്ന തുകയുടെ നിശ്ചിത ശതമാനം മുൻകൂട്ടി ഉറപ്പ് നൽകുന്ന പലിശയിൽ അധിഷ്ഠിതമായ ബോണ്ടുകൾ ആയിരിക്കരുത്.
താങ്കൾ സൂചിപ്പിച്ച ബോണ്ടിൻ്റെ വിശദ വിവരങ്ങൾ പരാമർശിക്കാത്തത് കൊണ്ടുതന്നെ സ്‌പെസിഫിക്കായി അതിനെക്കുറിച്ച് പറയുക സാധ്യമല്ല. എന്നാൽ മുകളിൽ പരാമർശിച്ച പൊതു നിർദേശങ്ങൾ പരിഗണിച്ചുകൊണ്ട് അത് അനുവദനീയമായ ബോണ്ടാണോ എന്ന് താങ്കൾക്ക് പരിശോധിക്കാവുന്നതാണ്.
والله تعالى أعلم
അല്ലാഹു അനുഗ്രഹിക്കട്ടെ ...
അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