الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛
റിയൽ എസ്റ്റേറ്റ് ബിസിനസുകൾ തലങ്ങും വിലങ്ങും പൊടിപൊടിക്കുകയാണല്ലോ കേരളത്തിൽ .... എന്നാൽ ഇതിന്റെ മതവിധി എന്ത് എന്ന് പരിശോധിക്കുവാൻ ആരും കൂടുതലൊന്നും പരിശ്രമിചിട്ടുണ്ടാവില്ല എന്ന് ഞാൻ കരുതുന്നു .... ടോക്കണ്‍ നല്കി അന്യന്റെ മുതൽ മറിച്ചു വിറ്റും ,,, കളവും, ചതിയും, വഞ്ചനയും നിറഞ്ഞു നില്ല്ക്കുകയും ചെയ്യുന്ന റിയൽ എസ്റ്റേറ്റ് ബിസിനസുകളെയുമല്ല ഞാൻ ഇവിടെ ഉദ്ദേശിക്കുന്നത്. കള്ളമില്ലാത്ത, തീർത്തും സത്യസന്ധമായ, മുഴുവൻ പണവും നൽകി ഉടമസ്ഥാവകാശം പൂര്ണമായും നിയമപരമായി നേടിയതിനു ശേഷം നടത്തുന്ന, തീർത്തും ഇസ്ലാമികം എന്ന് നാമൊക്കെ കരുതുന്ന ഭൂമിക്കച്ചവടത്തെക്കുറിച്ചാണ് ... അതിൻ്റെ ശരിയെ കുറിച്ചും, തെറ്റിനെ കുറിച്ചും ആരെങ്കിലും പഠിക്കാൻ തയ്യാറായിട്ടുണ്ടോ ?! എന്നാണു എന്റെ ചോദ്യം. ക്രിയാത്മകമായി ഭൂമിയെ ഉപയോഗപ്പെടുത്തി വിൽക്കുന്നതിന് പകരം പണമുള്ളവരൊക്കെ ഭൂമി വാങ്ങി നിഷ്ക്രിയമായി ഇടുകയും അങ്ങനെ സ്വാഭാവികമായും വിലക്കയറ്റമുണ്ടാക്കി അവ വിൽക്കുകയും ചെയ്യുന്ന പ്രവണതയെപറ്റിയാണ് നാം സംസാരിക്കുന്നത്.
ആ
വിഷയത്തിൽ ഒരു ഫത്'വ പറയാൻ അർഹതയുള്ള വ്യക്തിയുമല്ല ഞാൻ ... എന്നാൽ എന്റെ
പഠനങ്ങൾ എന്നെ കൊണ്ടെത്തിച്ച ചില യാഥാർത്ഥ്യങ്ങളിലേക്ക് നിങ്ങളുടെ ശ്രദ്ധ
ക്ഷണിക്കുക എന്നത് മാത്രമാണ് എന്റെ ലക്‌ഷ്യം ... വളരെ ഗൗരവത്തോടെ നാം ഈ വിഷയത്തെ കാണണം ... അല്ലാഹു അനുഗ്രഹിക്കട്ടെ ..
മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിൽ പെട്ടതാണല്ലോ, വായുവും, വെള്ളവും, ഭൂമിയും, ഭക്ഷണവും.
ഇതിൽ വില്പന വസ്തുക്കളായ വെള്ളമാകട്ടെ, ഭക്ഷനമാകട്ടെ അഥവാ ഒരു
സമൂഹത്തിന്റെ വിശപ്പടക്കാൻ കാര്യമായും ഉപയോഗിക്കപ്പെടുന്ന ധാന്യങ്ങൾ (ഉദാ :
അരി ). ഇവയെ വിലക്കയറ്റത്തിനു വേണ്ടി പിടിച്ചു വെക്കുന്നത് ഇസ്ലാം
നിരോധിച്ചിട്ടുണ്ട് എന്നത് ഏവര്ക്കും അറിയാവുന്ന വസ്തുതയാണ്... എന്നാൽ
മനുഷ്യന്റെ മറ്റൊരു അടിസ്ഥാന ആവശ്യമായ ഭൂമിയെ സമ്പന്നർ വില കയറ്റി വിൽക്കാൻ
വേണ്ടി പിടിച്ചു വെക്കുകയും ചെയ്യുന്നത് ഇതുപോലെ തന്നെയാണ് .... മാത്രമല്ല
വളരെ അപകടകരമായ സാമ്പത്തിക പ്രതിസന്ധിയിലെക്കാണ് ഇത് നമ്മെ നയിച്ചു
കൊണ്ടിരിക്കുന്നത് ....
