Tuesday, April 11, 2017

കുവൈറ്റിൽ ഉള്ളവര്‍ക്കൊരു സന്തോഷ വാർത്ത


السلام عليكم ورحمة الله وبركاته


സഹോദരാ... ഇതൊരു എളിയ ക്ഷണമാണ്...

വളരെ ആധികാരികമായി ഒരു ഗ്രന്ഥത്തെ ആസ്പദമാക്കി നടക്കുന്ന കര്‍മ്മശാസ്ത്ര പഠനമാണ് ഫര്‍വാനിയ ദാറുല്‍ ഹിക്മയില്‍ എല്ലാ ചൊവ്വാഴ്ചയും ഇശാ നമസ്കാരശേഷം നടന്നു വരുന്ന 'ഫിഖ്ഹ് ദർസ്'. 

ഇപ്പോള്‍ ‘കിതാബു ത്വഹാറ’ വരെ നാം പഠിച്ച് കഴിഞ്ഞു. ഇന്ന് 11/4/2017 ന് നാം 'കിതാബു സ്വലാത്ത്' ആരംഭിക്കുകയാണ്.. അതുകൊണ്ട് പുതുതായി പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും നല്ല അവസരമാണിത്.

പലപ്പോഴും ഈ രൂപത്തിലുള്ള കര്‍മ്മശാസ്ത്ര പഠനത്തിന് സാധാരണക്കാര്‍ക്ക് അവസരം കിട്ടാറില്ല.. അതുകൊണ്ട് പ്രയോജനപ്പെടുത്തുക.. നാളെയുടെ മുതല്‍ക്കൂട്ടാകാന്‍ വേണ്ടി...

റസൂല്‍ (സ) പറഞ്ഞു:
“മതപഠനം നടത്തുന്നവര്‍ക്കായി മലക്കുകള്‍ അവയുടെ കാരുണ്യത്തിന്‍റെ ചിറകുകള്‍ തഴ്ത്തിക്കൊടുക്കും.. അവന്‍ ഏര്‍പ്പെട്ട കര്‍മ്മത്തിലുള്ള തൃപ്തിയാലത്രെ അത്.” 

അതുകൊണ്ട് നിങ്ങള്‍ ചിലവഴിക്കുന്ന സമയം പാഴാകില്ല. 

ഇമാമീങ്ങള്‍ പറഞ്ഞതുപോലെ. “ മതവിജ്ഞാനം നേടുന്നത് അല്പം പരിശ്രമം ആവശ്യമുള്ള കാര്യമാണ്. അല്ലാത്ത പക്ഷം സര്‍വ്വരും ആലിമീങ്ങളാകുമായിരുന്നു”. 

ഇന്നിന്‍റെ പ്രയാസം നാളെയുടെ എളുപ്പമായിരിക്കും...

അവസരങ്ങള്‍ നമ്മെ കാത്തു നില്‍ക്കില്ല..

ഫിഖ്ഹ് ദർസിന്‍റെ പ്രത്യേകതകള്‍:

✒ മതപഠനം വഴി കരസ്ഥമാക്കാവുന്ന അല്ലാഹുവിന്‍റെ അതിമഹത്തായ പ്രതിഫലം. 

✒ അറബി ഗ്രന്ഥത്തെ ആസ്പദമാക്കിയുള്ള പഠനരീതി. വാക്കര്‍ത്ഥം, വിശദീകരണം എന്നിവ നല്‍കുന്നു. ഗഹനവും എന്നാല്‍ ലളിതവുമായ പഠന രീതി. 

✒ സാധാരണക്കാര്‍ക്ക് മനസ്സിലാക്കാവുന്ന വിധം ആവശ്യാനുസരണം സംശയനിവാരണവും, തുടര്‍ വിശദീകരണവും നല്‍കുന്നു.
  
✒പഠിതാക്കള്‍ക്ക് നിശ്ചിത ഭാഗം പഠനം പൂര്‍ത്തീകരിക്കുമ്പോള്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു.

 സ്ത്രീകള്‍ക്കും സൗകര്യമുണ്ട്. 

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇശാ നമസ്കാരത്തിന് ഫര്‍വാനിയയില്‍ എത്തിച്ചേരുക. ഇശാ നമസ്കാരാനന്തരം ദാറുല്‍ ഹിക്മയില്‍ ക്ലാസ് ആരംഭിക്കുന്നതാണ്.      

നിങ്ങള്‍ക്ക് പങ്കെടുക്കാന്‍ സാധിച്ചില്ലെങ്കിലും താല്പര്യമുള്ളവരെ അറിയിക്കുക....

അല്ലാഹു അനുഗ്രഹിക്കട്ടെ ...