ചോദ്യം: ഗര്‍ഭാവസ്ഥയില്‍ ചില സ്ത്രീകള്‍ക്കുണ്ടാകുന്ന ബ്ലീഡിംഗ് നമസ്കാരം തടയുന്ന കാര്യമാണോ ?.
www.fiqhussunna.com
ഉത്തരം :
"സാധാരണ നിലക്ക് ഗര്‍ഭിണികള്‍ക്ക് ഹൈള് (ആര്‍ത്തവം) ഉണ്ടാകാറില്ല. ഇമാം അഹ്മദ് (റ) പറഞ്ഞത് പോലെ ആര്‍ത്തവം നിലക്കുക എന്നതുതന്നെ ഗര്‍ഭിണിയാണ് എന്നത് സൂചിപ്പിക്കുന്ന കാര്യമാണ്. പണ്ഡിതന്മാര്‍ പറഞ്ഞതുപോലെ ഗര്‍ഭസ്ഥശിശുവിന് മാതാവിന്‍റെ ഉദരത്തില്‍ ആവശ്യമായ പോഷകങ്ങള്‍ ലഭിക്കാനായി അല്ലാഹു ഒരുക്കിയ സംവിധാനമാണ് ആര്‍ത്തവ രക്തമായി പുറത്ത് വരുന്നത്. അതുകൊണ്ടുതന്നെ ഗര്‍ഭം ഉണ്ടായാല്‍ ആര്‍ത്തവം നിലക്കുന്നു. പക്ഷെ ചില സ്ത്രീകളില്‍ ഗര്‍ഭാവസ്ഥക്ക് മുന്‍പുള്ള ക്രമ പ്രകാരം ആര്‍ത്തവം തുടരാം. അപ്രകാരം ഉണ്ടായാല്‍ ഗര്‍ഭിണിയല്ലാത്ത ഒരാള്‍ക്ക് ആര്‍ത്തവം കാരണത്താല്‍ എന്തെല്ലാം നിഷിദ്ധമാകുമോ അതെല്ലാം അവള്‍ക്കും നിഷിദ്ധമാകും. അതുപോലെ അതുകാരണം നിര്‍ബന്ധമാകുന്നത് (കുളി), അതുകാരണം അവരില്‍ നിന്നും ഒഴിവാകുന്നതും (നമസ്കാരം) എല്ലാം അവര്‍ക്കും ബാധകമാകും.
ചുരുക്കിപ്പറഞ്ഞാല്‍: ഗര്‍ഭാവസ്ഥയില്‍ പുറത്ത് വരുന്ന രക്തം രണ്ട് വിധമാണ്:
ഒന്ന്: അത് ആര്‍ത്തവം തന്നെയാണ് എന്ന് പറയാന്‍ സാധിക്കുന്നത്. താന്‍ ഗര്‍ഭിണിയാകുന്നതിന് മുന്‍പുള്ള അതേ മാസമുറപ്രകാരം തുടരുന്നതായ രക്തമാണത്. ഗര്‍ഭാവസ്ഥ (സാധാരണയില്‍ നിന്നും വ്യത്യസ്ഥമായി) തന്‍റെ മാസമുറക്ക് മാറ്റം വരുത്തിയിട്ടില്ല എന്നതാണത് സൂചിപ്പിക്കുന്നത്.
രണ്ട്: ഗര്‍ഭിണികളില്‍ ചില സമയങ്ങളില്‍ അനിശ്ചിതമായി ഉണ്ടാകുന്നതായ രക്തം. എന്തെങ്കിലും അപകടം പറ്റിയതിനാലോ, ഭാരമുള്ള വസ്തുക്കള്‍ ചുമന്നതിനാലോ, എന്തില്‍ നിന്നെങ്കിലും താഴെ വീണതിനാലോ ഒക്കെ ഉണ്ടാകുന്നതുപോലുള്ള രക്തം. അത് ഹൈളിന്‍റെ രക്തം അല്ല. അത് കേവലം രക്തക്കുഴലുകളില്‍ നിന്നും പുറത്ത് വരുന്ന രക്തമാണ്. അത് നമസ്കാരത്തെയോ നോമ്പിനേയോ തടയുന്നില്ല. ശുദ്ധിയുടെ അവസ്ഥയിലുള്ള സ്ത്രീകളെപ്പോലെത്തന്നെയാണ് അവരും. - [مجموع فتاوى ورسائل الشيخ محمد صالح العثيمين - المجلد الحادي عشر - باب الحيض.]