ഇന്ന് നാല്പത് ലക്ഷം മുതൽ നാല്പത് കോടി
വരെ വിലയിട്ട് കച്ചവടങ്ങൾ നടക്കുന്നു ... ഒരു പക്ഷെ അമേരിക്കയിൽ പോലും
സ്ഥലത്തിന് ഇത്രയും വില ഉണ്ടാവില്ല .. ഇരിക്കട്ടെ .. ഇത്രയും വില കൊടുത്ത് ആ
ഭൂമി വാങ്ങുന്ന ആൾ അവിടെ എന്ത് ബിസിനസ് ചെയ്താലാണ് അയാൾക്ക് ആ പണം തിരികെ
കിട്ടുക ?!! .... സ്വാഭാവികമായും വല്ല സ്വർണ്ണഘനിയും അവിടെ നിന്നും
കുഴിചെടുക്കേണ്ടി വരും .. താൻ മുടക്കിയ പണം ഒരിക്കലും തിരിച്ച് ലഭിക്കില്ല
എന്നതുകൊണ്ട് തന്നെ അയാൾ അവിടെ ഒന്നും ഉത്പാദിപ്പിക്കാൻ തയ്യാറാവുകയില്ല
... ഇനിയും ആരെങ്കിലും വന്നു കുറച്ച് അധികം തുക പറയുന്നത് വരെ ആ ഭൂമി
അങ്ങനെ കിടക്കും ... പിന്നീട് അത് വാങ്ങിക്കുന്ന ആളുടെ അവസ്ഥയും ഇതു തന്നെ
... ഇങ്ങനെ വാങ്ങുകയും മറിച്ച് വില്ക്കപ്പെടുകയും മാത്രം ചെയ്യുക വഴി ഉപയോഗ
ശൂന്യമായിക്കൊണ്ടിരികുകയാണ് നമ്മുടെ വിലപ്പെട്ട ഭൂമി .... ഇത് നമ്മുടെ
ഉത്പാദന ശേഷിയിൽ വലിയ കുറവ് വരുത്തുന്നു ... ഉത്പാദന പ്രക്രിയകൾ കുറയുമ്പോൾ
സ്വാഭാവികമായും മാർക്കറ്റിൽ എത്തുന്ന ഉത്പന്നങ്ങൾ കുറവായിരിക്കും ...
ഉത്പന്നങ്ങൾ കുറയുകയും ആവശ്യക്കാർ കൂടുകയും ചെയ്യുക വഴി വിലക്കയറ്റം
ഉണ്ടാകുന്നു .... ഉത്പാദന ശേഷിയുള്ള കൃഷിയിടങ്ങളും, മറ്റു ബിസിനസ്
സംരംഭങ്ങളും എല്ലാം ഇല്ലാതാകുക വഴി ജോലി സാധ്യതകൾ വലിയ തോതിൽ കുറയുന്നു.
തൊഴിലില്ലായ്മ വര്ധിക്കുകയും അതോടൊപ്പം വിലക്കയറ്റം ഉണ്ടാവുകയും ചെയ്യുക
വഴി ... തങ്ങളുടെ കുടുംബം പോറ്റാൻ കഴിയാത്ത തൊഴിൽ രഹിതർ കുറ്റകൃത്യങ്ങൾക്കോ
ആത്മഹത്യക്കോ മുതിരുന്നു ..... ഇത് വഴി നാട്ടിൽ കുറ്റകൃത്യങ്ങൾ
വർധിക്കുന്നു .. നമ്മുടെ സമ്പത് വ്യവസ്ഥയെ തകർത്തു കൊണ്ടിരിക്കുന്ന പലിശ,
ചതി , വഞ്ചന തുടങ്ങിയ നൂറു കൂട്ടം പ്രശ്ങ്ങൾ വേറെയും ഉണ്ട് എന്നത് അപകട
നിലയെ തരണം ചെയ്യാൻ പറ്റാത്ത ഒരു അവസ്ഥയിലേക്ക് എത്തിച്ചിരിക്കുന്നു എന്ന്
തന്നെ പറയാം ... കാരണം റവന്യൂ വകുപ്പോ മറ്റ് സർക്കാർ അധികാരികളോ
ഇവയെക്കുറിച്ച് പഠിക്കാൻ തയ്യാറാവുന്നില്ല .....
