ചോദ്യം: ജ്വല്ലറിക്കാരും അതിൽ നിക്ഷേപിച്ചവരും എങ്ങനെയാണ് സകാത്ത് കൊടുക്കേണ്ടത്?
wwww.fiqhussunna.com
ഉത്തരം:
الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛
ജ്വല്ലറിക്കാരൻ തന്റെ കടയിലെ മൊത്തം സ്വർണ്ണാഭരണങ്ങളുടെ വിപണനമൂല്യം, കടയുടെ കൈവശമുള്ള ധനം എന്നിവ കണക്കാക്കി 2.5% സകാത്ത് കൊടുക്കണം. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം ജ്വല്ലറിക്കാരുടെ കൈവശമുള്ള സ്വർണ്ണം വെറും സ്വർണ്ണത്തിന്റെ തൂക്കം അനുസരിച്ചല്ല അതിന്റെ സകാത്ത് നൽകുന്നത്. മറിച്ച് അത് കച്ചവട വസ്തു ആയതുകൊണ്ടുതന്നെ അതിന്റെ വിപണന മൂല്യം ആണ് കണക്കാക്കേണ്ടത്. അഥവാ ആ ആഭരണങ്ങൾ വിൽക്കുന്ന ആവറേജ് വില എത്രയാണോ അതാണ് കണക്കുകൂട്ടേണ്ടത്. കൂടെ അവരുടെ കൈവശമുള്ള പണവും കണക്കുകൂട്ടി ആകെ ലഭിക്കുന്ന തുകയുടെ 2.5% സകാത്തായി നൽകണം.
അവർ കണക്കാക്കി കൊടുക്കുന്നില്ലെങ്കിൽ നിക്ഷേപിച്ചവർ തങ്ങളുടെ ഷെയറിന്റെ അനുപാതമനുസരിച്ച് ബാധ്യതയായി വരുന്ന സകാത്ത് കണക്കാക്കി കൊടുക്കണം.
അല്ലാഹു അനുഗ്രഹിക്കട്ടെ...
അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് P.N