ഇമാം ശാഫിഇ (റ) വിരളമെങ്കിലും ഗര്‍ഭിണിക്ക് ഹൈള് ഉണ്ടാകാം എന്ന അഭിപ്രായക്കാരനാണ്. ഇതാണ് ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയുടെയും അഭിപ്രായം. വ്യക്തിപരമായ ചിലരുടെ അനുഭവങ്ങള്‍ പരിശോധിച്ചാല്‍ ഈ അഭിപ്രായത്തില്‍ വലിയ അത്ഭുതം ഒന്നും തോന്നുന്നില്ല. എന്നാല്‍ ഫുഖഹാക്കളില്‍ നിന്നും അതൊരിക്കലും സംഭവിക്കുകയില്ല എന്ന് രേഖപ്പെടുത്തിയവരും ധാരാളം ഉണ്ട്.
ഇമാം ഇബ്നു ഖുദാമ (റ) പറയുന്നു:
ഏതായാലും കര്‍മ്മശാസ്ത്രം എന്നതിനേക്കാള്‍ വൈദ്യശാസ്ത്രപരമായി
തെളിയിക്കപ്പെടേണ്ട ഒരു കാര്യമാണത്. അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍..
www.fiqhussunna.com
ഉത്തരം :
الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛
സ്ത്രീകള്‍ക്ക് നമസ്കാരം തടയുന്നതായ രക്തങ്ങള്‍ 'ഹൈള്' അഥവാ ആര്‍ത്തവം,
'നിഫാസ്' അഥവാ പ്രസവരക്തം തുടങ്ങിയവയാണ്. മാസമുറക്കാണ് ആര്‍ത്തവം എന്ന്
പറയുന്നത്.
നിഫാസ് ആകട്ടെ, പ്രസവാനന്തരമോ പ്രസവത്തിന് തൊട്ട് മുന്‍പോ, അഥവാ ഭ്രൂണം ശരീരത്തില്‍ നിന്നും പുറത്ത് പോകുന്നതിന് മുന്നോടിയായി ഒന്നോ രണ്ടോ ദിവസങ്ങള്‍ മുന്‍പോ പ്രസവാനന്തരമോ കാണപ്പെടുന്ന രക്തമാണ്. കുഞ്ഞ് രൂപം പ്രാപിക്കുകയോ, മാംസപിണ്ഡമായിത്തീരുകയോ ചെയ്താലാണ് നിഫാസ് ആയി പരിഗണിക്കുന്നത്. വളരെ നിസാരമായ വലുപ്പം ആണെങ്കിലും 6 ആഴ്ച ആകുമ്പോഴേക്ക് കുഞ്ഞിന് മനുഷ്യ രൂപം ലഭിക്കുന്നു എന്നത് ആധുനിക വൈദ്യശാസ്ത്ര മാധ്യമങ്ങളിലൂടെ ബോധ്യമായ ഒരു വസ്തുതയാണ്. തന്‍റെ ഗര്‍ഭത്തിലിരിക്കുന്ന കുഞ്ഞ് പൂര്‍ണ വളര്‍ച്ചയെത്തി പ്രസവത്തിന് മുന്‍പ് ഒന്നോ രണ്ടോ മൂന്നോ ദിനങ്ങള്‍ മുന്‍പ് മാത്രം ആരംഭിക്കുന്നതായ ബ്ലീഡിംഗും, പ്രസവ ശേഷം തുടരുന്നതായ ബ്ലീഡിംഗും നിഫാസ് ആണ്. സാധാരണ നിലക്ക് Mucus Plug അഥവാ ഗര്‍ഭാശയത്തിന്‍റെ വായഭാഗത്തുള്ള കട്ടിയേറിയ ദ്രവരൂപത്തിലുള്ള അടപ്പ്, അത് പുറത്ത് പോയതിന് ശേഷമാണ് അത് ആരംഭിക്കാറ്. അതുപോലെ പൂര്‍ണ വളര്‍ച്ചയെത്തുന്നതിന് മുന്‍പ് ഗര്‍ഭം അലസിപ്പോകുന്ന സ്ത്രീകള്‍ക്കും അതിന് തൊട്ടു മുന്‍പും ശേഷവുമായി ഉണ്ടാകുന്ന ബ്ലീഡിംഗ് നിഫാസ് ആണ്. എന്നാല്‍ അലസിപ്പോകുമെന്നത് ഉറപ്പാകാത്ത ഘട്ടങ്ങളില്‍ പ്രത്യേകിച്ചും ഡോക്ടര്‍മാര്‍ റെസ്റ്റ് നിര്‍ദേശിക്കുന്ന ഘട്ടങ്ങളില്‍ ഉണ്ടാകുന്ന ബ്ലീഡിംഗ് നിഫാസല്ല. നമസ്കാരം തടയുകയുമില്ല. അവര്‍ക്ക് ശാരീരികമായി സാധ്യമാകുന്ന വിധേന നമസ്കാരം നിര്‍വഹിക്കേണ്ടതുണ്ട്.