ഭൂമി
ആവശ്യമുള്ളവൻ മാത്രമേ ഭൂമി വാങ്ങിക്കാൻ പാടുള്ളൂ, വില്പനച്ചരക്കാക്കി
പിടിച്ചു വച്ച് വില കയറ്റാൻ വേണ്ടി ഭൂമി വാങ്ങിക്കരുത് എന്നതാണ് ഇതിനു
പരിഹാരം ... അതുപോലെ കൃഷിയിടങ്ങൾ സംരക്ഷിക്കപ്പെടണം ... നശിച്ചു
കൊണ്ടിരിക്കുന്ന കേരളീയ ഭക്ഷ്യ സുരക്ഷയെ കുറിച്ച് പറയുകയാണ് എങ്കിൽ
ഒരുപാട് സമയം അതിനു വേണ്ടി തന്നെ ചിലവഴിക്കേണ്ടി വരും ....
ഭക്ഷ്യ
സുരക്ഷയെയും , സമ്പത് വ്യവസ്ഥയെയും മാത്രമല്ല ഇന്നത്തെ റിയൽ എസ്റ്റെറ്റ്
ബിസിനസ് തകർക്കുന്നത് ,, മനുഷ്യന്റെ മറ്റൊരു അടിസ്ഥാന ആവശ്യമായ പാർപ്പിടം
എന്നത് ഇന്ന് വെറും ഒരു സ്വപ്നം മാത്രമായിത്തീരുകയാണ് ... ഭൂമിയുടെ
ലഭ്യതക്കുറവു കൊണ്ടാണ് എന്ന് ആരും കരുതരുത് ... കേരളത്തിലെ ജനവാസ യോഗ്യമായ
ഭൂമിയെ ജനസംഖ്യയെ ആസ്പദമാക്കി വീതിച്ചാൽ, നല്ലൊരു വിഹിതം തന്നെ ഓരോ
പൌരനുമുണ്ടാകും ... പക്ഷെ മനുഷ്യന്റെ ലാഭക്കൊതി അവന്റെ സാമൂഹ്യ
ബോധത്തെക്കാൾ വളർന്നപ്പോൾ അത് തകർക്കുന്നത് അവൻ ജീവിക്കാനാ അനിവാര്യമായ ഒരു
അന്തരീക്ഷത്തെയാണ് എന്ന് പലരും ചിന്തിക്കുന്നില്ല ,....
ഒരുപാട്
വിഷയങ്ങൾ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. വളരെ ചെറിയ ഒരു ഭാഗം സൂചിപ്പിച്ചു
എന്ന് മാത്രം ... ഉമർ (റ) കാലത്ത് കൃഷിയിടം കൈവശം വെക്കുന്ന ആൾ മൂന്നു
വർഷത്തിൽ കൂടുതൽ അതിൽ കൃഷി ഇറക്കാതിരിക്കുകയോ , മറ്റുള്ളവന് കൃഷി ചെയ്യാൻ
നൽകാതിരിക്കുകയോ ചെയ്‌താൽ അവന്റെ ഭൂമി ഭരണകൂടം പിടിച്ചെടുക്കും എന്ന അതി
മനോഹരമായ നിയമമുണ്ടായിരുന്നു .... ആ നിയമം ഇന്ന് നിലവിലുണ്ടായിരുന്നേൽ
99.9% ഭൂമുതലാളിമാർക്കും ഒരുപക്ഷേ തങ്ങളുടെ ഭൂമി നഷ്ടപ്പെട്ടിട്ടുണ്ടാവും
..ഭൂമിക്കച്ച്ചവടം ഒരു തൊഴിലായി സ്വീകരിച്ചത് പൂർവകാല ഇസ്ലാമിക ചരിത്രത്തിൽ
എവിടെയും കാണാൻ സാധിക്കില്ല ....
ഇത്തരം പ്രതിസന്ധികളെ
സുന്ദരമായി കൈകാര്യം ചെയ്യാൻ അതിമനോഹരമായ നിയമങ്ങൾ ഇസ്ലാമിക സമ്പത് വ്യവസ്ഥ
മുന്നോട്ട് വെക്കുന്നുണ്ട് .... പക്ഷെ പഠിക്കാൻ ആരും തയ്യാറാവുന്നില്ല
എന്നത് സങ്കടകരം .....
അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി.എൻ