സംഗ്രഹം: ഹൈളോ, നിഫാസോ അല്ലാത്ത, ഗര്‍ഭിണിയായിരിക്കെ ചില സ്ത്രീകള്‍ക്ക് ഉണ്ടാകുന്നതായ, സാധാരണ 'സ്പോട്ടിംഗ്' , 'ബ്ലീഡിംഗ്' എന്നൊക്കെ പറയാറുള്ള രക്തം നമസ്കാരം തടയുന്ന കാര്യമല്ല. ചില സ്ത്രീകള്‍ക്ക് ഗര്‍ഭസമയം തുടര്‍ന്നുകൊണ്ടിരിക്കെത്തന്നെ ചിലപ്പോഴെല്ലാം ബ്ലീഡിംഗ് ഉണ്ടാകാറുണ്ട്. ചിലത് ഗൌരവതരും ചിലത് നിസാരവുമാണ്. ഗര്‍ഭാശയത്തില്‍ നിന്നോ, അല്ലാതെയോ അതുണ്ടാകാം, ഗര്‍ഭമോ മറ്റു കാരണങ്ങളാലോ അതുണ്ടാകുകയുമാവാം. ഇത് നിഫാസോ ഹൈളോ അല്ല. അതുകൊണ്ടുതന്നെ നമസ്കാരം ഉപേക്ഷിക്കാവതല്ല. അതുപോലെ ഇത് കുളി നിര്‍ബന്ധമാക്കുന്ന കാര്യവുമല്ല. അതുകൊണ്ട് ശുദ്ധി വരുത്തി, വുളുവെടുത്ത ശേഷം നമസ്കരിക്കാവുന്നതാണ്. ഇനി അത് തുടര്‍ന്നുകൊണ്ടിരിക്കുന്ന അവസ്ഥയാണ് എങ്കില്‍ അത് നമസ്കാരത്തിന്‍റെ സ്വീകാര്യതയെ ബാധിക്കില്ല. അതുപോലെ നിന്ന് നിര്‍വഹിക്കാന്‍ കഴിയാത്തവര്‍ ഇരുന്നോ, ഇരുന്ന്‍ നിര്‍വഹിക്കാന്‍ കഴിയാത്തവര്‍ കിടന്നോ നിര്‍വഹിച്ചാല്‍ മതി. അത്തരം ഒരവസ്ഥയില്‍ തന്‍റെ സാഹചര്യവും കുഞ്ഞിന്‍റെ ആരോഗ്യവും പരിഗണിച്ചു വേണം നമസ്കാരം നിര്‍വഹിക്കാന്‍ എന്നര്‍ത്ഥം.
എന്നാല്‍ ഗര്‍ഭാവസ്ഥയില്‍ 'ഹൈള്' ഉണ്ടാകുമോ, അഥവാ നോര്‍മല്‍ പീരിയഡ്സ് ഉണ്ടാകാന്‍ ഇടയുണ്ടോ എന്നത് പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായഭിന്നതയുള്ള കാര്യമാണ്. വൈദ്യശാസ്ത്ര രംഗത്തെ പ്രഗല്‍ഭരായ പലരും അതിന് യാതൊരു സാധ്യതയുമില്ല എന്ന് പറയുന്നുണ്ടെങ്കിലും പലപ്പോഴും തനിക്ക് സാധാരണ മാസമുറ ഉണ്ടാകാറുള്ള സാഹചര്യങ്ങളില്‍ ഒട്ടും വ്യത്യസ്ഥമല്ലാത്ത രക്തം പുറത്ത് വരാറുണ്ട്. ഗര്‍ഭാവസ്ഥയില്‍ 6 മാസം വരെയൊക്കെ കൃത്യമായി അത് തുടര്‍ന്ന് പോന്ന തങ്ങളുടെ സ്വന്തം അനുഭവങ്ങള്‍ പലരും രേഖപ്പെടുത്തിയത് വായിക്കാനും സാധിച്ചു. വളരെ വിരളമാണെങ്കിലും കൂടുതല്‍ പഠന വിധേയമാക്കേണ്ട കാര്യമാണ്. ഏതായാലും തനിക്ക് ഗര്‍ഭിണിയായിരിക്കെ സാധാരണ മാസമുറയുണ്ടാകുന്ന സമയത്ത് ആര്‍ത്തവ രക്തമാണ് എന്ന് തിരിച്ചറിയാവുന്നതായ രൂപത്തില്‍ രക്തസ്രാവം ഉണ്ടായാല്‍ അവര്‍ നമസ്കാരം ഉപേക്ഷിക്കേണ്ടതാണ്. നേരത്തെ നാം പറഞ്ഞ ബ്ലീഡിംഗില്‍ നിന്നും വ്യത്യസ്ഥമായി രക്തത്തിന്‍റെ നിറത്തിലും ഗന്ധത്തിലുമെല്ലാം ഈ അവസ്ഥയില്‍ വ്യത്യാസം ഉണ്ടാവുകയും ചെയ്യും.
ശൈഖ് ഇബ്നു ഉസൈമീന്‍ (റ) പറയുന്നു:

"الحامل لا تحيض، كما قال الإمام أحمد -رحمه الله-، إنما تعرف النساء الحمل
بانقطاع الحيض، والحيض -كما قال أهل العلم- خلقه الله تبارك وتعالى لحكمة
غذاء الجنين في
بطن أمه، فإذا نشأ الحمل انقطع الحيض، لكن بعض النساء قد يستمر بها الحيض
على عادته كما كان قبل الحمل، فيكون هذا الحيض مانعاً لكل ما يمنعه حيض غير
الحامل، وموجباً لما يوجبه، ومسقطاً لما
يسقطه.
والحاصل أن الدم الذي يخرج من الحامل على نوعين:
- النوع الأول: نوع يحكم بأنه حيض، وهو الذي استمر بها كما كان قبل الحمل، لأن ذلك دليل على أن الحمل لم يؤثر عليه فيكون حيضاً.
- والنوع الثاني: دم طرأ على الحامل طروءاً، إما بسبب حادث، أو حمل شيء، أو
سقوط من شيء ونحوه، فهذا ليس بحيض وإنما هو دم عرق، وعلى هذا فلا يمنعها
من الصلاة ولا من الصيام فهي في حكم الطاهرات.
"സാധാരണ നിലക്ക് ഗര്‍ഭിണികള്‍ക്ക് ഹൈള് (ആര്‍ത്തവം) ഉണ്ടാകാറില്ല. ഇമാം അഹ്മദ് (റ) പറഞ്ഞത് പോലെ ആര്‍ത്തവം നിലക്കുക എന്നതുതന്നെ ഗര്‍ഭിണിയാണ് എന്നത് സൂചിപ്പിക്കുന്ന കാര്യമാണ്. പണ്ഡിതന്മാര്‍ പറഞ്ഞതുപോലെ ഗര്‍ഭസ്ഥശിശുവിന് മാതാവിന്‍റെ ഉദരത്തില്‍ ആവശ്യമായ പോഷകങ്ങള്‍ ലഭിക്കാനായി അല്ലാഹു ഒരുക്കിയ സംവിധാനമാണ് ആര്‍ത്തവ രക്തമായി പുറത്ത് വരുന്നത്. അതുകൊണ്ടുതന്നെ ഗര്‍ഭം ഉണ്ടായാല്‍ ആര്‍ത്തവം നിലക്കുന്നു. പക്ഷെ ചില സ്ത്രീകളില്‍ ഗര്‍ഭാവസ്ഥക്ക് മുന്‍പുള്ള ക്രമ പ്രകാരം ആര്‍ത്തവം തുടരാം. അപ്രകാരം ഉണ്ടായാല്‍ ഗര്‍ഭിണിയല്ലാത്ത ഒരാള്‍ക്ക് ആര്‍ത്തവം കാരണത്താല്‍ എന്തെല്ലാം നിഷിദ്ധമാകുമോ അതെല്ലാം അവള്‍ക്കും നിഷിദ്ധമാകും. അതുപോലെ അതുകാരണം നിര്‍ബന്ധമാകുന്നത് (കുളി), അതുകാരണം അവരില്‍ നിന്നും ഒഴിവാകുന്നതും (നമസ്കാരം) എല്ലാം അവര്‍ക്കും ബാധകമാകും.
ചുരുക്കിപ്പറഞ്ഞാല്‍: ഗര്‍ഭാവസ്ഥയില്‍ പുറത്ത് വരുന്ന രക്തം രണ്ട് വിധമാണ്:
ഒന്ന്: അത് ആര്‍ത്തവം തന്നെയാണ് എന്ന് പറയാന്‍ സാധിക്കുന്നത്. താന്‍ ഗര്‍ഭിണിയാകുന്നതിന് മുന്‍പുള്ള അതേ മാസമുറപ്രകാരം തുടരുന്നതായ രക്തമാണത്. ഗര്‍ഭാവസ്ഥ (സാധാരണയില്‍ നിന്നും വ്യത്യസ്ഥമായി) തന്‍റെ മാസമുറക്ക് മാറ്റം വരുത്തിയിട്ടില്ല എന്നതാണത് സൂചിപ്പിക്കുന്നത്.
രണ്ട്: ഗര്‍ഭിണികളില്‍ ചില സമയങ്ങളില്‍ അനിശ്ചിതമായി ഉണ്ടാകുന്നതായ രക്തം. എന്തെങ്കിലും അപകടം പറ്റിയതിനാലോ, ഭാരമുള്ള വസ്തുക്കള്‍ ചുമന്നതിനാലോ, എന്തില്‍ നിന്നെങ്കിലും താഴെ വീണതിനാലോ ഒക്കെ ഉണ്ടാകുന്നതുപോലുള്ള രക്തം. അത് ഹൈളിന്‍റെ രക്തം അല്ല. അത് കേവലം രക്തക്കുഴലുകളില്‍ നിന്നും പുറത്ത് വരുന്ന രക്തമാണ്. അത് നമസ്കാരത്തെയോ നോമ്പിനേയോ തടയുന്നില്ല. ശുദ്ധിയുടെ അവസ്ഥയിലുള്ള സ്ത്രീകളെപ്പോലെത്തന്നെയാണ് അവരും. - [مجموع فتاوى ورسائل الشيخ محمد صالح العثيمين - المجلد الحادي عشر - باب الحيض.]
ഇമാം ശാഫിഇ (റ) വിരളമെങ്കിലും ഗര്‍ഭിണിക്ക് ഹൈള് ഉണ്ടാകാം എന്ന അഭിപ്രായക്കാരനാണ്. ഇതാണ് ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയുടെയും അഭിപ്രായം. വ്യക്തിപരമായ ചിലരുടെ അനുഭവങ്ങള്‍ പരിശോധിച്ചാല്‍ ഈ അഭിപ്രായത്തില്‍ വലിയ അത്ഭുതം ഒന്നും തോന്നുന്നില്ല. എന്നാല്‍ ഫുഖഹാക്കളില്‍ നിന്നും അതൊരിക്കലും സംഭവിക്കുകയില്ല എന്ന് രേഖപ്പെടുത്തിയവരും ധാരാളം ഉണ്ട്.
ഇമാം ഇബ്നു ഖുദാമ (റ) പറയുന്നു:
والحامل لا تحيض، فإن رأت دمًا، فهو دم فاسد؛ لقول النبي صَلَّى اللَّهُ
عَلَيْهِ وَسَلَّمَ: " ولا حائل حتى
تستبرأ بحيضة " يعني تستعلم براءتها من الحمل بالحيضة، فدل على أنها لا
تجتمع معه
"ഗര്‍ഭിണിക്ക് ഹൈള് ഉണ്ടാവുകയില്ല. അവര്‍ രക്തം കണ്ടാല്‍ അത് ഫസാദിന്‍റെ
രക്തം മാത്രമാണ്. "ഗര്‍ഭിണിയല്ലാത്തവര്‍ ഒരു ഹൈള് കൊണ്ട് തെളിയുന്നത് വരെ"
എന്ന നബിവചനം അതിനുള്ള തെളിവാണ്. അഥവാ ഒരു ഹൈള് ഉണ്ടാവുക വഴി അവര്‍
ഗര്‍ഭിണിയല്ല എന്നത് തെളിയട്ടെ എന്നര്‍ത്ഥം. അതുകൊണ്ടുതന്നെ ഗര്‍ഭവും ഹൈളും
ഒരേ സമയം സംഗമിക്കുകയില്ല എന്നതിന് ഈ ഹദീസ് തെളിവാണ്". - (الكافي :
1/140).